സാർ പ്ലീസ്… “
“സാറോ… ആരുടെ സാർ… നിന്നോട് പറഞ്ഞത് അങ്ങ് അനുസരിച്ചാൽ മതി… നാളെ കൃത്യം പത്തു മണിക്ക് നീ എന്നെ വിളിക്കണം.. അപ്പോളേക്കും ഞാൻ പറഞ്ഞ കാര്യങ്ങൾ എല്ലാം ഓക്കേ ആയിരിക്കണം “
വൈശാഖൻ അതു പറഞ്ഞു കൊണ്ട് ഫോൺ കട്ട് ചെയ്തു കഴിഞ്ഞിരുന്നു..
ഇവളോട് കൂടുതൽ സമയം സംസാരിച്ചുകൊണ്ട് ഇരുന്നാൽ തനിക്കും പണി കിട്ടുമെന്ന് അവനും അറിയാമായിരുന്നു..
രാത്രിയിൽ ഒരു ഏഴു മണി ആയപ്പോൾ ലക്ഷ്മിക്ക് ആകെ ഭയങ്കര ശർദിയും തലകറക്കവും..
കുറെ സമയം നോക്കിയിട്ടും അവൾക്ക് മാറ്റം ഒന്നും ഉണ്ടായിരുന്നില്ല…
ഒടുവിൽ അവൾ തളർന്നു വീണു..
എന്നാൽ പിന്നെ ഒന്നും നോക്കേണ്ട… നമ്മക്ക് ഹോസ്പിറ്റലിൽ പോകാം എന്ന് പറഞ്ഞു കൊണ്ട് വൈശാഖൻ കാർ എടുത്തു..
സുമിത്രയും അവരുടെ ഒപ്പം പോകാൻ റെഡി ആയിരുന്നു..
ഹോസ്പിറ്റലിൽ ചെന്നപ്പോൾ ഡോക്ടർ യൂറിൻ ടെസ്റ്റ് ചെയ്യാൻ വിട്ടു..
“മ്… ലക്ഷ്മിക്ക് അസറ്റോൺ പ്ലസ് ആണല്ലോ.. നമ്മൾക്ക് ഫ്ലൂയിഡ് ഇടാം കെട്ടോ… “ഡ്യൂട്ടി ഡോക്ടർ പറഞ്ഞു..
അപ്പോൾ തന്നെ ലക്ഷ്മിയെ പേടിച്ചു വിറയ്ക്കാൻ തുടങ്ങി..
സ്യൂചിയുo സിറിഞ്ചും ഒക്കെ അടങ്ങുന്ന ഒരു കുഞ്ഞ് ട്രേയും ആയിട്ട് uഒരു സിസ്റ്റർ അവളുടെ അടുത്തേക്ക് വന്നു…
ലക്ഷ്മി ആണെങ്കിൽ നിസ്സഹായായി… അവളുടെ കണ്ണുകൾ നിറഞ്ഞു.. ദയനീയമായ അവളുടെ നോട്ടം കണ്ടപ്പോൾ വൈശാഖനും ചങ്ക് പിടഞ്ഞു..
നേരത്തെ ഒരു ദിവസം അവളെ ഇൻജെക്ഷൻ എടുക്കാൻ കൊണ്ടുപോയ അനുഭവo അവനു ഉണ്ടായിരുന്നു.
“സിസ്റ്റർ….. “വൈശാഖൻ അവരെ വിളിച്ചു..
“എന്താണ്.. “
“സിസ്റ്റർ.. പതിയെ കുത്തണം.. അവൾക്ക് സൂചി കാണുന്നത് പേടി ആണ് . “
അവൻ അത് പറയുകയും സിസ്റ്റർ അവനെ അടിമുടി ഒന്നു നോക്കി..
“ഓക്കേ.. ഓക്കേ.. നിങ്ങൾ ഒന്നു പുറത്തേക്ക് പോയ്‌ക്കോളൂ.. “അവർ നിർദ്ദേശിച്ചു..
മനസില്ലാമനസോടെ ആണ് വൈശാഖൻ ഇറങ്ങി പോയത്..
“ഇത് എന്താണ് കുട്ടി… കൈ വലിച്ചാൽ സൂചി ഒടിയില്ലേ.ഇങ്ങനെ ഒക്കെ ആണെങ്കിൽ നീ പ്രസവ വേദന എടുക്കുമ്പോൾ എന്താ ചെയ്ക.. . “അവർ ദേഷ്യപെടുന്നത് വൈശാഖൻ കേട്ടു..
സുമിത്രയ്ക്കും ആകെ സങ്കടം ആയി..
“അതേയ്… മോളോട് അമ്മ എല്ലാകാര്യങ്ങളും ഒന്നു തുറന്നു പറഞ്ഞേക്ക് കെട്ടോ.. ഇങ്ങനെ പേടിച്ചാൽ കൊള്ളാമോ..ഞാൻ ആദ്യമായി കാണുക ആണ് ഇങ്ങനെ ഒരാളെ . “
കുറച്ചു കഴിഞ്ഞതും സിസ്റ്റർ ഇറങ്ങി വന്നു സുമിത്രയോട് പറഞ്ഞു എന്നിട്ട് വീണ്ടും റൂമിലേക്ക് കയറി പോയി
“ഒരു നിമിഷം സിസ്റ്റർ… “വൈശാഖൻ അവരുടെ അടുത്തേക്ക് ചെന്നു..
“അതേയ്..എന്റെ വൈഫ് ഇത്തിരി പേടി ഉള്ള കൂട്ടത്തിൽ ആണ് കെട്ടോ.. എന്നുകരുതി നിങ്ൾ ഒരുപാടു അങ്ങ് ഉപദേശിക്കേണ്ട….എനിക്കു അറിയാം എന്താ വേണ്ടതെന്നു… കുറച്ചു നേരം ആയി നിങ്ങൾ തുടങ്ങിയിട്ട്…”അതും പറഞ്ഞു അവൻ അമ്മയുടെ അടുത്തേക്ക് നടന്നു പോയി..
ലക്ഷ്മിയുടെ അടുത്തേക്ക് ചെന്നപ്പോൾ വൈശാഖനും ഭയങ്കര സങ്കടം ആയി..
“ന്റെ മോളേ.. ഇങ്ങനെ കരയുന്നത് എന്തിനാ… ഡ്രിപ് ഇട്ടില്ലെങ്കിൽ മോൾക്ക് ക്ഷീണം ആകും.. അതല്ലേ..”
“ഹോ… എന്നാലും എന്റെ അമ്മേ… സത്യം പറഞ്ഞാൽ എനിക്കു പേടിച്ചിട്ട് വയ്യാ, ഒരു പെൺകുട്ടി ആണെങ്കിൽ ഡേറ്റ് ആയിട്ട് ഹോസ്പിറ്റലിൽ വന്നായിരുന്നു.. അവളുടെ കരച്ചിൽ കണ്ടു ലക്ഷ്മി ആകെ പേടിച്ചു പോയി”
“അങ്ങ്നെ പേടിച്ചാൽ കൊള്ളാമോ… മോളേ… നമ്മൾക്ക് കുഞ്ഞുവാവയെ വേണ്ടേ.. “
സുമിത്ര എന്തൊക്ക പറഞ്ഞിട്ടും ലക്ഷ്മിക്ക് ആശ്വാസം ആയില്ല..
അന്ന് ഒരുപാടു രാത്രി ആയിരുന്നു അവർ വന്നപ്പോൾ..
“ഞാൻ കുളിയ്ക്കണോടി ഇനി “?
“ഓഹ് വേണ്ട.. ഇപ്പോൾ എനിക്ക് കുഴപ്പമില്ല.. “
“എന്നാലും സാരമില്ല.. ഇനി കിടന്നു കഴിഞ്ഞു വീണ്ടും ശര്ധിച്ചാലോ.. “പാവം വൈശാഖൻ വീണ്ടും കുളിയ്ക്കാനായി കയറി..
“ഹോ… ന്റെ വൈശാഖേട്ട എനിക്കു ഓർത്തിട്ട് പേടിയാകുന്നു… എന്റെ വിറയൽ ഇതുവരെ മാറിയിട്ടില്ല kto.. “ലക്ഷ്‌മി കട്ടിലിലേക്ക് വന്നു കിടന്നു കൊണ്ട് പറഞ്ഞു .
“എന്ന് പറഞ്ഞാൽ എങ്ങനെ ആണ് ലക്ഷ്മി.. “
“എന്ത്… ഒന്നു മിണ്ടാതെ പോ മനുഷ്യ.. “
“ആഹ് ഇപ്പോൾ അങ്ങനെ ആയോ.. “
“ദേ.. കൂടുതൽ ഒന്നും ഞാൻ സംസാരിക്കുന്നില്ല.. ഒരു കാര്യം പറഞ്ഞേക്കാം,മോനായാലും മോളായാലും നമ്മൾക്ക് ഒരു കുഞ്ഞു മതി കെട്ടോ.. “
അവന്റെ മറുപടിക്ക് കാക്കാതെ അവൾ കണ്ണുകൾ അടച്ചു..
*****************-*——-***
അവനു എന്തൊക്കെയോ മാറ്റങ്ങൾ ഉണ്ട് അശോകേട്ട… മോളുടെ സംസാരത്തിലും എനിക്ക് അങ്ങനെ ആണ് തോന്നിയത്.. “
ശ്യാമളയും അശോകനും തമ്മിൽ അതായിരുന്നു ചർച്ച.. അശോകൻ ഷോപ്പിൽ നിന്നും വന്നപ്പോൾ തന്നെ 11മണി കഴിഞ്ഞിരുന്നു.. കുറെയേറെ കണക്കുകൾ ഒക്കെ നോക്കാൻ ഉണ്ടായിരുന്നു അയാൾക്ക്..
“എന്നാലും എനിക്കു അങ്ങോട്ട് വിശ്വാസം വരുന്നില്ല ശ്യാമളേ.. എവിടെയോ കിടന്ന ഒരുത്തിയുടെ പിറകെ പോയവൻ ആണ് രാജീവൻ, അവനെ അത്രയ്ക്ക് അങ്ങ് വിശ്വസിക്കേണ്ട.. “
“അതും ശരിയാണ്.. പക്ഷേ നമ്മുടെ മോൾക്ക് അവനെ ഉപേക്ഷിക്കാൻ മനസ് വരുന്നില്ല… പിന്നെ നമ്മൾ എന്താ ചെയ്ക.. “
“അതല്ലേ ഇപ്പോൾ ആകെ കുഴപ്പം ആയിരിക്കുന്നത്.. ദീപ മോളോട് ഞാൻ എത്ര തവണ പറഞ്ഞത് ആണെന്നോ ഈ ബന്ധം നമ്മൾക്ക് വേണ്ടാ എന്ന്… കേൾക്കണ്ടേ ആ കുട്ടി… “
“മ്… വരട്ടെ നോക്കാം.. എന്റെ മോളുടെ കണ്ണു നിറയാൻ ഇനി അവൻ ഇട വരുത്തിയാൽ പിന്നെ എന്ത് ചെയ്യണം എന്ന് എനിക്കു അറിയാം “
“ഓഹ് ഇനി ആവശ്യം ഇല്ലാത്തത് ഒന്നും ചിന്തിച്ചു കൂട്ടേണ്ട.. “കിടക്കാൻ നോക്ക…ശ്യാമള ലൈറ്റ് അണച്ചു..
******-****+***********
കാലത്തേ ദീപ ഉണർന്നപ്പോൾ രാജീവന്റെ ഇടo കൈ അവളുടെ ദേഹത്താണ്…
കട്ടിലിന്റെ ഓരോ വശങ്ങളിലും ആയി ആണ് രണ്ടാളും കിടന്നത്.. ഇത് പിന്നെ എപ്പോൾ ആണ് ഇങ്ങനെ സംഭവിച്ചത് എന്ന് അവൾ ഓർത്തു..
ദീപ മെല്ലെ അവന്റെ കൈ തന്നിൽ നിന്നു എടുത്തു മാറ്റി…പുതപ്പെടുത്തു അവന്റെ ദേഹത്തു ശരിയായി പുതപ്പിച്ചു….എന്നിട്ടാണ് അവൾ എഴുനേറ്റു പോയത്..
രാജീവൻ അപ്പോൾ കണ്ണ് തുറന്നു… അവൻ ഉറക്കം നടിച്ചു കിടക്കുക ആയിരുന്നു…
ദീപയോട് തനിക്ക് പറ്റിയ തെറ്റ് ഏറ്റു പറയണം എന്ന് അവൻ തീരുമാനിച്ചു..
ഏതോ ഒരു പെണ്ണ് കാരണം തന്റെ ജീവിതം കളയാൻ ഇനി താൻ ഒരുക്കം അല്ല… അവൻ തീരുമാനിച്ചു..
ഫോൺ റിങ് ചെയ്തപ്പോൾ അവൻ അത് എടുത്തു നോക്കി..
“ഹേമ കാളിംഗ്… “അവൻ അത് അപ്പോൾ തന്നെ കട്ട് ചെയ്തു..
വീണ്ടും വീണ്ടും അവൾ വിളിച്ചു കൊണ്ടേ ഇരുന്നു…
രാജീവൻ പക്ഷെ അത് അറ്റൻഡ് ചെയ്തില്ല..
ഒടുവിൽ അവന്റെ ഫോണിലേക്ക് അവൾ മെസ്സേജ് അയച്ചു..
“രാജീവ്.. എനിക്ക് നിങ്ങളെ ഉടനെ കാണണം… “
അതായിരുന്നു അവളുടെ മെസ്സേജ്..
“സോറി… എനിക്ക് സമയം ഇല്ലാ…. “.എന്ന് അവൻ തിരിച്ചു റിപ്ലൈ കൊടുത്തു..
അപ്പോളേക്കും അവൾ വീണ്ടും അവനെ വിളിച്ചു..
ഒടുവിൽ അവൻ ഫോൺ എടുത്തു..
“പ്ലീസ്.. രാജീവ്.. എനിക്കു നിങ്ങളോട് സംസാരിക്കണം “
“എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ലാ… ഒരു അബദ്ധം പറ്റി പോയതിന്റെ കുറ്റബോധത്താൽ ഞാൻ നീറി നീറി കഴിയുകയാണ്.. “
അവൻ പിറുപിറുത്തു..
“ഓക്കേ… ഓക്കേ… പക്ഷേ.. എനിക്ക് നിങ്ങളെ ഒന്നു കാണണം “
“എനിക്കു കാണണ്ട എന്ന് പറഞ്ഞില്ലെടി… മര്യാദക്ക് ഫോൺ വെയ്ക്കുക..മേലാൽ ഇനി എന്റെ ഫോണിൽ നിന്റെ കാൾ വരരുത് . “അവൻ ഫോൺ കട്ട് ചെയ്തു കഴിഞ്ഞു..
അവനുള്ള ചായയും ആയി വന്ന ദീപ ഇതെല്ലാം കേട്ടുകൊണ്ട് വാതിൽക്കൽ നിൽപ്പുണ്ടായിരുന്നു..
*************************
കാലത്തേ 10മണി ആയപ്പോൾ വൈശാഖൻ കാപ്പി കുടി ഒക്കെ കഴിഞ്ഞു പുറത്തേക്ക് ഒന്ന് ഇറങ്ങി..
ഹേമയോട് വിളിക്കാൻ പറഞ്ഞ സമയം അപ്പോൾ ആയിരുന്നു..
വീട്ടിൽ വെച്ചു അവളോട് സംസാരിച്ചാൽ ആരെങ്കിലും കേട്ടാലോ എന്ന ഭയം ഉണ്ടായിരുന്നു അവനു..
പറഞ്ഞ സമയത്തു തന്നെ അവൾ വൈശാഖാനെ വിളിച്ചു..
“ഹെലോ…. “
“മ്.. പറയ് ഹേമ… “
“ഞാൻ രാജീവന്റെ ഫോണിൽ കുറെ തവണ വിളിച്ചു.. അയാൾ വരാൻ കൂട്ടാക്കുന്നില്ല… “
“ഓഹ്.. ഇപ്പോൾ അങ്ങനെ ആയോ.. ഇതൊക്ക ഞാൻ എങ്ങനെ വിശ്വസിക്കും “
“അയാളെ വിളിച്ചു സംസാരിച്ചത് മുഴുവനും ഞാൻ റെക്കോർഡ് ചെയ്തു വെച്ചിട്ടുണ്ട്….അത് ഞാൻ നിങ്ങളുടെ ഫോണിലേക്ക് ഇപ്പോൾ തന്നെ അയച്ചു തരം”
“നീ എന്റെ അടുത്ത് വിളച്ചിൽ ഇറക്കരുത് കെട്ടോ.. ഞാൻ ആളു വേറെ ആണ്.. “
“ഞാൻ പറയുന്നത് സത്യം ആണ്.. ഓഡിയോ ഒന്ന് കേട്ടു നോക്കിയാൽ മതി.. “
“മ്.. ശരി ശരി.. “അവൻ ഫോൺ കട്ട് ചെയ്തു..
അവൾ അയച്ചു കൊടുത്ത ഓഡിയോ അവൻ കേട്ടു നോക്കി..
അടുത്തതായി അവൻ ഫോൺ എടുത്തു രാജീവനെ ആണ് വിളിച്ചത്..
ഈ സംഭവത്തിന് ശേഷം ഇത് വരെ അവൻ രാജീവനെ വിളിച്ചില്ലായിരുന്നു..
ഒന്ന് രണ്ട് തവണ ബെൽ അടിച്ചതിനു ശേഷം ആണ് അയാൾ ഫോൺ എടുത്തത്..
“ഹെലോ… രാജീവേട്ടാ… തിരക്കാണോ.. “
“അല്ല വൈശാഖാ.. ഞാൻ ഇന്ന് ഓഫ് ആണ്.. വീട്ടിൽ ഉണ്ട്.. “
“ആണോ.. നമ്മൾക്ക് ഒന്ന് നേരിൽ കാണാൻ പറ്റുമോ… “
“അതിനെന്താ… നീ എവിടെ വരും. M”
“ലൈറ്റ് ഹൗസിന്റെ അടുത്ത് കാണാം.. ഒരു പന്ത്രണ്ട് മണി ആകുമ്പോൾ.. “
“മ്. ഓക്കേ… “
വൈശാഖൻ ഫോൺ കട്ട് ചെയ്തു..
തിരികെ വീട്ടിൽ എത്തിയപ്പോൾ ലക്ഷ്മി ഓക്കാനിക്കുന്നുണ്ട്..
“ശോ.. ഇതെന്താ അമ്മേ ഇങ്ങനെ.. “
“ചില കുട്ടികൾക്ക് ഇങ്ങനെ ആണ്.. മാറിക്കോളും.. “
“ഓഹ്… എന്നാലും ഇത് എന്തൊരു കഷ്ടം ആണ്.. “
അവൾക്ക് ആണെങ്കിൽ തീരെ വയ്യാത്തത് പോലെ തോന്നി..
“ഹോസ്പിറ്റലിൽ പോണോ ലക്ഷ്മി… “
അവൻ ദയനീയമായി അവളെ നോക്കി..
തിരിച്ചു അവനെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കുക ആണ് ലക്ഷ്മി ചെയ്തത്..
മോള് പോയി കിടന്നോ കെട്ടോ… കുറച്ചു കഴിയുമ്പോൾ ക്ഷീണം മാറും.. സുമിത്ര പറഞ്ഞു..
മുറ്റത്തൊരു വണ്ടി വന്നു നിന്നപ്പോൾ എല്ലാവരുടെയും ശ്രദ്ധ അവിടേക്ക് ആയി..
അശോകനും ശ്യാമളയും ആയിരുന്നു അത്..
കുറെ പലഹാരങ്ങളും ആയിട്ട് മകളെ കാണാൻ വന്നതായിരുന്നു അവർ..
അപ്പോളാണ് ലക്ഷ്മി തലേ ദിവസം ഹോസ്പിറ്റലിൽ പോയ വിവരം ഒക്കെ അവർ അറിയുന്നത്..
“എനിക്കും ഇങ്ങനെ ആയിരുന്നു.. ദീപയെ ആയിരുന്നപ്പോൾ.. “ശ്യാമള പറഞ്ഞു..
“ഓഹ് ആ പാരമ്പര്യം ആയിരിക്കും എനിക്കു കിട്ടിയിരിക്കുന്നത്.. “ലക്ഷ്മിക്ക് നെറ്റി ചുളിഞ്ഞു..
“മൂന്ന് മാസത്തെ കാര്യം ഒള്ളു.. അത് കഴിഞ്ഞു മാറിക്കോളും.. “അവർ മകളെ സമാധാനിപ്പിച്ചു..
“മോളേ കുറച്ചു ദിവസത്തേക്ക് കൂട്ടികൊണ്ട് പോകാൻ വന്നതാണ് ഞങ്ങൾ.. “അശോകൻ പറഞ്ഞു..
“മ്. അതേ അതേ..കുറച്ചു ദിവസം അവിടെ വന്നു താമസിക്കു മോളേ.. “ശ്യാമള അവളുടെ കൈയിൽ പിടിച്ചു.
ആദ്യം ഒക്കെ ലക്ഷ്മിക്ക് മടി ആയിരുന്നു എങ്കിലും അവർ കുറെ നിർബന്ധിച്ചപ്പോൾ അവൾ പോകാൻ തയ്യാറായി.
ഇതിനാണോ രണ്ടും കുടി എഴുന്നള്ളി വന്നത്.. വൈശാഖൻ മനസ്സിൽ പറഞ്ഞു..
“ഏട്ടാ.. ഞാൻ രണ്ട് ദിവസം പോയി നിന്നിട്ട് വരാം അല്ലേ.. “
റൂമിൽ വെച്ച് അവൾ വൈശാഖാനോട് ചോദിച്ചു..
“ആഹ് എന്ത് വേണേലും ചെയ്യൂ.. “അവൻ താല്പര്യം ഇല്ലാത്ത മട്ടിൽ പറഞ്ഞു..
“അച്ഛൻ ആണെങ്കിൽ നിര്ബന്ധിക്കുവാ.. അതുകൊണ്ട്.. “
“അതിനു ഞാൻ ഒന്നും പറഞ്ഞില്ലാലോ.. പിന്നെന്താ.. “
“പിണങ്ങിയോ.. എന്നാൽ ഞാൻ പോകുന്നില്ല.. “
“ഞാൻ പിണങ്ങി ഒന്നുമില്ല.. നീ പോയിട്ട് വാ….എനിക്ക് അത്യാവശ്യം ആയിട്ട് ടൗണിൽ വരെ പോകണം എന്ന് പറഞ്ഞു കൊണ്ട് അവൻ ഷർട്ട് എടുത്തു ഇട്ടു..
അശോകനോടും ശ്യാമളയോടും യാത്ര പറഞ്ഞു അവൻ വേഗം ബൈക്ക് സ്റ്റാർട്ട് ചെയ്തു പോയി..
*******************************
പാർക്കിലെ ബെഞ്ചിൽ ഇരിക്കുക ആണ് രാജീവനും വൈശാഖനും…
“ഏട്ടാ… തെറ്റ് ആർക്കും സംഭവിക്കും.. അത് സ്വാഭാവികം ആണ്.. “വൈശാഖൻ അവനെ നോക്കി..
“ദീപേച്ചി ക്ഷമിക്കും.. എനിക്കറിയാം.. കാരണം അന്ന് എല്ലാവരും ചേച്ചിയോട് പറഞ്ഞതാണ് രാജീവേട്ടനും ആയിട്ട് ഇനി ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകണ്ട എന്ന്.. പക്ഷെ ചേച്ചി.. എല്ലാവരെയും ധിക്കരിച്ചു കൊണ്ട് എന്ന് വേണേൽ പറയാം.. അന്ന് ഏട്ടന്റെ വീട്ടിൽ വന്നത് “
രാജീവ് ഒന്നും മിണ്ടാതെ അവൻ പറയുന്നത് കേൾക്കുക ആണ്..
“ഏട്ടാ…. കഴിഞ്ഞത് ഒക്കെ കഴിഞ്ഞു, ഇനി അതൊക്ക മറക്ക്, എന്നിട്ട് പുതിയൊരു ജീവിതം തുടങ്ങുക.. അതേ ഒള്ളു എനിക്കു പറയാൻ “
“മാപ്പ് അർഹിക്കാത്ത തെറ്റാണ് ഞാൻ ചെയ്തത്… അത് എനിക്കു അറിയാം.. ഏത് നശിച്ച നിമിഷത്തിൽ ആണ്…. “അവൻ തലയ്ക്ക് കൈ ഊന്നി ഇരുന്നു..
“ഏട്ടാ… ദീപേച്ചി മാപ്പ് തരും.. എനിക്കു ഉറപ്പുണ്ട്.. നിങ്ങൾ രണ്ടാളും തുറന്ന് സംസാരിക്ക്, അപ്പോൾ തീരും പ്രശ്നങ്ങൾ.. “
“എനിക്കു അവളോട് എല്ലാം ഏറ്റു പറയണം എന്നുണ്ട്.. എന്നാലും അതിനു സാധിക്കുന്നില്ല “
“ദീപേച്ചിയെ ഏട്ടന് അറിയില്ലേ… ചേച്ചി ഒരു പാവം ആണ്,, “
“അതേ… അവൾ പാവം ആണ്.. ആ കാലിൽ വീണു ഒരായിരം മാപ്പ് പറഞ്ഞാലും മുകളിൽ ഇരിക്കുന്ന ആൾ എനിക്കു മാപ്പ് തരില്ല… “അത് പറയുമ്പോൾ അയാളുടെ ശബ്ദം ഇടറി..
“അതൊക്ക ഏട്ടന്റെ തോന്നൽ ആണ്.. പറഞ്ഞാൽ തീരാത്ത എന്ത് പ്രശ്നം ആണ് ഈ ലോകത്ത് ഉള്ളത്.. “
“എന്നാലും… ഞാൻ… “
“ഒരെന്നാലും ഇല്ലാ,, ഏട്ടൻ ഇന്ന് തന്നെ ചേച്ചിയോട് സംസാരിക്ക്… ചേച്ചി പൊറുക്കും, എനിക്കു ഉറപ്പുണ്ട്.. “
വൈശാഖനോട് സംസാരിച്ചപ്പോൾ രാജീവിന് ഒരുപാടു ആശ്വാസം ആയി.. കാരണം താൻ ഇത്രയും ദിവസം എല്ലാം അടക്കി പിടിച്ചു ഇരിക്കുക ആയിരുന്നു.
“എന്നാൽ ഇനി വൈകിക്കേണ്ട.. ഏട്ടൻ ചെല്ല്… “
“മ്. അതിരിക്കട്ടെ.. ലക്ഷ്മി എന്ത് പറയുന്നു.. “
“അവൾക്ക് ഭയങ്കര വോമിറ്റിംഗ്..ഇന്നലെ ഹോസ്പിറ്റലിൽ പോയി ഫ്ലൂയിഡ് ഇട്ടു.. . “
“ആണോ… കുറച്ചു കഴിയുമ്പോൾ മാറിക്കോളും അല്ലെ.വേറെ പ്രോബ്ലം ഇല്ലാലോ.. . “
“മ്.. അങ്ങനെ ആണ് ഡോക്ടർ പറഞ്ഞത്.. വേറെ പ്രശ്നം ഒന്നും ഇല്ലാ “
“ഞങ്ങൾ ഇടയ്ക്ക് വരാം കെട്ടോ ലക്ഷ്മിയെ കാണുവാൻ y.. “എന്നും പറഞ്ഞു രാജീവൻ കാറിൽ കയറി..
അയാൾ പോകുന്നത് നോക്കി നിൽക്കുക ആണ് വൈശാഖൻ..
ഹോ.അങ്ങനെ അത് ക്ലിയർ ആയി എന്ന് തോന്നുന്നു.. രാജീവേട്ടനെ കുറ്റം പറയാനും പറ്റില്ല… അങ്ങനെ ഒരു ഐറ്റത്തിന്റെ അടുത്ത് അല്ലേ ചെന്നു പെട്ടത്..
വൈശാഖൻ ഫോൺ എടുത്തു.. വീണ്ടും ഹേമയുടെ നമ്പറിൽ വിളിച്ചു..
“ഹെലോ… “അവളുടെ ശബ്ദം അവൻ കേട്ടു.
“ഹെലോ… രാജീവ് വന്നോ.. നീ വിളിച്ചോ പിന്നെ.. “
“ഞാൻ പിന്നെ വിളിച്ചില്ല.. അയാൾ ദേഷ്യപ്പെട്ടാണ് സംസാരിച്ചത് നിങ്ങളും കേട്ടത് അല്ലേ.. “ll
“അതൊക്ക കേട്ടു.. ഒരു കാര്യം ഞാൻ പറഞ്ഞേക്കാം ഇനി അയാളുടെ നമ്പറിൽ നീ വിളിയ്ക്കുകയോ അയാളെ കാണാൻ ശ്രമിക്കുകയോ ചെയ്താൽ,,, ഞാൻ ആരാണെന്ന് നീ അറിയും… “
“എനിക്കു അതൊന്നും അറിയേണ്ട കാര്യം ഇല്ലാ,, ഞാൻ വിളിച്ചിട് അയാൾ ഫോണും എടുത്തില്ല.. “
“നീ വല്യ പതിവ്രത ആകാൻ ഒന്നും ശ്രമിക്കേണ്ട കെട്ടോ.. “
“നിങ്ങൾ പറഞ്ഞത് അനുസരിച് ഞാൻ അയാളെ വിളിച്ചു.. പക്ഷെ അയാൾ വരാൻ കൂട്ടാക്കിയില്ല.. പിന്നെ ഞാൻ എന്ത് വേണം “
“ഒന്നും വേണ്ട.. നീ തല്ക്കാലം ഫോൺ വെച്ചിട്ട് പോ… “
അതു പറഞ്ഞു കൊണ്ട് അവൻ ഫോൺ കട്ട് ചെയ്തു….
തന്നെ പോലീസ് ഇൻസ്‌പെക്ടർ ആയി നിയമിച്ച രെജിസ്റ്റഡിന്റെ ഒരു ഫോട്ടോ കുടി അവൻ അവൾക്ക് അയച്ചു കൊടുത്തു..
അല്പസമയം കഴിഞ്ഞതും അവൾ വൈശാഖന്റെ നമ്പറിൽ വിളിച്ചു..
“സാർ.. ഞാൻ ഇനി മര്യാദക്ക് ജീവിച്ചോളാം.. പ്രശ്നം ഉണ്ടാക്കരുത്.. “അവൾ പറഞ്ഞു..
“ഓഹ്.. നീ മര്യാദക്ക് ജീവിച്ചാൽ നിനക്ക് കൊള്ളം.. അല്ലെങ്കിൽ ശേഷിച്ച ജീവിതം അഴിയെണ്ണി കഴിയാം.. “
“സാർ.. പ്ലീസ്… ഇനി അങ്ങനെ ഒന്നും ഉണ്ടാകില്ല… ദയവായി എന്നെ വിശ്വസിക്കണം.. “
“മ്. ശരി.. ശരി… ഇതവണത്തേക്ക് ത്തേക്ക് ക്ഷമിച്ചിരിക്കുന്നു.. ഇനി ഇങ്ങനെ എന്തെങ്കിലും കേട്ടാൽ.. “
അതും പറഞ്ഞു അവൻ ഫോണ് കട്ട് ആക്കി..
അവൾ ശരിക്കും പേടിച്ചു പോയന്ന് അവനും മനസിലായി..
അവളുടെ വീട്ടിലേക്ക് രാജീവേട്ടനെ വിളിച്ചു വരുത്താമെന്നും താനും കാർത്തിക്കും കുടി അവിടെ ചെല്ലാമെന്നും, എന്നിട്ട് രാജീവേട്ടനെ ബ്രയിൻ വാഷ് ചെയ്യാൻ ഒക്കെ ആയിരുന്നു വൈശാഖന്റെ പ്ലാൻ..
ആഹ് ഇനി ഇപ്പോൾ അതിന്റെ ഒന്നും ആവശ്യം വേണ്ടി വന്നില്ല..
അവളുടെ നമ്പറും കോണ്ടാക്ടിൽ നിന്നും ഡിലീറ്റ് ആക്കി ഫോൺ പോക്കറ്റുലേക്ക് ഇട്ടിട്ട് വൈശാഖൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു..
ലക്ഷ്മി അവളുടെ വീട്ടിലേക്ക് പോയി കാണും… അതോർത്തപ്പോൾ അവനു ആകെ ഒരു ഉന്മേഷക്കുറവ് പോലെ തോന്നി..
ഇന്നാണെങ്കിൽ കുഞ്ഞുലക്ഷ്മിക്ക് ഒരു ഉമ്മയും കൊടുത്തുമില്ല…കഷ്ട്ടം ആയി പോയി.. അവൻ ഓർത്തു..
വീട്ടിൽ ചെന്നപ്പോൾ അശോകന്റെ കാർ മുറ്റത്തു ഇല്ലായിരുന്നു..
അമ്മ ആണെങ്കിൽ തുണി നനച്ചു ഇടുക ആണ്..
“അവർ എപ്പോൾ പോയി അമ്മേ.. “
“കുറച്ചു സമയം ആയതേ ഒള്ളു മോനേ…നിന്റെ ഫോണിൽ വിളിച്ചിട്ട് കിട്ടിയിലാ.. “
“ഞാൻ ബൈക്ക് ഓടിക്കുക അല്ലായിരുന്നോ അതാണ് “
“മ്.. ശരി… നീ പോയി ഷർട്ട് മാറിയിട്ട് വാ.. ഞാൻ ഊണ് എടുത്തു വെയ്ക്കാം.. ”
“ഇപ്പോൾ വേണ്ട അമ്മേ… വിശപ്പ് തീരെ ഇല്ലാ… “
“മോള് പോയത് കൊണ്ട് ആണോ… ഒരു വിഷമം നിന്റെ മുഖത്തു.. “
“ഓഹ് ഇല്ലമ്മേ.. വെയിൽ കൊണ്ട് വണ്ടി ഓടിച്ചു വന്നത് കൊണ്ട് ആണ്.. “
അവൻ മുറിയിലേക്ക് പോയി..
സുമിത്ര അത് നോക്കി ചിരിച്ചു കൊണ്ട് നിന്ന്.
മുറിയിലേക്ക് കയറി വന്ന വൈശാഖന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു. ലക്ഷ്മി നീലക്കണ്ണാടിയ്ക്ക് മുൻപിൽ നിൽക്കുന്നു..
“മോളേ… “അവൻ ഓടി അവളുടെ അരികിലേക്ക്..
പെട്ടന്ന് അവൾ മൂക്ക് പൊത്തി പിടിച്ചു..
“പോയി കുളിക്ക് ഏട്ടാ.. “
“ദേ,, എപ്പോൾ കുളിച്ചു എന്ന് നോക്കിയാൽ പോരെ പെണ്ണേ “
അവൻ വേഗം ബാത്‌റൂമിൽ കയറി..
സോപ്പ് പതപ്പിച്ചു കുളി കഴിഞ്ഞു അവൻ ടവൽ ഉടുതുകൊണ്ട് പുറത്തേക്ക് വന്നു..
ലക്ഷ്മി ആണെങ്കിൽ മുടിയിലെ ഉടക്കുകൾ വിടർത്തുക ആണ്..
അവൻ അവളെ പിടിച്ചു തനിക്കഭിമുഖം ആയി നിറുത്തി..
എന്നിട്ട് അവളുടെ മുഖത്തേക്ക് തന്റെ തലയിലെ വെള്ളം കുടഞ്ഞു
“ഓഹ്.. എന്താ ഇത്രയും ഇളക്കം.. “
“നീ പോയെന്ന് വിചാരിച്ചു ആണ് ഞാൻ വന്നത്.. “
“ഓഹ്.. അതാണോ.. “
“നീ എന്താ പോകാഞ്ഞത്… മോളേ.. “
“ഓഹ്.. വല്യ സ്നേഹം ഒന്നും കാണിക്കേണ്ട കെട്ടോ.. പിണങ്ങി പോയതും പോരാഞ്ഞു.. “
“ഇല്ലടി.. അങ്ങനെ ഒന്നും ഇല്ലാ.. നിനക്ക് പോകണം എങ്കിൽ പൊയ്ക്കോളാൻ മേലാരുന്നോ “
“ഞാൻ പോയാൽ ഏട്ടന് വിഷമം ഉണ്ടോ.. സത്യം പറ “
അവൾ അവന്റെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു..
പിന്നെ വിഷമം ഉണ്ടോന്നു അതെന്തൊരു ചോദ്യമാ ടി പെണ്ണേ..നീ പോയി കാണും എന്നോർത്ത് വിഷമിച്ചു ആണ് ഞാൻ വന്നത് തന്നെ.. അത് പോട്ടെ നീ എന്താ പോകാഞ്ഞത്. “
, “അതോ…അതേയ്.. എനിക്കുo വാവയ്ക്കും ഏട്ടനെ ഇട്ടിട്ട് പോകാൻ അതിലേറെ വിഷമം ആണ്.. അതുകൊണ്ട് ആണ്… അവന്റെ നെഞ്ചിലേക്ക് ചാഞ്ഞുകൊണ്ട് ലക്ഷ്മി പറഞ്ഞു..
“മൂന്ന് മാസം കഴിയുമ്പോൾ ശർദി ഒക്കെ മാറും.. അത് കഴിഞ്ഞു എല്ലാം ശരിയാകും kto… “തലേദിവസം സൂചി കുത്തിയ അവളുടെ കൈത്തണ്ട എടുത്തു അതിലേക്ക് ഉമ്മ വെച്ചു കൊണ്ട് അവൻ പറഞ്ഞു..
“അതൊന്നും സാരമില്ല ഏട്ടാ… ആ സിസ്റ്റർ പറഞ്ഞത് പോലെ ഇനി എന്തെല്ലാം സഹിക്കണം ഒരു കുഞ്ഞിനെ കിട്ടണമെങ്കിൽ.. “
**********+*****
രാജീവൻ പുറത്തു പോയിട്ട് വന്നപ്പോൾ ദീപ ഉറങ്ങുക ആണ്…
അവൻ അകത്തു കയറിയിട്ട് വാതിൽ അടച്ചു കുറ്റിയിട്ടു..
ദീപ കിടന്നുറങ്ങുന്നത് നോക്കി നിൽക്കുക ആണ് അവൻ..
കാലിൽ ഒരു നനവ് പടർന്നപ്പോൾ ആണ് അവൾ കണ്ണു തുറന്നത്..
നോക്കിയപ്പോൾ രാജീവൻ അവളുടെ കാലിൽ മുഖം ചേർത്തു കരയുക ആണ്.
“ഈശ്വരാ.. ഇത് എന്താണ് ഏട്ടാ ഈ കാണിക്കുന്നത്.. “അവൾ പിടഞ്ഞെഴുനേറ്റു.. എന്നിട്ട് അവനെ പിടിച്ചെഴുനേൽപ്പിച്ചു..
“എന്നോട് ക്ഷമിക്കണം ദീപേ… ഞാൻ ചെയ്തത് പൊറുക്കാനാവാത്ത തെറ്റാണ് എന്ന് എനിക്കു അറിയാം..നീ… നീ എന്നോട് ക്ഷമിക്കില്ലേ ദീപേ . “അവൻ അവളെ നോക്കി..
അതുവരെ അടക്കി വെച്ച എല്ലാ സങ്കടങ്ങളും അവളുടെ കണ്ണീരായി പുറത്ത് വന്നു..
അവൾ രാജീവിനെ കെട്ടിപിടിച്ചു കരഞ്ഞു..
“എന്നാലും… എന്നാലും.. ഏട്ടന്… എന്നോട്… “
അവൾക്ക് എന്തൊക്കെയോ പറയണം എന്നുണ്ടായിരുന്നു.. പക്ഷെ നൊമ്പരത്താൽ അവളുടെ വാക്കുകൾ മുറിഞ്ഞു..
“ഏതോ.. ശപിക്കപെട്ട നിമിഷം ആയിരുന്നു… ഇനി എന്റെ മരണം വരെ അങ്ങനെ ഒന്നും ഉണ്ടാകില്ല… “d
ദീപയുടെ കണ്ണുനീർ എല്ലാം രാജീവൻ തന്റെ ചുംബനം കൊണ്ട് ഒപ്പി എടുത്തു..
കുറെയേറെ നേരം ദീപ അവളുടെ വിഷമം അവനുമായി പങ്ക് വെച്ച്..
രാജീവൻ അവളെ പിടിച്ചു കട്ടിലിൽ ഇരുത്തി.. എന്നിട്ട് അലമാര തുറന്നു കുറെ ഗുളികകൾ എല്ലാം എടുത്തു ചുരുട്ടി കൂട്ടി.. ദീപ പ്രെഗ്നന്റ് ആകാതെ ഇരിക്കാനായി അവൻ കൊണ്ടുവെച്ചതായിരുന്നു അതെല്ലാം..
“ഇനി ഇതിന്റെ ഒന്നും ആവശ്യം ഇല്ലാ,”
അവൻ അത് പറയുമ്പോൾ ദീപയുടെ മുഖം നാണത്താൽ വിരിഞ്ഞു..
*******************************
ശേഖരൻ പാടത്തു നിന്നും പണി കഴിഞ്ഞു കയറിയാതെ ഒള്ളു…
അപ്പോളാണ് ദല്ലാൾ രാഘവൻ അയാളുടെ അടുത്തേക്ക് വന്നത്.
“ആഹ് ഞാൻ ശേഖരേട്ടനെ ഒന്നു കാണാൻ ഇരിക്കുവായിരുന്നു.. “
“എന്താ രാഘവാ വിശേഷം.. “
കൈക്കോട്ട് നിലത്തേക്ക് വെച്ചിട്ട് ശേഖരൻ അയാളെ നോക്കി
“രണ്ടാമത്തെ കുട്ടിയ്ക്ക് കല്യാണം വെല്ലോം ആയോ.. “
“ആർക്ക് വീണമോൾക്കോ . അവൾ പഠിക്കുവാ, എം. കോം… ഇനി അഞ്ചെട്ട് മാസം കുടി ഉണ്ട് പരീക്ഷയ്ക്ക് ..
“അതൊക്ക ആയിക്കോട്ടെ…നമ്മുടെ കൈയിൽ ഒരു നല്ല ചെക്കൻ ഒത്തു വന്നിട്ടുണ്ട്… ഒന്നു ആലോചിച്ചാലോ… “
“ഇപ്പൊ വേണ്ടാ രാഘവാ.. അവൾ പടിക്കുവല്ലേ.. അത് കഴിയട്ടെ. “
“ചെറുക്കൻ എൽ ഡി ക്ലാർക്ക് ആണ്… നല്ല തങ്കപ്പെട്ട സ്വഭാവവും.. അമ്മയും മകനും മാത്രമേ ഒള്ളു… “
“ഓഹ് ഇപ്പൊ വേണ്ടാ രാഘവാ.. ആലോചിക്കാൻ തുടങ്ങി പോലും ഇല്ലാ.. “
“അതിനൊന്നും ഞാൻ എതിര് പറഞ്ഞില്ലാലോ… ഇത് എന്തായാലും നല്ല കേസ് ആണ്.. പയ്യന്റെ വീട് ആണെങ്കിൽ പുളിങ്കുന്ന് ആണ്..”
“ഞാൻ പറഞ്ഞില്ലേ രാഘവ..ഇപ്പോൾ ഞങ്ങൾ ആലോചിക്കുന്നില്ല “
“മ്… ഞാൻ പറഞ്ഞൂന്നേ ഒള്ളു.. ഇതാകുമ്പോൾ വേറെ ബാധ്യത ഒന്നും പയ്യനില്ല, തന്നെയുമല്ല തരക്കേടില്ലാത്ത ജോലിയും ഉണ്ട്, മോനോട് ഒന്നു ആലോചിച്ചു നോക്ക് ശേഖരേട്ടാ.. “
അതും പറഞ്ഞു ദല്ലാൾ രാഘവൻ നടന്നകന്നു..
തുടരും..
(ഹായ്… കഥ വായിച്ചിട്ട് ലൈക് ചെയ്യണം കെട്ടോ…. ഒരുപാടു സ്നേഹത്തോടെ… )
Ullas os….
ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission