ഓളങ്ങൾ – ഭാഗം 35

9880 Views

olangal novel aksharathalukal

വൈശാഖൻ അച്ഛന്റെയും അമ്മയുടെയും കാൽ തൊട്ടു വന്ദിച്ചു.. 

അതുപോലെ തന്നെ അശോകന്റെയും ശ്യാമളയുടെയും.. 

“മാമൻ പോയിട്ട് വരാം കെട്ടോ.. “വിജിയുടെ കുഞ്ഞിന്റെ കവിളിൽ ഒരു മുത്തം കൊടുത്തിട്ട് അവൻ മുറ്റത്തു കിടന്ന ജീപ്പിലേക്ക് കയറി.. 

എല്ലാവരും അവൻ പോകുന്നത് നോക്കി നിന്നു.. .. 

“ഞാൻ ഇപ്പൊ വരാം കെട്ടോ.. ഒരഞ്ചു മിനിറ്റ് എന്ന് പറഞ്ഞു കൊണ്ട് ശേഖരൻ പെട്ടന്ന് വഴിയിലേക്ക് ഇറങ്ങി.. 

മോൻ പോയ വഴിയിലേക്ക് നോക്കി അയാൾ നിന്നു.. 

ഏതൊരു അച്ഛന്റെയും  അഭിമാന നിമിഷം ആയിരുന്നു അത്.. 

ഒലിച്ചു ഇറങ്ങിയ കണ്ണുനീർ 

ആരും കാണാതെ അയാൾ തുടച്ചു മാറ്റി.. 

എന്റെ മകന്റെ വഴികളിൽ എല്ലായ്‌പ്പോളും നീ ഉണ്ടായിരിക്കണേ മഹാദേവാ… 

അയാൾ കണ്ണുകളടച്ചു പ്രാർത്ഥിച്ചു.. 

“ശേഖരേട്ടാ…. വൈശാഖൻഇന്ന്  ആദ്യമായി ജോലിക്ക് പോയി അല്ലേ “

അടുത്ത വീട്ടിലെ രാജൻ ആയിരുന്നു അത്… കെ എസ് ഇ ബി യിൽ ജോലി ചെയുക ആണ് അയാൾ.. ബൈക്ക് കൊണ്ടുവന്നു ശേഖരന്റെ അടുത്ത് ഒതുക്കി നിർതിയിട്ട് അയാൾ ചോദിച്ചു.. 

“മ്.. അവൻ ഇന്നാണ് ജോയിൻ ചെയുന്നത്… രാജൻ കാലത്തെ ജോലിക്ക് പോകുവാണോ.. “

“അതെ ശേഖരേട്ടാ…,പോകുവാണ്.. 

പിന്നെ ഒരു കാര്യം പറയാണ്ട് വയ്യാ… വൈശാഖാനെ പോലെ ഒരു മകനെ കിട്ടിയതിൽ… ഇത്രയും നല്ലൊരു ചെറുപ്പക്കാരൻ ഈ നാട്ടിൽ ഇല്ലാ… വരട്ടെ…ഇത്തിരി ലേറ്റ് ആയിപോയി..  “അതും പറഞ്ഞു അയാൾ ബൈക്ക് ഓടിച്ചു പോയി . 

“സത്യം ആണ്…. അവനെ പോലൊരു മകനേ കിട്ടിയതിൽ താൻ ഏറെ സന്തോഷവാൻ ആണ്   …. ഒരിക്കലും അവനിൽ നിന്ന് തനിക്കൊരു വിഷമവും വന്നിട്ടില്ല.. എന്നും തന്റെ വാക്കുകൾ അനുസരിച്ചു മാത്രമേ അവൻ ജീവിച്ചിട്ടോള്ളൂ..ഒരു ദുശീലവും ചീത്ത കൂട്ടുകെട്ടുകളും ഒന്നുമില്ല അവനു.. പിന്നെ ഇടയ്ക്ക് ഒക്കെ ഇത്തിരി തണ്ണി അടിയ്ക്കുന്നത് താൻ കണ്ടില്ലെന്നു നടിക്കും.. … അയാൾ മനസ്സിൽ ഓർത്തു…. 

“അച്ഛാ… അച്ഛൻ അവിടെ എന്തെടുക്കുവാ.. “വീണ വന്നു വിളിച്ചു… 

“മ്.. വരുവാടി മോളെ..”

വിജിയുടെ കുഞ്ഞിനേയും താലോലിച്ചു കൊണ്ട് ലക്ഷ്മി സെറ്റിയിൽ ഇരിക്കുക ആണ്.. 

“ആഹ്.. ശേഖരേട്ട…. ഞാൻ വന്നത് മറ്റൊരു കാര്യം കൂടി പറയാൻ ആണ് കെട്ടോ.. “

“എന്താ അശോകാ… “അയാളും വന്നു അശോകന്റെ അടുത്ത് കിടന്ന കസേരയിൽ ഇരുന്നു. 

“ഈ ഏഴാം മാസത്തിൽ പ്രസവത്തിനു വിടുന്ന ഒരു ചടങ്ങ് ഉണ്ടല്ലോ..ഇനി ഇപ്പോൾ അധികം വൈകിക്കേണ്ട എന്നാണ് ശ്യാമള പറയുന്നത്… ഇനി വീണയുടെ കല്യാണം അടുത്തു വരുവല്ലേ, അതിനു മുൻപ് നമ്മൾക്ക് ഇത് അങ്ങ് നടത്തിയാലോ “

“അത് ശരിയാണ് അശോകാ.. കല്യാണത്തിന്റെ തിരക്കുകൾ ആകും മുൻപ് അത് കഴിയട്ടെ.. .. എന്നാൽ നമ്മുക്ക് കണിയാന്റെ അടുത്ത് ചെന്നു നല്ലോരു ദിവസം കുറിപ്പിക്കാം.. “

“അതൊക്ക ഞാൻ ചെയ്തോളാം ശേഖരേട്ടാ… അയാൾ എന്താണ് പറയുന്നത് എന്ന് വീട്ടിൽ ചെന്നിട്ട് വിളിച്ചു പറയാം “

“ആയിക്കോട്ടെ അശോകാ..ഏറ്റവും അടുത്ത ദിവസം തന്നെ ആ ചടങ്ങ് കൂടി നടത്താം “

“കല്യാണം വിളി തുടങ്ങിയോ “

“ഇല്ലാ അശോകാ.. ഈ ആഴ്ച കൂടി കഴിഞ്ഞിട്ട് വേണം.. ഇനി ഇപ്പൊ ഞാൻ തന്നെ അല്ലേ ഒള്ളു.. “

“മ്.. എന്താവശ്യം ഉണ്ടെങ്കിലും ചോദിക്കാൻ മടിക്കേണ്ട കെട്ടോ ശേഖരേട്ടാ.. മകന്റെ ഭാര്യ വീട്ടുകാർ അന്യർ ഒന്നും അല്ല.. “

“അതൊക്ക എനിക്കു അറിയാം അശോകാ..അവര് കാശ് ആയിട്ട് ഒന്നും ചോദിച്ചിട്ടില്ലാ.. ഉള്ളത് സ്വർണം ആയിട്ട് ഇടണം..  പിന്നെ നമ്മുടെ മേലേപ്പാടത്തെ ഒരു 80സെന്റ് സ്ഥലം ഉണ്ടായിരുന്നു.. അതിന്റെ ആധാരം ബാങ്കിൽ വെച്ചിട്ട് 6ലക്ഷം രൂപ ഞാൻ എടുത്തു.. ഒക്കെ മോനോട് പറഞ്ഞിട്ട് ആണ് കെട്ടോ, പിന്നെ കെ എസ് എഫ് ഈ യിൽ ഒരു ചിട്ടി ഉണ്ടായിരുന്നു.. അത് വട്ടം എത്തി പിടിച്ചിട്ട് ഞാൻ അങ്ങോട്ട് ഡെപ്പോസിറ് ചെയ്തായിരുന്നു.. അത് ഒരു രണ്ട് ലക്ഷം വരുo… പിന്നെ കൈക്കാശും കഴിഞ്ഞ ആണ്ടത്തെ നെല്ല് വിറ്റ കാശും ഒക്കെ കൂടി ഒരു രണ്ടു രണ്ടേകാൽ ലക്ഷം ഉണ്ട്…പിന്നെ സുമിത്രയുടെ മൂത്ത ആങ്ങളയുടെ മകളെ കെട്ടിച്ചപ്പോൾ അവർ അഞ്ച് പവൻ സ്വർണം നമ്മളോട് കടം ആയിട്ട് മേടിച്ചായിരുന്നു, അവർ അത് തരുന്നതു അങ്ങനെ എല്ലാം കുടി എടുത്തു വേണം ഈ കല്യാണം നടത്തുവാൻ.. ‘

“ഒക്കെ നല്ലതായിട്ട് നടക്കും ചേട്ടാ… ഒന്നും കൊണ്ടും വിഷമിക്കേണ്ട കെട്ടോ ‘അശോകൻ അയാളുടെ തോളിൽ തട്ടി.. 

“വിജി.. നീ ഇപ്പോൾ തന്നെ പോകുവാണോ മോളെ… രണ്ട് ദിവസം നിന്നിട്ട് പോകാം.. “സുമിത്ര പറഞ്ഞു.. 

“ഓഹ് വേണ്ടമ്മേ… ഗോപേട്ടൻ ആണെങ്കിൽ ഇന്ന് തന്നെ ചെല്ലണം എന്ന് പറഞ്ഞു ആണ് വിട്ടത്.. ഇനി കല്യാണതിനു വരുമ്പോൾ ഞാൻ കുറച്ചു ദിവസം നിന്നിട്ട് പോകാം.. “

“എന്നാലും രണ്ട് ദിവസം നിൽക്കെടി മോളെ… കുഞ്ഞിനെ ആണെങ്കിൽ ഒന്ന് എടുത്തു പോലും ഇല്ലാ. “

“അമ്മേ… ഇനി എന്നെ കൊണ്ടുവിടാൻ ഒക്കെ ആരാ… വൈശാഖനു സമയം ഒന്നും കിട്ടില്ല.. ഇതാകുമ്പോൾ ശ്യാമളമ്മയുടെ കൂടെ പോകാല്ലോ.. “

“മ…എങ്കിൽ അങ്ങനെ ചെയ്യു…. കല്യാണത്തിന് ആണെങ്കിൽ ഇനി ഒരു മാസം കൂടി ഒള്ളു.. “

അപ്പോളേക്കും ശ്യാമളയും ലക്ഷ്മിയും കൂടെ അടുക്കളയിലേക്ക് വന്നു.. 

“സുമിത്രേച്ചി… പ്രസവത്തിനു കൊണ്ടുപോകാൻ ഞങ്ങൾ എത്രയും പെട്ടെന്നു വരാം,,, കല്യാണത്തിന് ഇനി അധികനാൾ ഇല്ലല്ലോ, അതിനുമുൻപ് ഈ ചടങ്ങ് നടത്തിയേക്കാം,,,, അതുംകൂടി പറയുവാനാണ് ഞങ്ങൾ വന്നത്”

 പറഞ്ഞ പോലെ അതും നേരെ ആണല്ലോ,,, ഏറ്റവും നല്ല ദിവസം നോക്കി അതും കൂടി നമുക്ക് നടത്താം അല്ലേ,,, അല്ലെങ്കിൽ പിന്നെ കല്യാണം ആകുമ്പോഴേക്കും ആകെ ബഹളം ആയിരിക്കും…

 “അശോകേട്ടൻ അടുത്ത ദിവസം തന്നെ കണിയാന്റെ  അടുത്ത് പോകും,, എന്നിട്ട് അടുത്ത മുഹൂർത്തവും നോക്കി ഞങ്ങൾ ഉടനെ തന്നെ വന്നു മോളെ കൊണ്ടുപോകാം..”

” ആ അങ്ങനെ തന്നെ ചെയ്യാം ശ്യാമളേ, ഇനി കല്യാണം വിളി ഒക്കെ തുടങ്ങിയാൽ ഒന്നിനും സമയം കാണില്ല”

” കല്യാണസാരീ ഒക്കെ എന്നാ ചേച്ചി എടുക്കുന്നത്, ആ പയ്യന്റെ വിട്ടിൽ നിന്ന് എന്താ പറഞ്ഞത്.. “

“ഞാനും അത് അമ്മയോട് ചോദിക്കാൻ തുടങ്ങുവാരുന്നു എന്നുപറഞ്ഞുകൊണ്ട് വിജിയും  കുഞ്ഞിനെ ഒക്കത്ത് വെച്ച് കൊണ്ട് അവരുടെ അടുത്തേക്ക് വന്നു,, “

” അതൊക്കെ അടുത്ത ആഴ്ച ആണെന്നാണ് വീണ പറഞ്ഞത്,, ആ പയ്യനു അപ്പോഴേ അവധി കിട്ടത്തുള്ളൂ,,,, “സുമിത്ര മറുപടി കൊടുത്തു.. 

“കുറെ സമയം സംസാരിച്ചിരുന്നിട്ടാണ് അവർ എല്ലാവരും പോയത്.. “

ലക്ഷ്മിക്ക് ആണെങ്കിൽ ഏട്ടനെ വിളിക്കണം എന്ന് ആഗ്രഹം ഉണ്ട്, പക്ഷേ ശല്യപ്പെടുത്തേണ്ട എന്ന് കരുതി അവൾ അവനെ വിളിക്കാൻ പോയില്ല.. 

ഉച്ച കഴിഞ്ഞപ്പോൾ സുമിത്ര അവൾക്ക് കുഴമ്പ് ഒക്കെ തേച്ചു കൊടുത്തു….

അങ്ങനെ കുളി ഒക്കെ കഴിഞ്ഞു അവൾ ഉമ്മറത്തു ഇരിക്കുക ആണ്.. 

“എന്താ ഏട്ടത്തി… ഒറ്റയ്ക്ക് ഇരിക്കുവാണോ.. ‘

“ഒറ്റയ്ക്കല്ലലോ… വാവ ഇല്ലേ കൂട്ടിനു.. വീണയ്ക്ക് ഉള്ള മറുപടി ഉണ്ണിമോൾ ആണ് കൊടുത്തത്.. 

“ഏട്ടത്തി.. ഈ കളർ എങ്ങനെ ഉണ്ട്.. “വീണ ഒരു സാരിയുടെ ഫോട്ടോ എടുത്തു ലക്ഷ്മിയെ കാണിച്ചു.. 

“ഈ മെറൂൺ അല്ലാ.. ഇതിലും കുറച്ചു കൂടി ഡാർക്ക്‌ മെറൂൺ മതി.. ഗോൾഡ് ഇടുമ്പോൾ നല്ല അടിപൊളി ആയിരിക്കും… “

“മ്… അതെ.. അതാണ് ഞാനും ഉദ്ദേശിച്ചത്… “

“ഏട്ടത്തി ഏത് കളർ ആണ് സാരീ ഉടുക്കുന്നത്… “

“എനിക്കു ഒരു ഡാർക്ക്‌ ബ്ലൂ ഷേയിഡ് ആണ് ഇഷ്ടം..പക്ഷേ ഈ വയറും വെച്ച് സാരീ ബോർ ആകുമോ.. “

“അതിനു മാത്രം വയറു ഒന്നും ഇല്ലാ ഏട്ടത്തി..  സാരീ മതി.. അതാണ് നല്ലത്… “വീണ പറഞ്ഞു.. 

“വൈശാഖേട്ടൻ സമ്മതിക്കുമോ എന്ന് അറിയില്ല… ചോദിച്ചു നോക്കാം..എന്തായാലും നമ്മൾക്ക് അടിച്ചു പൊളിക്കാം..  “

“മ്..അതെ അതെ… ഏട്ടത്തി പിന്നൊരു കാര്യം… പ്രസവത്തിനു പോയാൽ ഒരുപാടു ദിവസം നിക്കുമോ വിട്ടിൽ… “

“അറിയില്ല.. ഒരുപാട് ദിവസം നിൽക്കണം എന്നുണ്ടോ.. “

“വിജിച്ചേച്ചി… ഒരാഴ്ച നിന്നിട്ട് പോയി.  ഏട്ടത്തി അങ്ങനെ തന്നെ തിരിച്ചു വന്നോണം, കല്യാണത്തിന് ഇനി അധികം ദിവസം ഇല്ലാലോ.. “

“ഞാൻ പെട്ടെന്ന് തന്നെ വരുo വീണേ.. “

അപ്പോളേക്കും വീണയുടെ ഫോൺ ശബ്‌ദിച്ചു.. 

ശ്രീരാജ് ആയിരുന്നു.. 

“മ്.. ഇനി നോക്കണ്ട.. വാ ഏട്ടത്തി.. നമ്മൾക്ക് പോകാം.. “ലക്ഷ്മിയുടെ കൈയിൽ പിടിച്ചു കൊണ്ട് ഉണ്ണിമോൾ മുറ്റത്തേക്ക് ഇറങ്ങി.. 

“ഹോ… വല്ലാത്ത നടുവിന് വേദന.. “രണ്ട് ചുവട് വെച്ചതും ലക്ഷ്മി പറഞ്ഞു.. 

“അമ്മേ… അമ്മേ… “ഉണ്ണിമോൾ ഉറക്കെ വിളിച്ചു.. 

“എന്താടി… ഇങ്ങനെ വിളിച്ചു കൂവുന്നത്.. “

“അമ്മേ.. ദേ.. ഏട്ടത്തിക്ക് നടുവിന് വേദന… “

“മോളെ.. എന്താ പറ്റിയത്… നമ്മൾ ക്ക് ഹോസ്പിറ്റലിൽ പോയാലോ.. “അവർ അവളുടെ അടുത്തേക്ക് വന്നു.. 

“കുറഞ്ഞോളും അമ്മേ… ഞാൻ കുറച്ചു സമയം പോയി കിടക്കട്ടെ   “

സുമിത്ര അവളെ പിടിച്ചു കൊണ്ട് കട്ടിലിൽ കൊണ്ടുപോയി കിടത്തി   

“വൈശാഖൻ വന്നിട്ട് നമ്മൾക്ക് ഹോസ്പിറ്റലിൽ പോകാം… ഇനി വെച്ചോണ്ട് ഇരിക്കേണ്ട… “

ഉണ്ണിമോളേ ലക്ഷ്മിക്ക് ഒപ്പം നിർതിയിട്ട് സുമിത്ര പുറത്തേക് പോയി.. 

“വീണേ.. എടി വീണേ… “

“എന്താമ്മേ… “അവൾ ഫോണും കൈയിൽ പിടിച്ചു കൊണ്ട് അടുക്കളയിലേക്ക് വന്നു.. 

“ആ കുന്ത്രാണ്ടം ഒന്നു താഴെ വെച്ചിട്ട് നീ ഇങ്ങോട്ടു വന്നേ.. “

അമ്മ ദേഷ്യത്തിൽ ആണെന്ന് മനസ്സിലായതും അവൾ ഫോൺ വെച്ചു കഴിഞ്ഞു.. 

“ടീ…ദേ അച്ഛൻ അയിലയും മത്തിയും കൊണ്ട് വന്നിട്ടുണ്ട്.. നീ അതെടുത്തു ഒന്നു വെട്ടിക്കെ… ഞാൻ ഇത്തിരി പുല്ല് പറിച്ചോണ്ട് വരട്ടെ… “അവർ വെട്ടരുവാ എടുത്തു കൊണ്ട് അവളുടെ അടുത്തേക്കുവന്നു.. 

“എന്താമ്മേ.. എന്താ പറ്റിയയത്… “

“ലക്ഷ്മി മോൾക്ക് ഭയങ്കര നടു  വേദന… അതങ്ങ് മാറുന്നില്ല..വൈശാഖൻ വന്നിട്ട്  ഒന്നു ഹോസ്പിറ്റലിൽ കൊണ്ടുപോകാം എന്നോർത്താ.. “

“ഏട്ടത്തിക്ക് എന്താ പറ്റിയത്.. “അവൾ ലക്ഷ്മിയുടെ മുറിയിലേക്ക് പോകാൻ തുടങ്ങി.. 

“നീ പോയി മീൻ വെട്ടെടി….ആ കുട്ടി അവിടെ കിടക്കുവാ… “

എന്നാലും അവളുടെ അടുത്ത് ചെന്നു വിവരം ചോദിച്ചു അറിഞ്ഞിട്ടാണ് വീണ അമ്മ ഏൽപ്പിച്ച ജോലി ചെയ്യാൻ പോയത്… 

കുറച്ചു സമയം കിടന്നു കഴിഞ്ഞപ്പോൾ അവൾക്ക് വേദന കുറവായി തോന്നി.. 

വൈശാഖൻ വരുന്നത് കാത്തിരിക്കുക ആയിരുന്നു എല്ലാവരും.. 

“ഏട്ടാ.. എങ്ങനെ ഉണ്ടായിരുന്നു ഇന്ന്.. ഇന്ന് കേസ് വല്ലതും ഉണ്ടായിരുന്നോ… “

അവൻ ഷൂസ് ഊരി വെച്ചിട്ട് ഉമ്മറത്തേക്ക് കയറിയതും ഉണ്ണിമോൾ ആണ് ആദ്യം ഓടി എത്തിയത്.. 

അവൻ തൊപ്പി ഊരി അവളുടെ കൈയിൽ കൊടുത്തു.. 

അവൾ അല്പം ഗമയോടെ ആണ് അത് മേടിച്ചത്.. 

“ഒന്ന് പോടീ പെണ്ണേ, കേസ് ഉണ്ടായിരുന്നോ എന്ന്… അവളുടെ ഒരു ചോദ്യം കേട്ടില്ലേ “

“മോനേ..എങ്ങനെ ഉണ്ടെടാ ജോലി ഒക്കെ.. “ആകാംഷ അടക്കാനാവാതെ ശേഖരൻ ചോദിച്ചു.. 

“അങ്ങനെ പ്രേത്യേകത ഒന്നും ഇല്ലാ അച്ഛാ… ഓരോ ചെറിയ ചെറിയ കേസുകൾ ഒക്കെ വന്നു… അത്രയും ഒള്ളു.. ഇപ്പോൾ ജനമൈത്രി പോലീസ് സ്റ്റേഷൻ അല്ലേ…അതുകൊണ്ട് പരാതിയുമായി ആർക്ക് വേണമെങ്കിലും സ്റ്റേഷനിൽ വരാം.. “

അവൻ അത് പറയുമ്പോൾ സുമിത്രയും ലക്ഷ്മിയും ഒക്കെ അവിടേക്ക് വന്നിരുന്നു.. 

“ഏട്ടൻ ആർക്കിttങ്കിലും രണ്ടെണ്ണം പൊട്ടിച്ചോ ഏട്ടാ… “ഉണ്ണിമോൾക്ക് പിന്നെയും സംശയം ആയി.. 

“നിനക്കിട്ടു രണ്ടെണ്ണം പൊട്ടിക്കാം.. വേണോ.. ഒരു ട്രയലും ആകും.. എന്തേ “

“ആക്കിയതാണല്ലേ…. “അവൾ മുഖം വീർപ്പിച്ചു.. 

“ലക്ഷ്മി…എന്ത് പറ്റി.. എന്തെങ്കിലും വല്ലാഴിക ഉണ്ടോ… “

“ന്റെ മോനേ.. ഉച്ച കഴിഞ്ഞപ്പോൾ തുടങ്ങിയ നടു വേദന ആണ്.. ഞാൻ പറഞ്ഞതാ ഹോസ്പിറ്റലിൽ പോകാമെന്നു… കേൾക്കണ്ടേ… “

സുമിത്ര മകനെ നോക്കി.. 

“ഒന്നു കൊണ്ട് പോയി കാണിച്ചാലോ വൈശാഖ…മോൾക്ക് ക്ഷീണം ഉണ്ട് ഇന്ന് കണ്ടിട്ട്.. “

“മ്… ഞാൻ വേഗം പോയി കുളിച്ചിട്ട് വരാം… ലക്ഷ്മി ഡ്രസ്സ്‌ മറിയ്ക്കോ കെട്ടോ.. “അവൻ അകത്തേക്ക് നടന്നു.. 

“ഏട്ടാ… കുറവുണ്ട്… ഇന്ന് ഇനി പോകണോ.. “? 

റൂമിലേക്ക് എത്തിയ ലക്ഷ്മി ചോദിച്ചു.  

“നീ ഇങ്ങോട്ടു ഒന്നും പറയേണ്ട… ഞാൻ പറയുന്നത് കേട്ടാൽ മതി… വേഗം ചുരിദാർ എടുത്തു ഇടൂ.. “

“ഏട്ടാ.. പ്ലീസ്…. “

“നോ.നോ… മോളെ… നമ്മൾക്ക് ഉടനെ പോകാം കെട്ടോ… “അവൻ ബാത്‌റൂമിൽ കയറി ഡോർ അടച്ചു   

വൈശാഖൻ തീരുമാനിച്ചു ഉറപ്പിച്ചാൽ അതിനു മാറ്റം ഇല്ലന്ന് അറിയാവുന്നത് കൊണ്ട് അവൾ ഗത്യന്തരം ഇല്ലാതെ ഡ്രസ്സ്‌ മാറി.. 

വൈകാതെ ഹോസ്പിറ്റലിൽ പോകുകയും ചെയ്തു അവർ രണ്ടാളും.. 

സുമിത്രയും അവരുടെ കൂടെ പോകാൻ ഒരുങ്ങിയതാണ്… പക്ഷേ വൈശാഖൻ അമ്മയെ വിലക്കി.. 

ഹോസ്പിറ്റലിൽ കാറിൽ പോകുമ്പോൾ ലക്ഷ്മി ഒരക്ഷരം പോലും വൈശാഖാനോട് സംസാരിച്ചില്ല…

“നീ എന്താ മിണ്ടാത്തത്… “

“എന്നോട് മിണ്ടണ്ട… നേരെ നോക്കി വണ്ടി ഓടിച്ചാൽ മതി.  “

“ഓഹ്.. അമ്മ കട്ട കലിപ്പിൽ ആണോ കുഞ്ഞാവേ… “അവൻ ചിരിച്ചു.. 

“അധികം തമാശ വേണ്ട കെട്ടോ.. ഓവർ ആക്കി ചളമാകും.. “

“എന്താ ഇപ്പൊ പറ്റിയത്… ഞാൻ കാലത്തേ പോകുമ്പോൾ ഒരു കുഴപ്പവും ഇല്ലായിരുന്നല്ലോ മോളെ…ഒരുപാട് വേദന ഉണ്ടോടാ . “

അവന്റെ ആ ഒറ്റ വാചകത്തിൽ അവൾ അലിഞ്ഞു പോയി.. 

“അറിയില്ല ഏട്ടാ… ഇടയ്ക്ക് എല്ലാം വല്ലാതെ വരുവാ… പേടിയാകുന്നു.. “

“നിന്റെ ഈ പേടി ആദ്യം മാറ്റണം കെട്ടോ.. കുഞ്ഞിനെ ആണ് ബാധിക്കുന്നത്.. ഏതായാലും നീ പ്രെഗ്നന്റ് ആയി… ഇനി  ഡെലിവറി ആകണ്ടത് അല്ലേ… അപ്പോൾ പിന്നെ വരുന്നിടത്തു വെച്ചു കാണാം എന്ന് ചിന്തിക്കണം..ഒരുപാട് വേദനിപ്പിക്കാതെ അച്ഛെടെ മുത്ത് വരും അല്ലേ.. . “

“വേദന ഒന്നും അല്ലാ പ്രശ്നം… അതൊക്ക ഞാൻ സഹിക്കാം.. പക്ഷെ.. “

“എന്ത് പക്ഷെ… നീ ആ വീഡിയോ കണ്ടത് ആണ് ഏറ്റവും വലിയ പ്രശ്നം ആയത്.. ഞാൻ അന്നേ പറഞ്ഞതാ… “അവൻ ചെറുതായ് അവളോട് ദേഷ്യപ്പെട്ടു.. 

“ഓഹ്.. അതൊക്ക പൊട്ടെ..ഡോക്ടർ എന്താ പറയുന്നത് ഒന്നു നോക്കാം.. “

ഹോസ്പിറ്റലിൽ ചെന്നപ്പോൾ അവൾ കാണുന്ന ഗൈനക്കോളജിസ്റ്റ് ഇല്ലായിരുന്നു,,, പകരം മറ്റൊരു ഡോക്ടർക്ക് ആയിരുന്നു ഡ്യൂട്ടി.. 

 ഡോക്ടർ രേണുക മേനോൻ,, എംബിബിഎസ്  ഡിജിഒ   എംഡി  എന്നെഴുതിയ ബോർഡ് വെച്ച് റൂമിലേക്ക് അവർ രണ്ടാളും കയറി.. 

“ഹെലോ… ലക്ഷ്മി വൈശാഖ്.. എന്താ പറ്റിയത്… “സുന്ദരി ആയ ഒരു മധ്യവയസ്‌ക ആയിരുന്നു രേണുക മേനോൻ… ലക്ഷ്മിയുടെ ഫയൽ മറിച്ചു നോക്കികൊണ്ട് അവർ അവളെ നോക്കി.. 

“മാഡം .. ഞാൻ ഡോക്ടർയമുനയെ ആയിരുന്നു കാണുന്നത്.. എനിക്ക് കുറച്ചു ദിവസം ആയിട്ട് വല്ലാത്ത നടു വേദന… അത് കൊണ്ട് വന്നതാണ്.. “

“മ്.. ഓക്കേ ഓക്കേ.. ഡോക്ടർ യമുന ഒന്ന് സ്ലിപ് ആയി… കൈക്ക് ചെറിയ ഫ്രാക്ചർ ഉണ്ട്.. സോ.. എനിക്കും ഡോക്ടർ ലിസ കുര്യനും ആണ് ഇപ്പൊൾ ഡ്യൂട്ടി.. എനിവേ… ലക്ഷ്മി ഒന്ന് കിടക്കു.. ഞാൻ ഒന്ന് നോക്കട്ടെ… “

അവർ പറഞ്ഞപ്രകാരം ലക്ഷ്മി ബെഡിൽ കിടന്നു.. 

“മ്.. ഹാർട്ട്‌ബീറ്റ് ഒക്കെ നോർമൽ ആണ്….. എഴുനേറ്റു വരു . ബി പി കുടി ഒന്ന് ചെക്ക് ചെയ്യട്ടെ… “

“മ്… ലക്ഷ്മി.. ഇത്തിരി പേടിയുള്ള കൂട്ടത്തിൽ ആണ് അല്ലേ… “ബി പി ചെക്ക് ചെയ്തതും ഡോക്ടർ രേണുക ചിരിച്ചു കൊണ്ട് അവളെ നോക്കി.. 

“അങ്ങനെ ഒന്നുമില്ല ഡോക്ടർ..”അവൾ വിക്കി.. 

“ഓക്കേ… മിസ്റ്റർ വൈശാഖൻ പറയ്‌.. വൈഫ്‌ പേടിയുള്ള ആൾ ആണോ.. “

“യെസ് ഡോക്ടർ.. അവൾക്ക് ഡെലിവറി പീരിയഡ് ആകുംതോറും പേടി കൂടി കൂടി വരികയാണ്.. ഇനി ഒരു കൗസിലിംഗ് ആവശ്യം ആണെന്ന് എനിക്ക് തോന്നുന്നത്.. “

“ആഹഹാ…. എന്തിനാണ് കുട്ടി പേടി m.. കുഞ്ഞുവാവയെ കാണണ്ടേ… അവൾ ഇങ്ങോട്ട് വരാനും അച്ഛനെയും അമ്മയെയും ഒക്കെ കാണാനും വെയിറ്റ് ചെയുവാ കെട്ടോ അപ്പോൾ അമ്മക്ക് പേടി ആണെന്ന് അറിഞ്ഞാൽ അവൾക്ക് സങ്കടം ആവില്ലേ.. “

“സ്‌ക്യൂമി ഡോക്ടർ… ബേബി ഗേൾ ആണോ…. “വൈശാഖൻ പ്രതീക്ഷയോടെ അവരെ നോക്കി.. 

“ഓഹ്.. സോറി.. എന്റെ നാവിൽ അങ്ങനെ വന്നു എന്നേയുള്ളൂ,,,, ബേബി ഗേൾ ഓർ  ബോയ്… ആരായാലും നമ്മൾ ഹാപ്പിയാണ്… “

“ഏട്ടന് മോൾ ആകണം എന്നായിരുന്നു ആഗ്രഹം… അതുകൊണ്ട് ചോദിച്ചതാ.. “

“മ്… അങ്ങനെ ആവട്ടെ… അല്ലെങ്കിലും സാരമില്ല.. നമ്മൾക്ക് ട്രൈ ചെയാം കെട്ടോ.. “ഡോക്ടർ രേണുക ചിരിച്ചു.. 

“ഓക്കേ.. മിസ്റ്റർ വൈശാഖൻ എന്താ ചെയുന്നത്.. “

“മാഡം.. ഞാൻ പോലീസ് ഇൻസ്‌പെക്ടർ ആണ്… “അത് പറയുമ്പോൾ ലക്ഷ്മിക്ക് അഭിമാനം തോന്നി.. 

“ഓഹ് വെരി നൈസ്… ഇൻസ്‌പെക്ടർ സാർ കൂടെ ഉള്ളപ്പോൾ ലക്ഷ്മി എന്തിനാണ് ഭയപ്പെടുന്നത്… ഇപ്പോൾ പണ്ടത്തെ പോലെ അല്ല കുട്ടി… പെയിൻ കില്ലേഴ്സ് ഒക്കെ ഉണ്ട്.. അതുകൊണ്ട് വലിയ പ്രോബ്ലം ഒന്നുമില്ല.. “

 ഡോക്ടർ രേണുകയുടെ ഓരോ വാക്കുകളും ലക്ഷ്മിക്ക് ആശ്വാസമായിരുന്നു…. 

 കുറച്ചുസമയം കൂടി ഡോക്ടറോട് സംസാരിച്ചിരുന്നു  അവരുടെ ഉപദേശങ്ങളും സ്വീകരിച്ചുകൊണ്ട് ലക്ഷ്മിയും വൈശാഖനും എഴുന്നേറ്റു.. 

ഇറങ്ങാൻ നേരം ഡോക്ടറുടെ നമ്പറും കൂടി വൈശാഖൻ ലക്ഷ്മിയെ കൊണ്ട് മേടിപ്പിച്ചു.

” എന്തായാലും ഇനി ഈ ഡോക്ടറെ നമ്മൾക്ക് കണ്ടാൽ മതി, നീ നേരത്തെ കണ്ട ഡോക്ടർ ആണെങ്കിൽ ഇങ്ങനെയൊന്നും ഒരു തവണ പോലും നമ്മളോട് പറഞ്ഞിട്ടില്ല”

 അതുതന്നെയായിരുന്നു ലക്ഷ്മിക്കും പറയാനുള്ളത്,,, 

 ഇപ്പോൾ അവൾക്കും കുറച്ച് ആത്മവിശ്വാസം ഒക്കെ കൈവന്നു… 

വരുന്ന വഴിക്ക് തട്ടുകടയിൽ നിന്ന് മൊരിഞ്ഞ തട്ട് ദോശയും ചിക്കൻ ഫ്രയും ചമ്മന്തിയും ഒക്കെ അവൻ അവൾക്ക് മേടിച്ചു കൊടുത്തു.   

ലക്ഷ്മി ആസ്വദിച്ചു ഇരുന്നു കഴിയ്ക്കുന്നത് നോക്കി ഇരിക്കുക ആണ് വൈശാഖൻ… 

“നിനക്ക് ഇത് കഴിയ്ക്കാൻ കൊതി ആയിരുന്നോടി… “വീട്ടിലേക്ക് ഉള്ള പാർസൽ വാങ്ങി വണ്ടിയിലേക്ക് കയറുമ്പോൾ അവൻ ലക്ഷ്മിയോട് ചോദിച്ചു..

“. അങ്ങനെ ഒന്നുമില്ല ഏട്ടാ… എന്നാലും കൊതി ഇല്ലാതില്ലാ കെട്ടോ.. “അവൾ ചിരിച്ചു.. 

“ഓഹ് ഇപ്പോളെങ്കിലും ഒന്ന് ചിരിച്ചു കണ്ടല്ലോ… ഹാവൂ സമാധാനം ആയി.. “

തുടരും… 

(ഹായ് frndz….സ്റ്റോറി interesting ആണോ… അതോ…. എന്തയാലും reply തരണം.. )

Ullas….

 

ഉല്ലാസിന്റെ എല്ലാ നോവലുകളും വായിക്കുക

പരിണയം

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഓളങ്ങൾ – ഭാഗം 35”

Leave a Reply