Skip to content

ഒരു അഡാർ പെണ്ണുകാണൽ – 29

Izah-Sam-oru-adar-penukanal

പ്രണയകാലം ഓരോരുത്തർക്കും ഓരോന്നാണ്…..ചിലർക്ക് മൗനം…മറ്റു ചിലർക്ക് വാചാലം…ചിലർക്ക് ഓർമ്മകൾ…ചിലർക്ക് കാത്തിരിപ്പ്….ഞങ്ങൾക്ക് കാത്തിരിപ്പും വേദനയുമാണ്…….

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

വീട്ടിലെത്തിയിട്ടും പിറ്റേ ദിവസമായിട്ടും എന്റെ മനസ്സിൽ നിന്ന് ആ കൽബെഞ്ചിലിരുന്ന ആദിയേട്ടൻ മാഞ്ഞുപോയില്ലാ….കൂടുതൽ തെളിഞ്ഞതല്ലാതെ…… ഞാൻ കോളേജിൽ പോയിട്ടും അമ്മു കലപല സംസാരിച്ചിട്ടും എന്റെ മനസ്സ് അവിടെയൊന്നും ഉണ്ടായിരുന്നില്ലാ…. അന്നും കടന്നു പോയി….. എന്റെ ഉറക്കവും പോയി..ഈ പ്രണയത്തേക്കാളും നമ്മുടെ ഉറക്കം കളയുന്ന വില്ലൻ വിരഹമാണ് എന്ന്

ഞാൻ മനസ്സിലാക്കുന്നു…….തിരിഞ്ഞും മറിഞ്ഞും നേരം വെളുപ്പിച്ചപ്പോ എനിക്കൊരു പുത്തനുണർവും വന്നു ….ഞാൻ വേഗം റെഡി ആയി….അമ്മുവുമായി കോളേജിൽ എത്തി. ആദ്യത്തെ മണിക്കൂർ കഴിഞ്ഞു സാർ ഇറങ്ങി ഒപ്പം ഞാനും അമ്മുവും.

“എന്തിനാ ശിവ ഇപ്പൊ ഇറങ്ങുന്നേ……?” അമ്മുവാണു…

“പറയാം….ഒരു മിനിറ്റ്…….” ഞാൻ മാറി നിന്നു ഫോൺ ചെയ്തു…അമ്മുക്കുട്ടി എന്നെ നോക്കി ആരാ എന്താ എന്നൊക്കെ ചോദിക്കുന്നുണ്ട്. ഞാൻ ഫോൺ കട്ട് ചെയ്തു അവളുടെ അടുത്തേക്ക് വന്നു.

“അമ്മു…..നമുക്ക് ഒരു സ്ഥലം വരെ പോണം….” ഞാനവളെ ഇടകണ്ണിട്ടു നോക്കി മുന്നോട്ടു നടന്നു.

“എവിടെയാ…..കറങ്ങാനാണോ…..രാഹുലിനെയും വിളിക്കായിരുന്നു….” അമ്മുവാണെ…

“അതൊന്നും അല്ല…… എനിക്ക് ഒറ്റയ്ക്ക് പോവാൻ ഒരു മൂഡില്ല…..” ഞാനാണ്.

“മ്മ്…..” അവൾ മൂളി….”ഒരു കള്ളാ ലക്ഷണം ഉണ്ടോ ശിവാ….നിനക്കു ” അമ്മുവാന്നെ …..

ഇവൾക്ക് ഇച്ചിരി ബുദ്ധി വികാസം വന്നിട്ടുണ്ട്.

“എന്നെ വിശ്വാസം ഉണ്ടെങ്കിൽ കേറിക്കോ…..” ഞാനാണേ…..

“ഉവ്വ്…… നിന്റെ വക്കീലെങ്കിലും നിന്നെ വിശ്വസിച്ചാൽ മതിയായിരുന്നു…..” അവൾ കളിയായി പറഞ്ഞു.

“ഉവ്വ്…..വക്കീലിന് വക്കീലിനെ തന്നെ വിശ്വാസമില്ല….അപ്പോഴാ എന്നെ…..” ആത്മഗതമായിരുന്നു. ഞങ്ങൾ സ്കൂട്ടയിൽ ലക്ഷ്യസ്ഥാനത്തേക്കു പാഞ്ഞു. വഴി അത്ര പോരായിരുന്നു…എന്നാലും ഞാൻ കണ്ടു പിടിച്ചു….അമ്മുക്കുട്ടി ഇടയ്ക്കു ഇടയ്ക്കു ഓരോന്ന് ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ അധികം മറുപടി പറഞ്ഞില്ല…കാരണം അവൾ ഇപ്പൊ ഒരു ചെറിയ ചാര പ്രവൃത്തി ഉണ്ടോ എന്ന് എനിക്ക് സംശയം ഉണ്ട്. എന്നിലേക്കുള്ള ആദിയേട്ടന്റെ ലിങ്ക് ആണ് അമ്മു. ഒടുവിൽ ഞങ്ങൾ റെസിഡന്റിഷ്യൽ കോളണിയിൽ ഒരു രണ്ടു നില വീടിനു മുന്നിലെത്തി.

“ഇതെവിടെയാ…ശിവാ…..എത്ര നേരായി ചോദിക്കണു…”.എന്നും പറഞ്ഞു പുള്ളിക്കാരി ബോർഡ് വായിച്ചു.

അവളുടെ കണ്ണ് മിഴിച്ചു പോയി…..”ഡീ……അദ്വൈത് കൃഷ്ണ… നിന്റെ വക്കീലിന്റെ വീടാണോ….?” ഞാൻ

അതേ എന്ന് തലയാട്ടി.

“…നിനക്ക് പ്രാന്തായാ…?…. നൂറ്റിയെട്ട് ആംബുലൻസ് വിളിക്കാനാണോ എന്നെയും കൂടെ വിളിച്ചു കൊണ്ട് വന്നേ……?” രണ്ടു കയ്യും ഇടുപ്പിൽ കുത്തി നിന്ന് ചോദിക്കുവാ….ഞാൻ പറഞ്ഞില്ലേ അമ്മു മാറി….

ഞാൻ ചിരിച്ചു….”എന്റെ അമ്മു….നീ പേടിക്കാതെ? ആദിയേട്ടനില്ല….ഓഫീസിലാ…”

“നിനക്കെങ്ങനെ അറിയാം…അയാൾ ഇന്ന് ഇവിടെ ഉണ്ടാവും……ആരെങ്കിലു കാണുന്നേനു മുന്നേ നീ ഒന്ന് വന്നേ…ശിവാ…..”

“ഇല്ലാ ഡീ …ഞാൻ ഓഫീസിലെ റിസെപ്ഷനിസ്റ് നെ വിളിച്ചു ചോദിച്ചു….കുറച്ചു മുന്നേ….പുള്ളി ഓഫീസിൽ എത്തി…..ഇന്ന് തിരക്കാണ്…എന്ന്….സൊ ഇന്നാർക്കും കാണാൻ സാധിക്കില്ല എന്ന്……?'”

ഞാനവളെ നോക്കി പുരികം പൊക്കി ചിരിച്ചു.

“പിന്നെ ആരാ കാണാനാ നീ വന്നേ..?…” അവൾ അതിശയത്തോടെ ചോദിച്ചു.

“എന്റെ അമ്മായി അല്ലാ…’അമ്മ യെ കാണാനാ” അതും പറഞ്ഞു ഞാൻ ഗേറ്റ് തുറന്നു അകത്തു കയറി.

അവൾ എന്റെ പുറകിൽ വന്നു പറഞ്ഞു…..”ശിവാ….നീ ഇത് എന്ത് ഭാവിച്ചാ…..നിന്റെ അച്ചൻ എങ്ങാനും അറിഞ്ഞാൽ…..” എന്നെ പിന്തിരിപ്പിക്കാനുള്ള ഉദ്യമം തകർക്കുവാണു.

ഞാൻ ഒന്ന് ഞെട്ടി…..ഞാൻ തിരിഞ്ഞു അവളെ നോക്കി കൈകൂപ്പി…..”എന്റെ പൊന്നു അമ്മു ഒന്ന് കൂടെ നിക്ക്….. നിനക്കൊന്നും വരില്ല…..ഒറ്റയ്ക്ക് വരാൻ ഒരു ധൈര്യം ഇല്ലായിരുന്നു…..പ്ളീസ്.”

അവൾ എന്നെ ഒന്ന് തുറിച്ചു നോക്കി…..എന്നിട്ടു മുന്നോട്ട് കയറി ചെന്ന് ബെൽ അടിച്ചു. എന്റെ ഹൃദയം ടക് ടക് എന്ന് അടിയ്ക്കുന്ന ശബ്ദം അമ്മുനു പോലും കേൾക്കാമായിരുന്നു….ഞാൻ ഒറ്റ തവണ മാത്രം കണ്ടിട്ടുള്ള എന്റെ ആദിയേട്ടന്റെ ‘അമ്മ……. എനിക്ക് ഒരു പരിചയവും ഇല്ലാത്തൊരാൾ…എന്നെപ്പറ്റി എന്ത് ധരിക്കും എന്ന് പോലും എനിക്കറിയില്ല…..

ഈശ്വരാ എന്നോട് ദേഷ്യം എന്തെങ്കിലും ഉണ്ടാവുമോ…ഞാനന്ന് സീതമ്മയിയെ കൊണ്ട് ഫോൺ ഒക്കെ ചെയ്പ്പിച്ചു….. അതൊന്നും ഓർമ്മ കാണില്ല…മറന്നിട്ടുണ്ടാവുമോ..എന്നെ പറ്റി ആദിയേട്ടൻ പറഞ്ഞിട്ടുണ്ടാവുമോ……എന്റെ ധൈര്യമൊക്കെ ചോർന്നു തുടങ്ങി…. തിരിച്ചു പോയാലോ….പിശാശു അമ്മു ചാടി കയറി ബെൽ അടിച്ചിരിക്കുന്നു. ഇനി തിരിച്ചു പോവുമ്പോ ആയിരിക്കും കതകു തുറക്കുന്നത്…ഞാൻ അമ്മുനെ നോക്കി…..എന്തോ മഹാകാര്യം ചെയ്ത കണക്കു നിക്കുവാണു..

“നിനക്ക് എന്നും ഈ ഒറ്റ ഒരുക്കമേയുള്ളൂ…. ആ മുടിയൊക്കെ നന്നായി കെട്ടി ഒന്ന് കട്ടിക്കു കണ്ണെഴുതി വലിയ കമ്മലൊക്കെ ഇട്ടൂടെ…. എപ്പോഴും ഉണ്ട് ഒരു കുഞ്ഞു സ്റ്റടും ഒരു കുഞ്ഞു ചൈനും …..ഒരിക്കലും കെട്ടി വെക്കാത്ത മുടിയും…..” ഈശ്വരാ ആകെപ്പാടെയുള്ള ആത്മവിശ്വാസവും കൂടെ ഈ കുരിപ്പു കെടുത്തുമല്ലോ. ഞാൻ അവളെ നോക്കി കണ്ണുരുട്ടി. അപ്പോഴേക്കും വാതിലും തുറന്നു..

ജാനകി ആന്റി തല പുറത്തേക്കിട്ടു ഞങ്ങളെ നോക്കി…

“നോക്ക് പിള്ളാരെ എനിക്ക് ഒരു സാധനവും വേണ്ടാ….സെൻസസിനാണേൽ ഒട്ടും സമയവുമില്ല……. ” അതും പറഞ്ഞു വാതിൽ കൊട്ടി അടച്ചു.മറുപടി കേൾക്കാനുള്ള സാവകാശം പോലുമില്ലായിരുന്നു. ഞാനും അമ്മുവും മിഴിച്ചു പോയി.

“ഭാഗ്യം ശിവാ…. അവർക്കു നിന്നെ മനസ്സിലായില്ല…. നമുക്കു പോവാം……” അമ്മുവാണു….

എനിക്കും മതിയായി…അമ്മാതിരി വർത്തമാനവും വാതിൽ കൊട്ടി അടയ്ക്കലുമായിരുന്നു . അമ്മു തിരിഞ്ഞു നടന്നു….ഞാൻ അവിടെ തന്നെ നിൽക്കുന്നത് കണ്ടു അടുത്തേക്ക് വന്നു…

“വാ ശിവാ…..സെയിൽസ് ഗേൾ നോടുള്ള ആറ്റിറ്റ്യൂഡ് കണ്ടില്ലേ…… ….”

“എനിക്ക് സംസാരിക്കണം അമ്മു……” ഞാനാണേ ….

“ഫോൺ ചെയ്‌താൽ പോരെ…….” അമ്മുന്റെ സ്വരം ദയനീയമായിരുന്നു. “പോരാ….” ഞാൻ വീണ്ടും ബെല്ല് അടിക്കാൻ ആയി കൈപൊക്കിയതും വാതിൽ തുറന്നു….. അമ്മു മുറ്റത്തൊട്ടു ചാടിറങ്ങി. ഞാൻ ജാനകി ആന്റിയെ നിഷ്‌കു ഭാവത്തിൽ നോക്കി…..

ജാനകി ആന്റിയും എന്നെയും അമ്മുനെയും അതിശയത്തോടെ നോക്കുകയായിരുന്നു….

“ശിവാനി..?.” എന്നോട് സംശയഭാവത്തിൽ ചോദിച്ചു.

“അതേ…..” ഞാൻ പറഞ്ഞു. എന്നെ മൊത്തത്തിൽ ഒന്ന് നോക്കി.

.

“എനിക്കാദ്യം മനസ്സിലായില്ലായിരുന്നു……വരൂ ……” ആ ശബ്ദം സൗമ്യമായതു എനിക്കാശ്വാസമായിരുന്നു….

“വരൂ….കുട്ടി” അമ്മുനോടാണു.

ഞങ്ങൾ അകത്തേക്ക് കയറി……ഞങ്ങൾ സോഫയിലിരുന്നു…ആന്റി എതിർവശത്തിലിരുന്നു…ഞാൻ ആ വീട് മൊത്തം ഒന്ന് നോക്കി…എന്റെ ആദിയേട്ടന്റെ വീട്…..എന്തൊരു അടുക്കും ചിട്ടയുമാണ്…. ….. ഒരു പത്രം പോലും മാറിയിരുക്കുന്നില്ല……ഞാൻ അമ്മുനെ നോക്കി…അവൾ കണ്ണ് കൊണ്ട് ജാനകി ആന്റ്റി ഇരുന്ന അങ്ങോട്ട് നോക്കാൻ പറഞ്ഞു…..പുള്ളിക്കാരി എന്നെ അടിമുടി വീക്ഷിക്കുകയാണ്…..

ഞാനൊന്ന് ചിരിച്ചു…. ആന്റിയും….. നിശബ്ദത എന്നോട് യുദ്ധം ചെയ്യുന്നത് പോലെ തോന്നി… …..എങ്ങനെ തുടങ്ങും…വീണ്ടും ചിരിച്ചു അവിടെയു ഇവിടെയും….

“ആദി ഇവിടെയില്ലാട്ടോ ശിവാനി……” ഒരു ചിരിയോടെ ആന്റി പറഞ്ഞു.

“മ്മ്… എനിക്കറിയാം……” ഞാൻ പറഞ്ഞു. വീണ്ടും മൗനം. ഈ ആന്റിക്ക് എന്തെങ്കിലും ചോദിക്കാൻ പാടില്ലേ……ഒടുവിൽ …

“കുടിക്കാൻ എന്തെങ്കിലും എടുക്കാം….” ആന്റി പറഞ്ഞു…..രക്ഷപ്പെട്ടു …..അപ്പോഴേക്കും ഞാൻ ഒന്ന് ഊർജ്ജസ്വല ആവും…..എന്ന് വിചാരിച്ചതേയുള്ളൂ പൊളിച്ചില്ലേ എന്റെ അമ്മു.

“ഒന്നും വേണ്ട….. ആന്റ്റി …..ഞങ്ങൾക്കു വേഗം തിരിച്ചു പോണം….”

ഈ പിശാശിനു തിരിച്ചു പോയിട്ട് വായു ഗുളിക വാങ്ങുവാനാണോ…..

വീണ്ടും നിശബ്ദത…..ഞാൻ തോറ്റു…എനിക്ക് ഒന്നും പറയാൻ പറ്റുന്നില്ല….. എനിക്ക് എന്തോ അപകർഷതാ ബോധമാണോ…ചമ്മലാണോ ….. അതോ പെട്ടെന്നെങ്ങാനും ആദിയേട്ടൻ വരുമോ എന്ന ഭയമാണോ….അതോ ഈ അമ്മ എന്നെ മനസ്സിലാകുമോ എന്ന സന്ദേഹമാണോ എന്നെ കാർന്നു തിന്നുന്നത് എന്ന് എനിക്കറിയില്ല….എനിക്ക് ഒന്നും പറയാൻ പറ്റീല….ഞാൻ ..എണീറ്റു.

“ശെരി ആന്റ്റി…പോട്ടെ…..” അതും പറഞ്ഞു തിരിഞ്ഞു നടക്കുമ്പോൾ വല്ലാത്തൊരു നഷ്ടബോധം വേദന കണ്ണീർ എന്നെ വന്നു പൊതിയുന്നുണ്ടായിരുന്നു….

“ശിവാനി……” ഞാൻ നിന്നു. ആന്റി യെ തിരിഞ്ഞു നോക്കി.

“ഈ ഞാനും ഈ വീടും എന്റെ ആദിയുടെ ശിവയെ കാത്തിരിക്കാൻ തുടങ്ങിയിട്ട് എത്ര വർഷമായി എന്നറിയ്യോ ….. ? പെട്ടന്നു ഒരു ദിവസം വന്നിട്ടു ഒന്നും പറയാതെ പോവാണോ…നീ ..?”

എന്റെ കൈപിടിച്ചു ജാനകി ആന്റി ഇത്രയും പറഞ്ഞപ്പോ ഒരു മഞ്ഞു വീണ കുളിർമ്മയായിരുന്നു മനസ്സിനു. ഞാൻ ആന്റിയുടെ കയ്യിൽ ഇറുകെ പിടിച്ചു….

പിന്നെ എല്ലാം വളരെ പെട്ടന്നായിരുന്നു…..ഞങ്ങൾക്ക് ആരംഭിക്കാനേ ബുദ്ധിമുട്ടുണ്ടായിരുന്നുള്ളൂ….പിന്നെ ഞങ്ങൾ കൂട്ടായി….ആന്റ്റിക്കു ആദിയേട്ടനാണു ലോകം എന്ന് മനസ്സിലായി…… പിന്നെ അധികം കൂട്ടുകാ രില്ലാ എന്ന് തോന്നുന്നു……. ഞങ്ങൾ അവിടന്ന് ചോറും കഴിച്ചു. പിന്നെ ആന്റ്റിക്കു ഞങ്ങൾ തമ്മിൽ എന്തോ സൗന്ദര്യ പിണക്കം എന്ന ധാരണയായിരുന്നു. ഞാൻ ആ ധാരണയൊക്കെ അങ്ങ് മാറ്റി കൊടുത്തു. അല്ല പിന്നേ….കുറച്ചു സെൻസർ ഒക്കെ ചെയ്തിട്ടുണ്ട്.

“അപ്പൊ അതാണ് കഥ…. ഇവിടെ കുറച്ചായി ഞാൻ കാണുന്നു…ഞാൻ ഉറങ്ങീട്ടെ വരുള്ളൂ… രാവിലെ ആണെങ്കിൽ തിരക്കോടെ തിരക്ക്…….. പിന്നെ ശിവയുടെ കാര്യം ഒന്നും പറയില്ല…അല്ല എങ്കിൽ എന്തെങ്കിലും ഒക്കെ പറയുന്നതാ……ഞാൻ ചോദിച്ചാലും….അവൾ അവിടെ സുഖായി ഇരിപ്പുണ്ട്…എന്ന് പറയും……”

ഞാനും അമ്മുവും തലയാട്ടി കേട്ടു…… ‘അമ്മ അത്ര പാവം ഒന്നുമല്ല എന്ന് അടുത്ത ചോദ്യത്തിൽ എനിക്ക് മനസ്സിലായി….

“ചലപ്പോ…അവൻ നിന്നെ മറന്നതായിരിക്കോ ശിവാനി……..?” അത് പറഞ്ഞു എന്നെ ഇടകണ്ണിട്ടു നോക്കുന്നു…..ആയമ്മ ഇന്ന് തന്നെ എന്നെ കൊണ്ട് രണ്ടിലൊന്ന് തീരുമാനിപ്പിക്കും. അമ്മു എന്നെ നോക്കി കൂൾ കൂൾ എന്ന് കാണിക്കുന്നുണ്ട്.

“അതിനല്ലേ…ഞാൻ അമ്മയെ കാണാൻ വന്നതു. ‘അമ്മ ഓര്മിപ്പിച്ചാൽ മതീട്ടോ….”

പുള്ളിക്കാരി തലയാട്ടി ചിരിച്ചു….ആ ചിരിക്കു നല്ല ഭംഗിയുണ്ടായിരുന്നു. ഒപ്പം ഞാനും ചിരിച്ചു. അമ്മു ഞങ്ങളുടെ ചിരി കണ്ടു തലയാട്ടി…..

ആദിയേട്ടന്റെ അച്ഛന്റെ ഫോട്ടോ ചുവരിൽ ഉണ്ടായിരുന്നു…..ആദിയേട്ടൻ അച്ഛനെ പോലെയാണ്…അവിടെ ഊണു മേശയിൽ ഇരുന്നപ്പോഴും എന്റെ ആദിയേട്ടൻ ഇരിക്കുന്ന കസേരയാണല്ലോ…പാത്രമാണല്ലോ…ആ ചിന്ത പോലും എന്നിൽ സന്തോഷവും പ്രണയവും ഒരല്പം നാണവും നിറച്ചു….എനിക്ക് ആദിയേട്ടന്റെ സാമിപ്യം അനുഭവപ്പെടുന്നുണ്ടായിരുന്നു……. ആദിയേട്ടന്റെ മുറിയൊക്കെ ഒന്ന് കാണണം എന്നുണ്ടായിരുന്നു… പക്ഷേ…മോശല്ലേ….അതുകൊണ്ടു വേണ്ടാ എന്ന് വെചു….

“ശിവാ…..പോവാം ആ വക്കീൽ എങ്ങാനും വന്നാലോ…..?” അമ്മുവാണു…… ആ ഒറ്റ ചോദ്യം കൊണ്ട് തന്നെ ഞാൻ ചാടി എണീറ്റു…..ഇപ്പൊ എന്നിൽ നിറഞ്ഞ സന്തോഷം കളയാൻ ആ വക്കീലിനു ഒരു നിമിഷം മതി.

“അപ്പൊ ആന്റ്റി എല്ലാം പറഞ്ഞപോലെ……. ഞാൻ രാത്രി വിളിക്കാട്ടോ?” ഞാനിറങ്ങി….ആന്റിയും ഞങ്ങൾക്കൊപ്പം ഇറങ്ങി ഗേറ്റിനടുത്തേക്കു വന്നു.

“ശിവാ… എന്നെ അമ്മേ എന്ന് വിളിച്ചാൽ മതി….നേരത്തെ വിളിച്ചില്ലേ അത് പോലെ….. “

ഞാൻ ചിരിച്ചുകൊണ്ട് “ആയിക്കോട്ടെ അമ്മേ….. “

അതും പറഞ്ഞു ഞങ്ങൾ സ്കൂട്ടിയിൽ വീട്ടിലേക്കു തിരിച്ചു……. ഞാൻ മിററിലൂടെ അമ്മയെ നോക്കി….. എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്……

ആദിയേട്ടന്റെ അച്ഛന്റെ ഫോട്ടോ ചുവരിൽ ഉണ്ടായിരുന്നു…..ആദിയേട്ടൻ അച്ഛനെ പോലെയാണ്…അവിടെ ഊണു മേശയിൽ ഇരുന്നപ്പോഴും എന്റെ ആദിയേട്ടൻ ഇരിക്കുന്ന കസേരയാണല്ലോ…പാത്രമാണല്ലോ…ആ ചിന്ത പോലും എന്നിൽ സന്തോഷവും പ്രണയവും ഒരല്പം നാണവും നിറച്ചു….എനിക്ക് ആദിയേട്ടന്റെ സാമിപ്യം അനുഭവപ്പെടുന്നുണ്ടായിരുന്നു……. ആദിയേട്ടന്റെ മുറിയൊക്കെ ഒന്ന് കാണണം എന്നുണ്ടായിരുന്നു… പക്ഷേ…മോശല്ലേ….അതുകൊണ്ടു വേണ്ടാ എന്ന് വെചു….

“ശിവാ…..പോവാം ആ വക്കീൽ എങ്ങാനും വന്നാലോ…..?” അമ്മുവാണു…… ആ ഒറ്റ ചോദ്യം കൊണ്ട് തന്നെ ഞാൻ ചാടി എണീറ്റു…..ഇപ്പൊ എന്നിൽ നിറഞ്ഞ സന്തോഷം കളയാൻ ആ വക്കീലിനു ഒരു നിമിഷം മതി.

“അപ്പൊ ആന്റ്റി എല്ലാം പറഞ്ഞപോലെ……. ഞാൻ രാത്രി വിളിക്കാട്ടോ?” ഞാനിറങ്ങി….ആന്റിയും ഞങ്ങൾക്കൊപ്പം ഇറങ്ങി ഗേറ്റിനടുത്തേക്കു വന്നു.

“ശിവാ… എന്നെ അമ്മേ എന്ന് വിളിച്ചാൽ മതി….നേരത്തെ വിളിച്ചില്ലേ അത് പോലെ….. “

ഞാൻ ചിരിച്ചുകൊണ്ട് “ആയിക്കോട്ടെ അമ്മേ….. “

അതും പറഞ്ഞു ഞങ്ങൾ സ്കൂട്ടിയിൽ വീട്ടിലേക്കു തിരിച്ചു……. ഞാൻ മിററിലൂടെ അമ്മയെ നോക്കി….. എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ട്……

🔹🔹🔹🔹🔹��🔹🔹🔹🔹🔹🔹🔹🔹

ആ കൽബെഞ്ചിൽ നക്ഷത്രങ്ങളെ നോക്കി കിടക്കുവായിരുന്നു ആദി….പൊടുന്നനെ ഒരു വാല് നക്ഷത്രം തെന്നി മാറി…കുഞ്ഞു നാളിലെന്നോ ആഗ്രഹം സഫലീകരണത്തിനായി വാൽ നക്ഷത്രം കാത്തു കിടന്നത് ഓർമ്മ വന്നു….അറിയാതെ ഇപ്പോഴും കണ്ണടച്ചു പ്രാർത്ഥിച്ചു….എനിക്ക് എന്റെ ശിവകൊച്ചിനെ തന്നേക്കണേ ….

മൊബൈൽ എടുത്തു അവളുടെ മെസ്സേജസ് നോക്കും…. എന്നും ഗുഡ് നൈറ്റ്…..ഒരുപാട് ഇമോജികളും…ഭാവം ദേഷ്യം പരിഭവം ദുഃഖം……ഒക്കെ ……. എന്നും അത് കാണുമ്പോക്കോ ഒരു സന്തോഷാണ്… ഒരു സുഘാമാണ്…എന്റെ ശിവ ഇപ്പോഴും എന്നെ ഓർക്കുന്നുണ്ടല്ലോ… എന്നെ മനസ്സിലാക്കുന്നുണ്ടല്ലോ.

മൊബൈൽ റിങ് ചെയ്തു…..അമ്മയാണ്….ഞാൻ എടുത്തു….അപ്പോഴേക്കും കട്ട് ആയി…ഞാൻ വീണ്ടും വിളിച്ചു…അപ്പോൾ ‘അമ്മ തിരക്കിലാണ്….ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു….അപ്പോഴും നമ്പർ ബിസി….ഞാൻ തുടരെ തുടരെ വിളിച്ചു….അപ്പോഴും ബിസി…ഇതെന്താ അങ്ങനെ….ഒരാളോട് പോലും അഞ്ചു മിനുറ്റിൽ കൂടുതൽ സംസാരിക്കാത്ത’അമ്മ ……എനിക്കെന്തോ പിന്നവിടെ ഇരിക്കാൻ തോന്നീലാ… ഞാൻ വേഗം വീട്ടിലേക്കു തിരിച്ചു…ലേശം മദ്യപിച്ചിട്ടുണ്ട്…..സാരമില്ല…അത് അമ്മയറിയാതെ നോക്കാം….വീടെത്തി…..കാര് കയറ്റി ഇട്ടു…ഗേറ്റ് അടച്ചു…എന്ന്നിട്ടും ‘അമ്മ വന്നില്ല….ഉറങ്ങാൻ സമയമായില്ലലോ…ഇന്ന് ഞാൻ നേരത്തെ എത്തിയല്ലോ…. ഹാളിൽ വെളിച്ചമുണ്ട്. താക്കോൽ എന്റെ കയ്യിലുമുണ്ട്…അത് വെച്ച് ഞാൻ വാതിൽ തുറന്നു….സാധാരണ ഇപ്പൊ അങ്ങനാണു. അകത്തു കയറിയ ഞാൻ ഞെട്ടി പോയി…അമ്മ ഫോണിൽ ചിരിച്ചു സംസാരിക്കുന്നു…..ഫോൺ വെച്ചിട്ടില്ല…..ഈശ്വരാ…..ഇതെന്തു മറിമായം……ഞാൻ വാതിൽ അടച്ചു….അകത്തു കയറി ഷൂസും സോ ൿസും അഴിച്ചു ഒതുക്കി വെചു….. ലാപ്ടോപ്പ് ബാഗും വെചു….ഒന്ന് മുരടനക്കി…..എന്നെ ഒന്ന് നോക്കി…

“നീ….ഇന്ന് നേരത്തെ ആണല്ലോ എന്ത് പറ്റി…….?” അമ്മയാണ്….ഫോൺ കട്ട് ചെയ്തിട്ട് എന്നോട് ചോദിക്കുവാ…

“ആ…..നേരത്തെ ഫ്രീ ആയി…..ആരായിരുന്നു…..?” ഞാൻ ചോദിച്ചു….

“ആര് ?” ‘അമ്മ എന്നോട് ചുറ്റും നോക്കി ചോദിച്ചു.

“അല്ലാ…..അമ്മയോട് ഫോണിൽ …സംസാരിച്ചത്..”

ഞാൻ മുകളിലേക്കുള്ള പടികൾ കയറെക്കൊണ്ട് ചോദിച്ചു…..

“ഓ…അതോ….അത് ഒരു റോങ് നമ്പർ…..നീ പോയി കുളിച്ചിട്ടു വാ…ഭക്ഷണ എടുത്തു വെക്കാം….” അതും പറഞ്ഞു ‘അമ്മ പോയി…. ഞാനവിടെ തന്നെ നിന്നു പോയി….. റോങ് നമ്പരോ…..അമ്മയ്‌ക്കു എന്താ ഉന്മേഷം……. ശബ്ദത്തിനൊക്കെ ഒരു ഊർജ്ജസ്വലത …… എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്…ഞാൻ വേഗം കുളിച്ചു ഇറങ്ങി….’അമ്മ ഉറങ്ങരുതല്ലോ….

“നീ ഇത്ര പെട്ടന്ന് കുളിച്ചോ…….?” ഞാൻ താഴേക്കു എത്തിയപ്പോ ‘അമ്മ മൊബൈലിൽ കുത്തി കുത്തി ഇരിക്കുന്നു ഊണു മേശയിൽ …..

ഞാൻ ഒന്നും മിണ്ടാതെ ഭക്ഷണം കഴിച്ചു…. “‘അമ്മ എന്താ നേരത്തെ റോങ്ങ് നമ്പർ എന്ന് പറഞ്ഞത്…?”

“നീ രാത്രി വരാൻ വൈകുമ്പോ എനിക്ക് ഉറങ്ങാൻ പറ്റില്ലാ…..അങ്ങനെ മൊബൈലിൽ കുത്തി കുത്തി എനിക്കൊരു റോങ് നമ്പറിനെ കിട്ടി…. ഇപ്പൊ എല്ലാ ദിവസവു വിളിക്കും…..രാത്രി പത്തു മണിക്കു ശേഷം….”

എന്റെ കിളകളിലൊക്കെ പറന്നു പോയി.

“‘അമ്മ എന്ത് ഭ്രാന്താ പറയുന്നേ….. വല്ല ഫ്രോഡ് ടീമായിരിക്കും….ആരുമില്ലാത്ത നേരത്തു വന്നു എന്തൊക്കെ ചെയ്യാ ന്നു പറയാൻ പോലും പറ്റില്ല….” എന്റെ ശബ്ദം ഉയർന്നു…

“ഒച്ച വെക്കുന്നത് എന്തിനാ ആദി…….. ഇവിടെ എപ്പോഴാ ആളുള്ളത്….വര്ഷങ്ങളായി ഞാൻ ഒറ്റയ്ക്കാണ്…. നീ നേരത്തെ വീട്ടിൽ വരാറുണ്ടോ…രാവിലെ നേരത്തെ പോവും……ഇവിടെ ഒറ്റക്കിരുന്നു എനിക്ക് മതിയായി… എന്നോടൊപ്പമുള്ളവർ മരുമക്കളോടും മക്കളോടും ഒപ്പം സുഖായി സന്തോഷമായി ഇരിക്കുമ്പോക്കോ…അപ്പോഴും ഞാൻ ഒറ്റയ്ക്ക്……… ” ‘അമ്മ അങ്ങനെ ഉച്ചത്തിൽ സംസാരിക്കാറില്ല…അതുകൊണ്ടു തന്നെ ശബ്ദം ഇടറുന്നുണ്ടായിരുന്നു…

“നീയും നിന്റെ ഒരു പ്രണയവും…..ഒന്നുകിൽ ആ കുട്ടിയെ പോയി കല്യാണം കഴിച്ചോണ്ടു വാ…അല്ലേൽ നമുക്ക് വേറെ കല്യാണം നോക്കാം…എന്താ ഇപ്പൊ ആ കുട്ടിയിൽ….ഒരു സാധരണ കുട്ടി….തല തിരിഞ്ഞ സ്വഭാവം ….അത് മാത്രാ അവൾക്കുള്ള ഏക അലങ്കാരം….” അമ്മയാണു.

ഈശ്വര പണി പാളിയോ…..

“അമ്മയ്ക്കിപ്പോ എന്താ വേണ്ടത്….ഞാൻ നേരത്തെ വരണം…അത്രല്ലേയുള്ളു…..സമ്മതിച്ചു….” ഞാനതും പറഞ്ഞു മുകളിലേക്ക് വന്നു. അമ്മയ്ക്ക് എന്താ പറ്റിയത്…ദേഷ്യപ്പെട്ടെങ്കിലും മുഖത്തു അത്ര കടുപ്പമില്ലായിരുന്നു….എന്റെ ശിവയെ പറ്റി പറഞ്ഞതാലോചിച്ചപ്പോൾ എനിക്ക് ചിരി വന്നു. തല തിരിഞ്ഞ സ്വഭാവം മാത്രമാണ് അവളുടെ അലങ്കാരം പോലും… ആ കാന്താരി ഇതെങ്ങാനും കേട്ടാൽ ……രണ്ടു മുട്ടനാടിന്റെ ഇടയിൽ പെട്ട പാവം കുറുക്കനാണോ ഞാൻ….

അടുത്ത ദിവസം രാവിലെ എണീറ്റു ഞാൻ വേഗം റെഡി ആയി…….അമ്മയോടൊപ്പം ഭക്ഷണം കഴിച്ചു…. ഇറങ്ങാൻ നേരം ഞാൻ അമ്മയെ ചേർത്ത് പിടിച്ചു, “എനിക്ക് ഉച്ചയ്ക്ക് ഉണ്ണാൻ വരാൻ പറ്റില്ല ‘അമ്മ…..തിരക്കായിരിക്കും……പിന്നെ ഞാൻ നേരത്തെ എത്തും…റോങ് നമ്പർ ഒന്നും വേണ്ടാ…..എല്ലാരും കള്ളന്മാരാ….”

‘അമ്മ ചിരിച്ചുകൊണ്ട് പറഞ്ഞു…..”കള്ളന്മാരല്ല…….. കള്ളിയാ …..”

“കള്ളികളാണ് ഇപ്പൊ പ്രശ്നക്കാർ……… അതൊന്നും വേണ്ടാട്ടോ….” ഞാനാണ്.

“അതെനിക്കിപ്പോഴല്ലേ മനസ്സിലായതു…..ഞാൻ വിചാരിച്ചു എന്റെ ആദിയാണ് ഏറ്റവും വിരുതൻ എന്ന്…അതിലും മിടുക്കിയായ വിരുതയെ ഞാൻ ഇപ്പോഴല്ലേ കണ്ടത്.”

ഞാനമ്മയെ സൂക്ഷിച്ചു നോക്കി…എന്തോ അർഥം വെച്ച് സംസാരിക്കുന്നതു പോലെ…….

അന്ന് വേഗം കടന്നു പോയി…ഉച്ചയ്ക്ക് അമ്മയെ വിളിച്ചു ഭക്ഷണ കഴിച്ചോ എന്നൊക്കെ ചോദിച്ചു……

രാത്രി നേരത്തെ വീട്ടിൽ പോയി….’ എന്നെ കണ്ടു ആ മുഖം വിടര്ന്നുണ്ടായിരുന്നു….ഞങ്ങൾ ഒരുമിച്ചു ഭക്ഷണം ഉണ്ടാക്കി കഴിച്ചു… ടി.വി. യും കണ്ടുറങ്ങാനും പോയി…. അങ്ങനെ കുറച്ചു ദിവസങ്ങൾ കടന്നു പോയി… ‘അമ്മ സന്തോഷവതിയായിരുന്നു…പക്ഷേ ഞാനറിയാതെ അമ്മയ്ക്ക് ഒരു രഹസ്യ ഉണ്ട് എന്ന് എനിക്ക് തോന്നി തുടങ്ങി… ഞാൻ വരുമ്പോ ഫോൺ കട്ട് ചെയ്യുക…. മെസ്സേജ് ടൈപ്പ് ചെയ്യുക…. എന്തോ ഒരു….. കള്ളത്തരം…അത് അമ്മയ്ക്ക് അത്ര ശീലമുള്ള മേഖലയല്ല…. മാത്രല്ല….എപ്പോഴും ഒരു ശ്രദ്ധയും ഇല്ലാതെ കിടന്നിരുന്ന അമ്മയുടെ മൊബൈൽ ഇപ്പൊ അമ്മയുടെ ചുറ്റ് വട്ടത്തു ഉണ്ടാവുള്ളൂ…..

യാദൃശ്ചികമായി ഒരു ദിവസം എനിക്ക് അമ്മയുടെ മൊബൈൽ കിട്ടി…..ഞാൻ ഒന്ന് ഓട്ടിച്ചു നോക്കി…. ഒരു നമ്പർ വിരുത എന്ന് സേവ് ചെയ്തിരിക്കുന്നു…… ആ നമ്പറിൽ വാട്സാപ്പ് ഉണ്ട്…ഫോട്ടോ ഇട്ടിട്ടില്ല….മെസ്സേജ് ഒന്നും

ഇല്ല…..ഞാൻ കാൾ ലിസ്റ്റ് നോക്കി ഞെട്ടി പോയി….കുറെ കാലങ്ങളായി അമ്മ അങ്ങോട്ടും ഇങ്ങോട്ടും ആ നമ്പറിൽ മാത്രമാണ് വിളിച്ചിട്ടുള്ളത്……ഞാനങ്ങോട്ടു ഡയല് ചെയ്തു…റിങ് പോവുന്നുണ്ട്‌….. ഫോൺ എടുത്തു…..ഞാൻ ചെവിയോർത്തു…..

“അമ്മേ…..എന്താ പരുപാടി? ……ആദിയേട്ടൻ പോയോ…..?”

എന്റെ ശിവാ….ഇവളാണോ വിരുത….. ഒരുപാട് നാൾക്കു ശേഷം എന്റെ ശിവയുടെ ശബ്ദം എന്റെ ഹൃദയത്തെ കുളിരണിയിപ്പിച്ചു.

“എന്താ ഒന്നും മിണ്ടാത്തെ…..ആ വക്കീൽ അടുത്തുണ്ടോ…….?”….

ഞാൻ വേഗം കാൾ കട്ട് ചെയ്തു. ഫോൺ തിരിച്ചു വെചു …..ഞാൻ ചിരിച്ചു പോയി….അപ്പൊ അമ്മായിയും മരുമോളും ഒത്തുകളിയാണ്…..എന്റെ ശിവകൊച്ചെ എന്റെ പാവം അമ്മയെ പോലും നീ അഭിനയിപ്പിച്ചല്ലോ… …ഈ കുരിപ്പ് എന്നെ ഒരുപാട് വെള്ളം കുടിപ്പിക്കുമല്ലോ.

(കാത്തിരിക്കുമല്ലോ)

ഇത്രയും മനോഹരമായി അഭിപ്രായങ്ങൾ പറഞ്ഞു എന്നെ പ്രോത്സാഹിപ്പിക്കുന്ന എന്റെ പ്രിയ വായനക്കാരെ ഒരുപാട് സ്നേഹം. വായിച്ചവരോടും കമന്റ്സ് ഇട്ടവരോടും ലൈക് ചെയ്തവരോടും ഒരുപാട് നന്ദി.

ഇസ സാം

4.3/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ഒരു അഡാർ പെണ്ണുകാണൽ – 29”

Leave a Reply

Don`t copy text!