ഭയം

2375 Views

Fear Story

നാട്ടിന്‍പുറത്ത് ജെനിച്ചുവളര്‍ന്നവനാണ് ഞാന്‍ ചെറുപ്പംമുതലേ കഥകള്‍ കേട്ടാണ് ഉറങ്ങിയിരുന്നത്, മുത്തശ്ശിയുടെ ആ ശീലം വലുതാകുംതോറും പതിയെ ഞാന്‍ തള്ളിക്കളഞ്ഞു. എങ്കിലും മാറാതെ കിടന്ന കുറച്ചു കഥാപാത്രങ്ങള്‍ ഉണ്ടായിരുന്നു, മാടന്‍, മറുത, യക്ഷി, ഭൂതം എന്നിങ്ങനെയുള്ള ഭയപ്പെടുത്തുന്ന കഥാപാത്രങ്ങള്‍ മുത്തശ്ശിയുടെ മരണശേഷവും എന്നെ പിന്തുടര്‍ന്നു. വലുതാകുംതോറും പതിയെ പതിയെ പേടി കുറഞ്ഞു വന്നു. എങ്കിലും ഒരു പേടിമാത്രം എന്നെ വിട്ടു പോയില്ല. മരണവിട്ടിലെ അന്തരീക്ഷമെനിക്ക് പേടിയായിരുന്നു. മരണംനടന്ന വീടിന്‍റെ അടുത്ത്കൂടെപോലുംഞാന്‍ പോവുകയില്ലയിരുന്നു. ആ ശീലവും ഭയവും എന്‍റെ ഒപ്പം വളര്‍ന്നുവന്നു.

ഇന്ന് ഞാന്‍ പത്തൊന്‍പതു വയസുള്ള ഒരു യുവാവാണ് ഒരുപാട് ദൂരെയുള്ള ഒരു കോളേജില്‍ ഞാന്‍ എന്ജിനിയരിങ്ങ്നു പഠിക്കുകയാണ് നാട്ടിലും കൂട്ടുകാര്‍ക്കിടയിലും എനിക്കിന്ന് നല്ലയൊരു പേരും വിലയുമോക്കെയുണ്ട്. ഹോസ്റ്റലില്‍ നിന്നുപടിക്കുന്നത്കൊണ്ട് നാട്ടിലെ ചടങ്ങുകള്‍ക്കൊന്നും എനിക്ക് പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. പോരാത്തതിന് ഞാന്‍ ഞങ്ങടെ നാട്ടിലെ പ്രധാനപെട്ട ഒരു ക്ലബ്‌ന്‍റെ പ്രസിഡന്‍റ് കൂടിയാണ്. ഇങ്ങനെയോക്കെയനെങ്ങിലും പേടിതൊണ്ടന്‍എന്ന പേര് കൂടെയുണ്ട്.

ഒരുദിവസം കോളേജില്‍ ക്ലാസ്സില്ലാതെ വന്നപ്പോള്‍ രണ്ടുദിവസം വിടില്‍വന്നുനില്‍ക്കാന്‍ തീരുമാനിച്ചു. അങ്ങനെ ഞാന്‍ വിട്ടില്‍ ഒരുപണിയുമില്ലാതെ ഉമ്മറത്തെ തിണ്ണയില്‍ ഇരുന്നുചായ കുടിച്ചുകൊണ്ടിരുന്നപ്പോളാണ് എന്‍റെ ഒരു സുഹൃത്ത് സുധി ധൃതിയില്‍ വിട്ടിലേക്ക്‌ വരുന്നത്. കാര്യംതിരക്കിയ എന്നോട് അവന്‍ ഒരു ദുഖവാര്‍ത്ത‍ പറഞ്ഞു. ഞങ്ങളുടെ സുഹൃത്തിന്‍റെ അച്ഛന്‍ മരിച്ചു. അതുകേട്ടപ്പോള്‍ വല്ലാതെ സങ്കടംവന്നു.

അനീഷ്‌ ന്‍റെ അച്ഛന്‍ ഞങ്ങളോട് നല്ല സ്നേഹമായിരുന്നു. അനീഷും അമ്മയുംകൂടെ അമ്പലത്തില്‍ പോയതാണത്രെ ആ സമയം ഇദ്ദേഹം ആത്മഹത്യ ചെയ്തു. തൂങ്ങിനില്‍ക്കുന്ന രെഗം സുധി വിവരിച്ചപ്പോള്‍ തന്നെ എന്‍റെ കാറ്റുപോയി. എനിക്ക് വല്ലാതെ പെടികൂടെ ആയി. സുധി എന്നേം കൊണ്ട് ക്ലബിലേക്ക് പോകാന്‍വനതാണ്. ഞാന്‍ അവന്‍റെ ഒപ്പം ക്ലബിലെത്തി അവിടെ ഞങ്ങളുടെ കുറേ സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു എല്ലാവരും വളരെയേറെ ദുഖത്തിലാണ്. ഞാനും അവര്‍ക്കൊപ്പം പങ്കുചേര്‍ന്നു.

ദുഖത്തോടെ ഓരോരുത്തരും അനീഷിന്‍റെ അച്ഛനെ പറ്റിയുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് കൂട്ടത്തില്‍ അനീഷിന്‍റെ അവസ്ഥയും. എന്തോ എന്നെ വല്ലാതെ പേടിപ്പെടുതുകയുണ്ടായി ആ സംഭവം. പിന്നീട് അവിടെ നടന്ന ചര്‍ച്ച ക്ലബ്ബിന്‍റെ പേരില്‍ ഒരു റീത്ത് വെക്കുന്നതിനെപറ്റിയരുന്നു.ക്ലബിന്‍റെ കജാന്‍ജി പൈസ റെഡിയാക്കി വേറെ രണ്ടുപേര്‍ റീത്ത് വാങ്ങാനും ഉള്ള ചുമതല ഏറ്റു.

പിന്നീട് റീത്ത് ആരുകൊണ്ടുചെന്നു മൃതദേഹത്ത് വെക്കും എന്നായി ചര്‍ച്ച. ഞാന്‍ ആ ചര്‍ച്ചയിലേ പങ്കെടുത്തില്ല കാരണം ഞാന്‍ ഒരിക്കലും മരിപ്പുവീട്ടില്‍ പോവുകയില്ല. ഞാന്‍ ആര് ആ പ്രവര്‍ത്തി ഏറ്റെടുക്കുമെന്ന് ആകാംഷയോടെ നോക്കിയിരുന്നു. എന്തോ ആ ഒരുകാര്യം ആരും മുന്നോട്ട് വന്നു ഏറ്റെടുക്കുന്നില്ല. എല്ലാരും ഓരോരോകരണങ്ങള്‍ പറഞ്ഞു പിന്മാറുന്നു. അവസാനം അവരെല്ലംകൂടെ ഒരു തീരുമാനത്തിലെത്തി.

ക്ലബ്ബിന്‍റെ പേരിലെ റീത്ത് ക്ലബ്ബിന്‍റെ പ്രസിഡന്‍റ് തന്നെ വെക്കണം എന്ന്. അതുകേട്ടു ഞാന്‍ ഞെട്ടി ഞാന്‍ അതുനടക്കില്ല എന്ന് തീര്‍ത്തു പറഞ്ഞു അപ്പോള്‍ അവര്‍ക്കും അതൊരു വാശിയായി ഞാന്‍ തന്നെ വെക്കണമെന്ന് തീരുമാനമായി. എന്‍റെ അഭിമാനത്തിന്‍റെ പ്രശ്നം കൂടിയായി അത് എനിക്ക് എതിര്‍പ്പ് പറയാന്‍ കഴിയാതെ ഞാന്‍ ഏറ്റെടുക്കേണ്ടിവന്നു ആ പ്രവര്‍ത്തി. ആത്മഹത്യാ ആയത്കൊണ്ട് പോസ്റ്റ്‌മാര്‍ട്ടം ഒക്കെ കഴിഞ്ഞു വൈകിട്ടെ എത്തു.

ആ സമയം വന്നാല്‍ മതിയെന്നുപറഞ്ഞു എല്ലാവരുംപിരിഞ്ഞു ഞാന്‍ ആകെ വല്ലാത്ത അവസ്ഥയിലായി എനിക്കാണേല്‍ ഭയങ്കരപേടി. എന്ത് ചെയ്യും എന്ന് ചിന്തിച് ഞാന്‍ മുറിയില്‍ ഇരുന്നു.

അപ്പോഴാണ് എന്‍റെ ഫോണിലേക്ക് ഒരു കാള്‍ വന്നത്. എന്‍റെ ഒരു സുഹൃത്താണ് വിളിച്ചത് അടുത്തദിവസം കോളേജില്‍ ക്ലാസ്സ്‌ തുടങ്ങുന്നു നാളെ രാവിലെ ചെല്ലണം എന്നായിരുന്നു വാര്‍ത്ത‍. ഞാന്‍ ഒട്ടുംചിന്തിക്കാതെ പറഞ്ഞു ഞാന്‍ ഇപ്പോള്‍ തന്നെ വരുവ എന്ന്. പോകാന്‍ താല്‍പ്പര്യം ഉണ്ടായിട്ടല്ല മരിപ്പുവീട്ടില്‍ പോകുന്നതോര്‍ത്താണ്.

ഞാന്‍ അപ്പോള്‍ തന്നെ അമ്മയോട് യാത്ര പറഞ്ഞു സമയം ഒരുപാടയില്ലേ അങ്ങ്ചെല്ലുമ്പോള്‍ ഇരുട്ടില്ലേ എന്നൊക്കെ പറഞ്ഞു. ഞാന്‍ അതൊന്നും ചെവിക്കൊണ്ടില്ല റീത്ത് വെക്കുന്നതിനെക്കാള്‍ നല്ലതാണു രാത്രിയാത്ര എന്ന് പറഞ്ഞു ഞാന്‍ വേഗം തന്നെ പെട്ടിയും തൂക്കി ഹോസ്റ്റല്‍ ലിലെക്ക് തിരിച്ചു കൂട്ടുകാരോട് ആരോടും പറഞ്ഞില്ല. റീത്ത് ന്‍റെ കാര്യം അവരെന്തെലും ചെയ്യട്ടെ എന്ന് വിചാരിച്ചു. ഞാന്‍ ഒരല്‍പം സ്വാര്‍ത്ഥനായി..

രാത്രിയില്‍ ഞാന്‍ ഒറ്റക്ക് യാത്ര ചെയ്തിട്ടില്ല. എനിക്ക് പാലയില്‍ ആണ് പോകേണ്ടത്. ഞാന്‍ ആദ്യം വന്ന കോട്ടയം ബസില്‍ ചാടികയറി. ടിക്കറ്റ്‌ എടുത്ത് യാത്ര തുടങ്ങി മനസ്സില്‍ മൊത്തം പേടിപ്പെടുത്തുന്ന ചിന്തകളായിരുന്നു അനീഷിന്‍റെ അച്ഛന്‍റെ മുഖം കണ്ണില്‍നിന്നു മായുന്നില്ല. ഞാന്‍ അത്തരം ചിന്തകള്‍ മാറ്റി യാത്രയില്‍ ശ്രദ്ധിച്ചു. അങ്ങോട്ട്‌ പോകുംതോറും നല്ല മഴയാണ്.

വണ്ടി വളരെ പതുക്കെയാണ് പോകുന്നത് കോട്ടയത്ത് നിന്നുള്ള അവസാന വണ്ടി എനിക്ക് കിട്ടില്ല എന്ന കാര്യം ഉറപ്പായി . നിരങ്ങി നിരങ്ങി അവസാനം വണ്ടി കോട്ടയം എത്തി ഞാന്‍ പ്രതീക്ഷിച്ചതുപോലെ തന്നെ സംഭവിച്ചു. ലാസ്റ്റ് ബസ്‌ന്‍റെ സമയം കഴിഞ്ഞിരിക്കുന്നു. ഞാന്‍ സ്റ്റാന്‍ഡില്‍ തന്നെ നിന്നു ഇവിടെ ഇരുന്നു നേരം വെളുപ്പിചിട്ട് നാളെ പോകാം എന്ന് തീരുമാനം എടുത്തു

നേരുത്തേ ഞാന്‍ രാത്രിയില്‍ ഇവിടെ എത്തിപ്പെട്ടിട്ടുണ്ട് അന്ന് ഇവിടെ ഒരുപാട് കടകളും ഒരുപാട് പേര്‍ ഇവിടെ ഒക്കെ കിടന്നുറങ്ങാറും ഉണ്ടാരുന്നു. ഇന്ന് കടകള്‍ ഒന്നും കാണാന്‍ ഇല്ല കിടന്നുരങ്ങുന്നവരും വളരെ കുറവ്. അതുമാത്രമല്ല ഒറ്റക്ക് വരുന്നതും ആദ്യം ആണ്. എന്തോ ചെറിയ ഒരു ഭയം എന്‍റെ ഉള്ളില്‍ വന്നു തുടങ്ങി. ഞാന്‍ ഉറങ്ങാതെ അവിടെയൊരു വിളക്കിനു താഴെ ഇരുന്നു ഏകദേശം ഒരുമണിയോടെ എനിക്ക് നല്ല ഉറക്കം വന്നു തുടങ്ങി

ആ പ്രദേശത്ത് വേറെ ആരേം ഉറങ്ങാതെ കാണുന്നതും ഇല്ല. എനിക്ക് കണ്ണടക്കുമ്പോള്‍ എന്തോ ഒരു പേടി ഞാന്‍ കണ്ണ് തുറന്നു കിടന്നു ഞാന്‍ നോക്കിയപ്പോള്‍ ഒരു പുള്ളി തലവഴിയെ മൂടിപുതച്ചു കിടന്നുറങ്ങുന്നുണ്ട്‌ ഒറ്റക്കാണ് ഞാന്‍ പതിയെ അയാളുടെ അടുക്കല്‍ പോയി കിടന്നു എന്നിട്ടും കണ്ണടക്കുമ്പോള്‍ അനീഷിന്‍റെ അച്ഛന്‍റെ മുഖമാണ് ഓര്‍മ വരുന്നത് എനിക്ക് ഭയങ്കരമായി പേടി വന്നുതുടങ്ങി ഞാന്‍ ചുറ്റും ഒന്ന് നോക്കി ആരുമില്ല ഞാന്‍ പതിയെ അവിടെ കിടന്നുറങ്ങിയ പുള്ളിയുടെ അടുക്കലേക്ക് നീങ്ങി കിടന്നു എന്നിട്ട് ഒരു കാലും ഒരുകയ്യും ആ പുള്ളിക്കാരനെ മുട്ടിച്ച് വെച്ച് ഒരാള്‍ കൂടെ ഉണ്ടെന്നു മനസിനെ പറഞ്ഞു പഠിപ്പിച്ചു കിടന്നുറങ്ങി..

നല്ലരീതിയില്‍ ഉറങ്ങി വന്നപ്പോളാണ് ഉറുമ്പുകള്‍ ശല്ല്യമായി വന്നത്.ഉറുമ്പ് കടിയേറ്റ് എന്‍റെ ഉറക്കം പോയി ഞാന്‍ ചാടിഎഴുന്നേറ്റു കൂടെ കിടന്ന പുള്ളി സുഖമായി ഉറങ്ങുന്നു ഞാന്‍ മനസ്കൊണ്ട് വിചാരിച്ചു ഉറുമ്പ് അയാളെ കടിക്കില്ലേ എന്ന് അയാള്‍ക്ക് ഇതൊക്കെ ശീലം ആയികാണും എന്ന് കരുതി ഞാന്‍ കുറച്ച് അപ്പുറത്തേക്ക് മാറി ഇരുന്നു. അപ്പോള്‍ കുറച്ചു ദൂരെ ഒരു ചായക്കട തുറക്കുന്നത് ഞാന്‍ കണ്ടു അപ്പോഴേക്കും ഏകദേശം മൂന്നു മണിയോളം ആയിരുന്നു

ഞാന്‍ ആ കടയിലേക്ക് പോയി അവിടെ ചെന്ന് ഒരു ചായ പറഞ്ഞു കടക്കാരന്‍ ഒന്ന് വെയിറ്റ് ചെയ്യാന്‍ പറഞ്ഞു കട തുറക്കുന്ന തിരക്കില്‍ ആരുന്നു വെറുതെ ഒരു കുശലാന്വേഷണം എന്ന രീതിയില്‍ നേരുത്തേ ആണോ ഇന്ന് തുറക്കുന്നെ എന്ന് തിരക്കി അപ്പോള്‍ കടക്കാരന്‍ പറഞ്ഞു ഇത് ഒരു നൈറ്റ്‌ കട ആണ് ഇന്നലെ നേരുത്തേ അടക്കേണ്ടി വന്നതാണെന്ന്പറഞ്ഞു. ഒരു ആവശ്യം ഇല്ലയെങ്ങിലും ഞാന്‍ നേരുത്തെ അടച്ച്തിന്‍റെ കാര്യം തിരക്കി.

കഴിഞ്ഞ ദിവസം സ്റ്റാന്‍ഡില്‍ ചുറ്റിനടക്കണ ഒരു വൃദ്ധന്‍ മരിച്ചു അതുകൊണ്ട് രാത്രിയിലെ കടകള്‍ ഒക്കെ അടച്ചു. ഞാന്‍ ഒന്ന് ദീര്‍ഖ ശ്വാസം.. വിട്ടു ഭാഗ്യം നേരുത്തേ അറിഞ്ഞരുന്നേല്‍പേടിച്ചു പണ്ടാരമാടങ്ങിയേനെ എന്ന് മനസില്‍പറഞ്ഞു. കടക്കാരന്‍ വീണ്ടും തുടര്‍ന്ന് പറഞ്ഞു അനാധന്‍ അല്ലെ മെഡിക്കല്‍ കോളേജില്‍ അറിയിച്ചിട്ടുണ്ട് അവര്‍ രാത്രിയില്‍ വരില്ലല്ലോ രാവിലെ എത്തു.

ശവത്തിനു കാവലിരിക്കാന്‍ വയ്യതോണ്ട് ഞാന്‍ കട അടച്ചു പോയി… ഇത്രേം കേട്ടപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി ശവമോ? എവിടെ ? കടക്കാരന്‍ ദൂരേക്ക് വിരല്‍ ഞ്ഞൂണ്ടി പറഞ്ഞു ദോ കിടക്കുന്നു. ഞാന്‍ ഞെട്ടിത്തരിച്ചു നിന്നു പോയി ഞാന്‍ ഇത്രെയും നേരം ഒട്ടികിടന്നത് ഒരു ശവത്തിന്‍റെ ഒപ്പം ആയിരുന്നു എന്ന സത്യം എനിക്ക് എത്ര പറഞ്ഞിട്ടും ഉള്‍ക്കൊള്ളാന്‍ പറ്റുന്നില്ല. ഞാന്‍ കുറേ നേരം അനങ്ങാതെ സ്തംഭിച്ചു നിന്നു.

കടക്കാരന്‍ ചായ റെഡി എന്ന് പറഞ്ഞു വിളിച്ചപ്പോളാണ്‌ എനിക്ക് ബോധം വന്നത് ഞാന്‍ ആ ചായ കുടിച്ചിട്ട് നേരെ ആ ശവത്തിനു അരികിലേക്ക് പോയി അത് ശവം തന്നെ ആണെന്ന് ഉറപ്പുവരുത്തി അതെ അതൊരു മൃതശരീരമാണ് പൊതിരെ ഉറുമ്പ് കയറിയിരിക്കുന്നു എനിക്ക് അയാളുടെ മുഖം കാണാന്‍ ഒരു കൊതി ഞാന്‍ മുഖം മൂടിയിരുന്ന തുണി മാറ്റി അയാളുടെ മുഖം കണ്ടു. അവിടെ നിന്നു തിരിച്ചു

പിന്നീട് എനിക്ക് നല്ല മാറ്റം ആണ് ഉണ്ടായത് അന്നുവരെ ഉണ്ടായിരുന്ന പേടി എനിക്ക് മാറികിട്ടി എവിടുന്നോ എനിക്ക് ഭയങ്കര ധൈര്യം വന്നു കോട്ടയത്ത് നിന്നും പലയിലെക്കുള്ള യാത്രയില്‍ തൊട്ടുമുന്നെ ഉണ്ടായ പെടിപ്പെടുത്തുന്ന അനുഭവം ഓര്‍ത്ത് ചിരിച്ചു യാത്രയായി…………………..

 

കൂടുതൽ കഥകൾ ഇവിടെ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക


Malayalam Story: Fear Story by stalindas. – Aksharathalukal Online Malayalam Story

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

2 thoughts on “ഭയം”

Leave a Reply