ഞാൻ എൻെറ ഒരു അനുഭവകഥയാണ് എഴുതാൻ പോവുന്നത്.അപ്പോൾ എനിക്ക് ഏകദേശം പതിനേഴ് വയസ്സ് ഉണ്ട്.ഞാൻ അക്കാലത്ത് ഭയങ്കര പുസ്തകവായന പ്രേമിയാണ്.സാധാരണ വായിക്കാറുള്ളത് ബാലരമ,ബാലാഭൂമി,ഫയർ,മുത്തുചിപ്പി ഒക്കെ ആണ്.ഞാൻ പ്രൈവറ്റായാണ് +2 പഠിച്ചത്.ഞങ്ങളുടെ ഓപ്പൺ സ്കൂൾ ചേർത്തല ബോയിസ് സ്കൂളായിരുന്നു.
എല്ലാ ഞായറാഴ്ച ദിവസവും അവിടെ ക്ലാസുണ്ടാവും.അങ്ങനെ ഒരു ഞായറാഴ്ച ദിവസം ഞാൻ ഓപ്പൺ ക്ലാസിന് പോയി.ക്ലാസ് കഴിഞ്ഞ് മടങ്ങു൩ോൾ എനിക്ക് ഒരാഗ്രഹം എൻെറ വായന കുറച്ചുകൂടി സെറ്റപ്പാക്കണം എന്ന്.ചേർത്തല ട്രാൻസ്പോർട്ട് സ്റ്റാൻഡിനടത്തുള്ള ഒരു പുസ്തക കടയിൽ കയറി ഞാനൊരു പുസ്തകം വാങ്ങി.ചെറിയ 15 രൂപയുടെ ഒരു പുസ്തകം ആയിരുന്നു അത്.പുസ്തകത്തിൻെറ പേര് ഡ്രാക്കുള പ്രഭു.ബ്രാംസ്റ്റോക്കറുടെ ഒറിജിനൽ ഡ്രാക്കുളയുടെ ഒരു മലയാളം പരിഭാഷ.പുസ്തകവുമായി വീട്ടിലെത്തിയ ഉടൻ വായന തുടങ്ങി.
അത്താഴം കഴിക്കാൻ വേണ്ടി മാത്രമാണ് ഇടക്ക് ഒന്ന് നിർത്തിയത്.ഞാൻ വായനതുടർന്നു.ശരിക്കും ഞാൻ അതിൽ മുഴുകി.സമയം കടന്നു പോകുന്നതോ അർത്ഥരാത്രിയോട് അടുക്കുന്നതോ ഞാൻ അറിഞ്ഞില്ല.ഞാൻ വായന അവസാനിച്ചപ്പോൾ സമയം രാത്രി 11.55.നാളെ ക്ലാസിന് പോകണ്ടതല്ലേ എന്ന് ഓർത്ത് വേഗം കിടക്കാൻ പോയി.
എൻേത് കുടുംബവീടാണ്.അതിന് പത്ത് മുറികളുണ്ട്.ഞാൻ അടുക്കളയോട് ചേർന്ന മുറിയിലാണ് കിടക്കുന്നത്.വീട്ടുകാര് ഹാളിനോട് ചേർന്നമുറിയിലും.പുതപ്പ് വിരിച്ച് കിടന്നപ്പോൾ വീട്ടിലെ പെൻഡുലം ക്ലോക്കിൽ കൃത്യം 12 മണി അടിച്ചു.
ലൈറ്റ് കെടുത്തിയപ്പോൾ മുറിയിലാകെ ഒരു മഞ്ഞവെളിച്ചം.ചിലപ്പോൾ കുറേനേരം വായിച്ചത് കൊണ്ട് കണ്ണിന് തോന്നുതാവും.കിടന്നു കുറച്ചുകഴിഞ്ഞപ്പോൾ ഞാൻ വായിച്ച പുസ്കത്തിലെ രംഗങ്ങൾ എൻെറ മനസ്സിലൂടെ കടന്നുപോയി.
എനിക്ക് വല്ലാത്ത ഭയം തോന്നി.ഞാൻ ചുറ്റുമുള്ള ശബ്ദങ്ങൾ ശ്രദ്ധിച്ച് അങ്ങനെ കിടന്നു.അങ്ങനെ ഞാൻ എപ്പോഴോ ഉറങ്ങിപ്പോയി.പിന്നെ ഞാൻ ഞെട്ടി ഉണർന്നത് എൻെറ കഴുത്തിലാരോ ഞെക്കി പിടിക്കുന്നതായി തോന്നിയപ്പോഴാണ്.എൻെറ ശബ്ദം ആണെങ്കിൽ പുറത്തേക്ക് വരുന്നില്ല.
ഇരുട്ടായതു കൊണ്ട് ഒന്നും വ്യക്തമല്ല.അയാളുടെ പിടുത്തതിൽ നിന്ന് രക്ഷപെടാൻ ഞാൻ നിരങ്ങി നീങ്ങി.ഇപ്പോൾ അയാൾ എന്നെ വായുവിലേക്ക് ഉയർത്തി ഇരിക്കയാണ്.
ഞാൻ വായുവിൽ പൊങ്ങി കിടക്കുന്നു. പെട്ടന്ന് ഒരർത്ഥ നാഥത്തോടെ ഞാൻ കണ്ണു തുറന്നു.ഞാൻ എൻെറ കഴുത്തിൽ മുറുകിയ കൈ പിടിച്ചുമാറ്റാൻ നോക്കിയപ്പോൾ എനിക്ക് മനസിലായി അത് എൻെറ കൈതന്നെയാണ് എന്ന്.
പക്ഷേ ഞാനിപ്പോഴു വായുവിൽ പൊങ്ങിനിൽക്കുകയാണ്.ഞാൻ എനിക്കു ചുറ്റും കണ്ണോടിച്ചു.എൻെറ അരയ്ക്ക് മുകളിൽ ഉള്ള ഭാഗം കട്ടിലിൽ നിന്ന് തൂങ്ങി കിടക്കുകയാണ്
.ഞാൻ ഡ്രാക്കുളയെ പേടിച്ച് നിരങ്ങി നീങ്ങിയപ്പോൾ പറ്റിയതാണ്.ഞാൻ ഒരു വിധത്തിൽ എഴുന്നേറ്റു.അകെ വിയർത്തു കുളിച്ചിരുന്നു.പിന്നെ അടുക്കളയിൽ പോയി വെള്ളം കുടിച്ച് കിടന്നു.
പിറ്റേന്ന് അമ്മയോട് ഇത് പറഞ്ഞപ്പോൾ നല്ല ചീത്ത കിട്ടി.രാത്രിയിൽ ഇതുപോലെയുള്ള പുസ്തകങ്ങൾ വായിക്കരുത് എന്നു പറഞ്ഞു.അതിനു ശേഷവും ഞാൻ രാത്രിയിൽ അനേകം പ്രേത സിനിമകൾ കാണുകയും പുസ്തകങ്ങൾ വായിക്കുകയും ചെയ്തിട്ടുണ്ട്.പക്ഷേ ഒരിക്കലും ഇതുപോലെ സംഭവിച്ചിട്ടില്ല.അന്ന് എന്താ അങ്ങനെ സംഭവിച്ചത്?.
കൂടുതൽ കഥകൾ ഇവിടെ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Malayalam Story: Horror Book Story by JOJO JOSE – Aksharathalukal Online Malayalam Story