ജാതകം – ഭാഗം 5

1995 Views

Novel Jathakam written by Shiva

മുത്തശ്ശി പറഞ്ഞ കഥയും കേട്ട് ഒരായിരം ചോദ്യങ്ങളും മനസ്സിലിട്ടു ഞാൻ മുറ്റത്തേക്കു ഇറങ്ങി ..

ചുറ്റും ഒന്നു നോക്കിയിട്ട്

തൊടിയിലേക്കു നടന്നു..

തൊടിയിൽ  പേര് അറിയുന്നതും അറിയാത്തതുമായ പലതരം വൃക്ഷങ്ങളും ചെടികളും നിറഞ്ഞു നിൽക്കുന്നു..

ആ ചെടികളിൽ പലതും പൂവിട്ടു നിൽക്കുകയാണ്..  പല വർണ്ണത്തിലുള്ള പൂക്കൾ..

അതിനു ചുറ്റും തേൻ നുകരാനായി വണ്ടുകളും ശലഭങ്ങളും പാറി നടക്കുന്നു..

ദൂരെ എവിടെ നിന്നോ  കുയിൽ പെണ്ണിന്റെ സംഗീതം കേൾക്കാം..

കാഴ്ചകൾ കണ്ടു  കിളികളുടെ കൊഞ്ചൽ നാദവും ആസ്വദിച്ചു കൊണ്ടു മുന്നോട്ടു നടക്കുന്നതിന് ഇടയിലാണ്

എന്റെ കണ്ണുകൾ അവിടെ  നിൽക്കുന്ന ചാമ്പക്ക മരത്തിൽ ഉടക്കിയത്..

നിറയെ ചാമ്പക്കകൾ പഴുത്തു നിൽക്കുന്നു ..

അതിലൂടെ അണ്ണാൻ  ചിലച്ചു കൊണ്ടു  ഓടി നടപ്പുണ്ട്..

പനിനീർ ചാമ്പയാണെന്ന് തോന്നുന്നു..

നല്ല റോസ് കളറിൽ തൊട്ടാൽ   ഞെട്ടറ്റു വീഴുന്ന പരുവത്തിൽ കിടക്കുന്നു  അതു കണ്ടിട്ട് എനിക്ക് സഹിച്ചില്ല.. 

കൊതിമൂത്തു  ഞാൻ

അതിന്റെ ചുവട്ടിൽ എത്തി നോക്കിയപ്പോൾ താഴെ കിടക്കുന്നതൊക്കെ അണ്ണാനും കിളികളും ഒക്കെ കൊത്തിയതാണ് .. 

മരത്തിൽ കിടക്കുന്നത് പറിക്കണമെങ്കിൽ  ഒരു നീളൻ കമ്പു വേണം..

ഞാൻ ചുറ്റും നോക്കി കുത്തിയിടാൻ പാകത്തിനുള്ള  ഒരു കമ്പു പോലും കാണുന്നില്ല.

ഇനിയിപ്പോൾ എറിഞ്ഞിടാം അല്ലാതെ വേറെ വഴിയില്ല എന്നെനിക്ക് മനസ്സിലായി….

പിന്നെ മറ്റൊന്നും നോക്കിയില്ല താഴെ കിടന്നിരുന്ന  കല്ലെടുത്തു ഒറ്റയേറ് ….

അമ്മേ എന്റെ തല എന്നൊരു നിലവിളിയാണ് പിന്നെ ഞാൻ കേട്ടത് ..

ഞാൻ നോക്കുമ്പോൾ എന്റെ നേരെ തലയും തിരുമ്മി കൊണ്ടു  ദേവേട്ടൻ വരുന്നു.

ശ്ശെടാ അപ്പോൾ എന്റെ ഏറു കൊണ്ടത് ദേവേട്ടനിട്ട്  ആയിരുന്നോ .

ആള് നല്ല ദേഷ്യത്തിൽ തലയും തിരുമ്മി എന്റെ നേർക്ക് വന്നു..  ഇവിടെ നിന്നാൽ അടി ഉറപ്പാണെന്നു മനസ്സിലായത് കൊണ്ടു 

 ഒരു വളിച്ച ചിരി പാസ്സാക്കി കൊണ്ടു ഞാൻ  അവിടുന്ന് ഒരൊറ്റ ഓട്ടം വെച്ചു കൊടുത്തു.

“ഡി നിൽക്കെടി  അവിടെ നിന്നെ ഞാനിന്നു കൊല്ലും എന്നും പറഞ്ഞു ദേവേട്ടനും  എന്റെ പിന്നാലെ പാഞ്ഞു വന്നു..

ഞാൻ വേഗം അടുക്കളയിൽ എത്തി അമ്മയുടെ മറവിൽ സ്ഥാനം പിടിച്ചു..

“എന്താ മോളെ എന്തുപറ്റി എന്തിനാ ഓടിയതെന്നു എന്റെ കിതപ്പ് കണ്ടു അമ്മ ചോദിച്ചു.

“അമ്മേ അതുപിന്നെ ദേവേട്ടൻ..

ഞാൻ അതു പറഞ്ഞു തുടങ്ങിയതും ദേവേട്ടനും അവിടെത്തി.

“എന്താടാ എന്തുപറ്റി..

“എന്തുപറ്റാൻ അമ്മയുടെ പുന്നാര മോളെന്റെ തലക്കിട്ടു കല്ല് വെച്ചെറിഞ്ഞു..

“ഇല്ലമ്മേ ഞാൻ ചാമ്പങ്ങായിക്കിട്ടു എറിഞ്ഞതാണ് പക്ഷേ കൊണ്ടത് ദേവേട്ടനിട്ട് ആയി പോയി..

“അവൾ പറയുന്നത് വിശ്വസിക്കല്ലേ അമ്മേ ഞാൻ നടന്നു വരുന്നത് കണ്ടു കൊണ്ടു എനിക്കിട്ട് തന്നെ എറിഞ്ഞതാണ്..

“അല്ല അമ്മേ സത്യമായും ഞാൻ കണ്ടില്ല കണ്ടെങ്കിൽ ഞാൻ എറിയുമോ..

“പോട്ടെടാ അവൾക്കു  അറിയാതെ പറ്റിയതല്ലേ..

“അമ്മക്കതു പറയാം കണ്ടോ എന്റെ തല മുഴച്ചിട്ടുണ്ട്..

“അതു സാരമില്ല മാറിക്കോളും എന്നും പറഞ്ഞു അമ്മ പുറത്തേക്കു ഇറങ്ങി..

“ശ്ശെ ഏട്ടനിട്ടു എറിഞ്ഞാൽ മതിയായിരുന്നു എങ്കിൽ ചാമ്പങ്ങക്കിട്ടു കൊണ്ടെനെ എന്നും പറഞ്ഞു

ഏട്ടനെ ഇളിച്ചു കാട്ടി ഞാനും അമ്മയുടെ കൂടെ പോയി.

=======================

വൈകുന്നേരം മുറിയിൽ എത്തിയപ്പോൾ  മേശപുറത്തു ഷർട്ടും മുണ്ടും തേയ്ക്കാനായി വെച്ചിരിക്കുന്നത് കണ്ടു . തൊട്ടപ്പുറത്തു തേപ്പ് പെട്ടിയും  ഇരുപ്പുണ്ടായിരുന്നു.

ഞാൻ നോക്കിയിട്ട് ദേവേട്ടനെ അവിടെങ്ങും കണ്ടില്ല കുളിക്കാൻ പോയതായിരിക്കും . 

ഏട്ടനെ സോപ്പിടാൻ പറ്റിയ അവസരം ആണ്, ഷർട്ടും മുണ്ടും ഒക്കെ തേച്ചു വെച്ചേക്കാം..

അത് കാണുമ്പോൾ ഏട്ടന് ചിലപ്പോൾ സന്തോഷം ആവും എന്നു വിചാരിച്ചു കൊണ്ടു  ഞാൻ മുണ്ട് ആദ്യം തേച്ചു വെച്ചു.  രണ്ടാമത് ഷർട്ട്‌ തേക്കുന്നതിനിടയിൽ അമ്മ വിളിക്കുന്നത് കേട്ടു ഞാൻ അങ്ങോട്ടേക്ക് പോയി തിരിച്ചു വന്നപ്പോൾ  കാണുന്നത്  ഷർട്ട്‌ കരിഞ്ഞു കിടക്കുന്നതാണ്.  മുറിയിലൊക്കെ കരിഞ്ഞ മണം ഉണ്ട് .

എന്റെ ഈശ്വരാ ഇതെങ്ങാനും ദേവേട്ടൻ കണ്ടു കൊണ്ടു വന്നാൽ പിന്നെ എന്നെ ബാക്കി വെച്ചേക്കില്ല.

ഇനിയിപ്പോൾ എന്ത് ചെയ്യും എനിക്കാകെ പേടിയായി.

പെട്ടെന്ന് എനിക്കൊരു ഐഡിയ തോന്നി  ഞാൻ തേപ്പ് പെട്ടി മാറ്റിയിട്ടു  ആ ഷർട്ട്‌ എടുത്തു മാറ്റി.  എന്നിട്ട് അലമാരയിൽ നിന്നും മറ്റൊരു ഷർട്ട്‌ എടുത്തു വേഗം തേച്ചു  മേശയിൽ വെച്ചു .

മുറിയിൽ ആകെ ഒരു  കരിഞ്ഞ മണം .. വേഗം  മണം പോവാൻ വേണ്ടി കുന്തിരിക്കം എടുത്തു കൊണ്ടു വന്നു  പുകച്ചു .

പെട്ടെന്ന് ഒരു മൂളിപ്പാട്ട് കേട്ടു ഞാൻ നോക്കുമ്പോൾ ദേവേട്ടൻ റൂമിലേക്ക് നടന്നു വരുന്നു .

ഈശ്വരാ എന്ത് ചെയ്യും ഏട്ടൻ ഈ കരിഞ്ഞ ഷർട്ട്‌ കണ്ടാലോ .. 

വേറെ വഴിയില്ല  ഈ  ഷർട്ട്‌ പുറത്തു കൊണ്ടു പോയി  കളയാം എന്നു വിചാരിച്ചു കൊണ്ടു ആ ഷർട്ട്‌  ചുരുട്ടി കൂട്ടി കൈയിൽ പിടിച്ചു എന്നിട്ട് കൈ പുറകിലാക്കി മുഖത്തൊരു ചിരിയൊക്കെ വരുത്തി ഞാൻ നിന്നു ..

എന്റെ ചിരിയൊക്കെ കണ്ടിട്ട് ഏട്ടന് എന്തോ സംശയം തോന്നി എന്നു  തോന്നുന്നു എന്നെ രൂക്ഷ ഭാവത്തിൽ ഒന്ന് നോക്കി.

“എന്താടി ഒരു അവിഞ്ഞ ചിരി..

“ഒന്നൂല്ല ഏട്ടാ..

എന്റെ പരുങ്ങൽ കണ്ടു ഏട്ടൻ മേശപ്പുറത്തേക്ക് ഒന്ന് നോക്കി.

“ഡ്രസ്സ്‌ ഞാൻ തേച്ചു വെച്ചിട്ടുണ്ട് ഏട്ടാ..

“നിന്നോട് ആരാടി പറഞ്ഞത് എന്റെ ഡ്രസ്സ്‌ എടുത്തു തേക്കാൻ..

“അതിപ്പോൾ ആരേലും പറയണോ ഭർത്താവിന്റെ ഡ്രസ്സ്‌ തേച്ചു കൊടുക്കുന്നത് ഒക്കെ ഒരു ഭാര്യയുടെ കടമയല്ലേ.. എന്നും പറഞ്ഞു ഞാൻ അവിടുന്നു മുങ്ങാൻ ഒരുങ്ങി.

“നീ അങ്ങനെ ഒരുപാട് കടമ ഒന്നും ചെയ്തെന്നെ സഹായിക്കല്ലേ..

ഒന്ന് നിന്നേടി ഈ ഷർട്ട്‌ അല്ലല്ലോ ഞാൻ എടുത്തു വെച്ചിരുന്നത്..

“അതുപിന്നെ ഏട്ടന് ഈ നീല ഷർട്ട്‌ ആണ് ചേരുന്നത്  അതുകൊണ്ട് ഇത് ഇട്ടാൽ മതി.

“ഏതു ഇടണം ഇടേണ്ട എന്നൊക്കെ ഞാൻ തീരുമാനിച്ചോളാം നീ സത്യം പറ എന്റെ ഷർട്ട്‌ എന്തിയെ..

“അതുപിന്നെ ഞാൻ കണ്ടില്ല..

“കണ്ടില്ലേ.. പിന്നെ  നീ എന്താ നിന്നു പരുങ്ങുന്നത് ..  നിന്റെ കൈയിൽ എന്താ..

“പരുങ്ങുന്നോ ആര് ഏട്ടന് തോന്നുന്നതാണ് . 

എന്റെ കൈയിൽ കുഴമ്പാണ് മുത്തശ്ശിക്ക് കൊടുക്കാൻ ആണ്..

ഒന്ന് കാണിച്ചേ എന്നും പറഞ്ഞു ഏട്ടൻ എന്റെ കൈയിൽ നിന്നും പിടിച്ചു വാങ്ങി അതു നിവർത്തി നോക്കുമ്പോൾ അതിൽ കൂടി എന്റെ വളിച്ച മോന്ത കണ്ടു..

“ഡി കോപ്പേ നീ എന്റെ ഡ്രസ്സ്‌ ഈ പരുവം ആക്കിയല്ലേ നിന്ന് ഇന്നു ഞാൻ കൊല്ലുമെടി എന്നും പറഞ്ഞു ഏട്ടൻ എന്നെ തല്ലാൻ വന്നതും ഞാൻ അമ്മയുടെ അടുത്തേക്ക് ഓടി.

“അമ്മേ ഓടി വരണേ ഏട്ടൻ എന്നെ തല്ലാൻ വരുന്നേ  എന്നു ഞാൻ വിളിച്ചു കൂവി ഓടി ഞാൻ അമ്മയുടെ അടുത്തെത്തി.

“ഡാ എന്താടാ ഇത് നീ എന്തിനാ അവളെയിട്ട് ഈ ഓടിക്കുന്നത്..

“ഇത് കണ്ടോ അമ്മേ എന്റെ നല്ല ഒന്നാതരം ഷർട്ട്‌ ആണിവൾ ഈ പരുവം ആക്കിയത്..

“അതുപിന്നെ ഞാൻ തേച്ചപ്പോൾ അറിയാതെ പറ്റി പോയതാ അമ്മേ..

“പോട്ടെടാ അവൾക്ക് ഇതൊന്നും ചെയ്തു ശീലം കാണില്ല ..  

“പോട്ടെന്നോ അപ്പോൾ പിന്നെ ഞാൻ എന്ത് ഇട്ടോണ്ട്   ഇപ്പോൾ വിനുവിന്റെ വീട്ടിൽ പോവും.

“അതിന് വേറെ ഷർട്ട്‌ ഞാൻ തേച്ചു വെച്ചിട്ടുണ്ട് അമ്മേ..

“വിനുവിന്റെ വീട്ടിലോ അവിടെന്താ ..

“അതുപിന്നെ നാളെ അവന്റെ കല്യാണം ആണ്   ഇന്ന് അതിന്റെ ആഘോഷം ആണ്  അമ്മ മറന്നു പോയോ..

“ഹാ ഞാൻ മറന്നു ഒരു കാര്യം ചെയ്യ് നീ ഇവളെയും കൂടി കൂടെ പോ..

“ഇവളെയോ അതൊന്നും  പറ്റില്ല..

“അതെന്താ..

“ഇവളെയും കൊണ്ടു പോയാൽ ശെരിയാവില്ല..

“അതൊക്കെ ശെരിയാവും ഇല്ലെങ്കിൽ നീയും പോവേണ്ട..

“എന്റെ അമ്മേ ഇവൾ വന്നാൽ ശെരിയാവില്ല ..

“ഞാൻ പറഞ്ഞല്ലോ ഇവളുമായിട്ട് പോയാൽ മതി .  കല്യാണം കഴിഞ്ഞിട്ട് ഇതുവരെ നീ ഇവളുമായി എങ്ങും പോയിട്ടില്ലല്ലോ.

“ഓ പണ്ടാരമടങ്ങാൻ പോയി ഒരുങ്ങി വരാൻ പറ  എന്നും പറഞ്ഞു ഏട്ടൻ പോയി .

അമ്മക്ക് ഒരുമ്മയും കൊടുത്തു ഞാനും റെഡിയാവാൻ പോയി..

=======================

ഒരുങ്ങി അമ്മയോട് യാത്രയും പറഞ്ഞു ഞങ്ങൾ വിനുവിന്റെ വീട്ടിലേക്ക് പോയി.

ബൈക്കിൽ ആണ് പോയത്. 

പോവുന്ന വഴിയൊക്കെ ഞാൻ ഓരോന്നു പറഞ്ഞു  ചീവീടിനെ പോലെ ചിലച്ചു കൊണ്ടിരുന്നു. 

പക്ഷേ ഏട്ടൻ ഒരക്ഷരം പോലും മിണ്ടിയില്ല .

അങ്ങനെ ഞങ്ങൾ അവിടെത്തി.  അപ്പോഴാണ് പണ്ട് ഞാൻ പണികൊടുത്ത ഏട്ടന്റെ കല്യാണ ആഘോഷത്തിന് ആണ് വന്നിരിക്കുന്നതെന്ന്.  അന്ന് ഞാൻ കാരണം ആണല്ലോ ഈ ഏട്ടന്റെ പ്രേമം പൊളിഞ്ഞു പാളീസായതു.

ഒരൽപ്പം ചമ്മലോടെ ആണ് ഞാൻ എന്റെ ഏട്ടന്റെ കൂടെ വിനുവേട്ടന്റെ മുന്നിൽ നിന്നത്. 

പക്ഷേ വിനുവേട്ടൻ എന്നോട് വളരെ കാര്യമായിട്ടാണ് സംസാരിച്ചത് പഴയ ദേഷ്യം ഒന്നും ഉള്ളതായി ആ ഏട്ടന്റെ സംസാരത്തിൽ നിന്നും തോന്നിയില്ല.

ഏട്ടന്റെ മിക്ക കൂട്ടുകാരും അവരുടെ ഭാര്യമാരും ആയിട്ടാണ് വന്നിരിക്കുന്നത്.  അതിൽ ചിലരൊക്കെ കുറച്ചു മോഡേൺ ആണ്. 

എല്ലാവരും ചിരിയും കളിയുമൊക്കെ യായി നിൽക്കുവാണ് ..

ഞാനെന്തോ ഒറ്റപ്പെട്ട പോലെ തോന്നി..

അതുകൊണ്ട് തന്നെ ഞാൻ അവിടെ നിന്നും  മാറി നിന്നു.

ദേവേട്ടൻ ആണെങ്കിൽ  കൂട്ടുകാരും ഒത്തു ആടിപാടുകയാണ് .. ഇടക്കൊക്കെ എന്നെ നോക്കുന്നുമുണ്ട്….

എനിക്കാണെങ്കിൽ അവിടുന്നു എങ്ങനെ എങ്കിലും പോയാൽ മതി എന്നായി….

അപ്പോഴാണ്  ഏട്ടന്റെ കൂട്ടുകാരിൽ ഒരാളുടെ ഭാര്യ എനിക്ക് ജ്യൂസ്‌ കൊണ്ടു വന്നു തന്നത്..

മുന്തിരി ജ്യൂസ്‌ ആണെന്നു തോന്നുന്നു  ഞാൻ ഒരൽപ്പം കുടിച്ചു   എന്തോ ടേസ്റ്റ് വ്യത്യാസം ഉണ്ട് .  അതുകൊണ്ട് തന്നെ എനിക്കതു വേണ്ടെന്നു പറഞ്ഞു..

പക്ഷേ  അവരുടെ നിർബന്ധം  കാരണം ഞാനത് ഒറ്റവലിക്ക് കുടിച്ചു  അൽപ്പം കഴിഞ്ഞതും എന്റെ ബോധം മറയുന്നതു പോലെ തോന്നി ഞാൻ നിലത്തേക്ക് വീണു..

=========================

“ഡാ ദേവ  നിന്റെ ഭാര്യ അവിടെ തല കറങ്ങി വീണു കിടപ്പുണ്ട്

എന്നു കൂട്ടുകാരൻ വന്നു പറഞ്ഞത് കേട്ടു ദേവൻ ഓടി വന്നു..

“എന്താ എന്താടാ  ഇവൾക്ക് പറ്റിയത് ..  എന്നും ചോദിച്ചു  കൊണ്ടു

ദേവൻ ശ്രീയെ പൊക്കി എടുത്തു..

“അതുപിന്നെ  ദേവ ചെറിയൊരു അബദ്ധം പറ്റിയതാ.. 

മദ്യം മിക്സ്‌ ചെയ്ത ജ്യൂസ്‌ ആണ് ശ്രീ ദേവിക്ക് കൊടുത്തത്.  

സോറി ഡാ ഇങ്ങനെ ഒക്കെ  ആവുമെന്ന് ഓർത്തില്ല. 

ഒരു തമാശക്ക് ചെയ്തതാണ്..

“നിന്റെ ഒക്കെ ഒടുക്കലത്തെ ഒരു തമാശ….

ഈ കോലത്തിൽ ഇവളെയും കൊണ്ടു ഞാൻ എങ്ങനെ തറവാട്ടിൽ പോവും..

“ഡാ നീ ഒരു കാര്യം ചെയ്യ്  എന്റെ വീട്ടിൽ ആരുമില്ല ഞാൻ താക്കോൽ തരാം നീ ഇവളുമായി അങ്ങോട്ട് പൊക്കോ..

ഞാൻ എന്തായാലും ഇന്നു ഇവിടെ തന്നെയാണ്  എന്നും പറഞ്ഞു  തോമസ് എന്ന തോമാച്ചൻ വീടിന്റെ താക്കോൽ എന്നെ ഏൽപ്പിച്ചു..

അതോടെ ഞാൻ ശ്രീദേവിയെ ഒരു വിധത്തിൽ നടത്തിച്ചു ബൈക്കിൽ കയറ്റി ഇരുത്തിച്ചു ഞാനും ഇരുന്നു  അവൾ വീഴാതിരിക്കാൻ അവളുടെ ഷോൾ എടുത്തു  അവളെ എന്നോട് ചേർത്ത് കെട്ടിവെച്ചു .

“എന്നെ എവിടെ കൊണ്ടു പോവാ..

“നിന്നെ കൊണ്ടു പോയി കളയാൻ പോവാണ് മിണ്ടാതെ ഇരിയെടി കോപ്പേ..

“ഓ  അപ്പോൾ നിങ്ങളെന്നെ തട്ടിക്കൊണ്ടു പോവാണോ..

“ഡി കോപ്പേ മര്യാദക്ക് അടങ്ങി ഇരുന്നില്ലെങ്കിൽ നിന്നെ എടുത്തു വല്ലോ കിണറ്റിലും കൊണ്ടു ഇടും ഞാൻ..

“ഓഹോ എങ്കിൽ ഇട് ഇപ്പോൾ ഇട്…. ഇടെടാ ഏട്ടാ..

“ഓ എന്റെ പൊന്നോ ഇതെനിക്ക് ഇപ്പോൾ ഒരു വയ്യാവേലി ആവുന്ന ലക്ഷണം ഉണ്ടല്ലോ..

“വയ്യാവേലിയോ അതാരാ..

“നിന്റെ കുഞ്ഞമ്മ  ഒന്ന് മിണ്ടാതെ ഇരിക്കെടി എന്നും പറഞ്ഞു ഞാൻ ബൈക്കോടിച്ചു….

ഒരുവിധത്തിൽ തോമാച്ചന്റെ വീട്ടിൽ എത്തി.

ഇറങ്ങുന്നതിന് ഇടയിൽ

പെട്ടെന്ന് അവളെന്റെ ഷർട്ടിലേക്ക്  ശർദ്ധിച്ചു..

“ശ്ശെ ഇതെന്താടി ഈ കാണിച്ചേ..

“സോറി ഏട്ടാ..  എന്നും പറഞ്ഞവൾ വീണ്ടും ശർദ്ധിച്ചു..

ഞാൻ വേഗം വാതിൽ തുറന്നു അവളുമായി അകത്തേക്ക് ചെന്നു അവളെ കട്ടിലിൽ ഇരുത്തി  വെള്ളം എടുത്തുകൊണ്ടു വന്നു  ഒരുവിധത്തിൽ അവളുടെ മുഖമെല്ലാം തുടച്ചു..  അവളെ അവിടെ കിടത്തി.

എന്നിട്ട് ഞാൻ പോയി ഷർട്ട്‌ കഴുകി ഫാനിന്റെ കീഴിൽ ഉണക്കാൻ ഇട്ടു..

എന്നിട്ട് ഞാൻ കട്ടിലിന്റെ അരികിലേക്ക്  ചെന്നു..

ഞാൻ ചെല്ലുമ്പോൾ ശ്രീദേവി എന്തൊക്കെയോ പൊറുപൊറുക്കുന്നുണ്ട് ..

ഞാൻ അടുത്ത് ചെന്നു ചെവിയോർത്തു അതു കേട്ടു.

“ഏട്ടാ ഐ ലവ് യു.  എന്തിനാ ഏട്ടാ എന്നോട് ഇത്ര ദേഷ്യം  ഞാൻ പാവമല്ലേ  എന്നൊക്കെ അവൾ പൊറുപൊറുത്തു..

എനിക്കത് കേട്ടു ചിരി വന്നു. 

ഞാൻ എഴുന്നേറ്റു  ലൈറ്റ് കെടുത്താൻ പോവാൻ തുടങ്ങിയതും അവളെന്റെ കൈയിൽ കയറി പിടിച്ചു..

എന്നെ വലിച്ചു കട്ടിലിലേക്ക് ഇട്ടു..

“ഏട്ടന്റെ മീശ കാണാൻ നല്ല രെസമുണ്ട്…

മീശ പിരിച്ചു വെക്കേട്ടാ എന്നും  പറഞ്ഞവളെന്റെ മീശ പിടിച്ചു പിരിച്ചു..

“ഹാ വേദനിക്കുന്നു വിടെടി..

“ദേ  ഏട്ടന്റെ മീശയിൽ ഒരു രോമം വെളുത്തിരിക്കുന്നു..  അയ്യേ ഏട്ടൻ കിളവനായെ..

“എനിക്ക് വേദനിക്കുന്നെടി എന്നും പറഞ്ഞവളുടെ കൈ ഞാൻ തട്ടി മാറ്റി.. പോവാൻ തുടങ്ങിയതും..

പോവല്ലേ ഏട്ടാ എന്നും പറഞ്ഞവൾ എന്റെ കൈ പിടിച്ചു വലിച്ചു അതിൽ തലവെച്ചു കിടന്നു പതിയെ പതിയെ ഉറക്കത്തിലേക്കു വഴുതി വീണു….

ദേവൻ അവളുടെ മുഖത്തേക്ക് നോക്കി ഒരു കൊച്ചു കുഞ്ഞിന്റെ നിഷ്കളങ്കത അവളുടെ മുഖത്തു നിറഞ്ഞു തുളുമ്പുന്നു..

അവളുടെ മുഖത്തു നിന്ന് കണ്ണെടുക്കാനേ എനിക്ക്  തോന്നുന്നില്ല..

എന്റെ  ഉള്ളിൽ എവിടെയോ പ്രണയത്തിന്റെ നൂലില്ല പട്ടം  പതിയെ പതിയെ പാറി പറന്നു തുടങ്ങിയിരിക്കുന്നു..

ഇടക്ക് അവളൊന്നു അനങ്ങിയപ്പോൾ

എന്റെ  മറ്റേ കൈ കൊണ്ടു അവളുടെ മുടിയിലൂടെ മെല്ലെ തഴുകി കൊണ്ടിരുന്നു….

പതിയെ പതിയെ ഞാനും  ഉറക്കത്തിലേക്ക് വഴുതി വീണു..

പിറ്റേന്ന് പുലർച്ചെ ഉറക്കം ഉണർന്നു  എഴുന്നേറ്റ ശ്രീദേവി കാണുന്നത്   ഫണം വിടർത്തി ദേവന്റെ കാലിൻ ചുവട്ടിൽ നിൽക്കുന്ന സർപ്പത്തെയാണ്.. 

എന്തു ചെയ്യണം എന്നറിയാതെ അവൾ ഒരു നിമിഷം പകച്ചു നിന്നു..

അടുത്ത നിമിഷം തന്നെ അവൾ നോക്കി നിൽക്കേ ആ  സർപ്പം ദേവന്റെ കാലിൽ ആഞ്ഞു കൊത്തി….

(തുടരും… )

(സ്നേഹപൂർവ്വം… ശിവ )

 

ശിവ യുടെ മറ്റു നോവലുകൾ

ശ്രീലക്ഷ്മി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Jathakam written by Shiva

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply