ചെറുകഥ
രചന : Dr. Prabhakaran Kuniyil
റിച്ചാർഡ് ഗോൺസാലസ് (RG) അതെ..അയാളാണ് ഞങ്ങളുടെ ഗാർഡനർ .
പേരിൻറെ നീളം കാരണവും ഉച്ചരിക്കാനുള്ള ഉള്ള പ്രയാസവും മടിയും കണക്കിലെടുത്ത് ഞാൻ ഇദ്ദേഹത്തെ RG എന്ന് വിളിക്കുന്നു. ഞാൻ ഞാനല്ലാതെ ആവുമ്പോൾ അതായത് എൻറെ അവസ്ഥ മോശമാകുമ്പോൾ, എനിക്ക് എന്നെ തന്നെ മനസ്സിലാവാത്ത സമയത്ത് മാത്രം ഞാൻ അദ്ദേഹത്തെപൂർണ്ണരൂപത്തിൽ ഉള്ള പേരു വിളിച്ചിരുന്നു.
ആഴ്ചയിൽ ഒരിക്കൽ ഗാർഡനിലെ വീണു കിടക്കുന്ന പൂക്കളും ഇലകളും തൂത്തു വാരുക, അമിതമായും, അനാവശ്യമായും വളരുന്ന കൊമ്പുകൾ മുറിച്ചുകളയുക എന്നിവയാണ് അവർ ചെയ്യാറുള്ള പ്രധാന ജോലികൾ. അത് പിന്നീട് പച്ച നിറമുള്ള ട്രാഷ് ക്യാൻ (ഞാൻ ഇതിനെവേസ്റ്റ് പെട്ടി എന്നു വിളിക്കുന്നു ) നിറച്ചു കൊണ്ടുപോകു ക യാ ണ് പതിവ്.
ഈയിടെയായി RG ഈ വേസ്റ്റ് പെട്ടി തുറന്നു നോക്കു ന്നതും നെടുവീർപ്പോടെ, അതിശയത്തോടെ നോക്കി നിൽക്കുന്നതും പിന്നീട്എന്തൊക്കെയോ തന്നെത്താൻ സംസാരിക്കുന്നതും ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഇതിൻറെ കാരണം എനിക്ക് നിശ്ചയമില്ലായിരുന്നു .
ഗാർഡനിൽ നിന്നുള്ള ഉപയോഗശൂന്യമായ സാധനങ്ങളുടെ കൂടെ ഞാൻ ഓരോ ദിവസവും കൊണ്ടു കളയുന്ന എൻറെ സ്വപ്നങ്ങൾ , ചെറിയ ചെറിയ സ്വപ്ന ചില്ലുകൾ, സ്വപ്ന ശകലങ്ങൾ എന്നിവ നോക്കി ആണ് R G നെടുവീർപ്പിട്ടുകൊണ്ടിരുന്നത് എന്ന് എനിക്ക് തോന്നി. ഇതിൻറെ സത്യാവസ്ഥ അറിയാൻവേണ്ടി ഞാൻ RG യോടു ചോദിക്കണമെന്ന് പല പ്രാവശ്യംഉദ്ദേശിച്ചു എങ്കിലും ഇതുവരെ ഒരു അവസരം കിട്ടിയിരുന്നില്ല. അങ്ങിനെ ഞാൻ ഒരു ദിവസംഅദ്ദേഹത്തോട് ചോദിച്ചു
“Mr. RG,നിങ്ങൾ എന്തിനാണ് ഓരോ പ്രാവശ്യവും ട്ട്രാഷ് ക്യാനിൽ ഞാൻ കൊണ്ടിടുന്ന സ്വപ്നങ്ങൾ തുറന്നു നോക്കുന്നത്?”
എൻറെ ചോദ്യം അസ്ഥാനത്താണ് എന്ന് വരുത്തി തീർക്കാൻ വേണ്ടി അയാൾ ചോദ്യം കേൾക്കാത്ത മട്ടിൽ നിന്നു. പക്ഷേ ഞാൻ വിട്ടില്ല.
ഞാൻ വീണ്ടും ചോദിച്ചു . അപ്പോൾ RG യുടെ പ്രതികരണം ഇങ്ങനെയായിരുന്നു.
“ ഞാൻ ഈ കാര്യം സാറിനോട്ചോദിക്കാൻ ഇരിക്കുകയായിരുന്നു.. ഈ സ്വപ്നങ്ങൾ എല്ലാം കൂട്ടിവെച്ചാൽ ഒരു വലിയ കണ്ടെയ്നർ സൈസ് ആകുമ്പോൾ ..അപ്പോൾ അത നമുക്ക് വിൽക്കാൻ പറ്റും…അങ്ങനെ നമുക്ക് കുറച്ചുകാശുണ്ടാക്കുകയും ചെയ്യാം”
അപ്പോഴാണ് ആണ് ഞാൻ ആദ്യമായി ഇതിനെക്കുറിച്ച് കേൾക്കുന്നത് തന്നെ! ചിന്തിക്കുന്നത് തന്നെ!.. സ്വപ്നങ്ങൾ വിൽക്കാൻ പറ്റുമോ?
എൻറെ അത്ഭുതത്തിന് അതിരുകൾ ഇല്ലായിരുന്നു.
” ഇനിമുതൽ ഓരോദിവസവും കാലത്ത്കളയുന്ന സ്വപ്നങ്ങളെല്ലാം ഈ പച്ച വേസ്റ്റ് പെട്ടിയിൽ സൂക്ഷിച്ച് ഇടുക. പിന്നീട് നമുക്ക് അവയെല്ലാം സിറ്റിയിലുള്ള ഡ്രീം കലക്ടേഴ്സ് ഓഫീസിലേക്ക് കൊണ്ടുപോകാം ” RG പറഞ്ഞു.
അങ്ങനെയാണ് ഞാൻ ഈ വലിയ സ്വപ്ന വ്വ്യാപാരിയുടെ അടുത്ത എത്തിയത്. ഈ വ്യാപാരിയുടെ യുടെ പേര് Tanaka San എന്നാണ്. ഇദ്ദേഹം ജപ്പാനിലെ വലിയ സ്വപ്ന കമ്പനികൾക്കുവേണ്ടി ഇവിടെ അമേരിക്കയിൽ ജോലി ചെയ്യുകയാ ള്ണ . വലിയ വലിയ (giant) സ്വപ്നങ്ങൾ ഉല്ലസിക്കുന്ന കാലിഫോർണിയ സംസ്ഥാനം സ്വപ്നങ്ങളുടെ തലസ്ഥാനം ആണത്രേ.
എന്നെ പരിചയപ്പെടുത്തിയ ശേഷം ഞങ്ങൾ കുറച്ചു സംസാരിച്ചു. എനിക്ക് ജാപ്പനീസ് ഭാഷയിൽ സംസാരിക്കാൻ കിട്ടിയ അവസരം ശരിക്കും ഉപയോഗപ്പെടുത്താൻ ഞാൻ തീരുമാനിച്ചു. എൻറെ സംസാരം കേട്ട് Tanaka San അത്ഭുതം പ്രകടിപ്പിച്ചു. അപ്പോൾ ഞാൻ ജപ്പാനിൽ ജോലി ചെയ്ത കാര്യം തുടങ്ങി എല്ലാം വിവരിച്ചു കൊടുത്തു.
Tanaka San പറഞ്ഞു.
“ഞാൻ നിങ്ങളുടെ മുഖം കാണാതെ ആണ് സംസാരിക്കുന്നതെങ്കിൽ ഒരു ജാപ്പനീസ് ആളാണ് സംസാരിക്കുന്നത് എന്ന്തോന്നുമായിരുന്നു “
Tanaka san ഉദ്ദേശിച്ചത് എൻറെ ജാപ്പനീസ് ഭാഷയിലുഉള്ള കഴിവിനെ കുറിച്ചുള്ള പ്രശംസ ആണ്. ഇതു മനസ്സിലാക്കിയ ഞാൻ കുറച്ചു കൂടെ വിനയാന്വിതനായി പറഞ്ഞു,
” ഒരുപക്ഷേ സംസാരത്തിൻറെ ആദ്യത്തെ ഒരു നിമിഷം മാത്രം അങ്ങനെ തോന്നി കൂടായ്കയില്ല. അതിൽ കൂടുതൽ പിടിച്ചുനിൽക്കാൻ പറ്റുമെന്ന് തോന്നുന്നില്ല”
ഞാൻ വീണ്ടും തുടർന്നു.
“‘ ഞാൻ അവിടെ കുറെ കാലം ഒരു പ്രസിദ്ധമായ കമ്പനിയിൽ ഗവേഷകനായി ആയി ജോലി ചെയ്തിരു ന്നു. നീണ്ട പതിനാല് വർഷം ”
ഒരു നിമിഷം എൻറെ മനസ്സിലൂടെ ജപ്പാനെ കുറിച്ചുള്ള ഓർമ്മ കൾ മിന്നി മറഞ്ഞു. ഞാൻ തുടർന്നു.
“ഇനി എൻറെ ജാപ്പനീസ് നന്നായിട്ടുണ്ട് എന്ന് പറയല്ലേ.. ” ചെറുപുഞ്ചിരിയോടെ ഞാൻ പറഞ്ഞു.
ജപ്പാനിലെ വിദേശികൾക്ക് ഏറ്റവും സുപരിചിതമായ ഒരു സംഭാഷണശകലം ആണിത്. വളരെ ബുദ്ധിമുട്ടിയാണെങ്കി ലും കുറച്ചെങ്കിലും ജാപ്പനീസ് ഭാഷയിൽ സംസാരിച്ചാൽ ഉടനെ തന്നെ അവർ നിങ്ങളെ അനുമോദിക്കും. ഇത് അവരുടെ ഒരു കടമയായി കണക്കാക്കുന്നു.
ഞാൻ വീണ്ടും തുടർന്നു “അങ്ങനെ പറഞ്ഞാൽ എനിക്കും പറയേണ്ടിവരും “നിങ്ങളുടെ ജാപ്പനീസ് ഭാഷയും നന്നായിട്ടുണ്ട് എന്ന് “
എൻറെ സംസാരത്തിലെ നർമ്മം മനസ്സിലാക്കിയ Tanaka San ചെറുതായി ഒന്ന് പുഞ്ചിരിച്ചു. എന്നിട്ടു തുടർന്നു സംസാരിച്ചു.
” വളരെ കാലം ജപ്പാനിൽ താമസിച്ചു ജപ്പാനീസ് ഭാര്യയും കുട്ടികളും ഉള്ള ചില ആൾക്കാരെ എനിക്ക്അറിയാം. ഒരക്ഷരം പോലും ജാപ്പനീസ് സംസാരിക്കാത്തത്”.
Tanaka san സംസാരം തുടർന്നു
” ഒരുപക്ഷേ രണ്ടുഭാഗത്തും ആയുള്ള സുഗമമായ കമ്മ്യൂണിക്കേഷൻ ഇല്ലാത്തതു കൊണ്ടായിരിക്കാം അവരുടെ ബന്ധങ്ങൾ പ്രത്യേകിച്ച് വലിയ പ്രശ്നങ്ങളൊന്നുമില്ലാതെ വർക്ക് ചെയ്യുന്നതും തുടർന്നു പോകുന്നതും!”
ഞാൻ പറഞ്ഞ നർമ്മത്തിന് പ്രത്യുപകാരം ചെയ്ത കൃതാർത്ഥതയോടെ Tanaka san ഒന്ന് വിശദമായി ചിരിച്ചു.
പിന്നീട് ബിസിനസ് ൻറെ വിശദവിവരങ്ങൾ പറയാൻ തുടങ്ങി.
സാധാരണഗതിയിൽ Tanaka san വ്യക്തിഗത സ്വപ്ന വിൽപനക്കാരുമായി കച്ചവടം ചെയ്യാറില്ലത്രേ. എൻറെ ജാപ്പനീസ് ബന്ധം കാരണം ഒരു പ്രത്യേക പരിഗണന തന്നതാണ്.
കമ്പനിയുടെ കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് സ്വപ്നങ്ങൾ അടുക്കിവെച്ച ഗോഡൗൺ അഥവാ ഡ്രീം വെയർഹൗസ് കാണിച്ചു തരാൻ വേണ്ടി മറ്റൊരു ബിൽഡിങ്ങിലേക്ക് നടന്നുപോയി..
കുടിക്കാൻ ഗ്രീൻ ടീ ആവശ്യപ്പെടാതെ തന്നെ കൊണ്ടുവന്നിരുന്നു.
അത് കുറേശ്ശേ കുടിച്ചുകൊണ്ട് ഞാൻ പുറകെ നടന്നു പിന്നീട് കണ്ട കാഴ്ച എന്നെ തികച്ചും അത്ഭുതപ്പെടുത്തി. വലിയ വലിയ കണ്ടെയ്നറുകൾ നിറയെ പലതരം സ്വപ്നങ്ങൾ അടുക്കിവെച്ചിരിക്കുന്നു. അവയിലൊന്നിൽ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
“ഇതെല്ലാം ്ജപ്പാനിലേക്ക് ഷിപ്പ് ചെയ്യാൻ റെഡിയാണ് ” അത് തരംതിരിച്ചു വെക്കുന്ന രീതി എന്നെ വളരെയധികം ആകർഷിച്ചു.
ഞാൻ ചോദിച്ചു
” ഇതൊക്കെ ജപ്പാനിൽ കൊണ്ടുപോയി എന്ത് ചെയ്യും?”
“ജപ്പാനിലെ ഡ്രീം ഫാക്ടറിയിൽ കൊണ്ടുപോയി അവിടെയുള്ള
റിക്കവറി ആൻഡ് റിജുവാനേഷൻ ഡിപ്പാർട്ട്മെൻറ് ലേക്ക് കൊണ്ടുപോകും. സ്വപ്നങ്ങൾ ഓരോന്നും റിപ്പയർ ചെയ്തുവൃത്തിയാക്കി പോളിഷ് ചെയ്തു നവീകരിക്കും . പിന്നീട് കമ്പ്യൂട്ടർ ഉപയോഗിച്ച് അവ കോർത്തിണക്കി വലിയ സ്സ്വപ്നങ്ങൾ ആക്കി തീർക്കുന്നു”.
“പിന്നീട് അത് കസ്റ്റമേഴ്സിന് എത്തിക്കുന്നു. ചിലതൊക്കെ കാലിഫോർണിയയിൽ തിരിച്ചെത്തും… ജപ്പാനിലെ ഒരു വലിയ സിനിമ കമ്പനി ക്ക് ഇതിൽ താല്പര്യമുണ്ട് എന്ന് കേട്ടിട്ടുണ്ട് “
Tanaka san മുഖഭാവം ഒന്നുമില്ലാതെ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.
എന്നെ സംബന്ധിച്ചിടത്തോളം ഇതെല്ലാം ഒരു പുതിയ അനുഭവമായിരുന്നു.
സ്വപ്നങ്ങളുടെ തരം തിരിച്ചു വെച്ച് രീതി എനിക്ക് വളരെ ഇഷ്ടമായി അവയിൽ ചിലത് ഞാൻ ഓർമ്മയിൽ തിരുകി വെച്ചു. പുതിയ സ്വപ്നങ്ങൾ പഴയ സ്വപ്നങ്ങൾ . ചെറിയ സ്വപ്നങ്ങൾ വലിയ സ്വപ്നങ്ങൾ
സഫലീകരിക്കാൻ പറ്റാത്തതും പറ്റുന്നതുമായ സ്വപ്നങ്ങൾ, പൊട്ടിത്തകർന്ന തരിപ്പണമായ സ്വപ്നങ്ങൾ, നല്ല സ്വപ്നങ്ങൾ ചീത്ത സ്വപ്നങ്ങൾ, കോർപ്പറേറ്റ് സ്വപ്നങ്ങൾ, സ്സ്റ്റാർട്ടപ്പ് സ്വപ്നങ്ങൾ…. എന്നിങ്ങനെ ഒരുപാട് തരത്തിലുള്ള സ്വപ്നങ്ങൾ..
എൻറെ മനസ്സിൽ ഇതിനെക്കുറിച്ച് എല്ലാം ഒരുപാട് ചോദ്യങ്ങൾ ഉത്തരം ഇല്ലാതെ അലഞ്ഞുനടന്നു. ആ ചോദ്യങ്ങൾവേണ്ടതുപോലെ ചോദിക്കാൻ എനിക്ക് കഴിഞ്ഞതുമില്ല.. അവയ്ക്ക് ഉത്തരം നൽകാൻ ഉള്ള കഴിവ് Tanaka San ഇല്ലെന്ന് മനസ്സിലായി.. ഉത്തരങ്ങൾ പറയാൻ ഉള്ള വിഷമം ഒരു പരിധിവരെ അജ്ഞതയും കോൺഫിഡൻഷ്യൽ ആയതുകൊണ്ടും ആണെന്ന് ഞാൻ മനസ്സിലാക്കി.
നമ്മളിപ്പോൾ നടന്നു നടന്നു ഡ്രീം വെയർഹൗസിൻറെ ഒരറ്റത്ത് എത്തിയിരിക്കുന്നു. ഒരു ചെറിയ മുറിയിൽ അടുക്കിവെച്ചിരിക്കുന്ന ഒരു സ്വപ്നക്കൂ ടിൻറെ അടുത്ത് എത്തി.
ഇവിടെ പൊട്ടിത്തകർന്നു തവിടുപൊടി ആയ ഏതാനും സ്വപ്നങ്ങൾ പ്രത്യേകം ഒരു പെട്ടിയിൽ സൂക്ഷിച്ചിരിക്കുന്നു..
ആ കൂട്ടത്തിൽ നിന്നും എന്നെ സൂക്ഷിച്ചു നോക്കുന്ന രണ്ടു കണ്ണുകൾ എനിക്ക്കാണാൻ കഴിഞ്ഞു. ആ കണ്ണുകളിൽ നിന്നുള്ള വെളിച്ചം എൻറെ കണ്ണുകളിൽ തട്ടിയപ്പോൾ എന്തോ ഒരു ഉൾവിളി കേട്ടതുപോലെ തോന്നി. ആ കണ്ണുകൾ എൻറെ സ്വപ്നത്തിൻറെ കണ്ണുകൾ ആണെന്ന് മനസ്സിലായി.
ഞാൻ ഉച്ചത്തിൽ പറഞ്ഞു
” ഹെ …ഇത് എൻറെ സ്വപ്നങ്ങൾ ആണല്ലോ ..ഇതെങ്ങനെ ഇവിടെ എത്തി?.
ഇത് RG യുടെ പണിയാണ് എൻറെ വീട്ടിൽ നിന്ന് പെറുക്കിയെടുത്ത
സ്വപ്ന ശകലങ്ങൾ ഞാനറിയാതെ ഇവിടെ കൊണ്ടുവന്നു വിൽക്കുന്നു ണ്ടാകണം..
എനിക്ക് എൻറെ കോപവും ദുഃഖവും അടക്കിനിർത്താൻ പറ്റിയില്ല. ഞാൻ ഉച്ചത്തിൽ ” ” എന്ന പേര് നീട്ടി വിളിച്ചുകൊണ്ട അയാൾ നിൽക്കുന്ന സ്ഥലത്തേക്ക് ഓടിപ്പോയി ..
പിന്നെ ഒന്നും നോക്കിയില്ല.. അയാളുടെ കഴുത്തിന് പിടിച്ചു ഉച്ചത്തിൽ കരഞ്ഞു:
”’ റിച്ചാർഡ് ഗോൺസാലസ് നീയെന്നെ ചതിക്കുകയായിരുന്നു അല്ലേ?”
ഇതെല്ലാം… എല്ലാം എൻറെ താണ് എൻറെത് മാത്രം. ഇവ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല..”
ഞാൻ ആ സ്വപ്ന കൂടിനെ കെട്ടിപ്പിടിച്ചു കൊണ്ടു പറഞ്ഞു.
അപ്പോൾ എനിക്ക് സുപരിചിതമായ ഒരു സ്ത്രീശബ്ദം വിദൂരതയിൽ നിന്നും കേൾക്കാൻ തുടങ്ങി. ആ ശബ്ദം അടുത്തേക്ക് എത്തിക്കഴിഞ്ഞു.
“എന്താ പറ്റിയത്??” ഒന്ന് ഉറങ്ങാൻ സമ്മതിക്കില്ല അല്ലേ :: ?”
ഞാൻ ഞെട്ടിയുണർന്നു ചുറ്റും നോക്കി .. എവിടെയായിരുന്നു ഞാൻ ?…
കൂടുതൽ കഥകൾ ഇവിടെ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Malayalam Story: Sell Your Dreams Story by Prabhakaran Kuniyil – Aksharathalukal Online Malayalam Story
Related posts:
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission