ജാതകം – ഭാഗം 9

2052 Views

Novel Jathakam written by Shiva

“ദേവേട്ടാ  ഉത്സവത്തിന് ഞാൻ ഇങ്ങു എത്തുമെന്ന് അറിഞ്ഞുടെ എന്നിട്ട് എന്നെ കൂട്ടാതെ നിങ്ങൾ എല്ലാവരും  പോന്നല്ലേ..

“സന്ധ്യയായിട്ടും നിന്നെ കണ്ടില്ല അതുകൊണ്ടാണ് ഞങ്ങൾ ഇങ്ങു പോന്നത്..

“അതുപിന്നെ ഞാൻ വീട്ടിൽ നിന്ന് ഇറങ്ങാൻ ലേറ്റ് ആയി  മാത്രമല്ല വരുന്ന വഴിക്ക് ബ്ലോക്കും ഉണ്ടായിരുന്നു..

അവൾ ആരാണെന്ന് മനസ്സിലാവാതെ അവരുടെ സംസാരം കണ്ടു കൊണ്ടു വായും പൊളിച്ചു ഞാൻ നിന്നു..

“ശ്രീയേട്ടത്തി എന്താ വായും പൊളിച്ചു നിൽക്കുന്നേ എന്നെ മനസ്സിലായില്ലേ..

“ഡി അതിനു അവൾ നിന്നെ ആദ്യമായിട്ടല്ലേ കാണുന്നത് പിന്നെങ്ങനെ മനസ്സിലാവാൻ ആണ്..

“ഏട്ടത്തി ഞാൻ ഏട്ടന്റെ ഒരേ ഒരു മുറപ്പെണ്ണ്  വീണ.. ഭാസ്കരൻ മാമന്റെ മോൾ..

“ഓ ബാംഗ്ലൂർ നഴ്സിംഗ് പഠിക്കുന്ന കുട്ടി അല്ലേ..

“അതേ അത് തന്നെ..  നിങ്ങളുടെ കല്യാണത്തിന്  എനിക്ക് വരാൻ പറ്റിയില്ല അതുകൊണ്ടാണ് നമ്മൾ പരിചയപെടാൻ ലേറ്റ് ആയത്  അല്ലെങ്കിൽ എന്റെ ചെക്കനെ തട്ടി എടുത്ത ആളെ ഞാൻ എപ്പോഴേ പരിചയപ്പെട്ടേനെ എന്നും പറഞ്ഞവൾ ഏട്ടന്റെ തോളിൽ കൈയിട്ടു നിന്നു ചിരിച്ചു..

അവളുടെ ആ തമാശയും നിൽപ്പും ഒന്നും എനിക്കെന്തോ അത്ര പിടിച്ചില്ല..

“എന്താ ഏട്ടത്തി ആലോചിച്ചു നിൽക്കുന്നത്  വാ ഒന്നു ചുറ്റി കറങ്ങി വരാമെന്ന് പറഞ്ഞവൾ എന്നെ വിളിച്ചിട്ടു അവൾ ഏട്ടന്റെ കൈയിൽ പിടിച്ചു തോളോട് തോൾ ചേർന്നു നടന്നു..

അതുകണ്ടതും എന്റെ പെരുവിരലിൽ നിന്നും എന്തോ ഒരു തരിപ്പ് കയറി വന്നു..  ഇങ്ങനെ പോയാൽ വീണയെ ഞാൻ ചെണ്ടയാക്കും..

അന്ന് ക്ഷേത്രത്തിലെ കാഴ്ചകൾ എല്ലാം കണ്ടു മടങ്ങി വീട്ടിൽ എത്തിയപാടെ  അവൾ ഏട്ടനെയും കൊണ്ടു തറവാടിന് പിന്നിലേക്ക് പോയി..

കുറച്ചു സമയം ആയിട്ടും കാണാഞ്ഞപ്പോൾ ഞാൻ അവരെ അന്വേഷിച്ചു ചെന്നു നോക്കുബോൾ ഇരുളിന്റെ മറവിൽ എന്തൊക്കെയോ പറഞ്ഞവർ ചിരിക്കുന്നു..

ഞാൻ വേഗം അങ്ങോട്ടേക്ക് ചെന്നു..  എന്നെ കണ്ടതും അവർ സംസാരം നിർത്തി..  

“നിങ്ങളെന്താ ഇവിടെ വന്നു നിൽക്കുന്നത്  വാ ഭക്ഷണം കഴിക്കാം..

“ഞങ്ങൾ ചുമ്മാ നിന്നതാണ് ചേച്ചി..  വാ വിശന്നിട്ടു വയ്യ എന്തെങ്കിലും കഴിക്കാം എന്നും പറഞ്ഞവൾ ദേവേട്ടന്റെ കൈയും പിടിച്ചു അകത്തേക്ക് പോയി..

അന്ന് പഴയ കാര്യങ്ങളും ഒക്കെ പറഞ്ഞവർ ഭയങ്കര ചിരിയും കളിയും ആയിരുന്നു..

എനിക്ക് ആണെങ്കിൽ ഉറക്കം വന്നിട്ട് കണ്ണടഞ്ഞു പോയി..

ഈ പിശാശിനു ഉറക്കവും ഇല്ലല്ലോ..

മനസ്സ് കൊണ്ടു ഞാൻ അവളെ പറയാത്തത് ഒന്നുമില്ല..

“അതേ ദേവേട്ട എനിക്ക് ഉറക്കം വരുന്നു നമുക്ക് കിടക്കാം..

“നിനക്ക് ഉറക്കം വരുന്നുണ്ടെങ്കിൽ നീ പോയി ഉറങ്ങിക്കോ അതിനു ഞാൻ എന്തിനാണ് വരുന്നത്..

“ശ്രീയേച്ചി ഞങ്ങൾ കിടക്കുമ്പോൾ ഒരു നേരം ആവും പണ്ട് തൊട്ടേ ഞങ്ങൾ ഇങ്ങനെയാണ് ചേച്ചി പോയി കിടന്നോളു..

“പണ്ടാരം ഇതറിഞ്ഞിരുനെങ്കിൽ ഇവളുടെ ഭക്ഷണത്തിൽ അമ്മയുടെ ഉറക്കഗുളിക ചേർത്ത് കൊടുത്തെനെ ഞാൻ..

“സാരമില്ല നിങ്ങൾ സംസാരിച്ചോളൂ ഞാൻ ഇവിടെ ഇരുന്നു ഉറങ്ങിക്കോളാം..

“ഞാൻ ദേവേട്ടനെ തട്ടിക്കൊണ്ടു പോവത്തൊന്നും ഇല്ല ചേച്ചി ധൈര്യമായി പോയി കിടന്നോളു..

എന്നും പറഞ്ഞവൾ ഓഞ്ഞ ചിരി ചിരിച്ചു..

അത് കണ്ടപ്പോൾ അവളുടെ തലമണ്ടക്കിട്ട് ഒന്നു കൊടുത്തലൊന്ന് ആലോചിച്ചതാണ് .. പിന്നെ ഞാൻ എന്നെ അങ്ങ് നിയന്ത്രിച്ചു പക്ഷേ ഉറക്കത്തെ നിയന്ത്രിക്കാൻ മാത്രം എനിക്കായില്ല ഞാൻ അവിടിരുന്നു അങ്ങ് ഉറങ്ങി പോയി ..

പക്ഷേ രാവിലെ കണ്ണ് തുറന്നപ്പോൾ ഞാൻ ബെഡിൽ ഉണ്ടായിരുന്നു.. തൊട്ടപ്പുറത്തു ദേവേട്ടനും.. പാവം  ഏട്ടൻ എന്നെ ഉമ്മറത്തു നിന്നു എടുത്തു കൊണ്ടു വന്നു കിടത്തിയതാവും..

ഞാൻ എഴുന്നേറ്റു പോയി ഫ്രഷായി വന്നു..  അപ്പോഴേക്കും അവളും എഴുന്നേറ്റു വന്നു…. അവൾക്കു ഞാൻ കാപ്പി കൊടുത്ത ശേഷം ദേവേട്ടന് കാപ്പി കൊടുക്കാൻ എടുത്തപ്പോൾ എന്നും ചേച്ചിയല്ലേ കാപ്പി കൊടുക്കുന്നത്  ഇവിടെ വരുമ്പോൾ ഒക്കെ ഞാനാണ് കൊടുക്കാറ് അതുകൊണ്ട് ഇന്നു ഞാൻ കൊടുക്കാം എന്നും പറഞ്ഞവൾ എന്റെ കൈയിൽ നിന്നും ഗ്ലാസ് വാങ്ങി കാപ്പിയുമായി ഏട്ടന്റെ അടുത്തേക്ക് പോയി..

അതോടെ ഒരു കാര്യം ഞാൻ തീരുമാനിച്ചു ഇങ്ങനെ പോയാൽ  മിക്കവാറും ഇവളുടെ മരണം എന്റെ കൈകൊണ്ട് ആയിരിക്കുമെന്ന്..

കുറച്ചു സമയം കഴിഞ്ഞു  രണ്ടു പേരും പുറത്തൊക്കെ കറങ്ങിട്ടു വരാമെന്ന് പറഞ്ഞു എന്നെ കൂട്ടാതെ പോയി..

ഏട്ടന്റെ കൈയിൽ പിടിച്ചു കൊണ്ടു ചിരിച്ചു കളിച്ചുള്ള അവളുടെ പോക്ക് കണ്ടപ്പോൾ അവളെ അപ്പോൾ തന്നെ കൊന്നാലോ എന്നെനിക്ക് തോന്നി..

ഉച്ച കഴിഞ്ഞപ്പോൾ ആണ് രണ്ടു പേരും വന്നത്..  വന്നു ഊണ് കഴിച്ചു രണ്ടും കൂടി റൂമിലേക്ക് കയറി പോവുന്നത് കണ്ടു..

ഞാൻ വേഗം പാത്രമൊക്കെ കഴുകി വെച്ചു അടുക്കള പണിയൊക്കെ ഒരുവിധം ഒതുക്കി അങ്ങോട്ടേക്ക് ചെന്നു..

മുറിയുടെ ചാരി ഇട്ടിരുന്ന കതക് തുറന്ന് ആ കാഴ്ച്ച കണ്ടു ഞാൻ ഞെട്ടി തരിച്ചു നിന്നു പോയി..

കരഞ്ഞു കൊണ്ടു ദേവേട്ടനെ കെട്ടിപിടിച്ചു കൊണ്ടു അവൾ നിൽക്കുന്നു..

ഏട്ടൻ എന്തൊക്കെയോ പറഞ്ഞവളെ ആശ്വസിപ്പിക്കാൻ നോക്കുന്നു..

പെട്ടെന്ന് എന്നെ കണ്ടതും അവൾ ഏട്ടനിൽ നിന്നും അകന്നു മാറി കണ്ണുകൾ തുടച്ചു പുറത്തേക്കു ഇറങ്ങി പോയി….

എന്തു പറയണം എന്നറിയാതെ ഒരു നിമിഷം ഞാൻ പകച്ചു നിന്നു..

എന്തോ അവരെന്നിൽ നിന്നും മറയ്ക്കുന്നത് പോലെ തോന്നി..

ഇനിയും ഇതിങ്ങനെ വിട്ടാൽ പറ്റില്ല ഇതെന്റെ താലിയുടെ കാര്യമാണ്..  ഞാൻ നേരെ അവളുടെ അടുത്തേക്ക് ചെന്നു..

“വീണേ എന്താ നിന്റെ ഉദ്ദേശം..

“എന്ത് ഉദ്ദേശം..

“ഞാൻ ചോദിച്ചതിന്റെ അർത്ഥം നിനക്ക്  മനസ്സിലായില്ലേ അതോ മനസ്സിലാവാത്ത പോലെ നടിക്കുവാണോ..

” ചേച്ചി എന്തൊക്കെയാ ഈ പറയുന്നത് ..

എന്റെ പൊന്നു ചേച്ചി വല്ലതും പറയാൻ ഉണ്ടെങ്കിൽ വളച്ചു കെട്ടാതെ  നേരെ ചൊവ്വേ പറ..

“മ്മം നേരെ തന്നെ പറയാം  നീയും ദേവേട്ടനും തമ്മിൽ എന്താ ബന്ധം..

“ഹഹഹ എന്തു ബന്ധമെന്ന് ചേച്ചിക്ക് അറിയില്ലേ.. ദേവേട്ടൻ എന്റെ മുറചെറുക്കൻ അല്ലേ..

“അതെനിക്ക് അറിയാം..  ഞാൻ ചോദിച്ചത് ഞാൻ അറിയാത്ത മറ്റെന്തെങ്കിലും ബന്ധം നിങ്ങൾ തമ്മിൽ ഉണ്ടോ എന്നാണ് ..

“ചേച്ചിക്ക് ഇതെന്തു പറ്റി ചേച്ചി ഇതെന്തൊക്കെയാ ഈ ചോദിക്കുന്നത്..

“നീ വന്നപ്പോൾ മുതൽ നിന്നെ ഞാൻ ശ്രദ്ധിച്ചതാണ്.. ദേവേട്ടനുമായിട്ട് ഒരു ചുറ്റിക്കളി..  ദേവേട്ടനുമായി അവിടെ ഇവിടെയും മാറി നിന്നുള്ള സംസാരം ഒക്കെ ഞാൻ കാണുന്നുണ്ട്..

സത്യം എനിക്ക് അറിയണം..

അതുകേട്ടതും അവളുടെ മുഖത്തൊരു പരിഭ്രമം പടർന്നു..

“അതുപിന്നെ ഒരുപാട് നാള് കൂടി കണ്ടപ്പോൾ സംസാരിച്ചെന്നെ ഒള്ളൂ..

“അതേ ദേവേട്ടൻ ഇപ്പോൾ എന്റെ ഭർത്താവ് ആണ് അത് നീ മറക്കരുത്….

“എന്റെ ചേച്ചി അതിനുമാത്രം  ഇവിടെ ഇപ്പോൾ എന്തുണ്ടായി..

ഞാൻ ഇനി ദേവേട്ടനോട് മിണ്ടില്ല പോരേ..

” എന്താടി ഇവിടൊരു പ്രശ്നം എന്നും ചോദിച്ചു കൊണ്ടു അപ്പോഴേക്കും  ദേവേട്ടൻ അവിടെത്തി..

“ഒന്നുമില്ല ദേവേട്ട ഞാൻ ഏട്ടനോട് മിണ്ടുന്നതു ചേച്ചിക്ക് ഇഷ്ടമല്ലെന്ന്..

“അതിനു നീ എന്നോട് മിണ്ടണോ ഞാൻ നിന്നോട് മിണ്ടണോ  എന്നൊക്കെ അവൾ അല്ലല്ലോ തീരുമാനിക്കേണ്ടത്..

“ഓ ഞാൻ ഒന്നും തീരുമാനിക്കാൻ വരുന്നില്ല..  എനിക്കെല്ലാം മനസ്സിലായി..

“നിനക്ക് എന്തു മനസ്സിലായെന്നാണ് ഈ പറയുന്നത്..

” ഞാൻ അത്രക്ക് പൊട്ടിയൊന്നും അല്ല നിങ്ങൾക്ക് ഇവളെ ആയിരുന്നു  ഇഷ്ടമെങ്കിൽ എന്നെ എന്തിനാണ് കെട്ടിയത്..

“നീ എന്തൊക്കെയാണ് ഈ പറയുന്നത് നിനക്കെന്താ ഭ്രാന്ത് പിടിച്ചോ..

“ഹാ ഇങ്ങനെ പോയാൽ എനിക്ക് ഭ്രാന്ത് പിടിക്കും..

“ചേച്ചി.. ചേച്ചിക്ക് ഇതെന്താ പറ്റിയത്

“നീ എന്നെ കൊണ്ടൊന്നും കൂടുതൽ പറയിക്കല്ലേ നീ വന്നപ്പോൾ മുതൽ നിന്റെ അഴിഞ്ഞാട്ടം ഞാൻ കണ്ടു കൊണ്ടു ഇരിക്കുവാണ്..

“ഡി നീ വാക്കുകൾ സൂക്ഷിച്ചു വേണം  പറയാൻ എന്നും പറഞ്ഞു ദേവേട്ടൻ എന്റെ നേരെ ചൂടായി..

“ഓ ഈ അഴിഞ്ഞാട്ടക്കാരിയെ പറഞ്ഞപ്പോൾ നിങ്ങൾക്ക് പൊള്ളിയോ..

ഞാനത് പറഞ്ഞു തീർന്നതും ഇനി നീ ഒരക്ഷരം അവളെപറ്റി പറഞ്ഞു പോവരുതെന്നും പറഞ്ഞു ഏട്ടൻ എന്റെ കവിളത്തു ഒരൊറ്റ അടി തന്നു..

കണ്ണിൽ നിന്നും പൊന്നീച്ച പാറി പോയി..

“ഇനി ഒരു നിമിഷം ഞാൻ ഈ വീട്ടിൽ നിൽക്കില്ല നിങ്ങളുടെ ഇഷ്ടം പോലെ നിങ്ങൾ ജീവിച്ചോ എന്നും പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങാൻ തുടങ്ങിയതും അമ്മ അവിടേക്കു വന്നു..

“എന്താ മോളെ പ്രശ്നം.. ഇവിടെന്താ ഒരു ബഹളം..

മറുപടി ഒന്നും മിണ്ടാതെ ഞാൻ കരഞ്ഞു കൊണ്ടു നിന്നു..

“ഡാ എന്താടാ കാര്യം എന്തിനാ അവൾ കരയുന്നത്..

“അവൾക്കു ഭ്രാന്ത് അല്ലാതെന്ത് പറയാൻ..

“അപ്പച്ചി ഞാൻ ഏട്ടനോട് അടുത്ത് ഇടപഴകിയതു ചേച്ചിക്ക് ഇഷ്ടമായില്ല അത്രേ ഉള്ളൂ..

“അതാണോ കാര്യം എന്റെ മോളെ അവർ കുട്ടിക്കാലം തൊട്ടുള്ള കൂട്ടാണ്..  അവർ എപ്പോഴും ഇങ്ങനെ തന്നെ ആണ്..  നീ അതുകണ്ടു തെറ്റിദ്ധരിക്കുവൊന്നും വേണ്ട..

“അമ്മേ ഞാൻ..

“മോളൊന്നും പറയേണ്ട എനിക്ക് മനസ്സിലാവും മോളുടെ മനസ്സ്..

അവനു അവൾ പെങ്ങളെ പോലെ ആണ്..

അല്ലായിരുന്നെങ്കിൽ ഇന്ന് നിനക്ക് പകരം അവൾ ഈ തറവാട്ടിലെ മരുമകൾ ആയേനെ..

മോള് കണ്ണൊക്കെ തുടക്ക്  അമ്മക്ക് അപ്പുറത്തെ വീട് വരെ പോവാനുണ്ട് എന്നും പറഞ്ഞു അമ്മ പോയി..

അവരെ രണ്ടിനെയും ദേഷ്യത്തിൽ നോക്കിയിട്ട്  ഞാൻ അകത്തെ മുറിയിലേക്ക് പോയി..

അൽപ്പം കഴിഞ്ഞതും വീണ മുറിയിലേക്ക് വന്നു..

“ചേച്ചി എന്നോട് ദേഷ്യമാണോ..

ഞാൻ മറുപടി ഒന്നും കൊടുത്തില്ല..

“ചേച്ചി.. ചേച്ചി വിചാരിക്കും പോലെ എനിക്കും ദേവേട്ടനും ഇടയിൽ മറ്റൊന്നും ഇല്ല..  ഏട്ടൻ എനിക്കെന്റെ കൂടെപ്പിറപ്പിനെ പോലെയാണ്.. അതിനേക്കാൾ ഉപരി എന്റെ നല്ല ഫ്രണ്ടാണ് ദേവേട്ടൻ..

ഞാൻ എന്റെ എല്ലാ കാര്യങ്ങളും ആദ്യം  ഷെയർ ചെയ്യുന്നത്  ഏട്ടന്റെ അടുത്താണ് ..

പക്ഷേ ഒരു കാര്യം മാത്രം ഇത്രയും നാൾ ഏട്ടനോട് പറയാതെ ഞാൻ മറച്ചു വെച്ചിരുന്നു അത് തുറന്നു പറയാൻ വേണ്ടി കൂടി ആണ് ഇത്തവണ വന്നത്..

അത് എന്താണെന്ന് അറിയാൻ ആകാംഷയോടെ അവളെ ഞാൻ നോക്കി..

“ചേച്ചി എനിക്കൊരാളെ ഇഷ്ടമാണ്..  കഴിഞ്ഞ ഒരു വർഷത്തോളം ആയിട്ട് ഞങ്ങൾ ഇഷ്ടത്തിലാണ് ..

ഇപ്പോൾ അച്ഛൻ എനിക്ക് ഒരുപാട്  കല്യാണാലോചന നടത്തുന്നുണ്ട്..

അതുകൊണ്ട് ഏട്ടനോട്  എന്റെ ഇഷ്ടത്തിന്റെ  കാര്യം തുറന്നു പറഞ്ഞു ഏട്ടനെ കൊണ്ടു അച്ഛന്റെ സമ്മതം മേടിപ്പിക്കാൻ ഉള്ള പ്ലാൻ ആയിരുന്നു..  അതിനാണ് ഏട്ടന്റെ പിന്നാലെ ഞാൻ നടന്നത്..

അതുകേട്ടപ്പോൾ എന്റെ മനസ്സിൽ സന്തോഷത്തിന്റെ പൂത്തിരി കത്തി  അവളെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്താലൊന്നു വരെ തോന്നി പോയി..

“എന്നാൽ പിന്നെ നിനക്കിത് എന്നോട് തുറന്നു പറഞ്ഞു കൂടായിരുന്നോ വെറുതെ എന്നെ കൂടി ടെൻഷൻ ആക്കി..

“അതുപിന്നെ ചേച്ചി നമ്മൾ തമ്മിൽ പരിചയം ഇല്ലല്ലോ അപ്പോൾ ഇതൊക്കെ കേട്ടാൽ ചേച്ചി എങ്ങനെ പെരുമാറും എന്നൊന്നും പറയാൻ പറ്റില്ലല്ലോ, ചേച്ചി എങ്ങാനും അപ്പച്ചിയോട് പറഞ്ഞാലോ അതോടെ എല്ലാം കുളമാകും . ഇതാവുമ്പോൾ ഏട്ടൻ നൈസായി കാര്യങ്ങൾ ഡീൽ ചെയ്തോളും..

“ഉവ്വ ഇതിപ്പോൾ എങ്കിലും പറഞ്ഞില്ലായിരുന്നെങ്കിൽ നിന്റെ കാര്യം ഞാൻ ഡീൽ ചെയ്തേനെ എന്നു ഞാൻ മനസ്സിൽ പറഞ്ഞു..

എന്തായാലും മലപോലെ വന്നത് എലിപോലെ പോയി..

“അപ്പോഴേക്കും ദേവേട്ടൻ അങ്ങോട്ടേക്ക് എത്തി..

“എന്താടി നിന്റെ സംശയം ഒക്കെ മാറിയോ..

“സംശയമോ എനിക്കോ ഞാൻ ഒരു തമാശ കാണിച്ചതല്ലേ എനിക്ക് അറിഞ്ഞുടെ നിങ്ങൾ തമ്മിൽ നല്ല ഫ്രണ്ട്സ് ആണെന്ന്..

“ഉവ്വ ഉവ്വേ വീണിടത്തു കിടന്നു ഇനി അധികം ഉരുണ്ട് ചെളി കൂട്ടണ്ട എന്റെ മോള്..

അതുകേട്ടു ഒരു ഓഞ്ഞ ചിരി ഞാൻ പാസ്സാക്കി..

“അല്ലെടി നിന്റെ ചെക്കനെ കുറിച്ച് ഒന്നും പറഞ്ഞില്ല..  എന്താ അവന്റെ പേര്..  എവിടാ അവന്റെ വീട്..

“ഞാനും കുറേ ചോദിച്ചു നോക്കി അവനെപറ്റിയിട്ട് ഒരക്ഷരം അവൾ മിണ്ടുന്നില്ല..

“അതുപിന്നെ സമയം ആയില്ല ആവുമ്പോൾ ഞാൻ പറയാം ആദ്യം ഏട്ടൻ എന്റെ ഇഷ്ടത്തെ കുറിച്ച് അച്ഛനോട് ഒന്നു പറ..  അച്ഛൻ ഓക്കെ പറഞ്ഞാൽ ചെക്കന്റെ ഫുൾ ഡീറ്റെയിൽസ് ഞാൻ തരാം പോരെ..

“ഓ അങ്ങനെങ്കിൽ അങ്ങനെ..

ഞാൻ എന്തായാലുംകാര്യങ്ങൾ ഒക്കെ സമയം പോലെ  ഒന്നു പറഞ്ഞു നോക്കാം  എന്നും പറഞ്ഞു ദേവേട്ടൻ പുറത്തേക്ക് പോയി..

രണ്ടു ദിവസം നിന്നിട്ട് വീണയും  തിരിച്ചു പോയി..

==========================

“ഡി നമുക്ക് ഒരിടം വരെ പോവാനുണ്ട്   നീ വേഗം ഒരുങ്ങി വാ..

“എവിടേക്കാ ഏട്ടാ ഇത്ര രാവിലേ പോവേണ്ടത്..

“അതൊക്കെ പറയാം നീ വേഗം ഒരുങ്ങി വാ എന്നും പറഞ്ഞു ഏട്ടൻ കുളിക്കാൻ പോയി..

ഏട്ടൻ കുളി കഴിഞ്ഞു വന്നപ്പോഴേക്കും ഞാൻ റെഡിയായി..

പെട്ടെന്ന് തന്നെ പോയി ഏട്ടനും റെഡിയായി വന്നു ..

അമ്മയോട് പെട്ടെന്ന് വരാമെന്നും പറഞ്ഞു ഞങ്ങൾ ബൈക്കിൽ യാത്ര തിരിച്ചു..

പോവുന്ന വഴി എവിടേക്കാണെന്ന് പോവുന്നതെന്ന്  പലവട്ടം ചോദിച്ചിട്ടും ഏട്ടൻ ഒന്നും മിണ്ടിയില്ല….

കുറെ ദൂരം പിന്നിട്ടതും ബൈക്ക് ഒരു ഇടവഴിയിലേക്കു തിരിഞ്ഞു അതിലൂടെ നേരെ ചെന്നു നിന്നത്  ഒരു ഗേറ്റിനു  മുന്നിലാണ്..

അവിടെ നിന്നും നോക്കിയപ്പോൾ വെട്ടുകല്ലിൽ തീർത്ത മനോഹരമായ ഒരു മന കണ്ടു..

ഏട്ടൻ എന്റെ കൈയും പിടിച്ചു ഗേറ്റ് തുറന്നു പടികൾ ഇറങ്ങി താഴെ മുറ്റത്തെത്തി..

ഞാൻ ചുറ്റുപാടും ഒന്നു നോക്കി നിരവധി മരങ്ങളും ചെടികളും ഉള്ള ഹരിതാഭ ഭംഗിയാർന്ന സ്ഥലം..

അതിനു ഒത്ത നടുക്ക് എന്നോണം ആണ് ഈ മന.. 

മന നാലുകെട്ടാണ്..

പുറമെ നിന്നു  നോക്കുമ്പോൾ തന്നെ ഉള്ളിൽ ഒരു ഭയം തോന്നിപ്പിക്കുന്ന വിധം ആണ് ആ മനയുടെ ഇരുപ്പ്..

“ഇതാരുടെ മനയാണ്   എന്ന് ഞാൻ ചോദിക്കുമ്പോളേക്കും മനക്കുള്ളിൽ നിന്നും ഒരാൾ ഇറങ്ങി വന്നു..  ഇറങ്ങി വന്ന ആളെ കണ്ടു ഞാൻ അമ്പരന്നു പോയി..

അത് മറ്റാരും ആയിരുന്നില്ല വിഷ്ണു ആയിരുന്നു..

അവൻ ഒരു ചെറു പുഞ്ചിരിയോടെ വന്നു ഞങ്ങളെ അകത്തേക്ക് കൂട്ടികൊണ്ട് പോയി..

അകത്തെത്തിയതും വേലക്കാരി സംഭാരവുമായി വന്നു ഞങ്ങൾ അത് വാങ്ങി കുടിച്ചു..

“അമ്മ അമ്പലത്തിൽ പോയിരിക്കുവാണ് അമ്മയെ കണ്ടിട്ടേ നിങ്ങൾ പോകാവൂ അതുവരെ നമുക്ക് ഈ മനയൊക്കെ ഒന്നു ചുറ്റി കാണാം എന്നും പറഞ്ഞു ഞങ്ങളെയും കൊണ്ടു അവൻ അതിനുള്ളിലൂടെ നടന്നു..  വിശാലമായ മുറികളും നടുമുറ്റവും അകത്തളങ്ങളും ഒക്കെയുള്ള മനയിൽ എന്നെ ഏറെ ആകർഷിച്ചത്  കൊത്തുപണികളോടു കൂടിയ തൂണുകളാണ്..

പക്ഷേ അതിനുള്ളിൽ കൂടി നടക്കുമ്പോൾ എന്തോ ഒരു ഭയം ഉള്ളിൽ പിടിമുറുക്കുന്നുണ്ട് ..

ആകെ എല്ലായിടത്തും എന്തോ ഒരു നിശബ്ദത  തളം കെട്ടി കിടക്കുന്നു..

അതിനിടയിൽ ഒരു മുറി തുറന്നു കൊണ്ടു അവൻ  ഞങ്ങളെ അതിനുള്ളിലേക്ക് വിളിച്ചു .. 

ഞാൻ വിഷ്‌ണുവിനെ സംശയ ദൃഷ്ടിയോടെ  ഒന്നു  നോക്കി അവൻ എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു ..

അതോടെ പതിയെ പതിയെ  എന്റെ ഉള്ളിൽ ഭയത്തിന്റെ കാർമേഘം മെല്ലെ മെല്ലെ  ഇരുണ്ടു കൂടി തുടങ്ങി..  

അപ്പോഴേക്കും വിഷ്ണു ദേവേട്ടന്റെ നേരെ  ഒന്നു നോക്കി….

വെട്ടിയിട്ട വാഴ പോലെ പെട്ടെന്ന് തന്നെ  ദേവേട്ടൻ തലകറങ്ങി  വീണു..

അതുകണ്ടു ശെരിക്കും ഞാൻ പേടിച്ചു പോയി..

“അയ്യോ ദേവേട്ട.. ഏട്ടന്  എന്തുപറ്റി..

എഴുന്നേൽക്ക് എന്നും പറഞ്ഞു  ഞാൻ ദേവേട്ടന്റെ  അടുത്തിരുന്നു ഏട്ടനെ കുലുക്കി വിളിച്ചു  കൊണ്ടിരുന്നു..

“ശ്രീദേവി പേടിക്കേണ്ട അവന് ഒന്നുമില്ല എന്നും പറഞ്ഞു വിഷ്‌ണു  എന്റെ അരികിലേക്കു നടന്നു  വന്നു..

“നീ എന്താടാ എന്റെ ഏട്ടനെ ചെയ്തത് എന്നു ചോദിച്ചു കൊണ്ടു ദേഷ്യം കേറി  ഞാൻ അവന്റെ ഷർട്ടിന് കുത്തി പിടിച്ചു ..

പെട്ടെന്ന്  ഒറ്റ തള്ളിനു അവനെന്നെ റൂമിനുള്ളിൽ ആക്കിയിട്ട് അവനും അകത്തേക്ക്  കയറി വാതിൽ അടച്ചു കുറ്റിയിട്ടു..

(തുടരും… )

(സ്നേഹപൂർവ്വം…  ശിവ )

 

ശിവ യുടെ മറ്റു നോവലുകൾ

ശ്രീലക്ഷ്മി

 

ഇവിടെ കൂടുതൽ വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക

അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക

 

Title: Read Online Malayalam Novel Jathakam written by Shiva

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply