അവർ തമ്മിലുള്ള പ്രണയം തുടങ്ങിയത് എന്നാണ് എന്ന് കൃത്രയമായി അയാൾ ഓർക്കുന്നില്ല.തിരകളും തീരവും തമ്മിലുള്ള പ്രണയം തുടങ്ങിയത് എന്നായിരുന്നോ അന്നു മുതലായിരിക്കാം അവർ തമ്മിലുള്ള പ്രണയവും തുടങ്ങിയത്.അയാളുടെ ചെറുപ്പത്തിൽ തന്നെ അവൾ അയാളെ കാണാൻ എത്തുമായിരുന്നു.അയാളുടെ നെറുകയിൽ തലോടി കവിളിൽ ചുബിച്ച് അവൾ പറയുമായിരുന്നു “നീയൊരു സുന്തരകുട്ടൻ തന്നെ”.അയാളുടെ അച്ഛനും അമ്മയ്ക്കും അവളെ വലിയ കാര്യമായിരുന്നു.അവർ തമ്മിലുള്ള പ്രണയ സല്ലാപങ്ങൾക്ക് അയാളുടെയും അവളുടെയും വീട്ടുകാർ ഒരിക്കലും എതിരല്ലായിരുന്നു.അയാളും അവളും ഒരുമിച്ചായിരുന്നു എന്നും സ്കൂളിൽ പോയികൊണ്ടിരുന്നത്.കൊയ്ത്തു കഴിഞ്ഞ പാടവര൩ിലൂടെ അവർ പോകു൩ോൾ പാടത്തിൽ ഒറ്റകാലിൽ നിന്ന് മീൻപിടിക്കുന്ന ഞാറ കൊക്കുകളും നീർകാക്കകളും തലയുയർത്തി അവരെ നോക്കുമായിരുന്നു.കൊറ്റികൾ നീർകാക്കകളോടു പറയുകയായിരിക്കും “സുന്തരമായ രണ്ട് യുവമിഥുനങ്ങൾ”.അവൾ അയാൾക്ക് സ്ലേറ്റിൽ തൂക്കാനുള്ള മഷിതണ്ടും കളർ ചോക്കുകഷ്ണങ്ങളും സമ്മാനമായി നൽകും പകരം അയാൾ അവൾക്ക് അച്ഛൻ വാങ്ങിതരുന്ന ചോക്ലേറ്റുകളും ഗോലികളും നൽകും.അവർ സ്കൂള് വിട്ടുവരു൩ോൾ നടപാതകളിൽ നിന്ന് കമൻെറ് അടിക്കുന്ന പോക്കിരി പിള്ളേരെ കാണു൩ോൾ അയാൾക്ക് ദേഷ്യം തോന്നും.അയാളുടെ മനസ്സ് എന്നും അയാളോടു മന്ത്രിക്കും “അവൾ എന്നും എൻെറ മാത്രം”.
വേനൽ അവധിക്ക് സ്കൂൾ അടച്ചാൽ അവർ അവരുടെതായ ഒരു സ്വർഗ്ഗത്തിലാണ് ജീവിച്ചിരുന്നത്.അവർ രണ്ടാളും അയൽ വീടുകളിലെ മറ്റു പിള്ളേരും ചേർന്ന് പിന്നെയൊരു മേളാങ്കമാണ്.സാറ്റുകളി,ഉഞ്ഞാലാട്ടം മുതലായ അഭ്യാസങ്ങൾ കഴിഞ്ഞ് വിയർപ്പിൽ കുളിച്ച് നിൽക്കുന്ന അവളെ കാണാൻ വല്ലാത്തൊരു ചന്തമാണ്.അവളുടെ നെറ്റിതടത്തിലെ സിന്തൂരകുറിയെ വിയർപ്പുതുള്ളികൾ ഒഴുക്കി മുക്കിൻ തു൩ിൽ നിർത്തും.സായാഹ്നസൂര്യൻെറ പ്രകാശത്തിൽ അത് ഒരു മാണിക്യമുക്കൂത്തിപൊലെ വെട്ടി തിളങ്ങും.കളി കഴിഞ്ഞ്
ക്ഷീണിതരായാൽ അവർ രണ്ടാളും മുത്തശിമാവിൻചുവട്ടിലേക്ക്പോകും.അവരെ കാണു൩ോൾ മുത്തശി തൻെറ ഇലകൾ വീശി അവരെ ആനയിക്കും.മുത്തശിമാവ് അവർക്കായി തൻെറ രുചിയേറിയ മാങ്കനികൾ പൊഴിച്ചിട്ടുണ്ടാവും.ആ കനികൾക്ക് മനുഷ്യജീവിതം പോലെ ചെറിയൊരു പുളിപ്പും മധുരവും കലർന്ന രുചിയാണ്.മാങ്ങയുടെ ഞെട്ട് ഉരച്ച് ചുനകളഞ്ഞ് സത്ത് അവർ അവോളം കഴിക്കും.പിന്നെ അയാൾ അവളുടെ മടിയിൽ തലവച്ച് കിടക്കും.അപ്പോൾ ഒരു കുളിർ തെന്നൽ അവിടെ പാത്തുപതുങ്ങി എത്തും.അവർ പറയുന്നത് ഒളിഞ്ഞ് കേൾക്കാൻ എത്തുന്ന കള്ളനാണവൻ.
അവളുടെ മടിതട്ടിൽ മയങ്ങുന്ന അയാളെ അവളുടെ വിയർപ്പിൻെറയും കാച്ചെണ്ണയുടെയും താളിയുടെയും കൂടികലർന്ന ഗന്ധം മനുഷ്യദൃഷ്ടിക്ക് ഗോപ്യമായ സ്വർഗ്ഗകവാടത്തിലെ പൂന്തോട്ടത്തിൽ എത്തിക്കും.അവളുടെ ശരീരത്തിൻെറ ഇളം ചൂടുമേറ്റ് കള്ളം ഉറക്കം ഉറങ്ങുന്ന അയാൾ ഇടയ്ക്ക് ഊട്ടകണ്ണിട്ട് ആവളെ നോക്കും.അവളതു കണ്ടുപിടിച്ചാൽ നല്ല നുള്ള് കിട്ടും.
കാലം കുറെ കടന്ന്പോയി.അവൾ പ്രസവിക്കാൻ വേണ്ടി വെയിൽകാണാതെ വെക്കാൻ തന്ന മയിൽപീലിതണ്ടിന് കുറെ കുട്ടികൾ ഉണ്ടായി.അവൾ ഇന്ന് സുന്തരിയായ ഒരു യുവതിയാണ്.അങ്ങനെ ഇരിക്കെ അവളുടെ വീട്ടിൽ മുംബയിൽ നിന്ന് ഒരു കൂട്ടർ എത്തി.കണ്ണട വച്ച ഒരു ചെറുപ്പക്കാരനും അവൻെറ അച്ഛനും അമ്മയും ആയിരുന്നു അവർ.അവർ വന്നത് വിലകൂടിയ ഒരു കാറിൽ ആയിരുന്നു.അവർ പോയികഴിഞ്ഞപ്പോൾ അയാളുടെ അമ്മ അച്ഛനോട് പറയുന്നതു കേട്ടൂ “ദേവിയെ പെണ്ണ് കാണാൻ ഒരു കൂട്ടർ വന്നു.ചെറുക്കന് മുംബയിലെ ഏതൊ ഒരു ക൩നിയിൽ നല്ല ഉദ്യോഗമാണ്.ഈ ചിങ്ങത്തിൽ തന്നെ കല്യാണം ഉണ്ടാകും എന്നു കേട്ടു”.
അച്ഛൻ അതിന് ഒന്നു മൂളിയിട്ടു പറഞ്ഞു.”അവൾ നല്ല ഭാഗ്യമുള്ള പെണ്ണാണ്.എന്തായാലും നന്നായി”.അന്നു രാത്രിയിൽ അയാൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.അയാൾ മനസ്സിൽ പറഞ്ഞു “ആരുവന്നാലും എൻെറ ദേവി എന്നെ വിട്ട് പോവില്ല”.
പിറ്റേന്ന് രാവിലെ അവളുടെ വീട്ടിൽ അയാൾ പോയിനോക്കി വീട് പൂട്ടികിടക്കുന്നു.അയാൾ അമ്മയോട് ചോദിച്ചു “ദേവിയുടെ വീടെന്താ പൂട്ടി കിടക്കുന്നത്?”.അപ്പോൾ അമ്മ പറഞ്ഞു “അവർ തുണി എടുക്കാനും പണ്ടങ്ങൾ വാങ്ങാനും പോയി.”പിന്നെയുള്ള കുറച്ചു ദിവസങ്ങൾ അവളുടെ വീട്ടിൽ നല്ല ബഹളമായിരുന്നു.വീടു പെയിൻെറ് ചെയ്യാനും മറ്റു പണിക്കുമായി കുറെ ആളുകൾ അവിടെ വന്നിട്ടുണ്ട്.അപരിചിതരെ കണ്ടത് കാരണം അവളുടെ വീട്ടിൽ പോകാൻ അയാൾക്കു മടി ആയിരുന്നു.അങ്ങനെ ഒരാഴ്ച കടന്ന് പോയി.അങ്ങനെയിരിക്കെ ഒരു ദിവസം അവൾ അയാളുടെ വീട്ടിലേക്കു വന്നു.അവൾ പതിവിലും സുന്തരി ആയിരിക്കുന്നു.അവൾ അച്ഛനും അമ്മയും ആയി കല്യാണ വിശേഷങ്ങൾ പറയുകയാണ്.അയാൾ പക്ഷേ അങ്ങോട്ടു പോയില്ല.അയാൾക്ക് അവളോട് വല്ലാത്ത ദേഷ്യം തോന്നി.”മുംബയിൽ നിന്ന് വന്ന ഒരു കോന്തനെ കണ്ടപ്പോൾ അവൾ എന്നെ മറന്നു”എന്ന ചിന്തയായിരുന്നു അയാളുടെ മനസ്സു നിറയെ.പെട്ടന്ന് അപ്പുറത്തെ മുറിയിൽ നിന്ന് അവൾ ചോദിക്കുന്നതു കേട്ടു “കുട്ടൻ എവിടെ?”.
അമ്മ പറയുന്നതും കേട്ടു “അപ്പുറത്തെ മുറിയിൽ കാണും”.അതിനെ തുടർന്ന് വേഗത്തിലുള്ള പാദചലനങ്ങൾ കേട്ടു.അത് അടുത്തടുത്ത് വന്നു വാതിൽ പടിയിൽ ദേവിയുടെ സുന്തരമായ ആകാരം പൂണ്ടു നിന്നു.അവൾ അവിടെ നിന്ന് അയാളെ നോക്കി പുഞ്ചിരിച്ചു.പക്ഷെ അയാൾ അവളെ കാണാത്ത മട്ടിൽ ദൃഷ്ടിമാറ്റി ഇരുന്നു.അവൾ അതിവേഗം മുറിയിൽ കടന്ന് അയാളുടെ കവിളിൽ നുള്ളി.അയാൾ അത് ഇഷ്ടമില്ലാത്ത പോലെ കൈതട്ടി മാറ്റി.അവൾ ഒരു കള്ള ചിരിയോടെ ചോദിച്ചു “എന്താ ചെറുക്കനൊരു പിണക്കം”.അയാൾ പറഞ്ഞു “കല്യാണം കഴിക്കാൻ പോകുകയാണ് എന്ന് കേട്ടു.എന്നെ ഇപ്പോൾ വേണ്ടല്ലോ?”.അവൾ അയാളെ മാറോട് ചേർത്തുകൊണ്ട് പറഞ്ഞു “ആരു പറഞ്ഞു കുട്ടനെ എനിക്ക് വേണ്ടന്ന്?.അയാൾ ചോദിച്ചു “എന്നെ ഇഷ്ടമാണോ?”.അവൾ പറഞ്ഞു “പിന്നെ കുട്ടനെ അല്ലാതെ ഞാൻ ആരെ ഇഷ്ടപ്പെടാനാണ്?”.കുറച്ചു നേരം എന്തോ ചിന്തയിൽ മുഴുകിയശേഷം അയാൾ പറഞ്ഞു “എങ്കിൽ എന്നെ കല്ല്യാണം കഴിക്കണം”.
അവൾ അയാളെ തന്നെ അൽപ്പസമയം നോക്കിയിരുന്നു.അവളുടെ മുഖത്ത് പല പല ഭാവങ്ങൾ മിന്നി മറഞ്ഞു.അത് അവസാനം ഒരു പുഞ്ചിരി അയി തീർന്നു.പെട്ടന്നാണ് വാതിൽ പടിയിൽ നിന്ന് ഒരു പൊട്ടിച്ചിരി കേട്ട് അയാൾ ഞെട്ടിതരിച്ചത്.അവരുടെ സംസാരം കേട്ട് വാതിൽക്കൽ നിന്നിരുന്ന അമ്മയായിരുന്നു അത്.അമ്മ ആ ചിരിയുമായി പുറത്തേക്കു പോയി.പുറകെ ദേവിയും.പിന്നെ വീട്ടിൽ നിന്ന് അച്ഛൻെറ ഒരു അട്ടഹാസം ഉയർന്നു.ആചിരി ആങ്ങനെ പടർന്ന് ഒരു പകർച്ചവ്യാധി പോലെ ആ നാട്ടിലെങ്ങും വ്യാപിച്ചു.
ഇത് ഇത്തരം ഒരു കോമാളി ചിരിയിൽ അവസാനിച്ചത് എന്തു കൊണ്ടാവാം എന്ന് പലർക്കും ഒരു സംശയം തോന്നാം.അതിനുകാരണം നമ്മുടെ കഥാനായകൻ കുട്ടന് ഒൻപത് വയസ്സേ ഉണ്ടായിരുന്നുള്ളൂ.കഷി ഒരു നാലാം ക്ലാസ്സ് വിദ്യാർത്ഥി ആയിരുന്നു.ദേവി കുട്ടനേക്കാൾ പത്ത് വയസ്സ് മൂത്തതാണ്.അവൾ ഒരു പത്തൊൻപതുകാരി പെൺകുട്ടിയാണ്.അവളെ കെട്ടാൻ വന്ന മുംബൈക്കാരന് അവളെക്കാൾ പത്ത് വയസ്സ് കൂടുതൽ.അയാളൊരു ഇരുപത്തൊൻപതു കാരനാണ്.ഇവർ എല്ലാവരും തമ്മിൽ തൂല്യ അന്തരമായിട്ടും കുട്ടനെ ഒഴിവാക്കിയത് തെറ്റാണോ ശരിയാണോ എന്നൊന്നും എനിക്കറിയില്ല.
സ്വർഗ്ഗരാജ്യത്തിൽ എല്ലാവരും തുല്യരാണ് എന്ന് പറഞ്ഞ യേശുക്രിസ്തുവോ മനുഷ്യരെല്ലാം സമൻമാരാണ് എന്ന് പറഞ്ഞ കാൾമാക്സോ ഇന്ന് ജീവിച്ചിരുന്നെങ്കിൽ നമ്മുക്ക് അവരോടു ചോദിക്കാമായിരുന്നു ഇതിൻെറ ഉത്തരം.
About Author
പ്രപഞ്ച സാഗരത്തിൽ ലക്ഷ്യം ഇല്ലാതെ അലയുന്ന അപഥസഞ്ചാരി.
Hot New Releases in Books
പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission