Skip to content

ചിത്രകാരന്‍

artist story

ചിത്രകാരൻ 

ഹിമാചലിലെ കുന്നിൻ ചെറുവിലെയൊരു കൊച്ചു വീട്. ആ വീട്ടിൽ ഒരു ചിത്രകാരൻ താമസിച്ചിരുന്നു. അദ്ദേഹത്തെ നമുക്ക്   രാംദേവ് എന്ന് വിളിക്കാം.

             രാംദേവ് ആ രാത്രി മുഴുവൻ ഉറക്കമിളച്ചു പല ചിത്രങ്ങൾ തന്റെ കാൻവാസിൽ വരക്കുമായിരുന്നു. ചിലതു വരച്ചു തീർക്കുമായിരുന്നു ചിലതു പാതി വഴി ഉപേഷിക്കുമായിരുന്നു . ചിലപ്പോൾ അയാൾ ഒരു ഭ്രാന്തനെ പോലെ എന്തോ പുലമ്പി കൊണ്ട് നടക്കുമായിരുന്നു . രാംദേവ് ഒരു വരുത്താനാണ് എന്ന് വെച്ചാൽ വേറെ സംസ്ഥാനത്തു നിന്ന് കുടിയേറി  പാർത്തവൻ .

രാംദേവ് ഒരിക്കലും തന്റെ ക്യാൻസസ് വില്ക്കാനോ ഒരു എക്സിബിഷൻ നടത്തി പുറം ലോകത്തെ കാണിക്കാനോ ഇഷ്ടപ്പെട്ടിരുന്നില്ല. തന്റെ ചിത്രങ്ങൾ ക്കു വേണ്ടി മറ്റുള്ളവർ വിലപേശുന്നതു അയാൾക്ക്‌ സഹിക്കാവുന്നതിൽ അപ്പുറമായിരുന്നു.

ഓരോ ചിത്രങ്ങൾ മുഴുമിക്കുമ്പോളും  അയാളുടെ മുഖത്തു ഒരു വിഷാദഭാവം പ്രകടമായിരുന്നു. ഒരു പക്ഷെ അയാളുടെ ജീവിതാ അനുഭവങ്ങൾ  ദുഖസമ്മിശ്രമായിരിക്കാം .

***********************************************************************************

ഹരിയാനയിൽ ബറേലി എന്ന ഒരു ഗ്രാമത്തിൽ ജനനം . പട്ടിണിയും പരിവട്ടവും മായി കഴിഞ്ഞ ഒരു കുടുംബമായിരുന്നു അയാളുടേതു . അച്ചൻ ചെറുപ്പത്തിലേ അമ്മയെ ഉപേക്ഷിച്ചു നാട് വിട്ടു പോയി . ആ ബാലന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് അമ്മയായിരുന്നു.

വീട്ട് വേല ചെയ്തും , കശുവണ്ടിയുടെ തൊണ്ടു തല്ലിയും, കയർ പിരിക്കാൻ പോയും അവർ അവനെ പഠിപ്പിച്ചു. വർഷങ്ങൾ ഒന്നൊന്നായി കടന്നു പോയി.

രാംദേവ് പ്രീ-ഡിഗ്രി കഴിഞ്ഞു ഇരിക്കുന്ന സമയം ഒരു രാത്രി അവന്റെ ‘അമ്മ മരണപെട്ടു. ആ സാധു സ്ത്രീ ഒടുവിൽ ക്ഷയ രോഗത്തിന് കീഴടങ്ങുകയായിരുന്നു .

ജീവിതത്തിലെ ആദ്യത്തെ ആഘാതം . അവന്റെ ചിത്രങ്ങൾ വരാക്കുവാനുള്ള അഭിരുചി അമ്മാവൻ മനസ്സിലാക്കി തുടർ വിദ്യാഭ്യാസം മുഴുമിക്കാൻ സഹായിച്ചു.

രാംദേവ് ബാച്‌ലർ ഓഫ് ഫൈഫൈൻആർട്സബിരുദധാരി ആയി.

അമ്മാവൻ തന്റെ മകളെ രാംദേവിനെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ ഒരു ശ്രമം നടത്തി. രാംദേവ് പറഞ്ഞു തനിക്കു അവൾ ഒരു പെങ്ങളെ പോലെ കരുതാനെ കഴിയുമായിരുന്നുള്ളൂ . പക്ഷെ എന്തോ അമ്മാവൻ പിന്നെ ഒന്നും പറഞ്ഞില്ല.

അമ്മാവൻ ആ വാശിക്ക് അവളെ വേറെ ഒരാളെ കൊണ്ട് വിവാഹ കഴിപ്പിച്ചു.

രാംദേവ് കല്യാണത്തിൽ പങ്കു കൊണ്ട് തന്റെ പെങ്ങളെ അനുഗ്രഹിച്ചു.

രാംദേവ്  അമ്മാവനുമായുള്ള ആത്മബന്ധം അവസാനിപ്പിച്ചു  നാട് വിട്ടു.

**************************************************************************************

കുറെ പുണ്യ സ്ഥലങ്ങളും മറ്റും സന്ദർശിച്ചു അവസാനം ഹിമാചലിൽ വന്നു  ചേർന്നു .

അവിടെ ഒരു സ്കൂളിൽ ചിത്രകാരനായി അയാൾക്ക്‌ ജോലി ലഭിച്ചു.  കാലങ്ങൾ പിന്നെയും കടന്നു പോയ് , അയാൾ ഒരു വൈവാഹിക ജീവിതം ആഗ്രഹിച്ചതേയില്ല .

എപ്പോളും തന്റെ ചിത്രങ്ങളിലൂടെ അയാൾ ഒരു തരം അന്വേഷണം നടത്തി കൊണ്ടേയിരുന്നു. കടുത്ത ഛായകൂട്ടുകളിലൂടെ  വരയ്ക്കുമ്പോൾ അയാൾ മനുഷ്യജീവിതത്തിന്റെ അസ്ഥിത്തവും , വൈവിധ്യമായ അവസ്ഥാന്തരങ്ങളും ക്ഷണഭംഗുരമായ സുഖദുഖങ്ങളും . ഉറ്റവരും ഉടയവരും ഇല്ലാതെയുള്ള ബാല്യത്തിന്റെ തേങ്ങലുകളും, ഒരു അച്ഛന്റെ സ്നേഹം എന്തെന്ന് അറിയാത്ത ഒരു കുഞ്ഞിന്റെ വീർപ്പുമുട്ടലുകളും മറ്റും വിഷയമാകാറുണ്ട്.

*************************************************************************************

കാലചക്രം പിന്നെയും ഉരുണ്ടുകൊണ്ടേയിരുന്നു .

വർഷങ്ങൾ, വസന്തങ്ങൾ എല്ലാം കടന്നു പോയി . മഞ്ഞുകാലം വന്നു  ചേർന്നു. രാത്രികളിൽ മഞ്ഞുപെയ്യ്തു കൊണ്ടേയിരുന്നു.  രാംദേവ് സ്കൂളിൽ നിന്ന് വിരമിച്ചു.

സ്കൂൾ അധികൃതരുടെ നിർദ്ദേശപ്രകാരം അയാൾ സ്കൂളിന്റെ ഒരു മനോഹര ചിത്രം വരച്ചു കൊടുത്തു. മഞ്ഞു കാലമായതിനാൽ    രാംദേവ് അധികം പുറത്തു വെച്ച് ചിത്രം വരക്കാറില്ല. അന്ന് രാത്രി എന്തോ അയാൾക്ക്‌ ഉറക്കം വന്നില്ല കട്ടിലിൽ തിരിഞ്ഞും മറിഞ്ഞും അയാൾ ഉറക്കം നടിച്ചു കിടന്നു.

പെട്ടന്ന് അയാൾ ഞെട്ടി എഴുന്നേറ്റു ഒരു ക്യാൻവാസ് സെറ്റ് ചെയ്തു വരച്ചു തുടങ്ങി . ഏതോ ഒരജ്ഞാത ശക്തി തന്നെ കൊണ്ട് വരപ്പിക്കുന്നതായി തോന്നി. ശരീരത്തിലാകമാനം എന്തോ വലിഞ്ഞു മുറുകുന്ന പോലെ  ,

അയാളുടെ നെറ്റിയിൽ നിന്ന് വിയർപ്പു കണം പൊടിഞ്ഞു ക്യാൻവാസിൽ പതിച്ചു. പക്ഷെ അതൊന്നും അയാൾ ശ്രദിച്ചതേയില്ല. രാംദേവ് ചിത്രം വരച്ചു കൊണ്ടേയിരുന്നു. മണിക്കൂറുകൾ കടന്നു പോയി ഒരു ദിവ്യമായ ആനന്ദം അയാൾക്ക്‌ അനുഭവപെട്ടു. ഒരു തരം ഉന്മാദം ആ ചിത്രം മുഴുമിക്കാൻ അയാൾക്ക്‌ ശക്തി നൽകി.

**************************************************************************************

ഒരു നെടുവീർപ്പോടെ രാംദേവ് ചിത്രം മുഴുമിച്ചു. തന്റെ എല്ലാ ശക്തിയും ചോർന്നു പോയതായി അയാൾക്ക്‌ തോന്നി. അയാൾ തളർന്നു  കട്ടിലിലിരുന്നു.  ശ്വാസോച്വാസത്തിനു വേഗതയേറി.

അയാൾ ആ ചിത്രത്തിലേക്ക് കണ്ണും നട്ടിരുന്നു. അന്നാദ്യമായി അയാൾ കരഞ്ഞു. ജീവിതത്തിൽ കഷ്ടപ്പാടുകളും, ദുരിതങളുലൂം, രോഗപീഡയും, വേർപെടലുകളും  മാത്രം അനുഭവിച്ച ഒരമ്മയുടെ മുഖമാണ് അയാൾ വരച്ചത് അതിനോടപ്പം അയാളുടെ ബാല്യവും .

ആ വിഷാദത്തിലും ഒരു നേർത്ത പുഞ്ചിരിയോടെ ഒരു ഉരുള ചോറ് ഉരുട്ടി ഊട്ടുന്ന ചിത്രമാണ് അയാൾ മുഴുമിച്ചതു. പതിവ് പോലെ കടുത്ത ഛായകക്കക്കൂട്ടുകളാണ് ഉപയോഗിച്ചതെങ്കിലുo ഒരു ദിവ്യമായ പ്രകാശം ആ ചിത്രത്തിലൂട നീളം തെളിഞ്ഞു കണ്ടു .

അന്നാദ്യമായി ചിത്രത്തിൽ തന്റെ കയ്യൊപ്പിട്ടപ്പോൾ അയാളുടെ കൈകൾ വിറച്ചു. വീണ്ടും അയാൾ ചിന്തയിലാണ്ടു .

രാംദേവ് ആ ചിത്രം നല്ലവണ്ണം കണ്ടു ആസ്വദിച്ചു .

************************************************************************************

നേരം പുലരാൻ ഇനിയും മണിക്കൂറുകൾ ബാക്കി. രാംദേവ് തന്റെ കട്ടിലിൽ കിടന്നു .

ഒരു പ്രഭാവലയം പോലെ തൻ വരച്ച എല്ലാ ക്യാന്വാസകളും തന്റെ മുന്നിൽ മഴവില്ലു പോലെ വിരിഞ്ഞു. ആ പ്രഭാവലയത്തിൽ ഏറ്റവും ശോഭനമായി തോന്നിയത് താൻ അവസാനം വരച്ച ചിത്രമാണ് എന്നത്  അയാളറിഞ്ഞു.

തണുത്ത കാറ്റുവീശിയപ്പൊൾ  അവിടമാകെ ഒരു കുളിർമയേകി .

തന്റെ ശരീരം ഒരു തൂവൽ പോലെ ഉയർന്നു പൊങ്ങി ആ പ്രഭാവലയത്തിൽ വിലയം പ്രാപിക്കുന്നതായി അയാൾക്ക്‌ തോന്നി. അങ്ങനെ സംഭവിച്ചു.

*************************************************************************************

ആ ചിത്രകാരനായ രാംദേവ് താമസിച്ചിരുന്ന വീടും , ക്യാന്വാസകളും അങ്ങനെയൊരാൾ ജീവിച്ചിരുന്നതായുള്ള തെളിവായി അവശേഷിച്ചു .

   പ്രഭാതം അപ്പോളും പൊട്ടി വിടരുന്നതേയുള്ളു ഒന്നും സംഭവിക്കാത്തതുപോലെ . പലരുടെയും ജീവിതത്തിൽ പലതും സംഭവിക്കാനുള്ളത് പോലെ .

                                                                                                                                                    ശുഭം

                                                                                                                                                    Manoj Das

4.7/5 - (3 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!