Skip to content

ചെകുത്താന്റെ പെണ്ണ് – Part 1

chekuthante pennu novel

“അമ്മൂട്ടീ “ഇന്ന് താമസിച്ചോ രാഘവൻമാമയാണ് ചോദിച്ചത്. ശരിയാണ് ഞാനിന്നു ഒരുപാട് താമസിച്ചു സാധാരണ നാരായണേട്ടന്റെ കടയിൽ പാല് കൊടുത്തു വരുമ്പോ രാഘവമ്മാമ വണ്ടി കഴുകാൻ തുടങ്ങുന്നേ ഉള്ളായിരിക്കും ഇതിപ്പോ എല്ലാം കഴിഞ്ഞു കാതുമ്പിയെ പൊട്ടു തൊടിച്ചു സുന്ദരി ആക്കി കഴിഞ്ഞു.”ഹാ”പറഞ്ഞില്ലല്ലോ ഇത് കാത്തുമ്പി ഓട്ടോ ആണ് ഈ ഗ്രാമത്തിന്റെ ഏക ആശ്രയം.

      ആ ഇന്ന് താമസിച്ചു പോയി മാമ. അമ്മക് തീരെ വയ്യ ഞാനും ശ്രീക്കുട്ടി കൂടാ അമ്മിണിയെ കറന്നത് അതിന്റെ ഒരു കുറുമ്പ് ഉണ്ടായിരുന്നു അവൾക് പാലൊക്കെ തട്ടി കളഞ്ഞു.ആ നാരായണേട്ടന്റെ വായിൽ ഇരിക്കുന്നെ മുഴുവൻ കേട്ടു.

       പോട്ടെ മോളെ എല്ലാം ശരി ആകും… എന്ത് ശരി ആകാൻ നമ്മളെ പോലുള്ളവർക്ക് സ്വപ്നം കാണാൻ  അല്ലെ പറ്റു……… അമ്മൂട്ടിയുടെ കണ്ണിൽ ഒരു തുള്ളി കണ്ണുനീർ വെന്പാൻ തയാറായി നിന്നു.

രാഘവൻ പിന്നെ  ഒന്നും ചോദിച്ചില്ല. എന്റെ കുട്ടീടെ സങ്കടം കാണാൻ വയ്യ എന്റെ ഈശ്വര എനിക്ക്.ആയാൽ അവൾ കാണാതെ കണ്ണ് തുടച്ചു.

       കുഞ്ഞേ…. ആരാ വീട്ടിൽ വല്യ കാറിലൊക്കെ വന്നേ.നീലനാണ് തെങ്ങു ചെത്താൻ പോകുന്ന വഴി ആണ് തലയിൽ ഒരു കെട്ടും ഏണിൽ തൂക്കിയ വെട്ടരിവാളും സൈക്കിളിൽ തൂക്കിയ കുടവും.ശരിക്കും എനിക്ക് അയാളോട് ദേഷ്യം ആണ് ഞങളുടെ ജീവിതം ഇങ്ങനെ ആകാൻ കാരണകാരിൽ ഒരാൾ.

         “ആര് “എനിക്കറിയില്ല……..

ഞാൻ അത് വഴി വന്നപ്പോ കണ്ടതാ മുറ്റത് ഒരു വല്യ കാർ.

      ആരാണാവോ അത് നിക്ക് അറിഞ്ഞുട. തെക്കേ പുറത്തൂടെ ഉള്ള റോഡ് ടാറിട്ടു ശരിയാക്കിയത് ഇപ്പോഴാ അത് വഴി അങ്ങനെ വണ്ടി ഒന്നും വരാറില്ല… ആകെ ഈ ഗ്രാമത്തിൽ ഒരു കാർ ഉള്ളത് അവറാച്ചൻ മുതലാളിക്കാ അതും ജാംബവാന്റെ കാലത്തേത്.ഓടിയാൽ ഓടി എന്ന് പറയാം.പിന്നെ വല്യ വണ്ടി നമ്മുടെ കാതുമ്പിയ.

അമ്മു കാതുമ്പിയെ ഒന്ന് നോക്കി ആരാടി നമ്മട വീട്ടിൽ…

     വരമ്പിന്റെ ഇങ്ങുന്നേ അവൾ കണ്ടു ഒരു വല്യ കാർ വീടിന്റെ മുൻപിൽ… വാര്യത്തെ ടീവി കണ്ടിട്ടുണ്ട് ഇത് പോലത്തെ കാർ അല്ലാതെ ഈ അമ്മൂട്ടി ഇതെങ്ങനെ കാണാനാ.

ആരായിരിക്കും അത് ഇനിയും എന്ത് പരീക്ഷണമാ ഞാൻ നേരിടേണ്ടത്.ഒരായിരം ചോദ്യങ്ങൾ അവളുടെ ഉള്ളിലൂടെ കടന്നു പോയി… ഹൃദയം പെരുമ്പറ കൊട്ടുന്നു..

         അമ്മൂട്ടിക് ആകെ ഒരു ഭയം ആണ് തോന്നുന്നത് അവൾ പതുകെ കാർ ന്റെ അടുത്ത് ചെന്ന് നോക്കി. അതിൽ ഒന്ന് തൊട്ടു..ആദ്യായിട്ടാണെ ഇങ്ങനത്തെ വല്യ കാർ കാണുന്നേ അപ്പൊ ഒരു ആകാംഷ.. അപ്പോഴാണ് അവൾ ശ്രദ്ധിച്ചേ കാറിൽ ചാരി ഒരാൾ നിക്കുന്നു അല്പം പ്രായം ഉണ്ട് ഒരു 50 വയസ് മുകളിൽ കണ്ടിട്ട് ഡ്രൈവർ ആണന്നു തോന്നുന്നു.. അയാളെ ഒന്ന് നോക്കി അവൾ ഉമ്മറത്തേക് കേറി.

      മോളു വന്നോ അച്ഛൻ ആണ്  അച്ഛന്റെ അടുത്ത് പ്രായം ആയ ഒരു സ്ത്രീ അപ്പൊ അവരാണ് കാറിൽ വന്നത്. സിനിമയിൽ ഒകെ കാണുന്ന പോലെ ഒരു മുത്തശ്ശി… എന്ത് ഭംഗിയാ കാണാൻ…

അവരും അമ്മൂനെ തന്നെ നോക്കി കണ്ണെടുക്കാൻ തോന്നാത്ത സൗന്ദര്യം… ഗ്രാമീണത ഒട്ടും കുറയാത്ത പെൺകുട്ടി അധികം ഒരുക്കം ഒന്നും ഇല്ലങ്കിലും ആരും കൊതിക്കുന്ന പെണ്ണ്…

       ഇതാണെന്റെ മൂത്ത മോൾ അമ്മു അച്ഛൻ പരിചയപ്പെടുത്തി….

അവൾ കൈ കൂപ്പി അവളുടെ കണ്ണിൽ ഇതാരാണെന്നുള്ള ചോദ്യം ഒളിഞ്ഞു കിടന്നു…

അത് മനസിലാക്കിയെന്നോണം അവർ പറഞ്ഞു. ഞാൻ അമ്മുന്റെ മുത്തശ്ശിടെ കുട്ടുകാരിയ സുഭദ്ര മേനോൻ  കുട്ടിക്ക് എന്നെ അറിയാൻ വഴിയില്ല…

പണ്ട് ഈ വീടും കുളവും കാവും ഒക്കെ ആരുന്നു ഞങ്ങളുടെ കളിത്താവളം….. ഒരുപാട് ചോറ് ഉണ്ടിട്ടുണ്ട് ഇവിടുന്നു…

   കുട്ടിടെ അച്ഛൻ ശേഖരൻ കുഞ്ഞായിരിക്കുമ്പോ വന്നിട്ടുണ്ട് ഇവിടെ എന്റെ മോനെ കൊണ്ട്. പിന്നീട് മുംബയിൽ ആയിരുന്നു അദ്ദേഹം പോയെ പിന്നെ എങ്ങും യാത്ര ഇല്ല….. ഇപ്പൊ കൊച്ചിയിലേക്കു താമസം ആയി……….

എന്റെ ലക്ഷ്മി പോയത് അറിഞ്ഞില്ല.. അറിഞ്ഞപോ നെഞ്ചു പൊട്ടി പോയി……… പക്ഷെ ഇപ്പോ മാറി എന്റെ ലക്ഷ്മി തന്നെയാ ഇത് ഒരു മാറ്റോം ഇല്ല… സുഭദ്രാമ്മ അമ്മുവിനെ ചേർത്തുപിടിച്ചു നെറുകയിൽ ചുംബിച്ചു. 

   അപ്പോഴേക്കും മായമ്മയും ശ്രീകുട്ടിയും ഇറങ്ങി വന്നു. മായമ്മയുടെ മുഖത്ത് ഒരു ചമ്മൽ ഉണ്ടായിരുന്നു… കാരണം അമ്മൂട്ടിക് മനസിലായി.. ചായക് പാലില്ല പഞ്ചസാര ഇല്ല… എങ്ങനെ എല്ലാം ഉണ്ടാകും അവൾ അച്ഛനെ ഒന്ന് നോക്കി അയാൾ തല കുനിച്ചിരുന്നു..

   സുഭദ്ര ശേഖരനോട് പിനേം ഓരോന്ന് സംസാരിച്ചിരുന്നു.. അമ്മു അമ്മയെ കുട്ടി അടുക്കളയിലേക് പോയി..

മായമ്മ അമ്മുനെ നോക്കി… ആയമ്മക് എന്താ കൊടുക്കണ്ടേ കുട്ടി…

അമ്മു ശ്രീകുട്ടിയോട് പറഞ്ഞു നീ ചെന്ന് രാച്ചിയമ്മയോട് അല്പം പഞ്ചാര വാങ്ങി വാ കട്ടൻ കാപ്പി  കൊടുകാം അല്ലാതെ എന്ത് കൊടുക്കാനാ..

   സാരമില്ല കുട്ടി നികൊന്നും വേണ്ട.. അവർ തിരിഞ്ഞ് നോക്കി സുഭദ്രാമ്മ ചിരിച്ചോണ്ട് നിക്കുന്നു..

 മുത്തശ്ശി അത് എങ്കിലും…. അമ്മു വാക്കുകൾക് പരതി…….

  എന്താ നീ വിളിച്ചേ ഒരുപാടായി കൊതിക്കണ വിളി അവരുടെ കണ്ണ് നിറഞ്ഞു.. നിന്റെ മുത്തശ്ശി തന്ന ഞാൻ….. നിനക്ക് തുടർന്ന് പഠിക്കണോ കുട്ടി..

അമ്മു ഒന്ന് ഞെട്ടി…. എന്താ….എന്താ.. ചോദിച്ചേ..

ശേഖരൻ പറഞ്ഞു എല്ലാം.. നീ പ്ലസ്‌ 2 ഉയർന്ന മാർക്കിൽ പാസ്സ് ആയതും.. തുടർ പഠനത്തിന് കഴിയാത്തതും എല്ലാം.. അവനു നിന്നെ പഠിപ്പിക്കണം എന്നുണ്ട് അവനു നല്ല മാനസാന്തരം വന്നിട്ടുണ്ട്.

“മാനസാന്തരം”…….. അമ്മുന് പുച്ഛം തോന്നി.. ഞാൻ എന്ന ബാധ്യത ഒഴിപ്പിക്കാൻ ഉള്ള അടവ്.. അവർ 3 പേരും പരസ്പരം നോക്കി..

മായമ്മ പറഞ്ഞു തുടങ്ങി…. ഉയർന്ന  മാർക്കോടെ തന്നാ ന്റെ കുട്ടി പാസ്സ് ആയെ ഇവിടെ നിന്നും 2 മണിക്കൂർ പോണം കോളേജിലെക്..ഹോസ്റ്റലിൽ നിർത്താൻ….മായമ്മയുടെ തൊണ്ട ഇടറി…

    ഞാൻ പടിപികാം ഇവളെ നിങ്ങൾക് വിരോധം ഇല്ലാച്ചാൽ… എന്റെ വീട്ടിൽ ഞാൻ……..ഹാ ഞാൻ മാത്രമേ ഉള്ളു അവർ ഒന്ന് പതറി… അവിടെ നിർത്തി പടിപികാം.. പുതിയ അധ്യയന വർഷം തുടങ്ങി എന്നാലും മാമംഗലം സുഭദ്ര വിചാരിച്ചാൽ ന്റെ കുട്ടിക്  അഡ്മിഷന്  ഒരു പാടും ഇല്ല..

നിനെക്കെന്ത് പഠിക്കാൻ ആണ് ആഗ്രഹം.

         BSC MATHS അവൾ ഉത്സാഹത്തോടെ പറഞ്ഞു..

മ്മ്മ് നമ്മക് ശരിയാകാം….. കുട്ടി ഇന്ന് തന്നെ എന്റെ കൂടെ പോര് സെര്ടിഫിക്കറ്റ്സ് ഉൾപ്പടെ വേണ്ട ഡോക്യൂമെന്റസ് എടുത്തോളൂ……

 അവൾ മായമ്മയെ നോക്കി…. അവർ സന്തോഷത്തോടെ കണ്ണ് തുടക്കുന്നു…. ന്റെ കുട്ടിക് നല്ല ഭാവി നിക്ക് അത് മതി….

      എല്ലാവരുടെയും സമ്മതത്തോടെ അവൾ സുഭദ്രയുടെ കൂടെ കാറിൽ കയറി.. ചെറിയ ഒരു ബാഗ് ഉണ്ടായിരുന്നുള്ളു അവൾക് എടുക്കാൻ.

    കണ്ണിൽ നിന്നും മായും വരെ അവൾ എല്ലാവരെയും തിരിഞ്ഞു നോക്കി.. ഉള്ളിൽ ഒരു വിങ്ങൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരം..

അവൾ ചെറുതായി ഒന്ന് മയങ്ങി ഉണർന്നപ്പോൾ ഒരു വല്യ town ആണ് … ഒന്നും മനസിലാകുന്നില്ല എന്തോ ഒരു അസ്വസ്ഥത.. ആദ്യമായിട്ടാണ് താൻ ഇതൊക്കെ കാണുന്നത്..

അവൾ മുത്തശിയെ നോക്കി അവർ എന്തോ ചിന്തയിലാണ് മുഖത്ത് അല്പം  ടെൻഷൻ കാണുന്നു എന്തിനെയോ അവർ ഭയക്കുന്ന  പോലെ

മുത്തശ്ശി എന്താ ആലോചിക്കുന്നേ….

   ങേ….. ഏയ്‌ ഒന്നുമില്ല കുട്ടി ഞാനിങ്ങനെ ഓരോന്ന്….അവർ വാക്കുകൾക്കായി പരതി…..

എന്തോ പറയാൻ വന്നിട്ട് അവർ വാക്കുകൾ വിഴുങ്ങി ചിന്തയിലാണ്ടു..

ഈ യാത്രയിൽ ഒന്നും ഡ്രൈവർ ഒന്നും മിണ്ടിയില്ല. സുഭദ്രയുടെ ആജ്ഞകൾ അനുസരിച്ചതേ  ഉള്ളു.. അയാളും എന്തോ മറക്കുന്ന പോലെ.. ഇവർ എന്തൊക്കെയോ ഒളിക്കുന്നു എന്റെ തോന്നൽ ആണോ..

        സോമ വണ്ടി ഒന്ന് സുരഭി textiles നിർത്തണം കുട്ടിക് കുറച്ച് ഡ്രസ്സ്‌ എടുക്കണം.. ഡ്രസ്സ്‌ എടുക്കുമ്പോഴും സുഭദ്ര ആകെ ടെൻഷനിൽ ആയിരുന്നു അമ്മു ന്റെ മുൻപിൽ ചിരിക്കാൻ പാടു പെടുന്ന പോലെ…

      അവർ കാറിൽ കയറി അല്പം കൂടെ ഉള്ളു വീട്ടിലേക് ..  സൂര്യൻ ചക്രവാള സീമയിൽ മറയാൻ പോകുന്നു അതിന്റെ ചുവപ്പ് കാണുമ്പോ സുഭദ്രയുടെ നെഞ്ചു പിടഞ്ഞു ഇനി എന്തൊക്കെ കാണണം ദൈവമേ..

മോളെ…….

എന്താ മുത്തശ്ശി… മുത്തശ്ശി മോളോട് ഒരു കാര്യം പറഞ്ഞാൽ മോൾ പേടിക്കരുത്.. എന്തും നേരിടാൻ ഉള്ള ധൈര്യം വേണം ന്റെ കുട്ടിക്. അത് പറയുമ്പോൾ അവരുടെ മുഖം എന്തിനെയോ ഭയക്കുന്നത് പോലെ തോന്നി.

എന്താ മുത്തശി…..

ആ… ആ.. ആ വീട്ടിൽ ഞാൻ…ഞാൻ..  മാത്രം അല്ല മോളെ ഒരാൾ കൂടി…. ഒരാൾ കൂടി ഉണ്ട്… അവർ വിക്കി വിക്കി പറഞ്ഞു…

ആര്….അവളിൽ ആകാംഷ ഉടലെടുത്തു…

 “ഹരി “….ന്റെ ഹരികുട്ടൻ….. അവൻ.. അവനെ പേടിയാ ഞങ്ങള്ക്ക്…സോമൻ തിരിഞ്ഞു നോക്കി ആ മുഖത്ത് പരിഭ്രമം നിറഞ്ഞിരുന്നു.അത് അവളെ കൂടുതൽ ഭയപ്പെടുത്തി.

ആ.. ആരാ മുത്തശ്ശി ഹരി..

എന്റെ മകന്റെ മകൻ എന്റെ പേരക്കിടാവ്..

ഒരു പേരക്കിടാവിനെ മുത്തശ്ശി ഇത്ര മാത്രം ഭയക്കുന്നത് എന്തിനായിരിക്കും…? അയാൾക്കിനി വല്ല ഭ്രാന്തും ഉണ്ടോ..? ആവോ വീണ്ടും പരീക്ഷണം ആണോ ഈശ്വര !..

 അവർക്കിടയിൽ ആകെ നിശബ്ദത പരന്നു.. അത് അവൾക് കൂടുതൽ ഭയം ഉളവാക്കി…..എങ്കിലും ഉള്ളിലെ ഭയം പുറത്ത് കാട്ടാതെ അവൾ ഇരുന്നു. എന്തും നേരിടാൻ തയാറാണ് തനിക് പഠിക്കണം. അത് മാത്രം ഉള്ളു മനസ്സിൽ… ഇങ്ങനെ ഒരു അവസരം ഇനി കിട്ടില്ല..

 കാർ ഗേറ്റ് കടന്നു ഒരു വല്യ വീടിന്റെ മുൻപിൽ നിന്നു.അവർ കാറിൽ നിന്നും ഇറങ്ങി…

ഇത് വീടോ കൊട്ടാരമോ.. എന്ത് ഭംഗിയാ കാണാൻ..

   വാ….മോളെ അകത്തേക്കു കടന്നു വാ…

“ലതേ”….. ഒരു 40 വയസ് മുകളിൽ ഉള്ള സ്ത്രീ ഇറങ്ങി വന്നു.. കറുത്ത ആണെങ്കിലും നല്ല ഐശ്വര്യം.. ജോലിക്കാരി ആണന്നു തോന്നുന്നു..

കുട്ടീടെ ബാഗും കവർ ഒകെ എടുത്തോളൂ..താഴെ എന്റെ മുറിയോട് ചേർന്നു ഉള്ള മുറി തന്നെ കുട്ടിക്ക് ഒരുക്കണം കേട്ടോ…

ലത ചിരിച്ചോണ്ട് ബാഗ് എടുക്കാൻ ഒരുങ്ങി….

വേണ്ട മുത്തശ്ശി ഇത് ഒകെ ഞാൻ എടുത്തോളാം…..

ഇങ്ങു തരു അമ്മൂട്ടി… ഞാൻ എടുത്തോളാം…..

എന്റെ പേരെങ്ങനെ……………?

അമ്മ വിളിച്ചു പറഞ്ഞിരുന്നു എന്നോട്…എനിക്ക് അറിയാം അമ്മയുടെ മനസ്‌ അത് കൊണ്ട് നേരത്തേ മുറി ഒകെ ഒരുക്കി അമ്മയുടെ അടുത്ത് തന്നെ… അവർ വാത്സല്യപൂർവ്വം അവളെ നോക്കി… പെട്ടന്നു തന്നെ നോട്ടം പിൻവലിച്ചു..

   ലത അവളെ മുറിയിലേക്കു കൂട്ടി കൊണ്ട് പോയി.. ഒരു വല്യ മുറി എല്ലാ സജ്ജീകരണങ്ങളും ഉണ്ട്. മുൻപിൽ വല്യ ഒരു അലമാര.. അതിലെ കണ്ണാടിയിൽ അവൾ അവളെ തന്നെ നോക്കി…

ഇനി എന്താണാവോ എന്റെ ജീവിതത്തിൽ സംഭവിക്കാൻ പോകുന്നത്.. എല്ലാവരും ഒരു അറവ് മാടിനെ നോക്കുന്ന പോലെ ആണ് നോക്കുന്നത്…

എന്താ അമ്മൂട്ടി ആലോചിക്കുന്നത്… മോളു പോയി കുളിച് വാ ലതാമ്മ കഴിക്കാൻ എടുകാം…. “ലതാമ്മ “… എന്റെ മായാമ്മേ പോലെ…

അവൾക് കരച്ചിൽ വന്നു അമ്മേം ശ്രീക്കുട്ടി മനസിലേക്ക് വന്നു…ഇല്ല കരയാൻ പാടില്ല ഞാനെ ഉള്ളു അവർക്കു. പഠിക്കണം ഒരു ജോലി വാങ്ങി അവരെ കര കയറ്റണം…….. ഇനി അതാണ് എന്റെ ലക്ഷ്യം….

കുളി കഴിഞ്ഞു അമ്മൂട്ടി കൊണ്ട് വന്ന ധാവണി മാറ്റി ഉടുത്തു… മുടി പിന്നിലേക്ക് കെട്ടി അല്പം ഭസ്മം തൊട്ടു….

മുത്തശ്ശി….. മോളു വന്നോ… വാ ആദ്യം കഴിക്കു…

ലത ചായയും കുറച്ച് പലഹാരങ്ങളും നിരത്തി… അവൾക് ഒന്നും കഴിക്കാൻ തോന്നിയില്ല ശ്രീകുട്ടയുട മുഖം ആണ് ഓർമ വന്നത്… ആർക്കും ഒന്നും തോന്നാതിരിക്കാൻ എന്തെക്കെയോ കഴിച്ചെന്നു വരുത്തി…

മനസ്സിൽ നിറയെ ഹരിയെ പറ്റി ഉള്ള ചിന്തകൾ ആയിരുന്നു…

ലതാമ്മ ഓട് ചോദിച്ചാലോ… എന്തിനാ അവർ ഹരിയെ ഭയക്കുന്നെ എന്ന്…. അല്ലെ വേണ്ട ഈ വീട്ടിൽ മൊത്തത്തിൽ ഒന്ന് നോകാം ഇനി വല്ല ഭ്രാന്തും കൂടി ചങ്ങലക് ഇട്ടേക്ക്‌വാണെങ്കിലോ….

ചെ…. ഞാൻ എന്തൊക്കെയാ ചിന്തിക്കുന്നേ… അവൾ പുറത്തേക് ചെന്നു… വിശാലമായ മുറ്റം നിറയെ പലതരത്തിൽ ഉള്ള ചെടികൾ പക്ഷെ അവക്കൊന്നും ഒരു ഉണർവ് ഇല്ല……

സോമൻ ഒരു ഓരം ചേർന്ന് ചെടികൾക്കു വെള്ളം ഒഴിക്കുന്നു അവൾ പതിയെ അയാളുടെ അടുത്തേക് ചെന്നു…

   മാമ……

ഹമ്മ്… എന്താ മോളെ….

ഒന്നൂല്യ….. അവൾ ഒന്നും മിണ്ടാതെ നിന്നും അവൾക് എന്തോ ചോദിക്കണം എന്നുണ്ട് അത് മനസിലാക്കി അയാൾ പറഞ്ഞു….

കുട്ടി പേടിക്കണ്ട ഞങ്ങൾ എല്ലാവരും ഉണ്ടല്ലോ ഇവിടെ.. ലത എന്റെ ഭാര്യ ആണ്… എന്ത് ആവശ്യം ഉണ്ടെങ്കിലും അവളോട് പറഞ്ഞ മതി…ഞങ്ങൾ ഈ ഔട്ട്‌ ഹൌസിൽ ആണ് താമസിക്കുന്നത്…… സുഭദ്രാമ്മയുടെ മനസ്‌ അത്ര വലുതാണ് അത് കൊണ്ട് ഞങ്ങള്ക് തല ചായ്ക്കാൻ ഒരിടം കിട്ടി… പാവം എന്നാലും അവർക്ക് ഈ വിധി…. അത് മാത്രം ഉള്ളു സങ്കടം…

    ഹരി ആണോ പ്രശനം അവൾ ചോദിച്ചു..

ഹരി അല്ല കുട്ടി ഹരിയേട്ടൻ മോളേക്കാൾ ഒരുപാട് മുതിർന്നതാ.. ഹരി കിഷോർ എന്ന ഹരികുട്ടൻ….. 30 വയസ് ആകുന്നു ഹരികുട്ടന്…

   ഹരിയേട്ടന് ഭ്രാന്ത് വല്ലതും…….. ആണോ….. അവൾ നിർത്തി നിർത്തി ചോദിച്ചു….

ഭ്രാന്തോ…. ഹാ.. ഹാ.. ഹാ.. ഹാ.. അയാൾ പൊട്ടി ചിരിച്ചു… “ഭ്രാന്താണെൽ ചങ്ങലക് ഇടാം ചങ്ങലക് ഭ്രാന്ത് പിടിച്ചാലോ “……

അതാ ഇപ്പൊ അവസ്ഥ… അയാൾ ഒന്ന് ദീർഘ നിശ്വാസം വിട്ടു…

ചെകുത്താനാ കുഞ്ഞേ….. ചെകുത്താൻ…..

അവൾക് ഒന്നും മനസിലായില്ല

എവിടെ നിന്നോ അരോചകമായ ശബ്ദം…. ഘട ഘട എന്ന്….

സോമന്റെ മുഖം മാറി… കുട്ടി പോയി അകത്തു മുറിയിൽ ഇരുന്നോ.. എന്ത് വന്നാലും പുറത്ത് ഇറങ്ങരുത്….

അവൾ സോമന്റെ മുഖത്തേക്ക് നോക്കി നിന്നു…

പോ… പോകാൻ അല്ലെ പറഞ്ഞത്…. അയാൾ അലറി..

അവൾ പേടിച് ഓടി ഹാളിൽ ലതയും സുഭദ്രയും അവളെ നോക്കി നിൽക്കുകയായിരുന്നു.. അവരുടെ മുഖത്ത് ഭയം..

ലത അവളെ പിടിച്ചു വലിച്ചു മുറിയിൽ കൊണ്ട് ഇരുത്തി കതകടച്ചു.. ശ്വാസം നേരെ ഒന്ന് വിട്ടു..

 പുറത്ത് ഒരു ബുള്ളറ്റ് വന്നു നിന്നു അതിൽ നിന്നും എല്ലാവരും ഭയപ്പെടുന്ന അയാൾ അതെ.

              “ചെകുത്താൻ “……………….

(തുടരും )

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Title: Read Online Malayalam Novel Chekuthante pennu written by Mizhi Mohana

5/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ചെകുത്താന്റെ പെണ്ണ് – Part 1”

Leave a Reply

Don`t copy text!