Skip to content

ചെകുത്താന്റെ പെണ്ണ് – Part 2

chekuthante pennu novel

പുറത്ത് എന്തായിരിക്കും… ബുള്ളറ്റിന്റെ ശബ്ദം നിലച്ചിട്ടുണ്ട്…

അവൾ ഡോർ ന്റെ ഓരം ചേർന്ന് കാതോർത്തു നിന്നു…. ഇനി ഹരിയേട്ടൻ ആണോ അത്.. അതായിരിക്കുമോ അവർ ഭയന്നത്…അതുകൊണ്ടാണോ എന്നെ അവിടെ നിന്നു മാറ്റിയത്…… അതെ ഹരിയേട്ടൻ ആയിരിക്കും…….. അവളുടെ ഹൃദയം അവളുടെ നിയന്ത്രണങ്ങൾക് അതീതമായി പെരുമ്പറ കൊട്ടി തുടങ്ങി…… ശ്വാസത്തിന്റെ ഗതി മാറി…..

പുറത്ത് എന്തക്കയോ തട്ടി മറിയുന്ന ശബ്ദം.. ഗ്ലാസുകൾ ഉടയുന്നു..ആരോ വലിച്ചെറിയുകയാണ്…

“തള്ളേ “……ഞാൻ ചോദിച്ച കാശ് തരാൻ നിങ്ങളുടെ കൈയിൽ ഇല്ല…  അക്കൗണ്ട് നിങ്ങൾ ആരോട് ചോദിച്ചിട്ടാ ഫ്രീസ് ചെയ്തത്… അയാൾ അലറി…

നിങ്ങടെ ഏതു വകയിലെ മോളെ ആണ് നിങ്ങൾ ഇവിടെ കൊണ്ട് വന്നത്…….അതോ നിങ്ങടെ കെട്ട്യോന്റെ ജാരസന്തതിയോ……….

അവൻ ഒന്ന് നിർത്തി…. കണ്ണിൽ രോഷം ഇരച്ചു നിന്നു…..

സുഭദ്രയുടെ കണ്ണിൽ ഭയം ഇരട്ടിച്ചു… അവൻ അവരെ മുടി കുത്തിൽ പിടിച്ചു ഭിത്തിയോട് ചേർത്ത് നിർത്തി………

  വിട് മോനെ ഹരി എന്നെ വിട്……ഞാൻ പറയട്ടെ…

നിങ്ങൾ ഒന്നും പറയണ്ട….. എങ്ങാണ്ട് കിടന്ന ഒരുത്തിയെ വിളിച്ചോണ്ട് ഇവിടെ  കൊണ്ട് വന്നു ജീവിപ്പിക്കാം എന്ന് നിങ്ങൾ വിചാരിക്കണ്ട…..

ഞാൻ ഒന്നും അറിയില്ല എന്ന് കരുതിയോ…. വിളികാം അവളെ… ഇന്ന് തന്നെ അവളെ ഇറക്കി വിട്ടോണം…

…സോമനും ലതയും കൂടി ഹരിയെ തടയാൻ ശ്രമിച്ചു… വിട് കുഞ്ഞേ മുത്തശിയെ .. വിട് കുഞ്ഞേ…

..

മാറി നിക്കടോ… നീയും നിന്റെ ഭാര്യയും കൂടി ഇവിടെ  തിന്നു മുടികുന്നേ പോരാഞ്ഞു എന്നെ ഭരിക്കാൻ വരുന്നോ…

അവർ ഒന്നും മിണ്ടിയില്ല പറഞ്ഞിട്ട് കാര്യം ഇല്ല…

സുഭദ്രയുടെ മുടി കുത്തിൽ ഉള്ള പിടി മുറുക്കികൊണ്ട് കൊണ്ട് ഇരുന്നു….

വിളിക്കു തള്ളേ…. അവളെ….

അങ്ങനെ ഒരാൾ…. ഇവിടെ….ഇല്ലാ… ഇല്ല മോനെ… സുഭദ്ര വിക്കി വിക്കി പറഞ്ഞു…. രക്ഷപെടാൻ അതെ ഉള്ളു മാർഗം… ഇപ്പോൾ അമ്മുനെ ഇവൻ കണ്ടാൽ……

എന്നെ പറ്റിക്കാൻ നോക്കുന്നോ ഉടലോടെ സ്വർഗത്തിൽ അയക്കും ഞാൻ…. ഇവൾ ഒഴികെ ഇവിടെ മറ്റൊരു സ്ത്രീ കയറരുതെന്നു ഞാൻ പറഞ്ഞിട്ടിലെ….

ഇത് എന്റെ വീടാണ് ഇനി ഇവിടെ ഒരു സ്ത്രീ വരാൻ പാടില്ല…അവൻ സുഭദ്രയെ അടിക്കാൻ കൈ ഓങ്ങി…

ഹരിയേട്ടാ……..

അവൻ തിരിഞ്ഞു നോക്കി അവനെ രൂക്ഷമായി നോക്കി നിൽക്കുന്ന അമ്മു……

അവളുടെ നോട്ടത്തിൽ അവൻ ഒന്ന് പതറി…..ആ നോട്ടം എവിടെയോ……. തന്റെ തോന്നലാണോ…

സുഭദ്രയുടെ മേലുള്ള പിടി വിട്ടു… പക്ഷെ സ്ഥലകാല ബോധം വീണ്ടെടുത്ത അവൻ ആക്രോശിച്ചു…

ആരാടി ഹരിയേട്ടൻ…. call me  sir…ഞാൻ ആരുടേം ഏട്ടൻ അല്ല എന്നെ ആരും അങ്ങനാ വിളിക്കണ്ടാ…

     ശരി അങ്ങനെ വിളികേണ്ടെങ്കിൽ വേണ്ട.. ഹരി സാർ.. എനിക്കും അതാ ഇഷ്ടം………

അല്ലാണ്ട് ഏട്ടാ എന്ന് വിളിക്കാൻ നിങ്ങൾ എന്റെ സഹോദരനോ ഭർത്താവോ ഒന്നും അല്ലല്ലോ..

അവളുടെ മറുപടിയിൽ ഹരി ഒന്ന് പതറി.. ആണുങ്ങൾ പോലും തന്റെ മുൻപിൽ നിന്നു ഇങ്ങനെ സംസാരിച്ചിട്ടില്ല..

ഇവൾ….. ച്ചെ…..അവനു ദേഷ്യം നിയന്ത്രിക്കാൻ ആവാതെ മുഷ്ടി ചുരുട്ടി ഭിത്തിയിൽ ആഞ്ഞിടിച്ചു…

അവന്റെ കൈ നന്നായി വേദനിച്ചു പെട്ടന്നു അവൻ കൈ ഒന്ന് കുടഞ്ഞു….

അമ്മൂന് ഭയം ഉള്ളിൽ തോന്നിയെങ്കിലും പുറത്തു കാട്ടാതെ അവൾ പറഞ്ഞു………വല്ല കാര്യം ഉണ്ടോ സ്വന്തം ദേഹം എങ്കിലും നോക്കണ്ടേ……

ഡീ………. അവൻ ചീറി കൊണ്ട് അവളുടെ നേരെ കൈ ഓങ്ങി…. അടി വീണു എന്നാണ് എല്ലാവരും കരുതിയെ… അവളും… അവൾ പേടിച്ചു രണ്ടുകൈ കൊണ്ട് മുഖം പൊത്തി കുനിഞ്ഞു….

അടിക്കാൻ ഓങ്ങിയ കൈ പിൻവലിച് അവളെ രൂക്ഷമായി നോക്കിട്ടു അവൻ പോയി…. അവൻ സ്റ്റെപ് കയറി പോകും വരെ അവൾ നോക്കി നിന്നു…

എല്ലാവരുടെയും ശ്വാസം നേരെ വീണു…

അവൾ സുഭദ്രയുടെ അടുത്തേക് ചെന്നു അവർ അവളെ കെട്ടി പിടിച്ചു കുറെ കരഞ്ഞു..

മോളെ നീ എന്ത് ധൈര്യത്തിലാ ഹരികുഞ്ഞിനോട് അത്രേം പറഞ്ഞത്… സോമനാണ്

അത് മാമ എനിക്ക് അറിയില്ല… ഞാൻ എന്താ പറഞ്ഞത്… എനിക്ക് എങ്ങനെ ഇത്ര ധൈര്യം വന്നു… ആരോ എന്നെ കൊണ്ട് ചെയ്യിച്ചത് പോലെ… എല്ലാം യാന്ത്രികമായി തോന്നി…

മം….ഹരികുഞ്ഞു.. അടിക്കാൻ കൈ പൊക്കിയപ്പോ ഞാൻ പേടിച്ചു പോയി.. അടി അല്ല നടക്കുന്നെ സംഹാരതാണ്ഡവം ആയിരിക്കും.. എന്തോ ഭാഗ്യം ആണ് ഒന്നും സംഭാവികത്തെ….

എന്റെ ലതേ നീ ആ കുഞ്ഞിനെ വെറുതെ പേടിപ്പിക്കാതെ…..മോളു കുറച്ചു നേരം പോയി കിടന്നോ…

വേണ്ട മാമ… എനിക്ക് പേടി ഇല്ല…. ഉള്ളിലെ ഭയം അവൾ മറച്ചു പിടിച്ചു…. നേരം സന്ധ്യ ആയില്ലേ മുത്തശ്ശി.. നമ്മക് വിളക് വക്കാം… വീട്ടിലാണെങ്കിൽ ഇപ്പോ കാവിലും തിരി തെളിച്ചു കാണും… ശ്രീക്കുട്ടി അമ്മയും സന്ദ്യനാമം ചൊല്ലുവാരിക്കും…. അവളുടെ മുഖം തുടുത്തു….

  ഇവിടെ വിളക്കൊന്നും കൊളുത്താറില്ല കുഞ്ഞേ….

ങേ… സാന്ധ്യദീപം കൊളുത്തിലെ… ഈ മുത്തശ്ശി

ഉള്ള വീട്ടിലോ…

സുഭദ്രയുടെ മൗനം അവൾക് ആകാംക്ഷ ആണ് ഉണ്ടായത്….

ഹരി കുഞ്ഞിന് അത് ഒന്നും ഇഷ്ടം അല്ല… നിരീശ്വര വാദിയാ…

ഓഊ ചെകുത്താൻ അല്ലെ.. അപ്പോ പിന്നെ എങ്ങനെ ദൈവത്തെ വിളിക്കും അവൾ.. പറഞ്ഞത് കേട്ട് അവർക്കും ചിരി വന്നു…

എന്നാലേ…. ഇന്ന് ഈ വീട്ടിലെ ഉമ്മറ പടിയിൽ  സന്ധ്യദീപം തെളിയും..അത് തെളിയിക്കുന്നത് ഈ അമ്മുവും….

എല്ലവരും പരസ്പരം നോക്കി….

ഈ കുട്ടി എന്തൊക്കെയാ ഈ പറയുന്നത്…. അത് ഒന്നും വേണ്ട കുട്ടി…

നിങ്ങൾ ഒകെ ഇങ്ങനെ പേടിക്കുന്ന കൊണ്ടാണ് ഹരിയേട്ടൻ… അയ്യോ സോറി ഹരി സർ എങ്ങനെ തുടങ്ങുന്നത്…ഇതെങ്കിലും ചെയ്യാൻ കുറച്ചു ധൈര്യം കാണിക്കു…

വേണോ മോളെ……

വേണം മുത്തശ്ശി….എവിടെ പൂജാമുറി….

അവർ കൈ ചൂണ്ടിയ സ്ഥലത്തേക്ക് അവൾ ചെന്നു ആകെ പൊടി പിടിച്ചു കിടക്കുന്നു.. തുറന്നിട്ട്‌ വർഷങ്ങൾ ആയ പോലെ… അവളും ലതയും ചെറിയ രീതിയിൽ ഒന്ന് വൃത്തി ആക്കി… അത്യാവശ്യം നല്ല ഒരു വിളക് കഴുകി വൃത്തി ആക്കി…

അപ്പോഴേക്കും സോമൻ പോയി തിരിയും എണ്ണയും വാങ്ങി വന്നു… എത്രയും നാൾ ഇതിന്റെ ആവശ്യം ഇല്ലായിരുന്നല്ലോ….

അവൾ സന്ധ്യദീപം തെളിയിച്ചു…. എങ്ങു നിന്നോ ഒരു പ്രകാശം അവടെ പരന്നു….. ഇത്രയും നാൾ ഇല്ലാതിരുന്ന ഒരു ഐശ്വര്യം….

അവൾ സന്ദ്യനാമം ചൊല്ലുവാൻ തുടങ്ങി സുഭദ്രയും അവളുടെ അരികിൽ ഇരുന്നു… എന്തോ ഒരു മാറ്റത്തിന്റെ സൂചന പോലെ… അത് സർവനാശം ആണോ അതോ എല്ലാം കലങ്ങി തെളിയാൻ പോകുവാണോ… സുഭദ്രയും കൈ കൂപ്പി ഒരു ക്ഷമാപണം പോലെ അവരുടെ കണ്ണ് നിറഞ്ഞൊഴുകി….

ഇത് കണ്ടു കണ്ണ് നിറഞ്ഞ ലത സോമന്റെ അടുത്തേക് ചെന്നു…. വീട്ടിൽ ഒരു പെണ്ണ് വേണം എന്ന് പറയുന്നത് ഇതിനാണ്… നമ്മുക്കില്ലാത്ത ഭാഗ്യം….. ലത സോമനെ നോക്കി….

നല്ല ഓമനത്തം ഉള്ള കുട്ടി… സോമൻ ദൂരെക് നോക്കി അയാളുടെ കൺകോണിൽ അല്പം നനവ് പകർന്നു… പെട്ടന്ന് എന്തോ ഓർത്തത്‌ പോലെ അയാൾ ഞെട്ടി ലതയോട് ചോദിച്ചു..

ഹരികുഞ്ഞു…..

മുകളിലാണ്…

ഈശ്വര എപ്പോഴെങ്ങും ഇറങ്ങി വരാതിരുന്നാൽ മതിയാരുന്നു….

ഇല്ല  സോമേട്ട ഒന്നും സംഭവിക്കില്ല… എന്റെ മോൾ അവൾ ആ ചെകുത്താനെ ഒതുക്കും നോക്കിക്കോ….

നിന്റെ മോളോ…..

ലതക് നാണം വന്നു….. മം…. അതെ… അവൾ ഒളികണ്ണിട് അയാളെ നോക്കി….

കല്യാണം കഴിഞ്ഞ് 20 വർഷം ആയി ഒരു കുഞ്ഞിനെ അവർക്ക് ദൈവം കൊടുത്തില്ല…

അമ്മൂനെ കണ്ടപ്പോൾ തൊട്ടു അവളുടെ മാതൃത്വം വിങ്ങി തുടങ്ങിയിരുന്നു…. അവളോടുള്ള വാത്സല്യം  മതി ആവോളം സ്നേഹിക്കണം… അമ്മൂനെ… ഞാനും ഒരു അമ്മ ആകുവാണോ…

അപ്പൊ ഞാനോ…

ഈ സോമേട്ടന്റെ കാര്യം….

എനിക്കും ഒരു അച്ഛൻ ആകണ്ടേ.. ഞാൻ അല്ലെ എന്റെ മോളെ ആദ്യം കണ്ടത്….

അയ്യടാ ഞാൻ വിട്ടു തരില്ല… എന്റെ മോളെ… ലത ചിണുങ്ങി…..

സോമന് അത് കണ്ട് ചിരി വന്നു…

ഡീീീ…… ഒരു അലർച്ച അവർ ഞെട്ടി തിരിഞ്ഞു… മുകളിൽ നിന്നും ഹരി പാഞ്ഞു വരുന്നു…. അവൻ സ്റ്റെയർകേസ് ചാടി കടന്നു… അമ്മുന്റെ അടുത്തേക് ചീറി കൊണ്ട് വന്നു..

സുഭദ്ര പേടിച്ചു ഭിത്തിയോട് ചേർന്ന് കണ്ണുകൾ അടച്ചു അവന്റെ ഈ ഭാവം അവർക്ക് ഭയം ആണ്….

അവൻ അമ്മുവിന്റെ നേരെ ആക്രോശിച്ചു… നിനക്ക് ഇത്ര ധൈര്യമോ… ഞാനായിട്ട് ഇത് എടുത്ത് കളയണോ അതോ നീ…..

വേണ്ട ഞാൻ വിളക് ഞാൻ തന്നെ മാറ്റികൊള്ളാം…

അപ്പോ നിനക്ക് ഭയം ഉണ്ട്…..

അയ്യേ അത് കൊണ്ട് അല്ല വിളക് അണയ്ക്കാൻ സമയം ആയി….ഇത് ഒന്നും അറിയിലെ ഹരി സാറിന്….

ഒരു നിമിഷം അവൻ പകച്ചു… പക്ഷെ അതിലും വാശിയോടെ അവളുടെ കവിളിൽ പിടി മുറുക്കി അവൻ…അവളുടെ കണ്ണിലേക്കു രൂക്ഷമായി നോക്കിയ അവൻ ഒന്ന് ഞെട്ടി….

“സഞ്ജന…. “….സഞ്ജു…. അവൻ കിതച്ചു കൊണ്ട് കൈ വിട്ടു….. ആ കണ്ണുകളിലേക്കു വീണ്ടും നോക്കാൻ അവനു ത്രാണി ഇല്ലാരുന്നു …..

അവൻ അലറി…… ഒരു ഭ്രാന്തനെ പോലെ…..

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Title: Read Online Malayalam Novel Chekuthante pennu written by Mizhi Mohana

3.9/5 - (9 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!