Skip to content

ചെകുത്താന്റെ പെണ്ണ് – Part 4

chekuthante pennu novel

ആകാംഷയോടെ അവൾ സുഭദ്രയെ നോക്കി… അവർ കട്ടിലിന്റെ പടിയിലേക് തല വച്ചു കിടന്നു… കണ്ണുനീർ തുള്ളികളെ നിയന്ത്രിക്കാൻ അവർ പാടു പെടുന്നുണ്ടായിരുന്നു….

 …. പറ മുത്തശ്ശി……………ഹരിയേട്ടൻ….ഏട്ടൻ… ഏട്ടൻ…. ആരെയാ….കൊന്നത്..? .. എന്തിനാ കൊന്നേ….?

  അവർ അവളെ നോക്കി…. ചുണ്ടുകൾ വിതുമ്പി..

അമ്മയെ….. അവന്റെ സ്വന്തം അമ്മയെ…… അവർക്ക് കരച്ചിൽ നിയന്ത്രിക്കാൻ ആയില്ല… എന്നോട് മോൾ ഇപ്പോൾ ഒന്നും ചോദിക്കരുത്…ഞാൻ… ഞാൻ പിന്നീട് പറഞ്ഞു തരാം…..

മം…. അവൾ മൂളി….

മോളുറങ്ങിക്കോ നല്ല ക്ഷീണം ഇല്ലേ… നാളെ കോളേജിൽ പോകേണ്ടത് അല്ലെ…അവർ അവളുടെ തലയിൽ തലോടി…. ഇപ്പൊ നീ മറ്റൊന്നും ആലോചിക്കണ്ട… കേട്ടല്ലോ….

അവൾ അവരെ നോക്കി….

അവരുടെ മുഖത്തെ ഭാവങ്ങൾ അവൾക് ഊഹിക്കാൻ കഴിയുന്നതിനും അപ്പുറം ആണ്…

അവൾ ഉറങ്ങി എന്ന് കണ്ടപ്പോൾ സുഭദ്ര… ഗാർഡനിലേക് പോയി… അവിടെ തൂക്ക് ഊഞ്ഞാലിൽ അവർ ഇരുന്നു…

എന്റെ കുഞ്ഞ്… എന്റെ ഹരി മോൻ… ഈശ്വര..

അവൾ…… പ്രിയ… പൂച്ച കണ്ണുള്ള ആ സുന്ദരി…ആരെയും മയക്കുന്ന… സൗന്ദര്യം… ആ വെള്ളാരം കണ്ണല്ലേ ഹരി മോനും…

ഓർമ്മകൾ ഒന്നും നശിക്കില്ല… അതെ അത് നമ്മളെ പിന്തുടരും… ഒരു വേട്ടപ്പട്ടിയെ പോലെ.. ദംഷ്ട്രകൾ നീട്ടി അത് പുറകെ ഉണ്ട്…..ചുടു ചോരയുടെ ഗന്ധം അവിടെമാകെ നിറഞ്ഞു… അവർ തന്റെ കൈകൾ ഒന്ന് മണത്തു അതിനും ചുടു ചോരയുടെ ഗന്ധം..

അവർ വല്ലാതെ വിയർത്തു….

ആ നിമിഷം ലത അങ്ങോട്ട് വന്നു… അമ്മ  എന്താ ഇവിടെ തനിച്ചിരിക്കുന്നേ….. എന്താമ്മേ.. നന്നായി വിയർകുന്നുണ്ടല്ലോ.. എന്തെങ്കിലും വയ്യാഴ്ക ഉണ്ടോ… സോമേട്ടനെ വിളിക്കട്ടെ…. ഹോസ്പിറ്റൽ പോകാം…..

വേണ്ട ലതേ… നീ എന്നെ ഒന്ന് പിടിച്ചേ…

ലതയുടെ കയ്യിൽ പിടിച്ചു അവർ വീട്ടിലേക് നടന്നു..

…… പഴയ കാര്യങ്ങൾ ഒകെ ആലോചിച്ചപ്പോ….

അമ്മ എന്തിനാ അത് ഒകെ ആലോചിക്കുന്നേ…. അത് ഒകെ നടന്നു കഴിഞ്ഞ കാര്യങ്ങളാണ്… അമ്മ തെറ്റ്.. ഒന്നും ചെയ്തിട്ടില്ലല്ലോ പിന്നെന്താ. …..

സുഭദ്ര ഒന്ന് ഞെട്ടി…. തെറ്റ്… ഞാൻ… അവർ ലതയുടെ കൈകളിൽ മുറുകി പിടിച്ചു.. അല്ലങ്കിൽ വീണു പോകും എന്ന് തോന്നി….

@@@@@@@@@@@@@@@@@@@@@@@@

കാർന്നോരു കൊണ്ട് വന്ന കുപ്പി കൈയിൽ എടുത്ത് കുടിക്കാൻ ഒരുങ്ങി ഹരി… പക്ഷെ അവനു എന്തോ.. കഴിയുന്നില്ല…

കാർന്നോരെ… ഡോ…. താനിതെവിടാ…..

എന്താ കുഞ്ഞേ…..

ഇന്നാ ഇത് പിടിച്ചോ… കുപ്പി അയാളുടെ നേർക് നീട്ടി…

കാറൊന്നൊരു വാ പൊളിച്ചു നില്കുവാന്….

എന്താടോ…. നോക്കുന്നെ….. വാ അടക്ക്…. ഈച്ച കേറും… അയാടെ അടുത്തോട്ടു നീങ്ങി ആ വാ അടച്ചോണ്ട് ഹരി പറഞ്ഞു….

അപ്പോഴും വിശ്വാസം വരാതെ അയാൾ ഹരിയെ നോക്കി….

താൻ എടുത്തോടോ…. അയാളുടെ താടിക്കു ഒന്ന് തട്ടി കൊണ്ട് അവൻ പുഞ്ചിരിച്ചു കൊണ്ട് ഇറങ്ങി പോയി…

അയാൾ കുപ്പി പിടിച്ചു കൊണ്ട് നിൽപ്പാണ്…. എന്ത് പറ്റി ഈ കുഞ്ഞിന്…. ആദ്യം ആയിട്ടാണ് ഇങ്ങനെ ഒകെ….

സമയം 2 മണി ആയിട്ടുണ്ട്….. സ്ട്രീറ്റ്‌ലൈറ് ന്റെ വെട്ടം മാത്രം… പ്രകൃതി ഉറക്കം ആണ്…. നന്നേ തണുപ്പും…. ഒരു കുഞ്ഞിനെ പോലെ അവൻ ആ തണുപ് ആസ്വദിച്ചു…. തന്നിലെ മാറ്റങ്ങളെ ഉൾകൊള്ളാൻ തയാറെടുക്കുന്നത് പോലേ.. അവൻ അറിയാതെ ചുണ്ടുകളിൽ ഒരു ചിരി പടർന്നു…

അവൻ ഡോർ തുറന്നു മുറിയിൽ കയറി കിടന്നു… തനിക് വരുന്ന മാറ്റങ്ങൾ…. അത് വേണ്ട എന്ന് ഒരു വശത്തു മനസ്‌ പറയുമ്പോൾ മറു വശത്തു ജീവിതം തിരിച്ചു പിടിക്കാൻ മനസ്‌ വെമ്പുന്നു … ജീവിക്കണം എന്ന ആഗ്രഹം … അവന്റെ ഉള്ളിലെ ആ പഴയ ഹരി….ആ  23 വയസുകാരൻ…ഇപ്പോഴും ജീവിതം കൊതിക്കുന്നു എന്ന സത്യം അവൻ മനസിലാക്കി…

@@@@@@@@@@@@@@@@@@@@@@@@

അമ്മു രാവിലെ തന്നെ റെഡി ആയി കോളേജ് പോകാൻ…. ആദ്യ ദിവസം ആയത് കൊണ്ട് അവൾ ധാവണി തന്നെ ചുറ്റി…. ചുരിദാർ ഇടാൻ അവൾക് ഒരു മടി പോലെ…. ദാവണി ആണ് ശീലം….

തലേ ദിവസം തോട്ടത്തിൽ നിന്ന് കിട്ടിയ മുല്ലപ്പൂക്കൾ കോർത്തു അവൾ മാല കെട്ടിയിരുന്നു… ഒന്ന് തന്റെ കണ്ണനും… ഒന്നു തനിക്കും….

അവൾ അത് തലയിൽ ചൂടി…..

എന്റെ മോള് നല്ല ചുന്ദരി ആയല്ലോ…. കണ്ണ് കിട്ടണ്ട ട്ടോ…

പോ ലതമ്മേ….. അവൾക് നാണം വന്നു…

അവൾ ഒരു ഗ്ലാസ് പാൽ അവൾക് നൽകി…

വേണ്ട ലതമ്മേ… ഞാൻ പാൽ കുടിക്കാറില്ല .. ഞങൾ ആരും കുടിക്കാറില്ല … അമ്മിണിയെ കറന്നാൽ കിട്ടുന്നെ മുഴുവൻ വിൽക്കും…അങ്ങനാ ജീവികുനെ….

അത് ഒകെ എനിക്ക് അറിയാം രാവിലേ ഒന്നും കഴിച്ചില്ലല്ലോ ഇതെങ്കിലും കുടിക്….. ലതയുടെ നിർബന്ധം കാരണം അവൾ അത് കുടിച്ചു….

സമയം ആകാറായല്ലോ… അമ്മ എന്തിയെ….

അവർ സുഭദ്രയുടെ മുറിയിലേക്കു ചെന്നു… അവൾ സുഭദ്രയുടെ കാലിൽ തൊട്ടു വന്ദിച്ചു…

അവർ അവളെ ചേർത്തു നിർത്തി നെറുകയിൽ ചുംബിച്ചു… “നന്നായി വരും “…..

സോമൻ റെഡി ആയോ ലതേ…

മ്മ്മ്…. ആയി….

എന്നാൽ വണ്ടി ഇറക്കാൻ  പറ… മോള് പോയി വണ്ടിയിൽ ഇരുന്നോ… ഞാൻ ഇപ്പോ എത്താം…

മം..ശരി മുത്തശ്ശി.. അവൾ സർട്ടിഫിക്കറ്റ് അടങ്ങിയ ഫയലും ബാഗുമായി…. മുറിയിൽ നിന്നും ഇറങ്ങി…

അവൾ ആകെ സന്തോഷത്തിൽ ആരുന്നു…. ഒരിക്കലും പ്രതീക്ഷിക്കാത്ത കാര്യങ്ങൾ… ആഗ്രഹങ്ങൾ ഉള്ളിൽ ഒതുക്കി… ജീവിക്കാൻ വിധിക്കപെട്ട തന്നെ പോലുള്ള എത്രയോ ജന്മങ്ങൾ.. അവർക്കായി സുഭദ്ര മുത്തശ്ശിയെ പോലുള്ള നന്മ മരങ്ങൾ പൂത്തുലയട്ടെ……

എവിടെ നോക്കിയാടി നടക്കുന്നെ……..

അവൾ ഞെട്ടി തല ഉയർത്തി നോക്കി…. അവൾ.. ഹരിയുടെ നെഞ്ചത് ചേർന്ന് നില്കുന്നു….

ഓരോന്ന് ആലോചിച്ചു വന്നപ്പോൾ അവൾ അറിയാതെ ചെന്നു ഇടിച്ചത് ഹരിയുടെ നെഞ്ചത്താണ്…………

സ്ഥലകാല ബോധം വീണ അവൾ പെട്ടന്നു  തന്നെ പുറകോട്ടു മാറി….. ഫയൽ മാറോട് ചേർത്തു തല കുനിഞ്ഞു നിന്നു…..

നീ എന്താ വല്ല ഉത്സവപ്പറമ്പിലും പോകുവാണോ… കോമാളി വേഷം കെട്ടി….. നീ കോളേജിലെക് തന്നെ ആണോ… അവൻ ചുണ്ട് കോട്ടി…..

അവളുടെ കണ്ണ് നിറഞ്ഞു…. അവൾ തിരിഞ്ഞു നടക്കാൻ ഒരുങ്ങി…..

നീ എവിടെ പോകുവാ……

അത്…. അത്.. ഞാൻ ഇത് മാറാൻ…..

കോളേജ് നിന്റെ അച്ഛന്റെ വക ആണോ…നിനക്ക് തോന്നുന്ന സമയത്ത് കേറി ചെല്ലാൻ…. പോകാൻ നോക്ക്……അവൻ അത് പറഞ്ഞു വണ്ടി എടുത്ത് പോയി….

സുഭദ്രയും ലതയും ഇത് കേള്കുന്നുണ്ടാരുന്നു….

വാ മോളെ നമുക്ക് പോകാം… അവൻ എന്തായാലും വേറെ ഒന്നും പറഞ്ഞില്ലാലോ സമാധാനം… അവർ രണ്ടു പേരും കാറിൽ കയറി…

അമലഗിരിയിലെ പ്രെസെജർ പെട്ടന്ന് തന്നെ തീർന്നു ….ശേഷം അവർ പ്രിൻസിപ്പൽ ന്റെ റൂമിൽ ചെന്നു…

ആഹ്…..സുഭദ്രാമ്മ വരും ഇരിക്കൂ…. അഡ്മിഷൻ പ്രോസെജർ എല്ലാം കഴിഞ്ഞില്ലേ…. MD ഇന്നലെ വിളിച്ചു പറഞ്ഞിരുന്നു….സീറ്റ്‌ അവൈലബിലിറ്റി അറിയാമല്ലോ… പക്ഷെ ഇങ്ങനെ ഒരാൾ പറയുമ്പോ….

സുഭദ്ര ചിരിച്ചു…..

ഈ കുട്ടി….?

എന്റെ സുഹൃത്തിന്റെ പേരമകൾ ആണ്… പാലക്കാട്ടു ആണ് വീട്… അവിടെ കുറച്ചു ഉൾഗ്രാമം കോളേജ് ഒകെ ദൂരെയാണ്.. പിന്നെ ഞാനിങ്ങു കൂട്ടി…..

പിന്നെയും കുറച്ചു നേരം അവർ എന്തൊക്കെയോ സംസാരിച്ചു… അവളുടെ വിശേഷങ്ങൾ പറഞ്ഞു….

ഹരി കിഷോർ ഇടക് വരാറുണ്ട് ഇവിടെ…. അയാൾ പറഞ്ഞു… കുറച്ചു മടിച്ചാണ് പറഞ്ഞത്…

മ്മ്മ്മ്….. തല്ലുണ്ടാക്കാൻ അല്ലെ…..

അത് സുഭദ്രമെ………

എനിക്ക് അറിയാം…. എല്ലാം……

പറഞ്ഞത് അബദ്ധം ആയി എന്ന് മനസിലായ പ്രിൻസിപ്പൽ…. വിഷയം മാറ്റി അമ്മുവിനോട് പറഞ്ഞു… എന്തായാലും സമയം ഇത്രേം ആയി…. ഇനി നാളെ മുതൽ ക്ലാസ്സിൽ കയറിക്കോ….

All  the best”.. കുട്ടി…. 

Thank you sir…..

എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ…. ഇനിയും കാണാം… പ്രിൻസിപ്പാലിനോട് യാത്ര പറഞ്ഞു അവർ ഇറങ്ങി…..

സുഭദ്ര അമ്മുവിന്റെ കൈയിൽ പിടിച്ചിട്ടിണ്ട്….

അവർ പാർക്കിങ്ങിലേക് നടന്നു… സുഭദ്ര അവളുടെ കൈ വിട്ടു കുറച്ചു മുന്നേ കേറി… അപ്പൊ പെട്ടന്നു ഒരു കാർ അമ്മുവിനെ  ഇടിച്ചു ഇടിച്ചില്ല എന്ന പോലെ നിന്നു…. അതിൽ നിന്നും ഒരു സുമുഖനായ യുവാവ് ചാടി ഇറങ്ങി….

എന്തെങ്കിലും പറ്റിയോ…… അയാൾ ആകെ പരിഭ്രമിച്ചു….

ഇല്ല….. ഒന്നും പറ്റിയില്ല….. അവൾ പറഞ്ഞു…

സുഭദ്രയും സോമനും ഓടി വന്നു…. അയ്യോ മോളെ……..

ങേ…. സുഭദ്ര മുത്തശ്ശിയോ…..

അരവിന്ദ് മോൻ …..

സുഭദ്ര തിരിഞ്ഞു അമ്മുനോട്… എന്താ മോളെ എന്തേലും പറ്റിയോ….

ഭാഗ്യം ഒന്നും പറ്റിയില്ല… ഞാനും ഒന്നു പേടിച്ചു…ഇതാണോ അച്ഛൻ ഇന്നലെ പറഞ്ഞ കുട്ടി…

ഹമ്മ്….. മഹേന്ദ്രൻ പറഞ്ഞോ…

പറഞ്ഞു.. അച്ഛനോട് ഇതിന്റെ പേരിൽ ചെറിയ ഒരു വഴക്കും നടന്നു….

സുഭദ്ര അരവിന്ദിനെ നോക്കി സംശയത്തോടെ…

വേറെ ഒന്നും അല്ല അഡ്മിഷൻ ക്ലോസ് ആയിരുന്നു.. പിന്നെ മാനേജ്മെന്റ് 1 സീറ്റ്‌ ഉണ്ട്.. എന്റെ ഒരു ഫ്രണ്ടിന്റെ സിസ്റ്റർ നു പറഞ്ഞു വച്ചതാ…

അത് പറഞ്ഞു ചെറുതായി ഉടക്കി…. പിന്നെ ഞാൻ തോറ്റു കൊടുത്തു മുത്തശ്ശിക്ക്  അല്ലെ… പിന്നെ മറ്റേ കുട്ടിക് വേറെ ഡിപ്പാർട്മെന്റ് കൊടുത്തു….

എന്തായാലും തോറ്റു കൊടുത്തത് നന്നായി… അരവിന്ദ് അമ്മുവിനെ ഒന്ന് നോക്കി ആ നോട്ടം അവൾക് അത്ര പിടിച്ചില്ല … അവൾക് എന്തോ പോലെ തോന്നി…..

എങ്കിൽ ഞാൻ ചെല്ലട്ടെ…..

ശരി മോനെ…..

അമ്മുവും സുഭദ്രയും കാറിൽ കയറി…..

കാറിൽ കയറിയപ്പോ തൊട്ടു സുഭദ്ര അരവിന്ദിന്റെ കാര്യം ആണ് പറയുന്നത്….

അമലഗിരിയുടെ എംഡി മഹേന്ദ്രൻ വർമ്മയുടെ ഏക മകൻ.. അരവിന്ദ് വർമ്മ…. അമലഗിരിയുടെ CEO ആണ്….

സുഭദ്ര അരവിന്ദിന്റെ സ്വഭാവത്തെ പറ്റി പറയുകയാണ്…. ഇത്ര ചെറുപ്പത്തിലേ ബിസിനസ്‌ എല്ലാം നോക്കി നടത്തുന്നു… നല്ല കുട്ടിയാണ്… മഹേന്ദ്രന്റെ ഭാഗ്യം…..

പക്ഷെ അമ്മുവിന് അരവിന്ദിനെ അത്ര പിടിച്ചില്ല..ഒരുപക്ഷെ ഹരിയോടുള്ള ആത്മബന്ധം ആയിരിക്കും അവൾക് അരവിന്ദിനോടുള്ള അകൽച്ച…..

അവൾ ഹരിയെപ്പറ്റിയാണ് ചിന്തിക്കുന്നത്…

സോമ സമയം  കുറെ ആയി ഇത് വരെ ഒന്നും കഴിച്ചിട്ടില്ല.. ഹോട്ടൽ ഗ്രീൻപ്ലാസയിലോട് വണ്ടി വിട് എന്തെങ്കിലും കഴികാം…

ശരി അമ്മേ…..

സോമൻ ഗ്രീൻപ്ലാസയുടെ മുൻപിൽ വണ്ടി നിർത്തി…. സുഭദ്രയും അമ്മുവും ഇറങ്ങി

ഞാൻ  പാർക്ക്‌ ചെയ്തിട് വരാം… അയാൾ വണ്ടിയുമായി പോയി…

അവർ ഹോട്ടലിലേക്കു കയറി… അമ്മുവിന് അത് ഒകെ ഒരു അത്ഭുദം ആണ്… നാരായണേട്ടന്റെ ചായക്കട മാത്രം താൻ കണ്ടിട്ടുള്ളു….

എന്തൊക്കെയോ ഓർഡർ ചെയ്തു.. സുഭദ്ര എല്ലാം അമ്മുവിന്റെ ഇഷ്ടത്തിന് വിട്ടു കൊടുത്തു എല്ലാം…

എല്ലാം പുതിയ രുചികൾ…

അവിടെ നിന്നും അവർ നേരെ പോയത് ബീച്ചിലേക്കാണ്….

ശരിക്കും അമ്മു ആഗ്രഹിച്ചത് ആണ് ഇത്… അവൾ കടൽ ആദ്യമായി കാണുകയാണ്…

ഒരു കൊച്ചു കുട്ടിയെ പോലെ അവൾ തുള്ളി ചാടി…. അവളുടെ പദങ്ങൾ തഴുകി ആ തിരകൾ അവളെ വരവേറ്റു…..

അധികം ഇറങ്ങല്ലേ കുട്ടി…. സുഭദ്ര വിളിച്ചു പറഞ്ഞു…

അവർ അവിടെ ഇരുന്നു…. അവളുടെ കളികൾ കണ്ടു കൊണ്ട്…

അൽപ സമയം കഴിഞ്ഞു അമ്മു വന്നു സുഭദ്രയുടെ അടുത്ത് ഇരുന്നു….

മുത്തശ്ശി…

എന്താ മോളെ…..?

ഞാൻ ഒരു കാര്യം ചോദിക്കട്ടെ…

മ്മ്മ്…. എന്താ..

ഹരിയേട്ടൻ…. ഹരിയേട്ടൻ എന്തിനാ.. അമ്മയെ കൊന്നത്….??

ആ ചോദ്യം അവർ പ്രതീക്ഷിച്ചിരുന്നു…

അവർ ആ കടലിന്റെ അനന്തതയിലേക് നോക്കി… ഒന്ന് ദീർഘ നിശ്വാസം വിട്ടു….

അമ്മുവിന്റെ കണ്ണുകളിൽ ആകാംഷ നിറഞ്ഞു…. പറ മുത്തശ്ശി പറ… എന്തിനാ ഹരിയേട്ടൻ അത് ചെയ്തത്….?

സ്വന്തം അമ്മയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടപ്പോൾ അവന്റെ നിയന്ത്രണം വിട്ടു അവൻ അവളെ…..

അന്ന് ഞങ്ങൾ മുബൈയിൽ ആയിരുന്നു…അവർ ഓർമ്മകളുടെ താളുകൾ അടർത്തി എടുത്തു..  ഹരിയുടെ മുത്തശ്ശന്റെ ബിസിനസ്‌ സാമ്രാജ്യം തഴച്ചു വളർന്നു… ശ്രീധർ ജി എന്ന എന്റെ ഭർത്താവിന്റെ കൈകളിൽ മുംബയിലെ ബിസിനസ്‌ സാമ്രാജ്യം ഒന്നിനൊന്നു വളർന്നു… എവിടെയും സമ്മതനായ മനുഷ്യൻ… അദ്ദേഹത്തെ കണ്ടാൽ നമസ്തേ എന്ന് പറഞ്ഞു എഴുന്നെല്കാത്തവർ ഇല്ല..

ആര് സഹായം  ചോദിച്ചാലും ഇല്ല എന്ന് അദ്ദേഹം പറഞ്ഞിട്ടില്ല…

അങ്ങനെ നാട്ടിൽ നിന്നും ജോലി തേടി വന്നതാണ് പ്രിയ.. അദ്ദേഹത്തിന്റെ സുഹൃത്തിന്റെ മകൾ കൂടിയാണ് അവൾ…. പൂച്ച കണ്ണുള്ള സുന്ദരി കുട്ടി…

…അവൾക് അവിടെ സ്‌റ്റെനോഗ്രാഫർ ആയിട്ട് ജോലി നൽകി അദ്ദേഹം…. ബോംബെ എന്ന മഹാ നഗരവുമായി പെട്ടന്നു തന്നെ അവൾ പൊരുത്തപ്പെട്ടു…

അവൾ ആകെ മാറി… പെട്ടന്ന് തന്നെ ഭാഷ പഠിച്ചു… വളരെ തന്മയത്തത്തോടെ അവൾ ക്ലൈന്റ്‌സ് നെ നേരിട്ടു… ബിസിനസ്‌ ഒന്നുടെ വളർന്നു……

അവളുടെ കഴിവിന്റെ പകുതി പോലും ഇല്ല ഞങ്ങളുടെ ഏക മകൻ അതായത് ഹരിയുടെ അച്ഛൻ നന്ദകിഷോർനു … അവന്റെ ലോകം കഥയും കവിതയും ഒകെ ആണ്…. ഭാവിയിൽ എങ്ങനെ അവനെ ബിസിനസ്‌ ഏല്പിക്കും എന്ന് ഓർത്തു അദ്ദേഹത്തിന് ആധി ആയിരുന്നു….

പക്ഷെ പ്രിയ… അവളെ നന്ദന്റെ കൈയിൽ ഏൽപ്പിച്ചാൽ എല്ലാം സുരക്ഷിതം ആകും എന്ന് അദ്ദേഹം കരുതി…..

അത് തെറ്റായില്ല… നന്ദൻ പ്രിയയെ വിവാഹം ചെയ്തു… ഹരി കൂടി വന്നപ്പോൾ ആ മധുരം ഇരട്ടി മധുരം ആയി…..

പക്ഷെ പോകെ പോകെ പ്രിയയിൽ ചില മാറ്റങ്ങൾ…അവൾക് ഹരിയെ ഉൾകൊള്ളാൻ പറ്റുന്നില്ല ഒന്നിനെയും….മുബൈയിലെ കുത്തൊഴിഞ്ഞ ജീവിതം… ബാറും ക്ലബും ഒകെ അവളെ മതിഭ്രമത്തിന്റെ കയത്തിലേക് തള്ളി വിട്ടു….

അവൾ ശരീര സൗന്ദര്യത്തിന്റെ അളവുകോൽ വർധിപ്പിക്കാൻ ഉള്ള ഓട്ടത്തിലാണ്.. അതിനിടയിൽ കുഞ്ഞിനെ നോക്കാൻ പോലും സമയം ഇല്ല….

മനഃപൂർവം ഒഴിവാക്കി അവനെ…. അവന്റെ ജനനത്തോടെ അവളുടെ ശരീര സൗന്ദര്യം പോയി എന്ന് പറഞ്ഞു അ കുഞ്ഞിനെ ഒരുപാട് ഉപദ്രവിക്കും…… ഒന്നും മനസിലാകാതെ പേടിച്ചു കരയുന്ന ആ നാലുവയസുകാരൻ… ഇന്നും എന്റെ നെഞ്ചിലെ നീറ്റൽ ആണ്…

അവസാനം അദ്ദേഹം എന്നോട് കുഞ്ഞിനെ കൊണ്ട് നാട്ടിൽ പൊക്കോളാൻ പറഞ്ഞു…. ഈ വീട് വാങ്ങി നേരത്തേ ഇട്ടിരുന്നു… ഞാൻ അവനെ കൊണ്ട് ഇങ്ങു പോന്നു…..

ഇടക് മുംബൈക്ക് പോകും പക്ഷെ പ്രിയ ഹരിയെ കാണാനോ സംസാരിക്കാനോ താല്പര്യം കാണിച്ചില്ല.. അതോടെ അവനു അവളോട് വെറുപ്പായി…..

അവന്റെ ലോകം ഞാൻ ആയിരുന്നു……

അപ്പൊ ഹരിയേട്ടന്റെ അച്ഛനോ…. അച്ഛൻ ഒന്നും പറഞ്ഞില്ലെ…????

ഇല്ല അവന്റെ വാ കൂടി അവൾ മൂടി കെട്ടി… ശരിക്കും പറഞ്ഞാൽ ബിസിനസ്‌ ഉൾപ്പടെ അവൾ ഏറ്റെടുത്തു….. മുത്തശ്ശന് പോലും അധികാരം നഷ്ടപ്പെട്ടു…..

12 വയസ് വരെ ഹരി ഞാനും നാട്ടിൽ നിന്നു… പിന്നീട് മുംബയിൽ പോയി..അദ്ദേഹത്തിന്റെ കാര്യങ്ങൾ കൂടി നോക്കണ്ടേ…….

പ്രിയ ക്ലബും ബിസിനസ്‌ ടൂറും ഒകെ ആയി സമയം ചിലവഴിച്ചു….

ഞങ്ങൾ നാലു ജന്മങ്ങൾ ഉണ്ടെന്നു പോലും അവൾ തിരിഞ്ഞു നോക്കില്ല…..

നന്നായി പഠിക്കും ഹരി…  മുത്തശ്ശൻ അവനെ പഠിപ്പിച്ചു….. ബി ടെക്കിനു അവനു റാങ്ക് കിട്ടി…

ആ സന്തോഷം പറയാൻ ഓടി വന്നതാ എന്റെ കുഞ്ഞു…. പക്ഷെ അവൻ കാണുന്നത് പ്രിയ…അവൾ മറ്റൊരാളോടൊപ്പം…….അവന്റെ നിയന്ത്രണം വിട്ടു….. അവൻ അവളെ……

പിന്നീട് അവന്റെ ജീവിതം മുംബൈ ജയിലിൽ ആയി 6 വർഷം…..

അദ്ദേഹം 4 വർഷം മുൻപ് പോയി….. ഇതെല്ലാം താങ്ങാവുന്നതിനും അപ്പുറം ആയിരുന്നു…. നെഞ്ചു പൊട്ടി അദ്ദേഹം…..

സുഭദ്ര നിയന്ത്രണം വിട്ടു കരഞ്ഞു….

അപ്പൊ ഹരിയേട്ടന്റെ അച്ഛനോ…..

അറിയില്ല…… അന്ന് പോയതാ… എവിടന്നു അറിയില്ല….

നമ്മുക്ക് പോകാം മോളെ എനിക്ക് ഒന്ന് കിടക്കണം…

അവർ അമ്മുവിന്റെ കൈയിൽ പിടിച്ചു കൊണ്ട് നടന്നു….

പാവം ഹരിയേട്ടൻ ചെയ്തത് തെറ്റാണ് പക്ഷെ….. ആരായാലും അത് അല്ലെ ചെയ്യൂ അവൾക് അവനെ ഓർത്തു സങ്കടം വന്നു….

അങ്ങ് ദൂരെ അവരെ നോക്കി ഹരിയുടെ പിന്നാലെ ഉള്ള ആ രണ്ടു കണ്ണുകൾ…. ആ കണ്ണിൽ ഇപ്പോൾ അഗ്നിയാണ്…. എല്ലാം ചുട്ടെരിച്ചു ചാമ്പൽ ആക്കാൻ ഉള്ള അഗ്നി…

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Title: Read Online Malayalam Novel Chekuthante pennu written by Mizhi Mohana

5/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!