Skip to content

ചെകുത്താന്റെ പെണ്ണ് – Part 9

chekuthante pennu novel

അമ്മു ഹരി പറഞ്ഞ കാര്യങ്ങൾ എല്ലാം ചാരുവിനോട് പറഞ്ഞു..

എന്തായാലും ഒരു കാര്യം സമാധാനം ആയി.. സായുജേട്ടനോട് ഹരിയേട്ടന് ദേഷ്യം ഇല്ല….

അതേടാ…. പാവം… ഇങ്ങേര്ക് ദേഷ്യം ആണന്നു കരുതിയ അത് മുൻപിൽ എങ്ങും ചെന്നു പെടാഞ്ഞത്…. അതെങ്ങനാ എല്ലാത്തിനോടും ദേഷ്യം അല്ലാരുന്നോ… ചെകുത്താന് …

 ഉവ്വേ…… എങ്ങനെ നടന്ന മനുഷ്യനാ.. അങ്ങേരെ കണ്ടാൽ എന്റെ ആരു മൂത്രം ഒഴിക്കും…. അങ്ങനെ ഉള്ള മനുഷ്യനെ…….നീ ഒറ്റ രാത്രി കൊണ്ട്….

 പോടീ അവിടുന്ന് ഒറ്റ രാത്രി കൊണ്ട് ഒന്നും അല്ല.. കുറെ ആയി…..

രണ്ടുപേരും ചിരിച്ചു….

എന്താ രണ്ടും കൂടെ ഒരു ചിരി… ഞങ്ങൾക് കേൾക്കാൻ പാടില്ലാത്തത് വല്ലോം ആണോ….

ഹരിയും അരവിന്ദും തോളിൽ കൈ ഇട്ടു നിൽകുവാണ്…..

ദൈവമേ ഇവർ ഒന്നായോ…. ചാരും അമ്മുവും  മുഖത്തോട് മുഖം നോക്കി……

ചെകുത്താൻ മാലാഖ ആയി ഗിരിരാജൻ പിന്നെ പറയണ്ട…. .. ചാരു പതുക്കെ അമ്മുന്റെ ചെവിയിൽ പറഞ്ഞു….

അമ്മു ചിരിച്ചു….

എന്താടി പറഞ്ഞെ…ഞങ്ങൾക്കിട്ട് ഉള്ള ട്രോൾ ആണല്ലേ..അരവിന്ദ് ചാരുവിന്റെ ചെവിക്കു പിടിച്ചു….അവൾ അവന്റെ നെഞ്ചിൽ ഒരിടി കൊടുത്തു…

പതുക്കെ ഇടിക്കടി…. ഞാൻ ഇപ്പോ തെറിച്ചു പോയേനെ…. ചാരു മുഖം വീർപ്പിച്ചു….

ചുമ്മാ പറഞ്ഞതാ പെണ്ണേ… അവൻ പുറകിൽ കൂടി കൈ ഇട്ടു അവളെ നെഞ്ചോട് ചേർത്തു നിർത്തി…

അമ്മുന് നാണം വന്നു അവൾ ഒളികണ്ണിട് ഹരിയെ നോക്കി…. അവനും അവളെ നോക്കുന്നുണ്ട്… അവൾ തല താഴ്ത്തി…..

അരവിന്ദ് ഇത് കാണുന്നുണ്ടായിരുന്നു….

അതേ ഹരി ഞങ്ങൾ താഴെ പോയി എന്തേലും ജ്യൂസ്‌ വാങ്ങി വരാം…. വേറെ എന്തേലും വേണമെങ്കിൽ പറഞ്ഞോ….

ആരു…  പോയിട്ടു വാ വരുമ്പോ എനിക്ക് രണ്ട് ഐസ്ക്രീം കൂടുതൽ വേണം അത് പറഞ്ഞു ചാരു അമ്മുന്റെ കൂടെ കട്ടിലിലേക് കയറി ഇരുന്നു…

അരവിന്ദ് രണ്ടു കയ്യും ചുരുട്ടി.. ചുണ്ടുകൾ കടിച്ചു കൊണ്ട് ചാരുനു നേരെ ചെന്നു…..

ഓ…….. നിനക്ക് രണ്ടല്ല പത്തു ഐസ്ക്രീം വാങ്ങി തരാം…. പോരേൽ രണ്ട് ഷവർമ കൂടി വാങ്ങി തരാം….

ങ്‌ഹേ… സത്യം ആണോ…. അവൾ ചാടി എഴുന്നേറ്റു….

നിന്നെ വല്ല ഇഡലി കുട്ടകത്തിലും ആണോ പെറ്റിട്ടെ… അവൻ അവളുടെ തലയിൽ ഒരു കൊട്ട് കൊടുത്തു.. അവളുടെ കയ്യും പിടിച്ചു പുറത്തേക്കിറങ്ങി….. ഡോർ പതുക്കെ അടച്ചു…

ഹരി എല്ലാം കണ്ട് കൊണ്ട് ഒരു കള്ള ചിരി ചിരിച്ചോണ്ട് നിൽകുവാണ്…

അവളുടെ കണ്ണുകളിലേക്കു അവൻ നോക്കി ആ മിഴികളിൽ അന്നേരം പ്രണയം മാത്രം ആണ്…

മ്മ്മ്മ്…… എന്തെ…. ഇങ്ങനെ നോക്കുന്നെ….

ആ നോട്ടം കൊത്തിവലിക്കുന്നത് പോലെ തോന്നി അവൾക്…. ഇനിയും ആ കണ്ണുകളിൽ നോക്കിയാൽ….താൻ ചിലപ്പോ… അവൾ അലസമായി ചുമരിലേക് നോക്കി…..

 അവന്റെ ശ്വാസം അവളുടെ മുഖത്തു തട്ടി…

അവൻ അടുത്ത് വന്നു കഴിഞ്ഞിരുന്നു..

ഹരി അവളുടെ മുഖം കൈകളിൽ കോരി എടുത്തു… ആ കണ്ണുകളിലേക്കു തന്നെ നോക്കി നിന്നു……

എന്താ…… ഹരിയേട്ടാ…… ഇങ്ങനെ നോക്കാതെ…

ഞാൻ നോക്കിയപ്പോ നീ എന്തിനാ കണ്ണ് മാറ്റിയെ….. എനിക്ക്  ഇങ്ങനെ നോക്കി കൊണ്ട് ഇരിക്കണം…..

അവൻ രണ്ടു കയ്യും അവളുടെ തോളിൽ വച്ചു…..

പതുക്കെ മുഖം അവളിലേക് അടുപ്പിച്ചു ….

ആ ശ്വാസത്തിന്റ ഗതി മാറിയിരുന്നു അത് അവളുടെ മുഖത്ത് തട്ടി… അവളുടെ നിശ്വാസം ഉച്ചത്തിൽ ആയി……

അവളുടെ മൂക്കിന്റെ തുമ്പത്തെ വിയർപ്പു കണങ്ങളിൽ  അവൻ മെല്ലെ ചുംബിച്ചു… അവൾ കണ്ണുകൾ അടച്ചു…. പതുക്കെ അവളുടെ അധരങ്ങൾ അവൻ സ്വന്തമാക്കി….

പുറത്ത് ആരോ വന്നപോലെ… അവൻ അവളിൽ നിന്നും തെന്നി മാറി…

ഡോർ തുറന്നു ഡോക്ടറും കൂടെ ഒരു നഴ്സും….

അമ്മു.. are you ok now….? ഡോക്ടർ ചോദിച്ചു..

അവൾ തലയാട്ടി… അയാൾ പൾസ്‌ ചെക് ചെയ്തു…

സിസ്റ്റർ ബിപി ഒന്ന് ചെക് ചെയ്തേക്കു…

നേഴ്സ് ബിപി ചെക് ചെയ്തു….

ആഹാ എല്ലാം നോർമൽ ആയല്ലോ… ഇന്ന് പൊക്കൊളു…. പിന്നെ ആവശ്യം ഇല്ലതെ ടെൻഷൻ അടിക്കരുത്… ഇപ്പോഴും മുഖത്തു ഒരു പരിഭ്രമം ആണ്…

അവൾ ഹരിയെ നോക്കി…. പിന്നെ ആ മുഖത്തും ഇതേ പരിഭ്രമം തന്നെയാ ഡോക്ടറെ എന്ന് താനെങ്ങനെ പറയും…. അവൾ ഒന്ന് ചിരിച്ചു….

Good ഇങ്ങനെ ചിരിച്ചിരിക്കണം….

പിന്നെ ഇത്…. ഹസ്ബൻഡ് ആണോ ….?

അയാൾ ഹരിയെ നോക്കി

അതേ …. ഹരി ചാടികേറി പറഞ്ഞു….

നന്നായി റസ്റ്റ്‌ എടുക്കണം….. അയാൾ ഡിസ്ചാർജ് എഴുതി കൊടുത്തു….

നേഴ്സ് ഇറങ്ങാൻ നേരെ അത് ഹരിയുടെ കൈയിൽ കൊടുത്തു ബില്ല് സെറ്റ് ചെയ്താൽ പോകാം….

അപ്പോഴേക്കും അരവിന്ദും ചാരുവും വന്നു…

ചാരുവിന്റെ കൈകളിൽ ഒരു കവർ നിറയെ ബേക്കറി ഐറ്റംസ് ഉണ്ട്… പുന്നെല്ലു കണ്ട എലിയെ പോലുണ്ട് അവടെ മുഖം….

എന്താടി ഇത്………. അവൾ ചാരുനോട് ചോദിച്ചു…

അവൾ ഒരു ഐസ്ക്രീം അവൾക് നേരെ നീട്ടി … അവൾ അത് വാങ്ങി…

ഹരിക്കും കൊടുത്തു….

വേണ്ട ചാരു കഴിച്ചോ…..

എന്റെ പൊന്നളിയ അങ്ങനെ പറയല്ലേ…. അവൾ അതുടെ അകത്താകും.. മൂന്നെണ്ണം കഴിച്ചു കഴിഞ്ഞു…

ഹരി അവളെ ഒന്ന് നോക്കി…. അവൾ ഞാൻ ഒന്നും അറിഞ്ഞിട്ടേ ഇല്ല എന്ന ഭാവത്തിൽ കഴിക്കാൻ തുടങ്ങിയിരുന്നു….. 

അവനു ചിരി വന്നു എന്നാലും പുറത്തു കാട്ടിയില്ല…

ഞാൻ പോയി ബില്ല് സെറ്റ് ചെയ്തിട് വരാം….

ഞാൻ കൂടെ വരാം അരവിന്ദും കൂടെ ഇറങ്ങി….

എന്റെ പെണ്ണേ നിന്നെ പോറ്റാൻ അരവിന്ദേട്ടൻ ബേക്കറി വീട്ടിൽ തന്നെ തുടങ്ങേണ്ടി വരുവല്ലോ….

ഈൗ….. അവൾ  ഇളിച്ചു… ….

അൽപ സമയത്തിന് ശേഷം അവർ  തിരിച്ചു വന്നു….

നമ്മുക്ക് ഇറങ്ങാം….. ഇനി ഇവിടെ നിക്കാൻ പറ്റില്ല…..

ചാരു പോയി എല്ലാം അടുക്കി വച്ചു…. ഒരു കവറിൽ ആക്കി….

അരവിന്ദ് അമ്മുനെ നോക്കി അവളുടെ കണ്ണുകൾ നിറഞ്ഞ ഒഴുകുന്നുണ്ട്….

അയ്യേ എന്തായിത് അമ്മു…. നീ പോകുന്നെ ഹരിടെ വീട്ടിലേക് തന്നെ അല്ലെ നിങ്ങൾക് എപ്പോളും കാണുകേം ചെയാം.. ഞങ്ങടെ കാര്യമോ… കോളേജിൽ വച്ചു പോലും മിണ്ടാൻ പറ്റുവോ…

മം.. അവൾ ചിരിച്ചു…..

വീട്ടിൽ ചെന്നാൽ അവടെ മുത്തശ്ശിയെ കണ്ടാൽ അവൾ എന്നെ മറക്കും നോക്കിക്കോ…. ആ സംസാരത്തിൽ ഒരു കുശുമ്പ് ഒളിഞ്ഞിരുന്നു…

ഞാൻ അങ്ങനെ ചെയ്യില്ല… അവൾ പരിഭവത്തോടെ അവന്റെ വയറിൽ ചുറ്റി പിടിച്ചു….

വീൽ ചെയർ എടുക്കണോ അളിയാ…. അരവിന്ദ് ചോദിച്ചു….

ഹരി അമ്മുനെ നോക്കി….

വേണ്ട ഹരിയേട്ടാ ഞാൻ നടന്നോളാം….. ഏട്ടൻ എന്റെ കൈയിൽ മുറുകെ പിടിച്ചാൽ മതി…

ഹരി അവളെ ചേർത്തു പിടിച്ചു തന്നെ താഴെ കൊണ്ട് വന്നു…

ഞാൻ കാർ എടുത്തോണ്ട് വരാം…..

അവൻ കാറുമായി വന്നു…. അമ്മു കയറി…

എന്നാൽ ഞങ്ങളും അങ്ങോട്ട്….

അരവിന്ദ്….. താങ്ക്‌സ്….. ഹരി അരവിന്ദിനോട് പറഞ്ഞു… ഒരു നല്ല സൗഹൃദത്തിൻറെ തുടക്കം…

ഡ്രൈവ് ചെയ്യുമ്പോഴും അമ്മുവിന്റെ കൈകൾ അവൻ നെഞ്ചോട് ചേർത്തിരുന്നു ………

വീട്ടിൽ എത്തിയപ്പോൾ സുഭദ്രയും ലതയും വാതുക്കൽ തന്നെ ഉണ്ട്… അവരെ പ്രതീക്ഷിച്ചു കൊണ്ട്….

അവർ ഓടി വന്നു….

മോളെ….. സുഭദ്ര അവളെ ചേർത്തു പിടിച്ചു…

ഹരി ചാവി ലതയുടെ കൈയിൽ കൊടുത്തു…. അമ്മുനെ നോക്കി പോട്ടെ  എന്ന് കണ്ണുകൾ കൊണ്ട് കാണിച്ചു മുകളിലോട്ടു പോയി…..

അവൾ അത് നോക്കി നിന്നു….അവൾക് ഉള്ളു വിങ്ങി…..

രണ്ട് ദിവസം അവൾ കോളേജിൽ പോയിട്ടില്ല ചാരു ഇടക് വരും.. അരവിന്ദ് കുറച്ചു മാറി ഇറക്കി വിടും.. മുത്തശ്ശിയുടെ മുൻപിൽ  അരവിന്ദ് തത്കാലം പെടേണ്ട എന്ന് കരുതി…

അന്ന് രാത്രി അവൾക് ഉറങ്ങാൻ ആയില്ല….

പകൽ മുഴുവൻ മുത്തശ്ശിയും ലതാമ്മേം  പുറകെ നടക്കുവാണ്…. ഹരിയേട്ടൻ ഇടക്കൊന്നു പുറത്തു പോയിട്ടു വരുന്നുണ്ട്  കഴിക്കാൻ ആണ് ….. ആരും  കാണാതെ പരസ്പരം കണ്ണുകൾ കഥ പറയുന്നത് അല്ലാതെ … ഒന്ന് സംസാരിക്കാൻ കഴിഞ്ഞിട്ടില്ല…

ഹരിക്കും നല്ല വിഷമം ഉണ്ട്.. ഒന്ന് മിണ്ടാതെ….രണ്ടു ദിവസം  അവനു അവളെ കാണാൻ തോന്നി…

ഇരുട്ടത് തന്റെ അടുക്കൽ ആരോ… മുത്തശ്ശി നല്ല ഉറക്കം ആണ്… അവൾ ചാടി എഴുനേറ്റു…ഒച്ച  ഉണ്ടാകുന്നെന് മുൻപ് വാ പൊത്തിയിരുന്നു…

” ഞാനാ…” മെല്ലെ അവളുടെ കാതിൽ അവൻ മന്ത്രിച്ചു….

അയ്യോ….. മുത്തശ്ശി അവൾ പതുക്കെ പറഞ്ഞു….

എനിക്ക് കാണണം എന്ന് തോന്നി……

എനിക്കും…

നാളെ കോളേജിൽ വരും ഞാൻ… അരവിന്ദിനോട് എല്ലാം സെറ്റ് ആക്കിട്ടുണ്ട്.. നമ്മക് ഉച്ചക്ക് ശേഷം ഒരു ഔട്ടിങ്….

എങ്ങനെ…?

അത് ഒകെ ഉണ്ട്… പിന്നെ ചാരു രാവിലെ വരും.. ആ സോമന്റെ കൂടെ  പോകണ്ട നിങ്ങൾ ബസിൽ പൊക്കോളാം എന്ന് പറഞ്ഞ മതി…

അതെങ്ങനെ…. മുത്തശ്ശി…

അതിനു കാർ കേടല്ലേ…

അയ്യോ അത് കേടാക്കിയോ…

ചെറുതായിട്ട്….. അല്ലേൽ അങ്ങേരു രാവിലെ ഇറങ്ങും നിന്റെ സാരഥി….

അപ്പൊ പറഞ്ഞ പോലെ…. അവൻ അവളുടെ ചുണ്ടിൽ അമർത്തി  ഒന്ന് ചുംബിച്ചു…. പതുക്കെ മുറിയിൽ നിന്നും പോയി….

അവളുടെ ഹൃദയം ഇടിക്കുന്നുണ്ട് സുഭദ്രയെ ഒന്ന് നോക്കി… ഭാഗ്യം നല്ല ഉറക്കം ആണ്….

അവിടെമാകെ ഹരിയുടെ മണം… അവൾ തലയിണയിൽ കെട്ടി പിടിച്ചു കിടന്നു…

@@@@@@@@@@@@@@@@@@@@@@@@

രാവിലെ അവൾ റെഡി ആകുകയാണ് …. ചാരു ആരോ  പറഞ്ഞു വച്ച പോലെ രാവിലെ എത്തീട്ടുണ്ട്…

നീ എങ്ങനെ….?

അത് ഹരിയേട്ടൻ പറഞ്ഞു.. രാവിലെ ഇങ്ങോട് വരാൻ… കാർ കേടാ നിന്നെ ഒറ്റക് ബസിൽ വിടില്ല… നിനക്ക് ബസിൽ വരാൻ അറിയതില്ലല്ലോ..

അമ്മു തലയിൽ സ്ലൈഡ് കുത്തികൊണ്ട് പറഞ്ഞു…

ആ  കാർ കേടാക്കിയതാ…

ആര്…?

ഹരിയേട്ടൻ……

എന്തിനു…?

അത് ഒകെ പറയാം….നീ വല്ലോം കഴിച്ചോ..

മം… കഴിച്ചു.. എന്നാലും ഒരു അങ്കത്തിനുള്ള ബാല്യം കൂടെ ഉണ്ട്….

ലത രണ്ടുപേർക്കും കഴിക്കാൻ എടുത്തു വച്ചു…

ആഹ്ഹ… നല്ല സോഫ്റ്റ്‌ ഇടിയപ്പോം… മുട്ടക്കറിയും… എനിക്ക് കൂടുതൽ എടുത്തോ ലതമ്മെ…

ചുമ്മാതാ ലതാമ്മേ. ഇപ്പോ തന്നെ ഈ പെണ്ണിന് വണ്ണം കൂടുതലാ….

നീ പോടീ….

മക്കള് ആവശ്യത്തിന് കഴിച്ചോ… സുഭദ്രയാണ്..

നല്ല മുത്തശ്ശി…..

അവർ റെഡി ആയി പുറത്ത് ഇറങ്ങി….

സോമൻ കാറിനു ചുറ്റും നടപ്പാണ്….

ഞങ്ങൾ റെഡി മാമ…അവൾ ഒന്നും അറിയാത്തത് പോലെ പറഞ്ഞു….

മോളെ വണ്ടി പണി തന്ന് സ്റ്റാർട്ട് ആകുന്നില്ല…

അയ്യോ ഇനി എന്ത് ചെയ്യും…എങ്ങനാ കോളേജിൽ പോകുന്നെ….

ബെസ്റ്റ് നടി…ഇവൾക് വല്ല സിനിമേലും പൊകുടെ.. ചാരു അവളെ നോക്കി….

എന്താ സോമ….? സുഭദ്രയാണ്

വണ്ടിക് കംപ്ലയിന്റ്…. കാര്യമായിട് പണി ഉണ്ട് വർക്ഷോപ്പിൽ കൊടുത്താൽ മിനിമം 2 ദിവസം എടുക്കും..

ഹരിഏട്ടൻ  കരുതിക്കൂട്ടി തന്നെയാണ്….ഹ്മ്മ്മ്മ്…

അയ്യോ രണ്ട് ദിവസം ആയി മോള് കോളേജിൽ പോയിട്ടു… ക്ലാസ്സ്‌ ഒകെ നഷ്ടപെട്ടിട്ടുണ്ട്…

മ്മ്മ്… അതേ… അമ്മു വിഷമത്തോടെ നോക്കി…

മുത്തശ്ശി ബസിൽ പൊക്കോളാം ഞങ്ങൾ…. ഞാൻ കൊണ്ട് പൊക്കോളാം ഇവളെ….

അത് നേരാ ചാരു മോള് ഇങ്ങോട്ടു വന്നത് നന്നായി… എന്നാൽ ചെല്ല് മോളെ…

ഞാൻ ബസ്‌സ്റ്റോപ് വരെ വരണോ….?

വേണ്ട അങ്കിൾ… ഞാൻ ഉണ്ടല്ലോ…

അവർ വഴിയിലോട്ടു ഇറങ്ങി… രണ്ടുപേരും പരസ്പരം ചിരി അടക്കി ഇരിക്കുവാരുന്നു…

മം…. നിന്റ ഹരിയേട്ടൻ ആളുകൊള്ളാലൊ…

എന്തോ ഒരു ഔട്ടിങ് ഒകെ പ്ലാൻ ചെയ്യുന്നുണ്ട്… അരവിന്ദേട്ടനും ആയി ചേർന്നു…

അയ്യോ…………. പെട്ടന്ന് അവരുടെ മുന്പിലേക് ഒരു കാർ…. വന്നു നിന്നു… ഹരിയാണ്….

കേറടി.. രണ്ടും….

അവർ ചാടി കയറി…

ഇത് ഏതു കാർ……?

ഇത് എന്റേത് തന്നാ… പാഡിയിൽ ഇട്ടേക്കുവാ… എനിക്ക്  ബുള്ളറ്റ് ഇഷ്ടം…. അതിന്റെ ആവശ്യം ഉണ്ടായിരുന്നുള്ളു… പക്ഷെ ഇപ്പോ അങ്ങനെ അല്ലല്ലോ….

പിന്നെ ഉച്ചക്ക് മുൻപ് റെഡി ആയി ഇരുന്നോണം ഞാൻ വരും… അരവിന്ദും ഇവളും ഉണ്ട്…

അപ്പൊ ക്ലാസ്സ്‌……..?

കോളേജ് അവന്റെ അല്ലെ…. ഉച്ചക്ക് ശേഷം അവൻ ഒരു മീറ്റിംഗ് വച്ചിട്ടുണ്ട്…. അത് കൊണ്ട് ഫസ്ററ് ഇയർ നു ഫ്രീ ഹവർ…..

അപ്പോ എങ്ങനാ ആരു വരുന്നേ…..? 

അത് ഒകെ വരും മഹേന്ദ്ര വർമ്മ മതി മീറ്റിംഗിന്..  അവനു ചാടാനാണോ പാട്….ഇത് പ്ലാൻ ചെയ്തതെ അവനാ… ഹരി ചിരിച്ചു….

കോളേജിന്റെ മുൻപിൽ എത്തി…

അപ്പൊ ബൈ…………. എന്താ നീ ഇറങ്ങുന്നില്ലേ…

അവൾ ഹരിയെ നോക്കി…

പ്രേമം വേറെ  പഠനം വേറെ…. മര്യാദക് പഠിച്ചോണം…. ഇറങ്….

അവൾ ഇറങ്ങി…. അവനെ ഒന്ന് കൊഞ്ഞനം കാട്ടി….

..

. അപ്പൊ പറഞ്ഞ പോലെ…

അവൻ വണ്ടി എടുത്തു പോയി…..

ഇന്ന് രാവിലെ മുഴുവൻ  ക്ലാസ്സ്‌ കൊമ്പൻ സർ  ആണ്…

ഓഓഓഓ….. ബാക്കിലെങ്ങാനും ഇരിക്കാം.. അല്ലെ

“യൂ ആൻഡേർസ്റ്റാൻഡ്”……… എന്ന് നൂറുവട്ടം ചോദിക്കും… ക്ളാസ തീരുമ്പോഴേക് ക്രീം കേക്കിന്റെ പുറം പോലെ ആകും മുഖം…..

എല്ലാരും പുറകിൽ ഇരിക്കാൻ അടി ആണ്….

എന്തായാലും എടക്കത്തെ ഒരു ബെഞ്ച് കിട്ടി….

ഹാവു സമാധാനം…… മുൻപിൽ ഇരുന്നവർ പെട്ടു….

ആകെ കൂടി ഒരു പതിനഞ്ചു മിനിട്ടാണ് ബ്രേക്ക്‌ തന്നത് കാലൻ….

ലാസ്റ്റ് ആയപ്പോഴേക്കും പലരും ഉറങ്ങി തുടങ്ങിയിരുന്നു…. ബോയ്സ് ആണേൽ അവിടെ ഇവിടെ മൊബൈൽ ഒകെ പൊക്കി എടുത്തു തുടങ്ങി…. കുറ്റം പറയാൻ പറ്റില്ല നല്ല  ബോറു ക്ലാസ്സ്‌….

ഈ ചതി വേണ്ടാരുന്നു അരവിന്ദേട്ടനെ കാണുന്നുണ്ട്……. ഹും……

ഡിയർ സ്റ്റുഡന്റസ്.. ഉച്ചക്ക്  ശേഷം നിങ്ങൾക് ക്ലാസ്സ്‌ ഉണ്ടായിരിക്കില്ല…. ടീച്ചേർസ് മീറ്റിംഗ് ആണ്… എന്നും കരുതി ആരും സന്തോഷിക്കണ്ട… ലൈബ്രറിയിൽ പോകാം… അല്ലങ്കിൽ വേണ്ട ഞാൻ അസൈൻമെന്റ് തരാം…

….

അയ്യോ സർ ഞങൾ ലൈബ്രറിയിൽ പൊക്കോളാം…

ആരാടാ…. അത്….. സർ മുഖം ചുളിച്ചു…

ആരും അനങ്ങിയില്ല…

മ്മ്മ്… ലൈബ്രറിയിൽ പോകുകയോ അല്ലങ്കിൽ ഇവിടെ ഇരുന്നു പടിക്കുവോ ചെയ്തോണം…. ക്യാമ്പസ്സിൽ ആരും കറങ്ങി നടക്കാൻ പാടില്ല….

“യൂ ആൻഡേർസ്റ്റാണ്ട് “…

പാവം ഫ്രണ്ട് ബെഞ്ചിൽ ഇരിക്കുന്ന കൊച്ചു മുഖം തുടക്കുന്നുണ്ട്……..

എല്ലാവരും അവളെ ഇടക് നോക്കുന്നുണ്ട്…. അവളുടെ മുഖത്തു ദയനീയത…..

കൊമ്പൻ ഇറങ്ങാൻ നോക്കി ഇരിക്കുവാരുന്നു എല്ലാരും ചാടി പുറത്തിറങ്ങി…..

ഇനി എന്താ അമ്മു പ്ലാൻ…. ആരു വരുമോ..?

എങ്ങനാ പോകുന്നെ…

ആ എനിക്ക് അറിഞ്ഞുട…. ചാരു

ദേ ആരു വരുന്നു….

അരവിന്ദ് അവരുടെ അടുത്തേക് വന്നു….

മറ്റു കുട്ടികൾ നോക്കുമ്പോൾ ഫോർമൽ കാര്യങ്ങൾ പറയുന്ന പോലെ തോന്നുന്ന രീതിയിൽ അവൻ പറഞ്ഞു…

നിങ്ങൾ ഡിപ്പാർട്മെന്റിലെ കണ്ണുവെട്ടിച്ചു പുറത്തു ചാടണം… ഹരി വണ്ടിയുമായി അല്പം മാറി നികും… രണ്ടുപേരും അതിൽ കയറിക്കോ…..

അപ്പൊ ആരുവോ….?

എനിക്ക് നിങ്ങടെ കൂടെ വരാൻ പറ്റില്ല അറിയാമല്ലോ…. ഞാൻ മീറ്റിംഗ് തുടങ്ങി കഴിഞ്ഞു ചാടും… എന്നിട്ട് എത്തും….

പെട്ടന്ന് വരണേ…… ആരു

വരുമെടി……. നീ പേടിക്കണ്ട…

അപ്പൊ നിങ്ങൾ ചാടിക്കോ…. അരവിന്ദ് പോയി

രണ്ടു പേരും പതുകെ പുറത്ത് ചാടി…. ദൂരെ ഹരി കാത്തു കിടപ്പുണ്ട്…..

ഹരിയേട്ടാ………

വാ കേറ്…..

അവർ കാറിൽ കയറി…….

എങ്ങോട്ടാ പോകുന്നെ……?

നീ അടങ്ങി ഇരി പെണ്ണേ…………..

അവർ ചെന്നത് ഹരിയുടെ പാടിയിലേക്കാണ്……..

എന്ത് ഭംഗിയാ ഇവിടെ കാണാൻ…….എന്റെ ആരു കൂടെ വേണമാരുന്നു……

അവൻ വന്നോളും….

എന്നാൽ ഞാൻ ഇവിടെ ഒകെ ഒന്ന് ചുറ്റി കാണട്ടെ നിങ്ങൾ സംസാരിച്ചിരിക്…..ഞാൻ കട്ടുറുമ്പ് ആകുന്നില്ല……

ഏയ് ചാരു എങ്ങും പോകണ്ട ഇവിടെ നിന്നോ…..

ഇല്ല ഹരിയേട്ടാ… നല്ല സ്ഥലം…. ഇത് വഴി പോകുമ്പോ ഒത്തിരി ആശിച്ചതാ അകത്തു ഒന്ന് കേറാൻ….. . ദാ അവിടെ നിക്കുന്ന പേരമരം റോഡിൽ നിന്ന കാണാം…. രണ്ട് പേരക്ക കിട്ടിയിരുന്നേൽ എന്ന് തോന്നിട്ടുണ്ട്…..

ആഹാ…ബെസ്റ്റ് എന്നാൽ പോയി എടുത്തോ… സൂക്ഷിച്ചു വേണം.. ദുരോട്ടെങ്ങും പോകല്ല്…

ഇല്ല ഹരിയേട്ടാ…… പേരക്ക തിന്നാൻ ഓടി അവൾ…..

ഹരി അമ്മുന്റെ നേരെ തിരിഞ്ഞു….

നിനക്ക് വേണോ പേരക്ക…..

…മ്മ്….. വേണ്ട……

പിന്നെന്താ വേണ്ടേ…..അവൻ അവളെ വലിച്ചു നെഞ്ചിലേക് ഇട്ടു……

ഈ നെഞ്ചിൽ ചൂട് പറ്റി ഇങ്ങനെ കിടന്ന മതി….

അവൻ അവളുടെ താടിയിൽ പിടിച്ചു പൊക്കി അവളുടെ മുഖം തന്നിലേക്കു അടുപ്പിച്ചു…..

അവൾക് നാണം വന്നു….. വിട് ഹരിയേട്ടാ…. ചാരു ഇപ്പൊ വരും….

അവളോ…. അവൾ ആ പേര മുഴുവൻ തീർത്തിട്ടേ വരു..നോക്കിക്കോ….

അവൾ അവിടെ ഈറ കൊണ്ട് ഉണ്ടാക്കിയ ബഞ്ചിൽ ഇരുന്നു…….

ഹരി പതുക്കെ അവളുടെ മടിയിൽ തല വച്ചു കിടന്നു…..

ഒരു കൈ കൊണ്ട് അവൾ ആ മുടിയിൽ തലോടി….. മറു  കൈ ഹരി നെഞ്ചോട് ചേർത്തു പിടിച്ചു….

…..

ഹരിയേട്ടാ…..

മ്മ്മ്…. എന്താടാ……

ഹരിയേട്ടൻ എന്നെ എന്താ ഇഷ്ടപെട്ട….?

അറിയില്ല………. നീ അടുത്ത് വന്നപ്പോൾ എന്തോ ഒരു ശക്തി നിന്നിലേക് എന്നെ വലിച്ചിട്ടു… അത് എന്താന്ന് എനിക്ക് അറിയില്ല….

അമ്മുവിന്റെ കണ്ണുകൾ നിറഞ്ഞു…. സഞ്ജനയുടെ കണ്ണുകളാണ്… ആ ശക്തി….. ഒരു പക്ഷെ ഹരിയേട്ടൻ അത് അറിയുമ്പോൾ…. പൂർണമായും അമ്മു എന്ന എന്നെ ഉൾക്കൊണ്ട്‌ കൊണ്ട് ഹരിയേട്ടന് സ്നേഹിക്കാൻ കഴിയുമോ…… സഞ്ജനയുടെ കണ്ണുകളെ മാത്രം ആയി…….

വേണ്ട ഹരിയേട്ടൻ ഒരിക്കലും അത് അറിയണ്ട… ഒരു പക്ഷെ എന്റെ സ്വാർത്ഥത ആയിരിക്കാം…..

എന്താ നിന്റെ കണ്ണ് നിറഞ്ഞേ……

ഒന്നൂല്ല ഹരിയേട്ടാ….. ഏട്ടന്റെ സ്നേഹം അത് എനിക്ക് മാത്രം ആയിട്ട് വേണം…..

ആണല്ലോ…. എനിക്കി ലോകത്ത് സ്നേഹിക്കാൻ ഇപ്പൊ നീ മാത്രം അല്ലെ ഉള്ളു……

അവൻ അവളുടെ വയറിൽ ചുറ്റി പിടിച്ചു…. ആ  വയറിലേക് മുഖം അമർത്തി…..

പുറത്ത് അരവിന്ദിന്റെ ശബ്ദം….അവർ എഴുന്നേറ്റ് ചെന്നു….

ചാരുവിന്റെ തോളിൽ കൈ ഇട്ടു വരുകയാണ്….

ആഹാ എത്തിയോ.. എങ്ങനെ ചാടി മീറ്റിംഗിൽ നിന്നു….

അത് ഒകെ ചാടി അതിനാണോ പാട്…. പിന്നെ ഒരാളെ കൂടെ കൂട്ടാൻ ഉണ്ടായിരുന്നു….

ആരെ…?

ഹരി നെറ്റി ചുളിച്ചു….

ഒന്ന് തന്മയപെടു മനുഷ്യ…. നിങ്ങൾക് വേണ്ടപ്പെട്ട ആളു തന്നെയാ….

അതേ…….. ഇങ്ങു വന്നേ….

ആ ആളെ കണ്ടു ഹരി ഞെട്ടി…. അവൻ അമ്മുവിന്റെ കൈയിൽ മുറുകെ പിടിച്ചു…. കണ്ണിൽ നിന്നും കണ്ണുനീർ ചാടി……

(തുടരും )

 

മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക

 

Title: Read Online Malayalam Novel Chekuthante pennu written by Mizhi Mohana

4.2/5 - (5 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

1 thought on “ചെകുത്താന്റെ പെണ്ണ് – Part 9”

Leave a Reply

Don`t copy text!