Skip to content

എന്റെ മാത്രം പ്രണയം 🖤

ജീവിതത്തിന്റെ പുതിയ ഒരു തുടക്കത്തിനായി ഞാൻ ബാംഗ്ലൂർ എന്ന മെട്രോ നഗരത്തിലേക്ക് പോകുവകയാണ് ഇന്ന്.
കൂടെ അച്ഛൻ രാമസ്വാമിയും അമ്മ ദേവകിയും ഉണ്ട് .ഇനി ഞാൻ ആരാണ് എന്നല്ലേ? ഞാൻ അഞ്ജലി രാമസ്വാമി .
എനിക്ക് ഒരു അനിയത്തി കൂടെ ഉണ്ട് അനുപമ ,ഇപ്പോൾ 10th il പഠിക്കുന്നു .

ഇപ്പോഴുള്ള ഈ യാത്രയുടെ ഉദ്ദേശം എന്താണ് എന്നല്ലേ ? ഞാൻ പഠിക്കാൻ പോകുവാ,NURSING .അറിയില്ല എങ്ങനെ ആകുമെന്ന് കാരണം എനിക്ക് ഇതിനെപറ്റി ഒന്ന് അറിയില്ല.ഞാൻ ആഗ്രഹിച്ചത് ഒരു ഓഡിയോളോജിസ്റ്(audiology&speech language pathology) ആകാൻ ആയിരുന്നു .പക്ഷെ ആഗ്രഹിച്ച കോളേജിൽ സെലെക്ഷൻ കിട്ടിയില്ല .

അത്യാവശ്യം നന്നായി engilsh കൈകാര്യം ചെയ്യാൻ അറിയാവുന്നത്കൊണ്ട് ബാംഗ്ലൂർ ലൈഫ് നെ പറ്റി പേടിയില്ല .പിന്നെ അവിടെ എന്റെ അമ്മാവനും കുടുംബവും ഉണ്ട്,വഴിയേ പറയാമെ ഇപ്പോൾ ട്രെയിൻ വന്നു .

{ബാംഗ്ലൂർ റെയിൽവേ സ്റ്റേഷൻ }

അമ്മ :അമ്മു നീ കിച്ചനെ ഒന്ന് വിളിച്ച് നോക്ക്
(അമ്മു ആരാന്ന് അല്ലേ ?ഞാൻ തന്നെയാ )

ഞാൻ :മെസ്സേജ് ചെയ്തിരുന്നു കിച്ചൻ ഇപ്പോൾ വരും ഇവിടെ നല്ല ട്രാഫിക് അല്ലേ രാവിലെ അതുകൊണ്ട് വൈകുന്നേ .

അച്ഛൻ : വാ നമുക്ക് കുറച്ചു കൂടെ മുമ്പിലേക്ക് നിൽക്കാം അവനെ എന്തിനാ ബുദ്ധിമുട്ടിക്കുന്നെ.ആ പിന്നെ അമ്മുസേ ചെവി നന്നായി ആ ഷാൾ വെച്ച് മൂടിക്കൊ നല്ല തണുപ്പല്ലേ ഇവിടെ .

കുറച്ച് കഴിഞ്ഞപ്പോൾ ഒരു റെഡ് പോളോ    വന്ന് മുമ്പിൽ നിന്നു .അതിൽ നിന്നിറങ്ങിയ ചെറുപ്പക്കാരന്റെ എടുത്തെക്ക് ദേവകി ഓടി വന്നു കെട്ടിപിടിച്ചു .സഹോദരപുത്രനെ നാളുകൾക്ക് ശേഷം കണ്ടതിന്റെ സന്തോഷം കാണാനുണ്ട് പ്രവർത്തികളിൽ .

ഞാൻ :കണ്ടോ അമ്മക്ക് ഇപ്പോൾ നമ്മളെ ഒന്നും വേണ്ട കിച്ചനെ കണ്ടപ്പോൾ .എന്നെ ഒന്ന് കാണാൻ അമ്മ രണ്ട് ദിവസം കഴിഞ്ഞാൽ കൊതിക്കും ഹും .

അമ്മ :ദേ അമ്മു എന്റെ കുഞ്ഞിനെ എത്ര നാൾക്ക് ശേഷമാ ഞാൻ ഒന്ന് കാണുന്നത് പൊക്കോ നീയ് .

കിച്ചൻ :ഡീ കുശുമ്പി അമ്മു വാ ഇവിടെ

ഞാൻ ഓടി ചെന്ന് കിച്ചനെ കെട്ടിപിടിച്ചു .പിന്നെ ഞങ്ങൾ കാറിൽ കേറി ബാംഗ്ലൂർ മലയാളികളുടെ സ്വന്തം മടിവാള ക്ക് വിട്ടു.അമ്മാവന്റെ വീട്ടിലേക്ക്,കിച്ചന്റെയും .ശെരിക്കും ബാംഗ്ലൂർ എന്തൊരു വലിയ നഗരം ആണ് .ഇനിം ഇവിടെ ആണ് 4 വർഷത്തേക്ക് .

കാർ ചെന്ന് നിന്നത് ഇരുനില വീടിന് മുന്പിൽ ആണ് ,ദേവഭദ്രൻ എന്ന എന്റെ അമ്മാവന്റെ വീട് .ചെന്നപ്പോൾ തന്നെ ശ്രീബാല അമ്മായി ഓടിവന്നു ചുംബനങ്ങൾ കൊണ്ട് മൂടി .
(ഇവർക്ക് രണ്ടുമക്കൾ അനന്ദനന്ദൻ എന്ന  നന്ദേട്ടനും,ദേവനന്ദൻ എന്ന കിച്ചനും )

Fresh ആയി വന്നപ്പോൾ തന്നെ അമ്മായി നല്ല അപ്പവും ചിക്കൻ കറിയും തന്നു .(ഞാൻ ചിക്കന്റെ ഭയങ്കര fan ആണ് കെട്ടോ )
പിന്നെ കുറച്ചു നേരം നന്നായി ഉറങ്ങി .

വൈകിട്ട് ഞങ്ങൾ എല്ലാരും കിച്ചന്റെ കൂടെ ബാംഗ്ലൂർ ഒന്ന് കാണാൻ poyi.
ഒന്നും പറയണ്ട എന്റെ മക്കളെ എനിക്ക് പറ്റിയ place ആണ് എന്ന് മനസിലായി.

ഷോപ്പിംഗ് ന് എന്തോരം ചീപ്പ്‌ ആയിട്ട് റേറ്റ് ഉള്ള സ്ഥലങ്ങൾ ഉണ്ടെന്നോ .but ഞങ്ങൾ പോയത് commercial street ലേക്ക് ആണ് .
പണ്ടൊരിക്കൽ ചെന്നൈ ക്ക് പോയപ്പോൾ അവിടെ T Nagar,ranganathan street ഒക്കെ  പോയിട്ടുണ്ട് അതുപോലെ തന്നെ ചിലപ്പോൾ അതിലും വലിപ്പം ഇതിനുണ്ട് എന്ന് തോന്നിപോയി .
പിന്നെ പറയാൻ വിട്ടുപോയി കിച്ചനും ഞാനും അത്രക്ക് ബെസ്റ്റ് ഫ്രണ്ട്‌സ് ആണ് .share ചെയ്യാത്ത ഒരു രഹസ്യവും ഞങ്ങൾക്കില്ല .അങ്ങനെ ഷോപ്പിംഗ് ഒക്കെ കഴിഞ്ഞു ഒരു മൂവി ഒക്കെ കണ്ടാണ് ഞങ്ങൾ തിരികെ വന്നത്.

നാളെ ഞാൻ വരാം വിശേഷങ്ങളുമായി അപ്പോൾ ഇന്നതേക്ക് PERFECT OK BYE

അഞ്ജലിദേവ

4.3/5 - (158 votes)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!