ഒരു വായനക്കാരനെ നല്ലൊരു എഴുത്തുകാരനാകാൻ പറ്റുമോ? ഉത്തരം പറ്റും എന്ന് തന്നെ പറയാം. വെറുതെ കുറെ പുസ്തകങ്ങൾ വായിച്ചു എന്നത് കൊണ്ട് ഒരാളും എഴുത്തുക്കാരനാകില്ല. അതിന് കുറച്ച്, തന്ത്രങ്ങൾ ഉണ്ട് എന്ന് തന്നെ കൂട്ടിക്കോ.. ഇനി വായിക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ കൂടി കണക്കിലെടുത്ത് ഒന്ന് വായിച്ച് നോക്കു.. നാം അറിയാതെ തന്നെ, എഴുതുവാൻ നമ്മുടെ മനസ്സ് തയ്യാറായിട്ടുണ്ടാകും.
സാധാരണ ഒരു വായനക്കാരൻ ഒരു കഥ വായിച്ച് ഇഷ്ടപ്പെട്ടാൽ, മനസ്സിൽ എന്ത് വിചാരിക്കും? “കൊള്ളാം കൊള്ളാം ഈ എഴുത്തുകാരനെ സമ്മതിക്കണം.. എന്നെയൊക്കെ ഈ കഥകൾ വായിക്കാൻ തന്നെ കൊള്ളൂ.. ” മനസ്സിൽ എഴുതുവാൻ ആഗ്രഹം ഉണ്ടായിട്ടും എന്നെ കൊണ്ട് സാധിക്കില്ല എന്ന ചിന്തായാണ് അയാളെ ഇങ്ങനെയൊക്കെ ചിന്തിപ്പിച്ചത്. ഇനി തൊട്ട് ഇങ്ങനെയൊന്നും ചിന്തിക്കാതെ, നമ്മൾ ഒന്ന് മാറി ചിന്തിച്ച്, കഥകൾ വായിക്കാൻ പോവുകയാണ്. ഒരു കഥ വായിക്കുമ്പോൾ എന്തൊക്കെയാണ് ചിന്തിക്കേണ്ടത് എന്ന് പറഞ്ഞ് തരാം..
നിങ്ങൾ ഒരു പുസ്തകമോ ഓൺലൈൻ കഥകളോ വായിക്കാൻ ഇരിക്കുമ്പോൾ, വായനയിലൂടെ സന്തോഷം കണ്ടെത്തുവാൻ മാത്രം നോക്കാതെ, ‘എനിക്കും നല്ല ഒരു കഥ എഴുതണം ‘ എന്ന മാനസിക തയ്യാറെടുപ്പ് കൂടി നടത്തി വായിക്കാൻ ഇരിക്കുക. നിങ്ങൾ വായിച്ച് കൊണ്ടിരിക്കുന്ന കഥയുടെ അവതരണ രീതി ഇഷ്ടപ്പെട്ടുവെങ്കിൽ ആ രീതി മനസിലാക്കി വെക്കുക. പദങ്ങൾ തിരഞ്ഞെടുത്ത രീതി, കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന രീതി, അവരുടെ പേരുകൾ തിരഞ്ഞെടുക്കുന്ന രീതി, ചുറ്റുപാടുകളെ വിവരിക്കുന്ന രീതി അങ്ങനെ ഒരുപാട് കാര്യങ്ങൾ നമ്മൾക്ക് ഒരു കഥയിൽ നിന്ന് പഠിച്ചച്ചെടുക്കാനുണ്ട്.
കഥ വായിച്ച് കഴിഞ്ഞതിനു ശേഷം, അതെ കഥ ഞാനാണ് എഴുതുന്നെങ്കിൽ എങ്ങനെ എഴുതും എന്ന് മനസ്സിൽ കാണുക. അങ്ങനെയാണ് ഈ കഥയെങ്കിൽ വായനക്കാരനായ എനിക്ക് അത് ഇഷ്ടപ്പെടുമായിരുന്നോ എന്ന് ചിന്തിക്കുക. അങ്ങനെ ഞാൻ എഴുതുന്ന രീതിയും, വായിച്ച കഥയുടെ യഥാർത്ഥ എഴുത്തുക്കാരൻ എഴുതിയ രീതിയും തമ്മിലുള്ള വ്യത്യാസം മനസിലാക്കുക. യഥാർത്ഥ എഴുത്തുക്കാരൻ അവതരിപ്പിച്ച രീതിയാണ് ഇഷ്ടപ്പെട്ടതെങ്കിൽ അതുപോലെ മറ്റൊരു കഥ മനസ്സിൽ ഒന്ന് ചിന്തിച്ച് എഴുതി നോക്കുക..
ഇങ്ങനെ പല തരത്തിലുള്ള കഥകൾ വായിക്കുമ്പോൾ പലതരത്തിലുള്ള അവതരണ രീതികളും പദങ്ങളും മറ്റും മനസിലാക്കിയെടുക്കുവാൻ സാധിക്കും.
ചുരുക്കത്തിൽ, നിങ്ങളുടെ എഴുത്തിന് വായനയിലൂടെ മെച്ചപ്പെടുത്തുവാൻ അഞ്ചു കാര്യങ്ങൾ പറഞ്ഞ് തരാം.
വായനയിലൂടെ നിങ്ങളുടെ എഴുത്തിന് മെച്ചപ്പെടുത്താൻ അഞ്ചു വഴികൾ
1. വായിച്ച കഥയെ പറ്റി സ്വയം വിശകലനം ചെയ്യുക
ഒരു കഥ വായിച്ച് കഴിഞ്ഞാൽ താഴെ പറയുന്ന ചോദ്യങ്ങൾ നിങ്ങളോട് തന്നെ ചോദിച്ച് ഉത്തരങ്ങൾ കണ്ടെത്തുക.
- ഈ കഥ എനിക്ക് ഇഷ്ടപ്പെട്ടുവോ?
- ഒരു കഥ ഇഷ്ടപ്പെട്ടുവെങ്കിൽ, അത് ഇഷ്ടപ്പെട്ടതിനുള്ള കാരണം എന്താണ്?
- ഏത് എഴുത്തുക്കാരനെയാണ് എനിക്ക് ഏറ്റവും ഇഷ്ടം? അവരുടെ കഥകൾ ഇഷ്ടപ്പെടുവാനുള്ള കാരണം?
- അവരുടെ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്ന വിധമാണോ, അതോ കഥ അവതരിപ്പിക്കുന്ന വിധമാണോ, കഥകൾ തിരഞ്ഞെടുക്കുന്ന വിധമാണോ എന്താണ് ഇഷ്ടപ്പെടുന്നത്?
ഒരു കഥ വായിച്ചതിനു ശേഷം ഈ ചോദ്യങ്ങൾ സ്വയം കണ്ടെത്തി ഉത്തരങ്ങൾ കണ്ടെത്തി നോക്കു.. അത് നിങ്ങളുടെ എഴുത്തിന് വളരെ മെച്ചപ്പെടുത്തും.
2. വ്യത്യസ്തമായ അവതരണ രീതികൾ മനസിലാക്കാൻ സാധിക്കുന്നു.
പല തരത്തിലുള്ള കഥകൾ വായിക്കുന്നതിലൂടെ പലതരത്തിലുള്ള കഥകളുടെ അവതരണ രീതികൾ മനസിലാക്കാൻ സാധിക്കുന്നു. അതിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട അവതരണ രീതി തിരഞ്ഞെടുക്കുവാൻ സഹായിക്കും.
3. വായന നിങ്ങൾക്ക് അറിയുന്ന പദങ്ങളുടെ എണ്ണം കൂട്ടുന്നു.
ഒരു കഥ വായിക്കുമ്പോൾ പുതിയ ഒരു പദം കണ്ടാൽ അതിന്റെ അർത്ഥം മനസിലാക്കി ആ പദം നമ്മുടെ മനസിലേക്ക് പതിയുന്നു. അങ്ങനെ വായനയിലൂടെ നമുക്ക് അറിയുന്ന പദങ്ങളുടെ എണ്ണം കൂടുന്നു.
4. വായനയിലൂടെ ഭാഷയെ നന്നായി മനസിലാക്കുവാൻ സാധിക്കുന്നു.
എഴുതുവാൻ വേണ്ട ഒരു പ്രധാനപ്പെട്ട ഒന്നാണ് ഭാഷയെ കുറിച്ചുള്ള അറിവ്. വായനയിലൂടെ നമുക്ക് കുറെയൊക്കെ ഗ്രാമറുകൾ മനസിലാക്കി എഴുതുവാൻ വേണ്ട ഭാഷയെ മെച്ചപ്പെടുത്തുവാൻ സഹായിക്കുന്നു.
5. വായന കഥകൾ എഴുതുവാനുള്ള പുതിയ ആശയങ്ങൾക്ക് പ്രചോദനം നൽകുന്നു.
വായന നമ്മുടെ ദിനംചര്യയുടെ ഭാഗമാക്കുമ്പോൾ, പുതിയ ഒരു കഥ രൂപീകരിക്കാനുള്ള ആശയത്തിനു പ്രചോദനം നൽകുന്നു. അതായത് വായനയിലൂടെ നമ്മുടെ മനസിന് എഴുതുവാനുള്ള ഒരു പോസിറ്റീവ് ഊർജം നമുക്ക് ലഭിക്കുന്നു. പല പേരുകേട്ട എഴുത്തുകാരന്മാരുടെ ജീവിതശൈലി നോക്കിയാൽ നമുക്ക് കാണാൻ സാധിക്കും. എഴുതുവാനും എഴുതിയത് തെറ്റ് തിരുത്താനും സമയം നിശ്ചയിക്കുന്ന പോലെ വായനക്കും അവർ അവരുടെ സമയം മാറ്റി വെച്ചിട്ടുണ്ടാകും. വായനയിലൂടെ എഴുത്തിന് മെച്ചപ്പെടുത്തം എന്നതിന് മികച്ച ഉദാഹരണം തന്നെയാണിത്.
വായനയിലൂടെ എഴുത്തിന് മെച്ചപ്പെടുത്തുവാൻ നാല് രീതി
ഇനി വായിക്കാൻ പോകുന്ന ഓരോ കഥകളും താഴെ പറയുന്ന നാല് രീതിയിലൂടെ വായിക്കുക. അത് തീർച്ചയായും നിങ്ങളുടെ എഴുത്തിന് മെച്ചപ്പെടുത്തും.
1. വാശിയോടെ വായിക്കുക.
ഒരു എഴുത്തുകാരനെ രൂപപ്പെടുത്തുന്നതിൽ അദ്ദേഹം വായിച്ച പുസ്തകങ്ങളുടെ എഴുത്തുകാർക്കും അതിൽ പങ്കുണ്ട്. കുട്ടിക്കാലത്ത് വായിച്ച പല പുസ്തകങ്ങളാണ് തങ്ങളെ എഴുത്തിലേക്ക് നയിച്ചത് എന്ന് പല പ്രശസ്ത എഴുത്തുക്കാരും സാക്ഷ്യപ്പെടുത്തുന്നത് നമുക്ക് കാണാൻ സാധിക്കും. അതിനാൽ നന്നായി വായിക്കുക ദൈനദിനചര്യയിൽ വായിക്കുന്നുള്ള സമയം കണ്ടെത്തുക.
2. ഉദ്ദേശ്യബോധത്തോടെ വായിക്കുക.
എനിക്കും നല്ലൊരു കഥ എഴുതണം, ഞാനും നല്ലൊരു എഴുത്തുകാരനാകും എന്ന ഉദ്ദേശ്യബോധത്തോടെ വായിക്കാൻ ഇരിക്കുക. കഥകൾ സന്തോഷത്തിന് വേണ്ടി മാത്രം വായിക്കാതെ, വായിച്ച കഥയിൽ നിന്ന് അവരുടെ അവതരണ രീതി, ഉപയോഗിച്ച പദങ്ങൾ, അവരുടെ കഥ ഇഷ്ടപ്പെടുന്നുള്ള കാരണങ്ങൾ തുടങ്ങിയവ മനസിലാക്കി തന്നെ ഓരോ കഥയും വായിക്കുക. അവർ കഥയിൽ ഒരു വാചകം എങ്ങനെയാണ് എഴുതിരിക്കുന്നത്. കഥാപാത്രങ്ങൾ സംസാരിക്കുന്ന രീതി എങ്ങനെയാണ് അവതരിപ്പിച്ചിരിക്കുന്നത്, ചുറ്റുപ്പാടുകളെ എങ്ങനെയാണ് വർണിച്ചിരിക്കുന്നത് അങ്ങനെ ഒരുപാട് കാര്യങ്ങൾ നമുക്ക് ഒരു കഥയിൽ നിന്ന് മനസിലാക്കിയെടുക്കാൻ ഉണ്ട്.
3. പുതിയ പദങ്ങൾ പഠിക്കുവാൻ ശ്രമിക്കുക.
ഒരു കഥ വായിക്കുമ്പോൾ പല പുതിയ പദങ്ങൾ കാണുവാൻ സാധിക്കും. പദങ്ങളുടെ അർത്ഥം മനസിലാക്കി സ്വന്തം രചനയിൽ സന്ദർഭം അനുസരിച്ചു ഉൾപ്പെടുത്തുവാൻ ശ്രമിക്കുക.
4. നിങ്ങൾക്ക് ഇഷ്ടപ്പെട്ട എഴുത്തുക്കാരുടെ പ്രത്യേകത മനസിലാക്കുക.
നിങ്ങൾ ഒരുപാട് കഥകൾ വായിക്കുമ്പോൾ ചില എഴുത്തുകാരുടെ രചനകൾ വായിക്കുവാൻ ഒത്തിരി ഇഷ്ടപ്പെടുന്നത് കാണാൻ സാധിക്കും. നിങ്ങൾക്ക് എന്ത് കൊണ്ടാണ് ആ എഴുത്തുകാരനെ ഇഷ്ടപ്പെട്ടത്? എന്താണ് അയാളുടെ രചനകൾക്കുള്ള പ്രത്യേകത എന്ന് സ്വയം കണ്ടെത്തുക. ജെ കെ റൗളിംഗ് എന്ന എഴുത്തുകാരിയെ ഇഷ്ടമെങ്കിൽ, ആൾ എങ്ങനെയാണ് ഒരു മാന്ത്രിക ലോകത്തെ നമുക്ക് മുൻപിൽ അവതരിപ്പിച്ചത് എന്നും കൂടി മനസിലാക്കി ആളുടെ രചനകൾ വായിക്കുക.
അപ്പോൾ എല്ലാവരും ഇനി അടുത്ത കഥ വായിക്കുന്നത് മുൻപ് ഈ കാര്യങ്ങൾ എല്ലാം ഒന്ന് മനസിലേക്ക് ഓടിക്കണേ.. എല്ലാവർക്കും അറിയപ്പെടുന്ന നല്ലൊരു എഴുത്തുകാരനാകട്ടെ എന്നും കൂടി ആശംസകൾ നേരുന്നു.
Topic: How to Become a Better Writer by Reading
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission