ഒരു വെള്ളരിക്ക കഥ

  • by

1615 Views

ഒരു വെള്ളരിക്ക കഥ

ഇന്ത്യൻ ഗ്രോസറി സ്റ്റോർ ആയ ഭവാനിയിൽ നിന്നു വെള്ളരിക്ക വാങ്ങുമ്പോൾ മനസ്സിൽ ഒന്ന് മാത്രമേ ഉണ്ടായിരുന്നുള്ളു .നല്ലൊരു വെള്ളരിക്ക കറി .ഇത് നടക്കുന്നത് 2018 ,മാസം ഓർമയില്ല .വെള്ളരിക്ക മുറിക്കുമ്പോൾ അമ്മയെ ഓർമവന്നു .’അമ്മ വെള്ളരിക്ക മുറിച്ചാൽ അതിന്റെ വിത്ത് + നീര് മുഖത്തു തെക്കും ഹോം ബ്യൂട്ടി ടിപ്സ് .ഞാനും കുറച്ചു മുഖത്തു തേച്ചു.പെട്ടെന്ന് മനസ്സിൽ ലഡൂ പൊട്ടി.വിത്ത് ഉണക്കാം ,എടുത്തു വെക്കാം .ഒരു ചെറിയ പ്ലേറ്റിൽ ആക്കി പുറത്തു ഉണക്കാൻ വെച്ചു .അപാർട്മെന്റ് കോംപ്ലക്സിൽ കുറച്ചു ലാൻഡ് വെറുതെ കിടക്കുന്നുണ്ട് (പിന്നെയും മനസ്സിൽ ലഡൂ പൊട്ടി )കൃഷി ചെയ്യാം .വെള്ളരിക്ക കറി വെച്ചു കഴിച്ചു.കൊല്ലവർഷം 2019 സമ്മർ തുടങ്ങി .കൃഷി ചെയ്യണം .നോക്കി വെച്ച കൃഷി സ്ഥലം കിട്ടിയില്ല .ഇനി കുറച്ചു സ്ഥലം ഉള്ളത് വീടിന്റെ മുൻവശത്തു .ആരോടും അനുമതി വാങ്ങിയില്ല .ചട്ടിയിൽ വിത്തിട്ടു .ഇല തളിർത്തു ചെടി പൊങ്ങി വന്നു .ഒന്നല്ല ഒട്ടനവധി .കുറെ ചട്ടികളിലാക്കി അവിടെ അവിടെ ആയി വെച്ച്.ചെടി വളർന്നു.ആവശ്യാനുസരണം വളവും വെള്ളവും നൽകി .ചെടി തിമിർത്തു വന്നു .വള്ളികൾ അവിടെ അവിടെ ആയി പടർന്നു പന്തലിച്ചു ,പൂവിട്ടു കായ് വന്നു .ഒന്നല്ല ഒട്ടനവധി .15 കിലോയിൽ കൂടുതൽ വിള തന്നു .ഇത്രയും വെള്ളരിക്ക കൊണ്ട് ഞാനെന്തു ചെയ്യും .ഒരു വിൽപ്പന ആയാലോ .നടത്തി …ഷോപ്പിൽ കൊണ്ടുപോയപ്പോൾ (അപ്‌നാ ബസാർ )അവർ സെല്ലേഴ്സ് പെർമിറ്റും കൃഷി ചെയ്യുവാനുള്ള പെർമിറ്റും ചോദിച്ചു .ഒന്നും ഇല്ല .നേരെ വീട്ടിലേക്കു തിരിച്ചു പോന്നു .ഒരു വാട്സാപ്പ് ഗ്രൂപ്പിൽ കേറി മെസ്സേജ് ഇട്ടു .ദോശക്ക ഫോർ സാലെ.(വാട്സാപ്പ് ഗ്രൂപ്പിൽ tamilians ,kannadikas തെലുഗ് പീപ്പിൾ എല്ലാവരും ഉണ്ട് ,ലോകമേ തറവാട്).പ്രതികരണം പെട്ടെന്നായിരുന്നു .ഞങ്ങൾക്ക് വേണം,ഇത് ഹോം ജിറൗണ് അല്ലെ ,ഫുള്ളി ഓർഗാനിക് .വിറ്റു .അങ്ങിനെ ജീവിതത്തിൽ ആദ്യമായി ഒരു സാധനം വിറ്റു .MBA എടുക്കാതെയും ബിസിനസ് നടത്താം.ഒരാഴ്ചക്ക് ശേഷം പിന്നെയും മെസ്സേജ് ഇട്ടു. സെയിം ഗ്രൂപ്പിൽ ,ആരും രേസ്പോന്ദ് ചെയ്തില്ല.നോ പ്രോബ്ലം .ഫ്രണ്ട്‌സ് ഒരുപാടുണ്ട് .എല്ലാവര്ക്കും കൊടുത്തു .അങ്ങിനെ വെള്ളരിക്ക പല സ്ഥലങ്ങളിലായി പലർക്കായി കൊടുത്തു .ഇതെല്ലം നടക്കുന്നത് ഓണത്തിന്
മുൻപാണ്.എല്ലാവരുടെയും സദ്യയിൽ എന്റെ വെള്ളരിക്ക കറി ആയി ചിരിച്ചു .സന്തോഷം .ഈ വെള്ളരിക്ക വാങ്ങിച്ച ഒരു തെലുഗ്
കൂട്ടുകാരിയുടെ അമ്മായിഅമ്മ (മദർ ഇൻ ലോ ) ഈ വെള്ളരിക്ക കൊണ്ട് ഉണ്ടാക്കിയ pickle വീട്ടിൽ കൊണ്ട് വന്നു .അടിപൊളി ,ഇനിയും വെള്ളരിക്ക ഉണ്ട് .അത് അവിയൽ ആയും സാമ്പാർ ആയും വെള്ളരിക്ക പച്ചടി ആയും പരിപ്പ് വെള്ളരിക്ക കറി ആയും എന്റെ തീൻ മേശയിൽ ചിരിച്ചിരിക്കും .കൊള്ളാം ഈ വെള്ളരിക്കയുടെ ഒരു കാര്യം.പിന്നെയും ലഡൂ പൊട്ടി .ഇപ്പോൾ USil ഫാൾ സീസൺ .pumpkins ആർ സീൻ everywhere .ഫോട്ടോസ് എടുത്തു ,ഓക്ക് treesന്റെ ഉണങ്ങിയ ഇലകളിൽ വെള്ളരിക്ക ഇട്ട് മുകളിൽ നിന്നും ചെരിച്ചും കമിഴ്ന്നു വീണും എല്ലാം ഫോട്ടോ എടുത്തു .(കുറേ നാളായി ഫോട്ടോസ് എടുക്കുന്നില്ല എന്ന കുറ്റബോധവും തീർത്തു )repeated ഫോട്ടോസ്
delete ചെയ്യണം എന്ന മകന്റെ request നെ ചോദ്യം ചെയ്യണ്ട .അവൻ പറയുന്നതിലും കാര്യ മുണ്ട് .എന്തിനാ ഇത്ര അധികം ഫോട്ടോസ്,ഒന്ന് പോരേ ,കൂടിയാൽ രണ്ട് ,അതു മതി .ചെരിച്ചു വച്ചു എടുത്ത ഒരു ഫോട്ടോ കവർ പിക്ചർ ആയി fbil ഇട്ടു.കുറെ ലൈകും കിട്ടി.ഇനിയും വെള്ളരിക്ക ബാക്കിയാണ്.ശേഷം കിച്ചണിൽ .

1/5 - (1 vote)

Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply