അമ്മയുടെ വിളി കേട്ടാണ് ഞാൻ രാവില്ലേ ഉണർന്നത്.
എന്തു ഉറക്കമാ ഋതു ഇതു. എത്ര നേരം ആയി നിന്നെ ഞാൻ വിളിക്കുന്നു. ഇന്ന് ജോലിക്കു ഒന്നും പോകുന്നില്ലേ നീ.
ഇല്ലമ്മേ വല്ലാത്ത ശിണം പോലെ. ഇന്ന് ലീവ് ആക്കാം എന്നു കരുതി.
അതു നന്നായി.ഇന്ന് ദേവിക്ക് നമ്മുടെ വകയാണ് ചിറപ്പ്. ഇന്നു ഇവിടെ ഒരു സദ്യ ഒരുക്കണം.
അതു പറഞ്ഞപ്പോൾ അമ്മയുടെ കണ്ണിൽ കണ്ണുനീരിന്റെ തിളക്കം ഞാൻ കണ്ടു.
രുക്മിണിയേയും വീട്ടുകാരെയും രാവില്ലേ ഞാനും ശ്രീകുട്ടനും ഫോൺ വിളിച്ചു പറഞ്ഞിരുന്നു.അവരെല്ലാരും വരും.നീയും കൂടെ ഉണ്ടായത് നന്നായി.
അതും പറഞ്ഞു ദേവകി അമ്മ താഴേക്കു പോയി.
അച്ഛൻ തുടങ്ങി വെച്ചതാണ് വർഷത്തിൽ ഒരിക്കൽ ഉള്ള ചിറപ്പു. വരുന്നവർക്കും ഇവിടുത്തെ പണിക്കാർക്കും സദ്യ കൊടുക്കലും.
അച്ഛൻ പോയിട്ടും അമ്മ അതിനു ഒരു മാറ്റവും വരുത്തില്ല.
എനിക്കു ജോലി കിട്ടിയിട്ട് ആദ്യത്തെ ചിറപ്പു ആണ് ഇത്.
രുക്മിണി അമ്മയും മറ്റുള്ളവരും വരുമ്പോൾ കൂടെ ആദിയേട്ടനും തീർച്ചയായും കാണും.
അതു ഓർത്തപ്പോൾ എന്തോ മസ്‌നസിൽ ഒരു തണുപ്പും ശരീരത്തിന് ഒരു മരവിപ്പും തോന്നി.
ഇല്ല ….എന്റെ സൂരജേട്ടനെ മറന്നു ഒരു ജീവിതം എനിക്കു ഇല്ല.
അതോർത്തപ്പോൾ എന്റെ കണ്ണു നിറഞ്ഞു ഒഴുകി.
സൂരജേട്ടൻ എന്റെ ജീവിതത്തിൽ ഇനി ഇല്ല എന്ന യാഥാർഥ്യം ഞാൻ മനസിലാക്കേണ്ടിരിക്കുന്നു.
മോളെ ഋതു…….ധാ നിന്റെ വത്സലയപ്പാച്ചി വന്നിട്ടുണ്ട് മോൾ പെട്ടെന്ന് വാ.
ധാ വരുന്നമ്മേ എന്നു വിളിച്ചു പറഞ്ഞു.
നല്ല ഒരു ജോഡി ചുരിദാറും എടുത്തു ഞാൻ ബാത്‌റൂമിൽ കയറി.
വത്സലയപ്പാച്ചി വന്നിട്ടുണ്ടെങ്കിൽ.
സുമേഷേട്ടനും കാണും കൂടെ.
സുമേഷേട്ടനെ കുറിച്ചു പറയാൻ ആണെങ്കിൽ ഓതിരിയുണ്ട്.ഭാര്യ ഉണ്ടായിട്ടും മറ്റു സ്ത്രീകളുമായി ബന്ധം പുലർത്തുന്ന ചെറ്റ ആണ്.
അന്ന് കച്ചിപ്പുരയുടെ പുറകിൽ രാധേച്ചിയും ആയിട്ടു.ആയേ ഓർക്കാൻ തന്നെ ലജ്ജ തോന്നുവാണ്
അതൊക്കെ കണ്ടു മടുത്താണ് നന്ദിനി ചേച്ചി ഇങ്ങേരെ കളഞ്ഞിട്ടു പോയത്.
മുന്നിൽ ചെല്ലാൻ തന്നെ മടുപ്പാണ് അതുപോലേയാണ് ആ നോട്ടം ഉരുകി പോകും നമ്മൾ.
താഴേക്കു ഞാൻ ചെന്നപ്പോഴേ കണ്ടു ഉമ്മറത്തെ പടിയിൽ ഇരിക്കുന്ന സുമേഷേട്ടനെ.
ഞാൻ നേരെ അടുക്കളായില്ലേക് പോയി.
അമ്മയിയോട് സുഖ വിവരങ്ങൾ ഒക്കെ തിരക്കി.
കൂട്ടത്തിൽ അടുക്കള പണിയും നടന്നു.
ഞാൻ ഉമ്മറത്തേക്കു പോകാനെ നിന്നില്ല.
അപ്പോഴേക്കും രുക്മിണിയമ്മയും അച്ഛനും ആരാതിയും വിഷനുവേട്ടനും വന്നു.
രുക്മിണിയമ്മയും ആരാതിയും നേരെ അടുക്കളായില്ലേക്കു വന്നു.
എടി ഋതു……
ആരതി… എത്ര ആയടി കണ്ടിട്ടു. നീ ഈ വഴിയൊക്കെ മറന്നു അല്ലേ.
മറന്നതല്ലടി എപ്പോഴും കരുത്തും ഇങ്ങോട്ടു വരണം എന്നു. പിന്നെ നിനക്കു തിരക്കല്ലേ ജോലിയൊക്കെ അയപ്പോൾ.
ഒന്നു പൊടി….. നിന്റെ മോൻ എന്തിയെ…. ഒന്നു ഇങ്ങു എടുത്തോണ്ട് വാടി..
വത്സലയപ്പാച്ചിയും രുക്മിണിയമ്മയും കുടി അടുക്കള ഏറ്റു എടുത്തു.
ഇവരു മൂന്നുപേരും പണ്ട് മുതല്ലേ കൂട്ടാണ്.
രുക്മിണിയമ്മക് പണ്ടും ആരതിയേകൾ ഇഷ്ടം എന്നോട് ആയിരുന്നു ഇപ്പോഴും അതു അങ്ങനെ തന്നെ ഉണ്ട്.
രുക്മിണി ആദിമോൻ എന്തിയെ….
അവൻ ഇപ്പോഴും കിടന്നു ഉറക്കമാടി… എഴുന്നേൽകുമ്പോൾ വരുമായിരിക്കും. എവിടെയോ പോയിട്ടു വെള്ളുപ്പിനാണ് ചെക്കൻ വീട്ടിൽ കയറി വന്നത്.
മോൻ രാത്രിയിൽ എനിക്കു കൂട്ട് ഇരിക്കാൻ ആയിട്ടു ഇവിടെ വന്നതാണ് എന്നു ഉറക്കെ വിളിച്ചു പറയണം എന്ന് എനിക്ക് ഉണ്ടായിരുന്നു
അപ്പോഴേക്കും ആരതി മോനും ആയിട്ടു വന്നു.
ഞാനും അവളും അവനെയും കൊണ്ടു പിന്നാപ്പുറത്തേക്കു ഇറങ്ങി.
മോനെ ഞാൻ ആണ് എടുത്ത്. അപ്പോൾ എന്തോ എന്റെ ഉള്ളിൽ ഒരു വിങ്ങൽ അനുഭവപെട്ടു.
പിന്നാപുറം ഒക്കെ കറങ്ങി മോന് കാണിച്ചു കൊടുത്തു.
അവനും ആയി പാടത്തേക്ക് ഇറങ്ങി.നല്ല കാറ്റു വിശുന്നുണ്ട്. മോന് ഇതൊക്കെ പുതിയ അനുഭവം ആയിരുന്നു.
ഞാറു നടൽ നടക്കുന്നത് കൊണ്ടു വയലിൽ ധാരാളം ആൾക്കാർ ഉണ്ടായിരുന്നു.
ഋതുമോളേ ഒത്തിരി ആയാലോ ഇങ്ങോട്ടക്കു കണ്ടിട്ടു.
ജോലിക്കു രാവിലെ പോയി കഴിഞ്ഞാൽ പിന്നെ 5 മണി ആകും വരുമ്പോൾ സമയം ഇല്ലാത്തതു കൊണ്ടാ അമ്മേ..
ഇതാരാ മോളേ
വള്ളൂർതഴത്തില്ലേ രുക്മിണി അമ്മയുടെ രണ്ടാമത്തെ മോൾ ആണ്.
നാരായണൻകുട്ടി മാഷിന്റെ മോൾ അല്ലേ.
അതേ എന്നു ആരതി പറഞ്ഞു.
എല്ലാരും വളർന്നു പോയി ആരെയും മനസിലാകുന്നില്ല കുഞ്ഞേ.
എന്നാൽ ഞങ്ങൾ അങ്ങോട്ടു നടക്കട്ടെ അമ്മേ. ഉച്ചക്ക് വീട്ടിൽ ആണ് ആഹാരം എല്ലാവരും അങ്ങോട്ടേക്ക് വന്നേക്കണം.
ഞങ്ങൾ വിട്ടില്ലേക് തിരികെ നടന്നു
അപ്പോഴേക്കും എല്ലാവരും കഴിക്കാനായി ഇരുന്നു.
ആരതി മോനെ വിഷനുവേട്ടന്റെ ഒപ്പം കഴിക്കാൻ ഇരുത്തി.
ആദിയേട്ടൻ അപ്പോഴാണ് അകത്തേക്കു കയറി വന്നത്.
ഒരുപാട് ഉറങ്ങിയത് അല്ലേ എന്റെ മോൻ അതുകൊണ്ടു ശിണം കാണും. വാ വന്നിരുന്നു കഴിക്കു എന്നു പറഞ്ഞു അമ്മ ( ദേവക്കിയമ്മ ) ആദിഏട്ടനെ പിടിച്ചു ആഹാരം കഴിക്കാൻ ആയി ഇരുത്തി.
പിന്നാമ്പുറത്ത് ജോലിക്കാരെ ഇരുത്തി ആഹാരം കൊടുത്തു.
ഞങ്ങൾ സ്ത്രീകൾ എല്ലാവർക്കും വിളമ്പാൻ ആയി നിന്നു.
വിളമ്പുന്ന കൂട്ടത്തിൽ ഞാൻ കണ്ടു ആദിയേട്ടന്റെ ചുമന്നു തുടുത്ത മുഖം. ദേഷ്യത്തിൽ എന്നെയും നോക്കുന്നുണ്ട്
എന്താ കാര്യം എന്നു എനിക്കു അങ്ങു പിടി കിട്ടിയില്ല.
എല്ലാരും സന്തോഷത്തേടെ ആഹാരം കഴിക്കുമ്പോൾ ആദിയേട്ടന്റെ മുഖത്തു മാത്രം ദേഷ്യം.
എല്ലാവരെക്കാൾ മുന്നേ ആദിയേട്ടൻ കഴിപ്പു മതിയാക്കി എഴുന്നേറ്റു.
എന്താ ആദി നീ ഒന്നും കഴിക്കാഞ്ഞത്.
വിശാപ്പില്ലമ്മേ അതാ..
പായസം ഉണ്ട് മോനെ
ഋതു ആദിക്ക് കൈ തുടക്കാൻ തോർത്തു എടുത്തു കൊടുക്ക് നീ.
ഞാൻ തോർത്തും ആയി ചെല്ലുമ്പോഴും ആദിയേട്ടന്റെ മുഖത്തു ആ ദേഷ്യം തന്നെ നിഴലിച്ചു കണ്ടു.
ആദിയെട്ടാ ധാ കൈ തുടക്കു.
ദേഷ്യത്തോടെ ഉള്ള ആ നോട്ടത്തിൽ ഞാൻ ദാഹിച്ചു ഇല്ലാതായത് പോലെ തോന്നി.
നിനക്കു ഷോൾ ഒക്കെ നേരെ ചോവേ ആക്കിയട്ടു നിന്നുടെ.
എല്ലാർക്കും ഒരേ സ്വഭാവം ആയിരിക്കില്ല. അവന്റെ നോട്ടം കണ്ടിട്ടു എനിക്കു പെരുവിരൽ പെരുത്താണ് കയറിയെ.അതു എങ്ങനാ അവനു നോക്കാൻ പാകത്തിന് ചെന്നു അങ്ങു നിന്നു കൊടുക്കുവല്ലേ. അവന്റെ സ്വഭാവം അറിയാവുന്ന നീ അല്പം ശ്രദ്ധിക്കണ്ടേ.നോട്ടവും പട്ടാവും ഇല്ലാതെ നടക്കുവാ.
ആദിയേട്ടൻ ഇങ്ങനെയൊക്കെ എന്നോട് ആദ്യം ആയിട്ടാ സംസാരിക്കുന്നെ. ആരും ദേഷ്യപ്പെടാൻ വേണ്ടി ഞാൻ ഒരു അവസരവും ഉണ്ടാകാറില്ല.എന്നിട്ടും അതു ഓർത്തപ്പോൾ എന്റെ കണ്ണു നിറഞ്ഞു.അതു കണ്ടിട്ടും വകവെക്കാതെ ആദിയേട്ടൻ എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഇരുന്നു.
മതി നിറുത്തു ……നിങ്ങൾ ആരാ എന്നെ ഇങ്ങനെയൊക്കെ കുറ്റപ്പെടുത്താൻ.അയള് നോക്കിയത് എന്നെ അല്ലെ.ആ നോട്ടം എനിക്കു ഇഷ്ടം ആണെങ്കിലോ. ഇതൊക്കെ പറഞ്ഞു എന്നെ ഉപദേശിക്കാൻ നിങ്ങൾക്കു എന്താ അധികാരം. ചിലപ്പോൾ ഞാൻ അവന്റെ കൂടെ……….
പറഞ്ഞു തീരും മുന്നേ എന്റെ കൈത്തണ്ടയിൽ ആദിയേട്ടന്റെ തഴമ്പിച്ച കൈ പതിച്ചിരുന്നു
എന്റെ കൈ തളർന്നു തുങ്ങികിടക്കും പോലെ എനിക്ക് തോന്നി
എന്താടി നീ പറഞ്ഞേ ÷+^$^&&÷+^__=+_ ആ നാവു ഞാൻ പറിച്ചെടുക്കും നിന്റെ പറഞ്ഞേക്കാം. അതിനാണോടി എന്റെ നെഞ്ചിൽ കൊണ്ടു നടക്കുന്നെ.
ഇപ്പോൾ കിട്ടിയ ഈ അടി നിന്റെ കാരണത്താണ് തരേണ്ടതു. അതു വേണ്ടാന്നു വച്ചതു.പലരുടെയും ചോദ്യങ്ങൾ ഒഴുവക്കാൻ വേണ്ടിയാ
പിന്നെ നീ ചോദിച്ചില്ലേ ഞാൻ നിന്റെ ആരാണെന്നു.
ഇപ്പോൾ കേട്ടോ. ഞാൻ നിന്റെ ഭർത്താവ്.നിന്റെ കഴുത്തിൽ താലികേട്ടാൻ പോകുന്നവൻ.നിന്റെ കുഞ്ഞുങ്ങളുടെ അച്ഛൻ ആക്കാന് പോകുന്നവൻ
എന്താ ഇപ്പോൾ മനസിലായോ
ഇതൊക്കെ കേട്ടിട്ടും ഞാൻ തല കുനിച്ചു ഒരു കൈ കൊണ്ട് അടി കിട്ടിയ കൈ തടവികൊണ്ടു നിൽക്കുവായിരുന്നു.
സങ്കടം കൊണ്ടു കണ്ണു നിറഞ്ഞു
കയറി പൊടി അകത്തു. നിന്നു മോങ്ങാതെ.
അതുടെ കേട്ടപ്പോൾ എനിക്കു സങ്കടം സഹിച്ചില്ല. കാരച്ചില്ലടക്കി പിടിച്ചു ഞാൻ അകത്തേക്ക് പോയി.
വേണ്ടായിരുന്നു ഇത്രേയൊന്നും അവളെ പറയണ്ടായിരുന്നു.ചെറിയ അടി ആണെങ്കിലും ഞാൻ അവളെ അടിച്ചു.
വായിൽ കിടക്കുന്ന നാക്കു അനാവിഷം ആയിട്ടു ചലിച്ചട്ടല്ലേ അടി കൊടുത്തെ.
അവന്റെ നോട്ടം അത്രക്ക് ഉണ്ടായിരുന്നു. അതാ എനിക്കു അത്ര ദേഷ്യം വന്നത്. അവൾ അല്ലേ ഇതൊക്കെ ശ്രദ്ധിക്കേണ്ടത്. അതും ഒരു ലോക തറ വീട്ടിൽ ഉണ്ടെന്നു അവൾക്കും അറിയാവുന്നത് അല്ലേ.
ഡാ എന്തോ ആലോചിച്ചു നിൽക്കുവാ നീ.
ശ്രീയുടെ വിളി കേട്ടപ്പോഴാണ് എന്റെ ദേഷ്യം അല്പം കുറഞ്ഞത്.
എന്താടാ നീ ആലോചിച്ചു നിൽക്കുന്നെ.
ഡാ നമ്മുടെ സുമേഷിന് യാതൊരു മാറ്റവും ഇല്ല അല്ലേ.
എവിടുന്നു…… പണ്ടത്തെ കാൾ പിന്നതേത്തു എന്നു പറഞ്ഞപ്പോലേയ
പിന്നെ വത്സലപ്പച്ചിയെ ഓർത്തു അങ്ങു ക്ഷമിക്കുവാ.
എന്താടാ ചോദിച്ചേ.?
ഏയ് ഒന്നുമില്ല അവന്റെ നോട്ടം കണ്ടാൽ ആരായാലും പിടിച്ചു രണ്ടു പൊട്ടിച്ചു പോകും.അമ്മാതിരി നോട്ടമാ പെണ്ണുങ്ങളെ……
അതൊക്കെ പോട്ടെ നീ വാ നമ്മുക്ക് മുകളിലത്തെ മുറിയിൽ പോകാം.അതായിരുന്നല്ലോ നമ്മുടെ ഇഷ്ട സ്ഥലം.
ശരിയാണ് എന്റെയും ശ്രീയുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്നു അതായിരുന്നു.
പഠിക്കാനും കളിക്കാനും ഞങ്ങൾക്കു ആ മുറി ആയിരുന്നു ഇഷ്ടം.ഋതു കളിയിൽ കൂടിയാൽ മാത്രമേ പുറത്തേക്കും പടവരമ്പത്തേക്കും പോകാറുള്ളയിരുന്നു.
ഓരോന്നും ഓർത്തു മുറി എത്തിയത് അറിഞ്ഞില്ല.
ഞാൻ എപ്പോഴും ഇവിടെ വന്നിരിക്കാറുണ്ട്.ഇവിടെ ഇരിക്കുമ്പോൾ വല്ലാത്ത സമാധാനം ആണ് മനസിന്.
ഷെൽഫിയിൽ പണ്ടത്തെ പോലേ തന്നെ ബുക്കുകളുടെ ഒരു കളക്ഷൻ തന്നെ ഉണ്ട് .
ഞാനും ശ്രീയും ഋതുവും നിൽക്കുന്ന ബ്ലാക്ക് ആൻ വൈറ്റ് ഫോട്ടോ ചുമരിൽ തുക്കി ഇട്ടിട്ടുണ്ട്.
മുകത്തിനൊക്കെ മങ്ങൽ വന്നിട്ടുണ്ട്.
എടി ഋതു മോനുമായി എവിടെ പോകുന്നുന്നു.
ഇവൻ എന്റെ കൈയിൽ ഇരുന്നു ഉറങ്ങി പോയി ശ്രീയേട്ട.ആരതിയും വിഷ്ണുഏട്ടനും കുടി വിട്ടില്ലെക്കു പോയി. ഡ്രസ്സ് എന്തോ എടുക്കാൻ.അപ്പോൾ എല്ലാവർക്കും ഇവിടുന്നു അങ്ങു ഒന്നിച്ചു പോകല്ലോ.
അതും പറഞ്ഞു ഋതു എന്നെ നോക്കുക പോലും ചെയ്യാതെ നടന്നു അവളുടെ മുറിയില്ലേക്ക് പോയി.
ചെറിയ ഒരു സങ്കടം എനിക്കു അപ്പോൾ തോന്നിയെങ്കിലും.കാര്യം ഇല്ലാതെ അല്ലല്ലോ അടിച്ചത്.കാര്യം ഉണ്ടായിട്ടു അല്ലെ എന്നു ഓർത്തു ആശ്വസിച്ചു.
ശ്രീ…………
ഓ എന്താ അമ്മേ……
മോനെ നീ ഇത്രേടം വരെ ഒന്നു വന്നേ.
ഡാ ഞാൻ ധാ വരുന്നേ നീ ഇവിടെ ഇരിക്ക്.
എന്താമ്മേ…..
മോനെ പൂജക്ക് ഉള്ള പൂവ് ഓഡർ കൊടുത്തതു പോയി വാങ്ങില്ലേ ഇതു വരെ.
ആയോ ഞാൻ മറന്നു . ഇപ്പോൾ വാങ്ങി കൊണ്ടു വരാം.
അതും പറഞ്ഞു ശ്രീ പുറത്തേക്കു ഇറങ്ങി.
ഞാൻ മുറിക്കു പുറത്തിറങ്ങി ഋതുവിന്റെ മുറി ലക്ഷ്യം വച്ചു നടന്നു.
ഋതു മോനെ കാട്ടില്ലേൽ കിടത്തിയാട്ടു.
ഡ്രസ്സ് ഒക്കെ മടക്കി വെക്കുവാണ്.
ഞാൻ നടന്നു മുറിയില്ലേക്ക് കയറി.
എന്റെ കാൽ പെരുമാറ്റം കെട്ടിട്ടാകണം അവൾ തിരിഞ്ഞു നോക്കിയത്.
നീ എന്തെലും കഴിച്ചോ ?
മം…..
എന്നോട് ദേഷ്യം ഉണ്ടോ ?
എല്ല എന്ന രീതിയിൽ ഞാൻ തല ആട്ടി..
നിന്റെ വായിൽ നാക്കു ഉണ്ടോ ?
ഉണ്ട് എന്ന് ഞാൻ പറഞ്ഞു
പിന്നെ എന്താടി നിനക്കു വാ തുറന്നു വല്ലോം മൊഴിഞ്ഞാൽ
നിനക്കു ഞാൻ അടിച്ചത് വേദനിച്ചോ ഋതു.
അവൾ ഒന്നും മിണ്ടാതെ തല താഴ്ത്തി നിൽകുവാണ്.
നീ അല്ലേ നിന്നെ ശ്രദ്ധിക്കേണ്ടത്.അവൻ നിന്റെ ചോര ഉറ്റി കുടിക്കുന്നത് കണ്ടപ്പോൾ എനിക്ക് സഹിച്ചില്ലടി അതാ അങ്ങനെ ഒക്കെ ഞാൻ പറഞ്ഞേ.
ഓർമ വച്ച നാൾ മുതൽ നിന്നെ സ്നേഹിക്കുന്നത് ആണ് ഞാൻ.നിന്നെ നഷ്ടം ആയതു കൊണ്ടാണ് ഈ നാട് തന്നെ ഞാൻ ഉപേക്ഷിച്ചു പോയത്.
ആദിയേട്ടന്റെ ആ വാക്കുകൾ എന്നിൽ ഞെട്ടൽ ഉണ്ടാക്കി. അപ്പോൾ ഞാൻ ഉഹിച്ച പോലെ തന്നെയാണ് കാര്യങ്ങൾ. അത്രക്ക് ഇഷ്ടം ആയിരുന്നു അപ്പോൾ ആദിയെട്ടാനു എന്നെ.
ഋതു അങ്ങനെ നിന്നെ സ്നേഹിക്കുന്ന എന്നോട് ആണ് നീ അമ്മാതിരി സംസാരിച്ചതു. ആരാടി അതൊക്കെ കേട്ടു നിൽക്കുക. ആരു കേട്ടു നിന്നാലും ഞാൻ കേട്ടു നിൽക്കില്ല.
ക്ഷമിക്കാടി നീ എന്നോട്
അപ്പോഴേക്കും എന്റെ കണ്ണിൽ നിന്നും പേമാരി പെയ്യിത്തിറങ്ങി.
പോട്ടെ കരയണ്ട.ഞാൻ ആയിട്ടു ഈ കണ്ണു നിറക്കലും എന്നു കരുതിയതാണ്.എന്നാൽ അതു തെറ്റി.പൊട്ടടി അതു മറന്നേക്കൂ.
അതും പറഞ്ഞു ഞാൻ തിരിഞ്ഞു പുറത്തേക്കു നടക്കാൻ ആഞ്ഞു.
ആദിയെട്ടാ………..
ഞാൻ ഋതുനു അഭിമുഖം ആയി നിന്നു.എന്താ എന്നു ഉള്ള രീതിയിൽ പുരികം ഉയർത്തി.
എനിക്കു അറിയാം ആദിയെട്ടാനു എന്നെ ജീവൻ ആണെന്ന്. അതു കൊണ്ടാണല്ലോ ഒരു വിധവ ആയ എനിക്കു ഒരു ജീവിതം താരൻ ഒരുങ്ങി നിൽക്കുന്നെ..
വിധവയോ നീ വിധവ ആണെന്ന് ആരാടി പറഞ്ഞേ. നീ സുരജിന്റെ കൂടെ ഒരു ദിവസം പോലും കഴിഞ്ഞട്ടില്ല .ഒരു താലി കെട്ടിയ ബന്ധം അതും മൂന്നുനാലു മണിക്കുറത്തെ ബന്ധം മാത്രം.നിങ്ങൾക്കു ഒന്നിച്ചു ജീവിക്കാൻ ദൈവം ഭാഗ്യം തന്നില്ല.അതു നിന്റെ തെറ്റു അല്ല. നീ വിധവയും അല്ല.
എങ്കിലും എനിക്കു സൂരജേട്ടൻ എല്ലാം ആയിരുന്നു.ആ മുന്നലുമാണിക്കൂർ കൊണ്ടു എനിക്കു എല്ലാം അയതാണ് സൂരജേട്ടൻ.
നിന്റെ ഈ മനസ് ആണ് ഋതു എന്നെ നിന്നില്ലേക്കു കൂടുതൽ അടുപ്പിക്കുന്നത്. ഇത്ര നല്ല പവിത്രം ആയ മനസ് ഞാൻ വേറെ ആരിലും കണ്ടട്ടില്ലടി.
ഭർത്താവിനെ ഉപേക്ഷിച്ചു എത്രയോ സ്ത്രീകൾ കാമുകനോടൊപ്പം പോകുന്നു .എന്നാൽ നീ അവൻ കെട്ടിയ ഒരു താലിയുടെ ബന്ധത്തിൽ അവനു വേണ്ടി മാത്രം ജീവിക്കുന്നു.
ആതാടി നിന്നെ ഞാൻ വിട്ടു കളായത്ത്.
ഇനിയും ജാതകദോശകാരി എന്ന പേര് എനിക്കു കേൾക്കാൻ വയ്യാ .ഞാൻ ആയിട്ടു ആരുടേയും ജീവിതം ഇല്ലാതാക്കാൻ പാടില്ല.
അപ്പോഴേക്കും പിടിച്ചു നിറുത്തിയ സങ്കടം എങ്ങൽ അടിയോടെ പുറത്തേക്കു വന്നു.
ആയേ എന്റെ കാന്താരി കരയുന്നോ. നാണക്കേട് തന്നെ. അതും പറഞ്ഞു ഞാൻ അവളുടെ കണ്ണുനീർ തുടച്ചു.
ഇനി മുക്കും ഞാൻ പിഴിയാണോ ?
അതും പറഞ്ഞു ഞാൻ എന്റെ മുണ്ടു കൈയിൽ എടുത്തു.
അപ്പോഴേക്കും അവൾ മുക്ക് മേലോട്ടു വലിച്ചു. എന്നിട്ടു എന്നെ ഒന്നു നോക്കി
ആയേ അതു അങ്ങു ഇറക്കി അല്ലേ വൃത്തികേട്ടത്തെ…. ഉപ്പുരസം ഇഷ്ടം ആണെങ്കിൽ അടുക്കളയിൽ ഉണ്ടാലോടി…
അതു കേട്ടതും കരഞ്ഞു ചുവന്ന അവളുടെ മുഖത്തു ഒരു ചിരി വന്നു.
അപ്പോഴേക്കും ഞാൻ അവളെ എന്റെ നെഞ്ചോടു ചേർത്തു പിടിച്ചു നിന്നു.
എടാ വൃത്തികേട്ട നാറി ……… . . .
ആ വിളി കേട്ടാണ് ഞാനും ഋതുവും ഞെട്ടി തിരിഞ്ഞു നോക്കിയത്.
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Neermathalam Poothapol written by Lakshmi Babu Lechu
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission