കടവുളേ…….വെങ്കിടരാമാ ഗോവിന്ദ നീ താൻ
എനെക്കു തുണ.എന്നെ കൈ വിടത്താപ്പാ.
എന്നെ അവർ ഇഷ്ടം ആണെന്ന് പറയാൻ ആകാണേ വരുന്നത്
ഞാൻ കടവുൾക്കിട്ടെ ചോദിച്ചു കൊണ്ടു സാറിനെ നോക്കി നിന്നു.
എന്റെ അടുത്തേക്ക് സാർ നടന്നു വന്നു.
എഡി എനിക്കു നിന്നെ ഇഷ്ടം ആണ്.ഇത്ര നാളും ഞാൻ നിന്റെ ഇഷ്ടം എത്ര മാത്രം ഉണ്ടെന്നു നോക്കി കണ്ടതാ.ഇനിയും അതു കണ്ടില്ല എന്നു വെക്കാൻ വയ്യാ. എനിക്കു ഇഷ്ടം ആടി നിന്നെ.
ഡി…….. പകൽ കിനാവ് കണ്ണുന്നോ നിന്നു….?
ആ ഒരു വിളിയിലും ചോദ്യത്തിലും എന്റെ ആ ചില്ലു കൊണ്ടുള്ള സ്വപ്‌നം ചിന്നി ചിതറി പോയി.
ആയോ ഞാൻ ഓർത്തത് ആണോ….ആയേ മോശം….
അതു പറഞ്ഞത് അല്പം ഉറക്കെ ആയി പോയി
എന്തു മോശം എന്നു……?
ഏയ് ഒന്നും ഇല്ല വേറെ ഒരു കാര്യം ഓർത്തതാ ഞാൻ
അതൊക്കെ പിന്നെ ഓർക്കാം..ഇപ്പോൾ ഞാൻ പറയുന്നത് കേൾക്കൂ…..
ഉം…..
ഓ എന്റെ മോളെ ഇതു അതു തന്നെ അവർക്ക് ഉങ്കിട്ടെ കാതൽ വന്താച്ചു
.ഇപ്പോ അവർ അത് ഉങ്കിട്ടെ സൊലുവേ.നീ അന്താ വാർത്ത കേൾക്കാൻ ഉൻ കാതു റെഡി പാണ്ണ്
എന്റെ ഗോവിന്ദ….ഇങ്ങേരെ എനിക്കു കിട്ടിയാൽ ഞാൻ അവിടുത്തെ മുന്നിൽ വന്നേക്കാമെ….എന്നെ കൈ വിടല്ലേ
എത്ര നാളായി ഞാൻ കേൾക്കാൻ കൊതിച്ച വാർത്ത ആണ് ഇപ്പോൾ സാർ പറയാൻ പോകുന്നത്. പറഞ്ഞോള്ളു പറഞ്ഞോള്ളു കേൾക്കാൻ ഞാൻ തയ്യാറാണ്.
എന്റെ മനസ്സിലെ ആത്മഗതം ആണുട്ടോ….
ഡി ഇവിടെ
” എഴുത്താണി ” എന്നു പറയുന്ന ഒരു ഗ്രന്ഥശാലാ ഉണ്ടെന്നു നിനക്കു അറിയാമോ…?
കോപ്പ് ദാ കിടക്കുന്നു.എല്ലാം നശിപ്പിച്ചു ഈ കാണാരൻ…..( ആത്മ )
ഡി നീ കേൾക്കുന്നുണ്ടോ…?
അപ്പോഴേക്കും മണി എത്ര നാളായി ഞാൻ കേൾക്കാൻ കൊതിച്ച വാർത്ത ആണ് ഇപ്പോൾ സാർ പറയാൻ പോകുന്നത്. പറഞ്ഞോള്ളു പറഞ്ഞോള്ളു കേൾക്കാൻ ഞാൻ തയ്യാറാണ്.
എന്റെ മനസ്സിലെ ആത്മഗതം ആണുട്ടോ….
ഡി ഇവിടെ
” എഴുത്താണി ” എന്നു പറയുന്ന ഒരു ഗ്രന്ഥശാലാ ഉണ്ടെന്നു നിനക്കു അറിയാമോ…?
കോപ്പ് ദാ കിടക്കുന്നു.എല്ലാം നശിപ്പിച്ചു ഈ കണാരൻ…..( ആത്മ )
ഡി നീ കേൾക്കുന്നുണ്ടോ…?
അപ്പോഴേക്കും മണികുട്ടൻ ഓടി.അവന്റെ കഴുത്തിൽ കെട്ടിയ കയറിന്റെ ഒരറ്റം എന്റെ കൈയിൽ ആയതു കൊണ്ട് ഞാനും അവന്റെ ഒപ്പം പോയി. അവിടെ നിൽക്ക് ആടെ…..അതും പറഞ്ഞു ഞാൻ അതിനെയും കൊണ്ടു സാറിന്റെ അടുത്തായി വീണ്ടും വന്നു നിന്നു.
ഞാൻ സാറിനെ നോക്കുമ്പോൾ ദേഷ്യം കൊണ്ടു ആ മുഖം വലിഞ്ഞു മുറുകുന്നത് കണ്ടു.
ഞാൻ ഒരു അവിഞ്ഞ ചിരി കൊടുത്തു കൊണ്ടു സാറിനോട് ആയി പറഞ്ഞു ആട്……
നിന്റെ ഒരു ആട്…..
അതും പറഞ്ഞു സാർ എന്റെ കൈയിൽ നിന്നും കയറു വാങ്ങി.അടുത്തു കണ്ട ഒരു മരത്തിൽ കെട്ടി.
നീ ഗ്രന്ഥശാലയില്ലേ ഒരു അംഗം ആണോ നീയും നിന്റെ അച്ഛനും…?
ആ ….. അതേ……
ആ നീ അങ്ങോട്ടു ഒന്നു വന്നിട്ടു എത്ര നാൾ ആയെന്നു അറിയാമോടി….? നിനക്കു ഇതിൽ ആക്റ്റീവ് ആയി പ്രവർത്തി ക്കാൻ കഴിയില്ലെങ്കിൽ എന്തിനാടി കൈയിലെ പൈസ കൊടുത്തു അംഗത്വം ആകുന്നേ….. ഒരു ബുക്ക് എങ്കിലും നീ എടുത്തിട്ടുണ്ടോ ഇതു വരെ.ആദ്യം ഒക്കെ വലിയ ആള് ചമയാൻ വരുമായിരുന്നു. ഇപ്പോൾ അതും ഇല്ല.
അല്ലാത്തപ്പോൾ സാറിനെ കാണാൻ കഴിയില്ല.അതാ അങ്ങോട്ടു വച്ചു പിടിച്ചിരുന്നേ. ഇപ്പോൾ കോളേജിൽ ആയതിനു ശേഷം എന്നും കാണുന്നുണ്ട്.പിന്നെന്തിനാ ഞാൻ അങ്ങോട്ടു വരുന്നേ…..
ഇതു എന്റെ ആത്മഗതം ആണ് .അല്ലാതെ ഈ കാണാരന്റെ അടുത്തു വല്ലോം ഇതു പറയാൻ പറ്റുമോ….? എപ്പോൾ അടി വീണു എന്നു പറഞ്ഞാൽ പോരെ….
എന്താടി നിന്നു ആലോചിക്കുന്നത്……?
അതു സാർ….. ഞാൻ…..
കൂടുതൽ ഒന്നും പറയണ്ട നാളെ വൈകിട്ട് ഒരു മീറ്റിംഗ് ഉണ്ട്. മരിതെത്തേക്ക് വന്നോണം നാളെ…..
അതും പറഞ്ഞു സാർ മരത്തിൽ കെട്ടിയ ആടിന്റെ കയർ അഴിച്ചു എന്റെ കൈയിലേക്ക് തന്നു.എന്നിട്ടു തിരിഞ്ഞു നോക്കാതെ ഒരു നടത്തം ആയിരുന്നു.
ഇതൾ കൊഴിഞ്ഞ റോസാപൂവിന്റെ അവസ്‌ഥ ആയിരുന്നു എനിക്കു അപ്പോൾ.
ശരി ആണ് സാർ പറഞ്ഞതു ഞാൻ കുറച്ചു ആയി അങ്ങോട്ടു ഒക്കെ പോയിട്ടു…..
( ഇവിടെ ഒരു ഗ്രന്ഥശാലാ ഉണ്ട് ” എഴുത്താണി ” മറ്റു സ്ഥലങ്ങളിൽ ഉള്ള പോലെ നിയമങ്ങൾ ഒന്നും ഇവിടെ ഇല്ല . പൊതുജനങ്ങളുടെ വകയായി പൊതുജനങ്ങൾ പിരുവിട്ടു പണിത് ഉയർത്തിയതാണ് ആ ഗ്രന്ഥശാലാ.സെക്രട്ടറി ആണ് നമ്മുടെ സാർ. എഴുത്തും വായനയും എല്ലാവരിലും എത്തിക്കാൻ ( പ്രതേകിച്ചു വിട്ടമ്മമാരിൽ ) സാറും സാറിന്റെ പിൻഗാമികളും ഒരുപാട് പാട് പെടുന്നുണ്ട്. എഴുത്തിൽ താല്പര്യം ഉള്ളവരെ തിരഞ്ഞു പിടിച്ചു മത്സരങ്ങൾ നടത്തി തിരഞ്ഞു എടുക്കുന്ന കഥാ കവിതകൾ പുസ്തകങ്ങൾ ആക്കി അച്ചടിച്ചു ഇറക്കാറുണ്ട്.വർഷത്തിൽ ഒരിക്കെ അടിപ്പോളിയായിട്ടാണ് വാർഷിക ആഘോഷം നടത്തുന്നെ….എല്ലാവരുടെയും കുട്ടായിമായിൽ ഉയർന്നതാണ് ഈ ഗ്രന്ഥശാലാ.
ഞാൻ ആ ഗ്രന്തശാലയിലെ എല്ലാ അംഗങ്ങളും ആയി കട്ട കമ്പനി ആണ്.എന്നാൽ ഈ കാണാരനോട് മാത്രം അടുക്കാൻ പറ്റിയട്ടില്ല.
എന്തായാലും നാളെ മീറ്റിംഗിന് ഒന്നു പോകണം.ഒത്തിരി നാൾ ആയി പോയിട്ടു.നാളെ എന്തായാലും പോകണം.
അങ്ങനെ ഓരോന്നും ആലോചിച്ചു കൊണ്ടു ഞാൻ ആടുകളെയും കൊണ്ടു വീട്ടിലേക്കു ചെന്നു .അവരെ മാറ്റി കെട്ടി
പിന്നെ ചായ ഒന്നൂടെ ചൂടാക്കി എടുത്തു കുടിച്ചു. ഡ്രസ്സ് മാറി വന്നു മുറ്റം ഒക്കെ തൂത്തു.
രാത്രിയിൽ ഞങ്ങൾക്കു കഞ്ഞിയോ ചപ്പാത്തിയോ ഒക്കെ ആണുട്ടോ .കഞ്ഞിക്കു ഉള്ള ഗോതമ്പും പയറും ഒന്നുച്ചു കുക്കറിൽ ഇട്ടു ഗ്യാസിൽ വച്ചു. എന്നിട്ടു അഴുക്കയ തുണിയൊക്കെ കൊണ്ടുപോയി നനച്ചിട്ടു.
അപ്പോഴേക്കും സമയം ഒത്തിരി ആയി. ഗ്യാസ്സ് ഓഫ് ചെയിതു .കുക്കറിൽ ഇരുന്നു അതു ഒന്നൂടെ വേവട്ടെ എന്നു കരുതി. പിന്നെ മുറിയേല്ലാം തൂത്തു വാരി.വിളക്ക് കൊളുത്തി വെക്കുന്ന തറ തുടച്ചു.തുടച്ചു കൊണ്ടു ഇരിക്കുമ്പോൾ ആണ്.അപ്പാ പുറത്തേക്കു എന്നു പറഞ്ഞു പോകാൻ ആയി ഇറങ്ങി.
എല്ലാ ജോലിയും കഴിഞ്ഞു ഓടിപ്പോയി കുളിച്ചട്ടു വന്നപ്പോഴേക്കും വിളക്കു കൊളുത്താൻ നേരം ആയി.വിളക്കിനു മുന്നിൽ മനസ്സ് തുറന്നു പ്രാർത്ഥിച്ചു.മനസിലെ ഭാരം ഇറക്കി വച്ചപ്പോൾ ഒരു ആശ്വാസം തോന്നി.
നേരെ അടുക്കളയിലേക്കു നടന്നു.ഒരു മുറി തേങ്ങാ ഫ്രീജിൽ നിന്നും എടുത്തു തിരുമ്മി.അതു പിഴിഞ്ഞു അതിന്റെ പാൽ എടുത്തു.കുക്കറിൽ നിറഞ്ഞു നിന്ന ഏറു എല്ലാം പോയി എന്നു ഉറപ്പു വരുത്തി.അതിലേക്കു തേങ്ങാ പാൽ ചേർത്ത് മിക്സ് ചെയിതു.
അപ്പോഴേക്കും അപ്പാ വന്നു…
മോളെ ഞാൻ എന്റെ മരുമോനെ വഴിയിൽ വച്ചു കണ്ടു….
എന്നിട്ടു………?
ഓ എന്റെ മോളുടെ ഒരു ആകാംഷ കണ്ടില്ലേ.അവന്റെ കാര്യം പറഞ്ഞപ്പോൾ.
സൊല്ലപ്പാ……
അവൻ ഇങ്ങോട്ടു വരാം എന്ന് പറഞ്ഞിട്ടുണ്ട്.അപ്പോൾ അറിയാം എന്താ കാര്യം എന്നു
ഞാൻ ചുണ്ടു ഒരു ഭാഗത്തേക്ക് ചരിച്ചു കോഷ്ട്ടി കാട്ടി.
അപ്പാക്കു കഞ്ഞി എടുക്കട്ടേ…..?
വേണ്ട മോളെ കുറച്ചു കഴിയട്ടെ….
ഉം….എനിക്കു കുറച്ചു പഠിക്കാൻ ഉണ്ട്
അതും പറഞ്ഞു ഞാൻ ബാഗും എടുത്തു കൊണ്ട് ഉമ്മറത്ത് ഉള്ള തിട്ടയിൽ ഇരുന്നു.
മാം എന്തായാലും എന്നെ ഒരു ശത്രു ആയിട്ടാ കാണുന്നെ.അപ്പോൾ ശത്രുവിനെ തകർക്കാൻ എല്ലാ അടവും പയറ്റും.ക്ലാസ്സിൽ മാത്രമേ അവർക്ക് എന്നോട് ശത്രുത കാണിക്കാൻ കഴിയു.
അതു അറിയാവുന്നത് കൊണ്ടു എവിടുന്നൊക്കെ ക്യുസ്റ്റിയൻസ് വരുമോ..അതൊക്കെ നോക്കി .മനപ്പാടം ആക്കി. പ്രോബ്ലംമസ് ചെയിതു പഠിച്ചു.എന്നാൽ ഒരു പ്രോബ്ലെം മാത്രം ക്ലീർ ചെയ്യാൻ പറ്റില്ല.എത്ര ശ്രമിച്ചട്ടും.സാധാരണ മാത്‌സ് എനിക്കു ഈസി ആണ്.എന്നാൽ ഇതു. എന്റെ തല പുകഞ്ഞു ആലോചിച്ചു ഇരിക്കുമ്പോൾ ആണ്
ഇരുട്ടിന്റെ മറവിൽ നിന്നും മൂന്നു നാലു പേര് വീട്ടിലേക്കു വന്നു.ആദ്യം വരുന്ന ആളിനെ കണ്ടപ്പോഴേ എന്റെ കണ്ണിൽ ആയിരം പൂത്തിരി കത്തി.വേറെ ആരും അല്ല എന്റെ സാർ. പിന്നെ രാജീവ് ഏട്ടനും അമലേട്ടനും പ്രകശേട്ടനും.
ഇവർ മൂന്നു പേരും ആണ് സാറിന്റെ അടുത്ത കൂട്ടുകാർ. സാറിന്റെ കാര്യത്തിൽ എനിക്കു കട്ടക്ക് സപ്പോർട്ട് നിൽക്കുന്ന മൂന്നു പേരാണ് ഇവർ.
അവരെ കണ്ടതും തിട്ടയിൽ നിന്നും എഴുന്നേറ്റു വാതിലിന്റെ മറവിൽ നിന്നു. പിടിച്ചിട്ടു ഒന്നും അല്ല.അങ്ങനെ ആണല്ലോ വേണ്ടത്.
സാർ ഉമ്മറത്തേക്കു നടന്നു കയറിയതും അച്ഛൻ ചാരുകസേരയിൽ നിന്നും എഴുന്നേറ്റു.
( പേടിച്ചിട്ടു ഒന്നും അല്ലാട്ടോ.ഒരു സാർ എന്ന പരിഗണന ആയിരിക്കാം.എന്തോ അതൊന്നും എനിക്കു അറിയില്ല. )
വാ കയറി ഇരിക്കു എല്ലാവരോടും അതും പറഞ്ഞു അച്ഛൻ അവരെ ക്ഷണിച്ചു.
വേണ്ടാ സാറേ…….
(അച്ഛൻ റയിൽവേയിൽ ആയിരുന്നല്ലോ ആ ബഹുമാനം ആയിരിക്കും ഈ സാർ വിളി. )
ഇനിയും കുറച്ചു വീടുകൾ ഉണ്ട് അതു കൊണ്ടു വന്ന കാര്യം അങ്ങു പറഞ്ഞേക്കാം.
നമ്മുടെ ഗ്രന്തശാലയുടെ കാര്യം ആണ്.
എല്ലാരേയും വിളിച്ചു കുട്ടി ചെറിയ ഒരു മീറ്റിങ്… സാറും മോളും മെമ്പർ ആണല്ലോ അവിടെ.രണ്ടു പേരും വരണം.
അതു മാത്രം അല്ല സാറേ….
അതു പറഞ്ഞു അമലേട്ടൻ ഓരോ കാര്യം പറയാൻ തുടങ്ങി.
അപ്പോഴായിരിക്കാം തിട്ടയിൽ ഇരുന്ന എന്റെ ബാഗും ടെസ്റ്റും സാർ കണ്ടതെന്ന് തോന്നുന്നു.
മറ്റെല്ലാവരും അച്ചോനോട് സംസാരിക്കുന്ന തിരക്കിൽ ആണ്.
പയ്യെ സാർ എന്റെ ബാഗിന് അടുത്തേക്ക് നടന്നു വന്നു.
ബുക് എടുത്തു തുറന്നു.
പോക്കറ്റിൽ നിന്നും പേന എടുത്തു എന്തോ എഴുതി വച്ചിട് ബുക് ക്ലോസ് ചെയിതു വച്ചു.
ഇനി എന്നോട് പറയാൻ ഉള്ള നാണം കാരണം.സാറിന്റെ ഇഷ്ടം എന്നെ അറിയിച്ചത് ആവുമോ.അല്ലെങ്കിൽ ചിലപ്പോൾ ഫോൺ നമ്പർ ആകും എഴുതിയെ…..ഇനി ഞാൻ ഫോണിൽ സംസാരിച്ചു മരിക്കും.
ഓരോന്ന് ഓർത്തു എനിക്കു തന്നെ രോമാഞ്ചം വന്നു.
ആയോ അതിനു എനിക്കു ഫോൺ ഇല്ലല്ലോ….? ആ സാരം ഇല്ല അപ്പാ ഫോൺ പൊക്കുവേ.ഞാൻ ആരാ മോളു.
അങ്ങനെ ഓരോന്നും ആലോചിച്ചു എന്റെ മനസ്സ് കൈ വിട്ടു പോയി.
ഡേ……
ആ ഒരു വിളി ആണ് എന്നെ ഓർമയിൽ നിന്നും തിരിച്ചു കൊണ്ടു വന്നേ…..
എന്താ എന്നു ഉള്ള രീതിയിൽ ഞാൻ അവരെയൊക്കെ മാറി മാറി നോക്കി…
നിന്നോട് കൂടിയ പറഞ്ഞേ വൈകിട്ട് അങ്ങു എതിയെക്കണം.
ഉം…..ഞാൻ ഒന്ന് തലയാട്ടി.
അവര് എല്ലാം യാത്രയും പറഞ്ഞു ഇരുട്ടിലേക്ക് മറഞ്ഞു.
ഞാൻ അച്ഛൻ ഇരിക്കുന്നുണ്ട് എന്നു പോലും ശ്രദ്ധിക്കാതെ ഓടി ബാഗിന്റെ അടുത്തേക്ക് പോയി.
ആകാംഷയോടെ ബുക്ക് തുറന്നു.അതിലേക്കു കണ്ണു കൊണ്ടു സൂഷ്മം ആയി പരിശോധിച്ചു.
ഒരുപാട് തവണ ഞാൻ ചെയ്തിട്ടും ശരിയാവാത്ത പ്രോബ്ലെം സാർ ക്ലിയർ ചെയിതു തന്നെക്കുന്നു.
ഒരുപാട് സന്തോഷം തോന്നിയെങ്കിലും.അതിലുപരി സങ്കടം ഒരുപാട് തോന്നി
എന്തുവാ അല്ലു ആലോചിക്കുന്നത്…..?
ഏയ് ഒന്നും ഇല്ല അപ്പാ….
എന്നാൽ കഞ്ഞി കുടിച്ചു എവിടേലും ചുരുണ്ടു കുടിയല്ലോ…..
ഉം……..
അതും പറഞ്ഞു ഞാൻ ബാഗും എടുത്തു അകത്തേക്ക് പോയി.
കഞ്ഞി ഒക്കെ കുടിച്ചു പാത്രം ഒക്കെ കഴുകി ഞാൻ വന്നപ്പോഴേക്കും അപ്പാ റൂമിൽ കയറി കിടന്നിരുന്നു.
അപ്പാക്കു ഉള്ള വെള്ളം കൊണ്ട് വച്ചു ഞാൻ വാതിലു പയ്യെ ചാരി റൂമിൽ വന്നു കതകടച്ചു കിടന്നു.
ഓരോന്നും ആലോചിച്ചു പെട്ടെന്ന് തന്നെ അങ്ങു ഉറങ്ങി പോയി.
രാവിലെ എഴുന്നേറ്റ് ജോലിയൊക്കെ ഒതുക്കി.
ആടുകൾക്ക് കാടി വെള്ളം ഒഴിച്ചു കൊടുത്തു.പിന്നെ അടുത്തു ഉള്ള രണ്ടു മൂന്നു വീടുകളിൽ പോയി പ്ലാവിലാ കുത്തി കൊണ്ടു വന്നു വെച്ചു.പിന്നെ നേരെ പോയി കുളിച്ചു.റെഡിയായി വന്നപ്പോഴേ ശ്രീയുടെ വിളി വന്നു.ഉച്ചക്ക് ഉള്ള ചോറും വെള്ളവും എടുത്തു അപ്പാവോട് യാത്രയും പറഞ്ഞു ഞാൻ പുറത്തേക്കു ഇറങ്ങി.
പോകും വഴി ഇന്നലെ നടന്നതോകെ ഞാൻ ശ്രീയോട് പറഞ്ഞു.
സംസാരത്തിന്റെ ഇടക്കും ഞാൻ നെൽ കതിർ പൊട്ടിക്കാൻ മറന്നില്ല.
കോളേജിൽ എത്തിയപ്പോൾ ഋഷിയേട്ടൻ ഗെയ്റ്റിന്റെ മുന്നിൽ നിൽപ്പുണ്ടായിരുന്നു.
പിന്നെ ഞങ്ങൾ കുറച്ചു നേരം നിന്നു സംസാരിച്ചു.
ശ്രീ തന്നെയാണ് ഇന്നലെ നടന്ന കാര്യം യേറ്റനോട് പറഞ്ഞതു.
അപ്പോൾ ഞാൻ വിചാരിച്ച പോലെ തന്നെ ആയി .
ഇതൊക്കെ ഞാൻ മുൻകൂട്ടി കണ്ടിരുന്നു.അവരുടെ വരവ് തന്നെ ഒരു വലിയ അബദ്ധം ആയി പോയി എന്ന് തോന്നുവ.
എന്തായാലും വരുന്നിടത്തു വച്ചു കാണാം.ഞങ്ങൾ ഇല്ലേടി നിന്റെ കൂടെ പിന്നെന്താ…
അതാ ഏട്ടാ ഒരു ആശ്വാസം.
എന്നാൽ മക്കൾ വിട്ടോ…..
മാം ക്ലാസ്സിൽ വന്നപ്പോൾ ഒന്നും എന്നെ ശ്രദ്ധിക്കാതെ തന്നെയാണ് നിന്നത്. വളരെ നന്നായി പഠിപ്പിച്ചു.
എന്നാൽ ഞാൻ പ്രതിഷിച്ചത് പോലെ ഒന്നും ഇല്ലായിരുന്നു.
എന്നാൽ അവർ ചോദിച്ച ചോദ്യത്തിന് ആൻസർ ആർക്കു പറയാൻ പറ്റും എന്നു ചോദിച്ചു.
ഞാൻ എഴുന്നേറ്റപ്പോൾ അവർ എന്നോട് ഇരിക്കാൻ പറഞ്ഞു.എന്നിട് പ്രവീണിനോട് ചോദിച്ചു.
എനിക്കു നിരാശ തോന്നിയെങ്കിലും അതു പുറമെ കാട്ടിയില്ല.
മാംമിന്റെ ക്ലാസ്സ് കഴിഞ്ഞു.പോകാൻ ഇറങ്ങിയപ്പോൾ ഉള്ള അവരുടെ ആ നോട്ടം എന്നിൽ ചെറിയ ഒരു പേടി രൂപം കൊണ്ടിരുന്നു.
സാർ ഇന്ന് ലീവ് ആയിരുന്നു. ഗ്രന്തശാലയിൽ ആയിരിക്കും എന്ന് എനിക്ക് തോന്നി.എങ്ങനെയോ മണിക്കൂറുകൾ തള്ളി നീക്കി.
വൈകിട്ട് ബസിൽ ഇരിക്കുമ്പോഴും മനസ്സ് ഗ്രന്തശാലയിൽ ആയിരുന്നു.
ബസ് ഇറങ്ങി ഞാനും ശ്രീയും നേരെ ഗ്രന്തശാലയിലേക്ക് നടന്നു.
ഒന്നൂടെ എല്ലാം മോഡി പിടിപ്പിച്ചിട്ടുണ്ട് ഇവിടം ആകെ.ഇരുവശങ്ങൾ ചെടികൾ കൊണ്ടു നിറഞ്ഞിരുന്നു.
പണ്ട് ഇവിടെ ആയിരുന്നു എപ്പോഴും.സാറിനെ കാണാൻ വേണ്ടി മാത്രം.അതൊക്കെ ഓർത്തപ്പോൾ ഒരു തരിപ്പ് പോലെ തോന്നി.
എല്ലാവർക്കും ആയി മെയിൻ ഓഫീസിൽ ഇരിക്കാൻ ഉള്ള സൗകര്യം ഒരുക്കിയിരുന്നു.എല്ലാരും എത്തി തുടങ്ങിയിരുന്നു.
അപ്പാ നേരത്തെ തന്നെ എത്തിയിട്ടുണ്ട്.തകർത്തു പണിയിൽ ആണ്.
ഞാനും ശ്രീയും ആദ്യം തന്നെ സ്ഥലം പിടിച്ചു.
മീറ്റിംഗിനായി എല്ലാരും ഒത്തു കുടി.
ചന്തു സാറേ സാറിന്റെ ഫ്രണ്ട് എത്തിയോ…..?
ഇപ്പോൾ എത്തും കൃഷ്ണേട്ട.ഞാൻ ഇപ്പോൾ വിളിച്ചതെ ഉള്ളു.
അതാരടി ഇപ്പോൾ ഒരു ഫ്രണ്ട്…..?
ആർക്കു അറിയാം ആരാണെന്നു. ആരായാലും വരുമ്പോൾ കാണല്ലോ. കാത്തിരിക്കാം.
പെട്ടെന്ന് ഗെയ്റ്റ് കടന്നു ഒരു സ്കൂട്ടി കടന്നു വന്നു.അതിൽ ഇരിക്കുന്ന വ്യക്തി യെ കണ്ടു എന്റെ കണ്ണ് തള്ളി പുറത്തു വന്നു.അറിയാതെ ആ പേര് ഞാൻ ഉച്ചരിച്ചു പോയി.
കാർത്തിക മാം………..
ഞാൻ ഒരു ഞെട്ടലോടെ ശ്രീയുടെ കൈയിൽ മുറുക്കി പിടിച്ചു.
ഡാ ഇതു മുട്ടൻ പണി തന്നെയാടാ……
ശ്രീയുടെ പറച്ചിൽ എന്റെ ഉള്ള ധൈര്യം കൂടെ ചോർത്തി കളഞ്ഞു.
അവരെ കണ്ടപ്പോൾ സാറിന്റെ മുഖത്ത് 500 ന്റെ ബൾബ് കത്തി.
ഒരു ചിരിയോടെ സാർ ഇറങ്ങി ചെന്നു മാം മിനെ കുട്ടി അകത്തേക്ക് വന്നു.
അകത്തേക്ക് കയറി വന്നപ്പോഴേ അവരുടെ മുഖത്തെ കണ്ണുകൾ എന്റെ നേരെ ആണ് വന്നത്.
ഒരു പുച്ഛം അവരുടെ ആ നോട്ടത്തിൽ ഉണ്ടായിരുന്നോ എന്നു ഒരു സംശയം.
ഓരോരുത്തരും മാറി മാറി ഓരോന്നും പറഞ്ഞു പോയി.ഒന്നും ഞാൻ കേട്ടില്ല.എന്റെ മനസ്സ് മാറ്റെ വിടെയോ ആയിരുന്നു.
മീറ്റിംങ് കഴിഞ്ഞു സാർ മാം മിനെ കൊണ്ടു പോയി അഡ്മിഷൻ എടുപ്പിച്ചു.
ഇപ്പോൾ അവരും ഇവിടുത്തെ ഒരു അംഗം ആണ് ഞങ്ങളെ പോലെ.
ഒരു ഫ്രോഫസർ ആയതു കൊണ്ടാകാം അവരോടു എല്ലാർക്കും വലിയ കാര്യം ആയിരുന്നു.
അവരുടെ ഓരോ ചിരിയും എന്നിൽ തീ കനൽ കോരി ഇടുവായിരുന്നു.
മോളെ അതാണോ നിന്റെ പുതിയ ടീച്ചർ…..?
ഉം…..അതാ അപ്പാ…..
ഇവരാണോ മോളുടെ ടെൻഷനു കാരണം….?
അപ്പാ എന്നോട് അങ്ങനെ ചോദിച്ചപ്പോൾ ഒരു വെള്ളച്ചാട്ടത്തിൽ ഞാൻ വീണ് ഒഴുകി പോകുന്ന ഫീൽ ആയിരുന്നു എനിക്കു.
അപ്പാ അതു…..അപ്പാക്കു…..
നിന്നെ വളർത്തിയത് ഞാൻ അല്ലെടി .അപ്പോൾ എനിക്കു അറിയില്ലേ നിന്നെ.
എസ് ക്യുസ് മീ…..
ഞാൻ തിരിഞ്ഞു നോക്കുമ്പോൾ എനിക്കു പുറകിൽ ആയി മാം നിൽക്കുന്നു.
എസ്…….
അപ്പാ ആണ് അത് പറഞ്ഞേ……
ഞാൻ അളകനന്ദയുടെ പുതിയ പ്രൊഫസർ ആണ് കാർത്തിക.
എനിക്കു നിങ്ങളോട് കുറച്ചു സംസാരിക്കാൻ ഉണ്ട്
അതും പറഞ്ഞു അവർ അപ്പാക്കു മുന്നേ നടന്നു
( തുടരും )
മുൻഭാഗങ്ങൾക്കായി ഈ ലിങ്കിൽ പോവുക
Lakshmi Babu Lechu Novels
ഇവിടെ കൂടുതൽ വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ നോവലുകളും വായിക്കുക
അക്ഷരത്താളുകൾ പ്രസിദ്ധീകരിച്ച എല്ലാ കഥകളും വായിക്കുക
Title: Read Online Malayalam Novel Nelkathir written by Lakshmi Babu Lechu
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission