ചങ്ങലയിൽ ബന്ധിച്ച് ജീവനോടെ ശവക്കല്ലറയിൽ അടക്കം ചെയ്യപ്പെട്ട ഫാദർ യോഹന്നാന്റെ ആത്മാവിനെ ഭയന്ന് വീടും സ്വത്തും ഉപേക്ഷിച്ച് പരിസരവാസികൾ കൂട്ട പലായനം ചെയ്യുകയാണ്.
ഹൈന്ദവ യുവാവായ മഹേഷ്, ക്രിസ്തീയ വചനങ്ങൾ ഉരുവിടുകയും ഒരു പുരോഹിതനെ പോലെ പെരുമാറുകയും ചെയ്യുന്നു.
യോഹന്നാൻറെ ആത്മാവ് മഹേഷിന്റെ ശരീരത്തിൽ ഉണ്ടെന്ന് നാട്ടുകാർ വിശ്വസിക്കുന്നു.
സർക്കാർ പലതവണ ഇടപെട്ടെങ്കിലും യോഹന്നാനെ അടക്കം ചെയ്ത പുരാതന ചർച്ചും പരിസരവും ജനങ്ങളെ ഭീതിയിലാഴ്ത്തികൊണ്ടേയിരുന്നു.
ഒടുവിൽ കളക്ടറുടെ നേതൃത്വത്തിൽ ചർച്ചിന്റെ പരിസരപ്രദേശങ്ങളിൽ ക്യാമറ സ്ഥാപിക്കുകയും, ചർച്ചിന്റെ അരികിലായി തന്നെ ഒരു മുറി സ്ഥാപിച്ച്, ക്യാമറ നിരീക്ഷിക്കാൻ സദാസമയവും പോലീസ് കാവൽ ഏർപ്പെടുത്തുകയും ചെയ്തു.
ചർച്ചിന്റെ പരിസരപ്രദേശങ്ങളിൾ നടക്കുന്ന അസ്വഭാവികമായ കാര്യങ്ങൾ, കാവൽനിന്ന പൊലീസുകാരെ പോലും ഭയപ്പെടുത്തി.
പല പോലീസ് ടീമിനെയും മാറിമാറി പരീക്ഷിച്ചിട്ടും പ്രയോജനമുണ്ടായില്ല.
രാത്രി ഒരു മണിയോടടുത്ത് ചങ്ങല വലിച്ചു കൊണ്ടു പോകുന്ന ശബ്ദം കേൾക്കാം പക്ഷേ ക്യാമറയിൽ ആരെയും കാണാൻ സാധിക്കില്ല.
ചില സമയങ്ങളിൽ ക്യാമറയിൽ വെട്ടിത്തിളങ്ങുന്ന ഒരാളെ കാണാം. പുറത്തിറങ്ങി നോക്കിയാൽ ക്യാമറയിൽ കാണുന്ന രൂപം നേരിൽ കാണാൻ സാധിക്കില്ല.
ചർച്ചിൽ കയറി പരിശോധിച്ച ഒന്ന് രണ്ട് പൊലീസുകാർക്ക് ദേഹമാസകലം ഒരുതരം കുരുക്കൾ പൊങ്ങിയിരുന്നു.
ഇത്തരം സംഭവങ്ങൾ അരങ്ങേറിയതോടെ അവിടെ കാവൽ നിൽക്കാൻ പോലും ആരും തയ്യാറാകാതെ ആയി.
ഇത്തരം കേസുകൾ തെളിയിച്ച് വളരെ പ്രശസ്തി നേടിയ അനിത വിശ്വനാഥനെ അന്വേഷണ ചുമതല ഏൽപ്പിക്കാൻ ഒടുവിൽ സർക്കാർ തീരുമാനിച്ചു.
ചുരുങ്ങിയ കാലയളവിൽ തന്നെ അന്വേഷണ മികവ് കൊണ്ട് ഐപിഎസ് റാങ്കിൽ എത്തിനിൽക്കുന്ന അനിതാ വിശ്വനാഥനെ സർക്കാറിന് അത്രയേറെ വിശ്വാസമായിരുന്നു.
കേസ് ഏറ്റെടുക്കുന്നതിനു മുമ്പ് അനിത സർക്കാറിന് മുന്നിൽ ചില നിബന്ധനകൾ വച്ചു.
കേസ് തുടങ്ങി അവസാനിക്കുന്നതുവരെ ചർച്ചിന്റെ പരിസരപ്രദേശങ്ങളിൽ, തന്റെ അനുവാദമില്ലാതെ പോലീസിന്റെയൊ സർക്കാറിന്റെയൊ യാതൊരു ഇടപെടലുകളും ഉണ്ടാകാൻ പാടില്ല.
സർക്കാർ ഉദ്യോഗസ്ഥർ അല്ലാത്തവരെ ചിലപ്പോൾ അന്വേഷണത്തിന്റെ ഭാഗമായി ടീമിൽ ഉൾപ്പെടുത്തേണ്ടിവരും.
കേസ് അവസാനിക്കുന്നതുവരെ മാധ്യമങ്ങൾക്ക് ഇങ്ങനെയൊരു അന്വേഷണം നടക്കുന്നതായി അറിയിപ്പ് കൊടുക്കരുത്.
ഞാൻ ഏറ്റെടുക്കുന്ന ഏരിയയുടെ മുഴുവൻ കൺട്രോളും എൻറെ കൈയിൽ ആയിരിക്കണം.
അനിത മുന്നോട്ടുവെച്ച എല്ലാ നിബന്ധനകളും സർക്കാർ അനുവദിച്ചു…
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Reviews
There are no reviews yet.