മേഘമൽഹാർ part 15 | Malayalam novel

7224 Views

മേഘമൽഹാർ Part 15

ഭാരമേറിയ കണ്‍പോളകള്‍ വലിച്ച് തുറക്കുമ്പോള്‍ ഞാനൊരു റൂമിലായിരുന്നു….

ചുറ്റും നിരത്തി വച്ചിരിക്കുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ കണ്ടപ്പോള്‍ അതൊരു ഹോസ്പിറ്റലാണെന്ന് മനസ്സിലായി…

പക്ഷേ ഞാനിവിടെ എങ്ങനെ…?

തലയില്‍ നല്ല വേദനയുണ്ട്…

എന്താ നടന്നതെന്ന് ഓര്‍മ്മ കിട്ടുന്നില്ല…

തലയ്ക്ക് അടി കിട്ടിയത് മാത്രം….

ആരാ എന്നെ അടിച്ചത്..?

ദേവയും പാത്തുവും എവിടെ…?

അവരാണോ എന്നെ ഇവിടെ കൊണ്ട് വന്നത്….

മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ കലങ്ങി മറിയുന്നതിനിടയിലാണ്…എനിക്ക് ബോധം വന്നത് കണ്ട നഴ്സ് പുറത്തേക്ക് ഓടിയത്…..

എന്‍റെ വീട്ടുകാരെ പ്രതീക്ഷിച്ച് കാത്തിരുന്ന എനിക്ക് മുന്‍പിലെത്തിയത് കുറേ പോലീസ് ഉദ്യോഗസ്ഥര്‍ ആയിരുന്നു….പിറകേ ഒരു ലേഡി ഡോക്ടറും…

‘എന്നേക്ക് ഡിസ്ചാര്‍ജാകും ഡോക്ടര്‍….’

ഒരാള്‍ ഡോക്ടറോട് ചോദിച്ചു….

‘പ്ലീസ്സ്…നിങ്ങള്‍ പുറത്തേക്ക് നില്‍ക്കണം..ഐ വാണ്‍ഡ് ടു ചെക്ക് ഹിം…..’

ഡോക്ടര്‍ പറഞ്ഞത് കേട്ട് അവര്‍ പുറത്തേക്ക് പോയി….

‘എനിക്കെന്താണ് സംഭവിച്ചത്….പ്ലീസ്സ് ഡോക്ടര്‍…’

ഡോക്ടറുടെ മുഖത്താകെ ഒരു തരം പുശ്ചം മാത്രം…

‘തനെന്താഡോ പൊട്ടന്‍ കളിക്കുകയാണോ …അതോ എന്നെ കളിയാക്കുന്നോ….’

‘പ്ലീസ്സ് ….’

‘രണ്ട് പെണ്‍കുട്ടികളാണ് താന്‍ കാരണം….ച്ഛേ…എന്നാലും എങ്ങനെ തോന്നിയെഡോ സ്വന്തം സഹോദരിയെപ്പോലെ കണ്ടവളേയും പ്രേമിച്ച പെണ്ണിനേയും….മരണ വെപ്രാളത്തില്‍ അവരിലാരോ തള്ളിയ തള്ളലിന്‍റെ ആഘാധത്തില്‍ തന്‍റെ തല ഇടിച്ച് തന്‍റെ ബോധം പോയത് കൊണ്ട് തനാണിത് ചെയ്തതെന്ന്…’

‘നോ….’

എന്‍റെ അലര്‍ച്ചയില്‍ ഡോക്ടര്‍ ഞെട്ടി..

‘ന്‍റെ പാത്തു..ദേവു..അവരെനിക്ക് ആരായിരുന്നുവെന്ന് നിങ്ങള്‍ക്കറിയില്ല…’

‘അവരെവിടെ….പ്ലീസ്സ്..എനിക്ക് കാണണം…’

കുറച്ച് നേരത്തെ നിശബ്ദതയ്ക്ക് ശേഷം ഞാന്‍ തുടര്‍ന്നു..

‘റിലാക്സ്….!താനിവിടെ വന്നിട്ട് മൂന്ന് ദിവസം കഴിഞ്ഞു…താന്‍ വെറുതേ ബഹളം വയ്ക്കരുത്…എനിക്ക് തന്നോട് കുറച്ച് സംസാരിക്കണം….സോ…പ്ലീസ്സ് …’

അവരുടെ വാക്കുകള്‍ കേട്ട് ഞാന്‍ ശാന്തനായി…

‘ഞാന്‍ ഹേമ….തന്‍റെ ഫ്രണ്ട് ഗൗതം എന്‍റെയും ഫ്രണ്ടാണ്….അവന്‍ പറഞ്ഞുള്ള അറിവാണിത്…..ഫാം ഹൗസില്‍ വന്ന ദേവയുടെ സഹോദരനും തന്‍റെ കൂട്ടുകാരും ആണ് തലയില്‍ മുറിവുമായി കിടന്ന തന്നെ കണ്ടത്…കഴിഞ്ഞ മൂന്ന് ദിവസമായി താനിവിടെ ബോധമില്ലാതെ….’

‘പാത്തുവും ദേവയും എവിടെ…എനിക്കവരെ കാണണം….’

എന്‍റെ ശബ്ദം വല്ലാതെ ഉയര്‍ന്നു…

‘പ്ലീസ്സ് വയലന്‍റ് ആകാതെ… ഞാനിനി പറയുന്നത് കേട്ട് താന്‍ വയലന്‍റാകാരുത്…ദേവ…ദേവ ഈസ് നോ മോര്‍…അവള്‍ അവിടെ വച്ച് തന്നെ….അസ്ന….അവള്‍ ക്രിട്ടിക്കലാണ്….അവള്‍ടെ മുഖത്ത് ആസിഡ്…’

‘നോ…ന്‍റെ ദേവ…’

‘പ്ലീസ്സ്…ഞാന്‍ നേരത്തെ പറഞ്ഞ പോലെ നിങ്ങളാണിത് ചെയ്തതെന്നാണ് പോലീസ് പറഞ്ഞത്..ഗൗതമിന് നിങ്ങളെ ഒന്ന് കാണണം..അവന്‍ ബാക്കി പറയും…അതുകൊണ്ട് നിങ്ങള്‍ കുറച്ച് നേരം കൂടി സഹകരിക്കണം..’

അവരതും പറഞ്ഞ് തിരികെ നടക്കാന്‍ തുടങ്ങി…

‘ഡോക്ടര്‍…അവര്‍ക്കെന്താണ് പറ്റിയത്…’

‘അതിപ്പോള്‍ നിങ്ങളോട് പറയാന്‍ പാടില്ല…എന്നാലും…ദെ ആര്‍ ബ്രൂട്ടലി റേപ്പ്ഡ്…തെളിവെല്ലാം തനിക്കെതിരാണ്…’

അവരതും പറഞ്ഞ് നടന്നകന്നു…

ആരാണീ ചതി ചെയ്തത്…?

എന്‍റെ പാത്തു…
ന്‍റെ പൊന്നു മോളേ…
നിന്നെ സംരക്ഷിക്കാന്‍ ഈ ഏട്ടനായില്ലല്ലോ…
എന്നെ വിശ്വസിച്ചിറങ്ങി വന്ന എന്‍റെ ദേവ…..
പാവമായിരുന്നില്ലേ അവള്‍…

കണ്ണുകള്‍ തോരാതെ പെയ്യുകയാണ്..

പെട്ടന്നാണ് ഡോര്‍ തുറന്നത്…
ഡോക്ടര്‍ അകത്തേക്ക് കടന്നു വന്നു…അടുത്തേക്ക് വന്നപ്പോഴാണ് മുഖം വ്യക്തമായത്….

‘ഗൗതം’

‘ഹരീ…ഡാ…’

അവന്‍റെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു..

‘ആരാഡാ…ന്‍റെ പാത്തൂ…ദേവു….നീയും വിശ്വസിക്കുന്നോ ഞാനാണതെന്ന്…’

‘ഇല്ലെഡാ…മറ്റാരു വിശ്വസിച്ചാലും ഞാന്‍ വിശ്വസിക്കില്ല…കാരണം അതാരണെന്ന് ഞാന്‍ കണ്ടെത്തി…’

ഞാന്‍ ഞെട്ടിപ്പോയി…

‘ആരാഡാ…അത്…പറ…എനിക്കവരെ കൊല്ലണം…’

ഞാനവന്‍റെ കോളറില്‍ പിടിച്ച് കൊണ്ട് ചോദിച്ചു…

‘വാരിയേഴ്സ്..!
പോലീസ് കണ്ടെത്തിയ സിസിടിവി ദ്യശ്യങ്ങളില്‍ നിങ്ങള്‍ ഫാം ഹൗസിലേക്ക് വരും മുന്‍പുള്ള ദൃശ്യങ്ങളില്‍ ഫ്രഡ്ഡിയുടെ പജേറോ ഉണ്ട്…അവനറിയാം…ആരാന്ന്…പക്ഷേ പോലീസ് അത് അവഗണിച്ചു…’

ഫ്രഡ്ഡി…കോളേജിലെ ശത്രുതയുടെ പേരില്‍ അവനില്ലാതാക്കിയത്…ന്‍റെ ജീവിതമാണ്…..

‘ഡാ..എനിക്കവനെ കാണണം…ഇവിടുന്ന് എനിക്ക് പുറത്ത് പോണം…’

‘വേണ്ടെഡാ..ഇത് നമുക്ക് പോലീസിന് നല്‍കാം..അവര്‍ കണ്ടെത്തട്ടേ..’

‘പറ്റില്ല…നഷ്ടപ്പെട്ടതെനിക്കാ…അതിന് പകരവും ഞാന്‍ ചോദിക്കും…ഒരു നിയമത്തിനും ഞാനവരെ വിട്ട് കൊടുക്കില്ല….’

‘ഹരീ…നിന്‍റെ കുടുംബം…’

‘ഇല്ലെഡാ…ഹരിക്കിനി നഷ്ടപ്പെടാന്‍ ഒന്നുമില്ല….നിനക്കാകുമോ…’

‘പോകാം..നമുക്ക്…പാത്തുവും ദേവയ്ക്കും വേണ്ടി നമുക്ക് പോകാം….’

രാത്രിയില്‍ ഡോക്ടര്‍ ഹേമയോടൊപ്പം ഗൗതം റൂമിലേക്ക് വന്നു….

‘ഗൗതം..ഇതിന്‍റെ പേരില്‍ എനിക്കൊരു പ്രശ്നവും ഉണ്ടാകരുത്..’

‘ഇല്ല ഹേമേച്ചീ…ഹരീ വേഗം ഈ ഡ്രസ്സിട്..അടുത്ത ഷിഫ്റ്റ് പോലീസ് വരും മുന്‍പ് നമുക്ക് പോകണം…’

ഞാന്‍ വേഗം ഗൗതം നല്‍കിയ വാര്‍ഡ് ബോയുടെ വേഷം ധരിച്ചു…

‘താങ്ക്സ് ഡോക്ടര്‍…’

ഡോക്ടറിനോട് യാത്ര പറഞ്ഞിറങ്ങുമ്പോള്‍ മനസ്സില്‍ ഒരേ ഒരു ലക്ഷ്യം മാത്രം…

ഫ്രഡ്ഡിയും അവന്‍റെ കൂട്ടുകാരും…..

ഒരു ഏട്ടന്‍റെ…ഒരു പ്രണയിതാവിന്‍റെ…പ്രതികാരം…അതിനെ അതിജീവിക്കാനാവില്ല ഫ്രഡ്ഡിയ്ക്ക്…കാരണം ഹരി എല്ലാം നഷ്ടപ്പെട്ടവനാണ്….

(തുടരും)

 

Writer: Darsana S Pillai

 

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply