ഈറനണിയുന്ന തന്റെ മുടി തുവർത്തി നിൽക്കുകയാണ് ശ്രീനന്ദ. അവളുടെ ചുണ്ടുകളിൽ മൂളിപ്പാട്ടിന്റെ ശബ്ദം പ്രതിഫലിക്കുന്നുണ്ട്. മുടിയെ തലോടി കൊണ്ടവൾ മേശക്കരികിലേക്ക് വന്നു. അവിടെ നിന്നും ഒരു ഡയറിയെടുത്ത് അവൾ മെല്ലെ തുറന്നു.അതിൽ നിന്നുമൊരു ചിത്രമെടുത്ത് ഒരു നിമിഷം കണ്ണിമവെട്ടാതെ അവൾ നോക്കി നിന്നു. താൻ കാണാനൊരുപാടാഗ്രഹിക്കുന്ന തന്റെ ഉണ്ണിയേട്ടന്റെ ചിത്രമായിരുന്നു അത്. ചിത്രം നോക്കി സ്വന്തമായിട്ടവൾ പരാതി പറയുന്നുണ്ടായിരുന്നു.
” എപ്പോഴാ മാഷേ നിങ്ങളെ ഒന്ന് കാണാൻ പറ്റുക… ഞാൻ കണ്ടിട്ട് ഒരുപാടായിട്ടോ… എന്നെ കാണണോന്ന് ഒരു വിചാരവുമില്ല അല്ലേ….? “
ഒന്ന് പുഞ്ചിരിച്ചു കൊണ്ട് അവൾ ആ ചിത്രത്തിലൊന്ന് അമർത്തി ചുബിച്ച് ഡയറിയിൽ തന്നെ വെച്ചു. എന്നിട്ട് മുടി മാടിയൊതുക്കി പോകുവാനായി ഒരുങ്ങാൻ തുടങ്ങി.
“മോളേ നന്ദേ… സമയം വൈകി പോകണ്ടേ നിനക്ക് ഇന്ന്….? “
” ഹാ അമ്മേ… ദാ വരുന്നു…”
അവൾ തന്റെ ബാഗുമെടുത്ത് അടുക്കളയിലേക്ക് ചെന്നു. കഴിക്കാനുള്ളത് എടുത്തു.
“അച്ഛൻ എന്തിയെ അമ്മേ ? കണ്ടില്ല…..”
“അച്ഛൻ രാവിലെ പോയി മോളെ.ഓട്ടം ഉണ്ടായിരുന്നില്ലേ ….”
” ആഹ്.ഞാൻ അത് മറന്നു.ബാല എവിടെ…. എണ്ണീറ്റില്ലേ അവൾ ? “
അവളുടെ അനിയത്തി ശ്രീബാല.+2 വിൽ ആണ് പഠിക്കുന്നത്…
” അവൾ ദേ കുളിക്കുന്നു മോളേ …”
കഴിച്ചുകൊണ്ട് അവൾ അമ്മയോട് കാര്യങ്ങൾ തിരക്കികൊണ്ടിരുന്നൂ.
” അമ്മേ ഞാൻ ഇറങ്ങുവ. ഇപ്പൊൾ ബസ്സ് വരും. അവളോട് പറഞ്ഞെക്കണം കേട്ടോ “
“ഉം ശെരി മോളെ “
ഇതാണ് ശ്രീനന്ദ. അവൾ അടുത്തൊരു ഓഫീസിൽ വർക് ചെയുവാണ്.ഡിഗ്രീ കഴിഞ്ഞവൾ പഠിത്തതിലേക്ക് തിരിയാതെ ജോലിയിലേക്ക് കയറുകയായിരുന്നു.ഡിഗ്രീ ക്വാളിഫികേഷൻ വെച്ച് അവളുടെ അച്ഛന്റെ സുഹൃത്തിന്റെ മകൻ ശെരിയാക്കി കൊടുത്തതാണ് ഈ ജോലി.ആദ്യമൊക്കെ പ്രയാസം തോന്നിയെങ്കിലും പിന്നീട് അവളത് കൈകാര്യം ചെയ്യാൻ പ്രാപ്തയായി.അച്ഛൻ ടാക്സി ഡ്രൈവർ ആയിരുന്നു. പിന്നെ ആരോഗ്യ സ്ഥിതി മോഷമായതോടെ അവൾ അച്ഛനെ പോകാൻ അനുവദിക്കില്ലായിരുന്നു.
പക്ഷേ അവളുടെ അച്ഛന് വീട്ടിൽ ഇരിക്കുന്നത് ഇഷ്ട്ടമല്ലാഞ്ഞിട്ടാകണം ഇടയ്ക്കിടെ ഓട്ടം പിടിക്കും.അതിന്റെ പേരിൽ എപ്പോഴും അവൾ വഴക്കാണ്.അനിയത്തിയെ പഠിപ്പിക്കണം എന്നതാണവളുടെ ഏറ്റവും വലിയ ആഗ്രഹം.
അങ്ങനെ അമ്മയോട് യാത്ര പറഞ്ഞ് അവൾ ഇറങ്ങി.അപ്പോഴേക്കും അവളുടെ ഫോണിലേക്ക് ഒരു കോൾ വന്നു. ഡിസ്പ്ലെയിൽ തെളിഞ്ഞ പേര് കണ്ട് അവളുടെ മുഖം വിടർന്നു.
” ഉണ്ണിയേട്ടൻ ♥“
അവൾ റിസീവർ ചെവിയിലേക്ക് അടുപ്പിച്ച് ശബ്ദത്തിന് കാതോർത്തു.
” ഡി പെണ്ണേ ഇറങ്ങിയോ നീ…? “
” ഹാ ഏട്ടാ.. ഇറങ്ങിയതേയുള്ളൂ.. എന്നുമിതെങ്ങനെ കൃത്യസമയത്ത് വിളിക്കുന്നു…? “
” അതൊക്കെ ഈ ഉണ്ണിയേട്ടന്റെ ഒരു കഴിവ് അല്ലേടി..ഞാൻ ഇവിടെ ആണെങ്കിലും നിന്റെ കൂടെ തന്നെയുണ്ട് കേട്ടോ..”
” ഓഹോ ശരി മാഷേ. എങ്കിൽ പറ എഴുന്നേറ്റോ അതോ …? “
” ഇല്ലടാ.ഇവിടെ സമയം ആവുന്നതല്ലെയുള്ളു.പിന്നെ പോകുന്നതിന് മുമ്പേ നിന്നെ വിളിച്ചില്ലേൽ അതുമതിയല്ലോ കലഹത്തിന്.അതല്ലേ വിളിക്കുന്നത്….”
” ഓഹോ അപ്പോൾ പേടി ഉണ്ടല്ലേ..? “
” ഓ പേടിച്ചിട്ടൊന്നുമല്ലെടി.. നിന്നെയൊക്കെ ആരു പേടിക്കാൻ..? “
” അയ്യട മോനെ..ദേ ചെക്കാ നിന്നെ എന്റെ കൈയിൽ കിട്ടൂട്ടോ….”
അവൾ അങ്ങനെയാണ് . ഒരുപാട് ഇഷ്ടം തോന്നുമ്പോൾ ‘ എടാ, നി ‘ എന്നൊക്കെ വിളിക്കൂ. അവളുടെ ആ കുറുമ്പ് അവന് ഇഷ്ട്ടവുമാണ്.
അങ്ങനെ ഓരോന്നും പറഞ്ഞവൾ സ്റ്റോപ്പിലേക്ക് നടന്നു. ഇത് എന്നും പതിവുള്ളതാണ്. ഇറങ്ങുന്നതിന് മുമ്പേ ഉള്ള ഫോൺ സംസാരം. അതൊരിക്കലും അവൾ മുടക്കാറില്ല..
” ഉണ്ണിയേട്ടാ…. ദേ ബസ്സ് വന്നു..എങ്കിൽ ഞാൻ കേറട്ടെ….”
” ഹാ ശരി പെണ്ണേ.. വൈകുന്നേരം ഇറങ്ങുമ്പോൾ വിളിക്കാം..”
ഫോൺ കട്ട് ചെയ്ത് അവൾ ബസ്സിൽ കയറി. ആളൊഴിഞ്ഞ സീറ്റിൽ പോയിരുന്നു..
അതാണ് ഉണ്ണികൃഷ്ണൻ.അവളുടെ ഉണ്ണിയേട്ടൻ ♥ ഈ ലോകത്ത് അവളൊരുപാട് സ്നേഹിക്കുന്ന വ്യക്തി. ഒരുപക്ഷേ., തന്റെ ജീവനെക്കാളേറെ. ദുബായിൽ ആണ്. അവിടെ ഒരു കമ്പനിയിൽ അസിസ്റ്റന്റ് മാനേജർ ആയ് വർക് ചെയ്യുന്നു. അച്ഛനും അമ്മയും അനിയത്തിയുമടങ്ങുന്ന അവളുടെ ലോകത്തിലേക്ക് ഉണ്ണി കടന്നു വരാൻ അധികസമയം വേണ്ടിയിരുന്നില്ല. തന്നേക്കാളേറേ തന്റെ കുടുംബത്തിനാണവൾ സ്നേഹിച്ചത്.., പ്രാധാന്യം നൽകിയത്. അതിന്റെ ഇടയിൽ പ്രണയത്തിന് പോലും അവളുടെ ലൈഫിൽ സ്ഥാനം ഉണ്ടായിരുന്നില്ല… എന്നിട്ടും അതൊക്കെ മറികടന്ന് അവളുടെ മനസ്സിലേക്കും ജീവിതത്തിലേക്കും അവൻ വന്നത് വളരെ പെട്ടന്നായിരുന്നു. ഇന്ന് ഉണ്ണിയാണ് അവളുടെ ലോകം.അവനെ കുറിച്ച് പറയുമ്പോൾ നൂറുനാവാണ് അവൾക്ക്. അവളിലെ വിശ്വാസവും സ്നേഹവും ചാലിച്ചെടുത്തൊരു ആൾരൂപം , അതായിരുന്നു ഉണ്ണി അവൾക്ക്. അച്ഛനും അമ്മയോടും അവൾ പറഞ്ഞിട്ടില്ല. പറയരുതെന്ന് അവന്റെ വാശിയായിരുന്നു.
” നിന്നെ കെട്ടുന്നത് ഞാനാണ്. അപ്പോൾ ഞാൻ തന്നെയാണ് നിന്റെ അച്ഛനും അമ്മയോടും പറയേണ്ടത്. അല്ലാതെ നി പറഞ്ഞല്ല അവരറിയേണ്ടത്…”
എന്നതായിരുന്നു ഉണ്ണിയുടെ നിലപാട്..
ബസ്സിൽ ഒരു അരമണിക്കൂർ യാത്രയാണ് ഓഫീസിലേക്ക്. അവൾ തന്റെ ബാഗ് തുറന്ന് ഫോൺ കൈയിലെടുത്തു. ഉണ്ണീടെ ഫോട്ടോ നോക്കിയിരുന്നു. അവളുടെ മനസ്സ് മന്ത്രിച്ചു.
” ഉണ്ണിയേട്ടൻ തന്റെ ജീവിതത്തിലേക്ക് കടന്നുവന്നത് എങ്ങനെയെന്ന് ഇപ്പോഴും വിശ്വാസത്തിനതീതമാണ്. ഒരേ കോളേജിൽ പഠിച്ചവരല്ല.., വീട് അടുത്തടുത്ത് അല്ല..,. എന്തിനേറെ വഴി യാത്രയിൽ കണ്ട് മറന്ന മുഖങ്ങളിൽ പോലും ഉണ്ണിയേട്ടൻ ഇല്ല. യാദൃച്ഛികമായി കണ്ടുമുട്ടിയവർ. തങ്ങളുടെ ബന്ധം തുടങ്ങിയിട്ട് അധികനാളായില്ല. എന്നാലും എന്തോ ഒരു ആത്മബന്ധം ആണ്. ഒരുപക്ഷേ., ആ കണ്ടുമുട്ടൽ ഒരു നിമിത്തമായിരുന്നിരിക്കണം. തനിക്കിപ്പൊഴും ഓർമ്മയുണ്ട് ആ കൂടിക്കാഴ്ച്ച………!!!
അവളുടെ മനസ്സ് പുറകിലേക്ക് ചിന്തിച്ചു… :
***********************************************
ഒരിക്കൽ തന്റെ അനിയത്തിക്ക് പനി കൂടിയെന്ന അമ്മയുടെ ഫോൺ കോൾ കേട്ടതും ഞാൻ ഓഫീസിൽ നിന്ന് വേഗമിറങ്ങി. ധൃതിയിൽ ചെന്ന് ചാടിയത് ഒരു ബൈക്കിന്റെ മുന്നിലും.. ഭാഗ്യം എനിക്കൊന്നും സംഭവിച്ചില്ല..തെറ്റ് എന്റെ ഭാഗത്താണ് എന്ന് മനസ്സിലാക്കി ഞാൻ അവരോട് ക്ഷമ ചോദിച്ചു
” സോറി അറിയാതെ ധൃതിയിൽ വന്നപ്പോൾ….”
” ഓ അതുസരമില്ല കുട്ടി. ഒന്നും പറ്റിയില്ലല്ലോ… അത് തന്നെ മഹാഭാഗ്യം.. ഇനിയെങ്കിലും ശ്രദ്ധിച്ച് നടക്കണം…”
ഞാൻ ഒന്നും മിണ്ടിയില്ല. അവർക്കൊരു ചിരി നൽകിയെങ്കിലും പൊടുന്നനെ മറ്റൊരു ഗാംഭീര്യമുള്ള ശബ്ദം അവിടെ ഉയർന്നു…..
( തുടരും…….)
Read complete പ്രണയസിന്ദൂരം Malayalam online novel here
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission