Skip to content

പ്രണയസിന്ദൂരം Part 2

malayalam novel

” എന്ത് സാരമില്ലെന്ന്…. എന്തെങ്കിലും പറ്റിയിരുന്നെങ്കിൽ ….. ഇവൾക്കൊന്നും ഒന്നും അറിയണ്ടല്ലോ … നോക്കുക കൂടിയില്ലാതെ റോഡ് ക്രോസ് ചെയ്യും.. എന്നിട്ട് കുറ്റം ഞങ്ങളുടെ പേരിലും…”

അദ്ദേഹത്തിന്റെ പുറകിൽ ഇതെല്ലാം കണ്ടുകൊണ്ടിരുന്ന ചെറുപ്പക്കാരന്റെ ശബ്ദമായിരുന്നു അത്. ഇത്രയും പറഞ്ഞയാൾ ദേഷ്യത്തോടെ എന്നെ ഒന്നു നോക്കി. ഞാൻ ഇതാരപ്പ എന്ന മട്ടിൽ തിരിച്ചും.

” എന്താടി..നോക്കി പേടിപ്പിക്കുന്നോ…? ” ആയാൾ ചോദിച്ചു.

” ഹലോ മിസ്റ്റർ തെറ്റ് എന്റെ ഭാഗത്താണ്… സമ്മതിച്ചു.എനിക്കൊരു അബദ്ധം പറ്റി.അതിന് ഞാൻ സോറി പറഞ്ഞല്ലോ.ഇങ്ങനെ ബഹളം ഉണ്ടാക്കേണ്ട ആവശ്യമില്ല….”

” സോറി പറഞ്ഞുന്ന്‌ വെച്ച്…. എല്ലാം കാണിച്ച് വെച്ചിട്ട് സോറി പറഞ്ഞാൽ അതിന് പരിഹാരം ആവുമോ…? ”

” അയ്യോ സാരമില്ലട.. ആ കുട്ടിക്ക് ഒരു അബദ്ധം പറ്റിയതല്ലേ…വിട്ടു കള.. ”
വണ്ടീടെ ഉടമസ്ഥൻ അയാളോടായ്‌ പറഞ്ഞു.

” അബദ്ധമോ… ഇതിനെയൊന്നും അബദ്ധം എന്നല്ല പറയേണ്ടത്….”

” ഏയ് മിസ്റ്റർ സൂക്ഷിച്ച് സംസാരിക്കണം. അദ്ദേഹത്തിന് പ്രശ്നം ഒന്നുമില്ലല്ലോ..പിന്നെ ഇയാൾക്ക് എന്താ..? ” ഞാനും ശബ്ദം ഉയർത്തി

” നി എന്താ എന്നെ മര്യാദ പഠിപ്പിക്കാൻ വന്നതാണോ..എങ്കിൽ അതൊന്നു കാണണമല്ലോ…”

” ഹൊ മതി നിർത്ത്..കുട്ടി പൊയ്ക്കോളൂ.. ഇവൻ ആളൊരു ദേഷ്യക്കാരനാണ്. പൊയ്ക്കോളൂ…” അദ്ദേഹം ഇടക്ക് കേറി പറഞ്ഞു.

ഉം എന്ന് തലയാട്ടി ഞാൻ അദ്ദേഹത്തെ നോക്കി ചിരിച്ച് പതിയെ നടന്നു.പിന്നെ ഒരു നിമിഷം നിന്ന് അയാളെ നോക്കി ഒരു പുച്ഛവും വാരി വിതറി ഞാൻ നടന്നു………

************************************************
അവളൊന്നു ചിരിച്ചു..

” മോളെ ഇറങ്ങണ്ടെ..സ്റ്റോപ്പ് എത്തി…” കണ്ടക്ടർ ആണ് അവളെ ചിന്തയിൽ നിന്ന് ഉണർത്തിയത്..

” ഹാ ശേഖരേട്ട സോറി ശ്രദ്ധിച്ചില്ല….”

” ഏത് ലോകത്താ കുട്ടി നീയ്‌. ഇറങ്ങ് ….”

അവളൊരു ചമ്മിയ ചിരി ചിരിച്ച് ബസ്സിൽ നിന്നുമിറങ്ങി..എന്നും കേറുന്ന ബസ്സ് ആയകൊണ്ട് ബസ്സിലുള്ളവരൊക്കെ അവൾക്ക് പരിചിതമായിരുന്നു. ചിരിച്ചുകൊണ്ട് അവൾ മുന്നിലേക്ക് നടന്നു.

” അന്നാണ് ആദ്യം ഞാൻ ഉണ്ണിയേട്ടനെ കണ്ടത്. അന്ന് അറിഞ്ഞിരുന്നോ ഈശ്വര ഇങ്ങനെയൊക്കെ ആകുമെന്ന്….”
അവൾ മനസ്സിൽ ആലോചിച്ചു. സ്റ്റോപ്പിൽ നിന്നും 10 മിനിറ്റ് നടത്തമുണ്ട് ഓഫീസിലേക്ക്. അവൾ ഓഫീസിലേക്ക് നടന്ന് എത്തുമ്പോൾ സമയമായിട്ടുണ്ടാകും..

” ഹാ എത്തിയോ നീ…എന്താ ഒരു കൃത്യനിഷ്ഠ…” അവളുടെ ഉറ്റസുഹൃത്ത് ആരതിയാണ് അത് പറഞ്ഞത്.. എന്തിനും ഏതിനും അവൾ നന്ദയ്ക്ക്‌ തുണയായിട്ട്‌ കൂടെയുണ്ടാകും…

” ഹ നന്ദേ..ഇന്ന് ബോസ് വരും കേട്ടോ. ഒരു ലോഡ് വർക്ക് ഏൽപ്പിച്ചിട്ടുണ്ട്…”

” ആരു പറഞ്ഞു ..? ” അവൾ സംശയത്തോടെ ആരതിയെ നോക്കി.

” സർ വിളിച്ചിരുന്നു.. രാത്രിയോടെ എത്തും. അതിന്മുമ്പ് ചെയ്ത് തീർക്കണം വർക് ഒക്കെ. നാളെ രാവിലെ മേശപ്പുറത്ത് ഉണ്ടാകണം എന്ന് പറഞ്ഞു…”

ആരതി അവൾക്ക് എല്ലാം പറഞ്ഞ് കൊടുത്തു. എല്ലാം കേട്ടതും അവൾ തലക്ക് കയ് വെച്ചിരുന്നു..

” ഈശ്വരാ ഇതൊക്കെ ഇൗ ഒരു ദിവസം കൊണ്ട് എങ്ങനെ…..? വേറെ വർക്കും ഉണ്ട് ചെയ്യാൻ…”

” ഐ ഡോണ്ട് നോ. എന്തായാലും നിന്റെ വർക്കൊക്കെ തീർത്തിട്ട് വിളിക്ക് നീ.. എന്നിട്ട് തുടങ്ങാം നമുക്ക്..”

” ശരിയെട…”

ആരതി നടന്ന് മാറി. അവൾ ഒരു നിമിഷം ഫോൺ എടുത്ത് ഉണ്ണിയെ വിളിക്കാനൊരുങ്ങി.

” വേണ്ട ആളിപ്പോ എഴുന്നേറ്റിട്ടുണ്ടാകില്ല. വിളിച്ച ശരിയാവില്ല..”

അവൾ ഫോണിലേക്ക് മെസ്സേജ് അയച്ചു ഫോൺ മാറ്റി വെച്ചു. തന്റെ ജോലിയിൽ മുഴുകി. ഉച്ചയ്ക്ക് ലഞ്ച് ബ്രേക്കിന്റെ സമയത്ത് അമ്മയുടെ കോൾ വന്നു.

” കഴിച്ചോ മോളെ..? ”

” ദേ കഴിക്കുവ അമ്മേ. പിന്നെ ഞാൻ ഇന്ന് ലേറ്റ് ആകും കേട്ടോ…” കാര്യങ്ങളൊക്കെ അവൾ അമ്മയോട് പറഞ്ഞു.

” ഉം ശരി മോളെ. ഇറങ്ങുമ്പോൾ വിളിക്കണം മറക്കരുത്…”

അതും പറഞ്ഞ് ഫോൺ കട്ടെയ്തു. ആരതിയും നന്ദയും ഓരോ വിശേഷങ്ങൾ പറഞ്ഞ് കഴിക്കാൻ തുടങ്ങി.

” തന്റെ ചെറുക്കൻ എന്ത് പറയുന്നു..സുഖമാണോ ? ” ആരതി അവളോട് തിരക്കി.

” ഹാ സുഖം. ഇന്ന് രാവിലെ വിളിച്ചിട്ടുണ്ടായിരുന്നു…”

” ആഹ്‌ അത് പുതിയ കാര്യമൊന്നും അല്ലല്ലോ.. വിളിച്ചില്ലേൽ പിന്നെ നി വേച്ചേക്കുവോ. പേടി ആയിരിക്കും പാവത്തിന്..” അവൾ ചിരിച്ചു..

” പോടീ ഒരു ദിവസം ഓഫീസിലേക്ക് ഇറങ്ങാൻ നേരം ആ ശബ്ദം കേൾക്കുമ്പോ ഒരു കോൺഫിഡൻസാണ്. അതാ.” അവൾ ആരതിക്ക് ഒരു നുള്ള് കൊടുത്ത് കൊണ്ട് പറഞ്ഞു.

” ഉവ്വ് ഉവ്വ. നിനക്കോ അതോ അങ്ങേർക്കാണോ സമാധാനക്കേട് ..” ആരതി ഒരു തട്ട് കൊടുത്തുകൊണ്ട് ചോദിച്ചു.

” ഒന്ന് പോടി ” നന്ദ ചിരിച്ചു കൊണ്ട് മുഖം താഴ്ത്തി

” കണ്ടോ അപ്പോഴേക്കും നാണം വന്നു പെണ്ണിന്..! അല്ല എപ്പോഴാണ് വരിക..? ഉടനെ എങ്ങാണും കാണാൻ പറ്റുമോ ആ അവതാരത്തെ ” തമാശമട്ടിൽ അവൾ ചോദിച്ചു.

” അറിയില്ല. ചോദിക്കുമ്പോൾ ഒന്നും പറയില്ല. അവിടെയുമിവിടെയും തൊടാതൊരു മറുപടിയാണ്. അല്ലെങ്കിൽ വരാമെന്ന് ഒറ്റവാക്കിലൊതുക്കും ”

” ഉം ആൾക്കൊരു ചേട്ടൻ ഉണ്ടെന്നല്ലേ പറഞ്ഞേ..? ”

നന്ദ തലയാട്ടി

” ചേട്ടൻ എനിക്ക് ചേരുമോ ? ഞാനൊന്ന് നോക്കിയാലോ ..? ”

” ഹാ നന്നായിരിക്കും ” നന്ദ ചിരിച്ചു.

” ഹോ അവൾടെ ഒരു തമാശ.. Leave it . നീ മിസ്സെയുന്നുണ്ടോ ആളെ ” അവൾ ഒളികണ്ണിട്ട് നന്ദയെ നോക്കി. അവളുടെ മനസ്സ് വേറെ ഏതോ ലോകത്താണെന്ന് ആരതിയ്ക്ക് മനസ്സിലായി.

” പിന്നെ മിസ്സെയാതെ. ഒരുപാടായില്ലേ പോയിട്ട് കാണാൻ പോലും പറ്റുന്നില്ലല്ലോ..” അവളുടെ മുഖം വാടി.

” ഒന്ന് കാണാൻ ഉളള് നന്നായി പിടക്കുന്നുണ്ടല്ലോ. ഇവിടെ വരെ കേൾക്കാം ഇടിപ്പ്..” അവൾ ഒരു ചെറു ചിരിയോടെ പറഞ്ഞു.

” അത് പിന്നെ.. അതൊരു പാവമാ.. എപ്പോഴും പറയും……….” ഇത്രയും പറഞ്ഞവൾ ഒരു നിമിഷം നിന്നു. സുബോധം വീണ്ടെടുത്ത പോലെ ആരതിയെ നോക്കി.

അവൾ ഒരു കള്ളചിരിയോടെ പറഞ്ഞു :
” കണ്ടോ പെണ്ണിന്റെ സങ്കടം കണ്ടോ… ബാക്കി പറയടോ.. എന്താ പറയുന്നേ..? ഇൻട്രസ്റ്റിങായി വരുവായിരുന്നു ”

” അയ്യട മോളേ.. അങ്ങനെയിപ്പോ അറിയണ്ടാട്ടോ… എല്ലാം കേൾക്കാനിരിക്കുവാല്ലേ..! ”
ഇത്രയും പറഞ്ഞ് നന്ദയവൾക്കൊരു തട്ട് കൊടുത്ത് പാത്രം കഴുകാനായി പോയി.

ഇരുവരും പാത്രം കഴുകി വന്ന് തങ്ങളുടെ ജോലിയിൽ തുടർന്നു. സമയമേറെ ആയിട്ടും അവളുടെ വർക്ക് തീർന്നിട്ടുണ്ടായിരുന്നില്ല. അപ്പോഴേക്കും ആരതിയങ്ങോട്ടേയ്ക്ക് വന്നു.

” ശ്രീ കഴിഞ്ഞില്ലേ ഡാ ”

” ഇല്ല കുറച്ച് കൂടി ഉണ്ട്. 1-2 ഫൈൽസ് കൂടി. നിന്റെയൊ ? ”

” ഉം കഴിഞ്ഞു. സമയം ഒരുപാട് ആയില്ലേ . മതി ബാക്കി പിന്നെ ചെയ്താ പോരെ ”

” അതെങ്ങനെ….നാളെ വെക്കണമെന്നല്ലേ പറഞ്ഞേ… നീ നിന്ന് സമയം കളയണ്ട. ചെല്ല്‌ വീട്ടിലേക്ക് വിട്ടോ…”

” പോകാനോ നിന്നെ ഒറ്റയ്ക്കാക്കിട്ടോ …”

” ഒറ്റയ്ക്കോ…. നിനക്ക്‌ കണ്ണ് കാണില്ലേ… ഇവിടെ മനുഷ്യർ അല്ലേ ഉള്ളത്.. നി വേഗം പോകാൻ നോക്കിയേ പെണ്ണേ…” നന്ദ അവളെ തള്ളി വിട്ടു.

ആരതി പോയി. അവൾക്ക് വല്ലാത്തൊരു ടെൻഷൻ അനുഭവപ്പെട്ടു. എന്നാലും മറ്റു സ്റ്റാഫ് ഒക്കെ ഉള്ള കൊണ്ട് അവൾ ആശ്വസിച്ചു. എല്ലാം കഴിഞ്ഞപ്പോഴേക്കും സമയം 11 കഴിഞ്ഞിരുന്നു. അവൾ ഇറങ്ങി. ഫോൺ എടുത്ത് അമ്മയെ വിളിച്ചു.

” അമ്മാ ഞാൻ ഇറങ്ങിട്ടോ..”

” ഇറങ്ങിയൊ മോളെ. അച്ഛനെ വിടണോ.? ”

” വേണ്ട അമ്മാ. ഓട്ടം കഴിഞ്ഞ് വന്നയല്ലെ. ക്ഷീണം കാണും. ഞാൻ വന്നോളാം…”

ഇത് പറഞ്ഞവൾ ഫോൺ കട്ട് ചെയ്തു. ഉണ്ണിക്ക് ഒരു മെസ്സേജ് അയച്ച് അവൾ വേഗം നടന്നു. കുറച്ച് ദൂരം നടന്നപ്പോൾ ആരോ തന്നെ പിന്തുടരുന്നതായി അവൾക്ക് അനുഭവപ്പെട്ടു. അവൾ തിരിഞ്ഞു നോക്കി.

” ആരുമില്ലേ ? പിന്നെ എന്തേ എനിക്ക് അങ്ങനെ….? ഈശ്വര…”

അവളുടെ ഉള്ളിൽ ഒരു കൊള്ളിയാൻ മിന്നി. അവൾ ധൈര്യം കൈവിടാതെ മുന്നോട്ട് നടന്നു. നല്ല ഇരുട്ട് . ആരെയും തന്നെ പോകുന്ന വഴിയിൽ കാണുന്നില്ല..

” ഇല്ല എന്റെ പിന്നിൽ ആരോ ഉണ്ട്.. തോന്നൽ അല്ല ”

അവളൊന്നു നിന്നു. എന്നിട്ട് തിരിഞ്ഞ് നോക്കി. ആരെയും കണ്ടില്ല. അവൾക്ക് വല്ലാത്തൊരു പേടി തോന്നി. അവൾ നെഞ്ചിൽ കൈ വെച്ചു.

” ഈശ്വരാ…”

അവൾ ഈശ്വരനാമം ചൊല്ലികൊണ്ട് മുന്നിലേക്ക് വേഗത്തിൽ നടന്നു. സിംഹത്തിന് മുന്നിൽ അകപ്പെട്ട മാനിനേ പോലെ അവൾ നാല് വശവും വീക്ഷിക്കാൻ തുടങ്ങി. കണ്ണുകൾ ചലിച്ച് കൊണ്ടേയിരുന്നു. നെഞ്ചിടിപ്പ് കൂടി.

” നടന്നിട്ടും നടന്നിട്ടും എത്തുന്നില്ലല്ലോ.? ” അവൾ മനസ്സിൽ പറഞ്ഞു.

പെട്ടന്ന് അവളുടെ തോളിൽ ഒരു കൈ പതിഞ്ഞു. അവൾ ഞെട്ടി…

( തുടരും….)

Read complete പ്രണയസിന്ദൂരം Malayalam online novel here

4.5/5 - (8 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!