Skip to content

പ്രണയസിന്ദൂരം Part 6

malayalam novel

സുഭദ്രയുടെയും ബാലയുടെയും ബഹളം കേട്ടാണ് നന്ദ കണ്ണുതുറന്നത്… ഉറക്കത്തിന്റെ ആലസ്യതയോടെ അവൾ സമയം നോക്കി..

” ഈശ്വര… 7.30 കഴിഞ്ഞിരിക്കുന്നു…”

അവൾ വേഗം എഴുന്നേറ്റ് കുളിച്ചൊരുങ്ങി താഴേയ്ക്ക് ചെന്നു. സ്കൂളിൽ പോകുന്ന കാര്യത്തെ ചൊല്ലി വഴക്കാണ്. അവൾ ഒന്നും പറയാൻ നിൽക്കാതെ എന്തെങ്കിലും കഴിച്ചെന്നു വരുത്തി ഇറങ്ങി. പതിവും കഴിഞ്ഞ് അവൾ ബസ്സ് സ്റ്റോപ്പിലേക്ക് വേഗത്തിൽ നടന്നു.

” ഇന്നലത്തെ ക്ഷീണം കാരണം എഴുന്നേൽക്കാനും താമസിച്ചു. ബസ്സ് മിസ്സ് ആകുവോ ഈശ്വര…! “

അവൾ ബസ്സ് സ്റ്റോപ്പിൽ എത്താറായപ്പോഴേക്കും ബസ്സ് എടുത്തിരുന്നു.

” ശേഖരേട്ടാ പോകല്ലേ….” അവൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു

” ഹാ മോളേ… എന്തേ താമസിച്ചു പോയല്ലോ ഇന്ന് ..? ” അയാൾ ബെൽ അടിച്ചു കൊണ്ട് ചോദിച്ചു.

” ഒന്നും പറയണ്ട.. വല്ലാത്ത ക്ഷീണം ഉണ്ടായിരുന്നു.. അതുകൊണ്ട് തന്നെ എല്ലാം ലേറ്റ് ആയി…” അവൾ കിതച്ചു കൊണ്ട് മറുപടി കൊടുത്തു.

” ഉം ഇന്നലെ വൈകുന്നേരം കണ്ടില്ലല്ലോ…? “

” ഓഫീസിൽ വർക് ഉണ്ടായിരുന്നു. 11 കഴിഞ്ഞു വന്നപ്പോൾ…”

ഓഫീസിൽ എത്തിയപ്പോൾ എല്ലാവരുടെയും മുഖഭാവത്തിൽ നിന്നും ബോസ്സ് വന്നിട്ടുണ്ടെന്ന് അവൾ മനസ്സിലാക്കി എടുത്തു.

” നന്ദേ, ബോസ്സ് നിന്നെ തിരക്കുന്നുടായിരുന്നു. ഫയലുകളും കൊണ്ട് ചെല്ലാൻ പറഞ്ഞൂ…” ആരതിയാണ് അത് പറഞ്ഞത്.

ഫയലുകളും എടുത്ത് അവൾ വേഗം ബോസിന്റെ ക്യാമ്പയിനിലേക്ക്‌ ചെന്നു

” May I come in Sir “

” Oh yes come in….ഹാ നന്ദ.. ഫയലുകളൊക്കെ ഓകെ അല്ലേ….? “

” അതെ സർ .. ഓകെയാണ്…”

” എന്ത് പറ്റി മുഖം വല്ലാതിരിക്കുന്നത്…? വയ്യായ്‌ക വല്ലതും ….? “

” ഹേയ് നോ സർ … ഇന്നലെ താമസിച്ചാണ് പോയത്… അതിന്റെ ക്ഷീണം ഉണ്ട്…”

” ഓ എങ്കിൽ ഇന്ന് ലീവ് എടുക്കാമായിരുന്നില്ലെ… ? വീട്ടിൽ പോകണോ തനിക്ക്…. എങ്കിൽ റെസ്റ്റ് എടുത്തോളൂ…. വർക് ഒന്നും ചെയ്യണ്ട….”

” കുഴപ്പമില്ല.. എങ്കിൽ ഞാൻ ചെല്ലട്ടെ… ” അവൾ വേഗം ഇറങ്ങി..

” ഹേയ് നന്ദാ…..”

അയാൾ വിളിച്ചത് കേൾക്കാൻ നിൽക്കാതെ അവൾ നടന്നു. അവളുടെ മുഖത്തെ ദേഷ്യം കണ്ട് ആരതി കാര്യം തിരക്കി.

” അയാളുടെ ഒരു ഒലിപ്പീര്… എനിക്ക് തീരെ പിടിക്കുന്നില്ല..”

” സാരമില്ല വിട്ടുകള..” ആരതി പറഞ്ഞു.

വീടും ഓഫീസുമായി അവളുടെ ദിവസങ്ങൾ കടന്ന് പോയി. ഒരു ദിവസം ഓഫീസിൽ എത്തിയപ്പോൾ പുതിയ ഒരു മുഖം അവൾ അവിടെ കണ്ടു. അവൾക്ക് അയാളെ എവിടെയോ കണ്ട് മറക്കുന്ന പോലെ തോന്നി.

” ആ മുഖം എനിക്ക് പരിചിതമാണല്ലോ…! പക്ഷേ…… “

ആവൾ ആലോചിച്ച് നിന്നപ്പോഴാണ് ആരതി അങ്ങോട്ടേക്ക് വന്നത്. നന്ദ അവളോട് കാര്യം തിരക്കി.

” അത് ന്യു അപ്പോയിന്റ്മെന്റ് ആണ് , ആനന്ദ്….”

ആ പേരിലൂടെ അവൾ ആളെ മനസ്സിലാക്കിയെടുത്തു. അവൾ ഒരു കള്ളച്ചിരിയോടെ ആരതിയെ നോക്കി.

” മോളെ .. നീ ആളെയൊന്ന് ശെരിക്കും നോക്കി വെച്ചോളൂ കേട്ടോ….” നന്ദ ചിരിച്ച് മുന്നിലേക്ക് നടന്നു.

ആരതിക്ക്‌ കാര്യം എന്താണെന്ന് മനസ്സിലായില്ല. അവൾ പുറകെ ഓടി ചെന്നു.

” അതെന്താ നി അങ്ങനെ പറഞ്ഞത്….? ”
സംശയത്തോടെ ചോദിച്ചു.

” അല്ല , നീ നോക്കട്ടേന്ന് ചോദിച്ചതല്ലെ….”

” ഞാനോ.. എപ്പോ ചോദിച്ചു..? ” അവൾ നെറ്റി ചുളിച്ചു.

” അതെ…ഉണ്ണിയേട്ടന്റെ ചേട്ടനെ നോക്കട്ടേന്ന് ഒരിക്കൽ ചോദിച്ചത് മറന്നോ നീ ? “

” ഏഹ് … അപ്പോ ഇത്….! ” അവൾ വിക്കി വിക്കി ചോദിച്ചു.

” അതെല്ലോ… ആ അവതാരമാണ് ഇത്..”

ആരതി അന്തം വിട്ടു നിന്നു.

” വാ അടക്ക്.. ഈച്ച കേറി പോകും..” നന്ദ അവളുടെ താടിയിൽ പിടിച്ച് വാ അടപ്പിച്ച് കൊണ്ട് പറഞ്ഞു.

” നീ പോയി മിണ്ടിട്ട്‌ വാ നന്ദേ…” അവൾ ഞെട്ടൽ മാറ്റികൊണ്ട് പറഞ്ഞു.

” എന്നെ അറിയില്ല ആൾക്ക്…ഏട്ടൻ എന്നെ ഫോട്ടോ കാണിച്ചിട്ടുണ്ട്. ആ പരിചയമെ ഉള്ളൂ…”

” എങ്കിൽ നമുക്ക് പോയി പരിചയപ്പെടാം…” ആരതി അവളെ വലിച്ചുകൊണ്ട് പോയി.

” ഹായ് ആനന്ദ്.. അങ്ങനെ വിളിക്കാമോ…? ” ആരതി ചോദിച്ചു.

” അങ്ങനെ വിളിച്ചോളൂ..”

” ഞാൻ ആരതി.. ഇത് എന്റെ ഫ്രണ്ട് ശ്രീനന്ദ.. ” അവൾ പരിചയപ്പെടുത്തി.

നന്ദ ഇതൊക്കെ കണ്ട് വായും പൊളിച്ച് നിന്നു. അവർ പരസ്പരം വിശേഷങ്ങൾ പറഞ്ഞു. ഇത് ഇപ്പോഴൊന്നും തീരില്ലെന്ന് മനസ്സിലാക്കിയ നന്ദ ഇടയ്ക്ക് കേറി.

” ആനന്ദ് എങ്കിൽ ഞങ്ങൾ ചെല്ലട്ടേ.. കുറച്ച് ജോലി ഉണ്ട്.. ബാക്കി പിന്നീട് ആവാം…”

” ഓ ഷുവർ “

ആരതിയെയും പിടിച്ച് നന്ദ അവിടെ നിന്ന് നടന്ന് മാറി. അവളുടെ ചെവിയിൽ പിടിച്ചു.

” നിനക്ക് ഇതിനും മാത്രം സംസാരിക്കാൻ എന്താ ഉള്ളത്..? ഇപ്പൊൾ ഇങ്ങോട്ട് വന്നതല്ലേ ഉള്ളൂ…”

” അഹ് വിട് നന്ദേ.. ഞാൻ ചുമ്മാ…”
അവൾ കൈവിടുവിപ്പിച്ച് കൊണ്ട് പറഞ്ഞു.

അവൾ നന്ദയെ നോക്കി ചമ്മിയ ഒരു ചിരി നൽകി അവിടെ നിന്നും നടന്ന് മാറി. നന്ദ ചിരിച്ചു.

അന്ന് വൈകുന്നേരം ഉണ്ണി വിളിച്ചപ്പോൾ അത് പറയാൻ അവൾ മറന്നില്ല..

” ഉണ്ണിയേട്ടാ.. ചേട്ടൻ എന്റെ ഓഫീസിലേക്ക് വർക്കിന് വരുന്നകാര്യം എന്തേ പറഞ്ഞില്ല എന്നോട് ..? “

” ഓ സോറി.. ചേട്ടൻ എന്നോട് പറഞ്ഞിരുന്നു. നിന്നോട് പറയാൻ ഇരുന്നതാ… വിട്ട് പോയി..”

” ഉം.. എന്തേ പഴയ ജോലി വേണ്ടാന്ന് വെച്ചത്..? “

” ചേട്ടന് അത് ഭയങ്കര ബുദ്ധിമുട്ട് .. അതുകൊണ്ട് റെസിഗ്നേഷൻ കൊടുത്ത് ഇങ്ങുമാറി….”

അവൾ അന്ന് നടന്ന വിവരങ്ങളൊക്കെയും അവനോട് വിവരിച്ചു. അവൻ ചിരിക്കാൻ തുടങ്ങി.

” അവൾ ആള് കൊളളാല്ലോ… എന്തായാലും ചേട്ടത്തിയെ അന്വേഷിച്ച് പോകേണ്ടിവരില്ലല്ലോ….! ” അവൻ ചിരിയോടെ പറഞ്ഞു.

പിന്നീടുള്ള ദിവസങ്ങളിൽ നന്ദയും ആരതിയും ആനന്ദും അടുക്കുകയായിരുന്നു… അവർ നല്ല സുഹൃത്തുക്കളായി മാറി. ആരതിയുടെ മനസ്സിൽ ആനന്ദിനോട് ഇഷ്ട്ടം ഉടലെടുക്കുന്നത് നന്ദ അറിഞ്ഞു. അവളുടെ ഓരോ പെരുമാറ്റവും നന്ദ ശ്രദ്ധിക്കാൻ തുടങ്ങി.
ഓഫീസിലെ വർകൊക്കെ കഴിഞ്ഞ് റെസ്റ്റ് എടുക്കാൻ ആകെ കിട്ടുന്ന ഒരു ഞായറാഴ്ചയാണ് എന്ന സമാധാനത്തോടെയാണ് അവൾ അന്ന് വീട്ടിൽ വന്നത്. വർക്കുള്ളത് കൊണ്ട് രാത്രി വിളിക്കില്ലെന്ന് ഉണ്ണി പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ അവൾക്ക് വളരെ വേഗം തന്നെ നിദ്രാദേവി കടാക്ഷം കൊടുത്തിരുന്നു..പിറ്റേന്ന് ഉറക്കത്തിന്റെ ആലസ്യത്തിൽ കണ്ണ് തുറന്നപ്പോൾ അവൾ കണ്ടത് ബാലയെയാണ്.

” ഹാപ്പി ബർത്ത്ഡേ ചേച്ചി..” ബാല അവളെ കെട്ടിപ്പിടിച്ച് പറഞ്ഞു.

” ആഹാ ഇന്ന് എന്റെ പിറന്നാളാണോ..? ” അവൾ അൽഭുതത്തോടെ ചോദിച്ചു.

” അതേല്ലോ… നന്ദേച്ചി മറന്നോ…? “

” ചേച്ചി മറന്നു പോയെട..” നന്ദ ബാലയെ കെട്ടിപിടിച്ചു.

” മോളെ.. എഴുന്നേൽക്ക്‌ അമ്പലത്തിൽ പോയി വാടാ…” അമ്മ റൂമിലേക്ക് വന്നു

” ആഹ് അമ്മേ….”

അവൾ എഴുന്നേറ്റ് കുളിച്ചിറങ്ങി വസ്ത്രത്തിലേക്ക്‌ കണ്ണോടിക്കവെ അവൾ ആലോചിച്ചു.

” സാരി പോരെ ഇന്ന്…! എനിക്ക് സാരിയാണ് ചേർച്ചയെന്ന് ഉണ്ണിയേട്ടൻ പറഞ്ഞിട്ടുണ്ട്. അറിയാതെ ആണേലും ഞാൻ ആദ്യമായി സാരി ഉടുത്തത് ഉണ്ണിയേട്ടന്റെ പിറന്നാളിനാണ്. അന്ന് തോന്നിയ ഒരു മോഹം. അമ്പലത്തിൽ സാരി ഉടുത്ത് പോകാൻ തോന്നി. പിന്നെ സാരി ഉടുക്കാൻ എനിക്ക് വിലക്ക് ആയിരുന്നു. അതിൽ എനിക്ക് ഭംഗി കൂടുതൽ ആണത്രേ.. പിന്നെ ഉടുപ്പിച്ചിട്ടില്ല. ഓണത്തിനുടുത്ത് നിൽക്കുന്ന ഫോട്ടോ കണ്ടപ്പോഴാണ് എന്നോട് ഇത് പറഞ്ഞത് പോലും.”

അവളൊന്നു ചിരിച്ച് കൊണ്ട് അലമാരയുടെ മുകളിലത്തെ തട്ടിൽ നിന്നും ഒരു സാരി എടുത്തു.

” ഏട്ടന്റെ ഇഷ്ടം പങ്കുവെച്ചപ്പോൾ ഉടുത്തുകൊണ്ട് പോയ അതെ മയിൽപീലി കളറുള്ള സാരി.വാശി പിടിച്ച് അമ്മയുടെ സമ്മതം വാങ്ങി മേടിച്ചത്. “

അവൾ അതിലൊന്ന് വിരലോടിച്ചു. വേഗം അതുടുത്ത് കണ്ണാടിക്ക് മുന്നിൽ വന്നു. തോർത്തോട് കൂടി കെട്ടിവെച്ച മുടി അവൾ അഴിച്ചു. മുടി മുന്നിലേക്ക് ഇട്ട് കണ്ണാടിയിലൂടെ നോക്കി.

” ഏട്ടൻ ഏറ്റവും പ്രിയം എന്റെ മുടിയാണ്. ഏട്ടന്റെ സ്വപ്നത്തിലെ പെണ്ണിന് മുടി ഒരുപാട് ഉണ്ടായിരുന്നത്രേ…” അവൾ ഓർത്തു.

അവൾ വകർപ്പെടുത്ത് മുടി കിള്ളിപ്പിന്നി അഴിച്ചിട്ടു. പതിവിലും വിപരീതമായി അവളിലൊരു ഉന്മേഷം പിറവിയെടുത്തു. കണ്ണുകൾ വാലിട്ടെഴുത്തി. ഒരു കുഞ്ഞു പൊട്ട് നെറ്റിയിൽ തൊട്ടു. അവൾക്ക് ഏറെ ഇഷ്ട്ടപ്പെട്ട കറുപ്പ് നിറമുള്ള കുപ്പിവളകളിലേക്ക്‌ കണ്ണുകൾ പതിച്ചു. അത് ഓരോന്നായി കയ്യിലേക്ക് അണിഞ്ഞു. അവൾ കണ്ണുകൾക്ക് മുന്നിൽ കൈകൾ വെച്ച് വളകൾ കൊണ്ട് തട്ടി.കണ്ണാടിയിലേക്ക് നോക്കി. തന്റെ ഇടത്തെ കണ്ണ് തുടിക്കുന്നുണ്ട്.

” ഇണയെ കാണാനാണ് അങ്ങനെ ഇടം കണ്ണ് തുടിക്കുന്നതെന്ന് കാർന്നവന്മാർ പറഞ്ഞ് കേട്ടിട്ടുണ്ട്. “

അവൾ താഴേയ്ക്ക് ഇറങ്ങി ചെന്നു.

” ഇതാര്… കാവിലെ ഭഗവതി നേരിട്ട് പ്രത്യക്ഷപ്പെട്ടതോ…! ” അവളെ കണ്ടതും ബാലയുടെ വക കമന്റ് വന്നു.

” എങ്ങനെയുണ്ട് …? ” നന്ദ ചോദിച്ചു.

” അമ്മേ… ഭഗവാന്റെ മയിൽപീലി അവിടെ തന്നെ ഉണ്ടോന്ന് നോക്കിയേ…” ബാല വിളിച്ച് പറഞ്ഞു.

നന്ദ സംശയത്തോടെ അവളെ നോക്കി.

” അല്ല , ഒരു മയിൽപീലി എന്റെ മുന്നിൽ വന്നു നിൽപ്പുണ്ട്. ഇറങ്ങി പോയതാണോ എന്നറിയാൻ വേണ്ടിയാ…” അവൾ കള്ളച്ചിരിയോടെ പറഞ്ഞു. നന്ദ അവൾക്കൊരു നുള്ള് കൊടുത്തു.

” എന്തേ എന്റെ ചേച്ചിപ്പെണ്ണിന് ഒരുങ്ങാൻ ഒരു മോഹം..ഇതിലൊന്നും താൽപര്യമില്ലായിരുന്നല്ലോ.! ” ബാല ചോദിച്ചു.

അവൾ കണ്ണുകൾ ഇറുക്കി കാണിച്ച് പോകാനിറങ്ങവെ അമ്മ അങ്ങോട്ടേക്ക് വന്നു.

” ബാലമോളേ … ചേച്ചിക്ക് അത് കൊടുത്തില്ലേ…? “

” അയ്യോ ഞാൻ അത് മറന്നു…”

അവൾ വേഗം അതെടുക്കാൻ അകത്തേയ്ക്ക് പോയി.

” എന്തുവാ അമ്മേ … ” നന്ദ ചോദിച്ചു.

” അവൾ ഇന്നലെ പോയി വാങ്ങിയതാണ് , നിനക്ക് വെച്ചുതരാൻ..2 മുഴം മുല്ലപ്പൂ…”

അപ്പോഴേക്കും ബാല അവിടെ എത്തി.

” ഇതുകൂടി വെച്ചോ ..എന്റെ വക ചേച്ചിക്കാണ്…”

അവൾ നന്ദയ്ക്ക്‌ അത് ചൂടി കൊടുത്തു.നന്ദ അവൾക്കൊരു മുത്തം കൊടുത്തിറങ്ങി. അമ്പലത്തിൽ ചെന്നു മനസ്സ് നിറഞ്ഞ് അവൾ ഭഗവാനോട് പ്രാർത്ഥിച്ചു. തൊഴുത് കഴിഞ്ഞ് പ്രസാദം വാങ്ങി തന്റെ നെറ്റിയിൽ തൊട്ട് തിരിഞ്ഞപ്പോൾ അടുത്ത് തൊഴുത് നിൽക്കുന്ന ആളെ കണ്ട് അവളൊന്നു നിന്നു….

( തുടരും…..!)

Read complete പ്രണയസിന്ദൂരം Malayalam online novel here

4.4/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!