പ്രണയാർദ്രം – Part 1

  • by

9747 Views

malayalam online novel

“അമ്മേ.. ആദി ഇപ്പൊ വരും ഞാൻ ക്ലബ്ബിൽ കാണും എന്ന് പറഞ്ഞേക്ക്‌….”

“കണ്ണാ.. എവിടേക്കാ പോണേ നീയ് ?

കുളിച്ച് സുന്ദരനായിട്ടുണ്ടല്ലോ…. വല്ല പെണ്ണുകാണലും ആണോ …”

അമ്മയുടെ കളിയാക്കിയുള്ള ചോദ്യത്തിന് ”
ആ അതേലോ….. എന്തേ വല്ല കുഴപ്പം ഉണ്ടോ ??” എന്നൊരു മറുപടി അപ്പോ തന്നെ എത്തി..

കണ്ണന്റെ ഉരുളക്ക് ഉപ്പേരിപോലുള്ള മറുപടി അമ്മയും പ്രതീക്ഷിച്ചിരുന്നു….

“ഹ.. എങ്കിലേ വേഗം ആയിക്കോട്ടെ അമ്മയ്ക്ക് തീരെ വയ്യാതായി…. “

“അങ്ങനെ ഇപ്പോ അമ്മകുട്ടി അശ്വാസിക്കണ്ട കേട്ടാ..

എന്റെ സങ്കല്പത്തിൽ ഉള്ള കൊച്ചിനെ ഞാൻ ഇത് വരെ കണ്ടിട്ടില്ല രമണിയമ്മേ….. ആകുമ്പോ അങ്ങോട്ട് അറിയിക്കാം….

ഇതിപ്പോ ആദിയുടെ കൂടെ അവനു പറഞ്ഞിരിക്കുന്ന പെണ്ണിനെ കാണാൻ പോവാണ്… അവളിന്ന് അമ്പലത്തിൽ വരുന്നുണ്ട്…… “

“ആണോ… മ്… എന്താടാ അവളുടെ പേര് ഞാൻ മറന്നു….”

“അപൂർവ…മുംബയിൽ നഴ്‌സ് ആണ്…ഇവിടെ തൃശൂർ ആണ് വീട്..”
“മ്..കണ്ടു പഠിക്ക് ..കൂടെ നടക്കണ ചെക്കന്മാരൊക്കെ കല്യാണം കഴിക്കാറായി നീ ഇങ്ങനെ സങ്കൽപ്പം കൊണ്ട് നടന്നോ….”

അമ്മയുടെ മനസിലെ വിഷമം കണ്ണിലൂടെ ഒഴുകാൻ തുടങ്ങിയപ്പോളെക്കും കണ്ണൻ കഴുകി വെച്ച ചെരുപ്പെടുത്ത് പുറത്തേക്ക് നടന്നു….

മനസിൽ ഒരു പഴയ പ്രണയത്തിന്റെ നൊമ്പരം ഉള്ളതുകൊണ്ടാണ് അവൻ മറുപടി നൽകാതെ നടനകന്നതെന്ന് അമ്മക്കും അറിയാം….

ഗേറ്റ് കടന്നപോഴേക്കും ആദി എത്തിയിരുന്നു….

“ടാ കണ്ണാ വേഗം വാ അവളിപ്പോ എത്തി കാണും…”

“ചാവാതെടാ സമയം 8 ആകുന്നേ ഒള്ളു….. “

“മ്.. അവള് 7.30 ആയപ്പോ ഇറങ്ങിയതാ ഇപ്പോ അവിടെ എത്തി കാണും…. “

” ശെരി വേഗം വിട്ടോ എന്നാ”

ബൈക്ക് നൂറിൽ പാഞ്ഞു…. പറഞ്ഞ നേരം കൊണ്ട് അമ്പലത്തിൽ എത്തി…
അമ്പലത്തിന്റെ മുന്നിൽ തന്നെ അവൾ ഉണ്ടായിരുന്നു… ആദിയുടെ സ്വന്തം അപ്പു ( അപൂർവ ).

“അപ്പുസേ സോറി…. കുറച്ച് ലൈറ്റ് ആയിപ്പോയി…..”

” ഞാൻ വിളിച്ചപ്പോൾ ആകും മാഷ് കിടക്കപായയിൽ നിന്ന് എണീറ്റു കാണോള്ളൂ അല്ലെ…”

അപ്പുവിന്റെ ചോദ്യം വളരെ സത്യമുള്ളത് ആയതിനാൽ ഒരു വളിച്ച ചിരിയോടുകൂടി ആദി അങ്ങു സമ്മതിച്ചു കൊടുത്തു….

“ഹായ് അപ്പു ഇന്നെന്താ ഒറ്റക്ക് ആണോ…. കൂടെ ആരും ഇല്ലേ….. ? “

“ആ ഉണ്ട് കണ്ണേട്ട അമ്മു വന്നിട്ടുണ്ട് അമ്പലത്തിലാ… തൊഴുത് കഴിഞ്ഞില്ല….”

“അമ്മുവോ അതാരാ പുതിയ ആള്…. ഇതിനു മുൻപ് കേട്ടിട്ടില്ലാലോ….”

“എന്റെ ഫ്രണ്ട് ആണ് കൂടെ വർക്ക് ചെയ്യുന്നതാ….”

“മ് .. എന്ന പിന്നെ ഓക്കെ.. നിങ്ങൾ സംസാരിക്കു ഞാൻ തൊഴുത്തിട്ടു വരാം….”

പൂജക്ക് ഉള്ള റെസിപ്പ്‌റ്റും എണ്ണയും എടുത്ത് കടക്കുന്ന വഴിക്കാണ് ആരോ അവന്റെ ദേഹത്തു വന്നു തട്ടിയത്.

കയ്യിലിരുന്ന എണ്ണ മുണ്ടിൽ കറയുടെ കളം തീർക്കാൻ അധികം സമയം വേണ്ടി വന്നില്ല….

വെളുത്ത മുണ്ടിലെ എണ്ണ കണ്ടതും കണ്ണന്റെ നിയന്ത്രണം തെറ്റി .. ദേഹത്തു തട്ടിയ ആളെ നോക്കി നാല് വർത്താനം പറയാൻ കലിപ്പോടെ തല ഉയർത്തി നോക്കിയപ്പോൾ അവന്റെ കണ്ണുകൾ അത്ഭുതം കൊണ്ട് വിരിഞ്ഞു…

മഹാലക്ഷ്മി പോലെ മുഖശ്രീ ഉള്ള ഒരു തനി നാടൻ മലയാളി പെൺകുട്ടി…

അന്നാദ്യമായാണ് അവളെ കാണുന്നതെങ്കിലും മനസിൽ വല്ലാത്ത ഒരു അനുഭൂതി അവന് തോന്നി….

നനവ് മാറാത്ത കാർകൂന്തലും…

കളഭം ചാർത്തിയ നെറ്റിത്തടവും…

കരിമഷിയിൽ സുന്ദരമായ കരിനീല കണ്ണുകളും…

ഇതിനൊക്കെ പുറമേ
സൂര്യ ശോഭയിൽ വെട്ടിത്തിലങ്ങിയ ആ വെളുത്ത കല്ലുവെച്ച മൂകുത്തിയുടെ തിളക്കമാണ് കണ്ണന്റെ നെഞ്ചിലേക് ഇരച്ചു കയറിയത്….
അവളോട് ഒരു വാക്ക് പറയും മുൻപേ അവൾ സോറി പറഞ്ഞു പോയിരുന്നു.. പക്ഷെ അവൻ ഇതൊന്നും തന്നെ അറിഞ്ഞില്ല…

തൊഴുത് പുറത്തു വന്നപ്പോളേക്കും അപ്പു പോയിരുന്നു….

അളിയാ അവള് പോയോ…

“ആ പോയേടാ.
എന്തോ ഷോപ്പിങ് ഉണ്ട് എന്ന്.. നമ്മളോടും ചെല്ലാൻ പറഞ്ഞിട്ടുണ്ട്… അപ്പൊ പോകാം… “

“എന്റെ മോൻ ഇപ്പൊ വണ്ടി എടുത്ത് പോകാൻ നോക്ക്… നിന്റെ പെണ്ണിന്റെ ഷോപ്പിങ്ങിന് ഞാൻ വരാണോല്ലേ.. പോയി പള്ളി പറ.. വേണേൽ തന്നെ പോയ മതി…. “

“ഡാ അങ്ങനെ പറയല്ലേ.. പ്ലീസ്.. അല്ല ഇതെന്താ നിന്റെ മുണ്ടിൽ.. എന്തേ വല്ല ശയനപ്രദക്ഷിണം നാടത്തിയാ.. ” ആദി കണ്ണനെ ഒന്ന് ചൂഴ്ന്നു നോക്കി

പോടാ..

“ആ അത് കൊറച്ചു എണ്ണ വീണതാ..നീ വണ്ടി എടുക്ക്.. ഇതൊന്നു മാറ്റണം.. അമ്മ ഇന്നെന്നെ ഓടിക്കും പുത്തൻ മുണ്ടാ..

വീട്ടിലേക്കുള്ള യാത്രയിൽ കണ്ണന്റെ ചിന്ത മുഴുവൻ ആ സുന്ദരിയിൽ ആയിരുന്നു…

ആരാണവൾ…

എവിടെ ആകും വീട്…

ഒന്നും അറിയില്ല പക്ഷെ ആ മുഖം അവനിൽ നിറഞ്ഞു നിന്നു…. വീടെത്തിയത് അവൻ അറിഞ്ഞില്ല ആദി വിളിക്കും വരെ….

“ടാ ഞാൻ ഇപ്പോ വരാം…. നീ ഈ മുണ്ടൊക്കെ മാറ്റി റെഡിആയി നിക്ക്…. “

“ഞാനൊന്നും ഇല്ല നീ വേണേൽ പോയ മതി…. “

” ദേ ..അവളുടെ ഫ്രണ്ട് വരുന്നുണ്ട് നിനക്കു ടൈംപാസ് ആകും…. “

മോനേ ആദി എനിക്കിനി ഒരു പെണ്ണിനേം വേണ്ട കമ്പനി അടിക്കാൻ…. ഇന്ന് രാവിലെ ഞാൻ കണ്ടെടാ എന്റെ സങ്കല്പത്തിലെ പെണ്ണിനെ…. അതും അമ്പലത്തിൽ അമ്മയുടെ നടയിൽ വെച്ച്..
അവളെന്റെ ആകും .. എനിക്കുറപ്പാ..
അതുകൊണ്ട് എന്റെ മോൻ പോ .. പോയി നിന്റെ പെണ്ണിന് ചുരിദാറും സാരിയും വാങ്ങി കൊടുക്കാൻ നോക്ക്….

ലാലേട്ടൻ സ്റ്റൈലിൽ വലിയ ഡയലോഗ് അടിച്ചു നടന്ന കണ്ണനെ ആദി വായ്‌പോളിച്ചു നോക്കി നിന്നു….

അര മണിക്കൂർ ശേഷം ആദി എത്തിയപ്പോളെക്കും കണ്ണൻ റെഡി ആയിരുന്നു .

അദിക്ക് അറിയാം വായിൽ തോന്നുന്നത് പറയുമെങ്കിലും എന്തിനും കൂടെ നിക്കാൻ അവസാനം കണ്ണൻ ഉണ്ടാക്കുമെന്ന്.. കണ്ണനെ ഉണ്ടാകൂന്ന്…

സിറ്റിയിൽ പോകുന്ന വഴി മുഴുവൻ രാവിലെ അമ്പലത്തിൽ കണ്ട ആ സുന്ദരിയെ കുറിച്ചായിരുന്നു കണ്ണന്റെ ചുണ്ടിൽ നിന്ന് ആദിയുടെ കാതിൽ പതിഞ്ഞിരുന്നത്..

രാവിലെ അമ്പലത്തിൽ വരാൻ വൈകിയതിന്റെ പ്രതികാരം പോലെ ആയി എല്ലാം .. ഷോപ്പിങ് മാളിന്റെ മുന്നിൽ കാത്തിരുന്നിട്ടും അവരെത്തിയില്ല. ഒരു കാപ്പി കുടിക്കാൻ മാറിയതാണ് കണ്ണൻ ആ സമയത്തു തന്നെ അപ്പുവും അമ്മുവും എത്തി… അത് പറയാൻ ആദി വിളിച്ചപ്പോൾ ഇപ്പൊ വരാം എന്നുള്ള മറുപടിയിൽ കാര്യം അവസാനിപ്പിച്ച്‌ കാപ്പിയിലേക്ക് ശ്രദ്ധ തിരിച്ചു വിട്ടു കണ്ണൻ.
കണ്ണൻ തിരികെ എത്തിയപ്പോളെക്കും ഷോപ്പിങ്ങൊക്കെ ഏകദേശം അവസാനിച്ചിരുന്നു…

അളിയാ.. നമ്മടെ രാഹുലും ദീപക്കും വന്നായിരുനെടാ താഴേ ..അതാ വൈകിയേ… എന്തായി ഷോപ്പിങ് തീർന്നോ… ?

“ആ ഇപ്പോലെങ്കിലും എത്തിയല്ലോ…
ഏട്ടന് കമ്പനി തരാൻ ഒരാളെ കൊണ്ട് വന്നതാ..ദേ അവിടെ ഫോണിൽ കുത്തി നിക്കുന്നു ..പാവം ഒറ്റക്കായി അവിടെ… ഞങ്ങടെ സ്വർഗത്തിലെ കാട്ടുറുമ്പു ആകാണില്ല എന്നും പറഞ്ഞു മാറി നിക്കുവാണ് ….
അമ്മു….. “

അപ്പുവിന്റെ വിളി കേട്ടതും അമ്മു തിരിഞ്ഞു….

പാറിപ്പറന്ന മുടിയിഴകൾക്കിടയിൽ കണ്ണന്റെ ശ്രദ്ധ പതിഞ്ഞത് അവളുടെ കണ്ണുകളിൽ ആയിരുന്നു… ആ കരിനീല കണ്ണുകൾ അവനിൽ ഒരു ഇടിപ്പുണ്ടാക്കി….
തിരിഞ്ഞു നിന്ന കുട്ടിയെ കണ്ടതും കണ്ണന്റെ നെഞ്ചിൽ തൃശൂർ പൂരത്തിന്റെ വെടികെട്ടായിരുന്നു … അതേ കണ്ണുകളും മുഖവും വെളുത്ത കല്ലിൽ തീർത്ത മൂക്കുത്തിയും….
കണ്ണനാദ്യമായി കൂട്ടുകാരെ മനസിൽ പ്രാകിയ നിമിഷം… അതെ… അവൾ തന്നെ എന്റെ ദേവത…

“അമ്മു ടാ ഇതാണ് ഞാൻ പറയാറുള്ള കണ്ണേട്ടൻ.”.

അമ്മുവിന്റെ ചുണ്ടിൽ ഒരു ചിരി മിന്നിമറിഞ്ഞത് കണ്ണൻ കൗതുകത്തോടെ നോക്കി നിന്നു…

“ഞാൻ നിഹാരിക ..അമ്മു എന്ന് വിളിക്കും… “

അമ്മുവിന്റെ കൈ കണ്ണന് നേരെ നീണ്ടു.

തന്റെ നേർക്കു നീട്ടിയ കയ്യിൽ മുറുക്കെ പിടിച്ച് കൊണ്ട് അവനും തന്നെ പരിചയപ്പെടുത്തി…
“എന്റെ പേര് മനു ..കണ്ണൻ എന്നു വിളിക്കും”

പരിചയപെടലൊക്കെ കഴിഞ്ഞപ്പോൾ അമ്മു പതിയെ കണ്ണനെ നോക്കി

“വാ ഏട്ടാ നമുക്ക് മാറി കൊടുക്കാം .. കാട്ടുറുമ്പുകൾക്കൊക്കെന്ത സ്വർഗത്തിൽ കാര്യം..

അല്ലെ…. ? “

കണ്ണന് നേരെ വന്ന ചോദ്യം എന്തെന്ന് അവൻ കെട്ടില്ലെങ്കിലും നീട്ടി ഒന്നു മൂളി…

ഗ്രൗണ്ട് ഫ്ലോർ എത്തും വരെ ഉള്ള സമയം അമ്മുവിന്റെ കലപില സംസാരവും ചിരിയും ഒക്കെ ആയി അവർ ഒന്നിച്ചു നടന്നു…. ആ സമയം മുഴുവൻ അവന്റെ കണ്ണും കരളും അവളുടെ കണ്ണുകളിലും അവളുടെ നുണകുഴി ചിരിയിലുമെല്ലാം ആയിരുന്നു…..

സമയം പറന്നു പൊയ്‌ക്കൊണ്ടിരുന്നു.. നേരം ഇരുട്ടാൻ തുടങ്ങിയപ്പോൾ അമ്മുവും അപ്പുവും പോകാൻ ഇറങ്ങി..

യാത്ര പറഞ്ഞു വണ്ടിയിൽ കയറി പോകാൻ നേരം അമ്മു കണ്ണനെ നോക്കി ഒന്നു ചിരിച്ചു..

അന്ന് അപ്പുവിന്റെ കൂടെ ഒരുപാട് നേരം ചിലവഴിച്ച അദിയെക്കാൾ ആയിരം മടങ്ങു സന്തോഷത്തിൽ ആയിരുന്നു അമ്മുവിന്റെ കൂടെ കുറച്ചു സമയം ചിലവഴിച്ച കണ്ണൻ….

തിരിച്ചുള്ള യാത്രയിൽ തന്റെ പിന്നിൽ ഇരുന്നു തനിയെ ചിരിക്കുന്ന കണ്ണന്റെ മുഖം മിററിലൂടെ കണ്ടപ്പോൾ ആദി കാര്യം തിരക്കി..

“അളിയാ ടാ ഞാൻ നിന്നോട് പറഞ്ഞില്ലേ രാവിലെ അമ്പലത്തിൽ വെച്ചു ഒരു കുട്ടിയെ കണ്ടെന്ന്…. “

“ആ എന്താടാ… പറയ്… “

“ആ കുട്ടി നമ്മുടെ അമ്മു ആണെടാ…”

പെട്ടെന്ന് ആദി ബൈക്കു ഒന്ന് സഡൻ ബ്രൈക് ഇട്ടു …

“എന്താടാ… ? “

ആദി ഒന്നും മിണ്ടിയില്ല… കുറച്ച്‌ സമയത്തെ നിശബ്ദതക് ശേഷം ആദി പതിയെ കണ്ണാനോട് ചോദിച്ചു

“കണ്ണാ….. ടാ… നിനക്കു അവളെ തന്നെ വേണോ… ? “

“എന്താട എന്താ കാര്യം…. ? എന്തെങ്കിലും പ്രോബ്ലെം… ??”

( തുടരും )

 

Read complete പ്രണയർദ്രം Malayalam online novel here

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply