Skip to content

അവന്തിക – 10

read malayalam novel

ഞാനും ശ്രീയും ആ വീടിന് പുറത്ത് ഇറങ്ങി. ഇപ്പോൾ മനസ്സിന് ചെറിയ ഒരു ആശ്വാസം. അതിന് കാരണക്കാരനായ ശ്രീയോട് സ്നേഹവും തോന്നി. പെട്ടന്നാണ് എന്റെ ഫോൺ റിങ് ചെയ്തത് ഡിസ്പ്ലേയിൽ തെളിഞ്ഞു വന്ന പേര് ഞാൻ വായിച്ചു”ദേവിക നന്ദൻ”…………

“ആരാടി….

” ദേവിക നന്ദൻ നിരഞ്ജന്റെയും എന്റെയും ഡിവോഴ്സ് നടത്തിയ വക്കീൽ”

“ഫോൺ എടുക്ക്”

“ഹലോ!”

“അവന്തിക ഞാൻ ദേവിക നന്ദൻ ഓർമയുണ്ടോ”?

“ഓർമ്മയുണ്ട് വക്കീലേ”……

“താൻ നാളെ ഒരു 10 മണിക്ക് എന്റെ ഓഫീസിൽ വരാൻ പറ്റുവോ?”

“നാളെയോ …..ഞാൻ വരാല്ലോ

“ഓക്കെ എന്നാൽ നമുക്ക് നാളെ നേരിട്ട് കാണാം”…

“എന്താ അവന്തി അവര് എന്തിനാ വിളിച്ചേ… ശ്രീയാണ്”

“അറിയില്ല ശ്രീ നാളെ നേരിട്ട് കാണണം എന്ന് പറഞ്ഞു 10 മണിക്ക് അവരുടെ ഓഫീസിൽ ചെല്ലാൻ പറഞ്ഞു”.

“മമ് ….ഞാൻ വരണോ?”

“നീയും കൂടെ വാ… വേറെ പണിയൊന്നും ഇല്ലലോ”

“ഞാനും കൂടെ വരാം”

●●●●●●●●●●●●●●●●●●●●●●●●●●●●●●●

രാവിലെ 10 മണിക്ക് തന്നെ ഞാനും ശ്രീയും ഓഫീസിൽ എത്തി.
“ആ അവന്തിക വരൂ…….

“മാഡം എന്തിനാ എന്നെ വിളിച്ചേ”

“തനിക്ക് ഒരു കാഴ്ച്ച കാണിച്ച് തരാനാണ്‌ വരാൻ പറഞ്ഞേ”

“എന്താ അത്”….ഞാൻ ചോദിച്ചു.

“ആ വന്നല്ലോ”….ദേ അങ്ങോട്ട് നോക്ക്
വക്കീൽ വിരൽ ചൂണ്ടിയ ഇടത്തേക്ക് ഞാൻ നോക്കി “പ്രിയയും ഒരു ചെറുപ്പക്കാരനും”വേറെ ഒരു കാറിൽ നിന്ന് നിരഞ്ജൻ പുറത്തേക്ക് ഇറങ്ങി.

“അവര് എന്തിനാ ഇവിടെ വന്നത്”…ഞാൻ വക്കീലിനോട് ചോദിച്ചു.

“രണ്ടും അടിച്ച് പിരിഞ്ഞു…പ്രിയയുടെ പുതിയ കാമുകനാണ് ആ കൂടെ വരുന്നത്”
വക്കീൽ പറയുന്നത് കേട്ട് ഞാൻ തരിച്ച് നിന്നു.

അപ്പോഴേക്കും അവർ മൂന്നാളും വക്കീലിന്റെ റൂമിലേക്ക് കയറി. എന്നെ കണ്ടപ്പോൾ നിരഞ്ജൻ തല താഴ്ത്തി കളഞ്ഞു.

“ഡി…. നിനക്ക് സന്തോഷമായോ… ശ്രീ ചോദിച്ചു….

“സന്തോഷം ഉണ്ട് സങ്കടവും……ഈ ബന്ധം ഇങ്ങനെ ആവനാണോ അയാൾ എന്നെ ഒഴിവാക്കിയത്”…….
കുറച്ച് നേരം കഴിഞ്ഞപ്പോൾ പ്രിയയും നിരഞ്ജനും റൂമിന് പുറത്ത് വന്നു.

“അവന്തിക…… ഞാൻ നിന്നോട് ചെയ്തതിന് ഒക്കെ സോറി…..ഇത്രയും പറഞ്ഞ് പ്രിയ അവളുടെ കാമുകന് ഒപ്പം പോയി.
അപ്പോഴും എന്റെ മുഖത്തത് നോക്കാൻ പ്രയാസപ്പെട്ട് നിൽക്കുവായിരുന്നു നിരഞ്ജൻ.

വക്കീലിനോട് നന്ദിയും പറഞ്ഞ് കല്യാണത്തിനും ക്ഷണിച്ചട്ട് ഞങ്ങൾ തിരിച്ച് പോയി.

◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

രാത്രി ആയപ്പോൾ പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും എനിക്ക് ഒരു കാൾ വന്നു.
“ഹലോ ആരാ……..

“അവന്തിക ഇത് ഞാനാണ്”……

“നിരഞ്ജൻ”

“നിരഞ്ജനോ…. അങ്ങനെ അല്ലായിരുന്നു നീ എന്നെ വിളിച്ചിരുന്നത്…രഞ്ചെട്ടൻ അങ്ങനെ അല്ലാരുന്നോ……

“അത് പണ്ടല്ലേ…….

“നിനക്ക് എന്നോട് ദേഷ്യമാണോ?”

“ദേഷ്യമല്ല വെറുപ്പാണ്. നിങ്ങളെ കാണുന്നത് പോലും എനിക്ക് ഇഷ്ടമല്ല…….

“അവന്തിക പ്ളീസ്…. അങ്ങനെ ഒരു തെറ്റ് സംഭവിച്ചു പോയി. ഇപ്പോൾ ഞാൻ അതിൽ പശ്ചാത്തപിക്കുന്നു. നിന്നെ വിട്ട് കളഞ്ഞതാണ് ജീവിതത്തിൽ ഞാൻ ചെയ്ത ഏറ്റവും വലിയ തെറ്റ്”…..

“ഇപ്പോഴാണോ നിങ്ങൾക്ക് ബോധോദയം വന്നത് ….പ്രിയ പോയത് കൊണ്ടാവും പശ്ചാത്താപം”.

“പ്രിയ അവളെ ഞാൻ ഒരുപാട് സ്നേഹിച്ചു പക്ഷേ എന്നെക്കാളും പണം ഉള്ളവനെ കണ്ടപ്പോൾ അവൾ പോയി . എനിക്ക് പറ്റിയ തെറ്റ് പൊറുത്ത് നിനക്ക് എന്റെ കൂടെ വരാമോ? എന്റെ മാത്രം അവന്തികയായിട്ട്….

“മിസ്റ്റർ നിരഞ്ജൻ…. ലോകത്തിൽ ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്ന വ്യക്തി താനാണ്. പിന്നെ താൻ പറഞ്ഞില്ലേ തന്റെ കൂടെ പഴയ അവന്തികയായിട്ട് ഞാൻ വരണമെന്ന്. നാളെ എന്നെക്കാലും നല്ല ഒരു പെണ്ണിനെ കാണുമ്പോൾ താൻ എന്നെ ഇട്ടിട്ട് പോയാലോ….. . അടുത്ത ആഴ്ച്ച എന്റെ കല്യാണമാണ് താൻ വരണം…..

“അവന്തിക പ്ളീസ്…. ഞാൻ ശ്രീനാഥിനോട് സംസാരിക്കാം…. ഞാൻ ഒരിക്കലും പഴയപോലെ ആവില്ല. ഗോഡ് പ്രോമിസ്”….

“നോ!!മതി ഇവിടം കൊണ്ട് നിർത്തണം…. എനിക്ക് ഇനി ഒന്നും കേൾകണ്ട….. ബൈ….
ഇത്രയും പറഞ്ഞ് ഞാൻ ഫോൺ വച്ചു.

____________________________________

ഒരു മാസം പോയതറിഞ്ഞില്ല ….നാളെ എന്റെ കല്യാണമാണ്. വീട് മുഴുവൻ ബന്ധുക്കളെ കൊണ്ട് നിറഞ്ഞു. അച്ഛനും അമ്മയും വളരെ സന്തോഷത്തിലാണ്. അവരെക്കാളേറെ സന്തോഷിക്കുന്നത് ചേട്ടത്തിയാണ് ഒരു ബാധ്യത ഒഴിഞ്ഞു പോകുമെന്നതിലാവും.

രാവിലെ തന്നെ അമ്പലത്തിൽ പോയി പ്രാർത്ഥിച്ചു. ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുമായി വീട്ടിലേക്ക് മടങ്ങി. മുഹൂർത്തം ആയപ്പോൾ താലപ്പൊലി എടുക്കുന്ന കുട്ടികൾക്ക് പിറകെ അച്ഛന്റെയും അമ്മയുടെയും കൈപിടിച്ച് ഞാൻ മണ്ഡപത്തിൽ എത്തി. എല്ലാവരുടെയും അനുഗ്രഹത്തോടെ ശ്രീ എന്റെ കഴുത്തിൽ താലി ചാർത്തി. അപ്പോൾ ഞാൻ കണ്ടു നിറകണ്ണുകളോടെ എന്നെ നോക്കുന്ന നിരഞ്ജന്റെ അച്ഛനെയും അമ്മയെയും. ചടങ്ങുകൾ എല്ലാം കഴിഞ്ഞപ്പോൾ നിരഞ്ജന്റെ അച്ഛനും അമ്മയും മണ്ഡപത്തിൽ വന്ന് ഞങ്ങളെ അനുഗ്രഹിച്ചു.

“എന്റെ മോള് എവിടെയായാലും സന്തോഷത്തോടെ ഇരിക്കണം…..അമ്മയുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാവും”……..

————————————-

അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് ഞാൻ ശ്രീയുടെ വീട്ടിലേക്ക് പുറപ്പെട്ടു. ശ്രീയുടെ അമ്മ തന്ന നിലവിളക്കുമായിട്ട് ഞാൻ ആ വീടിന്റെ പടികയറി. റിസെപ്ഷനും മറ്റും കഴിഞ്ഞശേഷം ശ്രീയുടെ അമ്മ തന്ന പാലുമായിട്ട് ഞാൻ റൂമിലേക്ക് പോയി.
“ആഹാ!ഭാര്യ വന്നോ”
അടുത്ത് കണ്ട മേശമേൽ പാൽ വച്ചിട്ട് ഞാൻ കട്ടിലിൽ ഇരുന്നു.

“നിനക്ക് എന്നോട് വല്ലതും ചോദിക്കാൻ ഉണ്ടോ”

“ഉണ്ട്…..നീ എന്തിനാ എന്നെ കെട്ടിയെ…എന്റെ കല്യാണം ഒരുപ്രാവശ്യം കഴിഞ്ഞത് അല്ലേ”

“good question…നീ എന്റെ മനസ്സിൽ കേറിട്ട് ഒരുപാട് വർഷമായി. പത്താം വയസ്സിൽ തുടങ്ങീതാ…. ആ സ്നേഹത്തിന്റെ പുറത്താണ് നിന്നോട് അടികൂടിയതുമൊക്കെ. പിന്നെ 4 വർഷം കഴിഞ്ഞപ്പോൾ ഞങ്ങൾ ഇവിടുന്ന് പോയില്ലേ….. പിന്നെ ഇപ്പോഴാ നാട്ടിൽ വരുന്നത്. ഒരുപാട് പെൺപിള്ളേർ എന്റെ പുറകെ വന്നെങ്കിലും ഞാൻ വീണില്ല….. ഇനി വേണമെങ്കിൽ വീഴാം”…..

“ഇനി വീണാൽ നിന്നെ ഞാൻ കൊല്ലും”

“ആ അപ്പൊ മഞ്ഞു മല ഉരുകി തുടങ്ങീലേ … അപ്പൊ എങ്ങനാ കിടക്കുവല്ലേ”……

“കിടക്കാം അതിനു മുമ്പ് ഒരു കാര്യം കൂടി”

“ഇനി എന്താ”

“ശ്രീ എന്ത് ഗിഫ്റ്റ് ആണ് നിരഞ്ജന് കൊടുത്തത്”

“ഓ അതോ!നിന്നെ അവൻ എന്ത് പറഞ്ഞാണ് ഒഴിവാക്കിയത്”…..

“എനിക്ക് കുട്ടികൾ ഉണ്ടാവില്ലെന്നും പറഞ്ഞ്”

“ആണല്ലോ…..അതുകൊണ്ട് അവന് ഞാൻ കുറച്ച് ഡേറ്റ് ഉള്ള ബേബി പ്രോഡക്റ്റ്സും, ബേബി കെയർ മെറ്റീരിയൽസും ആണ് കൊടുത്തത്. പിന്നെ ഗിഫ്റ്റിന്റെ പുറത്ത് വിത്ത് ലൗ അവന്തിക ശ്രീനാഥ്‌ എന്നും ഞാൻ എഴുതിയിരുന്നു.
“എടാ! ദുഷ്ടാ നീ വാങ്ങിയ ഗിഫ്റ്റിൽ എന്റെ പേരും കൂടെ എഴുതി വച്ചോ”…. .

“അയ്യോ! ഡി എന്നെ കൊല്ലല്ലേ”……….

●●●●●●●●●●●●●●●●●●●●●●●●●●●●●●●

ഇന്ന് ഞാൻ ആറു മാസം പ്രഗ്നന്റാണ്. ഇടം വലം തിരിയാൻ സമ്മതിക്കാതെ എന്തിനും ഏതിനും ശ്രീയും വീട്ടുകാരും കൂടെയുണ്ട്. അമ്മയാവാൻ കഴിയില്ല എന്ന് പറഞ്ഞ് എന്നെ ഉപേക്ഷിച്ച നിരഞ്ജന്റെ മുമ്പിൽ ഞാൻ ജയിച്ചു. പ്രസവം കഴിഞ്ഞ് എന്റെ ശ്രീയുടെയും കുഞ്ഞിന്റെയും ഒപ്പം എനിക്ക് പോണം നിരഞ്ജനെ കാണാൻ ഞാൻ മച്ചിയല്ലെന്ന് തെളിയിക്കാനായി. ഇനി ആ അവസരത്തിനായുള്ള കാത്തിരിപ്പിൽ ആണ് ഞാൻ …………….

 

ശുഭം

അവന്തിക മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

4.9/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!