അച്ഛൻ ഞങ്ങളെയും നോക്കി ഇരിക്കുവായിരുന്നു. ചേച്ചി അവിടെ കിടന്ന നീളമുള്ള കസേരക്ക് പിന്നിൽ നിന്നു.
ഞങ്ങളെ കണ്ടതും അച്ഛൻ ഞങ്ങളെ നോക്കി പറഞ്ഞു.
പാർഥൻ ഒരു കാര്യം പറഞ്ഞു വന്നതാ. അതു നിന്നോട് ചോദിക്കാൻ വേണ്ടി ആണ് വിളിപ്പിച്ചത്.
ചേച്ചി പെട്ടന്ന് ഒരു ആശ്രയത്തിനു എന്റെ നേരെ നോക്കി ഞാൻ പതുക്കെ അവളുടെ കൈപിടിച്ചു കണ്ണുകൾ അടച്ചു സമാധാനത്തോടെ ഇരിക്കാൻ പറഞ്ഞു.
അപ്പോഴേക്കും അമ്മ ചയയൂം കൊണ്ടു വന്നു അവർക്ക് ചായ എടുത്തു കൊടുത്തു.
“”ലക്ഷ്മിയുടെ അഭിപ്രായം പറഞ്ഞിട്ടു പോ””അച്ഛൻ പറഞ്ഞു.””
“അവളോട് ചോദിച്ചു തീരുമാനിക്ക് എനിക്ക് വേറെ അഭിപ്രായം ഒന്നുമില്ല നിങ്ങളുടെ എല്ലാവരുടെയും അഭിപ്രായം എനിക്കും”
“”ഗംഗേ പാർഥൻ അടുത്ത ആഴ്ച പഞ്ചാബിൽ മിലിറ്ററി സർവിസിൽ കയറാൻ പോകുക ആണ്.അവനു നിന്നെ വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ട് നിന്റെ അഭിപ്രായം അറിയണം”
“”എനിക്ക് പ്രത്യേകിച്ചു അഭിപ്രായം ഇല്ല”” ചേച്ചി പറഞ്ഞു
അതു അറിയാം മോളെ നിനക്ക് പാർഥന്റെ ആലോചനയോട് ഇഷ്ടകേട്
ഉണ്ടെങ്കിൽ പറ
“”ഇല്ല … അവൾ വിക്കി വിക്കി പറഞ്ഞു.””
“”നീ എന്തയാലും ഒരു പട്ടാളക്കാരന്റെ സ്വഭാവം കാണിച്ചു ധൈര്യമായി വന്നു നിനക്കു പറയാനുള്ളത് പറഞ്ഞു അതു എനിക്ക് ഇഷ്ട്ടപ്പെട്ടു .നിന്റെ പ്രായം ഉള്ളപ്പോ ഞാനും ലക്ഷ്മിയെ പെണ്ണ് ചോദിക്കാൻ ഇതുപോലെയാണ് പോയത്.”””
“”പാർഥൻ ഒരു കാര്യം ചെയ്യൂ വീട്ടുകാരുമായി ആലോചിച്ചു തീരുമാനിക്കൂ.ഇവിടെ ഞങ്ങൾക്ക് സമ്മതകുറവ് ഒന്നുമില്ല .ബാക്കി ഒക്കെ സാവധാനം ആലോചിക്കാം അവളുടെ കോഴ്സ് കഴിയട്ടെ.””
“”.പോകുന്നതിനു മുൻപ് ഒരു തീരുമാനം എടുത്താൽ അത്രയും നല്ലതു.അതുകൊണ്ടു വീട്ടിൽ സംസാരിച്ചിട്ടു ഞാൻ അറിയിക്കാം.””
“””അതു പാർഥന്റെ ഇഷ്ട്ടം പോലെ. കൈപിടിച്ചു നടക്കാൻ ചങ്കുറപ്പുള്ള ഒരു ആണിന്റെ കൂട്ടാണ് പെണ്ണിന് വേണ്ടത്.അതു നിനക്കു ഉണ്ട് പിന്നെ ഉള്ളതൊക്കെ നേടി എടുക്കാവുന്നതെ ഉള്ളു.അതുകൊണ്ട് എനിക്ക് ഇതിൽ പൂർണസമ്മതം””
അത് കേട്ടതും ഞാൻ ചേച്ചിയുടെ മുഖത്തേക്ക് നോക്കി.അവളുടെ മുഖത്തു അപ്പോൾ ഉണ്ടായ വികാരം എന്തായിരുന്നു എന്നു എനിക്ക് വായിച്ചെടുക്കാൻ കഴിഞ്ഞില്ല.
സംസാരിച്ചു കഴിഞ്ഞു അവർ യാത്ര പറഞ്ഞു പോയി.
ഞാൻ മുറിയിൽ വന്നു ചേച്ചിയോട് പറഞ്ഞു “”മല പോലെ വന്നത് എലി പോലെ പോയല്ലോ””
ചേച്ചി എന്നെ നോക്കി ചിരിച്ചു എങ്കിലും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.”””ഞാൻ ഇത്രയും അധികം ഒന്നിനും ആഗ്രഹിച്ചിട്ടില്ല ഗൗരി””
അതു പറയുമ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
ഞാൻ അവളുടെ അടുത്തു ചെന്നു കെട്ടിപിടിച്ചു അവൾ എന്റെ തോളിൽ ചാഞ്ഞു മെല്ലെ വിതുമ്പി
“അത്രയ്ക്ക് ഇഷ്ടമായിരുന്നോ ചേച്ചിക്ക്”?
“”എം””
“”നേരത്തെ അറിയാമായിരുന്നോ?””
“”പറഞ്ഞിരുന്നില്ല എങ്കിലും എനിക്ക് അറിയാമായിരുന്നു പലപ്പോഴും തോന്നിയിട്ടുണ്ട്.””
“”അതിനിപ്പോ സന്തോഷിക്കുക അല്ലെ വേണ്ടത്.അച്ഛൻ സമ്മതിച്ചില്ലേ?””
“”എം””
“”എന്നാലും കൊച്ചു കള്ളി നീ എന്നോട് പോലും പറഞ്ഞില്ലല്ലോ””?
“”അങ്ങനെ ഒന്നും ഇല്ലായിരുന്നു””
“എന്നിട്ടാണോ പട്ടി മോങ്ങുന്നത് പോലെ കിടന്നു മോങ്ങുന്നത്””?
പോടി…. ഞാൻ പറഞ്ഞില്ലേ അങ്ങനെ ഒരാഗ്രഹം തോന്നി അതു കളയാൻ തോന്നിയില്ല.
കിട്ടിയില്ലെങ്കിൽ എന്താകും എന്നു അറിയില്ല.
രണ്ടു ദിവസം കഴിഞ്ഞു പാർഥന്റെ വീട്ടിൽ നിന്ന് അമ്മയും അച്ഛനും സഹോദരിയും ചെറിയമ്മയും വന്നു.കാര്യങ്ങൾ ഒക്കെ തീരുമാനിച്ചു അടുത്ത ചേച്ചിയുടെ പരീക്ഷ കഴിഞ്ഞാൽ വിവാഹം. അതുകൊണ്ടു അതു കണക്കാക്കി പാർഥൻ ലീവു എടുക്കാൻ പറഞ്ഞു.
പാർഥന്റെ വീട്ടുകാർ കുറച്ചു സാമ്പത്തിക ചുറ്റുപാടിൽ കുറച്ചു കുറവ് ഉണ്ടെങ്കിലും നല്ല കുലീനതയും സംസ്കാര സമ്പന്നതയും ഉള്ളവർ ആയിരുന്നു.കുറച്ചു വേറിട്ടു നിന്നതു ചെറിയമ്മ മാത്രമായിരുന്നു.
ചെറിയമ്മ ഭർത്താവ് മരിച്ചു പോയി അവരും മകനും ഇവരുടെ കൂടെ തറവാട്ടിൽ തന്നെ ആണ് താമസം.പാർഥന് ഈ ബന്ധം കിട്ടിയത്തിൽ ഉള്ള ചെറിയ ഒരു അസൂയ അവരുടെ വാചകങ്ങളിൽ നിന്നു അറിയാൻ കഴിഞ്ഞു.
എല്ലാം പറഞ്ഞു ഉറപ്പിച്ചു പാർഥൻ പഞ്ചാബിലേക്ക് പോയി. ഞങ്ങൾ പഴയപോലെ ക്ലാസ്സുകളും പരീക്ഷയുമായി മല്ലിട്ടു. പാർഥേട്ടനുമായി കൂട്ടു കൂടിയ ശേഷം ചേച്ചിക്ക് കുറച്ചു മാറ്റം ഒക്കെ വന്നു.ഇതളുകൾ പോലെ ദിവസങ്ങൾ കൊഴിഞ്ഞു വീണു.സന്തോഷത്തിന്റെയെയും കൂടിച്ചേരലിന്റെയും ദിവസങ്ങൾ വന്നു ചേർന്നു.
വിവാഹം പ്രമാണിച്ചു അച്ഛൻ വീടൊക്കെ കുറച്ചു മോടി പിടിപ്പിച്ചു മുകളിലത്തെ നിലകളിൽ ഒക്കെ ഫുൾ ഫര്ണിഷ് ചെയ്തു എല്ലാ മുറികളിലും സൗകര്യങ്ങൾ എല്ലാം ചെയ്തു.
അമ്മയുടെ കുടുംബത്തിലെ ആദ്യ വിവാഹം ആണ് അതുകൊണ്ടു അമ്മാത് ഉള്ളവർക്ക് ഒക്കെ ഒരു ഉത്സവം ആയിരുന്നു.
എല്ലാവരും ഒരാഴ്ച്ച മുന്നേ വന്നുചേർന്നു. കല്യാണത്തിന് പാർഥന്റെ വീട്ടുകാർ ഒന്നും അവിശ്യപ്പെട്ടില്ലെങ്കിലും അവൾക്ക് അവിശ്യമുള്ളതും അതിൽ കൂടുതലും അച്ഛൻ കരുതി വച്ചിട്ടുണ്ടായിരുന്നു.
വീട്ടിലെ ബഹളവും ആളും കണ്ടു പാച്ചു പലപ്പോഴും നിർത്താതെ കുറച്ചു കൊണ്ടിരുന്നു.ആർക്കും ബുദ്ധിമുട്ട് ഉണ്ടാകാതെ ഇരിക്കാൻ അച്ഛൻ അവനെ തൽക്കാലം പുറകു
വശത്തെ കളിയിലിലേക്ക് മാറ്റി പാർപ്പിച്ചു.ഇടക്ക് അവിടെ പോയ് ഞാൻ അവനോടു വർത്തമാനങ്ങൾ ഒക്കെ പറഞ്ഞു.അവനു കാര്യങ്ങൾ ഒന്നും മനസിലാകുന്നുണ്ടായിരുന്നില്ല.
ചുമന്ന പട്ടുടുത്തു ആഭരങ്ങൾ അണിഞ്ഞു ചേച്ചി ഒരു ദേവതയെ പോലെ കതിർമണ്ഡപത്തിൽ ഇരുന്നു.പാർഥനും ഏതാണ്ട് അതുപോലെ തന്നെ ആയിരുന്നു. ചന്ദന കളർ സിൽക്ക് ഷർട്ടും കസവും മുണ്ടിലും ചേട്ടനും സുന്ദരൻ ആയി ഇരുന്നു.
നാദസ്വരമേളത്തോടെ ഒരായിരം ആശീർവാദങ്ങളോടെ എന്റെ ഗംഗ സുമംഗലി ആയി.സീമന്ത രേഖയിൽ അണിവിരൽ തൊട്ട് അവളെ ചുമപ്പണിയിച്ചു. ഇനി മുതൽ എന്റെ ഗംഗ പാർഥന്റെ നല്ല പാതി. അതുവരെ സന്തോഷം കൊണ്ട് തുടി കൊട്ടിയിരുന്ന ഹൃദയത്തിൽ നഷ്ടപെടലിന്റെ ഉറവ പൊട്ടി.ഒറ്റപ്പെടലിന്റെ യാത്ര തുടങ്ങി കഴിഞ്ഞിരിക്കുന്നു.ഇന്നലെ വരെ തന്റെ നിഴലുപോലെ കൂടെ ഉണ്ടായിരുന്നവൾ ഇന്നൊരു പറിച്ചുനടലിലൂടെ എന്നിൽ നിന്ന് അകന്നു പോയത് ഗൗരി അറിഞ്ഞു.
അപ്പോഴാണ് ഗൗരി അറിഞ്ഞത് അവൾ എനിക്ക് ചേച്ചി മാത്രം ആയിരുന്നില്ല.എന്റെ കൂട്ടുകാരിയും,സ്രോതാവും, തിരുത്തൽ വാദിയും എല്ലാം അവൾ ആയിരുന്നു.സത്യത്തിൽ എന്റെ പാതിയെ ആണ് പാർഥൻ കൊണ്ടു പോകുന്നത്.
ചടങ്ങുകൾ എല്ലാം കഴിഞ്ഞു ചേച്ചി എല്ലാവരോടും യാത്ര പറഞ്ഞു.എല്ലാവരും അവളെ അനുഗ്രഹിച്ചു യാത്ര ആക്കി.കെട്ടിപിടിച്ചു അവൾ യാത്ര പറഞ്ഞപ്പോഴേക്കും എന്റെ കണ്ണുനീർ കൊണ്ടു നനഞ്ഞു.നല്ലഒരു ജീവിതത്തിനായി വേദന മറച്ചു അവളെ സന്തോഷത്തോടെ യാത്ര ആക്കി.
വീട്ടിൽ എത്തിയപ്പോൾ ആളൊഴിഞ്ഞ ഉത്സവപറമ്പു പോലെ ആയിരുന്നു.പാച്ചു ഞങ്ങളെ കണ്ടു കൊണ്ടു ഓടി വന്നു.കുറെ സങ്കടം അവനോടു പറഞ്ഞു അവനും കൂടെ കയറി വന്നു ആ വരാന്തയിൽ കിടന്നു.ഞാൻ മുറിയിലേക്ക് പോയി ഡ്രസ് ഒക്കെ അഴിച്ചിട്ടു.
മുറിയിലെ അവളുടെ കട്ടിൽ ഒഴിഞ്ഞു കിടക്കുന്നു. ഇന്ന് മുതൽ ഞാൻ മാത്രം .
ഞാൻ ബി ബി എ അവസാന വർഷം ആയി.പാർഥൻ രണ്ടു പ്രാവശ്യം പോയ് വന്നു.ഇപ്പോൾ ചേച്ചി ഒരു വിരുന്നുകാരി ആയി മാറിയിരിക്കുന്നു വീട്ടിൽ
“”എന്നാലും ഓടി ചെന്നു കാണാൻ പറ്റുന്ന ഇടത്തു ആണല്ലോ അവളെ വിട്ടത് അതു ഒരു ആശ്വാസം ആണ് അച്ഛൻ കൂടെ കൂടെ പറയുന്നത് കേൾക്കാം””
അവിടുത്തെ അമ്മ ഒരു പാവം ആണ്.അതിനെ കളഞ്ഞിട്ട് രണ്ടു ദിവസം പോലും ചേച്ചി വീട്ടിൽ തങ്ങില്ല. അപ്പോഴേക്കും പറഞ്ഞു തുടങ്ങും അമ്മ കഴിച്ചോ കുളിച്ചോ എന്നൊക്കെ പറഞ്ഞു.അപ്പോഴേക്കും അച്ഛൻ അവളെ കൊണ്ടു വിടും.
അങ്ങനെ ഒരു പ്രാവശ്യം ലീവിന് വന്നപ്പോൾ പാർഥൻ ചേച്ചിയെയും കൂട്ടി കൊണ്ടു പോയ്.അവിടെ പോയ് രണ്ടു മാസം കഴിഞ്ഞപ്പോൾ ആണ് ആ സന്തോഷ ചേച്ചി വിളിച്ചു പറഞ്ഞതു .ഉത്സവത്തിന് ഓടി നടക്കാൻ ഒരാൾ കൂടി വരുന്നു എന്ന്.അന്ന് വീട്ടിൽ ഒരു ഉത്സവസത്തിന്റെ മേളം ആയിരുന്നു.അവൾ പോയ ശേഷം വീട് ഒന്നു ഉണർന്നത് അന്നായിരുന്നു.
പിന്നീട് അങ്ങോട്ടു കാത്തിരിപ്പിന്റെ നാളുകൾ ആയിരുന്നു അഞ്ചു മാസത്തിനു ശേഷം ചേച്ചി വന്നപ്പോൾ കൂട്ടി കൊണ്ടു വരാൻ അച്ഛൻ തന്നെ പോയ് പാർഥന്റെ വീട്ടിലേക്ക് ആണ് പോയത്.ഞങ്ങൾ അവളെയും കാത്തു അവിടെ ഉണ്ടായിരുന്നു.
അഞ്ചു മാസം ആയതിന്റെ ഷീണം അവൾക്ക് ഉണ്ടായിരുന്നു.എന്നാലും അവൾക്ക് സന്തോഷം ആയിരുന്നു.
അന്ന് അവിടെ വച്ചു ആണ് ചെറിയമ്മയുടെ മകൻ ദേവരാജിനെ പരിചയപ്പെടുന്നത്.കല്യാണത്തിരക്കിൽ ഒന്നു രണ്ടു പ്രാവശ്യം കാണുകയും മിണ്ടുകയും ചെയ്തു എങ്കിലും ഇപ്പോഴാണ് നല്ലപോലെ സംസാരിക്കാൻ പറ്റിയത്.
സിവിൽ പോലീസ് ഓഫീസർ ആയി ജോലി കിട്ടി ട്രെയിനിങ് നടക്കുക ആണ് .പാർഥനെ പോലെ തന്നെ സുന്ദരനും സുമുഖനും ആയ ഒരു ചെറുപ്പക്കാരൻ അവർ തമ്മിൽ അധികം വയസു വത്യാസവും ഇല്ല.
ദേവനെ പരിജയപ്പെട്ടപ്പോഴേ മനസിലായി ആളൊരു പഠിച്ച കള്ളനാണ് ആളുകളുടെ ആളും തരവും നോക്കി ഇടപെടാൻ അവനു പ്രത്യേക കഴിവ് ആണ്.ഒന്നു പരിചയപ്പെട്ടാൽ പിന്നെയും അവനോടു സംസാരിക്കാൻ തോന്നും.
എല്ലാവരെയും വിരട്ടി ഓടിച്ചും കളിപ്പിച്ചും നടന്ന എനിക്ക് ദേവന്റെ വരവ് ഒരു പ്രത്യേക അനുഭവം ആയിരുന്നു.ഞാൻ കൂടുതൽ കൂടുതൽ ദേവനിലേക്ക് നടക്കാൻ ശ്രമിക്കുന്നത് പോലെ തോന്നി
വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
(തുടരും)
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission