ബ്രോക്കർ ശിവരാമനോട് ഗംഗാധരമേനോൻ പുതിയ നിബന്ധന പറഞ്ഞപ്പോൾ ആദ്യം അയാളൊന്നു അമ്പരന്നു എങ്കിലും തല കുമ്പിട്ടിരിക്കുന്ന മേനോനെ നോക്കി അയാൾ പറഞ്ഞു
സർ വിഷമിക്കണ്ട ഗൗരി കൊച്ചു പറഞ്ഞതിലും കാര്യം ഉണ്ട് എന്തായാലും നല്ലൊരു ബന്ധം തന്നെ ഞാൻ കൊണ്ടുവരും സർ നോക്കിക്കോ ,കൊച്ചിന്റെ ഇത്രയും നല്ല മനസു ഭഗവാൻ കാണാതെ ഇരിക്കില്ലല്ലോ?””
“”താൻ അന്വേഷിക്ക് നല്ലതുപോലെ.അവളെ എനിക്ക് അങ്ങനെ കൈ ഒഴിയാൻ പറ്റില്ലല്ലോ നമുക്ക് നോക്കാം””
“”ഞാൻ ഇനി വരുമ്പോൾ സാറിനു നല്ലഒരു വാർത്തയും കൊണ്ടേ വരൂ. മോൾക്ക് കിട്ടാവുന്നതിൽ നല്ലതു മാത്രമേ ഞാൻ കൊണ്ടു വരൂ””
അതും പറഞ്ഞു ശിവരാമൻ യാത്ര പറഞ്ഞു
അച്ഛൻ അപ്പോഴും അതേ ഇരുപ്പ് ഇരുന്നു
ഞാൻ അച്ഛന്റെ അടുത്തു ചെന്നിരുന്നു.അച്ഛനെ നോക്കി
വിഷമിക്കണ്ട അച്ഛാ ഒരിക്കലും ഇത് ഒരു തെറ്റായ തീരുമാനം ആണെന്ന് എനിക്ക് തോന്നുന്നില്ല.ഒരിക്കലും ഇതൊരു ത്യാഗം ആയി അച്ഛൻ കണക്ക് ആക്കരുത്.മനസ്സറിഞ്ഞു ഇഷ്ട്ടപ്പെട്ടു എടുത്ത തീരുമാനം ആണ്.
അച്ഛൻ എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു “”നിന്നെ ഇത് വരെ അച്ഛനു മനസിലായിട്ടില്ല മോളെ..നീ അപ്പോഴും അങ്ങനെ ആയിരുന്നു.അതുകൊണ്ടു നിന്റെ ഒരു കാര്യത്തിലും അച്ഛനു തീരുമാനം എടുക്കേണ്ടി വന്നിട്ടില്ല. ഇതും അതുപോലെ ആകും.ഇപ്പോൾ അച്ഛനു ഒരു വിഷമവും ഇല്ല””
“”മോള് വാ വൈകിട്ട് നമുക്ക് അമ്പലത്തിൽ പോയ് ഒന്നു തൊഴുതു വരാം””
“”എം””ഞാൻ ചിരിച്ചു കൊണ്ട് തല ആട്ടി.
വൈകിട്ട് എല്ലാവരും കൂടി അമ്പലത്തിൽ പോയി.
കുറച് നേരം എല്ലാവരും കൂടി ആ ആലിന്റെ ചുവട്ടിൽ ഇരുന്നു.
അപ്പോഴാണ് ദേവൻ അമ്പലത്തിൽ തൊഴുതു ഇറങ്ങി വരുന്നത് കണ്ടത്.ഓടി കളിച്ചു കൊണ്ടിരുന്ന ഉണ്ണിയെ ദേവൻ വന്നു വാരി എടുത്തു. തൊട്ടു അടുത്തു സെറ്റ് സാരി ഉടുത്തു ഒരു ഞങ്ങളെ നോക്കി പുഞ്ചിരിച്ചു കൊണ്ടു നിൽക്കുന്നു
“”അതാണ് ദേവന്റെ പെണ്ണ്””അച്ഛൻ എന്നോട് പറഞ്ഞു.വിവാഹം കഴിഞ്ഞു അവരെ ഞാൻ ആദ്യം കാണുക ആയിരുന്നു നേരിൽ.വിവാഹം കഴിഞ്ഞു രണ്ടു പേരും കൂടി വീട്ടിൽ വന്നപ്പോഴും ഞാൻ ഉണ്ടായിരുന്നില്ല.
ആ കുട്ടി ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു
ഞാനും ചിരിച്ചു.കാണാൻ ശാലീന സൗന്ദര്യം ഉള്ള കുട്ടി ആയിരുന്നു അവൾ ചിരിക്കുമ്പോൾ കവിളിൽ നുണകുഴി . കല്യാണം കഴിഞ്ഞതിന്റെ ആകണം സ്വർണം അവിശ്യത്തിന് ധരിച്ചിരുന്നു.ആ പ്രഭയിൽ അവളുടെ സൗന്ദര്യം മങ്ങി പോയി.
എന്റെ അടുത്തു വന്നു അവൾ പറഞ്ഞു
“”ഞാൻ ശ്രുതി അന്ന് വീട്ടിൽ വന്നപ്പോൾ കാണാൻ പറ്റിയില്ല.വീട്ടിൽ വല്യമ്മ എപ്പോഴും നിങ്ങളുടെ കാര്യംപറയും””
“”എനിക്ക് അന്ന് ചില അത്യാവശ്യങ്ങൾ ഉണ്ടായിരുന്നു””ശ്രുതി എന്ത് ചെയ്യുന്നു?
“”എം സി എ ക്ക് പഠിക്കുന്നു””
“”ചേച്ചി ബാങ്ക് കോച്ചിങ്ങിന് പോകുന്നു എന്നു അമ്മ പറഞ്ഞു””
“”ഒരു മാസം ആയി നിർത്തി ഇപ്പോൾ എല്ലാം സെൽഫ് കോച്ചിങ് ആണ്”””
അപ്പോഴേക്കും ദേവൻ പോകാൻ ആയി അവളെ വിളിച്ചു
“”പോട്ടെ ചേച്ചി ഇനി വല്യമ്മ മോനെ കാണാൻ വരുമ്പോൾ വരാം ചേച്ചി കാണില്ലേ?””
“”ഉണ്ടാകും “”
“”ശരി ചേച്ചി””
ദേവൻ പോകാൻ നേരം ഒന്നു നോക്കി പുഞ്ചിരിച്ചു ഞാനും തിരിച്ചു ഒരു പുഞ്ചിരി സമ്മാനിച്ചു
ഞാൻ ആലോചിച്ചു പുതിയ ജീവിതവും ആയി ദേവൻ പൊരുത്തപ്പെട്ടിരിക്കുന്നു.എല്ലാവരും അങ്ങനെ ആണ് .ഒരുകാലത്ത് ജീവിതത്തിൽ വേദന ഉണ്ടാക്കി കടന്നു പോയവ ഒന്നും അത്രയും വില ഉള്ളവ ആയിരുന്നില്ല എന്നു പിന്നീട് കാലം തെളിയിച്ചു തരും.
കുറച്ചു നേരം കൂടി അവിടെ ഇരുന്നിട്ട് എല്ലാവരും മടങ്ങി.
പിന്നീട് ഉള്ള ദിവസങ്ങളിൽ ഞാനും അച്ഛന്റെ ഒപ്പം കടയിൽ പോയ് തുടങ്ങി അച്ഛൻ വരുന്നതിനു മുമ്പ് ഞാൻ മടങ്ങി വരും
രണ്ടു മാസം കഴിഞ്ഞു ഒരു ദിവസം കടയിൽ ഇരിക്കുമ്പോൾ അച്ഛനു ശിവരാമന്റെ വിളി വന്നു അച്ഛൻ അയാളോട് സംസാരിച്ചിട്ടു എന്നെ നോക്കി ചിരിച് കൊണ്ടു അടുത്തു വന്നു പറഞ്ഞു ശിവരാമൻ ഒരാളെ കണ്ടുപിടിച്ചിട്ടുണ്ട്
അവൻ പറയുന്നത് കേട്ടിട്ടു വലിയ കുഴപ്പം ഇല്ലന്ന് തോന്നുന്നു .നാളെ അവന്റെ കൂടെ ചെല്ലാൻ ഞാൻ എല്ലാം നേരിൽ കണ്ടു സംസാരിച്ചിട്ടു ഇഷ്ടമുണ്ടെങ്കിൽ ബാക്കി ആലോചനയുമായി മുന്നോട്ടു പോകാം എന്ന് “”എന്ത് പറയണം മോളെ?”‘
“”നാളെ തിരക്കാൻ അല്ലെ പോകുന്നത് അച്ഛൻ പോയ് തിരക്കിയിട്ടു വാ?”‘
“”അപ്പോൾ അവനോടു പറയാം അല്ലെ നാളെ പോയി തിരക്കാം എന്നു””
“”എം””
“”ശരി “”അച്ഛൻ ഫോണും കൊണ്ടും വെളിയിലേക്ക് പോയ് വിളിക്കുന്നത് കണ്ടു.
പിറ്റേന്ന് ഞാൻ കടയിൽ ഇരുന്നപ്പോഴാണ് അച്ഛനും ശിവരാമനും കൂടി പോയിട്ടു വന്നത്
അച്ഛന്റെ മുഖം കണ്ടപ്പോൾ മനസിലായി അച്ഛനു അതിൽ തൃപ്തി കുറവ് ഒന്നും ഇല്ലന്ന്
അച്ഛൻ പോയ വിശേഷം എന്നോട് പറഞ്ഞു തുടങ്ങി
മോളെ അച്ഛനും അമ്മയ്ക്കും ഒറ്റ മോൻ.കെ എസ് ഫ് യിൽ അസിസ്റ്റന്റ് മാനേജർ .നല്ല ചുറ്റുപാടിൽ ജീവിക്കുന്നവർ.
ഈ ചുറ്റു പാടൊക്കെ അച്ഛനും മകനും കൂടി ഉണ്ടാക്കി എടുത്തതാണ്.
കഷ്ട്ടപെട്ടു ഈ നിലയിൽ എത്തിയവരാണ് അതിന്റെ വിനയവും അന്തസും ആ അച്ഛനും അമ്മയ്ക്കും മകനും ഉണ്ട്.
ഇത്രയും ആവേശത്തോടെ പറഞ്ഞിട്ട് അച്ഛൻ ഒന്നു ദീര്ഘശ്വാസം വിട്ടു എന്നിട്ട് പറഞ്ഞു തുടങ്ങി.അവനു അഞ്ചു വയസുള്ള ഒരു പെണ്കുട്ടി ഉണ്ട്.വിവാഹം കഴിഞ്ഞു രണ്ടു വർഷത്തിനുള്ളിൽ ഭാര്യ മരിച്ചു . അതു മാത്രമേ ഉള്ളു ചെറിയ ഒരു അഭംഗി.
ഞാൻ അച്ഛന്റെ മുഖത്തേക്ക് നോക്കി ചിരിച്ചു സാരമില്ല എന്ന് ചുണ്ടുകൾ കൊണ്ടു കാണിച്ചു
അപ്പോൾ അച്ഛൻ എന്നെ നോക്കി പുഞ്ചിരിച്ചു.
അവന്റെ അച്ഛനും അമ്മയും ഉടനെ വന്നു കാണും നിന്നെ.നിന്റെ കാര്യങ്ങൾ ഒക്കെ ശിവരാമൻ നേരത്തെ പറഞ്ഞിരുന്നു.നിന്നെ കുറിച്ചു വലിയ അഭിമാനത്തോടെയാണ് മോളെ അവർ സംസാരിച്ചത്.അധികം വിദ്യാഭ്യാസമുള്ള അച്ചനും അമ്മയും അല്ല പക്ഷെ അതിലും മുകളിൽ ആണ് അവർ സംസ്കാരം കൊണ്ടു.
ചെക്കന് ഞാറാഴ്ച്ച മാത്രമേ ലീവു ഒഴിവു ഉള്ളു.ഈ ആഴ്ചയിൽ കൂട്ടുകാരുടെ കല്യാണമോ അങ്ങനെ എന്തൊക്കയോ തിരക്ക് ഉണ്ട്.
ഈ കാര്യം നിന്റെ അമ്മാവനോടും വല്യച്ഛനോടും പറഞ്ഞു മനസിൽ ആക്കണ്ടേ… അതുകൊണ്ടു ഞാൻ വിളിച്ചിട്ട് വന്നാൽ മതി എന്നു ഞാൻ പറഞ്ഞു.
“”അതു മതി അച്ഛാ””
അച്ഛൻ ഈ വിവരം കുടുംബത്തിൽ ഉള്ളവരോട് പറഞ്ഞു ഒരാള് പോലും അതു അംഗീകരിക്കാൻ തയ്യാറായില്ല. വല്യച്ഛൻ അച്ഛനെ ഒരുപാട് വഴക്ക് പറഞ്ഞു
അവൾ അവളുടെ പൊട്ട ബുദ്ധിക്ക് വല്ലതും പറഞ്ഞു എന്നു കരുതി നീ അതുപോലെ ചെയ്യുമോ.,എന്തായാലും ദൈവം സഹായിച്ചു അവൾക്ക് ഇഷ്ടംപോലെ തിന്നാനുള്ളത് ഉണ്ടല്ലോ അപ്പൊ അതു മുഴുവൻ കൊടുത്തിട്ട് ആയാലും നല്ല ഒരു ചെറുക്കനെ നീ കണ്ടു പിടിക്ക് അല്ലാതെ അവൾ പറയുന്നത് കേൾക്കാതെ.
അതോടെ അച്ഛന്റെ ആവേശം ഒക്കെ കെട്ടടങ്ങി.പിന്നെ അച്ഛൻ വിവാഹത്തിനെ കുറിച്ചു മിണ്ടിയില്ല.ശിവരാമനോട് അച്ഛൻ വിളിച്ചു കാര്യങ്ങൾ ഒക്കെ പറഞ്ഞു.
ആ ഇടക്ക് എനിക്ക് ടെസ്റ്റ് റിസൾട്ട് വന്നു. അടുത്ത ആഴ്ച്ച ഇന്റർവ്യൂ വിനു കത്തു വന്നു .അത്യാവശ്യം നല്ല രീതിയിൽ പെർഫോം ചെയ്യാൻ പറ്റി അതുകൊണ്ടു എനിക്ക് ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു.
രണ്ടാഴ്ച്ച കഴിഞ്ഞപ്പോൾ ബാങ്ക് സെലക്ട് ചെയ്യാൻ അറിയിപ്പ് കിട്ടി
ഞാൻ ഫെഡറൽ ബാങ്ക് സെലക്ട് ചെയ്തു കൊടുത്തു
ഒരാഴ്ച്ച കഴിഞ്ഞു അപ്പോയിന്മെന്റ് ലെറ്റർ കിട്ടി.
ഞാൻ ബാങ്കിൽ ജോയിൻ ചെയ്തു.റെസ്റ്റ് ഇല്ലാത്ത പണി ആയിരുന്നെങ്കിലും എനിക്ക് അതു ഇന്റെറെസ്റ്റ് ആയി തോന്നി.
ബാങ്കിൽ വച്ചു ഞാൻ പരിചയപ്പെട്ട പുതിയ സൗഹൃദം ആയിരുന്നു സൂസൻ. ചേച്ചിക്ക് ഏകദേശം മുപ്പത്തഞ്ചു വയസു വരും ഹസ്ബൻഡ് ഒരു കോണ്ട്രാക്ടർ പേര് ബെന്നികുര്യൻ അവർക്ക് കുട്ടികൾ ഇല്ല. എനിക്ക് ഒരു ചേച്ചിയെ പോലെ ആയിരുന്നു. എന്ത് കാര്യവും ചേച്ചിയോട് പറയാം.ഞങ്ങൾ പെട്ടന്ന് കൂട്ടുകാരായി
ബെന്നിച്ചന്റെ ഒരു പെങ്ങൾ പ്രീഡിഗ്രി പഠിക്കുമ്പോൾ മഞ്ഞപ്പിത്തം വന്നു മരിച്ചു പോയി. ആദ്യമായി എന്നെ കണ്ടപ്പോൾ കണ്ണിൽ ഈറൻ അണിഞ്ഞുകൊണ്ടു ബെന്നിച്ചന്റെ പറഞ്ഞത് “”ഇവൾ എന്റെ സാറ കുട്ടിയെ പോലെ ഉണ്ടല്ലോ കർത്താവേ…” അന്നുമുതൽ ഞാൻ ബെന്നിച്ചന്റെ സാറ ആണ്
ആദ്യം എന്റെ കഥ കേട്ട് ചേച്ചി ബെന്നിച്ചനെയും കൂട്ടി ഒരിക്കൽ വീട്ടിൽ വന്നു.ഉണ്ണിമോനെ കണ്ടപ്പോൾ ചേച്ചിക്ക് സ്വർഗം കിട്ടിയ സന്തോഷം ആയിരുന്നു. ഒരിക്കൽ പോലും ചേച്ചി പോകുന്നവരെ ഉണ്ണി മോനെ തറ തൊടിച്ചില്ല.ബെന്നിച്ചന്റെ കാര്യവും അതുപോലെ തന്നെ.
പിന്നെ ഇടക്ക് ഇടക്ക് അവരുടെ സന്ദർശനം ഒരു പതിവ് ആയി.ബെന്നിച്ചന്റെ വളരെ ഉച്ചത്തിൽ ആണ് വർത്തമാനം പറയുന്നത് .അച്ഛനും ബെന്നിച്ചനും നല്ല കമ്പനി ആയിരുന്നു. അവരുടെ ചിരിയും കാര്യം പറച്ചിലും ഒരു ഉത്സവം പോലെ വീട് ഏറ്റെടുത്തു.
ഒരു ദിവസം രാവിലെ ഞാൻ എന്റെ സീറ്റിൽ വന്നിരുന്നു. ആദ്യം അക്കൗണ്ട് സെക്ഷൻ ആയിരുന്നെങ്കിലും പിന്നീട് ഹെല്പ് ഡെസ്കിലേക്ക് മാറി.ചെക്കും ഡെബിറ്റ് കാർഡും ഒക്കെ ആയിരുന്നു ചുമതല.അപ്പുറത്ത് സൂസമ്മ മോന്ത വീർപ്പിച്ചു ഇരിക്കുന്നു
ഞാൻ പതുക്കെ വിളിച്ചു. “”സൂസമ്മോ…””
സൂസമ്മ തല തിരിച്ചു എന്നെ ദഹിപ്പിച്ചു ഒന്നു നോക്കി പിന്നെ ഞാൻ മിണ്ടാൻ നിന്നില്ല ഉച്ചക്ക് ഒരുമിച്ചു ആണ് കഴിക്കാൻ പോകുന്നതു അപ്പോൾ ചോദിക്കാം
ഉച്ചക്ക് കഴിക്കാൻ ഇരുന്നപ്പോൾ ഞാൻ സൂസമ്മയെ ചൊറിഞ്ഞു
“”എന്താടി…”‘
“”കടിച്ചു കീറാതെ കാര്യം പറ സൂസമ്മോ”””
“”കാര്യം അങ്ങേരോട് ചോദിക്ക് നിന്റെ സ്വന്തം അച്ചായനല്ലേ””
“”കാര്യം പറ അച്ചയാനോട് ഞാൻ പിന്നെ ചോദിച്ചോളാം””
“”അങ്ങേരുടെ ജേഷ്‌ഠന്റെ മോളുടെ മാമോദീസ എന്നെ കൂട്ടാതെ പോയ് കറങ്ങി അടിച്ചിട്ടു വന്നിരിക്കുന്നു.എന്നിട്ട് എന്നോട് പറഞ്ഞത് അവിടെ കുറച്ചു ബിൽഡിങ് നോക്കാൻ പോകുന്നു എന്ന്””‘ ഞാൻ എന്തേ ചെല്ലാത്തത് എന്നു ചോദിച്ചു മോളി വിളിച്ചപ്പോഴാ ഞാൻ അറിഞ്ഞത്
“‘അങ്ങേര് ഇതു പോലെ ഓരോന്നു പറഞ്ഞു എവിടൊക്കെ പോകുന്നു എന്ന് ആർക്കറിയാം “”
“”ഇത് ഞാൻ ചോദിക്കാം എന്തായാലും കഴിഞ്ഞില്ലേ സൂസമ്മ ദേഷ്യം കളഞ്ഞിട്ട് ഒന്നു ചിരിക്ക് ഞാൻ ആ ചിരി ഒന്നു കാണട്ടെ””‘ പോരട്ടെ പോരട്ടെ…. ആ….അങ്ങനെ
“”ഒന്നു പോ ഗൗരി….. എന്നും പറഞ്ഞു സൂസമ്മ ചിരിച്ചു ഞങ്ങൾ ഒരുമിച്ചു ഇരുന്നു കഴിച്ചു””
സീറ്റിൽ വന്നു ഫോൺ എടുത്തു ഞാൻ അച്ചായന്റെ നമ്പറിൽ വിളിച്ചു
“”എന്താടി സാറ കൊച്ചേ പതിവ് ഇല്ലാതെ”””
“”എന്നാലും അച്ചായൻ എന്ത് പണിയാ കാണിച്ചത് സൂസമ്മയെ കൂട്ടാതെ മാമ്മോദീസയ്ക്ക് പോയത്”?
“””ഓ വിചാരണയ്ക്ക് വിളിച്ചതാണോ?”‘
“”അങ്ങനെ എങ്കിൽ അങ്ങനെ””
“”സാറ കൊച്ചേ അവിടെ ചെന്നാൽ അവൾ ആ കുഞ്ഞിനെ ഒന്നു എടുക്കാതെയൊ കൊഞ്ചിക്കാതെയോ വരില്ല.ഒരു പക്ഷെ എല്ലാവരും നമ്മളെ പോലെ ചിന്തിക്കില്ലല്ലോ അവളെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ എനിക്ക് സഹികൂല. അതുകൊണ്ടാ അവളെ കൂട്ടാതെ പോയത്.ഇതു ആ പോത്തിന് മനസിലാവണ്ടേ..”
“”സാരമില്ല അച്ചായാ രാവിലെ തൊട്ടു വലിയ ദേഷ്യത്തിലാണ്.ഞാൻ പറഞ്ഞോളാം””
“”എം”‘ശരി രാവിലെ വായിൽ വന്നതൊക്കെ വിളിച്ചിട്ടാ അങ്ങോട്ട് വന്നത്””
“”എംഎം… ഞാൻ പറഞ്ഞോളാം””
അതും പറഞ്ഞു ഫോൺ കട്ട് ചെയ്യുമ്പോഴേക്കും അടുത്തിരുന്ന ഫോണ് ബെല്ലടിച്ചു
“”ഹലോ “‘
“”മാഡം അവിടെ അക്കൗണ്ട് ഉള്ള ഒരു കസ്റ്റമർ ഒരു ചെക്ക് കൊണ്ട് വരുന്നുണ്ട് അതു ഒന്നു അക്കൗണ്ടിൽ ഇടാൻ സഹായിക്കണം .കുറച്ചു സീനിയർ ആണ്””
“”അതിനെന്താ പോരാൻ പറയു”””
“”അവിടെ വന്നു ആരെയാണ് കാണേണ്ടത് “‘
“എന്നെ കണ്ടാൽ മതി ഞാൻ ആണ് ആ സെക്ഷൻ നോക്കുന്നത് “”
“”മാഡത്തിന്റെ പേര്?””
“”ഗൗരി… ഗൗരിലെക്ഷ്മി..”‘
“”ഒക്കെ മാഡം ഞാൻ കെ എസ് എഫിയിൽ നിന്നു അസിസ്റ്റന്റ് മാനേജർ വൈശാഖ്””
“ഒക്കെ വരാൻ പറയു ഞാൻ നോക്കിക്കൊള്ളാം””
“”താങ്ക്യൂ മേഡം””
“”യൂ ആർ വെൽക്കം””
വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
( തുടരും)
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





