Skip to content

വൈകി വന്ന വസന്തം – Part 11

vayki vanna vasantham

ഏകദേശം ഇരുപതു മിനിറ്റ് കഴിഞ്ഞപ്പോൾ ഒരു എണ്പത് വയസു പ്രായം വരും അച്ഛനും അമ്മയും ആക്കൗണ്ട് സെക്ഷനിൽ നിന്നും എന്റെ നേർക്ക് നടന്നു വരുന്നത് കണ്ടു

ഞാൻ അവരെ എന്റെ മുൻപിൽ ഉള്ള കസേരയിൽ ഇരുത്തി .വളരെ സാവധാനം ആ അച്ഛൻ കയ്യിൽ ഇരുന്ന പ്ലാസ്റ്റിക്‌ കൂടു നിവർത്തി അതിൽ നിന്നും ചെക്ക് ലീഫും പാസ്സ് ബുക്കും എന്നെ ഏല്പിച്ചു.

ഞാൻ ചെക്ക് നോക്കി സാമാന്യം നല്ലൊരു തുക ഉണ്ടായിരുന്നു ഞാൻ അതു സൈൻ ചെയ്തു പാസ്സ് ആക്കാൻ മാനേജരുടെ കാബിനിൽ കൊണ്ടു കൊടുത്തു ഞാൻ തന്നെ പാസ്സാക്കി കൊണ്ടു വന്നു.
പിന്നെ പൈസ മുഴുവൻ തന്നിരുന്ന പാസ്സ് ബുക്കിലേക്ക് മാറ്റി ഇട്ടു.ഞാൻ പാസ്സ് ബുക് തിരികെ നൽകി.

അപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു “”നാളെ വരുമോ പൈസ””

“”നാളെ അല്ല അച്ഛാ ഇന്ന് തന്നെ വരും ഇപ്പോൾ വന്നു കാണും””

അവർ രണ്ടുപേരും പരസ്പ്പരം നോക്കി സന്തോഷത്തോടെ ചിരിച്ചു.

“മോളെ അതിൽ നിന്ന് ഇരുപത്തയ്യായിരം രൂപ എടുക്കാൻ പറ്റുമോ””?

“”പിന്നെന്താ എടുക്കാല്ലോ?””

“”എന്നാൽ മോള് അതും കൂടി എടുത്തു താ””

“”തരാം””
വിഡ്രാവൽ ഫോം പൂരിപ്പിച്ചു പാസ്സ് ബുക്കും കൂടി ആക്കൗണ്ട് സെക്ഷനിൽ കൊടുത്തു കാത്തിരുന്നു.

ഞാൻ വെറുതെ ആ അച്ഛനോട് ചോദിച്ചു എന്തിനാ ഇപ്പോൾ രൂപ എടുക്കുന്നത്

“‘അപ്പുറത്തെ വീട്ടിലെ പെണ്കുട്ടി ആണ് ഞങ്ങൾക്ക് സഹായത്തിനു ഉള്ളതു.ഈ കാശു കിട്ടുമ്പോൾ അവൾക്ക് ഒരു വള വാങ്ങി കൊടുക്കണം എന്നു വിചാരിച്ചിരുന്നു അതിനു വേണ്ടിയാ

ആ വ്യദ്ധ മനസുകളുടെ സഹാനുഭൂതി മനസിൽ കുളിരു നിറച്ചു

പൈസ എണ്ണി തിട്ടപ്പെടുത്തി ഞാൻ അച്ഛനെ ഏല്പിച്ചു.അതു ഭദ്രമായി പ്ലാസ്റ്റിക് കൂട്ടിനുള്ളിൽ മടക്കി വച്ചു.അതു കഴിഞ്ഞിട്ട് കയ്യിൽ ഇരുന്ന ചെറിയ പഴയ ഒരു ഫോൺ എന്റെ നേർക്ക് നീട്ടി കൊണ്ടു പറഞ്ഞു “”ഇതിൽ വൈശാഖൻ എന്ന പേര് ഉണ്ട് അതിൽ വിളിച്ചു താ””

ഞാൻ ഫോണിൽ പേര് എടുത്തു ഡയൽ ചെയ്തു മറുവശത്ത്‌ ബെൽ കേട്ടുതുടങ്ങിയപ്പോൾ ആ അച്ഛനു കൊടുത്തു.

ഇവിടുത്തെ കാര്യങ്ങൾ ഒക്കെ കഴിഞ്ഞു ഇറങ്ങുവാണ് എന്നു പറഞ്ഞു.പൈസ കിട്ടയെന്നും പറഞ്ഞു. ഫോൺ കട്ട് ചെയ്തു.എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടു യാത്ര പറഞ്ഞു

“””ഇറങ്ങട്ടെ മോളെ……””അതും പറഞ്ഞു അദ്ദേഹം എന്റെ നെറുകയിൽ വലതു കരം വച്ചു അനുഗ്രഹിച്ചു.

പിന്നീട് ഒന്ന് രണ്ടു വട്ടം കൂടി ഓരോ സഹായത്തിനു അവിടെ നിന്നു വിളി വന്നു.പിന്നെ വിളി ഇല്ലാതെ തന്നെ ആളുകളെ പറഞ്ഞു വിടൽ തുടങ്ങി

അങ്ങനെ ഇരിക്കെ ഒരു ദിവസം നാലു മണി ആയപ്പോൾ അച്ഛൻ വിളിച്ചു

“”എന്താ അച്ഛാ പതിവ് ഇല്ലാതെ “‘
ഉണ്ണിക്ക് ഉച്ച മുതൽ ചെറിയ ശർദിൽ ഷീണിച്ചു വാടി പോയി ഞങ്ങൾ അങ്ങോട്ട്‌ വരുകയാണ്””

“”അതു എന്താ അച്ഛാ ഇങ്ങോട്ടു വരുന്നത് അവിടെ കാണിച്ചപ്പോൾ എന്തേലും പറഞ്ഞോ?””‘

“”ഒന്നുമില്ല മോളെ അവിടെ ഡോക്ടർ അഞ്ചു മണിക്കെ ഇനി വരൂ അതുമല്ല ഡ്രിപ് വല്ലതും ഇടണം എങ്കിൽ അവിടെ അല്ലെ പറ്റുള്ളൂ വെറുതെ അപ്പോൾ കിടന്നു അങ്ങോട്ടു ഇങ്ങോട്ടും ഓടേണ്ടല്ലോ””

“”ശരി അച്ഛൻ പെട്ടന്ന് വാ ഇവിടെ എത്തുമ്പോൾ വിളിക്ക്””

പിന്നെ എനിക്ക് സീറ്റിൽ ഇരുന്നിട് ഇരുപ്പ് ഉറക്കുന്നില്ല. സൂസമ്മ പലവട്ടം നോക്കി പറഞ്ഞു നീ ഒന്നു അടങ്ങി ഇരിക്ക് കുട്ടികൾക്ക്‌ അങ്ങനെ വല്ലപ്പോഴും ശർദ്ധിയൊക്കെ വരും””

അര മണിക്കൂർ കഴിഞ്ഞു അച്ഛൻ വിളിച്ചു അവർ സിറ്റി ഹോസ്പിറ്റലിൽ എത്തി എന്നു പറഞ്ഞു””

ഞാൻ ബാങ്കിൽ നിന്നും നേരത്തെ ഇറങ്ങി .അവിടെ നിന്നും നടന്നു പോകുന്ന ദൂരമേ ഉണ്ടായിരുന്നുള്ളു എന്നിട്ടും ഞാൻ ഒരു ഓട്ടോ വിളിച്ചു അവിടെ പോയി

റിസപ്ഷനിൽ ചെന്നു ഫ്ലോർ ചോദിച്ചു

ഞാൻ ചെല്ലുമ്പോൾ ഡോക്ടർ അവനെ പരിശോധിക്കുന്നു

“‘കുഴപ്പം ഒന്നും ഇല്ല കഴിച്ചത് എന്തോ വയറ്റിൽ പിടിക്കാത്തത്തിന്റെ ആണ്.ശർദ്ധിയുടെ ഷീണം ആണ്.ഒരു ഇഞ്ചക്ഷൻ കൊടുക്കാം അതു കഴിഞ്ഞു അരമണിക്കൂർ കഴിഞ്ഞു വെള്ളം കൊടുത്തു നോക്കാം അപ്പോൾ കുഴപ്പം ഒന്നും ഇല്ലെങ്കിൽ പോകാം ഒരു ട്രിപ്പ് ഇടുമ്പോൾ ഷീണം മാറും””

അതും പറഞ്ഞു ഡോക്ടർ പോയ്. മോനെ വാർഡിൽ ഉള്ള ഒരു കട്ടിലിൽ കിടത്തി.ഞാൻ അവനെ ചേർന്നു കിടന്നു അവന്റെ തളർന്ന കൈ എന്റെ കഴുത്തിലൂടെ ഇട്ടു അവൻ ചേർന്നു കിടന്നു

കുറച്ചു കഴിഞ്ഞു നഴ്സ് വന്നു ഇഞ്ചക്ഷൻ എടുത്തു അവന്റെ കരച്ചിൽ മാറ്റാൻ ഞാൻ അവനെയും കൊണ്ടു അവിടെല്ലാം നടന്നു ഓരോന്നു കാട്ടി കൊടുത്തു .പതുക്കെ തോളിൽ കിടന്നു കരഞ്ഞു കരഞ്ഞു അവൻ മയങ്ങി.

ഞാൻ അവനെ ബെഡിൽ കിടത്തി. അടുത്തു കിടന്ന സ്റ്റൂൾ വലിച്ചു ഇട്ടു ഇരുന്നു.മനോഹരമായ ഒരു നിഷ്കളങ്ക ഭാവത്തിൽ കിടക്കുന്ന അവനെ നോക്കി ഇരുന്നു.

കുറെ നേരം കഴിഞ്ഞു അടുത്ത ബെഡിൽ കിടന്ന കുട്ടി വാശി പിടിച്ചു കരയുന്നു.സിസ്റ്റെഴ്സ് ആകുന്ന പണി ഒക്കെ നോക്കുന്നുണ്ട് .കരഞ്ഞു കരഞ്ഞു കുട്ടിക്ക് തൊണ്ട വരെ അടച്ചു.

മോൻ ഉറങ്ങി കഴിഞ്ഞപ്പോൾ അച്ഛൻ പുറത്തേക്ക് പോയിരുന്നു.ഞാൻ അടുത്തു നിന്ന സിസ്റ്ററെ മോനെ ഏല്പിച്ചിട്ടു ആ കുട്ടിയുടെ അടുത്തേക്ക് പോയി

നല്ല ഓമനത്തമുള്ള ഒരു മോള് പനിയുടെ ആലസ്യം മുഖത്തു കാണാം മുടി ഒക്കെ പാറി പറന്നു നടക്കുന്നു.ഞാൻ അവളുടെ അടുത്തേക്ക് ചെന്നു അവളെ നോക്കി ചിരിച്ചു.കണ്ടു പരിചയം ഇല്ലാത്ത ആൾ തന്നെ നോക്കി ചിരിക്കുന്നത് കണ്ടു ഒരു നിമിഷം കരച്ചിൽ നിർത്തി അവൾ എന്നെ അത്ഭുതത്തോടെ നോക്കി.അതു കണ്ടു എല്ലാവരും എന്നെ തിരിഞ്ഞു നോക്കി

“”ഈ ചുന്ദരി എന്തിനാ കരയുന്നത്…ആയെ മോശം അല്ലെ എല്ലാവരും നോക്കുന്നത് കണ്ടോ””? ഇങ്ങു വന്നേ ആന്റി ചോദിക്കട്ടെ””?

അവളുടെ നേരെ കൈ നീട്ടി പരിചയം ഇല്ലാഞ്ഞിട്ടു കൂടി അവൾ എന്റെ നേരെ കൈ ആഞ്ഞു വന്നു

ഞാൻ അവളെ എടുത്തു തോളിൽ കിടത്തി അവൾ ചാഞ്ഞു കിടന്നു .കാണാതിരുന്ന അമ്മ കിളിയെ കണ്ട കുഞ്ഞികിളിയെ പോലെ അവൾ എന്റെ നെഞ്ചിൽ അമർന്നു മുറുകെ കെട്ടി പിടിച്ചു.

“”കുറച്ചു ബ്ലഡ് എടുക്കണം””അടുത്തു നിന്ന സിസ്റ്റർ പറഞ്ഞു””

“അഞ്ചു മിനിറ്റു കഴിഞ്ഞു എടുക്കാം അപ്പോഴേക്കും മോള് മിടുക്കി ആയി വരും അല്ലെ മോളെ ?””ഞാൻ അവളുടെ മുതുകത്തു തട്ടി ചോദിച്ചു.

“”വേണ്ട വാവയ്ക്ക് കുത്തു വേണ്ട””?

“”ആയോ അങ്ങനെ പറയല്ലേ ആന്റി ഈ ചേച്ചിമാരോട് പറഞ്ഞു വേദനിക്കാതെ സൂചി വച്ചു കുത്താം”””

“”ദേ പോയി വേദനിക്കാത്ത മാജിക് സൂചി കൊണ്ടു വാ””ഞാൻ അടുത്തു നിന്ന സിസ്റ്ററോട് കണ്ണു കാണിച്ചു.അവർ സൂചി എടുക്കാൻ പോകുന്ന പോലെ പോയി. ഞാൻ മോളേയും കൊണ്ടു വരാന്തയിലേക്ക് ഇറങ്ങി. അപ്പോൾ സൂസമ്മയും അച്ചയനും വരുന്നത് കണ്ടു

“എന്ത് പറഞ്ഞു ഗൗരി ?മോൻ എന്തിയെ?”””

അവൻ മയങ്ങുന്നു ഒരു ഇഞ്ചക്ഷൻ കൊടുത്തിട്ടുണ്ട് അര മണിക്കൂർ കഴിഞ്ഞു ശർദ്ധി ഇല്ലെങ്കിൽ ട്രിപ്പ് ഇട്ടു പോകാം””

“”ഈ കുട്ടി ഏതാ?”””

“”അടുത്ത ബെഡിലെയാണ് കരഞ്ഞപ്പോൾ എടുത്തു കൊണ്ട് വന്നതാ””

“”ആണൊടി സുന്ദരി…എന്താ മോളുടെ പേര്””അതും ചോദിച്ചു സൂസമ്മ അവളുടെ താടിയിൽ പിടിച്ചു കുലുക്കി””

“”വാ.. വാ അവൾ പറഞ്ഞു””ചേച്ചി ബാഗ് തുറന്ന് ഒരു ചോക്ലേറ്റ് എടുത്തു അവൾക്ക് നേരെ നീട്ടി

അവൾ തല തിരിച്ചു എന്നെ നോക്കി വാങ്ങിക്കോ ആന്റിയുടെ കൂട്ടുകാരി ആണ്

അവൾ കൈ നീട്ടി അതു വാങ്ങി.

സൂസമ്മ അവനെ ഒന്നു നോക്ക് ഞാനിപ്പോ വരാം

“”അച്ഛനെ എന്തിയെ ? അച്ചായൻ ചോദിച്ചു””?

“”പുറത്തോട്ട് ഇറങ്ങി””

“”ഞാൻ ഒന്ന് പോയ്‌ നോക്കിയിട്ടു വരാം”” അതും പറഞ്ഞു അച്ചായൻ വെളിയിലേക്ക് പോയി.

ഞാൻ മോളേയും കൊണ്ടു അവിടൊക്കെ നടന്നു അവളോട്‌ ഓരോന്നു ചോദിച്ചു .അവളുടെ മറുപടിയും കേട്ടു ഞാൻ നടന്നു .കുറച്ചു കഴിഞ്ഞു അവളെ ബെഡിൽ കൊണ്ട് വന്നു ഇരുത്തി അപ്പോഴേക്കും സിസ്റ്റർ ബ്ലഡ് എടുക്കാൻ തയ്യാറായി വന്നു.

ഞാൻ അവളെ എടുത്തു മടിയിൽ കിറുകെ കിടത്തി

“”വാവയ്ക്ക് വേദന തോന്നുമ്പോൾ പറയണം കെട്ടോ ഈ സൂചി നമുക്ക് സിസ്റ്ററിന് കുത്തി വയ്ക്കാം””

അവൾ ചിരിച്ചു കൊണ്ട് തലയാട്ടി

സൂചി കുത്തുന്നതിനു മുൻപ് വേദനിക്കുന്നോ എന്നു ഒന്നു രണ്ടു വട്ടം ചോദിച്ചു അപ്പോൾ ഇല്ലന്ന് തലയാട്ടി ,പതുക്കെ സിസ്റ്റർ സൂചി കുത്തി അപ്പോൾ അവൾ ചെറുതായി കരയാൻ തുടങ്ങി

“”വേദനിച്ചോ”””?

ഉവ്വ് എന്നു അവൾ തലയാട്ടി

“”ഇപ്പോൾ വേദനിക്കുന്നുണ്ടോ?””

“ഇല്ലന്ന് തലയാട്ടി””

“”സിസ്റ്റർ ബ്ലഡ് എടുത്തു പോകാൻ തുടങ്ങിയപ്പോൾ അവളോട്‌ പറഞ്ഞു ഇതിനാണോ ഇത്രയും നേരം കിടന്നു നിലവിളിച്ചു തൊണ്ട പൊട്ടിച്ചത്””

അടുത്തു നിന്നപ്രായമുള്ള അമ്മ എന്നോട് പറഞ്ഞു രാവിലെ മുതൽ കരച്ചിൽ ആണ് ഒന്നും കഴിച്ചിട്ടില്ല.

“”അയ്യേ വാവ എന്തിനാ കരയുന്നത് കഴിക്കാതെ ഇരുന്നാൽ ബുദ്ധി വരില്ലല്ലോ കഴിക്കണ്ടേ””

“വാവയ്ക്ക് അച്ഛനെ കാണണം അതുകൊണ്ടാ കരഞ്ഞത്””

“”അച്ഛൻ വരും വാവ കഴിക്ക് നല്ല കുട്ടി അല്ലെ?””

അപ്പോഴേക്കും ഒരു സ്റ്റീൽ പാത്രത്തിൽ കുറച്ചു പൊടിയരി കഞ്ഞിയും സ്പൂണും എന്നെ ഏല്പിച്ചു
ഞാൻ കുറേച്ചേ കഞ്ഞി അവൾക്ക് കോരി കൊടുത്തു പകുതിയോളം കുടിച്ചിട്ട് മതിയാക്കി.

അതു തിരിച്ചു അമ്മയെ ഏല്പിച്ചു. വായയും മുഖവും തുടച്ചു

അമ്മയോട് ചീപ് ഉണ്ടൊന്നു ചോദിച്ചു
ഇല്ലന്ന് പറഞ്ഞു

അടുത്ത ബെഡിലെ ചേച്ചി ഒരു ചീപ് തന്നു
ഞാൻ അവളുടെ തലമുടി മെല്ലെ ചീകി രണ്ടു വശത്തും ആയി കെട്ടി ഒതുക്കി വച്ചു

“”ഇനി ആന്റി പോട്ടെ ആന്റിടെ മോൻ ഉണർന്നോ എന്നു നോക്കട്ടെ””

അപ്പോഴേക്കും അവളുടെ മുഖം വാടി.”” ഇനി വരുമോ ആന്റി “”?

“”വരും””

ആ അമ്മയെ നോക്കി ചിരിച്ചിട്ട് ഞാൻ ഉണ്ണിയുടെ അടുത്തേക്ക് പോയി

അപ്പോഴേക്കും അവൻ ഉണർന്നു സൂസമ്മയുമായി തല്ലു പിടിക്കുന്നുണ്ടായിരുന്നു ചോക്ലേറ്റിന് വേണ്ടി

ഞാൻ ചെന്നപ്പോൾ അവൻ എന്റെ നേരെ വന്നു ഞാൻ അവനെ എടുത്തു ഇഞ്ചക്ഷൻ കഴിഞ്ഞു അരമണിക്കൂർ കഴിഞ്ഞിരുന്നു.

ഡ്യൂട്ടി റൂമിൽ നിന്നു സിസ്റ്റർ വന്നു മോന് കഴിക്കാൻ ലൈറ്റ് ആയിട്ടു എന്തെങ്കിലും കൊടുക്കാൻ പറഞ്ഞു.എണ്ണയിൽ വറുത്തത് ഒന്നും കൊടുക്കേണ്ട എന്നു പറഞ്ഞു.

സൂസമ്മ വെളിയിൽ പോയ്‌ എന്തെങ്കിലും വാങ്ങി വരാം എന്ന് പറഞ്ഞു അച്ചയാനെ വിളിച്ചു പുറത്തേക്ക് പോയി.

ഞാൻ ഉണ്ണിയെ എടുത്തു വാവയുടെ ബെഡിൽ ചെന്നു ആ അമ്മയോട് കുറച്ചു കഞ്ഞി വാങ്ങി ഉണ്ണിക്ക് കോരി കൊടുത്തു. അവൾ അവനെ നോക്കി വർത്തമാനം പറഞ്ഞു ഇരുന്നു.അതിന്റെ ഇടക്ക് ഉണ്ണി കഞ്ഞി മുഴുവൻ കുടിച്ചു.

അവർ രണ്ടു പേരും കൂടി വർത്തമാനം പറഞ്ഞു ഇരുന്നപ്പോൾ ഞാൻ വാവയുടെ അടുത്തുള്ള അമ്മയോട് വിശേഷം ചോദിച്ചു

“”മോളുടെ അമ്മ എവിടെ””?

“”അവൾക്ക് അമ്മ ഇല്ല”””

ചോദിച്ചു കഴിഞ്ഞപ്പോൾ അങ്ങനെ ചോദിക്കേണ്ടിയില്ലാരുന്നു എന്നു തോന്നി

ഞാൻ ആ കുഞ്ഞിന്റെ മുഖത്തേക്ക് നോക്കി “”പാവം ഒരുപാട് ആഗ്രഹിക്കുന്നുണ്ടാകും അവൾ ഇപ്പോൾ “”

ആല്ലെങ്കിലും അസുഖം വരുമ്പോൾ ആദ്യം തേടുന്നത് അമ്മയെ ആണ്.ഏതു പ്രായത്തിൽ ആയാലും അതിലും വലിയൊരു സ്വാന്ത്വനം മറ്റാർക്കും നൽകാൻ ആവില്ല.

പിന്നെ ഞാൻ ചോദിക്കാതെ തന്നെ അമ്മ വിശേഷങ്ങൾ പറഞ്ഞു തുടങ്ങി

അവളുടെ അച്ഛനു ജോലി ഉണ്ട്.അവൻ ജോലി കഴിഞ്ഞു വീട്ടിൽ പോയിട്ടു വരും അപ്പോൾ ഞാനും അച്ഛനും വീട്ടിൽ പോകും അച്ഛനു രാത്രി മരുന്നും കഞ്ഞിയും ഒക്കെ ഉള്ളതാ ഞാൻ പോയാലെ അതൊക്കെ നടക്കു അതുകൊണ്ടാ.അവൻ നിൽക്കും വൈകിട്ട്.രാവിലെ ഒക്കെ ഉണ്ടാക്കി അച്ഛൻ വരും അപ്പോൾ അവൻ വീട്ടിൽ വന്നു കുളിച്ചു റെഡി ആയി ഞങ്ങൾ രണ്ടും കൂടി വരും അവൻ ഓഫീസിൽ പോകും.

“മോളുടെ കൊച്ചിന് എന്തുവാ?””

അവനു ഒരു ശർദ്ധി വയറ്റിൽ പിടിക്കാതെ എന്തോ കഴിച്ചതാ.കഞ്ഞി കുടിച്ചു ശർദ്ധിച്ചില്ലെങ്കിൽ കുറച്ചു കഴിഞ്ഞു പോകാം””

“”വാവയ്ക്ക് നാളെയെ പോകാൻ പറ്റു നാളെ കൂടി ഇഞ്ചക്ഷൻ ഉണ്ട്.””

കുറച്ചു കഴിഞ്ഞു സൂസമ്മയും അച്ചയാനും അച്ഛനും കൂടി വന്നപ്പോൾ ഞാൻ അവനെ എടുത്തു നമ്മുടെ ബെഡിലേക്ക് പോയി

സൂസമ്മ അവനു കഴിക്കാൻ നല്ല ചൂട് ദോശ കൊണ്ടു വന്നു.

അവനു ദോശ തരട്ടെ എന്നു ചോദിച്ചപ്പോൾ വേണ്ടാന്നു തലയാട്ടി. കുറച്ചു കഴിഞ്ഞു നഴ്‌സ് വന്നു ചോദിച്ചു പിന്നീട് ശർദ്ധിച്ചോ എന്നു

ഇല്ലെന്നു പറഞ്ഞപ്പോൾ അവർ പോയി ഡോക്ടറോട് സംസാരിച്ചു വന്നു പറഞ്ഞു

“”ചെറിയ ഒരു ട്രിപ്പ് ഇട്ടിട്ടു പോകാം കെട്ടോ പോകുമ്പോ ഫാർമസിയിൽ നിന്നു മരുന്നു വാങ്ങണം വേറെ കുഴപ്പം ഒന്നും ഇല്ലെങ്കിൽ രണ്ടു ദിവസം കഴിഞ്ഞു ഒന്നു വന്നു കാണണം കെട്ടോ””

“”എന്നാൽ സൂസമ്മ പൊയ്ക്കോ ഞങ്ങൾ ട്രിപ്പ് കഴിഞ്ഞു പൊയ്‌ക്കൊളം “”

ശരി ഗൗരി ഞാൻ പോയി അച്ചായനെ വിളിക്കട്ടെ

അച്ചയാനും അച്ഛനും കൂടി വർത്തമാനം പറഞ്ഞു വരാന്തയിൽ നിൽക്കുവായിരുന്നു

അച്ഛൻ കയറി വന്നു പറഞ്ഞു “”ഗൗരി ഞാൻ ഇവരെ കൊണ്ടു വിട്ടിട്ടു വരാം അവൻ വണ്ടി കൊണ്ടു വന്നില്ല ,മോള് വിളിച്ചാൽ മതി കഴിയുമ്പോൾ””

“”ശരി അച്ഛൻ പോയിട്ടു വാ””

അച്ഛൻ പോയ്‌ കഴിഞ്ഞപ്പോൾ സിസ്റ്റർ വന്നു ഡ്രിപ് ഇട്ടു.സാധാരണ ഉള്ളതുപോലെ അല്ലാത്ത ചെറിയ ബോട്ടിൽ ആയിരുന്നു അത്.കുറച്ചു സമയം മതിയാകും അല്ലോ എന്നു മനസിൽ വിചാരിച്ചു.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ട്രിപ്പ് തീർന്നു മരുന്നു വാങ്ങി ഞാൻ അച്ഛനെ വിളിച്ചു. അച്ഛൻ അവിടുന്നു തിരിച്ചതെ ഉള്ളു .പത്തിരുപത് മിനിറ്റു എടുക്കും വരാൻ

ഞങ്ങൾ വീണ്ടും ബെഡിൽ വന്നു ഇരുന്നു.അപ്പോഴാണ് വാവ യുടെ കാര്യം ഓർമ വന്നതു ഞാൻ മോനെയും കൊണ്ടു അവിടേക്ക് ചെന്നു

അമ്മമ്മ ആകുന്ന പണി ഒക്കെ നോക്കുന്നുണ്ട് മോളെ പാല് കുടിപ്പിക്കാൻ ഞങ്ങളെ കണ്ടപ്പോൾ”” ദേ!!! ഉണ്ണി വന്നു എന്നവൾ ഉറക്കെ വിളിച്ചു പറഞ്ഞു.”””

ഞാൻ അവളുടെ അടുത്തു ബെഡിൽ ഇരുന്നു.

“”എന്താ പാല് കുടിക്കാത്തത്””??

“എനിക്ക് വേണ്ട “”

“”ഇന്ന് മോള് കൊടുത്ത കഞ്ഞി അല്ലാതെ ഈ കുഞ്ഞു ഒന്നും കഴിച്ചിട്ടില്ല””അമ്മമ്മ പറഞ്ഞു.

“”ശരി പാല് കുടിക്കണ്ട ആന്റി ദോശ തരട്ടെ?””

അവൾ വേണ്ടെന്നും വേണം എന്നും പറഞ്ഞില്ല ഞാൻ ദോശയുടെ പൊതി അഴിച്ചു ദോശ പിച്ചി ചെറുതായി ചട്നിയിൽ മുക്കി അവളുടെ വായിൽ വച്ചു കൊടുത്തു ഇടക്ക് ഉണ്ണിയും വായ് തുറന്നു.

അവർ ദോശ തിന്നു കൊണ്ടിരുന്നപ്പോൾ ബെഡിന് അടുത്തു കാൽപെരുമാറ്റം കേട്ടു തിരിഞ്ഞു നോക്കി.സുന്ദരനായ ഒരു യുവാവ് ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു .കുറ്റി താടിയും കറുത്ത കണ്ണടയും അതിനുള്ളിൽ പ്രകാശം പരത്തുന്ന കണ്ണുകളും .ആ കണ്ണുകളിലെ കാന്തിക ശക്തിയിലേക്ക് ഒരു നിമിഷം ഞാൻ ആകർഷിക്കപ്പെട്ടു.

“”””ഞങ്ങൾക്ക് ഇടയിലെ ആ ഒരു നിമിഷത്തിനു യുഗങ്ങളുടെ കാലയളവ് ഉണ്ടായിരുന്നു.ഞാൻ ഏതു ലോകത്തു ആണ് ഇരിക്കുന്നത് എന്നു മനസു തേടി വന്നപ്പോഴേക്കും യുഗങ്ങൾ പിന്നിട്ട ഒരു അവസ്‌ഥ””””

ഞാൻ പെട്ടെന്ന് കുട്ടികളെ നോക്കി വാവ കഴിച്ചു കൊണ്ടിരുന്നത് പെട്ടന്ന് ഇറക്കി ബെഡിൽ ഏഴുനേറ്റു നിന്നു ഉറക്കെ വിളിച്ചു “””അച്ഛൻ വന്നേ…..”””

അവൾ ഓടി ബെഡിന്റെ അറ്റത്തു വന്നു കഴുത്തിലൂടെ കൈകെട്ടി ചാടി കയറി.

“”അപ്പോൾ അമ്മമ്മ പറഞ്ഞു അതു കഴിച്ചു തീർക്ക് മോളെ””

“”കഴിക്ക് വാവേ….””അതും പറഞ്ഞു അദ്ദേഹം അവളെ ഞങ്ങൾക്ക് അരികിൽ ഇരുത്തി

ഞാൻ ബാക്കി ഉണ്ടായിരുന്നത് കൂടി അവൾക്ക് കൊടുത്തു ഞാൻ ഏഴുനേറ്റു പോയി കൈകഴുകി.

“”തിരികെ വന്നപ്പോഴേക്കും അച്ഛൻ വിളിച്ചു ചെല്ലാൻ പറഞ്ഞു””

ഞാൻ യാത്ര പറഞ്ഞു…അപ്പോൾ വാവ ചോദിച്ചു “”നാളെ വരുമോ ആന്റി..?””

“”നോക്കട്ടെ. …””

“”നാളെ ആന്റി വരാതെ ഞാൻ കഴിക്കില്ല ആന്റി വന്നാലേ കഴിക്കു””

“എന്നാൽ ആന്റി വരില്ല വാവ കഴിച്ചു മിടുക്കി ആയിട്ട് ഇരുന്നാൽ വരാം””

“”ആന്റി വരുമെങ്കിൽ ഞാൻ കഴിക്കാം””

“”ഞാൻ രാവിലെ അമ്മമ്മയെ വിളിച്ചു ചോദിക്കും കഴിച്ചു എന്നു അമ്മമ്മ പറഞ്ഞാലേ ഞാൻ വരുള്ളൂ കെട്ടോ””

“”കേട്ടു അവൾ തലകുലുക്കി””

ഞാൻ അവളെ കെട്ടിപിടിച്ചു നെറ്റിക്ക് ഒരുമ്മ കൊടുത്തു
അവൾ തിരിച്ചു എനിക്ക് അവിടെ ഇവിടെ ഒക്കെ ഉമ്മ തന്നു

വീട്ടിൽ എത്തി മോന് കുറച്ചു കഞ്ഞി തിളപ്പിച്ചു .അവന്റെ ഷീണം മാറാൻ വേണ്ടി ആയിരുന്നു.

അവനു കഞ്ഞി തണുപ്പിച്ചു കുടിപ്പിച്ചു ,കുറെ പാടുപെട്ടു കഞ്ഞി കുടിപ്പിക്കാൻ അവൻ ഒരു കമ്പും കൊണ്ടു പാച്ചുവിനെ മര്യാദ പഠിപ്പിച്ചു കൊണ്ടു ആണ് .പാവം പാച്ചു മിണ്ടാതെ കിടന്നു കൊടുത്തു.

വൈകിട്ട് ഉറങ്ങാൻ കിടന്നപ്പോൾ വാവയും അവളുടെ അച്ഛനും മനസിലേക്ക് കടന്നു വന്നു

“””എന്ത് ചെയ്യുവായിരിക്കും അവൾ ഇപ്പോൾ???””

“എവിടെയോ കണ്ടു മറന്ന മുഖം “പരിച്ചയമുള്ളത് പോലെ “”എവിടെ ആണ്””???

ഓരോന്നു ആലോചിച്ചു കിടന്നു എപ്പോഴോ ഉറങ്ങി.

രാവിലെ ഓഫീസിലേക്ക് ധൃതിപെട്ട് പോകാൻ റെഡി ആയി.

അമ്മയോട് അവനു കൊടുക്കാൻ ഉള്ള മരുന്നും രീതിയും ഒക്കെ പറഞ്ഞു കൊടുത്തു .ഞാൻ ഇറങ്ങി

ബസ്റ്റോപ്പിൽ ഇറങ്ങി ബാങ്കിലേക്ക് നടന്നു.ഹോസ്പിറ്റലിൽ കയാറണോ വേണ്ടയോ എന്ന് സംശയിച്ചു നടന്നു പോയ്‌ വരാൻ സമയം ഉണ്ട്.അല്ലെങ്കിൽ വേണ്ട എന്റെ ആരാ കുട്ടി വേണ്ട വേണ്ട എന്നു മനസു പറഞ്ഞിട്ടും ഞാൻ ഒരു ഓട്ടോ പിടിച്ചു അതിനുള്ളിൽ കയറി ഇരുന്നു സിറ്റിഹോസ്പിറ്റൽ എന്നു പറഞ്ഞു കഴിഞ്ഞു.

ഞാൻ ചെല്ലുമ്പോൾ വാവ ബെഡിൽ ഇരുന്നു ചായ കുടിക്കുന്നു.

“ആന്റി വന്നല്ലോ!!””…..
വാവ ദോശ തിന്നല്ലോ””.

“”എനിക്ക് അറിയാമായിരുന്നു വാവ മിടുക്കി ആണെന്ന്””അതും പറഞ്ഞു ഞാൻ ചുറ്റിനും നോക്കി പ്രതീക്ഷിച്ച ആളെ കണ്ടില്ല.

“”മോൾ ഇവിടേക്ക് വന്നതാണോ “”? അമ്മ അതു ചോദിച്ചപ്പോഴേക്കും വാവയുടെ അച്ഛൻ കയ്യിൽ മെസിസിനും ആയി കടന്നു വന്നു.

“”എനിക്ക് തൊട്ടു അടുത്തുള്ള ഫെഡറൽബാങ്കിൽ ആണ് ജോലി ,അതുകൊണ്ടു ഒന്നു കയറിയിട്ട് പോകാം എന്ന് കരുതി.””

“”മോന് എങ്ങനെ ഉണ്ട് “”

“”അവനു കുഴപ്പം ഒന്നുമില്ലമ്മേ “”വാവ എപ്പോഴാണ് പോകുന്നത്?”

“”ഞങ്ങൾക്ക് ഇന്ന് പോകാം””

അപ്പോൾ മെഡിസിൻ എല്ലാം മേശപ്പുറത്തു വച്ചു തിരിച്ചു വന്നു കട്ടിലിന്റെ മറുവശത്ത്‌ നിന്നു കുഞ്ഞിനോട് യാത്ര ചോദിച്ചു വാവേടെ അച്ഛൻ

ഇവന് കെ എസ് എഫ്‌ യിൽ ആണ് ജോലി

അതു അമ്മ പറഞ്ഞപ്പോൾ ,അപ്പോൾ മാത്രം എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു

“”മോൾക് ഇവിടെ ഫെഡറൽ ബാങ്കിൽ ആണ് ജോലി എന്നെ ചൂണ്ടി അമ്മ പറഞ്ഞു””

“”ഫെഡറൽ ബാങ്കിലോ!! എന്താ പേരു?””

എന്നോട് ആണ് ചോദ്യം എന്നു തിരിച്ചറിയാൻ ഒരു നിമിഷം വേണ്ടി വന്നു… ഗൗരി…ഗൗരി ലക്ഷ്മി….

പേര് പറഞ്ഞു തീർന്നതും എന്റെ നേർക്ക് വലതു കൈ നീണ്ടു വന്നു എനിക്ക് വിശ്വസിക്കാൻ പറ്റിയില്ല .ഞാൻ ആ കൈ പിടിച്ചു ,അപ്പോൾ എന്റെ കൈ കുറച്ചു കൂടി മുറുക്കി പിടിച്ചു കുലുക്കികൊണ്ടു അദ്ദേഹം പറഞ്ഞു “”ഹെലോ… ഗൗരി… ഞാൻ കെ എസ് ഫ് ഇ അസിസ്റ്റന്റ് മാനേജർ വൈശാഖൻ…..”””

വൈശാഖൻ ഞാൻ ആ പേര് ഓർത്തെടുക്കാൻ മനസ് പെട്ടന്ന് പരതി നടന്നു

വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

(തുടരും )

5/5 - (9 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!