Skip to content

വൈകി വന്ന വസന്തം – Part 12

vayki vanna vasantham

അതേ വൈശാഖൻ എപ്പോഴും ഒരു സഹായം അവിശ്യപ്പെട്ടു തനിക്ക് വരുന്ന ഫോൺ കാളിന്റെ ഉടമ ഞാൻ പുച്ചിരിച്ചു കൊണ്ട് പറഞ്ഞു

“നൈസ് ടു മീറ്റിംഗ് യൂ””

“”ഗൗരിക്ക് ഓഫീസ് ടൈം ആയില്ലേ?””

“”ആകുന്നു”””

“”എനിക്ക് കുറച്ചു പോകാൻ ഉണ്ട് ഞാൻ ഇറങ്ങുവാ”””

അതും പറഞ്ഞു വൈശാഖ് ബാഗും എടുത്തു ഇറങ്ങി

“”മോൾക്ക് അറിയമായിരുന്നോ അവനെ?”””

“കണ്ടിട്ടില്ല ചില അവിശ്യങ്ങൾക്ക് വേണ്ടി മിക്കപ്പോഴും ബാങ്കിൽ വിളിക്കാറുണ്ട്.അങ്ങനെ ഉള്ള പരിചയം” ഇന്ന് പോകാമല്ലോ മോൾക്ക് ”

“”പോകാം ഉച്ച ആകുമ്പോഴേക്കും പോകാം””

“”എന്നാൽ ശരി അമ്മേ ഞാൻ ഇറങ്ങട്ടെ””

“”ശരി മോളെ ഇതുപോലെ എവിടെ വച്ചെങ്കിലും കാണാം””

“”ശരി പോട്ടെ വാവേ “”ഞാൻ അവൾക്ക് ഒരുമ്മ കൊടുത്തു യാത്ര പറഞ്ഞു ഇറങ്ങി.

വൈശാഖൻ പോയി കാണും കൊള്ളാമല്ലോ ഒരു നന്ദി വാക്ക് പോലും പറഞ്ഞില്ലല്ലോ ഞാൻ മനസ്സിൽ ഓർത്തു.

ഹോസ്പിറ്റലിൽ നിന്നു ഇറങ്ങി ഫുഡ് പാത്തിലൂടെ നടന്നു.നടക്കാൻ സമയമുണ്ട് .

നടന്നു ബസ് സ്റ്റോപ്പിൽ എത്തിയപ്പോൾ വൈശാഖൻ സ്റ്റോപ്പിൽ നിൽക്കുന്നത് കണ്ടു .കെ എസ് എഫ് യുടെ ഓഫീസ് അടുത്ത സ്റ്റോപ്പിൽ ആണ്.

ഞാൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു വൈശാഖ് ഞാൻ വരുന്നത് കണ്ടിരുന്നു എന്നു എനിക്ക് ഉറപ്പ് ആയിരുന്നു. അടുത്തു വന്നപ്പോൾ ഞാൻ വൈശാഖിനെ നോക്കി ചിരിച്ചു.പ്രതീക്ഷിച്ചതു പോലെ വൈശാഖിന്റെ മുഖത്തു ഒരു ഭാവ വത്യാസവും ഉണ്ടായില്ല ഞാൻ അതു വഴി പതുക്കെ നടന്നു പോയി.

ഞാൻ ചെല്ലുമ്പോൾ സൂസമ്മ സീറ്റിൽ ഇരുപ്പുണ്ട് എന്നെ കണ്ടു ചോദിച്ചു നീ ഇന്ന് ലേറ്റ് ആയോ ഗൗരി?””

“”ഞാൻ ഹോസ്പിറ്റലിൽ ഒന്നു കയറി “”?

“അവിടെ എന്താ?””

“”ഇന്നലെ ഞാൻ കൊണ്ടു നടന്ന കുട്ടി ഇല്ലേ അവളെ ഒന്നു കാണാന്പോയിരുന്നു”””

“”ആ കുട്ടിക്ക് എങ്ങനെ ഉണ്ട് ?””

“”കുറവായി അവൾ ഇന്ന് ഡിസ്ചാർജ് ആകും””

“”ഉണ്ണിക്ക് എങ്ങനെ ഉണ്ട് ഗൗരി?””

“”അവൻ മിടുക്കൻ ആയി ഇരിക്കുന്നു”””

“”ഞാൻകുറച്ചു പത്തിരിയും ബീഫ് വരട്ടിയതും കൊണ്ടു വന്നിട്ടുണ്ട് നിനക്കു ,കുറച് കഴിഞ്ഞു പോയി എടുത്തു തിന്നണം കെട്ടോ അവിടെ നമ്മുടെ കബോഡിൽ ഇരുപ്പുണ്ട്””

“”ഇതു എന്താ സൂസമ്മോ ഇന്ന് സ്‌പെഷ്യൽ?””

“”നിന്റെ അച്ചായൻ കൊണ്ടു വന്നതാ പിന്നെ ഞാൻ ഉണ്ടാക്കി കൊടുത്തു പാവം അല്ലെ എന്നു വിചാരിച്ചു””

“ഉവ്വ് ഉവ്വേ….. രണ്ടു ദിവസത്തിൽ കൂടുതൽ സൂസമ്മയ്ക്ക് പറ്റുമോ മിണ്ടാതെ ഇരിക്കാൻ””

“”ഞാൻ ഇരിക്കും അങ്ങേര് പിറകെ നടക്കുന്നത് കൊണ്ടാ ഞാൻ മിണ്ടുന്നത്””

“”ആയോ പാവം !! സൂസമ്മ””

“”പോടി… കുറച്ചു കഴിയട്ടെ നിനക്കും വരും.

അന്ന് ഞാൻ ചോദിച്ചോളാം കെട്ടോ നോക്കി ഇരിക്കാതെ പണി എടുക്കടി””

“”എം…എംഎം””

സൂസമ്മയുടെ സ്‌പെഷ്യൽ കഴിച്ചത് കൊണ്ടു ഉച്ചക്ക് എനിക്ക് തീരെ വിശപ്പ് തോന്നിയില്ല ഞാൻ വെറുതെ നുള്ളി പെറുക്കി ഇരുന്നു

“”കഴിക്ക് ഗൗരി””വിശക്കുന്നില്ല

“”പിന്നെ രണ്ടു അരി പത്തിരി തിന്നപ്പോ നിനക്ക് വയറു പൊട്ടറായോ”?

“”വേണ്ടഞ്ഞിട്ടാ സൂസമ്മോ””

“”എന്നാൽ അടച്ചു വയ്ക്ക്”‘

സൂസമ്മ തിന്നുന്നതും നോക്കി ഞാൻ ഇരുന്നു

ഇന്നലെ അച്ചായൻ ഒരു കാര്യം പറഞ്ഞു.അതു കേട്ടിട്ട് നീ ഒരു അഭിപ്രായം പറ എന്നു പറഞ്ഞു സൂസമ്മ എന്നെ നോക്കിയപ്പോൾ ഞാൻ ഏതോ മനോരാജ്യത്തു ഇരിക്കുവായിരുന്നു

സൂസമ്മ എന്റെ കൈത്തണ്ടയിൽ ചെറുതായി അടിച്ചു

പെട്ടന്ന് ഞാൻ ഞെട്ടി സൂസമ്മയെ നോക്കി

“”എന്നതാ ഗൗരി നിനക്കു ഒരു സ്വപ്നം കാണൽ അതും നട്ടുച്ചയ്ക്ക്!””

“”അതൊന്നും അല്ല രാവിലെ നീ എന്തോ ആലോചിച്ചു ഇരുന്ന് ചിരിക്കുന്നത് ഞാൻ കണ്ടതാണല്ലോ “”

“”ഇശേടാ !!!എനിക്ക് ചിരിക്കാനും പാടില്ലേ?””

“” ഈ മാതിരി ചിരി ചിരിക്കണ്ട” പറ ഗൗരി എന്താ കാര്യം “”

“”ഒന്നുമില്ല സൂസമ്മോ ഞാനിന്നു ഒരാളെ പരിചയ പെട്ടു രാവിലെ അതു ഓർത്തു ഇരുന്നു പോയതാ””

“”ആരെ!!?

“ഇടക് ഇടക്ക് ആ കെ എസ് എഫിയിൽ നിന്നു വിളിച്ചു ഓരോ പണികൾ തരുന്ന വൈശാഖ് ഇല്ലേ അയാളെ ഞാനിന്നു കണ്ടു””

“”എങ്ങനെ””

“”ചേച്ചി ഇന്നലെ കണ്ടിലെ ഒരു പെണ്കുട്ടി ,അതു വൈശാഖ് സാറിന്റെ മകൾ ആണ് “”

“”അതിനും മാത്രം ആലോചിച്ചു കൂട്ടാൻ അതിൽ ഒന്നും ഇല്ലല്ലോ?””

“”തിരിച്ചു വരുമ്പോൾ സർ ആ ബസ്റ്റോപ്പിൽ ഉണ്ടായിരുന്നു,ഞാൻ നോക്കി ചിരിച്ചിട്ട് ഉത്സവപറമ്പിൽ കണ്ട പരിചയം പോലും ഞാൻ കണ്ടില്ല.””

“”നീ ചിരിച്ചിട്ട് ചിരിക്കാതെ പോയെങ്കിൽ അതു ഒരു സംഭവമാണ്, സുന്ദരിയും സുമുഖിയും ആയ ഒരു പെണ്ണിന്റെ ചിരി അയാൾ വേണ്ടാന്നു വച്ചു എങ്കിൽ പെണ്ണ് എന്ന വർഗത്തെ കൊണ്ടു അയാൾ ഒരുപാട് അനുഭവിക്കുന്നുണ്ടാകും”””

“”എയ് ഇല്ല ചേച്ചി ആ അമ്മ പറഞ്ഞതു അവൾക്ക് അമ്മയില്ല മരിച്ചു പോയി എന്നാണ്””

“”എങ്കിൽ അയാൾ അവളെ അത്ര മാത്രം സ്നേഹിച്ചിരുന്നു ,അപ്പോൾ മറ്റുപുഞ്ചിരിയൊക്കെ അയാൾ ആവഗണിക്കും””

“”അതായിരിക്കും””

“”പിന്നെ നീ ഒരുപാട് അതു ആലോചിക്കേണ്ട നിന്റെ തലയിൽ നേരെ ചൊവ്വേ ഒന്നും തെളിയില്ല എല്ലാം കോനഷ്ട്ട് പിടിച്ചേ തെളിയു”””

അതും പറഞ്ഞു ചേച്ചി കൈ കഴുകാൻ പോയി

രണ്ടു ദിവസം കഴിഞ്ഞു , മോന് വേറെ കുഴപ്പം ഒന്നും ഇല്ലാരുന്നു മരുന്നിന്റെ ടോസ് കഴിഞ്ഞപ്പോൾ അവനെ ഒരിക്കൽ കൂടി ഡോക്ടറുടെ അടുത്തു കൊണ്ടു പോയി .

അവനു വേറെ കുഴപ്പം ഒന്നും ഇല്ല .അത്യാവശ്യമുള്ള പനിയുടെയും ചുമയുടെയും ഓരോ ബോട്ടിൽ മരുന്ന് കുറിച്ചു അത്യാവശ്യം വന്നാൽ കൊടുക്കാൻ

മരുന്നു വാങ്ങാൻ ഫാർമസിയിൽ നിന്നപ്പോൾ ആരോ എന്റെ സാരി തുമ്പിൽ പിടിച്ചു വലിച്ചു.ഉണ്ണി ആണെന്ന് കരുതി ഉണ്ണി എന്നും വിളിച്ചു തിരിഞ്ഞപ്പോൾ വാവ മുഴുവൻ പല്ലും കാണിച്ചു ചിരിച്ചു കൊണ്ട് നിൽക്കുന്നു

“ആഹാ!!! വാവ പിന്നേം വന്നോ””

“”ആന്റിയും ഉണ്ണിയും വന്നല്ലോ അതുകൊണ്ടു വാവയും വന്നു””

മുടി ഒക്കെ ചീകി രണ്ടു വശത്തും ക്ലിപ്പ് ഇട്ടു ചുമപ്പും കറുപ്പും മിക്സ് ചെയ്ത ഫ്രോക്കും പൊട്ടും ഒക്കെ ഇട്ടു ഒരു സുന്ദരി ആയിട്ടുണ്ട്.ഇപ്പോൾ ഷീണം ഒന്നും മുഖത്തു കാണുന്നില്ല

“”അവളുടെ വലതു കയ്യിൽ പിടിച്ചിട്ടുണ്ട് ഉണ്ണിയെ ”

“”വാവയ്ക്ക് ആരാ തല ചീപ്പി കെട്ടി സുന്ദരി ആക്കിയത് ?”

“”അച്ഛമ്മയും അച്ഛനും “”

“”വാവ ആരുടെ കൂടെ ആണ് വന്നത്?””

“അച്ഛെടെ കൂടെ””

“”എന്നിട്ട് അച്ഛൻ എന്തിയെ?””

“”ദേ അവിടെ വാവ ചൂണ്ടി കാട്ടിയ ഇടത്തേക്ക് നോക്കി”

ഞങ്ങളെ നോക്കി വൈശാഖ് കുറച്ചു മാറി നിൽപ്പുണ്ടായിരുന്നു.

“”വാവ ഡോക്ടറെ കണ്ടു കഴിഞ്ഞോ?””

“”കണ്ടല്ലോ””

“”മരുന്നു വാങ്ങിയോ””

“”വാങ്ങി””

എന്നാൽ വാവ അച്ഛന്റെ കൂടെ ചെല്ലു ഞങ്ങൾക്ക് മരുന്ന് വാങ്ങാൻ ഉണ്ട്

“എം ഇനി വാവ ആശുപത്രിയിൽ വരുമ്പോൾ ആന്റി ഉണ്ണിയെ കൊണ്ടു വരണം.”

“”എം “”വരാം പൊയ്ക്കോ അവൾ തിരിഞ്ഞു നടന്നു തിരിഞ്ഞു നോക്കി ടാറ്റ പറഞ്ഞു അവൾ നടന്നു പോയി”

ഞാൻ ഉണ്ണിയുടെ കൈ പിടിച്ചു മരുന്നു വാങ്ങാൻ വരി നിന്നു.

അടുത്തു നിന്നു ആരോ എന്നോട് ചോദിച്ചു “”തനിച്ചു ആണോ വന്നത്””?

ഞാൻ ചോദിച്ചു ആളെ തല തിരിച്ചു നോക്കി “”വൈശാഖൻ””

“”അല്ല അച്ഛൻ വന്നിട്ടുണ്ട് പുറത്തു നിൽക്കുന്നു””

“എന്നാൽ ഞങ്ങളിറങ്ങാട്ടെ””

“”ഞാൻ ശരി എന്ന് തലയാട്ടി””

മരുഭൂമിയിൽ മഞ്ഞു പെയ്തിറങ്ങിയ പോലൊരു കുളിർ എനിക്ക് അനുഭവപ്പെട്ടു. അതുവരെ തിക്കി തിരക്കി മുറുക്കി കെട്ടി വച്ചിരുന്നത് ഒക്കെ ഒന്നു അയഞ്ഞു പോയത് പോലെ ഒരു അനുഭവം ഞാൻ അവർ പോകുന്നതും നോക്കി നിന്നു

മരുന്ന് വാങ്ങി ഇറങ്ങി സിറ്റിയിൽ കുറച്ചു സാധനങ്ങൾ വാങ്ങാൻ വേണ്ടി കറങ്ങി

അതിനിടക്ക് മൂന്നുനാലു വട്ടം സൂസമ്മയും ആചായനും വിളിച്ചു അവിടെ ചെന്നിട്ടെ പോരാവു എന്നു

അവധി ആയതിനാൽ സൂസമ്മ കാര്യമായി ഒക്കെ ഉണ്ടാക്കി വച്ചു കാണും,ഉണ്ണി കൂടെ ഉള്ളതു കൊണ്ടു സൂസമ്മ കയറാതെ പോയാൽ പിണങ്ങും .

“”വല്ലപ്പോഴും അവന്റെ ചിരി എന്റെ വീടിന്റെ ഭിത്തിയിലും തട്ടി നിൽക്കട്ടെ “”” എന്നു പറയും സൂസമ്മ

അതുകൊണ്ടു ഷോപ്പിംഗ് കഴിഞ്ഞു സൂസമ്മയുടെ വില്ലയിലേക്ക് പോയി. സിറ്റിയുടെ കണ്ണായ സ്ഥലത്തു ഉള്ള റെസിഡന്റ്ഷ്യൽ ഏരിയ അണു അതു

ആ ലൈനിലെ പത്താം നമ്പർ വില്ല ആണ് സൂസമ്മയുടേത് വിലയുടെ മുന്നിൽ എത്തി ഗേറ്റ് തുറക്കാൻ ആയി ഞാൻ കാറിൽ നിന്നു ഇറങ്ങി

അപ്പോഴാണ് മറു വശത്തു ഉള്ള വില്ലയിൽ നിന്നും ബ്രോക്കർ ശിവരാമൻ ഇറങ്ങി വന്നത്

എന്നെ കണ്ടതും ശിവരാമൻ ഓടി അടുത്തു വന്നു “”ആ ഗൗരി മോള് എന്താ ഇവിടെ?””

“”എന്റെ കൂടെ ജോലി ചെയ്യുന്ന സൂസൻ ഇവിടെയാണ് താമസിക്കുന്നത് അവിടെ വന്നതാ””?

“”അഹ്!!! അച്ഛനും മോനും ഉണ്ടോ അതും പറഞ്ഞു ശിവരാമൻ കാറിൽ അച്ഛന്റെ അടുത്തേക്ക് പോയി””

അപ്പോഴാണ് അതേ വില്ലയിൽ നിന്നും ഫോണിൽ സംസാരിച്ചു കൊണ്ടു തൊട്ടു പുറകെ വന്ന ആളിനെ ഞാൻ കണ്ടത് “”വൈശാഖൻ”

 

വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

(തുടരും)

4.3/5 - (7 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!