Skip to content

വൈകി വന്ന വസന്തം – Part 16

vayki vanna vasantham

കണ്ണീർ കൊണ്ടു കുതിർത്ത അച്ഛന്റെ നെഞ്ചിൽ നിന്നും എന്നെ അടർത്തി മാറ്റി അച്ഛൻ പറഞ്ഞു “””പോയ്‌ വാ”””സന്തോഷത്തോടെ പോയ്‌ വാ””…

ഞാൻ ഡോർ തുറന്നു അതിനുള്ളിലേക്ക് കയറി അച്ഛന്റെ അടുത്തു നിന്ന ഉണ്ണിയോട് “‘വരുന്നോ?”” എന്നു ചോദിച്ചു.

ഉണ്ണി ആകെ വിഷമിച്ചു നിന്നു
ഞാൻ ഡോർ മെല്ലെ അടച്ചിട്ടു പറഞ്ഞു അമ്മ പോയിട്ടു വരാം നീ അച്ഛച്ഛന്റെ അടുത്തു നിൽക്ക്.

അപ്പോഴേക്കും ഉണ്ണി വാവിട്ട് നില വിളിച്ചു.

അച്ഛൻ അവനെ എടുത്തു തെരു തെരെ ഉമ്മ കൊടുത്തു ഡോർ തുറന്നു എന്റെ അടുത്തു ആക്കി തന്നു.

അപ്പോഴേക്കും വൈശാഖനും വാവയും കയറി ഡോർ അടച്ചു.

വൈശാഖൻ അച്ഛനെ നോക്കി കൈ വീശി “”പോയിട്ടു വരാം അച്ഛാ”” “”അമ്മേ….””‘
രണ്ടു പേരും ചിരിച്ചു കൊണ്ട് കൈ വീശി യാത്രയാക്കി.

വണ്ടി ഓടി തുടങ്ങി വെറുതെ ഗ്ലാസ്സിനു വെളിയിൽ ഉള്ള കാഴ്ചകൾ നോക്കി ഇരുന്നു…

ഉണ്ണി നിരങ്ങി അപ്പുറത്ത് ചാടി അവിടുന്നു വാവയും .പിന്നെ രണ്ടു പേരും കൂടി വർത്തമാനം തുടങ്ങി

വീട്ടിൽ എനിക്ക് മാത്രം ആണ് അവന്റെ ഭാഷ വശം ഉള്ളതു.ഇവർ തമ്മിൽ എന്താണാവോ പറയുന്നത് ഉണ്ണി പറയുന്നതിനൊക്കെ വാവ മറുപടി പറയുന്നുണ്ട്.

അവരെ നോക്കി ഇരുന്ന കൂട്ടത്തിൽ ഞാൻ വൈശാഖനെ നോക്കി.

വൈശാഖ് ഇങ്ങോട്ട് നോക്കി ഇരിക്കുക ആയിരുന്നു കുട്ടികളെ ആണോ “അല്ല എന്നെ തന്നെ നോക്കി ഇരിക്കുവാ””

ഞാൻ പുരികം ചലിപ്പിച്ചു ചോദിച്ചു “‘എന്താ?””

“”അതു കണ്ടു വൈശാഖ് ഒന്നുമില്ലെന്ന്‌ തലയാട്ടി കാണിച്ചു””എന്നിട്ട് പുറത്തേക്ക് നോക്കി ഇരുന്നു

ഏകദേശം അരമണിക്കൂർ കഴിഞ്ഞപ്പോൾ വണ്ടി റോഡിൽ നിന്നും ഒരു ചെറിയ വഴിയിലേക്ക് തിരിഞ്ഞു

വഴിയുടെ ഇരുവശത്തും കല്ലു കെട്ടി തിരിച്ചിട്ടുണ്ട് ഏകദേശം ഇരുന്നൂറു മീറ്റർ പോയപ്പോൾ ഒരു വീടിന്റെ ഗേറ്റ് കടന്നു വണ്ടി കയറി പോയി.

പിന്നെ വണ്ടി ചെന്നു നിന്നതു ഒരു പോർച്ചിൽ ആണ്. വീടിന്റെ മുൻ വശത്തു തന്നെ യാണ് പോർച്. പോർച്ചിൽ നിന്നു പടികെട്ടുകൾ കയറിയാൽ വീടിന്റെ നീളമുള്ള വരാന്തയിലേക്ക് കയറാം.

കാറിൽ നിന്നും ഇറങ്ങി ഉണ്ണിയേയും ഇറക്കി വാവ അച്ഛന്റെ കൈപിടിച്ചു ഇറങ്ങി. വണ്ടി കടന്നു പോയി ഞാൻ ചുറ്റും കണ്ണോടിച്ചു.

ഗേറ്റ് മുതൽ പോർച് വരെ ഇരു വശത്തും രണ്ടടി വീതിക്ക് നല്ല ചെടികൾ വച്ചു പിടിപ്പിച്ചിരുന്നു അതു കഴിഞ്ഞു മതിൽ വരെ ചേർന്നു പുൽത്തകിടി. മതിലിനോട് ചേർന്നു പന പോലെ ഉള്ള ചെടി വരിക്കു വച്ചു പിടിപ്പിച്ചിരുന്നു.പുൽതകിടിയിൽ വെള്ള നിറത്തിൽ ഉള്ള ബഞ്ച് ഉണ്ടായിരുന്നു അതിനു സമീപം ഒരു ഉഞ്ഞാലും

വൈശാഖന്റെ അമ്മ തട്ടത്തിൽ ആരതിയുമായി വന്നു.ഞങ്ങൾ അമ്മയ്ക്ക് അഭിമുഖമായി നിന്നു. “””ചേർന്നു നിൽക്ക് മക്കളെ..””” ‘അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു.

വൈശാഖ് കുറച്ചു കൂടി അടുത്തു നിന്നു.മക്കൾ രണ്ടുപേരെയും ചേർത്തു നിർത്തി.’അമ്മ എല്ലാവരെയും ചേർത്തു ആരതി ഉഴിഞ്ഞു .കുട്ടികൾ അന്തം വിട്ടു നോക്കി നിൽക്കുന്നുണ്ട് .ആരതി തട്ടിൽ നിന്നു കുംകുമം എടുത്തു എല്ലാവരുടെയും നെറ്റിയിൽ ഇട്ട് തന്നു .

തട്ടു മാറ്റി വച്ചു നിറ ദീപം കയ്യിൽ എടുത്തു അമ്മ എനിക്ക് നേരെ നീട്ടി ഞാൻ അമ്മയുടെ കാൽ തൊട്ടു തൊഴുതു .ദീപം തൊട്ട് കണ്ണിൽ വച്ചു വിലക്ക് വാങ്ങി വലതുകാൽ വച്ചു പടികൾ കയറി .തറയിലെ തണുപ്പ് കാലിനും മനസിനും ഒരു കുളിർമ നൽകി.

ഇന്നലെ വരെ ഞാൻ കണ്ടിട്ടില്ലാത്ത ഈ വീടു ഇന്നുമുതൽ എന്റെ കൂടി ആയിരിക്കുന്നു.ഇന്നുമുതൽ എന്റെ കാലുകൾ ഇവിടെ ആകെ ചുറ്റി നടക്കും.ഈ ഭിത്തികൾ എന്നെ കാണും എന്നെ അറിയും.

വരാന്ത കഴിഞ്ഞു പടി വാതിലിലും വലതു കാൽ മുന്നോട് വച്ചു നടന്നു.

ഞാൻ ചെയ്യുന്നത് കണ്ടു വാവയും അമ്മയുടെ കാൽ തൊട്ടു തൊഴുതു പുറകെ ഉണ്ണിയും കൂടി നിന്നവരൊക്കെ ഇത് കണ്ടു ചിരിച്ചു

ഹാളിൽ വന്നപ്പോൾ വലതു ഭാഗത്തേക്ക് വിരൽ ചൂണ്ടി അമ്മ പറഞ്ഞു അവിടെ ആണ് പൂജാ മുറി വിളക്ക് അവിടെ വയ്ക്ക്.

പൂജാ മുറിയിൽ വിളക്ക് വച്ചു ഞാൻ തിരിച്ചു വന്നു. ‘അമ്മ എന്റെ കൂടെ നടന്നു ഓരോരുത്തരെ പരിചയപ്പെടുത്തി തന്നു.
അടുത്ത ബന്ധുക്കളും കുറച്ചു അയൽക്കാരും മാത്രമേ ഉണ്ടായിരുന്നുള്ളു.

അതു കഴിഞ്ഞു അമ്മ എന്നെ മുറിയിലേക്ക് കൂടി കൊണ്ടു പോയ്. താഴെ രണ്ടു മുറികൾ ആണ് ഉണ്ടായിരുന്നത്.മുകളിൽ ആയിരുന്നു ഞങ്ങളുടെ മുറി സ്റ്റെപ് കയറി
ചെല്ലുമ്പോൾ ഒരു ചെറിയ ഹാൾ പോലെ അതിനു ഇരു വശവും ഓരോ മുറികൾ ഹാൾ തുറക്കുന്നത് ബൽക്കണിയിലേക്ക്

നല്ല വലിപ്പം ഉള്ള മുറി ആയിരുന്നു ഞങ്ങളുടെതു അതിനുള്ളിൽ രണ്ടു കട്ടിൽ ചെറിയ ടേബിലും ഒരു കസേരയും ഓപ്പോസിറ് ഉള്ള ഭിത്തിയിൽ ഒരു ചെറിയ എൽ ഇ ടി ടീവി ഒരു സോഫ.

അമ്മ എന്നെ മുറിയിൽ ആക്കിയിട്ടു പറഞ്ഞു മോൾക്ക് ഉള്ള ഡ്രസ്സ് ഒക്കെ അലമാരയിൽ ഉണ്ട് ഇഷ്ടമുള്ളത് മാറി ഉടുത്തു വാ

കുട്ടികൾക്ക് ഉള്ളതു എല്ലാം താഴെ ആണ്.അവളെ കിടക്കാൻ നേരം മാത്രമേ സ്റ്റെപ് കയറ്റി വിടൂ. അതുകൊണ്ടു വവേടെ കൂട്ടത്തിൽ മോന്റെ യും വച്ചിട്ടുണ്ട് .

അതും പറഞ്ഞു അമ്മ പോകാൻ ഇറങ്ങി “”പെട്ടന്ന് വരണേ””

ഞാൻ തലയാട്ടി പോയ്‌ വാതിൽ അടച്ചു പതുക്കെ സാരി അഴിക്കാൻ തുടങ്ങി .ഉള്ള ഇടം എല്ലാം പിൻ ചെയ്തു വച്ചിരിക്കുക്ക ആണ് .ഒരു പരുവത്തിൽ സാരി അഴിച്ചെടുത്തു

അലമാരയിൽ നിന്നും സ്കൈ ബ്ലൂ കളറിൽ ഒരു സാരി എടുത്തു ഉടുത്തു

തല മുടി അഴ്ച്ചെടുക്കാൻ ഒരാളുടെ സഹായം വേണം അതുകൊണ്ടു തത്കാലം അങ്ങനെ വച്ചു.

ഞാൻ റെഡി ആയി കഴിഞ്ഞപ്പോൾ വാതിലിൽ മുട്ട് കേട്ടു ഞാൻ ചെന്നു വാതിൽ തുറന്നു വൈശാഖ്

“”ഗൗരി സാരി ഒക്കെ മാറിയോ?”” എന്നും ചോദിച്ചു അകത്തേക്ക് കയറി വാതിൽ അടച്ചു

വൈശാഖ് ഡ്രസ് മാറാൻ ആയി പോയി ഞാൻ പെട്ടെന്ന് തന്നെ മിനുക്ക് പണി ഒക്കെ കഴിഞ്ഞു പുറത്തേക്ക് ഇറങ്ങാൻ വാതിലിനു നേർക്ക് പോയി

“”പോകല്ലേ.. ഞാൻ കൂടി വന്നിട്ട് പോകാം “” പുറകിൽ നിന്നു വൈശാഖ് വിളിച്ചു പറഞ്ഞു

തിരിഞ്ഞു നിന്നില്ല പതുക്കെ വാതിലിനു നേർക്ക് തന്നെ നടന്നു .വാതിലിന്റെ ബോൾട്ടിൽ കൈ വയ്ക്കും മുൻപേ ആ കൈയിൽ പിടുത്തം വീണു “”എന്താ ഇത്ര ധൃതി ഞാനും കൂടി വന്നോട്ടെ””എന്നും പറഞ്ഞു വൈശാഖ് എന്നെ പിടിച്ചു വൈശാഖിന് അഭിമുഖം ആയി നിർത്തി

ഞാൻ രണ്ടടി പിന്നോട്ട് പോയി കതകിൽ ചാരി നിന്നു.

വൈശാഖ് എന്നെ സൂഷ്മം നോക്കി അതുകണ്ട് ഞാൻ പോകാൻ തുടങ്ങിയപ്പോൾ രണ്ട് കൈയും കതകിൽ പിടിച്ചു എന്നെ അതിനുള്ളിൽ ആക്കി

“”ഇന്ന് മുതൽ ഒറ്റയ്ക്ക് അല്ല കൂട്ടിന് ഞാനും കൂടി ഉണ്ട് എവിടെ പോയാലും””

ഞാൻ മുഖം ഉയർത്തി നോക്കി ചിരിച്ചു കൊണ്ട് എന്റെ നേർക്ക് വന്നപ്പോൾ ഞാൻ മുഖം ഒരു വശത്തേക്ക് ചരിച്ചു എന്റെ കാതുകളുടെ തൊട്ട് അടുത്തു ചുണ്ടുകൾ കൊണ്ടു വന്നു പറഞ്ഞു

“”ഇന്നുമുതൽ ജീവിതത്തിലെ മധുരവും കയ്പ്പും ഒരുമിച്ചു നുകരും ,ഒരേ കൂരക്കുളിൽ ഉറങ്ങും നമ്മളുടെ വാശിയും ദേഷ്യവും സങ്കടവും ഈ നാലു ചുവര് കടന്നു പുറത്തേക്ക് പോകരുത്….””നിന്നെ കേൾക്കാൻ എന്റെ കാതുകളും കാണാൻ കണ്ണുകളും ,താങ്ങാൻ ഈ കൈകളും എപ്പോഴും തുറന്നിരിക്കും …..””‘ കെട്ടോ

“”എം”” മുഖം കുറച്ചു ഉയർത്തി എന്നെ നോക്കി നിന്നു വൈശാഖ്””

“”ഒരുമിച്ചു പോയാൽ പോരെ ?”‘

“”മതി””
“”എങ്കിൽ വാ. “‘ എന്റെ കൈപിടിച്ചു കട്ടിലിൽ കൊണ്ടു പോയി ഇരുത്തി
എന്നിട്ട് ഡ്രെസ്സ് മാറി ഇടാൻ തുടങ്ങി

“”തനിക്ക് ഒരാഴ്ച്ച ലീവ് ഇല്ലേ?””

“”ഉണ്ട്””

“”എനിക്ക് രണ്ടു ദിവസം കൂടിയേ ഉള്ളു””അത്യാവശ്യം എല്ലാ യിടത്തും ഒന്നു ഓടി പോയിട്ടു വരാം വീക്കെൻഡിൽ ഓരോ സ്ഥലത്തു പോകാം””

“എം””

“”ഇവിടെ ഇഷ്ടപ്പെട്ടോ?””

“”എം ഇഷ്ട്ടപ്പെട്ടു””

“”എന്നെ ഇഷ്ടപ്പെട്ടോ””

ഞാൻ ഒന്നും മിണ്ടിയില്ല

“”ഇഷ്ടപ്പെട്ടില്ലേ?”” എന്നാലും സാരമില്ല എനിക്ക് ഇഷ്ടപ്പെട്ടു.

അപ്പോഴേക്കും ഡ്രെസ്സ് മാറി റെഡി ആയി

“”പിന്നെ അടുത്ത ചില കൂട്ടുകാർക്കും ബാങ്കിലെ ജോലിക്കാർക്കും വേണ്ടി ഒരു പാർട്ടി ഹോട്ടലിൽ ബുക് ചെയ്തിട്ടുണ്ട് നമുക്ക് വൈകിട്ട് ജസ്റ് അവിടെ വരെ ഒന്നു പോകണം .വീട്ടിൽ വേറെ ഫാഗ്ഷൻസ് ഒന്നുമില്ല

“”വാ പോകാം””

ഞാൻ കട്ടിലിൽ നിന്നു ഏഴുനേറ്റു പുറകെ നടന്നു വാതുക്കൽ എത്തിയപ്പോൾ വൈശാഖ് തിരിഞ്ഞു എന്റെ കൈ പിടിച്ചു വലിച്ചു എന്നെ ചേർത്തു നിർത്തി ആ കൈകളിൽ എന്നെ ബന്ധിച്ചു .ചൂട് നിശ്വാസം എന്റെ നെറ്റിയിൽ തട്ടി ചിതറുന്നത്‌ എനിക്ക് അറിയാൻ പറ്റി

“‘ഗൗരി……

ഞാൻ ആ മുഖത്തേക്ക് നോക്കി

കൈക്കുള്ളിൽ എന്റെ മുഖം എടുത്തു എന്റെ നെറ്റിയിൽ അമർത്തി ഉമ്മ വച്ചു….
ഒരു വൈദ്യുതി ശരീരത്തിൽ മുഴുവൻ ഷെണനേരത്തിൽ ഓടി എത്തുന്നത് അറിഞ്ഞു

കണ്ണുകൾ അടച്ചു നിന്ന എന്റെ ഇരുകണ്ണിലും ആ ചുണ്ടുകൾ അമർന്നു. കൈയിൽ എടുത്ത മുഖം പതുക്കെ നെഞ്ചോടു ചേർത്തു പിടിച്ചു ഇരുകൈകൊണ്ടും മുറുകെ കെട്ടിപിടിച്ചു.

ഞാൻ ആ നെഞ്ചിൽ മുഖം അമർത്തി ഒരുനിമിഷം നിന്നു.ആ നെഞ്ചിലെ താളം ചെവിയോർത്തു .എന്റെ ഹൃദയ ഭിത്തികളിൽ ആ സംഗീതം ആവാഹിച്ചു സൂക്ഷിച്ചു.
കൈയുടെ ബലം കുറച്ചു എന്നോടു മെല്ലെ ചോദിച്ചു “”എനിക്ക് ഇല്ലേ?”‘

“അതു പറഞ്ഞപ്പോൾ എനിക്ക് ആ മുഖത്തേക്ക് നോക്കാൻ തന്നെ മടി””

“”അതു പറ്റില്ല പലിശ സഹിതം തിരിച്ചു വേണം”‘തരാതെ മുറി വിട്ടു പുറത്തു ഇറങ്ങാൻ പറ്റില്ല”‘

വേറെ വഴിയൊന്നും ഇല്ലാത്തതു കൊണ്ടു രണ്ടു കൈ കൊണ്ടും വൈശാഖന്റെ തല പിടിച്ചു ചെറുതായി കുനിച്ചു ആ നെറ്റിയിൽ ഒരുമ്മ കൊടുത്തു.

അപ്പോഴേക്കും പുറത്തു വാതിലിൽ മുട്ട് കേട്ടു

 

വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

(തുടരും)

4.7/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!