Skip to content

വൈകി വന്ന വസന്തം – Part 7

vayki vanna vasantham

എന്റെ മുടി ഇഴകളെ ആരോ തലോടുന്നു .പതുക്കെ കണ്ണുകൾ തുറന്നു നോക്കി ആരുടെയോ മടിയിൽ തലവച്ചു കിടക്കുന്നു .

എന്നെ സ്നേഹപൂർവം നോക്കുന്ന ആ കണ്ണുകളിലേക്ക് ഞാൻ നോക്കി ആ മുഖം അടുത്തു വന്നു എന്റെ നെറ്റിയിൽ ഉമ്മ വച്ചു.

ഞാൻ പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു .എന്നെ അവരുടെ കൈകൾ താങ്ങി പതുക്കെ ഉയർത്തി എന്നോട് ചേർന്നു ഇരുന്നു

ഞാൻ ആ മുഖത്തേക്ക് നോക്കി ഗംഗേച്ചി !!!
“”ചേച്ചി…..

അവൾ എന്നെ നോക്കി ചിരിച്ചു .

“നീ എന്റെ ഉണ്ണിയെ നോക്കണം കെട്ടോ””

“”ചേച്ചി എവിടെ പോകുവാ””….

“”ഞാൻ എങ്ങും പോകുന്നില്ല ഇവിടെ ഉണ്ട് നീ ആണ്
പോകുന്നത്‌.അവിടെ ചെല്ലുമ്പോൾ എന്റെ ഉണ്ണിയെ നോക്കിക്കൊള്ളണേ…””
നീ അവന്റെ അടുത്തുള്ളത് ആണ് സമാധാനം””

അപ്പോഴേക്കും ഞാൻ പതുക്കെ താഴേക്ക് വീണു തുടങ്ങി ഒരു അപ്പൂപ്പൻ താടി പോലെ പതുക്കെ .ചേച്ചി ഒരാളുടെ കൈപിടിച്ചു എന്നെ ചൂണ്ടി കാട്ടി കൊടുക്കുന്നു.

അവർ രണ്ടുപേരും കൂടി പുഞ്ചിരിയോടെ എന്നെ നോക്കി കൈവീശി.

താഴ്ന്നു താഴ്ന്നു ഞാൻ നിലം തൊടാറായി. എവിടെയോ വന്നു വീണതുപോലെ തോന്നിയപ്പോൾ ഞാൻ നോക്കി അവളെ കാണുന്നില്ല

“”ചേച്ചി…..ചേച്ചി…… ഞാൻ കണ്ണുകൾ വലിച്ചു തുറന്നു….

എന്റെ ചുറ്റും ആൾക്കാർ ഞാൻ കട്ടിലിൽ കിടക്കുന്നു എന്നു മനസിലായി.കണ്ടത് മായ കാഴ്ച്ച ആയിരുന്നു.

കൈതണ്ടയിൽ വേദന തോന്നിയപ്പോൾ അങ്ങോട്ടു നോക്കി കൂടെ വന്ന സിസ്റ്റർ കയ്യിൽ മരുന്നു കുത്തി വയ്ക്കുന്നു.

എല്ലാവരും വായ പൊത്തി കണ്ണീർ വാർക്കുന്നു. ഞാൻ ഒരു ആശ്രയത്തിനായി അച്ഛനെ നോക്കി.

“”ടെന്ഷന് കൂട്ടരുത് തല വേദനിക്കും .ബി പി കൂടും ബ്ലീഡിങ് ഉണ്ടാകും അതു വലിയ പ്രശനം ആകും.ഇപ്പോൾ ബിപി കുറയ്ക്കാൻ ഇഞ്ചക്ഷൻ എടുത്തിട്ടുണ്ട്‌. ഞാൻ പോയ്‌ കഴിഞ്ഞു ബിപി കൂട്ടിയാൽ പിന്നേം ഹോസ്പിറ്റലിൽ കിടക്കേണ്ടി വരും” അത്രയും പറഞ്ഞു സിസ്റ്റർ ചിരിച്ചു കൊണ്ട് എന്റെ കവിളിൽ തലോടി

“”എല്ലാം സഹിക്കാനുള്ള ശക്തി നിനക്ക് തമ്പുരാൻ തരട്ടെ..”” അതും പറഞ്ഞു അവർ യാത്ര പറഞ്ഞു അച്ഛൻ അവരെ കൊണ്ട് വിടാൻ ആരോടോ പറയുന്നത് കേട്ടു

ഓരോരുത്തർ ആയി മുറിക്ക് പുറത്തു ഇറങ്ങി .അച്ഛൻ എന്റെ അടുത്തു വന്നു .

“”എന്റെ മോൾ തളർന്നു പോകല്ലേ അച്ഛനു നീ മാത്രമേ ഉള്ളു ഒരു താങ്ങിന്.മോളും കൂടി അച്ഛനെ നിലയില്ലാ കയത്തിൽ തള്ളി ഇടല്ലേ””

“”അച്ഛാ….!!! എന്താ അച്ഛാ ഉണ്ടായത്?””

“”ഒരു ടൂറിസ്റ്റ് ബസിനെ മറികടന്നു വന്ന ടാങ്കർ ലോറി വന്നു ഇടിച്ചത് ആണ് .പാർഥൻ പരാമവധി വണ്ടി വെട്ടിച്ചു എങ്കിലും ……..
ഡ്രൈവിംഗ് സീറ്റിന്റെ സൈഡിൽ ആണ് വന്നു ഇടിച്ചത് .

പിന്നെ ഒന്നും അച്ഛന് അറിയില്ല മോളെ എല്ലാവരെയും ആരൊക്കെയോ ചേർന്നു ഹോസ്പിറ്റലിൽ കൊണ്ടു വന്നു. രണ്ടു ദിവസം അവർ ഐ സി യൂ വിൽ കിടന്നു.
പാർഥനു ഒരിക്കൽ പോലും ബോധം തെളിഞ്ഞില്ല. ഗംഗയ്ക്ക് ഇടക്ക് ബോധം വന്നു അപ്പോൾ അച്ഛനു ചെറിയ പ്രതീക്ഷ ഉണ്ടായിരുന്നു പക്ഷെ……

ബോധം വന്നപ്പോഴൊക്കെ അവൾ രണ്ടേ രണ്ടു വാക്കേ സംസാരിച്ചുള്ളൂ “”” ഉണ്ണി,ഗംഗ”””” അതും പറഞ്ഞു ധീരനായ അച്ഛൻ കുട്ടികളെ പോലെ കട്ടിലിൽ തല വച്ചു കരഞ്ഞു.

“”കാക്കയെയും പൂച്ചയെയും കാണിക്കാതെ അച്ഛൻ മടിയിൽ കൊണ്ടു നടന്നത് ആണ് അവളെ അത്രയ്ക്ക് പാവം ആയിരുന്നില്ലേ അവൾ ആരോടും പിണക്കമില്ല അവളെ വേദനിപ്പിക്കുന്നവർക്ക് വേണ്ടി പോലും കരയുന്നവൾ. ..””പോയ്‌……അച്ഛനോട് ഒന്നും മിണ്ടാതെ പരാതി പറയാതെ അവൾ പോയി””………

“””കുഞ്ഞി പല്ലുകാണിച്ചു ആദ്യം അച്ഛനെ വിളിച്ചവൾ, ആ വിളികേട്ട് ലോകത്തിലെ ഏറ്റവും വലിയ സന്തോഷം തന്നവൾ പോയി….. മോളെ…..””

“”എന്റെ ഗൗരി കൂടി അച്ചനെ വിഷമിപ്പിക്കല്ലേ അച്ഛനെ തനിചാക്കല്ലേ…..അച്ഛൻ 20 ദിവസം കൊണ്ട് അനുഭവിച്ച വേദന അച്ഛന്റെ ജീവിതത്തിൽ ഒരിക്കലും ഉണ്ടായിട്ടില്ല… ഒരാളെ യാത്ര ആക്കണം മറ്റൊരാളെ യാത്ര പറയാൻ വിടാതെ പിടിച്ചു നിർത്തണം……..”””

അച്ഛാ…. അച്ഛാ….. എന്നെ ഒന്ന് എഴുനേല്പിക്ക് അച്ഛാ….

“”എന്നെ കൂടാതെ പോയ്‌ അവൾ ഉറങ്ങുന്ന ഇടം എനിക്ക് കാണണം……””

“”കണ്ണീർ തുടച്ചു അച്ഛൻ ഏഴുനേറ്റു എന്നെ പിടിച്ചു എഴുനേല്പിച്ചു…. പതുക്കെ പുറത്തേക്ക് നടത്തിച്ചു “”

ഹാളിൽ ആരൊക്കെയോ ഉണ്ടായിരുന്നു ആരെയും മനസിൽ ആയില്ല അച്ഛന്റെ കൂടെ ഒരു പാവയെ പോലെ ഞാൻ പോയി..

മുറ്റത്തു ഇറങ്ങി തണൽ മരങ്ങൾകിടയിൽ ചെടിയെല്ലാം വെട്ടിമാറ്റി ഇട്ടിരിക്കുന്നത് ഇടയിൽ കൂടി നടന്നു ചെന്നു അച്ഛൻ നിന്നു. അച്ഛന്റെ പുറകിൽ നിന്നും മാറി മുന്നിൽ എത്തി നോക്കി
നീളത്തിൽ രണ്ടു ചാല് ചാരം

അച്ഛന്റെ കയ്യിൽ നിന്ന് ഊർന്നു ഞാൻ തറയിൽ ഇരുന്നു.

ആദ്യത്തെതു ചൂണ്ടി അച്ഛൻ പറഞ്ഞു “”പാർഥൻ അതു ഗംഗ “””ഒരുമിച്ചു ചേർത്ത് അവസാനവും പിരിച്ചില്ല ഒരുമിച്ചു ഉറങ്ങട്ടെ”””

“”ഇന്നലെ വരെ എന്റെ കൂടെ ഉണ്ടായിരുന്നവൾ അവളുടെ ജീവനുള്ള കണ്ണുകൾ ചിരി ശബ്ദം ദേഹം ഒന്നുമില്ല ഒന്നും കാണാൻ ഇല്ല ഇന്നലെ വരെ ഉണ്ടായിരുന്ന അവൾ ഇന്ന് ഈ ലോകത്തിലെ എല്ല ഇതൊന്നും ഇനി ഒരിക്കൽ കൂടി കാണാനും കേൾക്കാനും പറ്റില്ല.ഈ ലോകത്തു സത്യം ആയതു ഒന്നേ ഉള്ളു അതു മരണം തന്നെയാണ്!!!””””

എത്ര നേരം അവിടെ ഇരുന്നു എന്നു അറിയില്ല അച്ഛൻ വന്നു താങ്ങി “പോകാം “എന്ന് പറഞ്ഞു തിരിച്ചു വീട്ടിലേക്ക് കയറിയപ്പോഴാണ് പാർഥേട്ടന്റെ അച്ഛനെയും അമ്മയെയും ശ്രദ്ധിച്ചത്.

അമ്മയുടെ കയ്യിൽ ഇരുന്നു എന്നെ നോക്കി ചിരിക്കുന്ന ഉണ്ണിയെ കോരി എടുത്തു കണ്ണീരിൽ കൊണ്ടു അവനെ ഉമ്മ വച്ചു അവനെയും കൊണ്ടു ഞാൻ മുറിയിലേക്ക് പോയി

പിന്നെ അധികം ആ മുറി വിട്ടു പുറത്തു വന്നില്ല അച്ഛൻ വന്നു സങ്കടം പറയുമ്പോൾ എന്തെങ്കിലും കഴിച്ചെന്നു വരുത്തി.

മൂന്ന് ദിവസം കൂടുമ്പോൾ ഹോസ്പിറ്റലിൽ ചെക്ക് അപ്പിന് പോയ്‌ വന്നു.അപ്പോഴെല്ലാം ഞാൻ ഉണ്ണിയെ എന്റെ കയ്യിൽ നിന്നും ആർക്കും കൊടുക്കാതെ കൊണ്ടു നടന്നു.

ഒന്നു രണ്ടു പ്രാവശ്യം ദേവൻ വന്നു പോയി. ദേവനോട് മിണ്ടാനും വിശേഷങ്ങൾ തിരക്കാനും ഉള്ള മനസ്സു വന്നില്ല. ചിരിച്ചു ചോദിച്ചതിന് ഒക്കെ മറുപടി പറഞ്ഞു

പോകാൻ നേരം ദേവൻ പറഞ്ഞു “”എല്ലാം നിനക്ക് ഉൾക്കൊള്ളാൻ സമയം എടുക്കും.ഞാൻ അതു മനസിലാക്കുന്നു””

ഒരു മാസം കഴിഞ്ഞപ്പോൾ ഹോസ്പിറ്റലിൽ പോക്ക് നിന്നു.””ഇനി എന്തെങ്കിലും അസ്വസ്ഥത ഉണ്ടെങ്കിൽ വന്നാൽ മതി.ഇപ്പോൾ ഗൗരി ഒക്കെ ആണ്””ഡോക്ടർ പറഞ്ഞു.

എനിക്ക് സുഖമായപ്പോൾ ഗംഗയുടെ ചിതാ ഭസ്മം കടലിൽ ഒഴുക്കാൻ പോയി .അവൾക്ക് വേണ്ടി ഞാനും മോനും കടലിൽ മുങ്ങി പൊങ്ങി ഒരു ഒരുള പിണ്ഡച്ചോറ് വച്ചു.

അമ്മയെ പഴയതു പോലെ ഉഷാറാക്കാൻ വേണ്ടി ഉണ്ണിയുടെ പകൽ ചുമതല അമ്മയെ ഏല്പിച്ചു അച്ഛനു പഴയ ഉത്സാഹം ഒക്കെ കൊണ്ടു വരാൻ വേണ്ടി പകൽ അച്ഛനോടൊപ്പം ഞാനും കുറെ ബിസിനസ്സ് പാഠങ്ങൾ പഠിക്കാൻ തുടങ്ങി.

രാവിലെ അഛനോടൊപ്പം ഞാനും കടയിലേക്ക് പോകും അപ്പോൾ ഉണ്ണി അമ്മയുടെയും മണിയമ്മയുടെയും കൂടെ വീട്ടിൽ .

റിസൾട്ട് വന്നപ്പോൾ എം ബി എ നല്ല മാർക്കോടെ പാസ്സ് ആയി. ഒന്നു രണ്ടു കമ്പനിയിൽ ഇന്റർവ്യൂവിനു പോയി. ഒന്നും എനിക്ക് നല്ലതായി തോന്നിയില്ല.അതിലും നല്ലതു അച്ഛന്റെ കൂടെ നിൽക്കുന്നത് ആണെന്ന് തോന്നി.

ഗംഗ പോയിട്ടു ഒരു വർഷം .അന്ന് എല്ലാവരും വീട്ടിൽ നിന്ന് ബലി ഇടാൻ പോയി. പാർഥേട്ടനു വേണ്ടി ദേവൻ ബലി ഇട്ടു. ഞാനും മോനും ബലി ഇട്ടു. കടപ്പുറത്തെ മണലിൽ വേച്ചു വേച്ചു അമ്മേ എന്നു വിളിച്ചു കൊണ്ടു ഉണ്ണി എന്റെ പുറകെ നടന്നു

അവനെ എടുത്തു കടലിന്റെ വിദൂരതയിലേക്ക് നോക്കി ഞാൻ പറഞ്ഞു “”നീ കാണുന്നുണ്ടോ ഗംഗേ നമ്മുടെ മോൻ നടക്കാൻ തുടങ്ങിയിരിക്കുന്നു.അവൻ എന്നെ അമ്മേ എന്നു വിളിക്കുന്നു…. ഞാൻ അവനു അമ്മയെ പോലെ അല്ല അവന്റെ അമ്മ തന്നെയാണ്…നീ എന്തായാലും എന്നെയും മോനെയും ഏതോ ലോകത്തിരുന്നു കാണുന്നുണ്ട് എന്നു എനിക്കറിയാം…”അവനു ഒരു കുറവും ഇല്ലാതെ ഞാൻ വളർത്തും.അതായിരുന്നില്ലെ നിന്റെ ആഗ്രഹവും.”””

“”മോളെ വാ പോകാം””….അച്ഛന്റെ വിളി എന്നെ ചിന്തയിൽ നിന്നും ഉണർത്തി

എല്ലാവരും വീട്ടിലേക്ക് വന്നു.വീട്ടിൽ അവൾ ഉറങ്ങുന്നിടത്തു നല്ല ചെടി ഒക്കെ വച്ചു പിടിപ്പിച്ചു അവളെ പോലെ സുന്ദരി ആക്കിയിരുന്നു.

പാർഥന്റെ അച്ഛന്റെ സംസാരത്തിനിടക്ക് ഉണ്ണിയുടെ കാര്യം വന്നു വീണു

“”എന്റെ കുഞ്ഞിനെ എന്റെ വീട്ടിൽ വളർത്താൻ ഞങ്ങൾക്ക് സമ്മതം ആണ്.അവന്റെ അച്ഛനുള്ളത് എല്ലാം അവിടെ ഉണ്ട്.പക്ഷെ ഗൗരിയെ വിട്ടു അവനെ അങ്ങനെ കൊണ്ടുപോകും പാർഥേട്ടന്റെ അച്ഛൻ പറഞ്ഞു.”””

“”അവൻ അവിടെ വളരുന്നത് പോലെ ഇവിടെ വളരും ചേട്ടാ അതോർത്ത് നിങ്ങൾ വിഷമിക്കണ്ട അവനെ ഒരു കുറവും വരുത്താതെ ആണ് ഗൗരി കൊണ്ടു നടക്കുന്നത്””” അച്ഛൻ പറഞ്ഞു

“”അതല്ല നാളെ അവൾക്കും ഒരു ജീവിതം വേണ്ടേ അപ്പോൾ ഉണ്ണി?””

“”അവനും കൂടി ഉള്ള ജീവിതം മതി എനിക്ക് ,അതും ഇപ്പോൾ ഞാൻ അതിനെ കുറിച്ചു ആലോചിക്കുന്നില്ല ഞാൻ പറഞ്ഞു””

“”ഞാൻ ഒരു കാര്യം പറയട്ടെ ,എന്റെ മാത്രം അഭിപ്രായം ആണ് സ്വീകരിക്കാം വേണ്ടങ്കിൽ തള്ളി കളയാം”” പാർഥേട്ടന്റെ അച്ഛൻ പറഞ്ഞു.

“”ചേട്ടൻ പറ””

“”ഗൗരിയെ നമ്മുടെ ദേവന് വേണ്ടി ആലോചിച്ചുടെ അപ്പോൾ ഉണ്ണിയും കൂടെ ഉണ്ടാകും ആർക്കും ആരെയും പിരിയണ്ട”””

ഒരു നിമിഷം എല്ലാവരും നിശബ്ദമായി ദേവൻ എന്നെ നോക്കി പുഞ്ചിരിച്ചു.അച്ഛൻ പറഞ്ഞു തുടങ്ങി അതു ആലോചിക്കാവുന്നത് ആണ് .ഞാൻ പറയുന്നതാണ്.എല്ലാവരോടും ആലോചിച്ചിട്ട് ഞാൻ പറയാം”””

“”അങ്ങനെ എങ്കിൽ എല്ലാവരോടും ചോദിച്ചിട്ട് വീട്ടിൽ വന്നു അവന്റെ അമ്മയോട് സംസാരിക്കൂ. ഇതിൽ തീരുമാനം എടുക്കേണ്ടത് അവന്റെ അമ്മയല്ലേ.ഞാൻ ഒന്നും പറഞ്ഞിട്ടില്ല”” പാർഥേട്ടന്റെ അച്ഛൻ പറഞ്ഞു

“”അതു നമുക്ക് ആലോചിച്ചു വേണ്ടത് പോലെ ചെയ്യാം”” അച്ഛൻ പറഞ്ഞു.

ആഹാരം ഒക്കെ കഴിച്ചു എല്ലാവരും പിരിഞ്ഞു.

അച്ഛൻ പാർഥെട്ടന്റെ അച്ഛൻ പറഞ്ഞ കാര്യം അമ്മാവൻ മരോടും വല്യച്ഛനോടും ഒക്കെ ആലോചിച്ചു.വലിയ താല്പര്യം പറഞ്ഞില്ലെങ്കിലും ഉണ്ണിയുടെ കാര്യം ഓർത്തു ആരും എതിര് പറഞ്ഞില്ല.

പിറ്റേന്ന് അങ്ങോട്ടു വരുന്നുണ്ട് എന്നു അച്ഛൻ പാർഥേട്ടന്റെ അച്ഛനെ അറിയിച്ചു.

ഞായറാഴ്ച ആയതു കൊണ്ട് കട അടവ് ആയിരുന്നു .അച്ഛനും അമ്മയും ഉണ്ണിമോനും കൂടിയാണ് പോയത്.ഞാനും മണിയമ്മയും വീട്ടിൽ ഇരുന്നു.

“”ആ സ്ത്രീ ഒരു പ്രതേക ടൈപ്പ് ആണ് എന്ന് തോന്നുന്നു?””മണിയമ്മ പറഞ്ഞു
“”അതു എന്താ?””

“”അന്ന് ആ ആശുപത്രിയിൽ കിടന്നപ്പോൾ അവരുടെ സംസാരം കേട്ടിട്ട് പറഞ്ഞതാ””

എന്ത് പറഞ്ഞു അവരെ വിളിച്ചു കൊണ്ടുപോയി നമ്മൾ മനപൂർവം അപകടം ഉണ്ടാക്കിയത് ആണെന്ന് തോന്നും അവരുടെ സംസാരം കേട്ടാൽ.അവർക്ക് ചെറിയ പരിക്കെ ഉണ്ടായിരുന്നുള്ളു .എന്നിട്ട് ഇത്രയും സീരിയസ് ആയി നിങ്ങൾ ഒക്കെ അവിടെ കിടന്നപ്പോൾ അവർ വീട്ടിൽ പോയ്.”””

“”ചിലർ അങ്ങനെ ആണ്.അവരുടെ സ്വഭാവം എനിക്ക് ചേച്ചി പറഞ്ഞു അറിയാം””

“”ആ കൊച്ചൻ കുറച്ചു ഭേദം ആണെന്ന് തോന്നുന്നു””

ഞങ്ങൾ വർത്തമാനം പറഞ്ഞു ഇരുന്നപ്പോൾ തന്നെ അച്ഛന്റെ വണ്ടിയുടെ ശബ്ദം കേട്ടു.ഞാൻ വെളിയിലേക്ക് ഇറങ്ങി ചെന്നു അമ്മയുടെ കയ്യിൽ നിന്നും ഉണ്ണിയെ വാങ്ങി…അകത്തേക്ക് നടന്നു അവർ എന്റെ പുറകെ വന്നു

ഹാളിൽ വന്നപ്പോൾ അച്ഛൻ വിളിച്ചു

“”ഗൗരി വാ മോളെ ഒരു കാര്യം പറയട്ടെ അച്ഛൻ ഗൗരവം വിടാതെ പറഞ്ഞു”””

ഞാൻ ചെന്നു അച്ഛന്റെ അടുത്തു ഇരുന്നു

അച്ഛൻ എന്റെ മുഖത്തു നോക്കാതെ പറഞ്ഞു തുടങ്ങി.

വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

(തുടരും)

5/5 - (5 votes)

Welcome to the new year! As you start the year fresh, why not test your knowledge and try a quiz on New Year? Happy quizzing!


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!