Skip to content

വൈകി വന്ന വസന്തം – Part 9

vayki vanna vasantham

മോനെ എടുത്തു വിശേഷങ്ങൾ ഒക്കെ ചോദിച്ചു കൊണ്ടു പാർഥേട്ടന്റെ അമ്മ അവിടൊക്കെ നടന്നു.ചെറിയമ്മ എന്നോട് അധികം വർത്തമാനം പറയാറില്ല അതുകൊണ്ടു ഞാൻ വിശേഷങ്ങൾ ഒക്കെ ചോദിച്ചു മോന്റെ പുറകെ നടന്നു.

“”ഗൗരിയുടെ ക്ലാസ് എങ്ങനെ ഉണ്ട്? പാർഥേട്ടന്റെ അമ്മ ചോദിച്ചു””?

“കുഴപ്പമില്ല അമ്മേ പോകുന്നുണ്ട്.അടുത്ത മാസം രണ്ടു പരീക്ഷ ഉണ്ട്.അതു കഴിഞ്ഞാൽ പിന്നെ പോകുന്നില്ല .””

“”വേറെ ആലോചന ഒന്നും നോക്കിയില്ലേ മോൾക്ക്?””

“ഞാൻ ടെസ്റ്റിന്റെ പേര് പറഞ്ഞു ഒഴിഞ്ഞു നിൽക്കുവാ””

“”അമ്മയ്ക്ക് ഒരുപാട് ആഗ്രഹം ആയിരുന്നു മോനെയും മോളേയും തറവാട്ടിൽ കൊണ്ട് വരണം എന്നു.ഇനി ഇപ്പോൾ ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ.നമ്മൾ ആഗ്രഹിക്കുന്നത് പോലെ അല്ലല്ലോ തമ്പുരാൻ എഴുതി വച്ചിരിക്കുന്നത്.””””

അമ്മ ആ പറഞ്ഞതിന്റെ പൊരുൾ എനിക്ക് അപ്പോൾ മനസിലായില്ല.ഞാനും അമ്മയും ഉണ്ണിയും കൂടി അവിടെ ഒക്കെ നടന്നു.ഉണ്ണി ഓരോന്നു അച്ഛമ്മക് പറഞ്ഞു കൊടുത്തു കൊണ്ടു നടന്നു.

കുറച്ചു കഴിഞ്ഞപ്പോൾ അച്ഛൻ കടയിൽ നിന്നും വന്നു .

അമ്മ വന്നു എല്ലാവരെയും ചായ കുടിക്കാൻ ഷെണിച്ചു.

അമ്മ എല്ലാവർക്കും ഉള്ള ചായയും പലഹാരങ്ങളും മേശമേൽ നിരത്തി വച്ചു.

എല്ലാവരും ചായ എടുത്തു കുടിച്ചു തുടങ്ങി

“”ഞാൻ ഒരു കാര്യം പറയാൻ കൂടി ആണ് വന്നതു “”ചെറിയമ്മ പറഞ്ഞു

എല്ലാവരും ചെറിയമ്മയുടെ മുഖത്തേക്ക് നോക്കി പാർഥേട്ടന്റെ അമ്മ മാത്രം ഒന്നും ശ്രദ്ധിക്കാതെ മോന്റെ വായിൽ കുറേച്ചേ പഴം പുഴുങ്ങിയത് പൊടിച്ചു കൊടുത്തു കൊണ്ടിരുന്നു.

ദേവന് നല്ലൊരു ആലോചന വന്നിരുന്നു.കാര്യങ്ങൾ ഒക്കെ ഒരു വിധം സംസാരിച്ചു.അടുത്ത ഞായറാഴ്ച അവിടുന്നു അവരുടെ വീട്ടുകാർ വരും ഉറപ്പിക്കാൻ . മേനോൻ വരണം മേനോൻ മാത്രമല്ല ലക്ഷ്‌മിയും ഗൗരിയും മോനെയും കൊണ്ടു വരണം
ദേവന് നിർബന്ധം പറഞ്ഞു ഞാൻ വന്നു എല്ലാവരെയും വിളിക്കണം എന്നു.””

അച്ഛൻ ഒന്നു ചിരിച്ചു കൊണ്ട് പറഞ്ഞു”” അതിനെന്താ ഞങ്ങൾ എല്ലാവരും വരാം .””

അതു പറഞ്ഞു അച്ഛൻ എന്റെ മുഖത്തു നോക്കി ഞാൻ വേറെ ഭാവവത്യാസങ്ങൾ ഒന്നുമില്ലാതെ ഇരുന്നു ചായ കുടിച്ചു

എങ്കിലും ഉള്ളിൽ ഒരു കടൽ തന്നെ ഇളകി മറിയുണ്ടായിരുന്നു.ദേവൻ ആഴ്ചയിൽ രണ്ടു ദിവസം എങ്കിലും വിളിക്കും എന്നിട്ട് ഒരിക്കൽ പോലും ഇങ്ങനെ ഒരു കാര്യം എന്നോട് പറഞ്ഞില്ല.ഒരു സൂചന പോലും തന്നില്ല.

ഒരു വാക്ക് പറയാമായിരുന്നു,എന്തായലും ദേവൻ അറിയാതെ ഇത്രയും കാര്യങ്ങൾ നടക്കില്ലല്ലോ അന്ന് ആദ്യമായി ദേവന്റെ നഷ്ടം ഞാൻ എന്റെ മനസിൽ അറിയാൻ തുടങ്ങി.
അവർ പോയി കഴിഞ്ഞു അച്ഛൻ എന്നോട് ചോദിച്ചു മോൾക്ക് വിഷമം ഉണ്ടോ അതു നടക്കാതെ പോയത്തിൽ വിഷമം ഉണ്ടോ?””

“”ഇല്ല””

അച്ഛൻ തീരുമാനം ഒന്നും പറയാതെ വിട്ടത് കുറച്ചു സാവകാശത്തിൽ ആകാം എന്നു കരുതി ആണ്.അവർ ഇത്രയും ധൃതി വയ്ക്കും എന്നു കരുതിയില്ല. പോട്ടെ അവനവന്റെ തലകുറി എഴുതിയിട്ടല്ലേ വിട്ടിരിക്കുന്നത് അതുപോലെ വരട്ടെ.”””

ഞാൻ ഒന്നും മിണ്ടിയില്ല.

രാത്രിയിൽ ഉറങ്ങാൻ പറ്റിയില്ല ദേവൻ ഒരു വാക്ക് പറയാതിരുന്നത് ആണ് ഒരു പാട് വേദനിപ്പിച്ചത്.അങ്ങോട്ടു വിളിച്ചു ചോദിച്ചാലോ എന്നു വിചാരിച്ചു പിന്നെ വേണ്ടാന്നു വച്ചു.

വിളിക്കട്ടെ അപ്പോൾ ചോദിക്കാം എന്തായാലും വിളിക്കാതെ ഇരിക്കില്ല.

കണ്ണുകൾ അടയ്ക്കുമ്പോൾ കുസൃതി കാണിക്കുന്ന കണ്ണുകളുമായി ദേവൻ ചിരിച്ചു കൊണ്ട് നിൽക്കുന്ന രൂപം മനസിലേക്ക് കടന്നു വരും.ഒരു ഉറക്കമില്ലാത്ത രാത്രി ആയി മാറി

അതുകൊണ്ടു പിറ്റേന്ന്‌ നല്ലപോലെ ഉറക്ക ഷീണം അനുഭവ പെട്ടു. അതുകൊണ്ടു അന്ന് ക്ലാസ്സിനു ലീവു കൊടുത്തു വീട്ടിൽ തന്നെ കഴിച്ചു കൂട്ടി.

ഉണ്ണിയേയും കൊണ്ടു അവിടൊക്കെ ചുറ്റി നടന്നു.അവൻ കൂടെ ഉള്ളപ്പോൾ വേറെ ചിന്ത ഒന്നും മനസിലേക്ക് വരില്ല അവന്റെ ചിരിയിലും കാര്യം പറച്ചിലിലും അതൊക്കെ മാഞ്ഞു പോകും.

വൈകിട്ട് ദേവന്റെ കാൾ വന്നു

“”അമ്മ വന്നിരുന്നോ അവിടെ?””

“”വന്നിരുന്നു””

“”കാര്യങ്ങൾ ഒക്കെ പറഞ്ഞില്ലേ””?

“”പറഞ്ഞു “””

“”നിനക്കു എന്താ ഒരു ഗൗരവം””

“”എല്ലാ ആഴ്ചയിലും ദേവൻ വിളിക്കുന്നത് അല്ലെ ഈ കാര്യം എന്താ പറയാതിരുന്നത്?”””

“”ഈ ചോദ്യം ഞാൻ പ്രതീക്ഷിച്ചതാ. എന്റെ ഇഷ്ട്ടതോടെ നടക്കുന്ന ഒരു കാര്യം അല്ല.പിന്നെ നിന്നോട് ഇതു പറയാനുള്ള അത്രയും ധൈര്യം എനിക്ക് ഉണ്ടായില്ല അത്ര തന്നെ”””

”ദേവൻ പെണ്ണ് കുട്ടിയെ കണ്ടില്ലേ””?

“””ഇല്ല അവർ പോയി കണ്ടു ഉറപ്പിച്ചു ഫോട്ടോ അയച്ചു തന്നു.എന്നെ അവർ നേരത്തെ കണ്ടിട്ടുണ്ട്””

“”നീ വരുമോ ഗൗരി എന്റെ വിവാഹത്തിന്””?

“”പറഞ്ഞാൽ മതി””

“”നീ വരണ്ട ,നിന്നെ നിർത്തി മറ്റൊരാളുടെ കഴുത്തിൽ താലി കെട്ടാൻ എനിക്ക് ആവില്ല. എന്റെ ഇഷ്ടത്തിന് എനിക്ക് വേണമെങ്കിൽ നിർബന്ധം പിടിക്കാം.പക്ഷെ ആരെ തോൽപിക്കാൻ ‘അമ്മയെയോ’ നീ പറയുന്നത് പോലെ ഞാൻ കാരണം ഒരു സന്തോഷം അവർക്ക് ഉണ്ടാകുന്നെങ്കിൽ ഉണ്ടായിക്കോട്ടെ.””

“”വേണ്ട ദേവൻ ആരെയും വേദനിപ്പിച്ചു നേടുന്നത് ഒന്നും രുചിയോടെ ഇറക്കാൻ പറ്റില്ല.ഓരോ പ്രാവശ്യം അതു ഇറക്കുമ്പോഴും വേദന തിന്ന മനസും കണ്ണുകളും നമുക്ക് ഓർമ വരും. ദേവന് ഒരു നല്ല ജീവിതം ഉണ്ടാക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ

“”മോൻ സുഖമായി ഇരിക്കുന്നോ”?

“”അവൻ സുഖമായി ഇരിക്കുന്നു.””

“നിന്റെ ക്ലാസ്സോ?””

“”നന്നായി പോകുന്നു””

“”ശരി കിടന്നോ””

കാൾ കട്ടായി അപ്പോൾ മറുവശത്തെ തിരിച്ചു വിളിക്കാൻ പറ്റാത്ത ആ ശൂന്യത എന്നെ വേദനിപ്പിച്ചു.ദേവനെ ഞാൻ സ്നേഹിച്ചിരുന്നു..അതിനു ഇത്രയും ആഴം ഉണ്ടായിരുന്നു എന്ന് എനിക്ക് മനസിലായി

ഞാറാഴ്ച്ച അച്ഛനും അമ്മയും ഉണ്ണിമോനും കൂടി പോയ്‌ വന്നു.വിവാഹം ഉറപ്പിച്ചു അടുത്ത മാസം 10 നു വിവാഹം

എനിക്ക് വിവാഹത്തിന് പോകാതിരിക്കാൻ ഒരു കാരണവും കിട്ടി എന്ന് എനിക്ക് ഒരു ബാങ്ക് ടെസ്റ്റ് ഉണ്ടായിരുന്നു.

വിവാഹത്തിന് തലേ ദിവസം ഞങ്ങൾ എല്ലാവരും കൂടി ഒരു ഉച്ചയ്ക്ക് പാർഥേട്ടന്റെ വീട്ടിൽ എത്തി.അവിടെ കല്യാണത്തിന്റെ ആഘോഷങ്ങൾ തുടങ്ങിയിരുന്നു.ദേവനെ അപ്പോൾ അവിടെ എങ്ങും കണ്ടില്ല.

അവിടുത്തെ വീട് എനിക്ക് പരിചയമുള്ളതിനാൽ ഞാൻ മോനെയും കൊണ്ടു ഒതുങ്ങിയ ഒരു മുറിക്കുള്ളിൽ ഇരുന്നു അവിടെ ഇരുന്നാൽ ആ ചെറിയ പൂന്തോട്ടവും അതിനപ്പുറത്തെ അഴി ഇട്ട വരാന്തയും കാണാം

ദേവൻ ഒന്നു രണ്ടു വട്ടം അതുവഴി പോകുന്നത് ഞാൻ കണ്ടിരുന്നു.മോന് കുടിക്കാൻ കുറച്ചു വെള്ളം എടുക്കാൻ അടുക്കള ഭാഗത്തു പോയപ്പോഴും ഞാൻ ദേവന്റെ കണ്മുന്നിൽ ചെന്നു പെടാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചു.പക്ഷെ ദേവന്റെ കണ്ണുകൾ എന്നെ തേടി അലയുന്നത് എനിക്ക് കാണാമായിരുന്നു.

വൈകുംനേരം ആയപ്പോൾ അമ്മ വന്നു പോകാം എന്ന് പറഞ്ഞു പാർഥേട്ടന്റെ അമ്മയും അച്ഛനും ഒരുപാട് നിർബന്ധിച്ചു അന്ന് അവിടെ തങ്ങിയിട്ടു രാവിലെ വിവാഹവും കഴിഞ്ഞു മടങ്ങാം എന്നു.

അച്ഛൻ ഓരോ ഒഴിവു പറഞ്ഞു .എനിക്ക് രാവിലെ പോകേണ്ടത് കൊണ്ട് പോകുവാ രാവിലെ ഓഡിറ്റോറിയത്തിൽ വന്നു കൊള്ളാം എന്നു പറഞ്ഞു ഇറങ്ങി.

ഇറങ്ങി പോരാൻ നേരം ദേവൻ മുറ്റത്തു നിന്ന് ആരോടോ വർത്തമാനം പറയുന്നത് കണ്ടു. മോൻ എന്റെ തോളിൽ ഉറങ്ങി കിടക്കുക ആയിരുന്നു.അച്ഛൻ ദേവനോട് പറഞ്ഞിട്ടു വരാം എന്നും പറഞ്ഞു പോയപ്പോൾ ഞാൻ കാറിന്റെ കീ വാങ്ങി പോയ്‌

കാർ തുറന്നു ഞാനും മോനും അതിൽ കയറി ഇരുന്നു 5 മിനിറ്റു കഴിഞ്ഞപ്പോൾ അച്ഛന്റെ ഒപ്പം കാര്യം പറഞ്ഞു നടന്നു വരുന്ന ദേവനെ കണ്ടു.കാണാതെ പോകണം എന്ന് കരുതിയത് ആയിരുന്നു അതിനി നടക്കില്ലല്ലോ എന്നു മനസിൽ ഓർത്തപ്പോൾ രണ്ടുപേര് വന്നു ദേവന് കൈകൊടുത്തു സംസാരിച്ചു
അപ്പോൾ അച്ഛൻ യാത്ര പറഞ്ഞു വണ്ടിയിൽ വന്നു.അവരോടു സംസാരിക്കുമ്പോഴും ദേവൻ ഇങ്ങോട്ടു തന്നെ ശ്രദ്ധിക്കുക ആയിരുന്നു

ദേവന്റെ കണ്ണുകൾ തേടുന്നത് എന്നെ ആണെന്ന് അറിഞ്ഞിട്ടും ഞാൻ ഗ്ലാസ് താഴ്ത്തിയിൽ വണ്ടി പതുക്കെ മുന്നോട്ടു പോയി

രാവിലെ ഏഴുനേറ്റു റെഡി ആയി ഞാൻ ടെസ്റ്റിന് പോകാൻ റെഡി ആയി അച്ഛൻ എന്നെ ടൗണിൽ കൊണ്ടു വിട്ടു തന്നു അവിടുന്നു ബസ് കയറി ഞാൻ പരീക്ഷ സെന്ററിൽ പോയ്‌ .ഓണ്ലൈൻ പരീക്ഷ ആയിരുന്നു.കുറെ ഒക്കെ പഠിച്ച ഭാഗത്തു നിന്നും ഉള്ളതു ആയിരുന്നു. കുറെ ആദ്യമായി കേൾക്കുന്നവയും.ആറിയാവുന്നത് എഴുതി ബാക്കി കുറച്ചു ഗസ് ചെയ്തു ഒക്കെ മാർക്ക് ചെയ്തു ടൈമിനുള്ളിൽ തീർത്തു.

ഒന്നു രണ്ടു പരീക്ഷ എഴുതി കഴിഞ്ഞു പിന്നെ ക്ലാസ്സിനു പോയില്ല. വീട്ടിൽ ഇരുന്നു നോക്കി ബാക്കി പരീക്ഷക്ക് ഒക്കെ.അങ്ങനെ വീട്ടിൽ കഴിഞ്ഞു കൂടുന്ന സമയത്തു അച്ഛൻ പിന്നെയും വിവാഹ ആലോചന തുടങ്ങി

ബ്രോക്കർ ശിവരാമൻ വഴി ഒന്നു രണ്ടു ആലോചനകൾ വന്നു കണ്ടു.എല്ലാവർക്കും കുട്ടിയുടെ കാര്യം പറയുമ്പോൾ ഒരു വിഷമം

“”ഗൗരി ഇപ്പോൾ ഉണ്ണിക്ക് രണ്ടര വയസു കഴിഞ്ഞില്ലേ മൂന്നു വയസു ആയാൽ അവനെ പ്ലേ ക്ലാസിൽ ചേർക്കാം””അച്ഛൻ പറഞ്ഞു

“‘മൂന്നു കഴിയട്ടെ അച്ഛാ അവൻ കുറച്ചു കൂടി ഓടി ചാടി നടക്കട്ടെ””

“”അതു കൊണ്ടു അല്ല മോളെ അവനെ ഞാൻ നോക്കിക്കൊള്ളാം ഇവിടെ അവനു ഒരു കുറവും വരില്ല “””

“”അച്ഛൻ പറഞ്ഞതു എനിക്ക് മനസിലായി മോനെ കൂടെ കൊണ്ടു പോകണം എന്ന് പറയുന്നത് കൊണ്ടു ആണ് ആലോചന ഒക്കെ നടക്കാതെ പോകുന്നത് അല്ലെ അതുകൊണ്ടു മോനെ നിങ്ങളുടെ കൂടെ നിർത്തി ഞാൻ എന്റെ ജീവിതം നോക്കണം അതല്ലേ അച്ഛൻ പറഞ്ഞതു””

“”ആരും ഒരു കുട്ടിയെ കൂടെ അഗീകരിക്കാൻ തയ്യാറാവില്ല അഥവാ അങ്ങനെ തയ്യാറായാലും ഒരു അവിടെ അവനു കിട്ടുന്ന സ്നേഹത്തിനു ഏറ്റകുറച്ചിൽ ഉണ്ടാകും അതിലും നല്ലതു ഇത് അല്ലെ മോളെ?””

“”അവനെ ഇവിടെ നിർത്തിയാൽ അച്ഛന്റെയും അമ്മയുടെയും കാലം കഴിയുന്നത് വരെ അവനു കുറവ് ഒന്നും ഉണ്ടാകില്ല .പക്ഷെ അത്‌ കഴിഞ്ഞാൽ അച്ഛനും അമ്മയും ഇല്ലാത്ത ഒരു അനാഥൻ എന്ന ഭാരവും താങ്ങി ഒറ്റപ്പെട്ടു ജീവിക്കണ്ടേ അവൻ.അവനെ അങ്ങനെ വിട്ടിട്ടു ഉള്ള ജീവിതം എനിക്ക് വേണ്ട””””

അച്ഛൻ കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല

“”അച്ഛാ ഞാൻ ഒരു കാര്യം പറയട്ടെ?””

“”അച്ഛൻ എന്നെ തല ഉയർത്തി നോക്കി പറഞ്ഞു പറ മോളെ””

“””എനിക്ക് ഒരു രണ്ടാം വിവാഹക്കാരനെ മതി .അതും ഒരു കുട്ടിയുള്ള ആളെ മതി”””

“”മോളെ ഗൗരി….!!!!”””അച്ഛൻ ഉച്ചത്തിൽ എന്നെ വിളിച്ചു

ഞാൻ സാവധാനം അച്ഛന്റെ അടുത്തിരുന്നു അച്ഛന്റെ കൈപിടിച്ചു കൊണ്ടു പറഞ്ഞു”” ഗംഗ ജീവനോടെ ഉണ്ടായിരുന്നു എങ്കിൽ അവൾക്ക് രണ്ടാമത് ഒരു വിവാഹം വേണം എങ്കിൽ അച്ഛനു അതു ഒരു കുറച്ചിൽ ആയി തോന്നുമോ? അവൾക്ക് കിട്ടവുന്നതിൽ നല്ലതു അല്ലെ കണ്ടുപിടിക്കു””
“”അതും ഇതും തമ്മിൽ എന്താ ബന്ധം””?

ആരുടെയും തെറ്റ് കൊണ്ടു അല്ലാതെ ആദ്യം വിവാഹം കഴിഞ്ഞു പോയ ഒരു ബന്ധം എനിക്ക് ഉണ്ടാക്കുന്നതിൽ തെറ്റുണ്ടോ ,അങ്ങനെ ഒരാൾക്ക് എന്റെ ഉണ്ണിയെ അച്ഛൻ പറഞ്ഞ ഏറ്റകുറച്ചിൽ ഇല്ലാതെ സ്നേഹിക്കാൻ കഴിയും.എനിക്ക് കിട്ടുന്നത്‌ ഒക്കെ അവനും കിട്ടണം അച്ഛനും അമ്മയും സഹോദരങ്ങളും എല്ലാം….”
അതുകൊണ്ടു എന്റെ തീരുമാനം ഇതാണ് എനിക്ക് അങ്ങനെ ഉള്ള ഒരാളെ അച്ഛൻ കണ്ടെത്തി തന്നാൽ മതി….

അച്ഛൻ ആ ബ്രോക്കരോട് പറ അങ്ങനെ വല്ലവരും ഉണ്ടെങ്കിൽ അന്വേഷിക്കാൻ.

മകളുടെ തീരുമാനം കേട്ടു ഗംഗാധർമേനോന് ഒരു തീരുമാനം എടുക്കാൻ കഴിഞ്ഞില്ല.മേനോൻ ഗൗരി പറഞ്ഞ കാര്യങ്ങൾ മനസിൽ ഇട്ടു വീണ്ടും വീണ്ടും ചിന്തിച്ചു.

വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
(തുടരും)

4.5/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!