Skip to content

വൈകി വന്ന വസന്തം – Part 17

vayki vanna vasantham

പിടി വിട്ടു വൈശാഖ് എന്നെ മാറ്റി നിർത്തി

“”നോക്കട്ടെ….അതും പറഞ്ഞു പോയ്‌ ഡോർ തുറന്നു

വൈശാഖിന്റെ അമ്മ

“”മാധവേട്ടനും സുജാതയും പോകാൻ നിൽക്കുന്നു നിങ്ങളെ ഒന്നു കാണണം എന്ന്””

“”വരുവാ അമ്മേ…””

“””ഗൗരി എന്തിയെ…?””

“”ഞാൻ ഇവിടെ ഉണ്ട് അമ്മേ””….എന്നും പറഞ്ഞു വൈശാഖന്റെ മറവിൽ നിന്നു മാറി നിന്നു

“”കഴിഞ്ഞോ മോളെ……””

“”കഴിഞ്ഞു ..””

“””എന്നാൽ രണ്ടാളും താഴേക്ക് വാ””

ഞാൻ അപ്പോൾ തന്നെ അമ്മയുടെ കൂടെ ഇറങ്ങി.

പുറകെ വൈശാഖ് വന്നു

ഹാളിൽ ഇരുന്ന ആളുടെ അടുത്തേക്ക് അമ്മ എന്നെ കൈപിടിച്ചു കൊണ്ടുപോയി തൊട്ടടുത്തു ഒരു സ്ത്രീയും ഉണ്ടായിരുന്നു

ഞാൻ രണ്ടുപേരെയും നോക്കി ചിരിച്ചു

ആ അമ്മ എന്നെ കൈപിടിച്ചു അടുത്തു ഇരുത്തി

“”അറിയുവോ മോള് ഞങ്ങളെ “”

ഞാൻ അമ്മയെ നോക്കി

ചിരിച്ചു കൊണ്ട് അമ്മ പറഞ്ഞു അച്ഛനും അമ്മയും തന്നെയാണ് .വാവയുടെ അമ്മമ്മയും അച്ഛച്ഛനും ആണ്

ആദ്യമായി ആണ് വൈശാഖിന്റെ ആദ്യ വിവാഹത്തിലെ ആരെയെങ്കിലും കാണുന്നത്.വീട്ടിൽ ഒരു ഫോട്ടോ പോലും ഇല്ല വന്നപ്പോഴേ ചുറ്റും കണ്ണോടിച്ചു നോക്കിയതാ.

അപ്പോഴേക്കും വൈശാഖ് ഇറങ്ങി വന്നു .

“”നാളെ പോയാൽ പോരെ?”””ആ അച്ഛനോട് വൈശാഖ് ചോദിച്ചു.

“”വേണ്ട മോനെ വീട്ടിൽ കിടന്നില്ലെങ്കിൽ എനിക്ക് ഉറക്കം വരില്ല .നിങ്ങള് കുട്ടികളും ആയി അങ്ങോട്ട് ഇറങ്ങു ഒരു ദിവസം””

“”വരാം അച്ഛാ അധികം ലീവ് ഇല്ല അതുകൊണ്ടു കഴിഞ്ഞിട്ട് അവധിക്ക് വരാം “”

“”അത് മതി ഓടി പോകാൻ ആയിട്ടു വരണ്ട.””

അച്ഛൻ എന്റെ നേരെ തിരിഞ്ഞു കൊണ്ട് പറഞ്ഞു “”ഞങ്ങൾ ഇറങ്ങട്ടെ മോളെ “”
സൗകര്യം ഉള്ളപോലെ എല്ലാവരും കൂടി വീട്ടിലേക്ക് വാ””

ഞാൻ ചിരിച്ചു കൊണ്ട് തലയാട്ടി.

“” നീ ഒരു വലിയ മനസിന്‌ ഉടമ ആണ് നിന്നോട് എനിക്ക് സ്നേഹമല്ല ആദരവ് തോന്നുന്നു””എത്ര വയസ് ആയി ഉണ്ണിക്ക്?””ആ അച്ഛൻ ചോദിച്ചു””

“”മൂന്നു ആകുന്നു””

“”വരട്ടെ മോളെ കാണാം””

“”ശരി””

അവർ യാത്ര പറഞ്ഞു ഇറങ്ങി.വൈശാഖ് അവർക്ക് പുറകെ പോയി.

ഞാൻ ഉണ്ണിയെ അവിടെ എല്ലാം നോക്കി കണ്ടില്ല

‘അമ്മ വന്നപ്പോൾ അമ്മയോട് ചോദിച്ചു .

‘അമ്മ എന്നെ കൈപിടിച്ചു മുറിയിൽ കൊണ്ടു പോയി രണ്ടു പേരും കൂടി കട്ടിലിൽ ഉള്ള ടോയ്‌സ് ഒക്കെ വാരി ഇട്ടു രണ്ടുപേരും കൂടി കളിക്കുന്നു.

ഞാൻ അവരുടെ അടുത്തു ചെന്നു ഇരുന്നു എന്നെ കണ്ടതും ഉണ്ണി തലതിരിച്ചു എന്നെ നോക്കി ചിരിച്ചു എന്നിട്ട് കയ്യിൽ ഇരുന്ന ഒന്നു രണ്ടു ടോയ്‌സ് എന്നെ ഏല്പിച്ചു അവൻ വേറെ എടുത്തു കളി തുടങ്ങി

ഞാൻ രണ്ടു പേരെയുംതാഴെ ഇറക്കി ടോയ്‌സ് ഒക്കെ അടുക്കി പെറുക്കി വച്ചു രണ്ടുപേരും ചെറുതായി ഒന്നു നനച്ചു തുടച്ചു വേറെ ഡ്രെസ്സ് ഇട്ടു കൊടുത്തു.

അവിടെ ഉള്ളവരോടൊക്കെ വർത്തമാനം പറഞ്ഞു കുറെ സമയം കളഞ്ഞു.

കുറേച്ചേ കുറേച്ചേ ആയി എല്ലാവരും പോയ്‌ കഴിഞ്ഞു

വൈകുന്നേരം ആയപ്പോൾ ഹോട്ടലിലേക്ക് പോകാൻ റെഡി അകാൻ പറഞ്ഞു വൈശാഖ് .

കുട്ടികളും ഞങ്ങളും മാത്രമേ പോയുള്ളൂ. അച്ഛനും അമ്മയും വീട്ടിൽ തന്നെ നിന്നു

ഹോട്ടലിൽ പോയി വൈശാഖിന്റെ കൂട്ടുകാരെയും സഹപ്രവർത്തകരെയും പരിചയപെട്ടു .

അവർ പാർട്ടി തുടങ്ങിയപ്പോൾ ഞങ്ങൾ തിരികെ പോന്നു .അവർക്ക് വേണ്ട അറേഞ്ചുമെന്റ്‌സ് എല്ലാം വൈശാഖ് ഒരുക്കിയിട്ടിട്ടുണ്ടായിരുന്നു.

വീട്ടിലെത്തി സാരി തലയിലെ കെട്ടും ഒക്കെ അഴിച്ചു മാറ്റി ഫ്രീ ആയി.

അമ്മ അടുക്കളയിൽ ചപ്പാത്തി ഉണ്ടാക്കുന്ന തിരക്കിൽ ആയിരുന്നു.കുട്ടികൾ മാത്രം പാർട്ടിക് പോയപ്പോൾ അവിടുന്നു ഫുഡ് കഴിച്ചു. അതു അമ്മ വിളിച്ചു ചോദിച്ചിരുന്നു.

ഞാനും അമ്മയുടെ കൂടെ കൂടി ഓരോന്നു ഓരോന്നായി പരത്തി പേപ്പറിൽ നിരത്തി അമ്മ അതൊക്കെ ചുട്ടു എടുത്തു

ഹാളിൽ വൈശാഖന്റെയും കുട്ടികളുടെയും ബഹളം കേൾക്കാം .വാവ വിളിക്കുന്നത് കേട്ട് അവനും വൈശാഖിനെ “‘അച്ഛേ അച്ഛേ”” എന്നു വിളിച്ചു തുടങ്ങിയിട്ടിയുണ്ട്.

ചപ്പാത്തി പരത്തി കഴിഞ്ഞപ്പോൾ അമ്മ കറി പാത്രത്തിലേക്ക് പകർത്താൻ പറഞ്ഞു.ഞാൻ സ്റ്റവിൽ ഇരുന്ന കറി പാത്രത്തിലേക്ക് പകർത്തി.മറ്റൊരു പാത്രത്തിൽ കഞ്ഞി ഇരിക്കുന്നത് കണ്ടു ഞാൻ ചോദിച്ചു “”ആർക്കാണ് അമ്മേ കഞ്ഞി””

“”അച്ഛനു രാത്രി കഞ്ഞി തന്നെ വേണം വേറെ ഒന്നും അച്ഛനു പറ്റില്ല”””

“””എന്നാൽ എല്ലാവർക്കും കഞ്ഞി എടുക്കാമായിരുന്നില്ലേ?”‘?

“”വസു വിനു കഞ്ഞി ഇഷ്ടമല്ല ,കഞ്ഞി കൊടുത്താൽ അവൻ ഇവിടെ ഇളക്കി മറിക്കും”‘

“‘”വസു!!””ഞങ്ങൾ അങ്ങനെ ആണ് അവനെ വിളിക്കുന്നത്.

“”അതുപോലെ ഉപ്പ്മാവ് കാണുന്നതും അവനു അലർജി ആണ്””

മോള് ഇതൊക്കെ ടേബിളിൽ വച്ചിട്ട് .അവരെ കഴിക്കാൻ വിളിക്ക്

ഞാൻ അതെല്ലാം എടുത്തു ടേബിളിൽ വച്ചു ഹാളിലേക്ക് ചെന്നു .അച്ഛനും വൈശാഖും ടീവി കാണുന്നു. ഉണ്ണി വൈശാഖിന്റെ നെഞ്ചിൽ കിടന്നു ഉറങ്ങുന്നു.വാവ താഴെ ഇരുന്നു എന്തൊക്കെയോ കുത്തി വരയ്ക്കുന്നു

“”കഴിക്കാൻ എടുത്തു വച്ചു വാ അച്ഛാ “”

വൈശാഖിന്റെ അടുത്തു ചെന്നു ഞാൻ പതുക്കെ മോനെ ആ നെഞ്ചിൽ നിന്നും എടുത്തു .

“”വാ കഴിക്കാൻ എടുത്തു വച്ചു””

“”മോൻ കഴിക്കാതെ ആണോ ഉറങ്ങിയതു ?””

സാരമില്ല അവൻ പാർട്ടിയിൽ നിന്നു കഴിച്ചിരുന്നു ഇന്നിപ്പോ അതു മതി നല്ല ഷീണം കാണും ഉറങ്ങിക്കോട്ടെ”””

വൈശാഖ് ഇരുന്നിടത്തു നിന്നു ഏഴുനേറ്റു.

“”മോനെ അവിടെ കിടത്തു കഴിച്ചിട്ട് പോകുമ്പോൾ എടുത്തു കൊണ്ട് പോകാം””വൈശാഖ് പറഞ്ഞു

ഞാൻ അവനെ സോഫയിൽ കിടത്തി രണ്ടു പില്ലോ എടുത്തു വച്ചു ചരിഞ്ഞു പോകാതിരിക്കാൻ

വാവയുടെ അടുത്തു ചെന്നു കൈപിടിച്ചു എഴുനേല്പിച്ചു .

അവൾ എന്നെ അത്ഭുതത്തോടെ നോക്കി “”വാ വാവയ്ക്ക് ഭക്ഷണം കഴിക്കണ്ടേ?””

“”എനിക്ക് വേണ്ട””

“”ആയോ അതു പറഞ്ഞാൽ പറ്റില്ല കുറച്ചു കഴിച്ചിട്ട് കിടക്കാം””

ഞാൻ അവളെയും പിടിച്ചു കൊണ്ട് ഡൈനിങ്ങ് ടേബിലിന്റെ അടുത്തേക്ക് പോയ്‌ .

അച്ഛനും വൈശാഖനും കഴിക്കാൻ ഇരുന്നു അമ്മ അച്ഛനു കഞ്ഞി പകർന്നു കൊടുത്തു. ഞാൻ ഒരു പ്ലേറ്റ് എടുത്തു അതിൽ ചപ്പാത്തി എടുത്തു വൈശാഖിന്റെ മുന്നിലേക്ക് നീക്കി വച്ചു.

മറ്റൊരു പ്ലേറ്റിൽ എടുത്തു കറി ഒഴിച്ചു മോളെ എടുത്തു ടേബിളിൽ ഇരുത്തി അവളുടെ അടുത്തു ഒരു കസേര വലിച്ചു ഇട്ടു ഇരുന്നു കുറേച്ചേ അവളുടെ വായിൽ വെച്ചു കൊടുത്തു.

രണ്ടു ചപ്പാത്തി കഴിച്ചു കഴിഞ്ഞു വൈശാഖ് ഞങ്ങളെ നോക്കി അപ്പോഴേക്കും വാവ കഴിച്ചു കഴിയാൻ ആയി

“”ഗൗരി കഴിക്കുന്നില്ലേ “?….

മോള് കഴിച്ചിട്ട് കഴിക്കാം

വൈശാഖ് രണ്ടു ചപ്പാത്തി കൂടി പ്ലേറ്റിലേക്ക് ഇട്ടു കറി ഒഴിച്ചു അപ്പോഴേക്കും ഞാൻ മോളെ വായ ബ്രഷ് ചെയ്തു കൈയും കാലും കഴുകി വന്നു .

“”വാവ പോയി ഉണ്ണിയുടെ അടുത്തിരിക്ക് അമ്മ ഇപ്പോൾ വരാം””

“”അവൾ തലയാട്ടി കൊണ്ടു തുള്ളിച്ചാടി പോയി””

ഞാൻ വന്നു കസേരയിൽ ഇരുന്നു മോൾക്ക് വാരി കൊടുത്ത പ്ലേറ്റ് എടുത്തു അതിലേക്ക് ചപ്പാത്തി എടുക്കാൻ കൈ നീട്ടിയപ്പോൾ വൈശാഖ് മുന്നിലിരുന്ന പ്ലേറ്റ് എന്റെ നേർക്ക് നീക്കി വച്ചു .
ഗ്ലാസ്സിലെ വെള്ളം കുടിച്ചു എഴുനേറ്റ് പോയി.

ഞാൻ ആ പ്ലേറ്റിലേക്ക് നോക്കി എടുത്തു വച്ച ചപ്പാത്തിയിൽ ഒന്നു കുറച്ചു പിച്ചി എടുത്തിട്ടുണ്ട്, അപ്പോൾ കഴിക്കാൻ എടുത്തതല്ല കഴിപ്പിക്കാൻ എടുത്തതാണ്.ഞാൻ തല തിരിച്ചു വൈശാഖ് പോയ ഇടത്തേക്ക് നോക്കി കൈ കഴുകി ഞാൻ കഴിക്കുന്നുണ്ടോ എന്നു നോക്കി നിൽക്കുവാ പുള്ളി

അവിടെ നിന്നുകൊണ്ട് എന്നെ നോക്കി ആംഗ്യം കാണിച്ചു, കഴിക്കാൻ ഞാൻ ആ പ്ലേറ്റിലേക്ക് കറി ഒഴിച്ചു കഴിക്കാൻ തുടങ്ങി .അപ്പോൾ വൈശാഖ് അവിടെ നിന്നും പോയി

കഴിച്ചിട്ട് പാത്രം എല്ലാം എടുത്തു കഴുകി വച്ചു.പാത്രം എല്ലാം ഒതുക്കി വച്ചു

“”പുറം പണിക്ക് ഒക്കെ ഒരു ആൾ വരും വെച്ച് ഉണ്ടാക്കൽ ഒക്കെ ഞാൻ തന്നെയാ ചെയ്യുന്നത് “” അമ്മ പറഞ്ഞു

“”മോൾക്ക് എത്ര ദിവസം ലീവു ഉണ്ട്?””

“”ഈ ആഴ്ച്ച കഴിഞ്ഞു പോയാൽ മതി അമ്മേ “”

“”അപ്പോഴേക്കും മോൾക്ക് ഇവിടൊക്കെ പരിചയമാകും “”

“”എം”‘

മോള് പോയി കിടന്നോ ബാക്കി ഒക്കെ രാവിലെ മതി

ഞാൻ അടുക്കളയിൽ നിന്നു വരുമ്പോൾ വൈശാഖ് ഗേറ്റും കതകും ഒക്കെ പൂട്ടി താക്കോൽ ഹാളിൽ ഉള്ള ഹോൾഡറിൽ തൂക്കി

“”കഴിഞ്ഞോ?””

“”എം””

സോഫയിൽ കിടന്ന ഉണ്ണിയെ എടുത്തു തോളിൽ ഇട്ടു .വാവയെ കൈപിടിച്ചു നടന്നു പതുക്കെ സ്റ്റെപ് കയറി

രണ്ടു സ്റ്റെപ് കയറിയിട്ട് തിരിഞ്ഞു എന്നെ നോക്കി പറഞ്ഞു “”കുറച്ചു വെള്ളം കൂടി എടുത്തോ”‘

ഞാൻ പോയി അടുക്കളയിൽ നിന്നു ഒരു ബോട്ടിൽ എടുത്തു അതിൽ വെള്ളം നിറച്ചു കൊണ്ടു വന്നു.

ഹാളിലെ ലൈറ്റ് ഓഫ്‌ ആക്കി മുകളിലേക്ക് കയറി പോയി.
ചെന്നപ്പോഴേക്കും മോനെ കിടത്തി വാവയെ അടുത്തു കിടന്നു ഉറക്കുന്നുണ്ട്

വെള്ളം ടേബിലിന്റെ പുറത്തു വച്ചിട്ട് ഞാൻ ബാത്റൂമിൽ പോയി

മുഖത്തെ മേക് അപ്പിന്റെ ബലൻസ് ഒക്കെ നന്നായ് സോപ്പിട്ട് കഴുകി ഫ്രഷ് ആയി വന്നു. കുട്ടികൾ രണ്ടും ഉറങ്ങി.

വൈശാഖ് കട്ടിലിൽ തലയിണ വച്ചു ചാരി ഇരുപ്പുണ്ട്.ഞാൻ തലമുടി ചീകി കെട്ടി വച്ചു.

പതുക്കെ ടേബിളിൽ ചാരി നിന്നു

“”വാടോ…..””

ഞാൻ കുട്ടികളുടെ അടുത്തു പോയി അവരുടെ കിടപ്പ് ഒക്കെ നേരെ ആക്കി പുതപ്പ് വലിച്ചു ദേഹത്തു ഇട്ടു കൊടുത്തു

തിരിഞ്ഞു പതുക്കെ വൈശാഖിന്റെ കട്ടിലിൽ കാൽക്കൽ വന്നിരുന്നു .

തൊട്ട് അടുത്തു കൈ വച്ചു വൈശാഖ് പറഞ്ഞു “”ഇവിടെ വന്നിരിക്ക്””

ഞാൻ കുറച്ചു കൂടി മുകളിലേക്ക് ഇരുന്നു.

“”ഗൗരി…..””

“”എം”” നീ എന്നാണ് എന്നെ ആദ്യമായി കാണുന്നത്?””

“”ഞാൻ അറിയില്ലേ എന്ന ഭാവത്തിൽ ഞാൻ വൈശാഖിന്റെ മുഖത്തേക്ക് നോക്കി “”

“”പറയെടോ””

“”അന്ന് ഹോസ്പിറ്റലിൽ വച്ചു””എന്താ?””

“”അതിനു മുൻപ് താൻ എന്നെ കണ്ടിട്ടില്ല ?””

“”ഇല്ല””

“”ഞാൻ തന്നെ ആദ്യമായി
കണ്ടത് എന്നു ആണെന്ന് അറിയാമോ?””

“”ഇല്ല””

“”വാ പറയാം “”

വൈശാഖ് ഒഴിഞ്ഞു തന്നു ഞാൻ കട്ടിലിന്റെ മറുവശത്ത്‌ കയറി വൈശാഖിന് ഒപ്പം ചാരി ഇരുന്നു.

വൈശാഖ് വലതു കൈ കൊണ്ട് എന്റെ ഇടതു കൈകോർത്തു പിടിച്ചു പറഞ്ഞു തുടങ്ങി

 

വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

(തുടരും)

4.9/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!