ആദ്യം ജോലി കിട്ടി പോസ്റ്റിങ് സിറ്റിയിൽ ആയിരുന്നില്ല റൂറൽ ഏരിയയിൽ ആയിരുന്നു.വീട് പണി നടക്കുന്ന സമയം ആയതിനാൽ ഒരു പാട് കാര്യങ്ങൾ ചിന്തിച്ചു കൂട്ടി കൊണ്ട് ഉള്ള യാത്ര ആയിരുന്നു.എന്നും കാണുന്ന കാഴ്‍ചകൾ ആണെങ്കിലും വെറുതെ കാഴ്ചകൾ കണ്ടിരുന്നു.
ഓരോ സ്റ്റോപ്പിലും ആൾക്കാർ ഇറങ്ങുന്നു കയറുന്നു.
ഒന്നു രണ്ടു ദിവസം ആയി ഒരു സ്റ്റോപ്പിൽ നിന്നും ഒരു പെണ്കുട്ടി കയറുന്നുണ്ട്.എന്തോ അവൾക്ക് ഒരു പ്രത്യേകതപോലെ.
അവളുടെ സ്റ്റോപ് എത്തിയപ്പോൾ വെറുതെ നോക്കി അവൾ ഉണ്ടോ എന്നു
“”ഉണ്ട് “”
ബസിൽ കയറി അവൾ ആകെ ഒന്നു നോക്കി സീറ്റ് ഉണ്ടോ എന്ന്.
ലേഡീസിന്റെ സീറ്റ് ഒന്നും ഒഴിവ് ഉണ്ടായിരുന്നില്ല ,പുറകിൽ സീറ്റ് ഒഴിവ് ഉണ്ടായിരുന്നു.അവൾ പുറകിലേക്ക് തിരിഞ്ഞു നോക്കി. എന്റെ തൊട്ട് നേരെ ഉള്ള സീറ്റിലെ ഒരു വലിയപ്പന്റെ സീറ്റിൽ വന്നിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ തന്നെ അവർ തമ്മിൽ വർത്തമാനം പറഞ്ഞു ചിരിക്കുന്നത് കണ്ടു.
പതിവ് പോലെ അവളുടെ സ്റ്റോപ്പിൽ ഇറങ്ങാൻ നേരം അവൾ തിരിഞ്ഞു അദ്ദേഹത്തോട് യാത്ര പറഞ്ഞു ഇറങ്ങി.
അവൾ നടക്കുന്ന വഴിനോക്കി ഇരുന്നു വണ്ടി ഓടി തുടങ്ങുന്നത് വരെ.
പിന്നീട് ഉള്ള ദിവസങ്ങളിൽ അവൾ മുന്നിൽ ആണ് അവൾ ഇരുന്നത്.
രണ്ടു ദിവസം കഴിഞ്ഞ ഒരു യാത്രയിൽ അന്ന് അവളുടെ കൂടെ ഇരുന്നു യാത്ര ചെയ്ത വല്യച്ഛൻ ബസിലെ ഒരു സീറ്റിലെ ഇരിക്കുന്നത് കണ്ടു .ഞാൻ അദ്ദേഹത്തിന്റെ അടുത്തു ചെന്നു ഇരുന്നു .
ഓരോരോ കാര്യങ്ങൾ പറയുന്ന കൂട്ടത്തിൽ അദ്ദേഹത്തിന്റെ വിശേഷങ്ങൾ പറഞ്ഞു.വയസാപ്പോൾ വലിയപ്പനും ഭാര്യയും മാത്രം മക്കളൊക്കെ നല്ല രീതിയിൽ വലിയ വീടുകളിൽ താമസിക്കുന്നു.
“”മോനേ മാസം മാസം ഉള്ള ചിലവ് കാശു മക്കൾ തരും അതു വാങ്ങാൻ ചെല്ലുമ്പോൾ മരുമക്കൾ ഭിക്ഷ തരുന്നത് പോലെയാണ് തരുന്നത്””ആ വല്യച്ഛൻ പറഞ്ഞു.
ഞാൻ അദ്ദേഹത്തെ സമാധാനിപ്പിച്ചു
കുറച്ചു കഴിഞ്ഞു അവളുടെ സ്റ്റോപ് എത്തിയപ്പോൾ ഞാൻ കയറുന്ന ആൾക്കാരെ ശ്രദ്ധിച്ചു .അവൾ കയറി ഞങ്ങൾ ഇരുന്ന സീറ്റിനു മുന്നിൽ ഒഴിവു ഉണ്ടായിരുന്നു
എന്റെ അടുത്തിരുന്ന വല്യച്ഛനെ നോക്കി ചിരിച്ചു കൊണ്ട് അവൾ നമുക്ക് മുന്നിൽ വന്നിരുന്നു തിരിഞ്ഞു വല്യച്ഛനോട് ചോദിച്ചു “”എന്തുണ്ട് അച്ഛാ വിശേഷം?””
“”സുഖം ആയി ഇരിക്കുന്നു മോളെ””
“”മക്കൾ വിളിച്ചോ?””
“”വിളിച് മോളെ ,ഇനി ഇങ്ങനെ പോട്ടെ മോള് പറഞ്ഞതു പോലെ അവർക്ക് വേണം എങ്കിൾ അവര് വരട്ടെ”” ഇപ്പോൾ സന്തോഷം എനിക്കും അവൾക്കും ഒന്നുമില്ലെങ്കിലും ചിലവ് കാശു അയച്ചിട്ടുണ്ട് എന്നുഎങ്കിലും വിളിച്ചു പറയുമല്ലോ
“”അതാ അച്ഛാ നല്ലതു അച്ഛൻ വിഷമിക്കണ്ട””
“മോൾക്ക് ക്ലാസ് കഴിയാറായോ ?””
“”ഇനി കഷ്ടി ഒരു മാസം കൂടി””
“”നല്ലപോലെ പഠിക്കണേ””
“”എം””
“”അച്ഛൻ ഇന്ന് എങ്ങോട്ട് പോകുവാ “”
“”കുറച്ച് എണ്ണയും കുഴമ്പും വാങ്ങണം അതിനു കോട്ടയ്ക്കൽ വരെ പോകുവാ””
“”ശരി അച്ഛാ””
അവൾ തിരിഞ്ഞു ഇരുന്നു.
കുറച്ചു കഴിഞ്ഞു അവളുടെ സ്റ്റോപ്പിൽ അവൾ ഇറങ്ങി
അവൾ ഇറങ്ങി പോയപ്പോൾ ആ വല്യച്ഛൻ എന്നോട് പറഞ്ഞു “”സാധാരണ പെണ്ണ് കുട്ടികൾ എല്ലാവരെയും അമ്മേ എന്നു വിളിക്കും എന്നാൽ അച്ഛാ എന്നു വിളിക്കുന്നത് അപൂർവമാണ്. പക്ഷെ ആ മോള് ഇല്ലേ അവൾ എല്ലാവരെയും “അച്ഛാ”
എന്നാണ് വിളിക്കുന്നത്””
നമ്മളെ കുട്ടികൾ ആരായാലും അച്ഛാന്നും അമ്മേ എന്നും വിളിക്കുന്നത് ഒരു സുഖമാണ്.അദ്ദേഹം പറഞ്ഞു””
“””ഇത് പോലൊരു യാത്രയിൽ വച്ചു കണ്ടതാ ആ മോളെ അവളാണ് പറഞ്ഞതു കാശു മേടിക്കാൻ അങ്ങോട്ട് പോകണ്ട എന്നു. ഒരുമാസം ചെല്ലാതെ നിൽക്കുമ്പോ അച്ഛനും അമ്മയ്ക്ക് എന്തു പറ്റി എന്നു മക്കൾ തിരക്കുന്നുണ്ടോ എന്നു നോക്കാംഎന്നു””
“”എന്നിട്ട് കാശു മേടിക്കാൻ പോയില്ലേ?””
“”ഇല്ല കഴിഞ്ഞ മാസം പോയില്ല?””
“”എന്നിട്ട് എന്തായി””
“”അവർ വിളിച്ചു ചോദിച്ചു അച്ഛനും അമ്മയും ഒക്കെ ഉണ്ടൊന്നു എന്ത് പറ്റി അന്നൊക്കെ””ഒന്നര വർഷത്തിന് ശേഷം എന്റെ മക്കൾ വിളിച്ചു””ഇപ്പോൾ അച്ചനും അമ്മയ്ക്കും ഉള്ളതു ഞങ്ങളുടെ പേരിൽ വരും.അതുകൊണ്ടു എല്ലാ മാസവും മക്കൾ വിളിക്കും.”””
“”കൊച്ചു മക്കളെ കാണാൻ തോന്നുമ്പോൾ പോയി കാണും അതല്ലേ മോനെ നല്ലതു””
“”എം””
അപ്പോൾ അവളെ കുറിച്ചു മനസിൽ ഉണ്ടായ ചിത്രത്തിന് മിഴിവ് കൂടി വന്നതായി എനിക്ക് തോന്നി.മനസിൽ തന്നെ ചിതയിൽ അടങ്ങാനുള്ള ചിത്രമാണു എന്നു ഓർമ പുതുക്കുന്നുണ്ടായിരുന്നു.
പിന്നീട് എല്ലാ ദിവസങ്ങളിലും അവളെ കാണാറുണ്ടായിരുന്നു .ഒരിക്കൽ പോലും മിണ്ടിയില്ല.അവൾ എന്നെ കണ്ടോ എന്നു പോലും അറിയില്ലായിരുന്നു.
രാവിലെ എഴുനേറ്റ് റെഡി ആയാൽ അവൾ കയറുന്ന സ്റ്റോപ് വരെ ഉള്ള ഒരു ആകാംഷ.ആരും അറിയാതെ സ്വകാര്യമായി മനസിൽ സൂക്ഷിക്കുമ്പോൾ ഉണ്ടാകുന്ന ഒരു നിർവൃതി അതൊക്കെ ഞാൻ അനുഭവിക്കുന്നുണ്ടായിരുന്നു.
അങ്ങനെ ഇരിക്കുമ്പോൾ പെട്ടന്ന് ഒരു നാൾ മുതൽ അവളെ നഷ്ട്ടപ്പെട്ടു തുടങ്ങി.ഒരു നോക്ക് കാണുക മാത്രം ഉണ്ടായിരുന്ന ആ നഷ്ടം എനിക്ക് വളരെ വിലപ്പെട്ടത് ആയി തോന്നി.എന്റെ ദിവസങ്ങളെ പോലും അതു ബാധിച്ചു.
ആ ഇടവേള നീണ്ടു പോയ് ,ആ നഷ്ടം ഒരു നെരിപ്പോട് പോലെ ഞാൻ ഊതി കത്തിച്ചു കൊണ്ടിരുന്നു.
പിന്നീട് ഉള്ള നാൾ മുഴുവൻ ഞാൻ പോകുന്നിടത്തു എല്ലാം അവളെ തേടി നടന്നു
കണ്ടു കിട്ടിയില്ല
മറ്റൊരു രീതിയിൽ എന്നിലേക്ക് കടന്നു വന്നിട്ടും ഞാൻ അറിഞ്ഞില്ല…. “”തേടി നടന്നത് എന്താണോ അതു അരികിൽ ഉണ്ടെന്നു.”””
പക്ഷെ കാലം അവളെ എന്റെ മുന്നിൽ എത്തിച്ചു ഒരു ആശുപത്രി വരാന്തയിൽ വച്ചു. വിശ്വസിക്കാൻ ആയില്ല.എന്നാലും മനസിലെ ചിന്തകൾക്ക് കടിഞ്ഞാൻ ഇട്ട് .പിടിച്ചു നിന്നു അവളൊരു കുടുംബിനി ആണല്ലോ എന്ന അറിവ്.
വേദനിച്ചു ഒരുപാട്, സ്വയം ആശ്വാസം കണ്ടെത്തി ..
പിന്നീട് ഉള്ള കൂടി കാഴ്ചയിൽ ഞാൻ അറിഞ്ഞു എന്റെ ജീവിതത്തിലേക്ക് കടന്നു വരാൻ അനുവാദം കാത്തു നിൽക്കുന്ന അവളെ
അപ്പോൾ തീരുമാനിച്ചു കൂടെ കൂട്ടണം,അതിലും നല്ലൊരു കൂട്ടു വേറെ വേണ്ട. ഭാഗ്യവും ഈശ്വരൻമാരും കൂടെ നിന്നപ്പോൾ ഞാനവളെ സ്വന്തമാക്കി.ഇന്നു ഇപ്പോൾ അവളുടെ കൈപിടിച്ചു ഞാൻ എന്റെ ജീവിതം അവളോട് പറയുന്നു……… അതും പറഞ്ഞു വൈശാഖ് എന്റെ മുഖത്തേക്ക് തിരിഞ്ഞു നോക്കി.
“”!!എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല എന്റെ ജീവിതത്തിലെ ചില നിമിഷങ്ങൾ മറ്റൊരാൾക്ക് പ്രിയപ്പെട്ടതായിരുന്നു.ഞാനറിയാതെ ഞാൻ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു.””!!
“”ഗൗരി…..””
“”എം””
“”ഇങ്ങോട്ട് നോക്ക്””അതും പറഞ്ഞു വൈശാഖ് എന്റെ മുഖം പിടിച്ചു ഉയർത്തി ആ കൈകൾക്കുള്ളിൽ എടുത്തു
“”ഒരിക്കലും സ്വന്തം ആകുമെന്ന് പ്രതീക്ഷിച്ചില്ല ,ആർഹിച്ചതിലും കൂടുതൽ ആണോ എന്ന് മാത്രമേ ഇപ്പോൾ ഒരു സംശയം ഉള്ളു.ഇനി എന്നും കൂടെ ഉണ്ടാകില്ലേ”””
“”ഉണ്ടാകും””
“”നമ്മുടെ മക്കളും നമ്മളും””
“”എം”” വൈശാഖ് എന്റെ നെറ്റിയിൽ ഉമ്മ വച്ചു””
“”എന്റെ ഒരു ആഗ്രഹം പറയട്ടെ””വൈശാഖ് ചോദിച്ചു
“”എം””
“”ഞാൻ തന്റെ മടിയിൽ കുറച്ചു നേരം കിടന്നോട്ടെ””
“”ഞാൻ അത്ഭുതത്തോടെ വൈശാഖിനെ നോക്കി എന്നിട്ട് തലയാട്ടി””
വൈശാഖ് എന്റെ മടിയിൽ തല വച്ചു കിടന്നു .എന്റെ ഇടതു കൈ വൈശാഖിന്റെ വലതു കൈകോർത്തു പിടിച്ചു വയറിനു മുകളിൽ വച്ചു
ഞാൻ പതുക്കെ വൈശാഖിന്റെ മുടി ഇഴകളെ ചിക്കി ചികഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോൾ ഷീണം കാരണം എനിക്ക് ഉറക്കം വന്നു തുടങ്ങി .
വൈശാഖ് പതുക്കെ എഴുനേറ്റ് എന്നോട് കിടന്നോളാൻ പറഞ്ഞു
പതുക്കെ താഴേക്ക് മാറി ഞാൻ പില്ലോ വച്ചു ഞാൻ കിടന്നു.ലൈറ് ഓഫ് ചെയ്ത് വൈശാകും കിടന്നു.ഒരു കൈകൊണ്ട് വൈശാഖ് എന്നെ ചുറ്റി പിടിച്ചു .ആ നെഞ്ചിൽ മുഖം ചേർത്തു ഞാൻ മയക്കത്തിലേക്ക് വീണു.
രണ്ടു ദിവസം അത്യാവശ്യം ബന്ധു വീട്ടിലൊക്കെ പോയി. പിന്നെ വീട്ടിലേക്ക് പോയ്ഞങ്ങളെ പ്രതീക്ഷിച്ചു അച്ഛനും അമ്മയും മണിയമ്മയും ഒക്കെ വരാന്തയിൽ തന്നെ ഉണ്ടായിരുന്നു.
അച്ഛമ്മ ഓടി വന്നു ഒരു കൈയിൽ വാവയെയും ഒരു കയ്യിൽ ഉണ്ണിയേയും എടുത്തു കൊണ്ട് അകത്തേക്ക് പോയി.
ഞാൻ വൈശാഖിന്റെ കൈപിടിച്ചു പൂത്തോട്ടത്തിൽ ഗംഗയുടെ അടുത്തേക്ക് ചെന്നു. അവൾക്ക് വൈശാഖിനെ കാണിച്ചു കൊടുത്തു.വൈശാഖ് എന്നെ ചേർത്തു പിടിച്ചു പറഞ്ഞു അവനു ഒരു കുറവും ഇല്ലാതെ വളരും നമ്മുടെ മകൻ ആയിട്ട്.
അച്ഛനും അമ്മയും കൂടി സൽക്കരിച്ചു തിരിച്ചു പോയപ്പോൾ രാത്രി ആയി . വാവ എന്റെ മടിയിലും ഉണ്ണി വൈശാഖിന്റെ മടിയിലും അവനെ മാറ്റി ഇരുത്താൻ വൈശാഖ് സമ്മതിച്ചില്ല അവനും സ്റ്റിയറിങ് പിടിക്കാൻ വേണ്ടി കരഞ്ഞു അവിടെ ഇരുന്നു.പിന്നെ രണ്ടിനെയും സീറ്റ് ബെൽറ്റ് ഇട്ടു മുറുക്കി അതിൽ ഇരുത്തി
പിറ്റേന്ന് മുതൽ വൈശാഖ് ജോലീക്ക് പോയി തുടങ്ങി എനിക്ക് പിന്നെയും രണ്ടു ദിവസം കഴിഞ്ഞ്പോയൽ മതിയാരുന്നു
വാവയും സ്കൂളിൽ പോയി തുടങ്ങി അവളുടെ ടിഫിൻ ബാഗും തൂക്കി അച്ഛന്റെ ഒപ്പം ഉണ്ണിയും റോഡ് വരെ പോകും വാവയെ ബസ് കയറ്റി വിടാൻ.
തൽക്കാലം അമ്മയോട് രാവിലെ അടുക്കളയിൽ കയറേണ്ട എന്നു പറഞ്ഞു.നേരം പുലർന്നിട്ട് വന്നാൽ മതിയെന്ന് പറഞ്ഞു.അതുവരെ ഉള്ളതു ഞാൻ റെഡി ആക്കി വയ്ക്കും.രണ്ടു ദിവസം കൊണ്ട് ഒരു മാതിരി രീതിയൊക്കെ മനസിലാക്കി.വൈകിട്ട് അച്ഛനുള്ള കഞ്ഞി അമ്മയ്ക്ക് തന്നെ ഡ്യൂട്ടി കൊടുത്തു.ഉണ്ണിയെ പ്ലെ ക്ലാസ്സിൽ ആക്കുന്ന കാര്യം പറഞ്ഞപ്പോൾ വൈശാഖിന്റെഅച്ഛൻ കുറച്ചുകൂടി കഴിഞ്ഞു മതി എന്നു പറഞ്ഞു.
രണ്ടു ദിവസം കൊണ്ട് അമ്മ കുറെ പഴയ കാര്യങ്ങൾ ഒക്കെ പറഞ്ഞു.അതിൽ നിന്നും മനസിലായി അച്ഛന്റെ സുഹൃത്ത് ആയിരുന്നു വാവയുടെ അമ്മയുടെ അച്ഛൻ.അങ്ങനെ ആണ് ആ ആലോചന വന്നത്.
വൈശാഖിന് 27 വയസുള്ളപ്പോൾ ആയിരുന്നു വിവാഹം.അന്ന് ജോലി ഇല്ല ഇവിടെ ആയിരുന്നില്ല താമസിച്ചിരുന്നത്.പഴയ തറവാട്ട് വീട്ടിൽ ആയിരുന്നു.വൈശാഖിന് ജോലി കിട്ടിയപ്പോൾ വീട് വച്ചു ഇങ്ങോട്ട് മാറിയതാണ്.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ എന്റെ ലീവു തീർന്നു.ഞാനും പോകാൻ റെഡി ആയി. അടുക്കളയിലെ പണി ഒക്കെ ഒതുക്കി ഞാൻ കുളിക്കാൻ പോകാൻ വന്നപ്പോൾ വൈശാഖ് കഴിക്കാൻ വന്നു.
വൈശാഖിന് കഴിക്കാൻ ഉള്ളതു എടുത്തു കൊടുത്തിട്ട് ഞാൻ കുളിച്ചു വേഷം മാറി താഴേക്ക് വന്നു എല്ലാവരുടെയും ടിഫിൻ ബോക്സ് മേശപ്പുറത്തു കൊണ്ടു വച്ചു.
വാവയ്ക്ക് ഭക്ഷണം വാരി കൊടുത്തു ഞാനും കഴിച്ചു അവളെ ഒരുക്കി നിർത്തിയിട്ടു ഉണ്ണി കുട്ടന് ഒരുമ്മയും കൊടുത്തു ഞങ്ങൾ ഇറങ്ങി
ബാങ്കിന്റെ മുറ്റത്തു എന്നെ വിട്ടിട്ടു വൈശാഖ് യാത്ര പറഞ്ഞ് പോയി
ഞാൻ ബാങ്കിലേക്ക് കയറിപ്പോയി
ജോലി ചെയ്തുകൊണ്ടിരിക്കുന്ന ഇടം ആണെങ്കിലും എനിക്ക് അവിടൊക്കെ പുതിയ ഒരു അന്തരീക്ഷം പോലെ തോന്നി.
പരിചയമില്ലാത്തവരെ പോലെ എല്ലാവരും സൂക്ഷിച്ചു നോക്കുന്നു. ഞാൻ പതുക്കെ നടന്നു എന്റെ സീറ്റിൽ പോയി ഇരുന്നു.
തൊട്ടപ്പുറത്ത് സൂസമ്മയും ആദ്യം കാണുന്നപോലെ എന്നെ സൂക്ഷിച്ചു നോക്കുന്നു
വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
(തുടരും)
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission