“”എന്നതാ സൂസമ്മോ ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്?”””
“”നിന്റെ സൗന്ദര്യം കണ്ടു നോക്കിയതാ “”
“”രാവിലെ തമാശിക്കല്ലേ”””
“”സത്യം ആടി ,നിനക്ക് നല്ല മാറ്റം ഉണ്ട് .നീയൊരു സുന്ദരി ആയിട്ടുണ്ട്””
“”ഓ..!!!!””അതിനു ഇത്രയും എസ്പ്രെഷന്റെ ആവിശ്യം ഇല്ല ഇതു ഇത്തിരി കൂടുതൽ ആണ്””
“”ആണോ ഇനി മുതൽ കുറച്ചു ഇടാം കെട്ടോ””
“”ഒ!!!””
ഞാൻ എന്റെ ജോലിയിലേക്ക് തിരിഞ്ഞു.
കുറച്ചു കഴിഞ്ഞു സൂസമ്മ സീറ്റിൽ നിന്ന് ഏഴുനേറ്റു എന്റെ അടുത്തുകൂടി കടന്നു പോയി. കുറച് കഴിഞ്ഞു മടങ്ങി വന്നു അപ്പോൾ എന്റെ അടുത്തു വന്നു സൂസമ്മ “”എന്തിനാടി തനിച്ചു ഇരുന്നു ചിരിക്കുന്നത്.”””
“”ഞാനോ?””
“”പിന്നല്ലാതെ ഞാനോ””?
“”ദേ സൂസമ്മോ പോയേ…രാവിലെ വേറെ പണി ഒന്നും ഇല്ലേ ? എന്നെ വായ് നോക്കി ഇരിക്കുവാണോ?””അതും പറഞ്ഞു ഞാൻ വെറുതെ പേപ്പർ വെയിറ്റ് എടുത്തു എറിഞ്ഞു കാണിച്ചു.
ശരിക്കും ഞാൻ ചിരിക്കുന്നുണ്ടോ ,ഞാൻ പതുക്കെ ഇടതു കൈകൊണ്ടു കവിൾ തടവി നോക്കി ശരിയാണ് ചിരിച്ചത് പോലെ കവിൾ ഇരിക്കുന്നു .കുറച്ചു ഗൗരവത്തിൽ ഇരുന്നു നോക്കി എന്നിട്ടും വീണ്ടും പഴയപടി ആയി.സൂസമ്മ ഇതൊക്കെ കണ്ടു എന്നെ നോക്കി ഒരു ആക്കിയ ചിരി ചിരിച്ചു.
ഉച്ചക്ക് കഴിക്കാൻ ഇരുന്നപ്പോൾ സൂസമ്മ ചോദിച്ചു
“””എന്തൊക്കെ ഉണ്ട് അവിടെ വിശേഷം?””
“”കുഴപ്പമില്ല “”
“”ഉണ്ണി എങ്ങനെ വഴക്ക് ഉണ്ടാക്കാതെ നിൽക്കുമോ?””
“”ഞാൻ കുറച്ചു മുൻപ് വിളിച്ചു അച്ഛനും മോനും കൂടി ചെടി നടുവൊ കൃഷി ചെയ്യുവോ ഒക്കെ ചെയ്യുന്നു എന്ന് അമ്മ പറഞ്ഞു അവനു വഴക്ക് ഒന്നും ഇല്ല. അവനും പെട്ടന്ന് അമ്മയോടും അച്ഛനോടും ഇണങ്ങി””
“”വൈശാഖൻ?””
“”അതും ഇപ്പോൾ കുഴപ്പമില്ല പാവമാണ്.ഒരു ഫ്ലാഷ് ബാക്ക് കൂടി ഉണ്ട് കെട്ടോ നമ്മൾ അറിയാത്ത”””
“”അതെന്താ?””
“”ഞാൻ സൂസമ്മയോട് വൈശാഖ് പറഞ്ഞതൊക്കെ പറഞ്ഞു കേൾപ്പിച്ചു”””
“”ഓ അപ്പോൾ അന്ന് നീ വീട്ടിലേക്ക് വന്നത് കൊണ്ടു എല്ലാം നേരെ ആയി ഇല്ലേ”?
“എം ഇല്ലെങ്കിൽ വൈശാഖ് ഞാൻ വിവാഹം കഴിഞ്ഞതു ആണെന്ന് വിശ്വസിച്ചേനെ””
പറഞ്ഞു കൊണ്ടിരുന്നപ്പോൾ ഫോൺ റിങ് ചെയ്തു ഡിസ്പ്ലയിൽ വൈശാഖിന്റെ മുഖം തെളിഞ്ഞു.സൂസമ്മ കഴിച്ചു എഴുനേറ്റ്,എന്നിട്ട് എന്നോട് പറഞ്ഞു
“‘പെട്ടന്ന് വന്നേക്കണം “”‘
ഞാൻ തലയാട്ടി
ഞാൻ ഫോൺ അറ്റൻഡ് ചെയ്തു
“”ഗൗരി”….
“”എന്തോ””….
“”നീ കഴിച്ചോ””….
“”കഴിച്ചു കഴിഞ്ഞു കൈ കഴുകിയില്ല”
“”വൈശാഖ് കഴിച്ചില്ലേ?””
“”ഞാൻ കഴിച്ചു കഴിഞ്ഞിട്ട് അര മണിക്കൂർ ആയി.നിന്റെ ലഞ്ച് ടൈം നോക്കി വിളിച്ചതാ””
“”ഇന്നത്തെ ഫുഡിന് എന്താ പോരായിമ””
“”പോരായിമ ഒന്നുമില്ല പുതിയ രുചി ഇഷ്ട്ടപ്പെട്ടു””
“”ഫുഡിനോട് വാശി കാണിക്കരുത് കെട്ടോ അത്യാവശ്യത്തിനു എന്ത് ഫുഡ് കിട്ടിയാലും കഴിക്കണം””
“”ഏയ് അങ്ങനെ വാശി ഒന്നും ഇല്ല””
“”പിന്നെ എന്താ കഞ്ഞി കുടിക്കാത്തത്””
“”ഓ! അതോ ഞാൻ കഞ്ഞി കുടിച്ചാൽ പിന്നെ എന്നും അമ്മ അച്ഛനെപ്പോലെ എന്നെയും കഞ്ഞി കുടിപ്പിക്കും”””
“”എം എം എന്താ വിളിച്ചത്?”
“”ചുമ്മ വിളിച്ചതാ “”
“”എങ്കിൽ ഞാൻ പോട്ടെ സൂസമ്മ ഇപ്പൊ തന്നെ ചെല്ലണം എന്നു പറഞ്ഞിട്ട് പോയിരിക്കുവാ””
“”എം ശരി എന്നാൽ പൊയ്ക്കോ””
ഞാൻ ഫോൺ വെച്ച് കൈകഴുകി സീറ്റിലേക്ക് പോയി.
വൈകുന്നേരം വൈശാഖ് കൂട്ടി കൊണ്ടു പോകാൻ വന്നു
സാധാരണ ഇറങ്ങുന്നതിലും വൈകി ആണ് ഇറങ്ങിയത്. വൈശാഖ് വരുന്ന സമയം നോക്കി ഇറങ്ങി
വണ്ടിയിൽ കയറി കുറച്ചു മുന്നോട്ട് പോയപ്പോൾ എന്തെങ്കിലും വാങ്ങാൻ ഉണ്ടോ എന്ന് തിരക്കി വൈശാഖ്
എനിക്ക് ഒന്നും വാങ്ങാൻ ഉണ്ടായിരുന്നില്ല .എന്നിട്ടും വൈശാഖ് ഒരു സൂപ്പർ മാർക്കറ്റിൽ വണ്ടി നിർത്തി .
അതിന്റെ ഉള്ളിൽ ഓരോന്നു നോക്കി നടന്നു.കുട്ടികൾക്ക് കഴിക്കാൻ കുക്കിസും കുറച്ചു അത്യാവശ്യ സാധനങ്ങളും വാങ്ങി.
“”ചായ കുടിക്കുന്നോ?””അടുത്തു കോഫി ഷോപ് ഉണ്ട്””
“”വേണ്ട വീട്ടിൽ പോയി കുടിക്കാം””
“”എന്നാൽ പോകാം””
“”പോകാം””
ബില്ല് പേ ചെയ്തു ഞങ്ങളിറങ്ങി
“”തനിക്ക് ഇഷ്ട്ടമുള്ള ഫുഡ് എന്താ”?”വൈശാഖ് ചോദിച്ചു
“”അങ്ങനെ പ്രത്യേകിച്ചു ഇഷ്ട്ടം ഒന്നുമില്ല ,വിശപ്പിനു എല്ലാ കഴിക്കും””
ഇഷ്ട്ടമുള്ള കാര്യങ്ങൾ എന്തൊക്കെയാ ? എന്തൊക്കെയാ ആഗ്രഹങ്ങൾ””?
അങ്ങനെ ഓരോന്നു ചോദിച്ചും പറഞ്ഞും വീട് എത്തി
ഞങ്ങൾ ചെല്ലുമ്പോൾ നാലു പേരും മുറ്റത്തു ഉണ്ട്
വാവ ബുക്കിൽ കളർ ചെയുന്നു അതു കണ്ടു ഉണ്ണിയും പഴയ ഒരു ബുക്കിൽ കളർ ചെയ്യുന്നു.അമ്മ അവനു കാണിച്ചു കൊടുക്കുന്നുണ്ട് എങ്ങനെ ചെയ്യണം എന്ന്.അച്ഛൻ ചെടി നനയ്ക്കുന്നു.
കാറിൽ നിന്നു ഇറങ്ങി ഞാൻ കുട്ടികളുടെ അടുത്തു ചെന്നിരുന്നു.വാവ നന്നായ് കളർ ചെയ്‌ന്നുണ്ട്. ഉണ്ണി വെറുതെ കുത്തിവരയ്ക്കുന്നു.
“”മോളെ ഉണ്ണിയെ എഴുതിനിരുത്തിയതാണോ?””
“”ഇല്ലമ്മേ””
“”എന്നാൽ ഇവനെ നമുക്ക് ഇരുത്താം ഇല്ലെങ്കിൽ വാവ കൈപിടിച്ചു എഴുതിപ്പിക്കും””
“”എഴുതിക്കാം അമ്മേ ഞാൻ അച്ഛനെ വിളിച്ചു പറയട്ടെ അവിടുത്തെ അമ്പലത്തിൽ എഴുതിപ്പിക്കാം””
“”ചോദിക്ക് ആ ചടങ്ങു കഴിഞ്ഞാൽ പിന്നെ ഇവരുടെ പുറകെ നോക്കി നടക്കണ്ടല്ലോ””
“”ശരി അമ്മേ””
“”പോയ് തുണി ഒക്കെ മാറി വാ ചായ ഫ്ലാസ്കിൽഎടുത്തു വച്ചിട്ടുണ്ട്””.
“”ശരി അമ്മേ അതും പറഞ്ഞു കൈയിൽ ഇരുന്ന പാക്കറ്റും കൊണ്ടു അകത്തേക്ക് പോയി.
പാക്കറ്റ് അടുക്കളയിൽ വച്ചു.ഞാൻ മുകളിലേക്ക് പോയി.അകത്തു ബാത്റൂമിൽ വെള്ളം വീഴുന്ന ശബ്ദം കേട്ടു.വൈശാഖ് കുളിക്കാൻ തുടങ്ങി എന്നു മനസിലായി.
മുടിയിലെ പിൻ എല്ലാം അഴിച്ചു മുടി ചീകി മുകളിൽ കെട്ടി വച്ചു. അലമാരയിൽ നിന്നു കുളിച്ചു മാറാൻ ഉള്ള ഒരു ജോഡി ഡ്രസ് എടുത്തു കട്ടിലിൽ വച്ചു.
കുറച്ചു കഴിഞ്ഞു വൈശാഖ് പുറത്തു വന്നു.മുണ്ടു മാത്രം ആണ് വേഷം,നെഞ്ചിലെ രോമങ്ങൾ നനഞ്ഞു ഒട്ടി ഒരു ചിത്രത്തിന്റെ പോലെ തോന്നിച്ചു .ഞാൻ ഡ്രസ് കയ്യിൽ എടുത്തു ബാത് റൂമിലേക്ക് നടന്നു
നടന്നുപോയ എന്റെ കയ്യിൽ പിടിച്ചു നിർത്തി വൈശാഖ്.ഞാൻ തിരിഞ്ഞു നോക്കി ചോദിച്ചു “”എന്താ?””
“”അപ്പോഴേക്കും വൈശാഖ് കൈ വലിച്ചു എന്നെ നെഞ്ചോടു ചേർത്തു കെട്ടിപിടിച്ചു .ഒരു നിമിഷത്തിനു ശേഷം ഞാൻ കുതറി മാറി.അപ്പോഴേക്കും വൈശാഖിന്റെ ദേഹത്തെ വെള്ളം മുഴുവൻ എന്റെ ഡ്രെസ്സിനെ നനച്ചിരുന്നു
“”എന്താ ഇത്?””
“”ഇത് വെള്ളം എന്താ അങ്ങനെ തോന്നുന്നില്ലേ””?
“”കളിക്കല്ലേ””
“”കളിക്കാതെ പോയ് കുളിച്ചിട്ട് വാ പെണ്ണേ..””
അതും പറഞ്ഞു വൈശാഖ് അലമാരയുടെ നേർക്ക് നടന്നു.
“”താഴേക്ക് പോകുന്നെങ്കിൽ ചായ ഫ്ലാസ്കിൽ ഉണ്ട് കെട്ടോ””
“”പോകുന്നു നീ വന്നിട്ട്, പോയ് കുളിച്ചു വാ””
പത്തു മിനിറ്റ് എടുത്തു എന്റെ കുളി കഴിയാൻ .മുടിയിൽ ടവൽ കെട്ടി വച്ചു പുറത്തിറങ്ങി. വൈശാഖ് വേഷം ഒക്കെ മാറി കട്ടിലിൽ തലയണ ചാരി കിടപ്പുണ്ട്.
ഞാൻ കട്ടിലിന്റെ അടുത്തു ചെന്നു വൈശാഖിന്റെ തൊട്ടു അടുത്തു ഇരുന്നു ,കുനിഞ്ഞു വൈശാഖിന്റെ നെറ്റിയിൽ ഒരുമ്മ കൊടുത്തു.
വൈശാഖ് അത്ഭുതത്തോടെ എന്നെ നോക്കി
“”ഇത് എന്താ നിനക്കു പറ്റിയത് വെള്ളം തലയിൽ വീണപ്പോൾ കിളി പോയോ?””
“”അതെന്താ?””
“”ഇതൊന്നും സാദാരണ ഉള്ളതു അല്ല അതുകൊണ്ട്””
“”ആണോ ” അതും പറഞ്ഞു തലയിലെ ടവൽ അഴിച്ചു മുടി വിടർത്തി ആ വെള്ളം മുഴുവൻ വൈശാഖിന്റെ മുഖത്തു ഇറ്റിച്ചു കൊടുത്തു.
വൈശാഖ് ചാടി എഴുനേറ്റപ്പോഴേക്കും ഞാൻ താഴേക്ക് പോന്നു.
താഴെ വന്നു രണ്ടു കപ്പിലേക്ക് ചായ പകർന്നു.താഴേക്ക് ഇറങ്ങി വന്ന വൈശാഖിന് കൊടുത്തു ഞാൻ കുട്ടികളുടെ അടുത്തേക്ക് ചെന്നു
“”വാവ ചായ കുടിച്ചോ അമ്മേ?””
“”ഇല്ല അവൾക്ക് കുറച്ചു കഴിഞ്ഞു മതി എന്നും പറഞ്ഞു അടച്ചു വെച്ചിട്ടുണ്ട്””
“”വാവ ഏഴുനേറ്റു വ ചായ കുടിച്ചിട്ട് വരയ്ക്കാം””
“”വേണ്ട””
“”അതു പറഞ്ഞാൽ പറ്റില്ല എണീറ്റു വാ””
“”ഞാൻ വാവയെയും ഉണ്ണിയേയും കൂട്ടി കൊണ്ടു പോയി അവർക്ക് കഴിക്കാൻകൊടുത്തു.
വൈകിട്ട് അച്ഛനെ വിളിച്ചു ഉണ്ണിയെ എഴുതിനിരുത്തുന്ന കാര്യം പറഞ്ഞു.അച്ഛൻ തിരുമേനിയോട് വൈകിട്ട് ചോദിച്ചിട്ട് പറയാം എന്നു പറഞ്ഞു.
രാത്രി അച്ഛൻ വിളിച്ചു ഞായറാഴ്ച്ച അവനെ എഴുതിക്കാൻ ഉള്ള കാര്യങ്ങൾ ഒക്കെ ചെയ്തു വയ്ക്കാം ചെല്ലാൻ പറഞ്ഞു.
പാർഥേട്ടന്റെ അച്ഛനോടും വിവരം പറയാൻ അച്ഛനെ ഏല്പിച്ചു.
ശനിയാഴ്ച രണ്ടു പേർക്കും ഓഫ് ആയിരുന്നു.പക്ഷെ വൈശാഖിന് ഒരു ഫങ്ങ്ഷനു പോകണം ആയിരുന്നു അതുകൊണ്ടു ഞങ്ങളെ വീട്ടിൽ ആക്കി വൈശാഖ് പാർട്ടിക്ക് പോയി. വൈകിട്ട് എത്തിക്കോളം എന്നു പറഞ്ഞു.
അച്ഛനും മണിയച്ചനും കൂടി രണ്ടുപേരെയും നാട് മുഴുവൻ ചുറ്റാൻ കൊണ്ടുപോയി.വൈകിട്ട് പാർഥേട്ടന്റെ വീട്ടിലേക്കും അവരെ കൊണ്ട് പോയി കാണിച്ചു വന്നു.
വൈശാഖിന്റെ അച്ഛനും മണിയച്ചനും കൂടി പറമ്പിൽ എല്ലാം ചുറ്റി കറങ്ങി.വന്നപ്പോൾ കുറച്ചു വാഴയുടെ തൈയും താമരകണ്ണൻ ചേമ്പിന്റെ വിത്തും ഒക്കെ ശേഖരിച്ചു കൊണ്ടു വന്നു.വീട്ടിലേക്ക് കൊണ്ടു പോകാൻ.അമ്മമാരെല്ലാം അടുക്കളയിൽ.
വൈകിട്ട് വിളക്ക് വച്ചു കഴിഞ്ഞും വൈശാഖിനെ കണ്ടില്ല.വിളിച്ചു ചോദിച്ചപ്പോൾ വന്നു കൊണ്ടിരിക്കുന്നു എന്നു പറഞ്ഞിരുന്നു.
സമയം ഒച് ഇഴയുന്നത് പോലെ ആണെന്ന് എനിക്ക് തോന്നി.
കുറച്ചു സമയം കൂടി കഴിഞ്ഞു മുറ്റത്തു വണ്ടി വന്നു നിൽക്കുന്ന ശബ്ദം കേട്ട് ഞാൻ ഏഴുനേറ്റു വെളിയിലേക്ക് നടന്നു
“”അവൻ ഇങ്ങോട്ട് അല്ലെ മോളെ വരുന്നത് നീ എന്തിനാ വെപ്രാളം പിടിക്കുന്നത്”” വൈശാഖിന്റെ അമ്മ ചോദിച്ചു””
അപ്പോഴാണ് എനിക്ക് ബോധം വന്നത് എന്നിട്ടും ഞാൻ തിരിഞ്ഞു നിന്നില്ല വെളിയിലേക്ക് പോയി
കാർ പാർക്ക് ചെയ്തു.കാറിൽ നിന്നും ഇറങ്ങി വന്നു.വരാന്തയിൽ എന്നെ കണ്ടു വൈശാഖ് ചിരിച്ചു “”എന്താ ?””എന്നു പുരികം ചലിപ്പിച്ചു ചോദിച്ചു
“”എവിടെ ആയിരുന്നു ഇത്രയും നേരം.””
“”മോളെ ഞാൻ ഫ്ലൈറ്റിൽ അല്ല പോയത് കാറിൽ ആണ്”””അതും പറഞ്ഞു വൈശാഖ് എന്റെ താടി പിടിച്ചു ചലിപ്പിച്ചു. ഞാൻ ആ കൈ തട്ടി മാറ്റി.
“”ആഹാ നിന്റെ പിണക്കമുള്ള മുഖം കാണാൻ നല്ല രസം ഉണ്ടല്ലോ.അകത്തേക്ക് വരാമോ?””
“”വാ “”അതും പറഞ്ഞു ഞാൻ അകത്തേക്ക് പോയി വൈശാഖ് പുറകെ വന്നു.
മുറിയിൽ എത്തി ഞാൻ വൈശാഖിന് മാറാനുള്ള ഡ്രസ് എടുത്തു കൊടുത്തു. ഫ്രഷ് ആയി വരാൻ പറഞ്ഞു.
വൈശാഖ് കുളിച്ചിട്ട് വരുന്നത് വരെ ഞാൻ മുറിയിൽ ഇരുന്നു.ബാത്റൂമിൽ നിന്നും ഇറങ്ങി വന്ന വൈശാഖ് എന്റെ അടുത്തു വന്നു ചോദിച്ചു “”എന്തു പറ്റിയെടോ””
“”എത്ര നേരം ആയി കാത്തിരിക്കുന്നു എന്താ
ലേറ്റ് ആയതു?””
പഴയ കുറെ കൂട്ടുകാരെ കണ്ടു അവരോടൊക്കെ വിശേഷം പറഞ്ഞു സമയം പോയി. എല്ലാവരും ടൗണിൽ വന്നാണ് പിരിഞ്ഞു പോയത്.അതുകൊണ്ടല്ലേ””
“എം””വാ അമ്മയൊക്കെ ഉച്ച മുതൽ കാത്തിരിക്കുവായിരുന്നു.
“പൊയ്ക്കോ ഞാൻ വരാം””
പിറ്റേന്ന് രാവിലെ 8 മണിക്ക് തന്നെ എല്ലാവരും അമ്പലത്തിൽ എത്തി.പാർഥേട്ടന്റെ അമ്മയും അച്ഛനും ദേവനും ശ്രുതിയും ഉണ്ടായിരുന്നു. സരസ്വതി മണ്ഡപത്തിലെ അലങ്കരിച്ച വിഗ്രഹത്തിന് മുന്നിലെ ആവണപലക ചൂണ്ടി കാണിച്ചു കൊണ്ടു തിരുമേനി പറഞ്ഞു
അച്ഛന്റെ സ്ഥാനത്തുള്ള ആൾ കുട്ടിയെ മടിയിൽ വച്ചു ഈ പലകയിൽ ഇരിക്കു.
തിരുമേനി പറഞ്ഞു കഴിഞ്ഞപ്പോൾ ഒരു നിമിഷത്തേക്ക് നിശബ്ദത അതുകഴിഞ്ഞു വൈശാഖ് നിന്നിടത്തു നിന്നു മുന്നോട്ട് വന്നു അപ്പോൾ തന്നെ ദേവനും മറുവശത്ത് നിന്നും മുന്നോട്ട് വന്നു
വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
(തുടരും)
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission





