“”ഗൗരി… നീ എന്താ ഇവിടെ””?
ഞാൻ തിരിഞ്ഞു വൈശാഖിനെ നോക്കി വൈശാഖ് കാറിനുള്ളിൽ കയറി ഇരുന്നു കഴിഞ്ഞിരുന്നു.ദേവനോട് ഇങ്ങനെ ഒരു കാര്യം പറയാൻ വൈശാഖിനും ബുദ്ധിമുട്ട് കാണും ഞാൻ ദേവനോട് കാര്യം ചുരുക്കി പറഞ്ഞു.
“”എനിക്ക് ട്രാഫിക് ഡ്യൂട്ടി ആയിരുന്നു .ഇനി എന്തേലും ആവിശ്യം ഉണ്ടെങ്കിൽ നീ വിളിച്ചാൽ മതി””
“”എം”” ഞാൻ തലയാട്ടി
“”പോട്ടെ””
“”ശരി””
ഞാൻ ചെന്നു കാറിൽ കയറി
വൈശാഖ് വണ്ടി എടുത്തു.ദേവൻ അകത്തേക്ക് കയറി പോകുന്നത് വണ്ടിയിൽ ഇരുന്നു ഞാൻ കണ്ടു.
വീട്ടിലേക്ക് ഉള്ള യാത്രയിൽ വാവയുടെ അച്ഛച്ഛനും അച്ഛനും കൂടി പുറകിൽ ആണ് ഇരുന്നത്.
“”ഇപ്പോൾ അവൾക്ക് മനസിലായി കാണും ജീവിതം അങ്ങനെയെ വരൂ””വാവയുടെ അച്ഛച്ഛൻ പറഞ്ഞു
“”ഇനി ഞങ്ങൾക്ക് ഇതുകൊണ്ട് ഒരു ബുദ്ധിമുട്ടും വരാതിരുന്നാൽ മതി .സമാധാനത്തോടെ പോയാൽ മതി””വൈശാഖിന്റെ അച്ഛൻ പറഞ്ഞു
“”ഒന്നും കിട്ടില്ല എന്നു അറിഞ്ഞിട്ടു പുതിയ നമ്പർ ഇട്ടു നോക്കിയതാ .അവന്റെ അച്ഛൻ ഇല്ലേ എന്റെ അളിയൻ അവനെ ഞാൻ പണ്ടേ മനസിലാക്കിയതാ””പിന്നെ അവൾക്ക് ഞാൻ ഒരു പത്തു സെന്റും ഒരു ചെറിയ കൂരയും മാറ്റി വച്ചിട്ടുണ്ട് വേറെ ഒന്നിനും അല്ല .എന്നായാലും അവൾക്ക് അവിടുന്നു ഇറങ്ങി വരേണ്ടി വരും അപ്പോൾ ഞാൻ ജീവിച്ചിരിക്കെ എന്റെ മുന്നിൽ കിടന്നു തെണ്ടാതിരിക്കാൻ .”””അതും പറഞ്ഞു അദ്ദേഹം പല്ലു ഞെരിച്ചു.
പിന്നെ ആരും ഒന്നും മിണ്ടിയില്ല വീട് എത്തിയപ്പോൾ അമ്മയും ഉണ്ണിമോനും മുറ്റത്തു തന്നെ ഉണ്ടായിരുന്നു.ഞങ്ങളെ എല്ലാവരെയും ഒരുമിച്ചു കണ്ടപ്പോൾ അവൻ അന്തംവിട്ടു നോക്കി എന്നിട്ട് കൈയിൽ ഇരുന്ന കളിപ്പാട്ടം കളഞ്ഞിട്ട് ഓടി വന്നു .വാവ ഓടി ചെന്നു അവനെ കെട്ടിപിടിച്ചു. രണ്ടും കൂടി ബാലൻസ് തെറ്റി മറിഞ്ഞു വീണു.
രാണ്ടുപേരെയും പിടിച്ചു എഴുന്നേൽപ്പിച്ചു അകത്തേക്ക് കൊണ്ടു പോയി. ഡൈനിങ്ങ് ടേബിളിൽ ചെന്നു ജഗിൽ നിന്നു കുറച്ചു വെള്ളം എടുത്തു കുടിച്ചു.മേശപ്പുറത്തു അടച്ചു വച്ചിരുന്ന പാത്രത്തിന്റെ മൂടി തുറന്നു നോക്കി .പാത്രത്തിൽ നിന്നു ആവി മുകളിലേക്ക് പൊങ്ങി വന്നു.നല്ല മീൻ കറിയുടെ മണം മൂക്കിൽ വന്നു .അമ്മ കറി ഒക്കെ വച്ചു എല്ലാം മേശപ്പുറത്തു എടുത്തു വച്ചിരിക്കുന്നു.
മീൻ കറിയുടെ മണം കിട്ടിയപ്പോൾ വയറ്റിൽ ചെറിയ വേവ് തുടങ്ങി അപ്പോഴാണ് രാവിലെ ഒന്നും കഴിച്ചില എന്ന ഓർമ വന്നത്.
അമ്മ അവരെ എല്ലാം കഴിക്കാൻ അങ്ങോട്ട് കൂട്ടി കൊണ്ടു വന്നപ്പോൾ ഞാൻ മുകളിലേക്ക് പോയി.
ഡ്രസ് മാറി ബാത്റൂമിൽ സോപ്പ് ഇട്ടു വച്ചിരുന്ന തുണി ഒക്കെ കഴുകി ടെറസ്സിൽ വിരിച്ചു.
ബക്കറ്റുമായി റൂമിൽ വന്നപ്പോൾ വൈശാഖ് റൂമിൽ ഉണ്ട്.ഞാൻ ബക്കറ്റ് തിരികെ വച്ചിട്ട് വന്നപ്പോഴേക്കും വൈശാഖ് കതക് അടച്ചിരുന്നു.
ഞാൻ വാതിലിനു നേർക്ക് നടന്നു .””ഗൗരി……..””
ഞാൻ തിരിഞ്ഞു നിന്നു
അപ്പോഴേക്കും വൈശാഖ് എന്റെ തൊട്ടു മുന്നിൽ എത്തി യിരുന്നു. ഞാൻ രണ്ടു മൂന്നു സ്റ്റെപ് പുറകോട്ട് പോയി കതകിൽ മുട്ടി നിന്നു
“”എനിക്ക് പറയാൻ ഉള്ളതു കേട്ടിട്ടു പോ””
നിന്നോട് ഒന്നും മനപൂർവം പറയാതിരുന്നത് അല്ല ആ ഓർമകൾ പോലും ഞാൻ ഇഷ്ടപ്പെടുന്നില്ല.ഞാൻ അതൊന്നും ഓർക്കാറില്ല.””
“”ഗൗരി……നീ എന്റെ ജീവിതത്തിലെ രണ്ടാംതരക്കാരി അല്ല ,എന്റെ ജീവിതവും സ്വപനവും എല്ലാം നിന്നിലൂടെ ആണ്.നിന്നെ മാത്രമേ എന്റെ ജീവിതത്തിൽ എന്റെ പാതി ആയി ഞാൻ കണ്ടിട്ടുള്ളു.നിന്റെ മൗനം എന്നെ വല്ലാതെ കുത്തി നോവിക്കുന്നു.നിനക്ക് അറിയില്ല നിന്റെ ഒരു നോട്ടം വാക്ക് ഒരു ചിരി എന്തിനു നിന്റെ പാദസരം പോലും എന്നോട് സംസാരിക്കുന്നുണ്ട്.എന്റെ ഓരോ പ്രഭാതവും തേടുന്നത് ഇതൊക്കെ ആണ്.””ഇത്രയും പറഞ്ഞു ഒരുനിമിഷത്തെ നിശ്ശബ്ദതയ്ക്ക് ശേഷം വൈശാഖ് തുടന്നു “” നീ അറിയാത്ത നിന്നിലെ കസ്തൂരി എനിക്ക് തന്നത് ഒരു വസന്തം ആയിരുന്നു.””
“” തെറ്റാണ് സമ്മതിക്കുന്നു.പറയാമായിരുന്നു പറഞ്ഞില്ല .എന്നോട് ഷെമിച്ചൂടെ”””
വൈശാഖിന്റെ ഉള്ളിലുള്ളത് മുഴുവൻ എന്നിലേക്ക് ഒഴുകുകയാണ്. വൈശാഖ് പറയാതെ തന്നെ അറിഞ്ഞിട്ടുണ്ട് ആ സ്നേഹം,കരുതൽ എല്ലാം .പക്ഷെ എന്തോ ഒരു വേദന അതു മായുന്നില്ല ഉള്ളിൽ ഒരു നീറ്റലായി കിടക്കുന്നു.
“”ഗൗരി……”””
“”എം””
“”പറ നിനക്കു എന്നോട് ദേഷ്യം ഉണ്ടോ,””
“”ഉണ്ട്””അതും പറഞ്ഞു കതക് തുറന്നു ഞാൻ താഴേക്ക് ഇറങ്ങി വൈശാഖ് പുറകിൽ നിന്നു വിളിച്ചെങ്കിലും ഞാൻ നിന്നില്ല.
താഴെ വന്നപ്പോൾ അമ്മ കുട്ടികൾക്ക് ഭക്ഷണം കൊടുക്കുന്നു.
“”മോളെ ഞങ്ങൾ കഴിച്ചു അവനും കൊടുത്തു മോളും കഴിക്ക് കെട്ടോ””
“”എം”” ഞാൻ മൂളി.
“”വെറുതെ മൂളണ്ട രാവിലെയും നീ ഒന്നും കഴിച്ചില്ലല്ലോ?””
അപ്പോഴേക്കും വൈശാഖ് വന്നു ഒരു കസേര വലിച്ചു ഇട്ടു ഇരുന്നു.
ഞാൻ ഒരു പ്ലേറ്റ് എടുത്തു വൈശാഖിന് ചോറും കറികളും വിളമ്പി കൊടുത്തു.
‘അമ്മ കുട്ടികളെ കൂട്ടി കൊണ്ടു പോയി .
വൈശാഖ് കഴിച്കൊണ്ടിരുന്നതിനു തൊട്ട് അപ്പുറത്ത് ഒരു കസേര വലിച്ചു ഇട്ടു ഇരുന്നു.എന്തൊക്കെയോ ആലോചിച്ചു കുറെ നേരം ഇരുന്നു. വൈശാഖ് കഴിച്ചു കഴിയാൻ ആയി ഞാൻ പതുക്കെ ഒരു പ്ലേറ്റ് എടുത്തു അതിലേക്ക് ചോറു വിളമ്പാൻ തുടങ്ങിയപ്പോൾ വൈശാഖ് എന്റെ കൈപിടിച്ചുതടഞ്ഞു.
“”വേണ്ട ഇതിൽ കഴിക്കാം ഗൗരി”
“”വേണ്ട വൈശാഖ് കഴിക്ക് ഞാൻ ഇതിൽ കഴിച്ചോളാം “”അതും പറഞ്ഞു ഞാൻ പ്ലേറ്റിലേക്ക് ചോറും കറികളും വിളമ്പി കഴിക്കാൻ ഇരുന്നു.
വൈശാഖ് എനിക്കുള്ള പങ്കു മാറ്റി വച് ഏഴുനേറ്റു പോയി കൈ കഴുകി.തിരികെ വന്നു കസേരയിൽ ഇരുന്നു.
“”നിന്റെ പിണക്കത്തിനു കാരണം ഉണ്ട് .അതുകൊണ്ടു അതു തീരുന്നത് വരെ ഞാൻ കാത്തിരിക്കാം.””
ഞാൻ കഴിക്കുന്നത് കുറച് നേരം കൂടി നോക്കി ഇരുന്നിട്ട് ഒരു ഗ്ലാസ്സിൽ വെള്ളം പകർന്ന് എന്റെ അടുത്തേക്ക് നീക്കി വച്ചിട്ട് വൈശാഖ് ഏഴുനേറ്റു പോയി.
ഞാൻ കഴിച്ചു കഴിഞ്ഞു രണ്ടു പ്ലേറ്റും എടുത്തു അടുക്കളയിലേക്ക് പോയി. ബാക്കി വന്ന ചോറു വേസ്റ്റ് ബാസ്കറ്റിൽ തട്ടാൻ എനിക്ക് മനസു വന്നില്ല.പ്ലേറ്റ് സ്ലാബിന്റെ മുകളിൽ വച്ചു കുറച്ചു നേരം സ്ലാബിൾ ചാരി നിന്നു.
പിന്നീട് പ്ലേറ്റ് കയ്യിൽ എടുത്തു അതിലുള്ളത് മുഴുവൻ കഴിച്ചു തീർത്തു.കഴിക്കാൻ വയ്യാതിരുന്ന എനിക്ക് സത്യത്തിൽ അതു കഴിച്ചപ്പോൾ വയറു നിറഞ്ഞത് പോലെ തോന്നി .
ഞായറാഴ്ച ആയതു കൊണ്ട് പോകുന്നിടത്തു എല്ലാം വൈശാഖിന്റെ സാനിധ്യം ഉണ്ടായിരുന്നു.
വൈകുന്നേരം ഉണ്ണി നേരത്തെ കിടന്നുറങ്ങി .വൈശാഖ് അവനെ താഴത്തെ മുറിയിൽ കിടത്തി.അത്താഴം ഒക്കെ കഴിഞ്ഞു മോനെയും എടുത്തു വൈശാഖ് മുകളിലേക്ക് പോയി. വൈശാഖ് പോയ് കഴിഞ്ഞു ഒരുപാട് സമയം കഴിഞ്ഞു ആണ് ഞാൻ മുകളിലേക്ക് പോയത്.കുറെ നേരം സെറ്റിയിൽ ചാരി ഇരുന്നു സമയം പോയത് അറിഞ്ഞില്ല.
ഞാൻ ചെല്ലുമ്പോഴേക്കും കുട്ടികൾ ഉറങ്ങി കഴിഞ്ഞു വൈശാഖ് കസേരയിൽ ഇരുപ്പുണ്ട്. ഞാൻ കൈയിൽ ഇരുന്ന കുപ്പിവെള്ളം മേശപ്പുറത്തു വച്ചു ബാത്റൂമിൽ പോയി.
കൈയും കാലും മുഖവും ഒക്കെ കഴുകി വന്നു.കുട്ടികൾ കിടക്കുന്ന കട്ടിലിൽ അറ്റത്തു കിടന്ന വാവയെ കുറച്ചു കൂടി നീക്കി കിടത്തി.അലമാരയിൽ നിന്നും ഒരു ബെഡ്ഷീറ്റ് എടുത്തു കൊണ്ട് വന്നു കുട്ടികളുടെ കട്ടിലിൽ കിടന്നു.
വൈശാഖ് എഴുനേറ്റ് ബാത്റൂമിൽ പോകുന്നത് കണ്ടു. വന്നപ്പോൾ അടുത്തു വന്നു പറഞ്ഞു
“” ഇത്രയ്ക്ക് വലിയ തെറ്റ് ആയിരുന്നു എന്ന് അറിഞ്ഞില്ല”””
ഞാൻ ഒന്നും പറഞ്ഞില്ല തിരിഞ്ഞു കുട്ടികൾക്ക് അഭിമുഖമായി അവരെ ഒരു കൈകൊണ്ട് ചേർത്തു പിടിച്ചു കിടന്നു.
ഉറക്കം കണ്ണുകളിൽ എത്താൻ പിന്നെയും സമയം എടുത്തു. വൈശാഖും തിരിഞ്ഞും മറിഞ്ഞും കിടക്കുന്നതു കാണാമായിരുന്നു. പിന്നീട് എപ്പോഴോ രണ്ടു പേരും ഉറങ്ങി.
രാവിലെ അലാറം അടിച്ചപ്പോൾ എഴുനേറ്റ് അതു ഓഫ് ചെയ്തു താഴേക്ക് പോയി.അരിയാനുള്ള സാധനം.ഒക്കെ എടുത്തു വച്ചു.ഇന്നലത്തെ ടെന്ഷന്റെ ഇടക്ക് അരി അരയ്ക്കുന്ന കാര്യം മറന്നു.അതുകൊണ്ടു രാവിലെ വേറെ വല്ലതും ഉണ്ടാക്കണം.
ഉപ്പ്മാവ് ആണ് രാവിലെ കഴിക്കാൻ ഉണ്ടാക്കിയത്.കുട്ടികൾക്ക് കേരസി ഉണ്ടാക്കാൻ വാങ്ങി വച്ചതു ആണ്.വൈശാഖിന് അതു ഇഷ്ടമല്ല എന്നു അറിഞ്ഞിട്ടു തന്നെയാണ് അതു ഉണ്ടാക്കിയത്.
ഉച്ചക്ക് കൊണ്ടുപോകാൻ ഉള്ളതിൽ എല്ലാം ഇഷ്ടമുള്ളത് വെച്ചു.ചിലപ്പോൾ ഉച്ചക്ക് ആരും കാണാത്തത് കൊണ്ടു കഴിച്ചില്ലെങ്കിലോ എന്നു കരുതി.
രാവിലെ എല്ലാം ഒരു വിധം ഒതുക്കി .ഞാൻ റെഡി അകാൻ പോകാൻ നേരം വൈശാഖ് എന്നത്തേയും പോലെ കഴിക്കാൻ വന്നു. ആദ്യം ചായ കപ്പിൽ പകർന്നു കൊടുത്തു.പിന്നീട് പ്ലേറ്റ് വച്ചു അതിലേക്ക് ഉപ്പ്മാവ് വിളമ്പി പപ്പടവും പഴവും അടുത്തേക്ക് നീക്കി വച്ചു കൊടുത്തു.
വൈശാഖ് എന്നെ ഒന്ന് നോക്കി.ഒന്നും പറഞ്ഞില്ല മിണ്ടാതെ ഇരുന്നു കുറേച്ചേ കഴിച്ചു.ഞാൻ മുകളിലേക്ക് പോയി കുളിച്ചു ഡ്രസ്സ് മാറി വന്നു.
ടിഫിൻ ബോക്സ് എല്ലാവരുടെയും ബാഗിൽ വച്ചു. വാവയെ റെഡി ആക്കി .അടുക്കളയിൽ ചെന്നപ്പോൾ വൈശാഖ് കഴിച്ച പ്ലേറ്റ് കണ്ടു മുഴുവനും കഴിച്ചില്ല എങ്കിലും മുക്കാൽ ഭാഗവും കഴിച്ചിട്ടുണ്ട്.അതു കണ്ടു അമ്മ പറഞ്ഞു
“”ഗൗരി കൊടുത്തത് കൊണ്ട് ആണ് ഇല്ലെങ്കിൽ അവൻ ഇപ്പോൾ വഴക്ക് ഉണ്ടാക്കിയേനെ””
വൈശാഖ് വന്നു ബാഗും എടുത്തു ഇറങ്ങി.ഞാനും ഇറങ്ങി വണ്ടിയിൽ ഇരുന്നപ്പോൾ രണ്ടു പേരും ഒന്നും മിണ്ടിയില്ല.ഞങ്ങൾക്കിടയിലെ നിശബ്ദത ഒരു കുമിള പോലെ വീർത്തു വന്നു ചെവിയുടെ അരികിൽ വന്നു പൊട്ടുന്നപ്പോലെ.പിന്നെയും വീർത്തുവരും പൊട്ടും.ഞാൻ കൈനീട്ടി സ്റ്റീരിയോ ഓണ് ചെയ്തു.ഏതോ പാട്ട് ആരോ പാടുന്നു. ഞാൻ വെറുതെ കണ്ണടച്ചു കിടന്നു.
ബാങ്കിന്റെ മുന്നിൽ എത്തിയപ്പോൾ വണ്ടി നിർത്തി ഞാൻ ഇറങ്ങി .യാത്ര പറയാതെ കയറി പോയി.
സീറ്റിൽ ഇരുന്നു ആരേയും നോക്കാതെ ജോലികൾ ഓരോന്നു ഓരോന്നു ചെയ്യാൻ തുടങ്ങി
മുഖത്തെ ഗൗരവം കണ്ടിട്ട് ആയിരിക്കും സൂസമ്മ ഒന്നും മിണ്ടാനും പറയാനും വന്നില്ല. ഉച്ചക്ക് എനിക്കും സൂസമ്മയ്ക്കും ഒരുമിച്ചു ആണ് ലഞ്ച് ബ്രേക്ക് ,അതുകൊണ്ടു ആ സമയം ഞങ്ങൾ മാത്രമേ അവിടെ കാണാറുള്ളൂ.
സൂസമ്മ പോയ് അഞ്ചു മിനിറ്റ് കൂടി കഴിഞ്ഞു ആണ് ഞാൻ ചെന്നത്.എന്നെ കാത്തു സൂസമ്മ അവിടെ ഇരുപ്പുണ്ടായിരുന്നു.
കൈ കഴുകി സൂസമ്മയുടെ അടുത്തു ചെന്നിരുന്നു. പാത്രം തുറക്കാൻ ശ്രമിച്ചപ്പോൾ സൂസമ്മ കയ്യിൽ കയറി പിടിച്ചു
ഞാൻ സൂസമ്മയുടെ മുഖത്തേക്ക് നോക്കി എന്നെയും അതേ ഭാവത്തിൽ തിരിച്ചു നോക്കിയിട്ടു സൂസമ്മ പറഞ്ഞു””അതു അവിടെ നിൽക്കട്ടെ ,എന്താ ഇത്ര വലിയ കാര്യം?””അതു പറഞ്ഞിട്ട് നീ കഴിച്ചാൽ മതി.”
ഞാൻ സൂസമ്മയെ നോക്കി അപ്പോഴേക്കും സങ്കടം കൊണ്ടു കണ്ണു നിറഞ്ഞു. സൂസമ്മ ഏഴുനേറ്റു എന്റെ അടുത്തു വന്നു നിന്നു ഞാൻ സൂസമ്മയുടെ വയറിനു മുകളിൽ മുഖം അമർത്തി പൊട്ടി കരഞ്ഞു സൂസമ്മ എന്നെ ചേർത്തു പിടിച്ചു.
കുറച്ചു കരഞ്ഞപ്പോൾ ഒരു സമാധാനം കിട്ടിയപോലെ കണ്ണു തുടച്ചു സൂസമ്മ എന്റെ മുഖം പിടിച്ചു ഉയർത്തി ചോദിച്ചു”” പറ എന്താ കാര്യം””
വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
(തുടരും)
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission