മൂടി കെട്ടി വച്ചിരുന്ന സങ്കടങ്ങൾ ഒക്കെ പെയ്തൊഴിഞ്ഞു.മനസ് കുറച്ചു ശാന്തം ആയി.
സൂസമ്മയോട് ഇന്നലെ മുതൽ ഇന്ന് വരെ ഉണ്ടായ കാര്യങ്ങൾ ഒക്കെ പറഞ്ഞു.സൂസമ്മ എല്ലാം കേട്ടു കഴിഞ്ഞു ഭക്ഷണം കഴിക്കാം എന്നും പറഞ്ഞു പാത്രം തുറന്നു വച്ചു.
കഴിച്ചു കൊണ്ടിരുന്നപ്പോൾ സൂസമ്മ ചോദിച്ചു
“”ഗൗരി വൈശാഖിന്റെ ആദ്യ ഭാര്യ ജീവിച്ചിരുന്നാലും മരിച്ചാലും എന്താ? വൈശാഖിന് അങ്ങനെ ഒരു പാസ്റ്റ് ഉണ്ടെന്ന് അറിഞ്ഞിട്ടല്ലേ ?””
ഞാൻ കുനിഞ്ഞിരുന്നു മറുപടി ഒന്നും പറഞ്ഞില്ല
“”ഗൗരി ……ഇങ്ങോട്ട് നോക്ക് “”
ഞാൻ സൂസമ്മയെ നോക്കി
“”വൈശാഖും വീട്ടുകാരും എന്തായാലും ആ ബന്ധം ഓർക്കാൻ കൂടി ഇഷ്ടപ്പെടുന്നില്ല.അവളുടെ സ്വന്തം അച്ഛൻ പോലും വൈശാഖിന്റെ ഒപ്പം നിൽക്കുമ്പോൾ ആ ബന്ധത്തെ കുറിച്ചു നിനക്ക് മനസിലാക്കാൻ പറ്റുന്നതല്ലേ മോളെ””
“”ഇപ്പോൾ നിന്റെ പ്രശനം അതല്ല.വൈശാഖ് അതു മുന്നേ പറഞ്ഞില്ല എന്നുള്ളത് ആണോ നിന്റെ പ്രശ്നം””?
ഞാൻ ഒന്നും പറഞ്ഞില്ല
“”ഞാൻ പറയട്ടെ “”സൂസമ്മ ചോദിച്ചു .
ഞാൻ സൂസമ്മയെ നോക്കി സൂസമ്മ ചിരിച്ചു കൊണ്ട് എന്നെ നോക്കി പറഞ്ഞു “”നീയൊരു കുശുമ്പി ആണ്””
നിനക്ക് വൈശാഖിന്റെ മേൽ ആരും അവകാശം പറയുന്നതും അങ്ങനെ ഒരു ബന്ധം നിന്റെ മുന്നിൽ ഉണ്ട് എന്ന് പറയുന്നതും നിനക്ക് സഹിക്കാൻ പറ്റുന്നില്ല കാരണം കേണൽ ഗംഗാധരമേനോന്റെ മകൾ ഗൗരി ലക്ഷ്മി അത്രയേറെ വൈശാഖിനെ സ്നേഹിക്കുന്നു.”””
ഞാൻ അത്ഭുതത്തോടെ സൂസമ്മയെ സൂസമ്മയെ ഏതൊക്കെ ആണ് കാരണം എന്നു എനിക്ക് അറിയില്ലായിരുന്നു.പക്ഷെ ഉള്ളിന്റെ ഉള്ളിൽ ഞാൻ ഇങ്ങനെ ഒരു കുശുമ്പ് സൂക്ഷിച്ചിരുന്നു ആരോടും പറയാതെ.
സൂസമ്മ വീണ്ടും എന്നെ നോക്കി ചോദിച്ചു”” അതല്ലേ മോളെ സത്യം പറ””?
ഞാൻ സൂസമ്മയെ നോക്കി ഒരു പിരികം ഉയർത്തി പാത്രത്തിൽ നിന്നും ഒരു കഷ്ണം മീൻ അടർത്തി എടുത്തു എന്റെ നേരെ നീട്ടി കൊണ്ടു ചോദിച്ചു “”പറയെടി കുശുമ്പി പാറു”””
അതു കണ്ടപ്പോൾ എനിക്ക് ചിരി വന്നു.എന്റെ വായിലേക്ക് അതു തള്ളി വച്ചു തന്നിട്ട് സൂസമ്മ പറഞ്ഞു “”ഇരുന്നു കിണിക്കാതെ എടുത്തു കഴിച്ചിട്ട് വാ”
“”പിന്നെ രണ്ടു ദിവസത്തേക്ക് നീ പിണങ്ങി ഇരുന്നോ,ഇടയ്ക്ക് ഒക്കെ ഒന്നു പിണങ്ങുന്നത് നല്ലതാണ്.എന്നാലേ കൂടുതൽ ഇണങ്ങാൻ പറ്റൂ. രണ്ടു ദിവസത്തിനു മേലേ പോയാൽ ഞാൻ വൈശാഖിനെ വിളിക്കും പറഞ്ഞേക്കാം കെട്ടോ””?
“”എം””
“”എന്ത് ‘കും’ അതും പോലെ നാളെ ഇനി ഉപ്പ്മാവ് കിണ്ടാൻ നിൽക്കേണ്ട കെട്ടോ””
“”എം””
“”എന്നാൽ കഴിക്ക്.””
സൂസമ്മ ആദ്യം കഴിച്ചിട്ട് എഴുനേറ്റ് പോയി.
സത്യത്തിൽ ഞാൻ അന്വേഷിച്ചു നടന്ന കാരണങ്ങൾ ആണ് സൂസമ്മ എന്നോട് പറഞ്ഞത്. എന്തുകൊണ്ട് ഇത്രയും ചെറിയ കാര്യത്തിന് എനിക്ക് വൈശാഖിനോട് ഷെമിക്കാൻ കഴിഞ്ഞില്ല എന്നു പലവട്ടം തോന്നിയത് ആണ്. വൈശാഖിനോട് ഇഷ്ട്ടം മനസിൽ വച്ചിട്ട് ആണ് പലപ്പോഴും മുഖം കറുപ്പിച്ചു നടന്നത്.പാവം എന്തായാലും സൂസമ്മ പറഞ്ഞതു പോലെ രണ്ടു ദിവസം നോക്കട്ടെ.
അപ്പോഴേക്കും അടുത്തു ഇരുന്നു മൊബൈൽ വൈബ്രേറ്റ് ചെയ്തു.””വൈശാഖ് കാളിങ്””
സൂസമ്മ അടുത്തു വന്നു ഒന്ന് നോക്കി ചിരിച്ചിട്ട് പോകുവാ എന്നും പറഞ്ഞു സീറ്റിലേക്ക് പോയി.
ഫോൺ എടുത്തു ചെവിയോട് ചേർത്തു
“”ഗൗരി….”
“”എം””
“”കഴിച്ചോ?””
“”കഴിച്ചു”””
“”ഇന്നലതേതു അല്ലാതെ നിനക്കു വേറെ എന്തെകിലും പ്രയാസം ഉണ്ടൊ?””
“”ഇല്ല എന്താ വൈശാഖ് അങ്ങനെ ചോദിച്ചത്””
“”നല്ല വിഷമം ഉണ്ടെന്നു മനസിലായി ഇതുകൊണ്ട് മാത്രം ആണോ എന്ന് അറിയാൻ ചോദിച്ചതാ””
“”ഇതുകൊണ്ടുള്ളത് അല്ലാതെ എനിക്ക് വേറെ ഒന്നുമില്ല. ഇത് തന്നെ ധാരളമല്ലേ””
“”ഒരു നിമിഷം വൈശാഖ് ഒന്നും മിണ്ടിയില്ല .. “”ഷെമ പറയുക അല്ലാതെ വേറെ പരിഹാരം ഇല്ലല്ലോ അതു ചോദിച്ചു കഴിഞ്ഞു. ഷെമിക്കേണ്ടത് നീയല്ലേ…””
“”എനിക്ക് ഷെമിക്കാൻ കഴിയില്ല “”
വൈശാഖ് പിന്നെ ഒന്നും മിണ്ടിയില്ല
“”ഞാൻ പോകുവാ കൈ ഉണങ്ങുന്നു..””
അതും പറഞ്ഞു ഫോൺ കട്ട് ചെയ്തു.പറഞ്ഞതു അല്പം കൂടി പോയി എന്ന് തോന്നി ….
സാരമില്ല സൂസമ്മ പറഞ്ഞപോലെ”” രണ്ടു ദിവസം നോക്കട്ടെ””
ഞാനും വേഗം കൈകഴുകി സീറ്റിലേക്ക് പോയി.
വൈകിട്ട് ഞാനും സൂസമ്മയുടെ കൂടെ ഇറങ്ങി സൂസമ്മയ്ക്ക് എന്തോ ചെറിയ ഷോപ്പിംഗ് ഉണ്ടെന്നു പറഞ്ഞു .വൈശാഖ് വരാൻ പിന്നെ പത്തിരുപത് മിനിറ്റ് കഴിയും അതുവരെ സൂസമ്മയുടെ കൂടെ ഒന്നു ചുറ്റി കറങ്ങാം എന്നു കരുതി ഇറങ്ങി.
സൂസമ്മയ്ക്ക് ഒരു ബ്ലൗസ് പീസ് എടുത്തു തുന്നാൻ കൊടുത്തു .ഞായറാഴ്ച എന്തോ പരിപാടി ഉണ്ട് എന്ന് പറഞ്ഞു അത് കഴിഞ്ഞു സൂസമ്മ ബ്യൂട്ടിപാര്ലറിൽ കയറി .ഞായറാഴ്ച പോകാൻ ഉള്ള ചടങ്ങിന് വേണ്ടി .
“”ചേച്ചിക്ക് ഒന്നും വേണ്ട അവിടെ നിന്ന പെണ്ണ് കുട്ടി എന്നോട് ചോദിച്ചു””
“”വേണ്ട””
“”എന്നതിനാ അവൾക്ക് ഇപ്പോൾ തന്നെ വാരി കോരി കൊടുത്തിട്ടുണ്ടല്ലോ””സൂസമ്മ പറഞ്ഞു.ഞാൻ ഇതൊക്കെ കാശു മുടക്കി ചെയ്തിട്ടാണ് ഇതിന്റെ ഒക്കെ ഇടയിൽ പിടിച്ചു നിൽക്കുന്നത് “”
“”ശരിയാ ചേച്ചി ഒരു സുന്ദരിയാ””ആ പെണ്ണ് കുട്ടി പറഞ്ഞു.
അപ്പോൾ എനിക്ക് ഗംഗയെ ഓർമ വന്നു .എന്നെക്കാൾ സുന്ദരി ആയിരുന്നു അവൾ .നീളമുള്ള മുടിയും തിളക്കമുള്ള കണ്ണുകളും വെണ്ണപോലുള്ള അവളുടെ നിറവും കുളിച്ചു തുളസികതിർ ചൂടി വന്നു നിന്നാൽ എന്റെ ഗംഗ ഒരു ശിൽപം പോലെ തോന്നുമായിരുന്നു. ഞാൻ അന്ന് മുടി സൂക്ഷിക്കില്ല എന്നും പറഞ്ഞു അവൾ എപ്പോഴും വഴക്ക് പറയുമായിരുന്നു. അവൾ പോയ ശേഷമാണ് ഞാൻ മുടി നീട്ടി വളർത്താൻ തുടങ്ങിയത്.
അന്ന് വരെ കളിച്ചു ചിരിച്ചു സ്വതന്ത്ര ആയി നടന്നിരുന്ന ഞാൻ പെട്ടെന്ന് ഒരു അമ്മയിലേക്ക് മാറി.എന്റെ കളിയും ചിരിയും ഒക്കെ മാറ്റി വച്ചു അന്നുമുതൽ ഞാനൊരു അമ്മയായി മാറി””
ഗംഗയെ കുറിച് ഓർത്തു ഏതോ ലോകത്തിലേക്ക് പോയി. പഴയ കാര്യങ്ങൾ എല്ലാം മനസിലേക്ക് ഓടി വന്നു .അവളില്ല എന്ന സത്യം പിന്നെയും എന്നെ കുത്തി നോവിച്ചു എവിടെയോ മാറ്റി വച്ചതൊക്കെ വീണ്ടും നെഞ്ചിൽ വേദന കൊണ്ട് നിറച്ചു.അറിയാതെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
പെട്ടന്ന് ബാഗിൽ കിടന്ന ഫോൺ ബെൽ അടിച്ചു .ഞാൻ എടുത്തു വൈശാഖ് ആയിരുന്നു.കാണാത്തത് കൊണ്ടു വിളിക്കുന്നതാണ്
ഞാൻ ഫോൺ എടുത്തു കടയുടെ പേര് പറഞ്ഞു അവിടേക്ക് വരാൻ പറഞ്ഞു.
സൂസമ്മയോട് ഇറങ്ങുവാണ് എന്നു പറഞ്ഞു കടയുടെ മുന്നിൽ കാത്തു നിന്നു
അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ വൈശാഖ് കാറും കൊണ്ടു വന്നു.ഞാൻ കയറി ഡോർ അടച്ചു എന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി വൈശാഖ് ചോദിച്ചു “” എന്താ ഇവിടെ?””
“”സൂസമ്മയ്ക്ക് ഞായറാഴ്ച എന്തോ പരിപാടി ഉണ്ട് അതിനു വന്നതാ”””
“”ഗൗരി”…….നീ കരയുക ആയിരുന്നോ?””
ഞാൻ വൈശാഖിനെ ഒന്നു നോക്കി , ഒന്നും പറഞ്ഞില്ല പതുക്കെ സീറ്റ് പുഷ് ബാക് ചെയ്തു അതിൽ ചാരി കിടന്നു.
വീട്ടിൽ എത്തിയപ്പോൾ വൈശാഖ് കൈ തട്ടി വിളിച്ചപ്പോഴാണ് എഴുന്നേറ്റത്.
വൈകുന്നേരം അത്താഴം ഒക്കെ കഴിച്ചു നേരത്തെ മുകളിലേക്ക് പോയി. ഞാൻ വന്നു ഒരുപാട് സമയം കഴിഞ്ഞു ആണ് വൈശാഖ് കയറി വന്നത്. അപ്പോഴേക്കും ഞാനും കുട്ടികളും ഉറക്കം പിടിച്ചിരുന്നു.
എന്തൊക്കെയോ സ്വപ്നങ്ങൾ കണ്ടു കണ്ണു തുറന്നു നോക്കിയപ്പോൾ മണി രണ്ടു. പതുക്കെ എഴുനേറ്റ് വൈശാഖ് കിടക്കുന്ന ഇടത്തേക്ക് നോക്കി .ആള് ഉറങ്ങുവാണ് ഇങ്ങോട്ട് നോക്കി കിടക്കുന്നു “”പാവം “”.ഞാൻ ബാത്റൂമിൽ പോയ് വന്നു വൈശാഖിന്റെ പുതപ്പ് എടുത്തു പുതച്ചു കൊടുത്തു. കുനിഞ്ഞു വൈശാഖിന് ഒരുമ്മ കൊടുത്തു. തിരികെ ബെഡിൽ വന്നു കിടന്നു.
സൂസമ്മ വ്യാഴാഴ്ച മുതൽ ലീവു എടുത്തു .ബുധനാഴ്ച വൈകിട്ട് പോകുമ്പോഴും സൂസമ്മ ഓർമിപ്പിച്ചു”” ഗൗരി അധികം നീട്ടണ്ട കെട്ടോ.ഞാൻ പോയി വരുമ്പോഴേക്കും ഒക്കെ റെഡി ആക്കിക്കൊള്ളണം .””
“”ഇല്ലെങ്കിൽ വന്നിട്ട് ഞാൻ അങ്ങോട്ട് വരും പറഞ്ഞേക്കാം””
“”ഒക്കെ റെഡി ആക്കാം
വ്യാഴാഴ്ച സൂസമ്മ ഇല്ലാത്തതു കൊണ്ടു ബോർ അടിച്ചു.പണിയൊക്കെ പെട്ടെന്ന് തീർന്നു.ഇടക്ക് സൂസമ്മയെയും അച്ചായനെയും വിളിച്ചു അവർ യാത്രയിൽ ആയിരുന്നു.
നാളെയും ഇതുപോലെ ബോറിങ് ആണല്ലോ എന്നു ഓർത്തപ്പോൾ ലീവു എടുക്കാം എന്നു കരുതി. വൈകിട്ട് വൈശാഖ് വന്നു.വൈശാഖ് കുറച്ചു ലേറ്റ് ആയി ആണ് വന്നത്.വിളിച്ചു പറഞ്ഞിരുന്നു ലേറ്റ് ആകും എന്നു.
പിറ്റേന്ന് രാവിലെ അലാറം അടിച്ചപ്പോൾ എഴുനേറ്റ് അലാറം ഓഫ് ചെയ്തു.അപ്പോഴാണ് മേശപ്പുറത്തു വർണ പേപ്പറിൽ പൊതിഞ്ഞു വച്ചിരിക്കുന്ന പൊതിയും ഒരു ഗിഫ്റ്റും കണ്ടത്. പൊതി കയ്യിൽ എടുത്തു തിരിച്ചു നോക്കിയപ്പോൾ അതിനു മുകളിൽ എഴുതി വച്ചിരിക്കുന്ന വാചകം വായിച്ചു “”ഹാപ്പി ബർത്ഡേ മൈ ഡിയർ ഗൗരി””
അപ്പോഴാണ് സത്യത്തിൽ അന്നത്തെ ദിവസം പോലും ഓർമ വന്നത്.കഴിഞ്ഞ രണ്ടു വർഷവും ഓര്മപ്പെടുത്തലുകൾ ഇല്ലാതെ ഈ ദിവസം കടന്നു പോയി.എന്നാലും വൈശാഖ് എങ്ങനെ ഓർത്തു വച്ചു.ഞാൻ ആ പൊതി അഴിച്ചു നോക്കി .അതിനുള്ളിൽ മാമ്പഴ കളറിൽ ഡാർക് ബ്ല്യൂവും ഗോൾഡും കൂടി മിക്സ് ചെയ്തു എബ്രോയിടറി ചെയ്ത ഒരു സാരി. അതു താഴെ വച്ചു ചെറിയ ഗിഫ്റ് പാക്കറ്റ് തുറന്നു നോക്കി.പന്ത്രണ്ടു വെള്ള കല്ലുകൾ പതിച്ച അതി മനോഹരമായ ഒരു ഗോൾഡൻ വാച്. അതും താഴെ വച്ചു ഞാൻ വൈശാഖിനെ നോക്കി.ഉണർന്നു കിടക്കുകയാണ്.പക്ഷെ കണ്ണടച്ചു വച്ചിട്ടുണ്ട്. ഞാൻ രണ്ടും എടുത്തു അലമാരയിൽ വച്ചു.താഴേക്ക് പോയി.
അവിടെ ചെന്നപ്പോൾ അമ്മ അടുക്കളയിൽ നിൽക്കുന്നു.
“”ഇന്ന് പിറന്നാൾകാരിക്ക് വിശ്രമം കെട്ടോ “”
“”വേണ്ടമ്മേ എനിക്ക് അങ്ങനെ പ്രത്യേകത ഒന്നും ഇല്ല””
“”അതു സരമിൽ ഇന്നു ഞാൻ ഉണ്ടാക്കി തരാം മോള് റെഡി ആക് രാവിലെ രണ്ടുപേരും കൂടി ഒന്നു അമ്പലത്തിൽ പോയിട്ടു വാ .അവനോടു പറഞ്ഞിട്ടുണ്ട്””
“”ഇന്ന് എന്റെ പിറന്നാൾ ആരാ ഓർത്തു വച്ചതു””
“”അവൻ തന്നെ .ഇന്നലെ രവിലെയെ പറഞ്ഞിരുന്നു “”
“”എന്താ മോളെ?””
“”ഒന്നുമില്ലമ്മേ” ചോദിച്ചതാ””.
“എന്നാൽ മോള് പോയി റെഡി ആക് കുട്ടികൾ ഉണരുമ്പോഴേക്കും വരാം””
“”ശരി അമ്മേ “”
ഞാൻ മുകളിൽ എത്തിയപ്പോൾ വൈശാഖ് കുളിക്കാൻ കയറിയിരുന്നു.
ഞാൻ ഒരു സെറ്റ് സാരി എടുത്തു കട്ടിൽ വച്ചു.കുറച് കഴിഞ്ഞു വൈശാഖ് വന്നു ഞാൻ കുളിക്കാൻ കയറി.തിരികെ വന്നപ്പോഴേക്കും വൈശാഖ് മുണ്ടും ഷർട്ടും ഒക്കെ ഇട്ടു റെഡി ആയി.വൈശാഖ് താഴേക്ക് പോയി .അപ്പോഴേക്കും സാരി ഉടുത്തു റെഡി ആയി താഴേക്ക് വന്നു.അടുക്കളയിൽ ചെന്നു അമ്മയോട് പോയിട്ടു വരാം എന്ന് പറഞ്ഞു.ഇറങ്ങി
തൊട്ട് അടുത്തുള്ള അമ്പലത്തിലേക്ക്
ആണ് പോയത് അപ്പോഴേക്കും വെട്ടം വീണു തുടങ്ങിയിരുന്നു. വൈശാഖ് അമ്പലത്തിനു മുന്നിൽ എന്നെ ഇറക്കി.ചെരുപ്പ് വണ്ടിയിൽ അഴിച് വയ്ക്കാൻ പറഞ്ഞു. കുറച്ചു മാറി വണ്ടി പാർക്ക് ചെയ്തിട്ട് വൈശാഖ് വന്നു .അപ്പോഴാണ് പേഴ്സ് വണ്ടിയിൽ വച്ച കാര്യം ഓർമ വന്നത്.
ഞാൻ വൈശാഖിനോട് വണ്ടിയുടെ കീ ചോദിച്ചു
“”എന്തിനാ””
“”പേഴ്സ് വണ്ടിയിൽ ആണ്””
“”എന്റെ കയ്യിൽ ഉണ്ട് വാ””
“വെള്ളിയാഴ്ച ദേവിക്ക് പ്രാധാന്യം ഉള്ള ദിവസം ആയതു കൊണ്ട് അമ്പലത്തിൽ കുറച്ചു തിരക്ക് ഉണ്ടായിരുന്നു.
വൈശാഖ് അമ്പലത്തിനു വെളിയിൽ നിന്നു എണ്ണയും തിരിയും ചുവന്ന പൂ മാലയും കുങ്കുമവും വാങ്ങി തന്നു അമ്പളത്തിനുള്ളിൽ കയറി. വൈശാഖ് ഷർട്ടിന്റെ ബട്ടൻ അഴിച്ചു ഒരു കൈ ഊരി ഒരു കയ്യിൽ മാത്രം ഷർട് ധരിച്ചു. ദേവിയെ നല്ലപോലെ കണ്ടു തൊഴുതു. കയ്യിൽ ഉള്ള തട്ടം രസീത് എഴുതി തിരുമേനിയെ ഏല്പിച്ചു.
ചുവന്നപൂമാല ദേവിയെ അണിയിച്ചു കുങ്കുമ്മം അഭിഷേകം ചെയ്തു .അതിന്റെ പ്രസാദവും പൂവും കൂടി ഒരു ഇളച്ചീന്തിൽ കൊണ്ടു വന്നു. ഞാൻ അതു വാങ്ങി വൈശാഖ് തിരുമേനിക്ക് ദക്ഷിണ കൊടുത്തു.
ഇളച്ചീന്തിലെ പ്രസാദം ഞാൻ വൈശാഖിന് നേരെ നീട്ടി വൈശാഖ് അതിൽ നിന്ന് ഒരു നുള്ള് കുങ്കുമം തൊട്ട് എന്റെ സീമന്തരേഖയിൽ വച്ചു.ചന്ദനം നെറ്റിയിൽ തൊട്ടു തന്നു എന്നിട്ട് പറഞ്ഞു. “”എന്റെ ഗൗരിക്ക് ഒരായിരം പിറന്നാൾ ആശംസകൾ “”
ഇളച്ചീന്തിലെ പ്രസാദം ഞാൻ വൈശാഖിനും തൊട്ട് കൊടുത്തു.ചുറ്റമ്പളത്തിൽ വലം വച്ചു ഇറങ്ങി.
തിരികെ വീട്ടിലേക്ക് പൊന്നു.
അമ്മ കാപ്പി ഒക്കെ റെഡി ആക്കി ഞാൻ ചെന്നപ്പോഴേക്കും.അപ്പോൾ വൈശാഖ് ഫോൺ കൊണ്ടു തന്നിട്ട് പറഞ്ഞു “”അച്ഛൻ വിളിക്കുന്നു””
ഞാൻ അതു വാങ്ങി സംസാരിച്ചു
“”മീശ മേനോനെ ഇന്ന് എന്താ രാവിലെ?””
“”അതോ ഇന്ന് എന്റെ ഗൗരി കൊച്ചിന്റെ പിറന്നാൾ ആണ്””
“”അയ്യട ഇത്ര നാളിനിടക് ഇന്ന് കറക്ടായി ഓർത്തല്ലോ “”
“”എനിക്ക് എപ്പോഴും ഓർമയുണ്ട് ഇന്ന് എന്റെ ഗൗരി സന്തോഷത്തിൽ ആണല്ലോ”” മീശ മേനോനെ “” എന്നു വിളിച്ചപ്പോഴേ മനസിലായി””
“”ദേ ഇവിടെ രാവിലെ എഴുനേറ്റ്പ്പോൾ മുതൽ സർപ്രൈസ്””
“”ആണോ വൈകിട്ട് അങ്ങോട്ട് വരാൻ പറഞ്ഞിരിക്കുവാ വൈശാഖ് ഇന്നലെ വിളിച്ചു പറഞ്ഞതു കൊണ്ടു ഇന്ന് കട ഉച്ചവരെയെ ഉള്ളു””
“”ഓഹോ അപ്പോൾ എല്ലാവരും അറിഞ്ഞു കൊണ്ട് ആണ് അല്ലെ വാ മീശ മേനോനെ ശരിയാക്കി തരാം””
“”ഓ അങ്ങാനെ ആകട്ടെ തമ്പുരാട്ടി””
ഞാൻ ഫോൺ കട്ട് ചെയ്തു .അപ്പോൾ സ്ക്രീനിൽ ഇട്ടിരിക്കുന്ന ഫോട്ടോ കണ്ടത്.ഞാൻ ഉണ്ണിയേയും വവയ്യ്ക്കും വാരി കൊടുക്കുന്ന ഒരു ഫോട്ടോ ഇത് എപ്പോൾ എടുത്തു എന്നു കരുതി നിൽക്കുമ്പോഴേക്കും വൈശാഖ് വന്നു ഞാൻ ഫോൺ വൈശാഖിനെ തിരികെ ഏല്പിച്ചു.
അന്ന് ബാങ്കിൽ ലീവു വിളിച്ചു പറഞ്ഞു.
കാപ്പി കുടിച്ചു വൈശാഖ് ഇറങ്ങി.ഉച്ചവരെ പോകുന്നുള്ളൂ ഉച്ചക്ക് വരും എന്ന് പറഞ്ഞത് കൊണ്ടു ടിഫിൻ എടുത്തില്ല. ടൗണിൽ പോകാൻ ഉള്ളതു കൊണ്ടു ഞാനും വൈശാഖിന്റെ കൂടെ ഇറങ്ങി
തിരിച്ചു ഒരുമിച്ചു വരാം എന്ന് പറഞ്ഞു.അപ്പോഴേക്കെ എന്റെ അവിശ്യങ്ങളും കഴിയുള്ളൂ.
വൈശാഖ് രാവിലെ തന്ന സാരി കയ്യിൽ കരുതി സൂസമ്മ പോകുന്ന പാർലറിൽ ഒരു മണിക്കൂർ കൊണ്ട് ബ്ലൗസ് തുന്നി തരും. അവിടെ ഇറങ്ങി ആദ്യം അതു തുന്നൻ കൊടുത്തു.ടെക്സ്റ്റൈയിലിൽ കയറി കുട്ടികൾക്ക് രണ്ടു പേർക്കും ഓരോ ജോടി വാങ്ങി.പിന്നെ ബേക്കറിയിൽ കയറി കുട്ടികൾക്കും വൈകിട്ടേത്തേക്കും കുറച്ചു സ്വീറ്റ്‌സും കേക്കും വാങ്ങാൻ അതു നോക്കി ബേക്കറിയിൽ നിന്നപ്പോൾ ആരോ വന്നു കയ്യിൽ പിടിച്ചു.
ഞാൻ തിരിഞ്ഞു നോക്കി കണ്ടു മറന്ന മുഖം അതേ അവർ വാവയുടെ “”അമ്മ”” സുപ്രിയ””!!!
“ഗൗരി അല്ലെ””
“”അതേ””
“”എനിക്ക് കുറച്ചു സംസാരിക്കണം തന്നോട് നമുക്ക് ആ ടേബിളിലേക്ക് ഇരിക്കാം “”
ഞാൻ ഇരിക്കാം എന്നോ ഇല്ലെന്നോ പറഞ്ഞില്ല അവൾ ആ ടേബിളിലെ ഒരു കസേരയിൽ പോയി ഇരുന്നു. ഞാനും ചെന്ന് അടുത്തു കിടന്ന മറ്റൊരു കസേരയിൽ ഇരുന്നു.
വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
(തുടരും)
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission