മേശയ്ക്കു അപ്പുറം ഇരുന്നു സുപ്രിയ എന്നെ സൂക്ഷിച്ചു നോക്കി.അപ്പോഴേക്കും ഒരു പെണ്ണ് കുട്ടി അടുത്തു വന്നു എന്താ കുടിക്കാൻ വേണ്ടത് എന്നു ചോദിച്ചു.
ഞാൻ സുപ്രിയയെ നോക്കി “”കുടിക്കാൻ എന്ത് വേണം?””
“”തനിക്ക് ഇഷ്ടമുള്ളത് പറ””
“”രണ്ടു ഓറഞ്ച് ജ്യൂസ്”” കുട്ടി ചിരിച്ചു കൊണ്ട് പോയി.
ഞാൻ സുപ്രിയയുടെ നേർക്ക് നോക്കി ചോദിച്ചു എന്താ സുപ്രിയയ്ക് പറയാൻ ഉള്ളതു പറ
കുറച്ചു നേരം പുറത്തേക്ക് വെറുതെ നോക്കി ഇരുന്നിട്ട് അവൾ ഒരു ദീര്ഘശ്വാസം എടുത്തു എന്നെ നോക്കി മെല്ലെ ചുണ്ട് ചലിപ്പിച്ചു.
“”ഞാൻ ഡിഗ്രിക്ക് മൂന്നാം വർഷം പഠിക്കുമ്പോൾ ആയിരുന്നു എന്റെ വിവാഹം. അച്ഛന്റെ കൂട്ടുകാരന്റെ മകൻ ആയിരുന്നു വസുവേട്ടൻ. ഞാൻ നേരത്തെ കണ്ടിട്ടുണ്ട് സംസാരിച്ചിട്ടുണ്ട്.അച്ഛൻ ആലോചന പറഞ്ഞപ്പോൾ തന്നെ എനിക്ക് ഇപ്പോഴേ വിവാഹം വേണ്ടാന്നു പറഞ്ഞു.
ആദ്യം അച്ഛനും അതു സമ്മതിച്ചു.””
അപ്പോഴേക്കും പെണ്കുട്ടി ജ്യൂസ് കൊണ്ടു വന്നു മേശപ്പുറത്തു വച്ചു കഴിക്കാൻ വേണോ എന്ന് ചോദിച്ചു വേണ്ടാന്നു പറഞ്ഞു .ഞങ്ങളുടെ ടേബിലിന് അടുത്തുള്ള ഫാൻ ഓണ് ചെയ്തിട്ടു കുട്ടി പോയി.
ഞാൻ ഒരു ജ്യൂസ് സുപ്രിയയുടെ നേർക്ക് നീക്കി വച്ചു
അവൾ പറഞ്ഞു തുടങ്ങി.എന്റെ മാമന്റെ മകൻ ആയിരുന്നു അനൂപ്.ചെറിയ പ്രായം മുതൽ ഞങ്ങൾക്ക് അറിയാം .എന്നെക്കാൾ മൂന്നു വയസിനു കൂടുതൽ.വീട്ടിൽ നിന്ന് അധികം ദൂരത്തിൽ ആയിരുന്നില്ല അനൂപേട്ടന്റെ വീട് അതുകൊണ്ടു എല്ലാ വിശേഷത്തിനും അവധി ദിവസങ്ങളിലും മാമിയും അനൂപേട്ടനും വീട്ടിൽ കാണും.ആദ്യമൊക്കെ നല്ല കൂട്ടുകാർ ആയിരുന്നു.പിന്നീട് എപ്പോഴോ അതു ഇഷ്ടമായി വളർന്നു.
അച്ഛനു മാമനോട് ഇഷ്ട്ടം അല്ലായിരുന്നു.മാമൻ മാമിക്ക് ഉള്ളതൊക്കെ കൂട്ടു കൂടി നശിപ്പിച്ചു.അനൂപേട്ടൻ കുറച്ചു മുതിർന്ന ശേഷം എപ്പോഴും വീട്ടിൽ വരുന്നത് ഒന്നും അച്ഛനു ഇഷ്ട്ടം ആയിരുന്നില്ല.അതിനു തൊട്ടതിനും പിടിച്ചതിനും ഒക്കെ കുറ്റം പറയുമായിരുന്നു.അപ്പോൾ അനൂപേട്ടന്റെ നിസ്സഹായാവസ്ഥ എന്നെ ഒരുപാട് വേദനിപ്പിച്ചു.അച്ഛനോട് വെറുപ്പ് തോന്നാൻ അതു ഒരു കാരണമായി.
അനൂപേട്ടനും ആയുള്ള ബന്ധം അച്ഛൻ അറിഞ്ഞു ഒരു പാട് വഴക്ക് പറഞ്ഞു.ഒരു കാരണവശാലും അച്ഛൻ ഇത് നടത്തി തരില്ലന്നു വാശി പിടിച്ചു.
അനൂപേട്ടന്റെ വീട് നല്ല സ്ഥിതിയിൽ ആയിരുന്നില്ല.അതിന്റെ വാശിക്ക് ആണ് അച്ഛൻ എനിക്ക് ഈ വിവാഹാലോചന കൊണ്ടു വന്നത്.ഒരുപാട് പറഞ്ഞു അച്ഛനോട് അച്ഛനും വാശി അതുപോലെ ഞാനും വാശിപിടിച്ചു.
വിവാഹ സമയത്തു അച്ഛൻ അനൂപേട്ടനെ ചെന്നൈയിൽ ഒരു കമ്പനിയിലേക്ക് ജോലി ശരിയാക്കി പറഞ്ഞു വിട്ടിരുന്നു.എന്നിട്ടും വിവാഹത്തിന് ഒരാഴ്ച്ച മുൻപ് അനൂപേട്ടൻ നാട്ടിൽ വന്നു.അന്ന് ഒരുമിച്ചു ജീവിക്കാൻ ഉള്ള ഒരു ചുറ്റുപാട് ഉണ്ടാക്കാൻ ഏട്ടന് കഴിയുമായിരുന്നില്ല .ഈ ജോലി ചെയ്തു കൊണ്ട് എന്തെകിലും ഒന്നു ആയിട്ടു വന്നു കൂട്ടി കൊണ്ടു പോകാം എന്ന് പറഞ്ഞു.അതുവരെ എന്നോട് എങ്ങനെ എങ്കിലും പിടിച് നിൽക്കാൻ പറഞ്ഞു.
അച്ഛൻ എന്തായാലും അച്ഛന്റെ വാശിയിൽ നിന്നു .ഞാനും അച്ഛനോട് വാശി കാണിച്ചു. വിവാഹം കഴിഞ്ഞു ആർഭാടത്തോടെ.”””
അതുവരെ അലസമായി സുപ്രിയയുടെ കഥ കേട്ട് കൊണ്ടിരുന്ന എനിക്ക് അവിടെ മുതൽ എന്റെ നെഞ്ചിടിപ്പിന് വേഗത കൂടി ,വിയർപ്പ് മണികൾ മുഖത്തു ചെറിയ നീര്കുമിളകൾ തീർത്തു .മുൻപിൽ ഇരിക്കുന്ന ഗ്ലാസ്സിൽ മുറുകെ പിടിച്ചു കൊണ്ട് ഞാൻ സുപ്രിയയെ നോക്കി.
ഗ്ലാസ്സിലെ ജ്യൂസ് പകുതിയോളം വലിച്ചു കുടിച്ചിട്ട് അവൾ മെല്ലെ പറഞ്ഞു തുടങ്ങി.
“”വിവാഹം കഴിഞ്ഞ ആദ്യ രാത്രിയിൽ തന്നെ ഞാൻ അദ്ദേഹത്തോട് എല്ലാം തുറന്നു പറഞ്ഞു. എല്ലാം കേട്ടു കഴിഞ്ഞിട്ട് വസുവേട്ടൻ പറഞ്ഞു “”സാധരണ പെണ്ണ് കുട്ടികൾ എല്ലാം ഇതുപോലെ റിലേഷൻ ഉണ്ടാകാറുണ്ട്.അതു സാരമില്ല ജീവിതംവുമായി അതിനു ഒരു ബന്ധവും ഇല്ല ഇന്നുമുതൽ ഉള്ളതു മാത്രം മതി നമ്മുടെ ജീവിതത്തിൽ അതുകൊണ്ടു അതിനെ കുറിച്ചു ഓർമിക്കണ്ട അതു കഴിഞ്ഞു”””
“”വസു്‌വേട്ടന്റെ മനസു അറിഞ്ഞപ്പോൾ എനിക്ക് അദ്ദേഹത്തിനോട് ആദരവ് തോന്നി പക്ഷെ അതുവരെ ഉണ്ടായിരുന്നതൊക്കെ മറന്നു ഒരു പുതിയ ജീവിതം തുടങ്ങാൻ എനിക്ക് ആകുമായിരുന്നില്ല.ഞങ്ങളുടെ ബന്ധം അത്രത്തോളം വളർന്നിരുന്നു.അതിന്റെ പരിധികൾ ഒക്കെ മറി കടന്നിരുന്നു.ഞാൻ അതു അദ്ദേഹത്തോട് തുറന്നു പറഞ്ഞു. .പിന്നീട് ഒന്നും പറഞ്ഞില്ല.
ഒരിക്കൽ പോലും ഞാൻ പറഞ്ഞ കാര്യങ്ങൾ വച്ചു എന്നോട് ഒരിക്കലും പെരുമാറിയിട്ടില്ല.പുറമെ ഭാര്യാഭർത്താക്കന്മാർ പോലെ ആയിരുന്നെങ്കിലും അല്ലാത്തപ്പോൾ നല്ലൊരു സുഹൃത്തു ആയിരുന്നു. ഒരൂപക്ഷെ കുറച്ചു കഴിയുമ്പോൾ ഞാൻ പുതിയ ജീവിതവും ആയി പൊരുത്തപ്പെടും എന്നു അദ്ദേഹം കരുതിക്കാനും.ഞാനും അങ്ങനെ ഒക്കെ ആയിരുന്നു,പഴയതു ഓർക്കാതെ പുതിയ ജീവിതത്തിൽ ലയിച്ചു നിന്നപ്പോഴാണ് ഉൾക്കൊള്ളാൻ ആകാത്ത ഒരു വിശേഷം ഉണ്ടായത്.”””
ഞാൻ സുപ്രിയയെ തന്നെ നോക്കി ഇരിക്കുവായിരുന്നു.അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി പറഞ്ഞു ചെറിയ ഒരു ക്ഷീണവും തലചുറ്റലും ആയി ക്ലിനിക്കിൽ പോയപ്പോൾ ടെസ്റ്റ് കഴിഞ്ഞു ഡോക്ടർ പറഞ്ഞു ഞാൻ പ്രഗ്‌നന്റ് ആണെന്ന്.അന്ന് വിവാഹം കഴിഞ്ഞു ഒരു മാസം അയതെ ഉണ്ടായിരുന്നുള്ളൂ.
പക്ഷെ അതിനു ശേഷം വസുവേട്ടൻ ഒരുപാട് മാറി പിന്നീട് കളിയും ചിരിയും ഒന്നുമില്ലാതെ ആയി. അവിശ്യത്തിന് മാത്രം എല്ലാവരോടും കാര്യം പറയും.ഇതു അറിഞ്ഞു ഞാൻ ആനൂപേട്ടനെ വിളിക്കാൻ ശ്രമിച്ചു.ഒരുപാട് ശ്രമിച്ചിട്ടു ആണ് അനൂപേട്ടന്റെ പുതിയ നമ്പർ കിട്ടിയതു. ഞാൻ പറഞ്ഞതൊന്നും ആദ്യം വിശ്വസിക്കാൻ അനൂപേട്ടൻ തയ്യാറായില്ല.
കുറെ ദിവസങ്ങൾ കഴിഞ്ഞു തിരിച്ചു വിളിച്ചു.അപ്പോഴൊക്കെ ഞാൻ കൂടെ പോകാൻ തയ്യാറായിരുന്നു.കാരണം ഞാൻ കാരണം നല്ലൊരു മനുഷ്യന്റെ ജീവിതം പഴാകാതിരിക്കാൻ.പക്ഷെ അപ്പോഴും അതിനുള്ള സാഹചര്യം അനൂപ് ഉണ്ടാക്കിരുന്നില്ല.
എല്ലാ മാസത്തിലെ ചെക്ക് അപ്പിനും കൃത്യമായി കൊണ്ടുപോകുമായിരുന്നു.പലപ്പോഴും ഞാൻ കരുതിയിട്ടുണ്ട് താലികെട്ടിയ പെണ്ണ് മറ്റൊരുവന്റെ തുടിപ്പ് ഉള്ളിൽ കൊണ്ടു നടക്കുമ്പോഴും സ്വന്തം ഭാര്യയ്ക്ക് വേണ്ട കടമകൾ എല്ലാം വസുവേട്ടൻ ചെയ്തു തന്നു. ഒരിക്കൽ പോലും അതിനു അവധി പറയുകയോ വരാതെ ഇരിക്കുകയോ ചെയ്തിട്ടില്ല.
വേദന വന്നു ഹോസ്പിറ്റലിൽ പോയപ്പോൾ ലേബർ റൂമിന്റെ വാതിലടഞ്ഞു പുറം കാഴ്ചകൾ മറച്ചപ്പോഴും എനിക്ക് ഏറ്റവും കൂടുതൽ വേദന തോന്നിയത് വാസുവേട്ടനെ കുറിച്ചു ആയിരുന്നു.
സ്വന്തം ചോര ഭൂമിയിൽ പിറവി എടുക്കാൻ പോകുന്നു എന്ന് അറിഞ്ഞിട്ടും ഒന്നു ഓടി വരാത്ത,സ്വന്തം ചോര അല്ലെന്നു അറിഞ്ഞിട്ടും അടഞ്ഞ വാതിലിനപ്പുറം പിടയ്ക്കുന്ന നെഞ്ചു മായി നിന്ന ആ മനുഷ്യനെ കുറിച്ചു ഓർത്തായിരുന്നു.
അതുവരെ അതിവേഗം കൂടി കൊണ്ടിരുന്ന എന്റെ നെഞ്ചിടിപ്പ് കഴിഞ്ഞ കുറേ നിമിഷങ്ങൾ ആയി പ്രവർത്തിക്കുന്നില്ല എന്നു എനിക്ക് തോന്നി. സുപ്രിയയുടെ കണ്ണിൽ നിന്നും നീർച്ചാലുകൾ ഒഴുകി ഇറങ്ങി ഗ്ലാസ് ടേബിളിൽ മുത്തു വിതറി.
ഗ്ലാസ്സിൽ മുറുകെ പിടിച്ചിരുന്ന എന്റെ കൈ പിടിച്ചു അവൾ പറഞ്ഞു “”അതിനു ശേഷം എത്രയും പെട്ടന്ന് അദ്ദേഹത്തെ സ്വാതന്ത്രനാക്കാൻ ഞാൻ ആഗ്രഹിച്ചു.പിന്നെയും അഞ്ചു മാസം കഴിഞ്ഞു അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും എനിക്ക് പടിയിറങ്ങാൻ .””
“”പോകാൻ ഉള്ള തീരുമാനം എടുത്തപ്പോൾ ഇത്ര മാത്രം ആണ് അദ്ദേഹം പറഞ്ഞത്.””നിനക്ക് തീരുമാനിക്കാം ,ഇത്രയും നാൾ നീ ഇവിടെ ജീവിച്ചപ്പോൾ ഒരിക്കൽ പോലും ഞാൻ നിന്നെ വെറുത്തിട്ടില്ല,പക്ഷെ ഈ പടി കടന്നു പോകുന്ന നിമിഷം മുതൽ ഞാൻ നിന്നെ വെറുത്തു തുടങ്ങും ഈ ഭൂമിയിലെ മറ്റെന്തിനേക്കാളും.ഷെമിക്കാൻ ഞാൻ തയ്യാറാണ് .പിന്നെ എല്ലാം നിന്റെ ഇഷ്ട്ടം.പക്ഷെ പോകുമ്പോൾ എന്റെ മോളെ കൊണ്ടു പോകാൻ പറ്റില്ല അതിനു ഒരിക്കലും ഞാൻ സമ്മതിക്കില്ല.അവൾ എന്റെ മകൾ തന്നെ ആണ് .എല്ലാവരുടെയും വിശ്വാസം അതുപോലെ ഇരിക്കട്ടെ.””
ഞാൻ എന്റെ കുഞ്ഞിനെ കൊണ്ടു പോകുന്നത് അദ്ദേഹത്തോട് ചെയ്യുന്ന ക്രൂരത ആയിരിക്കും എന്ന് എനിക്ക് മനസിലായി.കാരണം ആ സമയത്തു പോലും കുഞ്ഞു അദ്ദേഹത്തിന്റെ ചൂട് പറ്റിയാണ് ഒരുപാട് ഉറങ്ങിയത്.അനൂപിനോട് പറഞ്ഞപ്പോൾ ഏട്ടന് അതു ഒരു പ്രശനം ആയിരുന്നില്ല .മറിച്ച് ആശ്വാസം ആയിരുന്നു.അങ്ങനെ ആണ് ഞാൻ അദ്ദേഹത്തിന്റെ ജീവിതത്തിൽ നിന്നും പടിയിറങ്ങിയത്.”””
ആറു മാസത്തെ നിയമാസംവാധത്തിനു ശേഷം എനിക്ക്”” വൈശാഖിന്റെ ഭാര്യ”” എന്ന പദവി നിയമപരമായി ഒഴിവാക്കി കിട്ടി. അപ്പോഴേക്കും നാട്ടുകാരും വീട്ടുകാരും എല്ലാവരും എന്നെ വെറുത്തു കഴിഞ്ഞിരുന്നു.അതൊന്നും ഞാൻ കാര്യമാക്കിയില്ല അതിലും വലിയ ഒരു കാര്യം ആണ് ഞാൻ ചെയ്തത് എന്നു എനിക്ക് ബോധ്യം ഉണ്ടായിരുന്നു.
ഇപ്പോൾ ഗൗരി വിചാരിക്കുന്നുണ്ടാകും “”പിന്നെ എന്തിനാണ് അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് വീണ്ടും വന്നത് എന്ന് അല്ലെ?””
വൈശാഖിന്റെ വിവാഹം കഴിഞ്ഞു എന്ന് അറിഞ്ഞു വൈശാഖ് മോളെ ജീവനെപോലെ നോക്കും എന്ന് എനിക്ക് നല്ലപോലെ അറിയാം.ഇനി വരുന്ന പെണ്കുട്ടിക്ക് അങ്ങനെ കരുതാൻ പറ്റിയില്ലെങ്കിലോ എന്നൊരു വേണ്ടാത്ത ചിന്ത അതുകൊണ്ടു ആണ് ഞങ്ങൾ ചെന്നൈയിൽ നിന്നും വന്നത്.മോളെ വിട്ട് തരാൻ വസുവേട്ടന് താല്പര്യം ഉണ്ടെങ്കിൽ അവളെ കൊണ്ടു പോകാം എന്ന് കരുതി ആണ്.പക്ഷേ അന്ന് സ്റ്റേഷനിൽ വരുന്നതിനു കുറച്ചു മുൻപ് ആണ് ഗൗരിയെ കുറിച്ചു അറിയാൻ കഴിഞ്ഞത്.പിന്നെ സ്റ്റേഷനിൽ വച് മനസിലായി അച്ഛനെ പോലെ നല്ലൊരു അമ്മയും അവൾക്ക് ഉണ്ടെന്നു.ഇനി എനിക്ക് മടങ്ങി പോകാം സന്തോഷത്തോടെ
“ഗൗരി നീ ഭാഗ്യവത്തിയാണ് ,ജീവിത പങ്കാളി ആയി വൈശാഖിനെ കിട്ടിയതിൽ അത്രയും നല്ല മനസുള്ള വ്യക്തി ആണ് അദ്ദേഹം അതുപോലെ നിന്നെ പോലെ ഒരാളെ കിട്ടിയതിൽ വൈശാഖും ഭാഗ്യം ചെയ്തിരിക്കുന്നു.ഒരുപാട് സന്തോഷം നിങ്ങളെ ദൈവം ഒരുമിച്ചു ചേർത്തിൽ.മരണം വരെ എന്റെ മോൾക്ക് ഒരമ്മയെ ഉണ്ടാകാവു അതു ഗൗരി മാത്രം ആയിരിക്കണം.”””
സുപ്രിയ ബാഗിൽ നിന്നും ടവൽ എടുത്തു മുഖം തുടച്ചു്. “”ഒരിക്കലും മറ്റൊരാളോട് ഇത് പറയണം എന്ന് കരുതിയില്ല എന്തോ ഗൗരി അറിയണം എന്നു തോന്നി.വസുവേട്ടൻ ഒരിക്കലും ഇത് പറയും എന്നു എനിക്ക് തോന്നുന്നില്ല.””
“”നാളെ ഞങ്ങൾ മടങ്ങി പോകും””
സുപ്രിയ പോകാൻ ഏഴുനേറ്റു ഞാനും ഇരുന്നിടത്തു നിന്നു ഏഴുനേറ്റു സുപ്രിയയോട് എന്തെങ്കിലും ചോദിക്കാനോ പറയാനോ നാവു പൊങ്ങുന്നില്ല. ഒരു മരവിച്ച അവസ്ഥ. ഞാൻ തിരികെ സീറ്റിൽ ഇരുന്നു .എന്നെ നോക്കിയിട്ടുസുപ്രിയയും തിരികെ സീറ്റിൽ ഇരുന്നു
എനിക്ക് ചെറുതായി ബലം കുറയുന്നതുപോലെ തോന്നി ..
എന്നെ നോക്കി സുപ്രിയ ചോദിച്ചു “”വെള്ളം വേണോ നിനക്ക്?””
“”ഞാൻ തലയാട്ടി “”
അവൾ എഴുനേറ്റ് പോയി ഒരു കുപ്പി വെള്ളം വാങ്ങി കൊണ്ടു വന്നു പൊട്ടിച്ചു തന്നു.അര കുപ്പിയോളം വെള്ളം ഞാൻ ഒറ്റ വലിക്ക് കുടിച്ചു .അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ കുറച്ചു നോർമൽ ആയി.അപ്പോൾ ഞാൻ സുപ്രിയ പറഞ്ഞ കാര്യങ്ങൾ ഓർത്തു ഒരു നിമിഷം കൊണ്ട് എല്ലാം എന്റെ മനസിലൂടെ മിന്നി മറഞ്ഞു.അപ്പോഴേക്കും സങ്കടം പൊട്ടി കണ്ണു നിറഞ്ഞു ഒഴുക്കി.
കുറെ നേരം അങ്ങനെ ഇരുന്നു.സുപ്രിയ എന്നെ നോക്കി മിണ്ടാതെ എന്റെ കയ്യിൽ പതുക്കെ തടവി ഇരുന്നു.ഒരുവിധം ആയപ്പോൾ ഞാൻ സുപ്രിയയോട് ചോദിച്ചു
“”പ്രിയക്ക് സുഖമാണോ അവിടെ?””
“”നമ്മുടെ നാട് പോലെ ആവില്ലല്ലോ എന്നാലും പൊരുത്തപ്പെട്ടു””
“”ജോലി?””
“”അനൂപ് ഇപ്പോഴും ആ കമ്പനിയിൽ തന്നെ കുറച്ച് കൂടി നല്ല പൊസിഷനിൽ ആയിട്ടുണ്ട് .ഞാൻ ഒന്നിനും പോകുന്നില്ല ഞങ്ങൾക്ക് രണ്ടുപേർക്ക് അനൂപേട്ടന്റെ സമ്പാദ്യം തന്നെ ധാരാളം.അല്ലാതെ അച്ഛൻ പറഞ്ഞതുപോലെ സ്വത്തിനു വേണ്ടി വന്നത് അല്ല അതൊന്നും എനിക്ക് വേണ്ട ഗൗരി””
“”അപ്പോൾ കുട്ടികൾ””??
“”ദൈവം എനിക്ക് ചെറിയ ശിക്ഷ തന്നു പിന്നെ ഇത് വരെ എനിക്ക് ഒരമ്മ ആകാനുള്ള ഭാഗ്യം വന്നില്ല വരും എന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നു.”””
“”നല്ലൊരു ജീവിതം നഷ്ടപ്പെടുത്തി കളഞ്ഞു എന്നു തോന്നുന്നുണ്ടോ സുപ്രിയയ്ക് ഇപ്പോൾ ?””
“”ഇല്ല ഗൗരി ….. ഞാൻ അതു അർഹിക്കുന്നില്ല എന്നു തന്നെയാണ് ഇപ്പോഴും എന്റെ വിശ്വാസം .അനൂപേട്ടന്റെ സന്തോഷത്തോടെ ജീവിക്കുന്നു.ചെറിയ ചുറ്റുപാട് ആണെങ്കിലും അതിൽ ഞാൻ സന്തോഷവതിയാണ്””
“”മോളെ കാണാൻ ആഗ്രഹം ഉണ്ടോ?””
“”വേണ്ട ഗൗരി അന്ന് കണ്ടു അതു മതി.ഞാൻ പറഞ്ഞില്ലേ മരിക്കും വരെ അവളുടെ അമ്മ നീയാണ് എനിക്ക് അതിനുള്ള അർഹത ഇല്ല””.
കസേരയിൽ നിന്നു എഴുനേറ്റ് ഞാൻ സുപ്രിയയുടെ അടുത്തേക്ക് ചെന്നു അവളുടെ കൈ പിടിച്ചു പറഞ്ഞു.വലിയ ഒരു മനസിന് ഉടമ ആണ് പ്രിയ.നല്ലൊരു അമ്മയും .ഒരിക്കലും അങ്ങനെ കരുതരുത്.മോളെ ഞാൻ പൊന്നുപോലെ നോക്കിക്കൊള്ളാം””അതു ഒരു പൊതു സ്ഥലം ആയിട്ടു കൂടി പ്രിയ എന്നെ കെട്ടിപ്പിടിച്ചു. ഞാനും തിരികെ അവളെ ചേർത്തു പിടിച്ചു.
വിട്ടുമാറി ബാഗ് കയ്യിൽ എടുത്തു അവൾ യാത്ര ചോദിച്ചു””പോട്ടെ ഇനി കാണുമോ എന്നു അറിയില്ല. സന്തോഷം പോകുന്നതിനു മുൻപ് കാണാൻ കഴിഞ്ഞതിൽ””
“”സാരി തുമ്പിൽ മുഖം തുടച്ചു ഞാൻ ചിരിച്ചു ഒരുമിച്ചു നടന്നു അപ്പോൾ ബാഗിൽ നിന്നും ഫോൺ ബെല്ലടിച്ചു വൈശാഖ് ആയിരുന്നു.
ഞാൻ സുപ്രിയയോട് പറഞ്ഞിട്ട് ഫോണ് എടുത്തു
“”കഴിഞ്ഞോ ഗൗരി?””
“”കഴിഞ്ഞു ഒരു ബ്ലൗസ് സ്റ്റിച് ചെയ്യാൻ കൊടുത്തിട്ടുണ്ട് അതു വാങ്ങണം””
“”പോകുമ്പോൾ വാങ്ങാം ഞാൻ ഇറങ്ങി തനെവിടെ നിൽക്കുവാ?””
“”ബേക്കറിയിൽ ജംഗ്ഷനിൽ ഉള്ള “ഹോട് കേക്ക്” ബേക്കറിയിൽ.
“”ശരി ഞാൻ അങ്ങോട്ട് വരാം””
ഞാൻ ഫോൺ വച്ചു സുപ്രിയയെ നോക്കി
“”ഞാൻ ഇറങ്ങട്ടെ ഗൗരി എന്നെ കാണണ്ട “”
“”ശരി””
സുപ്രിയ പോകുന്നതും നോക്കി ഞാൻ നിന്നു ഇന്നലെ വരെ ആരെന്ന് അറിയാതെ ഒരുപാട് വെറുത്തിരുന്നു അവളെ ഇന്നവൾ എനിക്ക് ആരൊക്കെയോ ആണ്
കുട്ടികൾക്ക് വേണ്ട കുക്കിസും കേക്കും ഒക്കെ വാങ്ങി ബില് അടച്ചപ്പോഴേക്കും വൈശാഖ് വന്നു.ബകേറിയിലേക്ക് കയറി വന്നു വൈശാഖ് ചോദിച്ചു
“”എല്ലാം വാങ്ങിയോ?””
“”വാങ്ങി””
“”തനിക്ക് വെള്ളം വല്ലതും വേണോ””
“”വേണ്ട ഞാൻ ഒരു ജ്യൂസ് കുടിച്ചു.വൈശാഖിന് വേണോ?””
“”കമ്പനി ഇല്ലല്ലോ അത്കൊണ്ടു വേണ്ട””
“”ഞാൻ കൂടി വരാം””
“”വേണ്ട വീട്ടിൽ പോയി കഴിക്കാം “”
ഞങ്ങൾ ഇറങ്ങി
പോകുന്ന വഴിക്ക് ഞാൻ ഓർത്തു ഉള്ളു നിറയെ സ്നേഹം മാത്രം കൊണ്ടു നടക്കുന്ന ഒരു പാവം ആണ് വൈശാഖ്.സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും കൊതിച്ചു നടക്കുന്ന ഒരുപാവം അറിഞ്ഞും അറിയാതെയും ഒരു പാട് വേദനിപ്പിച്ചു.
പെട്ടന്ന് തിരിഞ്ഞു വൈശാഖിനെ നോക്കി ഞാൻ ചോദിച്ചു
“”വൈശാഖ് എത്ര മാത്രം സ്നേഹം ഉണ്ട് വൈശാഖിന് എന്നോട്?””
അപ്രതീക്ഷിതമായ ചോദ്യം കേട്ട് വൈശാഖ് എന്നെ സൂക്ഷിച്ചു നോക്കി
എന്റെ മുഖഭാവം കണ്ടിട്ട് ആയിരിക്കണം പെട്ടന്ന് വൈശാഖ് വണ്ടി ഒരു സൈഡിൽ ഒതുക്കി നിർത്തി.
വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
(തുടരും)
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission