വൈശാഖ് വണ്ടി നിർത്തി എന്നെ നോക്കി.
“”ഗൗരി എന്താ ഇപ്പോൾ അങ്ങനെ ചോദിച്ചത്?””
“”മനസിൽ അങ്ങനെ ഒന്നു ചോദിക്കണം എന്നു തോന്നി ചോദിച്ചു””
“”എത്ര എന്നു ചോദിച്ചാൽ അതിനു അളവ് ഒന്നും അറിയില്ല.പക്ഷെ എന്റെ ജീവിതത്തിൽ എനിക്ക് സ്നേഹിക്കണം എന്നും ,സ്നേഹിക്കപെടണം എന്നു തോന്നിയിട്ടുള്ളത് നിന്നോട് മാത്രം ആണ്. അമ്മയോടും അച്ഛനോടും കുട്ടികളോടും ഒക്കെ തോന്നുന്ന സ്നേഹം നിന്നോട് തോന്നിയിട്ടുണ്ട്.പരിധികൾ ഇല്ലാത്ത സ്നേഹം”””
അതും പറഞ്ഞു വൈശാഖ് എന്റെ മുഖത്തേക്ക് നോക്കി.
വൈശാഖിന്റെ മുഖത്തേക്ക് ഒരു നിമിഷം നോക്കി ഇരുന്നു.കണ്ണിൽ പ്രേമം ഒളിപ്പിച്ചു ചുണ്ടിൽ മന്ദസ്മിതവും ആയി ഇരിക്കുന്ന വൈശാഖിന്റെ കണ്ണിൽ ഇമ അടുപ്പിക്കാതെ ഒരു നിമിഷം നോക്കി.ആ കണ്ണുകളിലെ തിളക്കം എന്നിൽ ഒളിപ്പു വച്ച സ്നേഹത്തിന്റെ പൂട്ടു തുറക്കും എന്നു തോന്നിയപ്പോൾ മുഖം വെട്ടിച്ചു മുന്നോട്ട് നോക്കി ഞാൻ വൈശാഖിനോട് പറഞ്ഞു “”വണ്ടി എടുക്ക് പോകാം അമ്മ കാത്തിരിക്കുന്നുണ്ടാകും.””
“”കുറച്ചു കഴിഞ്ഞു പോകാം “”അതും പറഞ്ഞു സീറ്റ് പുഷ് ബാക് ചെയ്തു അതിൽ ചാരി കണ്ണുകൾ അടച്ചു കിടന്നു വൈശാഖ്.
വയലിന് സൈഡിൽ കൂടി ഉള്ള വഴി അരികിൽ ആണ് വണ്ടി കിടക്കുന്നതു.സൈഡിൽ ഉള്ള ഗ്ലാസ് വിൻഡോ അല്പം താഴ്ത്തി വച്ചു. നല്ല കുളിർമ ഉള്ള കാറ്റു വന്നു മുടിയിഴകളെ തലോടി കടന്നു പോയി.
ഞാൻ തിരിഞ്ഞു വൈശാഖിനെ നോക്കി ,വൈശാഖ് അപ്പോഴും കണ്ണുകൾ അടച്ചു കിടക്കുന്നു.ഒരു പക്ഷെ അതിനു ഉത്തരം പറയാൻ മനസ് ഒരു ഓട്ട പ്രദക്ഷിണം നടത്തി കാണും.ഓർമകളെ എല്ലാം തൊട്ടുണർത്തി ഒരു പ്രദക്ഷിണം.
ഞാൻ പതുക്കെ വൈശാഖിന്റെ കൈത്തണ്ടയിൽ പിടിച്ചു.വൈശാഖ് കണ്ണുതുറന്നു തലചരിച്ചു എന്നെ നോക്കി
“”പോകണ്ടേ?””
“”പോകാം”” “”ഗൗരി നിനക്ക് എന്നെ സ്നേഹിക്കാൻ കഴിയില്ലേ? നിന്റേത് മാത്രമായിട്ടു””
ഞാൻ വൈശാഖിന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി ചെറിയൊരു ഇടവേള ആണെങ്കിലും എന്റെ പിണക്കം വൈശാഖിനെ ഒരുപാട് വേദനിപ്പിച്ചു എന്നു എനിക്ക് മനസ്സിലായി. മറുപടി ഒന്നും പറഞ്ഞില്ല വെളിയിലേക്ക് നോക്കി “”പോകാം “”എന്ന് പറഞ്ഞു.ആ കണ്ണുകളെ തോൽപ്പിക്കാൻ എനിക്ക് ആകുമായിരുന്നില്ല അതുകൊണ്ടു നോക്കിയില്ല.കുറച്ചു കഴിഞ്ഞു വണ്ടി ഓടി തുടങ്ങി.
വീട് എത്തുന്നത് വരെ പിന്നെ ഒന്നും മിണ്ടിയില്ല .വീടിന്റെ ഗേറ്റ് കടന്നപ്പോഴേ കണ്ടു അച്ഛന്റെ കാർ കിടക്കുന്നതു.അതിനു പുറകിൽ ആയി വൈശാഖ് കാർ നിർത്തി .കാറിൽ നിന്നു ഇറങ്ങി ബാക് ഡോർ തുറന്നു പാക്കറ്റ് എല്ലാം എടുത്തു. അപ്പോഴാണ് സ്റ്റിച് ചെയ്യാൻ കൊടുത്ത ബ്ലൗസ് വാങ്ങിയില്ല എന്നു ഓർമ വന്നത്.
“”ബ്ലൗസ് വാങ്ങാൻ മറന്നല്ലോ?!!””
ഗ്ലാസ്സിലൂടെ വൈശാഖ് എന്നെ നോക്കി പറഞ്ഞു “”ഞാൻ പോയിട്ടു വരാം “”
“സാരമില്ല നാളെ വാങ്ങാം.””
“”വേണ്ട പിറന്നാൾ കോടി അല്ലെ പോയിട്ടു വരാം “”
ഞാൻ ഡോർ അടച്ചു വൈശാഖ് കടയുടെ പേരു ചോദിച്ചു ഞാൻ കുനിഞ്ഞു ഫ്രണ്ട് വിൻഡോയിലൂടെ കടയുടെ പേര് പറഞ്ഞു കൊടുത്തു.
“”തനിക്ക് അതു ഇഷ്ടപെട്ടിരുന്നോ?””
“”എം “”ഒരുപാട്”
വൈശാഖ് എന്നെ നോക്കി പുഞ്ചിരിച്ചു കൊണ്ടു വണ്ടി സ്റ്റാർട്ട് ചെയ്തു.
“”പെട്ടന്ന് വരണം .വന്നിട്ടെ കഴിക്കു””
“”ശരി ,പെട്ടന്ന് വരാം””
പാക്കറ്റുകളും കൊണ്ട് ഞാൻ അകത്തേക്ക് പോയി. അകത്തു അച്ഛൻ വാവയെയും ഉണ്ണിയേയും കളിപ്പിക്കുന്നു. രണ്ടു പേർക്കും വേണ്ട പുതിയ കളിപ്പാട്ടങ്ങൾ ഒക്കെ അച്ഛൻ കൊണ്ടു വന്നിട്ടുണ്ട്.എന്നെ കണ്ട് അച്ഛൻ പറഞ്ഞു “”പിറന്നാൾകാരി വന്നോ?””
“”വന്നല്ലോ മേനോൻ എന്താ ഈ വഴിക്ക്!!?””
“”ഞാൻ അടുത്തു വരെ വന്നപ്പോൾ കയറിയിട്ട് പോകാം എന്ന് കരുതി.ഇവിടുത്തെ വൈശാഖനെ ഒന്നു കാണണമായിരുന്നു ആൾ എവിടെ?””
“”അദ്ദേഹത്തിനെ കാണാൻ വന്നതാണോ .പുറത്തു പോയി ഇപ്പോൾ വരും കെട്ടോ””
“”പോടി.. കാന്താരി !””
ഞാൻ അച്ഛന്റെ അടുത്തേക്ക് ചെന്നു “”അല്ലെങ്കിൽ ഒരു ദിവസം കട തുറന്നില്ലെങ്കിൽ ആകാശം പൊട്ടി വീഴും എന്ന് പറയുന്ന മേനോൻ ഇന്ന് മരുമകൻ വിളിച്ചപ്പോ കട അടച്ചു ഓടി വന്നിരിക്കുന്നു അല്ലെ?
“”അതുപിന്നെ അങ്ങനെ വേണ്ടേടി കുശുമ്പി!””….
“”അമ്മ എവിടെ?””
“”അകത്തോട്ട് ചെല്ലു അവിടെ ഉണ്ട്””
ഞാൻ ചെന്നപ്പോൾ ഡൈനിങ്ങ് ടേബിളിൽ ഇരുന്നു വൈശാഖിന്റെ അച്ഛൻ ഇല ഒരു തുണി വച്ചു തുടയ്ക്കുന്നു.
“”ഇന്ന് അച്ഛനും പണി കിട്ടിയോ ?””
“”ഇത് ഒരു ചെറിയ പണി അല്ലെ കഴിഞ്ഞിട്ട് വേണം മോളുടെ അച്ഛനു കമ്പനി കൊടുക്കാൻ “”
“”അമ്മ എവിടെ അച്ഛാ?””
“”രണ്ടും പേരും അടുക്കളയിൽ ഉണ്ട് .ഒരു കരിഞ്ഞ മണം വരുന്നില്ലേ മോൾക്ക് രണ്ടു പേരും കൂടി എന്തൊക്കെയോ പരിപാടിയിൽ ആണ്.അവസാനം എന്റെ ഇല പാഴി പോകുമോ എന്തോ?””
“”ഏയ് അങ്ങനെ വരില്ല.എന്തായാലും ‘അമ്മ കേൾക്കേണ്ട “”
അച്ഛൻ എന്നെ നോക്കി ചിരിച്ചു ഞാൻ അടുക്കളയിലേക്ക് ചെന്നപ്പോൾ വൈശാഖിന്റെ അമ്മ പാത്രം കഴുകുന്നു.അമ്മ വലിയ ഉരുളിയിൽ പായസം ഇളക്കുന്നു.
എന്നെ കണ്ടു അമ്മ ചോദിച്ചു “”എത്തിയോ .സദ്യ റെഡി ആയി കഴിക്കാൻ ഇരുന്നോ “”
“”ഇല്ലമ്മേ വൈശാഖ് ടൗണിലേക്ക് പോയി വന്നിട്ട് കഴിക്കാം “”
അപ്പോഴേക്ക് എല്ലാം പകർത്തി വയ്ക്കാം ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു .അമ്മ എന്നെ നോക്കി ചോദിച്ചു “”നാല് വർഷം ആയില്ലേ എന്റെ മോളുടെ പിറന്നാൾ ആഘോഷിച്ചിട്ടു””
“”എം””ഞാൻ തലകുലുക്കി.
എന്തായാലും ഇതുപോലെ ഒരു പിറന്നാൾ മോൾക്ക് കരുതി വച്ചിരുന്നല്ലോ ഭഗവാൻ അതുമതി.അപ്പോഴേക്കും അമ്മയുടെ കണ്ണു നിറഞ്ഞു.പായസം ഇളക്കി കൊണ്ടിരുന്ന തവി വിട്ടിട്ടു അമ്മ എന്നെ ചേർത്തു പിടിച്ചു എനിക്ക് ഒരുമ്മ തന്നു.
ഞാനും തിരിച്ചു അമ്മയ്ക്ക് ഒരുമ്മ കൊടുത്തു കുറച്ചു നേരം അങ്ങനെ നിന്നു.
അമ്മ പിന്നെയും പായസം ഇളക്കാൻ തുടങ്ങി.ഞാൻ തിരിഞ്ഞു നിന്നപ്പോൾ വൈശാഖിന്റെ അമ്മ ഞങ്ങളെ തന്നെ നോക്കി നിൽക്കുന്നു.ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു ചേർത്തു പിടിച്ചു ഒരുമ്മ കൊടുത്തു.
“”ഞാൻ ഒന്ന് കുളിച്ചിട്ട് വരാം അമ്മേ?””
“”ശരി മോള് പോയിട്ടു വാ””
ഞാൻ ചെന്നു ഉണ്ണിയേയും വാവയെയും മേല് കഴുകി നല്ല ഡ്രസ് രണ്ടു പേർക്കും ഇട്ട് കൊടുത്തു.ഞാൻ മുകളിലേക്ക് പോയി .
ബാത്റൂമിൽ കയറി ചെറിയ ഒരു കുളി പാസ്സ് ആക്കി. വെളിയിൽ വന്നപ്പോൾ വൈശാഖ് റൂമിൽ ഉണ്ട്.
“”കിട്ടിയോ?””
“”മേശ പുറത്തിരുന്ന പൊതി ചൂണ്ടി കാണിച്ചു വൈശാഖ് പറഞ്ഞു ദേ ഇട്ടു നോക്ക് പാകം ആണോ എന്ന്””
ഞാൻ പൊതി അഴിച്ചു നോക്കി നല്ലപോലെ തയ്ച്ചിട്ടുണ്ട് എന്നു തോന്നി ഞാൻ അതും എടുത്തു ബാത്റൂമിൽ പോയി ഇട്ടു നോക്കി നല്ലപോലെ പാകം ആയിരുന്നു. കൈമുട്ട് വരെ നീളം ഉണ്ടായിരുന്നു കൈക്ക്.
ഞാൻ പുറത്തു വന്നു വൈശാഖിനോട് പറഞ്ഞു പാകം ആണ്.
“”ആ സാരി ഒന്നു ഉടുക് ഗൗരി””
“”ഇപ്പോഴോ?””
“”പിറന്നാൾ അല്ലെ പുതിയത് ഇട്ടു വാ””
വൈശാഖ് അതു അത്രയ്ക്കും ആഗ്രഹിക്കുന്നുണ്ട് എനിക്ക് തോന്നി ഞാൻ അലമാരയിൽ നിന്നു സാരി എടുത്തു നിവർത്തി.
അതു കണ്ടു വൈശാഖ് പുറത്തേക്ക് പോകാൻ ഏഴുനേറ്റു.
“”വൈശാഖ് എവിടെ പോകുന്നു?””
“”താൻ സാരി ഉടുക്കുന്നില്ലേ?””
“”ഉടുക്കുന്നു””
“”ഞാൻ പുറത്തു നിൽക്കാം “”
“”വേണ്ട””
വൈശാഖ് അത്ഭുതത്തോടെ എന്നെ നോക്കി .ഞാൻ ചിരിച്ചു കൊണ്ട് ബാത്റൂമിൽ പോയി ബ്ലൗസ് ഇട്ടു വെളിയിൽ വന്നു
സാധാരണ സാരി ഉടുക്കാറുള്ളത് കൊണ്ട് പെട്ടന്ന് ഞാൻ അതു ഉടുത്തു
വൈശാഖ് എന്നെ തന്നെ നോക്കി ഇരുന്നു.
ഏകദേശം എല്ലാം കഴിഞ്ഞു തിരിഞ്ഞു നിന്നു വൈശാഖിനോട് ചോദിച്ചു “”കൊള്ളാമോ?””
“”നന്നായിട്ടുണ്ട്””
“”താഴേക്ക് പോകാം എല്ലാവരും കാത്തിരിക്കുന്നു.””
ഞങ്ങൾ ഒരുമിച്ചു താഴേക്ക് പോകാൻ ഇറങ്ങി വാതിലിനു അടുത്തു എത്തിയപ്പോൾ വൈശാഖ് എന്റെ കൈപിടിച്ചു നിർത്തി
എന്നെ ചേർത്തു പിടിച്ചു നെറ്റിയിൽ ഒരുമ്മ തന്നു
ഞാൻ ഇരു കൈകൊണ്ടും വൈശാഖിനെ ചുറ്റിപിടിച്ചു ആ നെഞ്ചിൽ തല ചായ്ച്ചു നിന്നു.
കുറച്ചു നിമിഷങ്ങൾ അങ്ങനെ കടന്നു പോയി വൈശാഖ് മെല്ലെ ഒരു കൈകൊണ്ട് എന്റെ താടി പിടിച്ചു ഉയർത്തി ചോദിച്ചു
“”പറ നിന്റേത് മാത്രം ആയി നിനക്ക് എന്നെ സ്നേഹിക്കാൻ കഴിയുമോ””
“”അങ്ങനെ തന്നെ സ്നേഹിക്കുക ആണ് അന്ന് മുതൽ””
അതു കേട്ടതും എന്നെ പിടിച്ചിരുന്ന കൈകൾക്ക് ശക്തി കൂടുന്നത് ഞാൻ അറിഞ്ഞു.അതു എന്നെ വരിഞ്ഞു മുറുക്കി .വൈശാഖിന്റെ ചുണ്ടുകൾ എന്റെ നെറ്റിയിൽ പതിയുമ്പോൾ അതിനു ഒരു നീർത്തുള്ളിയുടെ അകമ്പടി കൂടെ ഉണ്ടായിരുന്നു.
പെരുവിരൽ നിലത്തു കുത്തി എത്തി ഞാൻ ആ നീരുറവ എന്റെ ചുണ്ടുകൾ കൊണ്ടു ഒപ്പി എടുത്തു.
ഒരു നിമിഷത്തിനു ശേഷം ആ കരവലയം പൊട്ടിച്ചു ഞാൻ പുറത്തു വന്നു
എന്റെ സാരി തുമ്പു കൊണ്ടു വൈശാഖിന്റെ മുഖം തുടച്ചു കൊടുത്തു.കൈ വിരലുകൾ കൊണ്ടു മുഖത്തേക്ക് വീണു കിടന്ന മുടി ചീകി ഒതുക്കി വച്ചു.
“”താഴേക്ക് പോകാം”” ഞാൻ പറഞ്ഞു
“”പോകാം””
വൈശാഖ് കതക് തുറന്ന് പുറത്തിറങ്ങി ഞാൻ വൈശാഖിന്റെ പിന്നാലെ ചെന്നു
മേശപ്പുറത്തു എല്ലാം നിർത്തി ഇല വച്ചിരുന്നു.
ഞങ്ങളെ കണ്ടതും അമ്മ ഞങ്ങളോട് ഇരിക്കാൻ പറഞ്ഞു.
ഞാൻ അച്ഛനെയും അമ്മയെയും ഇരിക്കാൻ പറഞ്ഞു
“”ഇന്ന് പിറന്നാൾകാരിക്ക് ആണ് ആദ്യം വിളമ്പുന്നത് അതുകൊണ്ടു മോള് ഇരുന്നോ ബാക്കി ഉള്ളവരൊക്കെ ഇരുന്നോളും എല്ലാവരും കൂടി നിർബന്ധിച്ചു എന്നെ ഒരിലയുടെ അറ്റത്തു ഇരുത്തി
അച്ചന്മാരും കുട്ടികളും ഞാനും വൈശാഖും ഇരുന്നു.
എല്ലാം ഇലയിൽ വിളമ്പി തന്നിട്ട് ആണ് വൈശാഖ് ഇരുന്നത്. കുട്ടികളെ രണ്ടുപേരെയും വൈശാഖ് അടുത്തിരുത്തി.കൂടെ ഇരുത്തി കഴിപ്പിച്ചു.
പായസവും കൂട്ടി കഴിച്ചു ഞാൻ ഇല മടക്കി ഏഴുനേറ്റു. ഉണ്ണിയുടെയും വാവയുടെയും ഇലയിൽ ബാക്കി ഇരുന്നത് കൂടി അവരെ കഴിപ്പിച്ചു ഞാൻ അവരെ വായ് കഴുകിപ്പിച്ചു.
ഇരുന്നവർ കഴിച്ചു എഴുനേറ്റപ്പോൾ അമ്മമാരെ രണ്ടുപേരെയും ഇരുത്തി അവർക്ക് വിളമ്പി കൊടുത്തു.
സദ്യ ഒക്കെ കഴിഞ്ഞു വൈകിട്ട് ചായ കുടിയും കഴിഞ്ഞു ആണ് അച്ഛനും അമ്മയും പോയത്.
പുറത്തു എവിടെ എങ്കിലും പോകുന്നെങ്കിൽ പോയിട്ടു വരാൻ അച്ഛനും അമ്മയും പറഞ്ഞു.അങ്ങനെ പോകാൻ ഒന്നും പ്ലാൻ ചെയ്തിരുന്നില്ല അതു കൊണ്ടു പോകുന്നില്ല എന്നു വച്ചു.
പറഞ്ഞു പറഞ്ഞു അവസാനം സിനിമയ്ക്ക് പോകാൻ തീരുമാനിച്ചു .പക്ഷെ അച്ഛൻ വരില്ല ആവുന്ന നിര്ബന്ധിച്ചിട്ടും അച്ഛൻ വരുന്നില്ല.അച്ഛൻ വരാത്തത് കൊണ്ടു അമ്മയും വരുന്നില്ല.
അങ്ങനെ അതു ഉപേക്ഷിച്ചു.പക്ഷെ അമ്മയ്ക്ക് ഞങ്ങളെ പുറത്തു വിട്ടെ മതിയാകൂ.
അങ്ങനെ ഞങ്ങൾ മാത്രം സിനിമയ്ക്ക് പോകാൻ തീരുമാനിച്ചു.ഉണ്ണി അപ്പോൾ തന്നെ ഉറക്കം തൂങ്ങി തുടങ്ങി അതുകൊണ്ടു അമ്മ ഞങ്ങളോട് മാത്രം പോയി വരാൻ പറഞ്ഞു.സാധാരണ കുട്ടികൾ ഇല്ലാതെ പുറത്തു പോകാത്ത വൈശാഖ് ഇന്ന് ഒന്നും മിണ്ടാതെ നിന്നു.
ആരും ഇല്ലാതെ പോകാൻ മനസു വന്നില്ല .അതുകൊണ്ട് അതു മാറ്റി വച്ചു.വൈശാഖ് കുറച്ചു നേരം കുട്ടികളോട് കളിച്ചും ചിരിച്ചും ഇരുന്നു.
ഞാൻ അടുക്കളയിൽ എല്ലാം ഒതുക്കി പെറുക്കി വച്ചു.സദ്യ യുടെ പത്രങ്ങൾ എല്ലാം കഴുകി വച്ചു.
കുട്ടികൾക്ക് അഹാരവും കൊണ്ടു വന്നു രണ്ടു പേർക്കും വാരി കൊടുത്തു.
മേല് തുടച്ചു വേറെ ഉടുപ്പ് ഇട്ടു കൊടുത്തു.
രണ്ടു പേരും നേരത്തെ കിടന്നു ഉറങ്ങി .ബാക്കി ഉള്ളവരും അത്താഴം കഴിച്ചു നേരത്തെ കിടക്കാൻ പോയി.
വൈശാഖ് കുട്ടികളെ എടുത്തു മേലേക്ക് പോയി.ബാക്കി പണി കൂടി തീർത്തിട്ട് ഞാൻ അടുക്കളയിൽ നിന്നും ഇറങ്ങി.
പുറത്തെ വാതിൽ തുറന്നു മുറ്റത്തെ ബെഞ്ചിൽ പോയി കുറച്ചു നേരം ഇരുന്നു.സുപ്രിയ പറഞ്ഞതൊക്കെ മനസിലൂടെ കടന്നുപോയി. അവളെ കണ്ട കാര്യം വൈശാഖിനോട് പറയണോ എന്നു ചിന്തിച്ചു.
അവസാനം”” വേണ്ട”” എന്നു തീരുമാനിച്ചു.ആരോടും പറയാതെ വൈശാഖ് മൂടി വച്ചിരിക്കുന്നത് അങ്ങനെ തന്നെ ഇരിക്കട്ടെ.സുപ്രിയയോട് ഉള്ള കരുതൽ കൊണ്ടു ആണ് സ്വന്തം ജീവിതം കൈവിട്ടു പോയിട്ടും വൈശാഖ് ഇതൊക്കെ മനസിൽ ഒതുക്കി വച്ചിരിക്കുന്നത് അതു അങ്ങനെ തന്നെ ഇരിക്കട്ടെ.
ഒന്നു രണ്ടു വട്ടം വൈശാഖ് ബാൽക്കണിയിൽ വന്നു നോക്കി പോകുന്നത് കണ്ടു.കുറച്ചു നേരം കൂടി അവിടെ ഇരുന്നിട്ട് എഴുനേറ്റു. അകത്തേക്ക് പോയി.അകത്തു ചെന്നപ്പോൾ വൈശാഖ് ഹാളിലെ സെറ്റിയിൽ ഇരുപ്പുണ്ട് ഞാൻ പതുക്കെ മുകളിലേക്ക് പോയി.
ബാത്റൂമിൽ പോയി കൈയും മുഖവും കഴുകി വന്നപ്പോഴേക്കും വൈശാഖ് അകത്തു വന്നു. വൈശാഖിന്റെ ബെഡിൽ കിടന്ന ഷീറ്റ് മാറ്റി പുതിയത് വിരിച്ചു. പുതപ്പും മാറ്റി ഇട്ടു. കുട്ടികളുടെ അടുത്തേക്ക് പോയി അവരെ നേരേ കിടത്തി പുതപ്പ് പുതച്ചു കൊടുത്തു.തിരികെ വൈശാഖിന്റെ ബെഡിൽ വന്നു അതിൽ കിടന്നു.
കുറച്ചു കഴിഞ്ഞു ലൈറ് ഓഫ് ചെയ്തു വൈശാഖ് വന്നു കിടന്നത് ഞാൻ അറിഞ്ഞു.കുറച്ചു സമയം കഴിഞ്ഞു വൈശാഖിന്റെ കൈ എന്റെ വയറിനു മീതെ വന്നു ചേർത്തു പിടിച്ചു
ചെവിക്ക് പുറകിൽ വൈശാഖിന്റെ ശ്വാസം വന്നു തട്ടുന്നുണ്ടായിരുന്നു.വളരെ പതുക്കെ വൈശാഖ് ചോദിച്ചു “”നിന്റെ ശീതസമരം തീർന്നോ””
വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
(തുടരും)
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission