വൈശാഖ് ചോദിച്ച ചോദ്യത്തിന് മറുപടി ഒന്നും പറഞ്ഞില്ല ഒന്നു മൂളുക മാത്രം ചെയ്തു.
ഞാൻ വൈസഖിന് അഭിമുഖമായി തിരിഞ്ഞു കിടന്നു.മെല്ലെ ആ നെഞ്ചിൽ മുഖം അമർത്തി കിടന്നു.വൈശാഖ് എന്നെ ചേർത്തു പിടിച്ചു.
മനസിൽ അടക്കി വച്ചിരുന്ന സങ്കടം ഒക്കെ ഒഴുകി ഇറങ്ങി. നെഞ്ചിലെ നനവ് അറിഞ്ഞപ്പോൾ വൈശാഖ് മെല്ലെ കൈ അയച്ചു എന്റെ മുഖം കൈയിൽ എടുത്തു ചോദിച്ചു””ഗൗരി… താൻ കാരയുവാണോ?””
“”എന്താടോ ഓർമിക്കാൻ ഉള്ള ഒരു ദിവസം അല്ലെ ?””എന്ത് പറ്റി””
“”ഒന്നുമില്ല””
“”എന്തുണ്ടെങ്കിലും പറയണം നിന്നെ കേൾക്കാൻ വേണ്ടിയാണ് ഈ കാതുകൾ””
“”ഞാൻ ഒരുപാട് വിഷമിപ്പിച്ചു അല്ലെ?””
“”ഇല്ല എന്ന് പറയുന്നില്ല കാരണം നിന്റെ മൗനം എന്നെ ഒരു പാട് വേദനിപ്പിച്ചു””
“””വേണം എന്ന് കരുതി അല്ല, പെട്ടന്ന് അങ്ങനെ കേട്ടപ്പോൾ ഉൾക്കൊള്ളാൻ കുറച്ചു സമയം വേണ്ടി വന്നു.ഞാൻ അല്ലാതെ മറ്റൊരാൾ വൈശാഖിന്റെ ആണ് എന്ന് പറയുന്നത് ഞാൻ ഇഷ്ടപ്പെട്ടിരുന്നില്ല അതാണ് സത്യം””
ആ പറഞ്ഞതു വിശ്വസിക്കാൻ ആകാത്തത് കൊണ്ടു ആകും വൈശാഖ് കൈനീട്ടി ലൈറ്റ് ഇടാൻ പോയി. ഞാൻ ആ കൈ പിടിച്ചു പറഞ്ഞു വേണ്ട “”
“”എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല””
“”എന്ത്?””
“”നീ തന്നെ ആണോ ഇതു പറയുന്നത് എന്നു””
ഞാൻ വൈശാഖിന്റെ കൈത്തണ്ടയിൽ ഒരു നുള്ള് കൊടുത്തു
“”ഏയ് വേദനിക്കുന്നു ഗൗരി…..””
“അപ്പോൾ സ്വപ്നം അല്ലെന്ന് മനസിലായില്ലേ ഇനി വിശ്വസിക്കാമോ?””
വൈശാഖ് കൈനീട്ടി തന്നു ഞാൻ ആ കൈ യിൽ തലവച്ചു നെഞ്ചോടു ചേർന്നു കിടന്നു .രണ്ടു കൈകൊണ്ടും വൈശാഖ് എന്നെ നെഞ്ചോടു ഒന്നുകൂടി ചേർത്തു പിടിച്ചു.
“”എന്തിനാ ഗൗരി ഇതൊക്കെ ഉള്ളിൽ മൂടി വച്ചിരിക്കുന്നത്””
“”അറിയില്ല വൈശാഖ് ഇഷ്ടപ്പെടുന്നതൊക്കെ എനിക്ക് നഷ്ട്ടപ്പെട്ടു പോകുമോ എന്നൊരു പേടി ഇപ്പോൾ ഉള്ളിൽ എവിടെയോ ഉണ്ട് ഒരിക്കൽ കൂടി എനിക്ക് ആ നഷ്ടം താങ്ങാൻ ഉള്ള കരുത്തു മനസിനും ശരീരത്തിനും ഇല്ല “”
“”എന്റെ നെറ്റിയിൽ ഉമ്മ വച്ചു കൊണ്ടു വൈശാഖ് പറഞ്ഞു ഇല്ല ഇനി നഷ്ട്ടങ്ങളുടെ കണക്ക് ഇല്ല പരീക്ഷണങ്ങൾ എല്ലാം തീർന്നില്ലേ.””
ഞാൻ വൈശാഖിനെ ചേർത്തു പിടിച്ചു ആ നെഞ്ചിൽ കൈകൾ കൊണ്ട് വിരലോടിച്ചു.സ്നേഹം നിറച്ചു വച്ചിരിക്കുന്ന ആ നെഞ്ചിൽ ഉമ്മ വച്ചു.
“”ഗൗരി””…
“”എം””
“”ആദ്യം ആയി കണ്ടപ്പോൾ നിനക്ക് എന്ത് തോന്നി””
“”ഞാൻ ഹോസ്പിറ്റലിൽ വച്ചാണ് ആദ്യം കാണുന്നത്.എവിടെയോ കണ്ടു മറന്നത് പോലെ തോന്നി അടുത്തു അറിയാവുന്ന ഒരാളെ പോലെ.പക്ഷെ ബസ്റ്റോപ്പിൽ വച്ചു കണ്ടപ്പോൾ മിണ്ടാതെ നിന്നില്ലേ അപ്പോൾ ചെറിയ വിഷമം തോന്നി .വൈശാഖിനെ കൂടി കാണാൻ ആണ് സത്യത്തിൽ അന്ന് ഹോസ്പിറ്റലിൽ വന്നത്.”
“”എല്ലാം നിന്നിൽ തന്നെ ഒളിപ്പിച്ചു വച്ചു അല്ലേ?””സൂസന്റെ വീട്ടിൽ വച്ചു നിന്നെയാണ് എനിക്ക് വേണ്ടി കണ്ടെത്തിയത് എന്നു അറിഞ്ഞപ്പോൾ മരുഭൂമിയിൽ മഴപെയ്തു പച്ചപ്പ് പടർന്നു ഒരു വസന്തം വന്ന പോലെ ആയിരുന്നു.പിന്നെ ശിവരാമനോട് അതു തന്നെ മതി എന്നു വാശി പിടിച്ചു.എന്തായാലും എനിക്ക് തന്നെ കൊണ്ടു തന്നു.””
ഇപ്പോഴും പറയുന്നു എന്റെ ജീവിതവും സ്വപനവും എല്ലാം നീയാണ്.മറ്റൊരാളോടും ഞാൻ എന്റെ ജീവിതം പങ്കുവച്ചിട്ടില്ല”” അതു പറഞ്ഞപ്പോൾ വൈശാഖിന്റെ ശബ്ദം ഇടറിയിരുന്നു
“”അറിയാം വൈശാഖ് നിങ്ങളുടെ ജീവിതം ഇപ്പോഴാണ് തുടങ്ങിയത് അതു എന്നോടൊപ്പം ആണെന്ന് ഞാൻ മനസ്സിൽ പറഞ്ഞു””
“”വൈശാഖ് ….,എന്റേതാണ് എന്റേതു മാത്രം….””
വൈശാഖ് എന്റെ കയ്യിൽ കൈകോർത്തു പിടിച്ചു, ചെവിക്ക് പിന്നിൽ ഉമ്മ വച്ചു വൈശാഖിന്റെ മുഖത്തെ കുറ്റി രോമങ്ങൾ എന്നെ ഇക്കിളിയാക്കി.
വൈശാഖിന്റെ ശരീരത്തിലെ ചൂട് എന്റെ ദേഹത്തേക്ക് പതുക്കെ പടരുന്നത് ഞാൻ അറിഞ്ഞു.
നിലാവിന്റെ വെളിച്ചത്തിൽ വൈശാഖിന്റെ മുഖം നല്ലപോലെ കാണാൻ സാധിച്ചില്ലെങ്കിലും ആ ചൂടും സ്നേഹവും എന്നിലേക്ക് പടരുന്നുണ്ടായിരുന്നു.
രാത്രിയുടെ ഏതോ യാമങ്ങളിൽ എന്റെ നെറ്റിയിൽ പൊടിഞ്ഞ വിയർപ്പ് മണികൾ വൈശാഖിന്റെ ചുണ്ടുകൾ കൊണ്ടു ഒപ്പി എടുത്തു. പകുതി അടഞ്ഞ മിഴികൾ ചുണ്ടുകൾ തൊട്ടുണർത്തിയപ്പോൾ അതിൽ നിന്നും പൊഴിഞ്ഞു വീണ നീർത്തുള്ളികൾ കൈവിരൽ കൊണ്ടു തുടച്ചു മാറ്റി.അടർന്നു മാറാതെ തന്നെ വൈശാഖ് എന്നെ ആ നെഞ്ചിൽ ചേർത്തു കിടത്തി കൈക്കുളിൽ ബന്ധിച്ചു.
പുതപ്പ് എടുത്തു പുതച്ചു തന്നു.പതുക്കെ പതുക്കെ നെറുകയിൽ തലോടി തന്നു.ആ കരുതലിൽ എപ്പോഴോ ഉറങ്ങി പോയി
രാവിലെ അലാറം കേട്ടു ഏഴുനേറ്റു വൈശാഖ് അപ്പോഴും ഉറങ്ങുക ആയിരുന്നു.ഞാൻ പതുക്കെ അലാറം ഓഫ് ചെയ്തു ബാത്റൂമിൽ പോയി .പോയ് വന്നു വൈശാഖിന്റെ അടുത്തു കട്ടിലിൽ ഇരുന്നു മുഖത്തേക്ക് ചാഞ്ഞു കിടന്ന മുടി ഒതുക്കി വച്ചു ഞാൻ നെറ്റിയിൽ ഒരുമ്മ കൊടുത്തു പുതപ്പ് എടുത്തു പുതച്ചു കൊടുത്തു.എഴുനേറ്റ് പോകാൻ തിരിഞ്ഞതും കൈയിൽ പിടുത്തം വീണു.
അപ്പോൾ ഉണർന്നു കിടക്കുക ആയിരുന്നു.തിരിഞ്ഞു വൈശാഖിന്റെ മുഖത്തേക്ക് നോക്കാൻ എനിക്ക് എന്തോ ഒരു വല്യായ്മ തോന്നി.അതുകൊണ്ടു തിരിഞ്ഞു നോക്കാതെ പറഞ്ഞു
“”പോട്ടെ വിടൂ ഒരുപാട് ജോലി ഉണ്ട്””
“”ഇന്ന് ശനിയാഴ്ച അല്ലെ പോകണ്ടല്ലോ കുറച്ചു കൂടി കഴിഞ്ഞു താഴേക്ക് പോയാൽ മതി.””
“”വേണ്ട വിടൂ ഞാൻ ചെന്നില്ലെങ്കിൽ അമ്മ എഴുനേറ്റ് ഒക്കെ ചെയ്തു വയ്ക്കും””
“”സാരമില്ല താൻ കുറച്ചു കഴിഞ്ഞു പോയാൽ മതി.ഇങ്ങോട്ട് നോക്കടോ””
“”ഇല്ല ഞാൻ പോകുവാ “”അതും പറഞ്ഞു ഞാൻ ശക്തിയായി കൈ വെട്ടിച്ചു .പക്ഷെ ഫലം ഉണ്ടായില്ല.
വൈശാഖ് കട്ടിലിൽ നിന്നും എഴുനേറ്റ് എന്നെ പിടിച്ചു തിരിച്ചു നിർത്തി
ഞാൻ പെട്ടെന്ന് കണ്ണുകൾ അടച്ചു കൊണ്ടു വൈശാഖിന്റെ നെഞ്ചിലേക്ക് മുഖം ചേർത്തു പിടിച്ചു
“”ആയ്യേ !!എന്റെ പെണ്ണിന് നാണം വന്നല്ലോ””
“”മിണ്ടതിരിക്കു വൈശാഖ്”” എന്നും പറഞ്ഞു ഞാൻ കൈ ചുരുട്ടി പതുക്കെ നെഞ്ചിൽ ഒന്നു രണ്ടു അടി കൊടുത്തു.
എന്റെ രണ്ടു കൈയും വൈശാഖ് കോർത്തു പിടിച്ചു കുറച്ചു മാറ്റി നിർത്തി എന്റെ മുഖത്തേക് നോക്കി.ഞാൻ കണ്ണുകൾ മുറുകെ അടച്ചു
“”ഒന്നു നോക്കടോ ഞാൻ ഒന്ന് കാണട്ടെ നിന്റെ നാണം ഒളിപ്പിച്ചു വച്ചിരിക്കുന്ന ആ കണ്ണുകൾ””
“”എനിക്ക് വയ്യ വൈശാഖ് കളിക്കല്ലേ .വിടൂ… പോട്ടെ””
“”കണ്ണു തുറന്നു നോക്കിയിട്ടു പൊയ്ക്കോ””
“”ഞാൻ മിണ്ടില്ല വൈശാഖ് കൈയിലെ പിടി വിടൂ””
“”മിണ്ടണ്ട എന്റെ ഗൗരികൊച്ചു കണ്ണുതുറന്നാൽ മതി””
“”സത്യമായും മിണ്ടില്ല””
“”മിണ്ടണ്ട ,മിണ്ടാതിരിക്കുമ്പോൾഎന്നെക്കാൾ കൂടുതൽ വേദന നിനക്ക് ആണെന്ന് അറിയാം.എന്നാലും ഇന്ന് നിന്നെ എനിക്ക് കാണണം””
ഞാൻ പതുക്കെ കണ്ണുകൾ തുറന്നു വൈശാഖിനെ നോക്കി .ഞാൻ പുതുമയൊടെ വൈശാഖിനെ നോക്കി.എന്റെ പുരുഷൻ .എന്റെ നല്ല പാതി.മനസുകൊണ്ടും ശരീരം കൊണ്ടും ഒന്നായി തീർന്നവർ.
രണ്ടു കൈ കൊണ്ടും എന്റെ മുഖം കൈക്കുള്ളിൽ എടുത്തു എന്റെ ചുണ്ടിൽ ചേർത്തു ഉമ്മ വച്ചു വൈശാഖ്.
ഒരു നിമിഷം കണ്ണിൽ കണ്ണിൽ നോക്കി നിന്നു.പ്രേമത്തിന്റെ എല്ലാ ഭാവങ്ങളും ആ മുഖത്തും കണ്ണിലും വിരിഞ്ഞു നിൽക്കുന്നത് എനിക്ക് കാണാൻ കഴിഞ്ഞു.കണ്ണുകൾ കൊണ്ടു വൈശാഖിനോട് അനുമതി വാങ്ങി ഞാൻ പുറത്തേക്ക് ഇറങ്ങി.
അഴിഞ്ഞ മുടി വാരി കെട്ടി ഞാൻ അടുക്കളയിലേക്ക് പോയി. ഓരോ ജോലികൾ മനസിൽ കണക്ക് കൂട്ടി ഓരോന്നു ആയി ചെയ്തു തുടങ്ങി.
എന്തോ ഒന്നും ശരിയാകുന്നില്ല കൈ എത്തുന്നിടത്തു മനസു എത്തുന്നില്ല.മനസു നിറയെ വൈശാഖ് ആയിരുന്നു.
കുറച്ചു കഴിഞ്ഞു അമ്മ അടുക്കളയിലേക്ക് വന്നു.ഒരു ഉഷാറില്ലാതെ നിൽക്കുന്നത് കണ്ടു അമ്മ ചോദിച്ചു “”എന്താ മോളെ നിനക്കു സുഖമില്ലേ”??
“”ഇല്ലമ്മേ കുഴപ്പമില്ല””
“”ഇന്ന് മോൾക്ക് പോകണ്ടല്ലോ പോയി കിടന്നോ കുറച്ചു കൂടി കഴിഞ്ഞിട്ട് വന്നാൽ മതി.ഞാൻ ചെയ്തോളാം””
അമ്മ അങ്ങനെ പറഞ്ഞെകിലും ഞാൻ അവിടെ തന്നെ നിന്നു.അമ്മ എന്നെ നോക്കിയിട്ട് വീണ്ടും പറഞ്ഞു പോയി”” കിടന്നോ മോളെ””
പിന്നെ ഞാൻ നിന്നില്ല ഉള്ളിൽ ഒരു കടൽ ആവേശത്തോടെ ഞാൻ മുകളിലേക്ക് പോയി
കതക് തുറന്നു അകത്തു കയറിയപ്പോൾ വൈശാഖ് കട്ടിലിൽ തലയിണ വച്ചു ചാരി ഇരുപ്പുണ്ട്. ചുണ്ടിൽ കള്ള ചിരിയുമായി ഞാൻ ചെല്ലുന്നത് കണ്ടു വൈശാഖ് ചോദിച്ചു
“”ഇന്ന് അടുക്കള പൂട്ടിയോ?””
“”പൂട്ടി””
അതും പറഞ്ഞു ഞാൻ കട്ടിലിന്റെ അറ്റത്തു ഇരുന്നു
വൈശാഖ് എന്നോട് ചേർന്നു ഇരുന്നിട്ട് ചോദിച്ചു”” എന്താ എന്തു പറ്റി”
‘”അമ്മ പറഞ്ഞു പോയ്കൊളാൻ അമ്മ ചെയ്തോളാം എന്നു””
“”അമ്മയിഅമ്മക്ക് എന്തൊരു സ്നേഹം””
“”അങ്ങനെ തന്നെയാണ് അതിനെന്താ കുഴപ്പം?””
“”ഒന്നുമില്ലേ…””
ഞാൻ പതുക്കെ വൈശാഖിന്റെ മടിയിലേക്ക് തലവച്ചു കിടന്നു.
വൈശാഖ് പതുക്കെ എന്റെ മുടി കോതി ഒതുക്കി…..ഞാൻ പതുക്കെ കണ്ണുകൾ അടച്ചു കിടന്നു.
കുറച്ചു നേരം കഴിഞ്ഞു കുട്ടികളുടെ കട്ടിലിൽ അനക്കം വച്ചു തുടങ്ങി
ആദ്യം വാവ കണ്ണു തിരുമി ഏഴുനേറ്റു. ചുറ്റും നോക്കി ഞങ്ങളെ കണ്ടതുകൊണ്ടു അവൾ എഴുനേറ്റ് പതുക്കെ വേച്ചു വേച്ചു അടുത്തേക്ക് വന്നു കട്ടിലിൽ കയറി കൂടെ കിടന്നു.
“”വാവേ നിനക്ക് അമ്മയെ ആണോ അച്ഛനെ ആണോ കൂടുതൽ ഇഷ്ട്ടം””?വൈശാഖ് ചോദിച്ചു
ഒരു നിമിഷം ആലോചിച്ചിട്ട് രണ്ടുപേരുടെയും മുഖത്തേക്ക് നോക്കിയിട്ട് അവളെന്റെ അടുത്തേക്ക് നീങ്ങി കിടന്നു.ഒരു കൈ എന്റെ കഴുത്തിലൂടെ ഇട്ട് ചുറ്റി പിടിച്ചു കൊണ്ട് പറഞ്ഞു “”അമ്മയെ””.
“”അതുശരി അപ്പോൾ അച്ഛനോട് ഇഷ്ടമില്ല അല്ലെ?””വൈശാഖ് ചോദിച്ചു
വൈശാഖിന്റെ അടുത്തേക്ക് ചെന്നു ഒരുമ്മ കൊടുത്തിട്ട് മുട്ടുകാലിൽ നിന്നു കൊണ്ടു പറഞ്ഞു അച്ഛനെയും ഇഷ്ട്ടമാണ്,രണ്ടു പേരെയും ഇഷ്ട്ടമാണ്””
അപ്പോഴേക്കും ചിരി കേട്ട് ഉണ്ണിയും എഴുനേറ്റ് വന്നു
അവൻ വരുന്നത് കണ്ടപ്പോഴേ വൈശാഖൻ കൈ നീട്ടി കൊണ്ടു പറഞ്ഞു “”അച്ഛന്റെ മോൻ ഇങ്ങു വയോ”””
അവൻ ഓടി വന്നു വൈശാഖിന്റെ കയ്യിൽ കയറി തോളിൽ തല ചായ്ച്ചു കിടന്നു.എനിക്ക് എന്റെ മോൻ ഉണ്ടല്ലോ. അച്ഛനു ഒരുമ്മ താടാ ചക്കര കുട്ടാ
അതു കേട്ടപ്പോൾ തന്നെ ഉണ്ണി കണ്ണിലും മൂക്കിലും ഒക്കെ ഉമ്മ വച്ചു.അപ്പോൾ വൈസാഖ്‌വിളിച്ചു പറഞ്ഞു അയോ വായ് നാറുന്നേ…. എനിക്ക് ഉമ്മ വേണ്ടായെ…….
അതുകേട്ട് എല്ലാവരും പൊട്ടി ചിരിച്ചു
ഗൗരിയുടെയും വൈശാഖിന്റെയും ജീവിതത്തിൽ വസന്തം വരവ് അറിയിച്ചു കൊണ്ടു ജീവിതം തളിർത്തു മൊട്ടിട്ടു തുടങ്ങി…….
വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
(തുടരും)
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission