Skip to content

വൈകി വന്ന വസന്തം – Part 27

vayki vanna vasantham

കട്ടപ്പനയിൽ കല്യാണം ഒക്കെ കൂടി മുന്നാറിലൊക്കെ ചുറ്റി അടിച്ചു ഞായറാഴ്ച്ച എത്തി സൂസനും അച്ചയാനും വന്നിട്ട് ഉടനെ അവർ വീട്ടിലേക്ക് വന്നു.വരും എന്ന് പറഞ്ഞത് കൊണ്ടു ഞാൻ ആഹാരം ഒക്കെ ഉണ്ടാക്കി വച്ചിരുന്നു.

സൂസമ്മയ്ക്ക് ചെറിയ പിണക്കം പിറന്നാൾ പറയാത്തത് കൊണ്ടു

“”എന്റെ സൂസമ്മോ ഞാൻ പോലും ഓർത്തില്ല പിന്നെ എങ്ങനെ പറയാൻ ആണ്””

“”എന്നിട്ട് ആണോടി സദ്യയൊക്കെ ഒരുക്കി ആഘോഷിച്ചത്””

“”അതു ഇവിടുത്തെ അമ്മയുടെ നിർബന്ധത്തിനു അമ്മ തന്നെ ഉണ്ടാക്കിയത് ആണ്.അച്ഛനെയൊക്കെ വിളിച്ചു എനിക്ക് സർപ്രൈസ് തന്നതു വൈശാഖ് ആണ് സൂസമ്മ ആണേ സത്യം”””

“”നിന്റെ പിണക്കമൊക്കെ തീർന്നോ?””

“”സൂസമ്മ അതു ചോദിച്ചപ്പോൾ സത്യത്തിൽ എനിക്ക് സൂസമ്മയുടെ മുഖത്തു നോക്കി പറയാൻ കഴിഞ്ഞില്ല.ഞാൻ ഒരു ഒഴുക്കൻ മട്ടിൽ പറഞ്ഞു”” ആ തീർന്നു”””

“”ഇങ്ങോട്ട് നോക്കടി”””

“”എന്നതാ സൂസമ്മോ ?””

“”അല്ല നിന്റെ പിണക്കം തീർന്ന മുഖം ഒന്നു നേരെ കാണാൻ ആണ്””.

“”അതിനു വലിയ വ്യത്യാസം ഇന്നുമില്ല അതുപോലെ തന്നെ ഉണ്ട്””

“”അങ്ങനെ അല്ലല്ലോ മോളെ ഗൗരി എന്തൊക്കെയോ വ്യത്യാസങ്ങൾ കാണുന്നുണ്ടല്ലോ!!? “”

“”അയേ ഈ സൂസമ്മ….ഒന്നു പോകുന്നുണ്ടോ”” അതും പറഞ്ഞു ട്രേയിൽ നിരത്തി വച്ച ചായ കപ്പും എടുത്തു ഞാൻ അവിടുന്നു രക്ഷപെട്ടു.

വെളിയിൽ അച്ഛനും വൈശാഖും അച്ചായനും കൂടി മാളുവിനും ഉണ്ണിക്കും ഒപ്പം കളിക്കുന്നു.അവിടെ ആകെ ബഹളം തന്നെ

ഞാൻ എല്ലാവരെയും ചായ കുടിക്കാൻ വിളിച്ചു.

“”ടാ ഉണ്ണിക്കുട്ടോ ഇനി ചായ കുടിച്ചിട്ട് കളിക്കാം.കുറച്ചു റെസ്റ്റ് എടുക്കട്ടെ””” അതും പറഞ്ഞു അച്ചായൻ എന്റെ അടുത്തു വന്നു ഒരു കപ്പ് ചായ എടുത്തു.പുറകെ വൈശാഖും അച്ഛനും വന്നു.അവരെ കണ്ടപ്പോൾ അച്ചായൻ പറഞ്ഞു അകത്തു ഇരുന്നു കുടിക്കാം വൈശാഖാ അല്ലെങ്കിൽ അവൻ പിന്നേം മുട്ടൻ പണിയും കൊണ്ടു വരും.

ചിരിച്ചു കൊണ്ട് മൂന്നുപേരും അകത്തേക്ക് പോയി.മേശക്ക് ചുറ്റും ഇരുന്നു ചായ കുടിച്ചു.

ഓരോ വിശേഷങ്ങൾ പറയുന്നതിനിടക് വൈശാഖ് സുഹൃത്തായ ഒരു ആയുർവേദ ഡോക്ടറെ കുറിച്ചു അച്ചായനോട്‌ പറഞ്ഞു.

“”വളരെ നല്ല ട്രീറ്റ്‌മെന്റ് ആണ് ഒരുപാട് പേർ ഇപ്പോൾ അവനെ കാണാൻ എത്തുന്നുണ്ട് ഒന്നു നോക്കിക്കൂടെ അച്ചയാനോട്‌ വൈശാഖ് ചോദിച്ചു””

“”അച്ചായൻ ഒന്നും മിണ്ടാതെ കുനിഞ്ഞു ഇരുന്നു എന്നിട്ട് എന്ത് വേണം എന്ന രീതിയിൽ സൂസനെ നോക്കി

“”നീ എന്ത് പറയുന്നു.?”” അച്ചായൻ സൂസമ്മയോട് ചോദിച്ചു സൂസമ്മ ഒന്നും മിണ്ടിയില്ല

ഒരുപാട് ഡോക്ടറേസിനെ കണ്ടതാ വൈശാഖ് ഒരു പ്രോഗ്രസ്സും ഉണ്ടായില്ല അവസാനം മരുന്നും ഗുളികകളും തിന്നു മറ്റ് അസുഖങ്ങൾ വന്നു തുടങ്ങിയപ്പോൾ പതുക്കെ നിർത്തി.ഇപ്പോൾ അങ്ങനെ ഒരു ആഗ്രഹം നമ്മൾ തന്നെ മറന്നു തുടങ്ങിയിരിക്കുന്നു.അച്ചായൻ സങ്കടത്തോടെ പറഞ്ഞു.

“”ഇത് കൊണ്ടു ദോഷം ഒന്നും വരില്ല ആയുർവേദം അല്ലെ ,അവനു പറ്റില്ല എങ്കിൽ അവൻ അതു ആദ്യമേ പറയും വെറുതെ ആശ തരില്ല.ഒന്നു നോക്കാം അച്ചായാ”” വൈശാഖൻ പറഞ്ഞു

“”ഇത്രയും ആയില്ലേ ഇത് കൂടി നോക്ക്.പറ്റില്ല എന്ന് തോന്നിയാൽ നിർത്തമല്ലോ അതികം പൈസ ചിലവും ആകില്ല”” അമ്മ കൂടി സപ്പോർട്ട് ചെയ്തു.

അച്ചായന് ചെറിയ ഒരു സമ്മതഭാവം ആയപ്പോൾ വൈശാഖ് എന്നോട് ഫോൺ എടുത്തു കൊടുക്കാൻ പറന്നു ഞാൻ പോയി ടേബിളിൽ ഇരുന്ന ഫോൺ വൈശാഖിന് കൊടുത്തു.

വൈശാഖ് ഫോണിൽ നമ്പർ തിരഞ്ഞു ,ഫോൺ ചെവിയോട് ചേർത്തു കുറച്ചു കഴിഞ്ഞു അതു താഴെ വച്ച് പറഞ്ഞു.എടുത്തില്ല, ചിലപ്പോ ബിസി ആയിരിക്കും കുറച്ചു കഴിഞ്ഞു വിളിക്കാം.

എല്ലാവരും ചായ കുടിച്ചു.കുറച്ചു കഴിഞ്ഞപ്പോൾ ഫോൺ ബെല്ലടിച്ചു അവൻ തിരിച്ചു വിളിക്കുന്നു എന്നും പറഞ്ഞു വൈശാഖ് ഫോൺ ചെവിയോട് ചേർത്തു പുറത്തേക്ക് പോയി.

കുറച്ചു കഴിഞ്ഞു ഫോൺ അച്ചായന് കൊണ്ടു വന്നു കൊടുത്തു ഒരു അഞ്ചു മിനിറ്റ് കഴിഞ്ഞു രണ്ടു പേരും കൂടി തിരിച്ചു വന്നു “”ചെല്ലാൻ പറഞ്ഞിട്ടുണ്ട് വിവരങ്ങൾ ഒക്കെ പറഞ്ഞു നോക്കിയിട്ട് പറയാം എന്നു പറഞ്ഞിട്ടുണ്ട്.ഇതുകൂടി നോക്കാം “”അച്ചായൻ പറഞ്ഞു

അതു കഴിഞ്ഞു എല്ലാവരും സന്തോഷത്തോടെ ഭക്ഷണം കഴിച്ചു,കുടംപുളി ഇട്ടു വറ്റിച്ച അയലകറിയും കപ്പ കുഴച്ചതും,കൂന്തൽ വറുത്തതും വഴുതനങ്ങ മെഴുക്കുപുരട്ടിയും ഒക്കെ ആയി ഒരു നാടൻ ഭക്ഷണം അച്ചായൻ നല്ല ആസ്വദിച്ചു കഴിച്ചു.
“”രണ്ടു മൂന്നു ദിവസം അവിടെ ഇവിടെ ചുറ്റി തിരിഞ്ഞു നല്ല ഫുഡ് കഴിക്കാൻ പറ്റിയില്ല.ഇപ്പോഴാ കിട്ടിയതു അതും പറഞ്ഞു ഒരു സ്‌പൂണ് കപ്പയും മീനും കൂടി അച്ചായൻ പ്ലേറ്റിലേക്ക് ഇട്ടു

“”ആ പേരും പറഞ്ഞു വലിച്ചു വാരി കഴിക്കണ്ട കെട്ടോ മനുഷ്യാ””സൂസമ്മ ഓർമിപ്പിച്ചു

അച്ചായൻ അതു കേട്ടതായി ഭാവിച്ചില്ല തീറ്റ തുടർന്നു

മൂന്നാറിലെ തേയിലയും തേനും കുടംപുളിയും ഒക്കെ കൊണ്ടു വന്നിട്ടുണ്ടായിരുന്നു.അതൊക്കെ സൂസമ്മ തന്നെ അടുക്കളയിൽ കൊണ്ടു വച്ചു.

പിറന്നാൾ സമ്മാനം ആയി എനിക്ക് ഒരു ജോഡി ഡ്രെസ്സും.സന്തോഷത്തോടെ യാത്ര പറഞ്ഞു പോയി രണ്ടാളും.

വൈകിട്ട് അടുക്കള ഒക്കെ ഒതുക്കി ലൈറ്റ് ഓഫ് ചെയ്തു അപ്പോഴാണ് കുട്ടികളുടെ തുണി മടക്കി വയ്ക്കാൻ ഉള്ളതു ഓർമ വന്നത്. മുറിയിൽ ചെന്നു തുണി മടക്കി വച്ചു ലൈറ്റ് ഓഫ് ചെയ്തു.അപ്പോഴാണ് മുകളിൽ നിന്ന് നിഴലനക്കം കണ്ടത് വൈശാഖ് കാണാത്തത് കൊണ്ട് നോക്കി വരുന്നത് ആണെന്ന് മനസിലായി ഞാൻ പെട്ടെന്ന് സ്റ്റേയറിന്റെ അടിയിലേക്ക് മറഞ്ഞു നിന്നു വൈശാഖ് അടുക്കളയിലേക്ക് പോയപ്പോൾ ഞാൻ പതുക്കെ സ്റ്റെപ് കയറി മുകളിലേക്ക് പോയി.

കുട്ടികളെ നേരെ കിടത്തി അവർക്ക് പുതച്ചു കൊടുത്തിട്ട് ഞാൻ പെട്ടെന്ന് അപ്പുറത്തെ കട്ടിലിൽ വന്നു തലവഴി പുതപ്പ് മൂടി ചുരുണ്ടു കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ വൈശാഖ് മുറിയിൽ വന്നത് ഞാൻ അറിഞ്ഞു .കതക്ക് അടച്ചു കുറച്ചു കഴിഞ്ഞു ലൈറ്റ് ഓഫ് ആയി.കുറച്ചു നേരം കൂടി ചെവി കൂർപ്പിച് പുതപ്പിനുള്ളിൽ കിടന്നു.പ്രതികരണം ഒന്നും കാണാതെ ആയപ്പോൾ പതുക്കെ പുതപ്പ് താഴേക്ക് വലിച്ചു തല വെളിയിൽ ഇട്ടു നോക്കി. ഇല്ല കട്ടിലിൽ ആളില്ല. എവിടെ പോയി…

ഞാൻ കൈ കുത്തി തല പൊക്കി അവിടൊക്കെ നോക്കി അവിടെയും കണ്ടില്ല.ബാത്റൂമിൽ ആയിരിക്കും .കുറച്ചു സമയം കഴിഞ്ഞിട്ടും ബാത്റൂമിൽ നിന്നു ശബ്ദം ഒന്നും കേട്ടില്ല.ഞാൻ ഏഴുനേറ്റു ലൈറ് ഇടുവാൻ കൈ എത്തി അപ്പോഴേക്കും എന്റെ മുകളിലേക്ക് വന്നു വീണു വൈശാഖ് .

“”എന്തിനാടി ഒളിച്ചു കളിക്കുന്നത്””

“”ഞാനോ വൈശാഖ് അല്ലെ ഒളിച്ചു കളിച്ചത്””

അതു പറഞ്ഞപ്പോൾ വൈശാഖ് എന്റെ ചെവി തിരുമി പൊന്നാക്കി വേദന കൊണ്ട് ഞാൻ നിലവിളിച്ചു പോയ്

“”നല്ല പോലെ വേദനിച്ചു കെട്ടോ””

“”വേദനിക്കട്ടെ. വേദനിക്കാൻ തന്നെയാ കിഴുക്ക് തന്നതു .

“”പോ. ദുഷ്ട്ടാ “”അതും പറഞ്ഞു ഞാൻ കട്ടിലിന്റെ അറ്റത്തു പുറം തിരിഞ്ഞു കിടന്നു.

“”ആയോ എന്റെ കോച്ച് പിണങ്ങിയോ “”അതും പറഞ്ഞു വൈശാഖ് എന്നെ കൈകൊണ്ടു ചുറ്റി പിടിച്ചു ഞാൻ ആ കൈ എടുത്തു ഒരു ഏറ് വച്ചു കൊടുത്തു.

വൈശാഖ് ബലം പിടിച്ചു എന്നെ അഭിമുഖമായി തിരിച്ചു ചെവിയിൽ മെല്ലെ തലോടി കൊണ്ടു പറഞ്ഞു “”പോട്ടെ സാരമില്ല””

അപ്പോഴേക്കും വൈശാഖ് കൈ നീട്ടി തന്നു ഞാൻ ആ കയ്യിൽ തലവച്ചു നെഞ്ചോടു ചേർന്നു കിടന്നു

ഒരാഴ്ചക്ക് ശേഷം സൂസനും അച്ചായനും ഡോക്ടറെ പോയി കണ്ടു .രണ്ടു പ്രവിശ്യം പോയി വന്നപ്പോഴേക്കും സൂസമ്മ കുറച്ചു ഉഷാറായി അച്ചായനും അങ്ങനെ തന്നെ ആണെന്ന് തോന്നി സംസാരത്തിൽ

ഉച്ചക്ക് സൂസമ്മയുടെ ടിഫിൻ ബോക്സിലും ഉണ്ടായിരുന്നു മാറ്റം.മുളപ്പിച്ച പയർ .ചീര തോരൻ ചമ്മന്തി അങ്ങനെ എല്ലാം വെജ്.

“”സൂസമ്മോ അച്ചായനും ഇത് തന്നെ ആണോ മെനു””

“”അതേ മോളെ””

“”ഇറച്ചിയും മീനും കഴിക്കാതെ അച്ചായൻ എങ്ങനെ പിടിച്ചു നിൽക്കും സൂസമ്മോ””

“”നല്ലതിന് വേണ്ടി അല്ലെ ഞാൻ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ട്”

“”സൂസമ്മ കാണാതെ വെളിയിൽ നിന്ന് വല്ലതും കഴിക്കുമോ?”‘

“”ഒക്കെ പറഞ്ഞു ആണ് വിട്ടത് അങ്ങനെ വല്ലതും കഴിച്ചുന്നു അറിഞ്ഞൽ അങ്ങേരെ ഞാൻ കളഞ്ഞേച്ചു വേറെ കെട്ടും നോക്കിക്കോ””

“”അത്രയും വേണ്ട സൂസമ്മോ പാവം നന്നായിക്കോളും””

“”നന്നായാൽ അങ്ങേരെക്കു കൊള്ളാം””

ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞു പോയി.ഒരു ഞായറഴ്ച. പതിവ് പോലെ ആർക്കും പോകാൻ ഇല്ലാത്തതു കൊണ്ടു കുറച്ചു കൂടി കിടന്നു.എഴുന്നേൽക്കുന്ന സമയം അയപ്പോഴും വല്ലാത്ത ഷീണം കണ്ണുകൾ എവിടെയോ മറിഞ്ഞു പോകുന്നു.കുറെ നേരം കട്ടിൽ എഴുനേറ്റ് ഇരുന്നു.

“”എന്താ ഗൗരി നിനക്ക് വല്യായിക വല്ലതും ഉണ്ടോ?””വൈശാഖ് ചോദിച്ചു.

“”ബി പി കുറഞ്ഞു പോയത് പോലെ തോന്നുന്നു ആകെ ഒരു ഷീണം

“”എഴുന്നേൽക് നമുക്ക് ഹോസ്പിറ്റൽ വരെ പോകാം ”

“”വേണ്ട വൈശാഖ് കുറച്ചു കഴിഞ്ഞു മറിക്കോളും””

“”വേണ്ട താൻ എഴുന്നേൽക് തീരെ വയ്യാഞ്ഞിട്ട് ആണ് അല്ലെങ്കിൽ നീ അപ്പോഴേ താഴേക്ക് പോയനെ “”വാ എഴുന്നേൽക്

വൈശാഖ് തന്നെ എന്നെ കൈപിടിച്ചു ബാത്റൂമിൽ കൊണ്ടു വിട്ടു.തിരിച്ചു വന്നപ്പോഴേക്കും വൈശാഖ് റെഡി ആയി.ഉണ്ണിയേയും വാവയെയും ഉണർത്തി താഴെ കൊണ്ട് ആക്കി വൈശാഖ് വന്നു എനിക്ക് അലമാരയിൽ നിന്നു ഒരു ജോഡി ഡ്രസ് എടുത്തു തന്നു.ഞാൻ പതുക്കെ അതു മാറ്റി ഇട്ടു.

തലമുടി വെറുതെ പിന്നി ഇട്ടു. റെഡി ആയി എന്നെയു പിടിച്ചു കൊണ്ട് വൈശാഖ് താഴേക്ക് വന്നു.

“”ഞാൻ കൂടി വരണോ മോളെ “”പരിഭ്രമിച്ചു കൊണ്ടു അമ്മ ചോദിച്ചു

“”വേണ്ടമ്മേ””ഒന്നുമില്ല ചെറിയ ഒരു ക്ഷീണം ബിപി യുടെ ആയിരിക്കും ഇപ്പോൾ വരാം””ഞാൻ അമ്മയോട് പറഞ്ഞു

അപ്പോഴേക്കും വൈശാഖ് വണ്ടി എടുത്തു അമ്മ കൂടെ വന്നു വണ്ടിയിൽ കയറുന്നതു വരെ .

അടുത്തുള്ള ഹോസ്പിറ്റലിൽ ആണ് പോയത്.ഞായറാഴ്ച ആയതു കൊണ്ട് ഒരു ജൂനിയർ ഡോക്ടർ ആണ് ക്യാഷ്യാലിറ്റിയിൽ ഉണ്ടായിരുന്നത്.വൈശാഖ് പരിചയത്തിൽ ഉള്ള ഡോക്ടറെ വിളിച്ചു അദ്ദേഹം വിളിച്ചു പറഞ്ഞതു കൊണ്ടു ഒക്കെ പെട്ടന്ന് കാര്യങ്ങൾ ചെയ്തു തന്നു.

ബിപി നോക്കി ചെറിയ ഒരു ട്രിപ്പും തന്നു എന്നെ ഒബ്സർവഷൻ റൂമിൽ ഉള്ള ഒരു കട്ടിലിൽ കിടത്തി അതിനിടക്ക് നഴ്‌സ് വന്നു ബ്ലഡ് യൂറിനും ടെസ്റ്റിന് കൊണ്ടു പോയി.

കൈതണ്ടയിലേക്ക് ഇറ്റു വീഴുന്ന തുള്ളികളെ നോക്കി കിടന്നു ഒന്നു മയങ്ങി.

കുറച്ചു കഴിഞ്ഞപ്പോൾ പുറത്തു നിന്ന വൈശാഖിന്റെ ഫോണിലേക്ക് സുഹൃത്തായ ഡോക്ടറിന്റെ കാൾ വന്നു

“”വൈശാഖ് പേടിക്കാൻ ഒന്നുമില്ല ചെറിയ ബിപി വേരിയേഷൻ ക്ഷീണം അത്രേ ഉള്ളു രണ്ടു ദിവസം റെസ്റ്റ് എടുക്കണം പിന്നെ നാളെ വന്നു ഡ്യൂട്ടിയിൽ ഉള്ള ഡോക്ടർ മഞ്ജുഷയെ ഒന്നു കാണണം ഞാൻ വിളിച്ചു പറഞ്ഞോളാം

“”അതു എന്തിനാ “”

“”ടാ ഇനി നിന്റെ ഭാര്യയുടെ അസുഖത്തിന് അവരാണ് സ്പെഷ്യലൈസ് ചെയ്തിരിക്കുന്നത്.””

“”എന്താടാ അവൾക്ക് അതിനുള്ള അസുഖം”””

“”അവൾ ഒരു അമ്മ അകാൻ പോകുന്നു .നീ ഒരു അച്ഛനും “”

“”കേട്ടത് വിശ്വസിക്കാൻ ആകാതെ വൈശാഖ് വീണ്ടും ചോദിച്ചു സത്യം അണോടാ!!””

“”അതെ എന്തായാലും നാളെ നീ വാ ഞാനും ഉണ്ടാകും .ഞാൻ വിളിച്ചു പറഞ്ഞോളാം””

“”ശരിയടാ വരാം നാളെ കാണാം””

“”അഹ്!!! പിന്നെ ട്രീറ്റ് ഉണ്ട് അതു മറക്കണ്ട””

“”ഇല്ലട എന്ത് വേണമെങ്കിലും ചെയ്യാം “”

“”ശരി അപ്പോൾ നാളെ കാണാം””

“”ശരി””

ഫോൺ വച്ചിട്ട് ഗൗരിയെ ഒന്നു കാണാൻ അത്രയും ആഗ്രഹം തോന്നി മനസിൽ അതുകൊണ്ടു ഒബ്സർവഷൻ റൂമിലേക്ക് കയറി ചെന്നു.

ചെന്നപ്പോഴേ ഡോക്ടർ പുഞ്ചിരിയോടെ സ്വീകരിച്ചു അടുത്തുള്ള കസേരയിൽ ഇരുത്തി.

“”ഡോക്ടർ വിളിച്ചില്ലേ?””

“”വിളിച്ചു “”

“”ഇന്ന് മരുന്നു ഒന്നും ഇല്ല നാളെ ഡോക്ടറെ വന്നു കണ്ടാൽ മതി.””

“”ഗൗരി””!!

“”ക്ഷീണം ഉള്ളതുകൊണ്ട് ഒരു ട്രിപ്പ് ഇട്ടിരിക്കുന്നു അതു തീർന്നാൽ പോകാം.ക്ഷീണം കൊണ്ടു മയങ്ങി പോയി അതുകൊണ്ടു അറിഞ്ഞിട്ടില്ല””

“”ഞാൻ ഒന്ന് കണ്ടോട്ടെ””

“”പിന്നെന്താ ദേ ആ കാണുന്ന ബെഡിൽ ആണ് കർട്ടൻ മാറ്റി കണ്ടോളൂ””

വൈശാഖ് പതുക്കെ എഴുനേറ്റ് ബെഡിന് നേർക്ക് നടന്നു…

ഇടതു കൈ നീട്ടി വച്ചിരിക്കുന്നു അതിൽ ട്രിപ്പ് ഇറങ്ങുന്നുണ്ട് .വലതു കൈ വയറിനു മുകളിൽ വച്ചു തല ചരിച്ചു വച്ചു കിടക്കുന്നു ഗൗരി.മുടി പാറി പറന്നു കിടക്കുന്നു.ഉറങ്ങി കിടക്കുന്ന ഗൗരിയെ കണ്ടപ്പോൾ ഒരു കുഞ്ഞിന്റെ ഓമനത്തം ഉണ്ടായിരുന്നു അവളുടെ മുഖത്തിനു.ഇന്ന് അവൾ ഒരു പാട് സുന്ദരി ആയിരിക്കുന്നു.

“”എനിക്ക് തോന്നിയത് ആണോ?”” “”അല്ല !!”” എന്റെ ഗൗരി അവളുടെ മുഴുവൻ സൗന്ദര്യത്തോടെ ഒരു കുഞ്ഞിനെ പോലെ കിടക്കുന്നു .ആ മുഖം വാരി പുണർന്നു ഒരുമ്മ കൊടുക്കാൻ ഹൃത്തടം കൊതിച്ചു ,വേണ്ട അവൾ ഉറങ്ങി കഴിയട്ടെ …..

ശ്വാസോച്ഛാസത്തിൽ ഉയർന്നു താഴ്ന്ന അവളുടെ വയറിലേക്ക് നോക്കി. എന്റെ ജീവൻ തുടിക്കുന്ന ഉദരം.എന്റെ ഗൗരിയെ പുണ്യവതി ആക്കാൻ പൂർണമാക്കാൻ വേണ്ടി വന്നുചേർന്ന വരദാനം.

അടുത്തു കിടന്ന സ്റ്റൂൾ നീക്കി ഇട്ടു അവളുടെ അടുത്തു ഇരുന്നു വൈശാഖ്. പതുക്കെ നീഡിൽ കുത്തിയിരിക്കുന്ന കൈതണ്ട തടവി കൊടുത്തു

കുറച്ചു കഴിഞ്ഞു ഒരു നഴ്‌സ് വന്നു ട്രിപ്പിന്റെ അളവ് നോക്കി.

അടുത്തിരുന്ന വൈശാഖിനോട് അവർ പറഞ്ഞു “”സർ തീരുമ്പോൾ ഒന്നു വിളിക്കണേ””

വൈശാഖൻ തലയാട്ടി

കുറച്ചു കഴിഞ്ഞപ്പോൾ ട്രിപ്പ് തീർന്നു.വൈശാഖ് സിസ്റ്ററെ കൂട്ടി വന്നു.നീഡിൽ ഊരി മാറ്റി അപ്പോഴേക്കും ഗൗരി മെല്ലെ കണ്ണുകൾ തുറന്നു

എവിടെ ഒക്കെയോ പോയി ആരൊക്കെയോ കൂടെ ഉണ്ടായിരുന്നു.കളിയും ചിരിയും കുട്ടികളുമായി നല്ല രസമുള്ള കാഴ്ച്ച ആയിരുന്നു.ഒരു വേദന എവിടെയോ അനുഭവപ്പെട്ടു അവിടെ ആണ് വേദനിക്കുന്നത് “”കൈ”” മെല്ലെ കണ്ണുതുറന്നു കയ്യിലേക്ക് നോക്കിയപ്പോൾ നഴ്സ് അവിടെ ചെറിയ കോട്ടൻ വച്ചു ഒട്ടിച്ചു എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു. “”വീട്ടിൽ പോയി റെസ്റ്റ് എടുത്താൽ മതി കെട്ടോ””

ഞാൻ തലയാട്ടി ,നഴ്സ് പോയി.

തൊട്ടു അടുത്തു നിന്നു വൈശാഖ് ചിരിച്ചു കൊണ്ട് അടുത്തേക്ക് വന്നു

“”ഡോക്ടർ എന്തു പറഞ്ഞു വൈശാഖ്””

“”കുഴപ്പം ഒന്നും ഇല്ല ക്ഷീണം കൊണ്ടു ആണ്””

“”ഞാൻ അപ്പോഴേ പറഞ്ഞില്ലേ ഒന്നുമില്ലെന്ന്‌,ഇപ്പോൾ സമാധാനം ആയില്ലേ ?””

“അഹ് !ഇപ്പോൾ സമാധാനം ആയി””

ഞാൻ കട്ടിലിൽ നിന്നു ഇറങ്ങാൻ നേരം വൈശാഖ് ഓടി വന്നു കൈയിൽ പിടിച്ചുകൊണ്ടു പറഞ്ഞു “”പതുക്കെ നോക്ക് ഇറങ്ങു ഗൗരി”””

“”ഞാൻ വൈശാഖിനെ സൂക്ഷിച്ചു നോക്കിയിട്ടു പറഞ്ഞു. ഞാൻ എന്താ കൊച്ചു കുട്ടി ആണോ?””എനിക്ക് കുഴപ്പം ഒന്നും ഇല്ല ഇപ്പോൾ ക്ഷീണം ഒക്കെ മാറി.

അതും പറഞ്ഞു ഞാൻ എഴുനേറ്റ് കട്ടിലിന്റെ സൈഡിൽ ഇട്ടിരുന്ന ചപ്പൽ എടുത്തു ഇട്ടു.

“”നാളെയും വരണം ഇന്ന് ഡോക്ടർ ഇല്ല “”

ഞാൻ വൈശാഖിനെ തിരിഞ്ഞു നോക്കി അടുത്തേക്ക് ചെന്നു “”എന്താ വൈശാഖ് ,നാളെ എന്തിനാ വരുന്നത്””

“”നാളെ വന്നു ഗൈനകോളജിസ്റ്റിനെ കാണണം അതും പറഞ്ഞു വൈശാഖ് എന്നെ വട്ടം പിടിച്ചു “എന്റെ ഗൗരി ഒരു അമ്മയാകാൻ””പോകുന്നു”.

അതു കേട്ടതും പതുക്കെ ഞാൻ എന്റെ മുഖം വൈശാഖിന്റെ നെഞ്ചിൽ ഒളിപ്പിച്ചു. വൈശാഖ് പിടിവിട്ടു എന്റെ മുഖം പിടിച്ചു ഉയർത്തി ചോദിച്ചു
“”ആയ്യേ നാണം വന്നോ ഇതിനു നാണിക്കാൻ എന്തിരിക്കുന്നു.?””

ഞാൻ പതുക്കെ കൈചുരുട്ടി വൈശാഖിന്റെ നെഞ്ചിൽ ഇടിച്ചു.
വൈശാഖ് ആ കൈ രണ്ടും കൂട്ടി പിടിച്ചു നെഞ്ചോടു ചേർത്തു ഒരുമ്മ തന്നു.

“”വാ പോകാം. ബാക്കി വീട്ടിൽ ചെന്നിട് കെട്ടോ അതും പറഞ്ഞു ഒരു കള്ളച്ചിരിയും ചിരിച്ചു വൈശാഖ് മുന്നിൽ നടന്നു

ഞാനും പതുക്കെ നടന്നു

വൈശാഖ് ഡോക്ടറെ കണ്ട് കൈകൊടുത്തു യാത്ര പറഞ്ഞു.അവിടെ നിന്ന നഴ്‌സ് എന്നെ നോക്കി ചിരിച്ചു.ഞാനും ചെറുതായി ചിരിച്ചു വൈശാഖിന്റെ കൂടെ പോയി

അവിടെ വരാന്തയിൽ കിടന്ന ഒരു കസേര ചൂണ്ടി കാട്ടി അതിൽ ഇരിക്കാൻ പറഞ്ഞിട്ട് വൈശാഖ് പോയി ബിൽ അടച്ചിട്ട് വന്നു.

രണ്ടുപേരും പാർക്കിങ് ഗ്രൗണ്ടിലേക്ക് നടന്നു.വൈശാഖിന്റെ ഒരു കയ്യിൽ
ചുറ്റിപിടിച്ചു അതിൽ തല ചായ്ച്ചു നടന്നു കാറിനു അടുത്തു എത്തി.

വീട്ടിലേക്ക് പോകും വഴി ബേക്കറിയുടെ സൈഡിൽ നിർത്തി
“”നിനക്ക് കഴിക്കാൻ എന്താ വേണ്ടത്?””

“”ഒന്നും വേണ്ട””

“”എന്തെങ്കിലും കഴിക്കാൻ കൊതി തോന്നുന്നുണ്ടോ പറ””

“”അയ്യോ സത്യമായും ഇല്ല എനിക്ക് ഒന്നും വേണ്ട””

എന്നിട്ടും വൈശാഖ് ഇറങ്ങി പോയി എന്തൊക്കെയോ വാങ്ങി കാറിന്റെ പിൻ സീറ്റിൽ കൊണ്ട് വച്ചു.

വീട്ടിലേക്ക് പോകുമ്പോൾ വൈശാഖ് വളരെ സന്തോഷത്തിൽ ആണെന്ന് എനിക്ക് തോന്നി.ഇടക്ക് ഇടക്ക് എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു.

വീട്ടിൽ എത്തിയപ്പോൾ വരാന്തയിൽ ഉണ്ട് അച്ഛനും അമ്മയും കുട്ടികളും.ഞാൻ വൈശാഖിനെ നോക്കി പറഞ്ഞു. “”അമ്മയോട് വൈശാഖ് പറ എനിക്ക് എന്തോ ഒരു മടി””

“”നീ തന്നെ പറഞ്ഞാൽ മതി””

“”പ്ലീസ് വൈശാഖ്””

പിന്നെ വൈശാഖ് ഒന്നും മിണ്ടിയില്ല ചിരിച്ചു കൊണ്ട് എന്നെ നോക്കി തലയാട്ടി.

കാർ നിർത്തി ഇറങ്ങി,ഞാൻ വൈശാഖ് പാക്കറ്റ് എടുത്തു വരുന്നത് വരെ വെയിറ്റ് ചെയ്തു.

ചെന്നു കയറിയപ്പോഴേ അമ്മ ചോദിച്ചു “എന്താ എന്തു പറഞ്ഞു.

വൈശാഖ് എന്നെ നോക്കി അമ്മയോട് പറഞ്ഞു “”ഗൗരിയോട് ചോദിക്ക്?

“”ഞാൻ കണ്ണുരുട്ടി വൈശാഖിനെ നോക്കി മെല്ലെ തിരിഞ്ഞു അകത്തേക്ക് നടന്നു””

അപ്പോൾ വൈശാഖ് പാക്കറ്റ് അമ്മയുടെ കയ്യിൽ കൊടുത്തിട്ട് പറഞ്ഞു””അവളോട്‌ ചോദിക്ക് അമ്മേ അവൾക്ക് അല്ലെ വിശേഷം!””

അമ്മ ഒന്നുകൂടി വൈശാഖിനെ സൂക്ഷിച്ചു നോക്കി വൈശാഖ് ചിരിച്ചു കൊണ്ട് കണ്ണടച്ചു തലയാട്ടി അമ്മ പാക്കറ്റും കൊണ്ടു എന്റെ പുറകെ വന്നു

പാക്കറ്റ് മേശപ്പുറത്തു വച്ചു എന്റെ കൈപിടിച്ചു എനിക്ക് അമ്മയുടെ മുഖത്തേക്ക് നോക്കാൻ മടി തോന്നി എന്നാലും അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു.പെട്ടന്ന് അമ്മ കൈപിടിച്ചു തല താഴ്ത്തി എന്റെ നെറുകയിൽ ഒരുമ്മ വച്ചു
“”ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്റെ മോളെ”””

 

വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

(തുടരും)

4.9/5 - (12 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!