Skip to content

വൈകി വന്ന വസന്തം – Part 29

vayki vanna vasantham

ഞങ്ങൾ ട്രീറ്റ്മെന്റിന് വന്നു തുടങ്ങിയപ്പോൾ കണ്ടുള്ള പരിചയം ആണ്.

അവർ കണ്ടുകൊണ്ടിരുന്ന ഡോക്ടർ തന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടതാ.

“”അവർക്കെന്താ കുഴപ്പം?””

എന്താന്നു അറിയില്ല രണ്ടുപേരും ഉണ്ടായിരുന്നു.ഇപ്പോൾ ഭാര്യ വരുന്നില്ല.ആ കുട്ടിക്ക് താൽപര്യമില്ലെന്ന്.അതു പറയുക ആയിരുന്നു ദേവൻ.

ആളൊരു പാവം ആണ്.കെട്ടുന്നതിന് മുൻപ് ഒരു ഇഷ്ട്ടം ഉണ്ടായിരുന്നു.അവന്റെ തന്നെ പിടിപ്പിക്കേട് കൊണ്ടു അതു നടക്കാതെ പോയി അതിൽ അവനു ഒരുപാട് വിഷമം ഉണ്ട് ഇപ്പോൾ. “”ഒരു വാശിയുടെ പേരിൽ എടുത്ത തീരുമാനത്തിന് ഞാൻ എന്റെ ജീവിതം കൊണ്ട് കണക്ക് തീർക്കുക ആണ്”””എന്ന് അവൻ എപ്പോളും പറയും””.

അപ്പോഴേക്കും അച്ചായനും വൈശാഖും അമ്മയും റൂമിലേക്ക് കയറി വന്നു.

സൂസമ്മ എഴുനേറ്റ് തലയിണ കട്ടിലിന്റെ പടിയിൽ ചാരി ഇരുന്നു.

അമ്മയുടെ കയ്യിലെ പാക്കറ്റ് കണ്ടു സൂസമ്മ ചോദിച്ചു””എന്താ ഗൗരി ഇതൊക്കെ എനിക്ക് ഇതൊന്നും കഴിക്കാൻ പറ്റില്ല””

“”പേടിക്കണ്ട പൊതിച്ചോറ് ആണ് സൂസമ്മയ്ക്ക് കഴിക്കാവുന്നത് മാത്രമേ ഉള്ളു.ഡോക്ടറോട് പെർമിഷൻ വാങ്ങിയിട്ടുണ്ട്.””

അപ്പോഴേക്കും ഉണ്ണിയും വാവയും കൂടി കട്ടിലിൽ വലിഞ്ഞു കയറി സൂസമ്മയുടെ അടുത്തു കയറി ഇരുന്നു.

സൂസമ്മ രണ്ടു പേരെയും കൂട്ടി പിടിച്ചു തലയിൽ ഓരോ ഉമ്മ കൊടുത്തു.രണ്ടു പേരും സൂസമ്മയുടെ ദേഹത്തോട് ചാഞ്ഞു കിടന്നു.

അതു കണ്ടു അമ്മ വന്നു രണ്ടു പേരെയും കുറച്ചു മാറ്റി ഇരുത്തി പറഞ്ഞു “”ആന്റിയെ ബുദ്ധിമുട്ടിക്കരുത് ,ആന്റിയുടെ വയറ്റിൽ കുഞ്ഞുവാവ ഉണ്ട്.””

രണ്ടു പേരും അതിശത്തോടെ സൂസമ്മയെ തിരിഞ്ഞു നോക്കി.സൂസമ്മ അവരെ നോക്കി പുഞ്ചിരിച്ചു കാണിച്ചു.

“”അമ്മേടെ വയറ്റിലും വാവ ഉണ്ടല്ലോ,ആന്റിക്കും ഉണ്ട് അച്ചമ്മേടെ വയറ്റിൽ ഉണ്ടോ അമ്മേ””വാവ ചോദിച്ചു.

“”ഇപ്പോൾ ഇല്ല ഉണ്ടായിരുന്ന വാവ വലുതായി മുട്ടൻ ആയി ഇനി വാവ വരില്ല.””അമ്മ പറഞ്ഞു

“”ആ വാവ എന്തിയെ?””

“”ആ വാവയാണ് ആ നിൽക്കുന്നത് വൈശാഖിനെ ചൂണ്ടി അമ്മ പറഞ്ഞു.അവൾക്ക് ആകെ ക കണ്ഫ്യൂഷൻ ആയി.

എല്ലാവരും കൂടി അവളെ നോക്കി ചിരിച്ചു

അച്ചായനും വൈശാഖും കൂടി വെളിയിലേക്ക് വർത്തമാനം പറഞ്ഞു ഇറങ്ങി പോയി.ഞാനും അമ്മയും കൂടി അവിടെ നിന്നു.

ഒരു കസേര കട്ടിലിനു അടുത്തേക്ക് വലിച്ചു ഇട്ടു ഞാൻ സൂസമ്മയോട് ബാങ്കിലെ വിശേഷങ്ങൾ ഒക്കെ പറഞ്ഞു കൊണ്ടിരുന്നു.

അമ്മ രണ്ടുപേരെയും അവിടെ ഇവിടെയും ഒന്നും കയറി പോകാതെ പുറകെ നടക്കുന്നുണ്ടായിരുന്നു.

കുറെ നേരം കഴിഞ്ഞപ്പോൾ സൂസമ്മയ്ക്ക് ഭക്ഷണം കഴിക്കാൻ ഉള്ള സമയമായി .

കൊണ്ടു വന്നതിൽ നിന്നു ഒരു പൊതി എടുത്തു ഞാൻ സൂസമ്മയ്ക്ക് കൊടുത്തു.

സൂസമ്മ കഴിക്കുന്നതിനു മുൻപ് അമ്മ ഇറങ്ങാൻ റെഡി ആയി.

അച്ഛൻ മാത്രമേ വീട്ടിൽ ഉള്ളു അച്ഛനു ഭക്ഷണമെടുത്തു കൊടുക്കണം എന്നു പറഞ്ഞു അമ്മ ഇറങ്ങി.കൂടെ കുട്ടികളും പോകാൻ റെഡി ആയി.

വൈശാഖ് അമ്മയെ വിട്ടിട്ടു വരാം എന്ന് പറഞ്ഞു.

അമ്മയും കുട്ടികളും സൂസമ്മയോട് യാത്ര പറഞ്ഞു ഇറങ്ങി.

“”പോകുന്നെങ്കിൽ പൊയ്ക്കോ ഗൗരി “”സൂസമ്മ പറഞ്ഞു

“”ഇല്ല സൂസമ്മോ കുറച്ചു കൂടി കഴിയട്ടെ ,കുറച്ചു സാധനം വാങ്ങാൻ ഉണ്ട് ടൗണിലും പോകണം വൈശാഖ് പോയി വരട്ടെ അതുവരെ ഞാനിവിടെ ഇരുന്നോളം””

“”എന്നാൽ ഒരു പൊതി കൂടെ ഇല്ലേ അതു നീ കഴിക്ക്””

“”വേണ്ട അതു അച്ചായനുള്ളതാണ്‌,അതു അച്ചായൻ കഴിച്ചോട്ടെ.ഞാൻ ഇവിടുത്തെ കഞ്ഞി കുടിക്കാം ഡോക്ടർ പറഞ്ഞു മെഡിസിൻ ഉള്ള കഞ്ഞിയാണ് എന്നു””

“”അതിനു അങ്ങു വരെ പോകണ്ടേ നീ ഇവിടെ നിൽക്ക് അച്ചായൻ പൊയി വാങ്ങി കൊണ്ടു വരും.”

“”എന്റെ സൂസമ്മോ ഞാൻ പോയി കുടിച്ചോളാം സൂസമ്മ കഴിച്ചിട്ട് മരുന്നു കുടിക്കാൻ നോക്ക്.””

മേശ മുകളിൽ ഒരു പേപ്പർ വിരിച്ചു പൊതി ചോറു എടുത്തു പൊതി അഴിച്ചു കൊടുത്തു സൂസമ്മയ്ക്ക്.

തേങ്ങാ വറുത്തു അരച്ച പടവലങ്ങ തീയൽ,ചീര തോരൻ .കോവയ്ക്ക മെഴുക്കുപുരട്ടി,തേങ്ങാ ചുട്ടരച്ച ചമ്മന്തി പാവയ്ക്ക വറുത്തത് ആയിരുന്നു വിഭവങ്ങൾ.

“”ഇത് എന്താ ഗൗരി കറി മാത്രമേ ഉള്ളോ?””

“”മിണ്ടാതിരുന്നു മുഴുവനും കഴിച്ചോ””ഞാൻ പറഞ്ഞു.

അപ്പോഴേക്കും അച്ചായൻ വന്നു

അപ്പോൾ രണ്ടുപേരും കൂടി കഴിക്ക് ഞാൻ കഞ്ഞി കുടിച്ചിട്ട് വരാം

അച്ചയനും കുറെ നിർബന്ധിച്ചു ചോറു കഴിക്കാൻ ഞാൻ സമ്മതിച്ചില്ല അവസാനം കഞ്ഞി കൊടുക്കുന്ന സ്ഥലം വരെ അച്ചായൻ എന്നെ കൊണ്ട് ആക്കി.അവിടെ ഒരു സ്ഥലത്തു കൊണ്ടിരുത്തി അച്ചായൻ തന്നെ കഞ്ഞിയും കറിയും വാങ്ങി കൊണ്ടു തന്നു .ഞാൻ കുടിച്ചു തുടങ്ങിയിട്ട് ആണ് പോയത്.

“”കുടിച്ചിട്ട് നീ ഇവിടെ ഇരുന്നാൽ മതി ഞാൻ വരാം””

“”വേണ്ട അച്ചായാ ഞാൻ ഇവിടെ ഒക്കെ കണ്ടു പതുക്കെ വന്നോളം അച്ചായൻ വരണ്ട””

“”ഞാൻ വരാം കൊച്ചേ””.

“”വേണ്ട അച്ചായാ ഇതു മുഴുവൻ ഒന്നു നടന്നു നോക്കിയിട്ട് ഞാൻ അങ്ങു വന്നോളം.”””

“”എന്നാൽ ശരി””

ഞാൻ കഞ്ഞി കുടിച്ചു തുടങ്ങി.അതിൽ എന്തൊക്കെയോ മരുന്നു കളുടെ നല്ല മണം ഉണ്ടയിരുന്നു .ചെറുപയർ തോരൻ ,മുതിര കറി വച്ചതു.എല്ലാം കൂടി കുടിക്കാൻ നല്ല ടേസ്റ്റ് തോന്നി.

കഞ്ഞി കുടിച്ചു കൊണ്ടിരിക്കുമ്പോൾ ഒരാൾ കഞ്ഞിയും ആയി എന്റെ അരികെ വന്നിരുന്നു.

ഞാൻ കഞ്ഞി ആസ്വദിച്ചു കുടിച് കൊണ്ടിരുന്നപ്പോൾ അപ്പുറത്ത് നിന്നും ഒരു ചോദ്യം വന്നു
“”നിനക്ക് ബെന്നിച്ചനെ എങ്ങനെയാണ് പരിചയം?””

“ഞാൻ പെട്ടെന്ന് തിരിഞ്ഞു ചോദ്യകർത്താവിനെ നോക്കി ”

“”ദേവൻ””ഞാൻ ആ മുഖത്തേക്ക് നോക്കി പഴയ ഊർജം ഒക്കെ നഷ്ടപെട്ടപോലെ നിര്ജീവമായ എന്തോ ഒന്നിൽ ജീവനുണ്ട് ഒന്നു തോന്നിപ്പിക്കുന്നതുപോലെ കണ്ണുകൾക്ക് മീതെ ആ കണ്പോളകൾ അടഞ്ഞു തുറന്നു.

കോരി എടുത്ത കഞ്ഞി വീണ്ടും പാത്രത്തിലേക്ക് തന്നെ ഇട്ടു “”എന്ത് കൊലമാ ഇതു എന്തു പറ്റി ദേവന്?””

“”ഊണും ഉറക്കവും ഒന്നും കൃത്യസമയത്തു നടക്കുന്ന പണി അല്ലല്ലോ നമുക്ക് ഉള്ളതു അതിനെയാണ്””

“”നേരത്തെയും ഈ പണി തന്നെ ആയിരുന്നില്ലേ പിന്നെ എന്താ ഇപ്പോൾ ഒരു പ്രത്യേകത?””

“”അറിയില്ലടി എപ്പോഴും ഒരേ പോലെ ആയിരിക്കില്ലല്ലോ,പറ നീ എന്താ ഇവിടെ?””

“”ഞാൻ സൂസനെ കാണാൻ വന്നതാ,ഞാനും സൂസനും ഒരുമിച്ചു ആണ് ബാങ്കിൽ””

“”ഓ. അങ്ങനെ ഉള്ള പരിചയം ആണ് അല്ലെ””

“”എം””

“”നിനക്കു എത്ര മാസം ആയി””

“”എട്ട്””

“”തീയതി അടുത്തു അല്ലെ?””

“”എം””ദേവന് എന്താ ഇവിടെ?””

“”ഞാനും ശ്രുതിയും ഇവിടെ ചെറിയ ട്രീട്മെന്റിനു വന്നതാ കുറെ കഷായവും മരുന്നും ഒക്കെ കഴിച്ചപ്പോൾ അവൾ മടുത്തു.അവൾക്ക് വയ്യന്നു.ഞാൻ ഇടക്ക് ഒക്കെ ഒന്നു വന്നു പോകും ഇന്ന് വന്നപ്പോൾ ആണ് ബെന്നിച്ചനെ കണ്ടത് .ഒരുപാട് സന്തോഷം ആ ചേച്ചിയെ അങ്ങനെ കാണാൻ കഴിഞ്ഞതിൽ””

അതു പറയുമ്പോൾ ഉള്ളിലെ വേദന മറച്ചു പിടിച്ചു മറ്റുള്ളവരുടെ സന്തോഷത്തിൽ പുറമെ ചിരിച്ചു നിൽക്കുന്നത് പോലെ തോന്നി

“”ഒരു നിമിഷം ദേവനെ തന്നെ നോക്കി ഇരുന്നു,അതു കണ്ടു ദേവൻ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു”” “എന്താടി ഇങ്ങനെ സൂക്ഷിച്ചു നോക്കുന്നത്””?

“”ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ?””

“”എം പറയാം””

“”എന്നാൽ സത്യം ചെയ്യ്””ഞാൻ കൈനീട്ടി കൊണ്ടു പറഞ്ഞു.

ദേവൻ എന്നെ ഒന്ന് നോക്കിയിട്ടു എന്റെ കൈയിൽ അടിച്ചു കൊണ്ടു പറഞ്ഞു “”നിന്നോട് ഞാൻ എന്തിനാടി നുണ പറയുന്നത് നീ ചോദിക്ക്”?”””

“”എന്താ ദേവന്റെ ഉള്ളിൽ കിടക്കുന്ന സങ്കടം?””

ദേവൻ എന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു “”സത്യം പറയട്ടെ?””

“”എം””

“”നീ ചോദിച്ചില്ലേ ഇതു തന്നെയാണ് എന്റെ സങ്കടം””

ഞാൻ മനസിലാകാതെ ദേവനെ നോക്കി

“”പറയാം നീ കഞ്ഞി കുടിച്ചിട്ട് വാ””

അതും പറഞ്ഞു ദേവന് പാത്രത്തിലെ കഞ്ഞി കോരി കുടിച്ചു തുടങ്ങി.

ഞാനും പതുക്കെ കഞ്ഞി കോരി കുടിച്ചു തുടങ്ങി.

കഴിച്ചു കഴിഞ്ഞപ്പോൾ എന്റെ പാത്രം കൂടി ദേവൻ എടുത്തു കൊണ്ടു പോയി

അവിടെയൊക്കെ വെള്ളം ആയിരിക്കും നീ ഇവിടെ നിൽക്ക് ഞാൻ പോയിട്ടു വരാം.ദേവൻ പാത്രവും ആയി പോകുന്നത് ഞാൻ നോക്കി നിന്നു

കുറച്ചു കഴിഞ്ഞു ഒരു കുപ്പിയിൽ വെള്ളവും കൊണ്ടു ദേവൻ തിരികെ എത്തി.

അത്‌ എന്റെ നേരെ നീട്ടി ദേവന് പറഞ്ഞു വെളിയിൽ നിൽക്കാം

ഞാൻ പതുക്കെ ദേവന്റെ പുറകെ പോയി

കുറച്ചു മാറി ഒരു മാവിന്റെ ചുവട്ടിൽ ഉള്ള സിമന്റ് ബഞ്ച് ചൂണ്ടി എന്നോട് അതിൽ ഇരിക്കാൻ പറഞ്ഞു.ഞാൻ അതിൽ ഇരുന്നു.ദേവൻ മാവിൽ കൊളുത്തി ഇട്ടിരുന്ന ഊഞ്ഞാലിൽ ഇരുന്നു എന്നെ നോക്കി.

ഒരു നിമിഷം കഴിഞ്ഞു ദേവൻ എന്നോട് ചോദിച്ചു””നീ ചോദിച്ചില്ലേ എനിക്ക് എന്താ ഒരു വിഷമം എന്നു?””നിനക്ക് അതു എങ്ങനെ മനസിലായി?””

“”എനിക്ക് തോന്നി””

“”അതാണ് എന്റെ സങ്കടം മറ്റാരേക്കാളും ഒരു പക്ഷെ എന്റെ അമ്മയെക്കാളും നന്നായി എന്നെ മനസിലാക്കാൻ എന്റെ മാറ്റങ്ങൾ തിരിച്ചറിയാൻ നിനക്കു സാധിക്കുമായിരുന്നു.പക്ഷെ ആ നിന്നെ ഞാൻ മനസ്സിലാക്കിയില്ല അതാണ് എന്റെ സങ്കടം””

“”വെറുതെ പിച്ചും പേയും പറയാതെ കാര്യം പറ ഞാൻ പോകാൻ പോകുവാ””

“”ഒന്നുമില്ലടി ശ്രുതി പഴയപോലെ ഉള്ള അറ്റാച്ച്മെന്റ് കാണിക്കുന്നില്ല ഇപ്പോൾ എല്ലാം എന്റെ തലയിൽ കെട്ടി വച്ചു അവൾ ഒഴിഞ്ഞു നിൽക്കുന്നു””

“”ആയോ എനിക്ക് മനസിൽ ആകുന്ന ഭാഷയിൽ പറ””

“”ടീ പൊട്ടി ഞാൻ മലയാളം തന്നെ അല്ലെ പറഞ്ഞതു നിനക്ക് ചെവിക്ക് കുഴപ്പം ഒന്നും ഇല്ലല്ലോ””

“”ഈ പറഞ്ഞ സാഹിത്യം എനിക്ക് മനസ്സിലായില്ല മനസിൽ ആകുന്ന രീതിക്ക് പറ””

“”വിവാഹം കഴിഞ്ഞു ഇപ്പോൾ മൂന്നു വർഷം ആകുന്നു.കുട്ടികൾ ആകാത്തതിൽ ഡോക്ടറെ കണ്ടു. സാധരണ എല്ലാവർക്കും ഉള്ള സാധാരണ കുഴപ്പങ്ങൾ .ആദ്യം ഒക്കെ അവളും കൂടെ ഉണ്ടായിരുന്നു.പിന്നീട് അവൾ മടി പിടിച്ചു.എനിക്ക് എന്തോ കുഴപ്പം ഉണ്ട് അതുകൊണ്ട് ആണ് എന്നൊക്കെ പറഞ്ഞു എന്റെ തലയിൽ വച്ചു അവൾ ട്രീട്മെന്റിൽ നിന്നു ഒഴിഞ്ഞു.മിക്കവാറും അവളുടെ വീട്ടിൽ ആണ്.ഞാൻ വരുമ്പോൾ മാത്രം വീട്ടിലേക്ക് വരും.അതിൽ എന്റെ അമ്മയുടെ ഭാഗത്തും തെറ്റുണ്ട്. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടു ശരിയും തെറ്റും കണ്ടുപിടിച്ചപ്പോൾ എന്റെ പേപ്പർ മാത്രം ഒഴിഞ്ഞു കിടന്നു”…….”””

“”ശ്രുതി ചെറിയ പ്രായം അല്ലെ ദേവാ, അവൾക്ക് എല്ലാമായി പൊരുത്തപ്പെടാൻ സമയം എടുക്കും.ഒരുമിച്ചു കുറച്ചു നേരം ഇരുന്നു സംസാരിച്ചാൽ തീരാവുന്ന പ്രശനങ്ങൾ മാത്രമേ എല്ലാവർക്കും ഉള്ളു.ദേവൻ അവളെ പറഞ്ഞു മനസിലാക്ക് കുറച്ചു അങ്ങോട്ടും ഇങ്ങോട്ടും അഡ്ജസ്റ് ചെയ്യ് എല്ലാം മാറും.എല്ലാം ഉപേക്ഷിക്കാനും വിട്ടുകളയാനും എളുപ്പമാണ് നേടിയടുക്കാൻ പ്രയാസവും “”

“”അതു എനിക്ക് അറിയാം ജീവിതം പഠിപ്പിച്ച വലിയ ഒരു പാടങ്ങളിൽ ഒന്നാണ് അതു””

“””ഇന്ന് തന്നെ അവളോട്‌ സംസാരിക്കണം ,എല്ലാത്തിനും തീരുമാനം ഉണ്ടാക്കണം.ഈ ശമ്പളം കൊണ്ടു വന്നിട്ട് വേണ്ടല്ലോ വീട്ടിൽ കഞ്ഞി വയ്ക്കാൻ ,ഒഴിവു ദിവസങ്ങൾ ഒരുമിച്ചു ചിലവിടാൻ സമയം കണ്ടെത്തണം “””

“”ചെയ്യാം ഇപ്പോൾ ഇത് പോലെ പറഞ്ഞു മനസിലാക്കാൻ ഒരാൾ ഉണ്ടായല്ലോ മതി ഞാൻ സംസാരിക്കാം “””

“”ഞാൻ പോട്ടെ എന്നെ കണ്ടില്ലെങ്കിൽ അച്ചായൻ തിരക്കി ഇറങ്ങും””

“”എം പൊയ്ക്കോ ഞാൻ വരണോ അതു വരെ””

“”വേണ്ട ഞാൻ പൊയ്‌ക്കൊളം ഇനി കാണുമ്പോൾ ഇതുപോലെ ചത്തുകുത്തി ഇരിക്കരുത്””

“”നിന്നെ കാണുമ്പോഴൊക്കെ ജയിച്ചു എന്നു കരുതിയിരുന്നു ഞാൻ ,പക്ഷെ ഞാൻ തോറ്റു പോയി എന്ന് നിന്റെ ജീവിതം കൊണ്ട് നീ എന്നെ പഠിപ്പിച്ചു. ജീവിതത്തിന്റെ പ്രാരാബ്ധങ്ങളും സന്തോഷവും സുഖവും ഒക്കെ കെട്ടി പെറുക്കി മാറാപ്പ് കയറ്റുന്നതിനിടയിൽ എന്റെ മാറാപ്പിൽ നിന്ന് വീണ് പോയ മുത്തു ആണ് നീ ,ഏറ്റവും വില പിടിപ്പുണ്ടായിരുന്ന മുത്തു””.വീണുപോയപ്പോൾ തിരിഞ്ഞു നോക്കാതെ പോയി പിന്നീട് തേടി വരാനുള്ള വഴികൾ എല്ലാം അടഞ്ഞു പോയിരുന്നു…””

“”സാഹിത്യം കളഞ്ഞിട്ട് ജീവിക്കാൻ നോക്ക് പൊലീസുകാരാ…””പോട്ടെ “””

“”നിന്റെ ചിരിക്ക് പോലും എന്റെ ഒരു ദിവസത്തെ മാറ്റി എടുക്കാനുള്ള കഴിവ് ഉണ്ട് ഗൗരി. കുറച്ചു മുൻപ് വരെ നീ പറഞ്ഞപോലെ ചത്തിരുന്ന മനസിന്‌ ഇപ്പോൾ ജീവൻ വച്ചു തുടങ്ങിയിട്ടുണ്ട്””

“”ഞാൻ തല കുലുക്കി ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു””

മനസിന്റെ കോണിൽ പുകമറ ഇട്ടു കിടന്ന എന്തോ ഒന്ന് തെളിഞ്ഞു വന്നതു പോലെ തോന്നി.ശ്രുതി ദേവന്റെ കൂടെ നിൽക്കണേ എന്നു ഭഗവനോട് പ്രാർത്ഥിച്ചു.

റൂമിൽ വന്നപ്പോൾ എന്നെ നോക്കി ഇരിക്കുക ആയിരുന്നു രണ്ടു പേരും.

“”കഞ്ഞി കുടിച്ചോ ഗൗരി?””

“”കുടിച്ചു നിറച്ചു കുടിച്ചു””

“”വൈശാഖിന് കഞ്ഞി വാങ്ങണോ?അച്ചായൻ ചോദിച്ചു.

“”വേണ്ട കഞ്ഞി എന്നു കേൾക്കുന്നതെ അലർജി ആണ്.””വൈശാഖ് കഴിച്ചിട്ട് വരും.””

പറഞ്ഞു തീരുന്നതിനു മുൻപേ വൈശാഖ് വാതുക്കൽ എത്തി.

നൂറു ആയുസ്സ് ആണ് വൈശാഖിന് ഇപ്പോൾ പറഞ്ഞു നാവ് വായിൽ ഇട്ടതെ ഉള്ളൂ.

വൈശാഖ് ചിരിച്ചു കൊണ്ട് അകത്തേക്ക് വന്നു

“”നീ കഴിച്ചോ ?””വൈശാഖ് എന്നോട് ചോദിച്ചു

“”കഞ്ഞി കുടിച്ചു “”

“”അതു മതിയോ?””

“”മതി “”

സൂസൻ എന്ത് പറയുന്നു?വൈശാഖ് സൂസനോട് ചോദിച്ചു

“സത്യം പറഞ്ഞാൽ വൈശാഖിനോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.വൈശാഖ് അത്രയും നിർബന്ധിച്ചു പറഞ്ഞിട്ട് ആണ് അന്ന്‌ ഇങ്ങനെ ഒരു പരീക്ഷണത്തിനു
ഇറങ്ങി പുറപ്പെട്ടത്.എനിക്ക് ഒട്ടും താല്പര്യം പ്രതീക്ഷയും ഉണ്ടായിരുന്നില്ല.””

“”ആദ്യം എല്ലാവരും അങ്ങനെ തന്നെ ആണ് സൂസൻ അതു സാരമില്ല ഇപ്പോൾ എന്തായലും ഞാൻ കാരണം സന്തോഷിക്കാൻ വഴി കിട്ടിയില്ലേ””

“”ഇപ്പോൾ ഉള്ള സന്തോഷം അല്ല വൈശാഖ് ഈ ജന്മം മുഴുവൻ സന്തോഷിക്കാൻ ഉള്ളതു””അതു പറഞ്ഞപ്പോൾ സൂസമ്മയുടെ ശബ്ദം ഇടറിയിരുന്നു.

“”ജീവിതത്തിന്റെ ഓരോ ഘട്ടത്തിൽ ഓരോരുത്തർ നമ്മുടെ ജീവിതത്തിലേക്ക് കടന്നു വരും.അവർ ചെയ്യേണ്ടേ കർമങ്ങൾ തമ്പുരാൻ എഴുതി വച്ചിരിക്കും എല്ലാം അതുപോലെയെ വരൂ. ഞങ്ങളുടെ ജീവിതത്തിൽ വൈശാഖ് ചെയ്യത് തരേണ്ട കർമം ഇതായിരിക്കും.ചിലപ്പോൾ വൈശാഖിന് വേണ്ടി ആയിരിക്കും ഞങ്ങളുടെ ജീവിതം ഇത്രയും കാത്തിരുന്നത്””” അച്ചായൻ പറഞ്ഞു.

“”ഓ!!!രണ്ട് എണ്ണം കൂടി സെന്റി അടിച്ചു കുളമാക്കുമല്ലോ ഭഗവാനെ….”””ഞാൻ പറഞ്ഞു അതു കേട്ടു സങ്കടപ്പെട്ടു വന്ന ഒരു അന്തരീക്ഷം പുഞ്ചിരിക്ക് വഴി മാറി.

“”വൈശാഖ് എന്നാൽ ഞങ്ങൾക്ക് ഇറങ്ങാം””ഞാൻ വൈശാഖിനെ നോക്കി പറഞ്ഞു.

“”പോകാം””

“”അതെന്നാ പോക്കാടി സാറകൊച്ചേ…””

“”അതേ രണ്ടും കൂടി അങ്ങോട്ടും ഇങ്ങോട്ടും നോക്കി സെന്റി അടിച്ചു ഇരിക്ക് ഞങ്ങൾ പോയിട്ടു അടുത്ത ആഴ്ച വരാം””

അതും പറഞ്ഞു ഞാൻ പതുക്കെ നടുവിന് കൈകൊടുത്തു ഏഴുനേറ്റു.വൈശാഖ് വന്നു ഒരു കൈപിടിച്ചു സഹായിച്ചു.

“”ടി ഞാൻ ഇവിടുന്നു ഇറങ്ങുന്നതിനു മുൻപ് നീ ഹോസ്പിറ്റലിൽ പോയി കിടക്കല്ലേ എനിക്ക് നിന്റെ കൂടെ അന്ന് ഉണ്ടാകണം എന്നു ആഗ്രഹം ഉണ്ട്.””സൂസമ്മ പറഞ്ഞു

“”സൂസമ്മോ ഇതു പിടിച്ചു വയ്ക്കാൻ ട്രെയിൻ അല്ല. കൂടി പോയാൽ മൂന്ന് ആഴ്ച്ച അത്രയേ ഉള്ളു..””വേണമെങ്കിൽ ഒരു ദിവസം ഇവിടെ ലീവു പറഞ്ഞിട്ട് പോരെ””

“”ആയോ അപ്പോൾ എന്റെ ആഗ്രഹം നടക്കില്ലേ?””

“”ഡോക്ടറോട് പറഞ്ഞാൽ ഒരു ദിവസത്തേക്ക് പുറത്തു പോകാം “”വൈശാഖ് പറഞ്ഞു

“”അഹ്!!അങ്ങനെ എങ്കിൽ അങ്ങനെ ..സൂസമ്മ ദീർഘശ്വാസം വിട്ടു കൊണ്ടു പറഞ്ഞു.

ഞാനും വൈശാഖും കൂടി പതുക്കെ നടന്നു കറിനടുത്തേക്ക് വന്നു.

ടൗണിൽ പോയി അത്യാവശ്യം ഹോസ്പിറ്റൽ അവിശ്യത്തിനുള്ള ഡ്രെസ്സും ടൗവലും ഒക്കെ വാങ്ങി വീട്ടിലേക്ക് പോയി.

ഈ ഇട ആയി വയറു കുറച്ചു താഴേക്ക് വന്നിട്ടുണ്ട് അതുകൊണ്ടു നടക്കാൻ നല്ല ബുദ്ധിമുട്ട് തോന്നി തുടങ്ങി.പിന്നെ ബാങ്കിൽ പോയില്ല ലീവു എടുത്തു. സ്റ്റെപ് കയറേണ്ട എന്നു അമ്മ പറഞ്ഞതു കൊണ്ടു കിടപ്പ് താഴത്തെ മുറിയിൽ ആക്കി.

അവിടെ ഒരു വലിയ കട്ടിലും അലമാരയും ടേബിലും ആണ് ഉള്ളതു ഒരു കട്ടിൽ കൂടി ഇട്ടാൽ സ്ഥലം കിട്ടില്ല അതുകൊണ്ടു
കമ്പിളി വിരിച്ചു കുട്ടികളെ അതിൽ കിടത്തി .ഞാൻ കട്ടിലിലും. വൈശാഖ് മുകളിൽ കിടന്നോളം എന്നു പറഞ്ഞു .റൂമിന്റെ വാതിൽ അടയ്ക്കരുത് എന്നു പറഞ്ഞിട്ടുണ്ട്.എന്തെങ്കിലും ആവിശ്യം വന്നാൽ ഓടി വരാൻ വേണ്ടി

കുട്ടികളെ പുതപ്പിച്ചു കിടത്തി അമ്മ പോയി ഞാനും പതുക്കെ കട്ടിലിൽ കിടന്നു.

വൈശാഖ് മുകളിലേക്ക് പോയിരുന്നു.തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും എനിക്ക് ഉറക്കം വരുന്നില്ല.വൈശാഖ് ഉറങ്ങി കാണുമോ എന്നൊക്കെ ചിന്തിച്ചു കിടന്നു.കുറെ കഴിഞ്ഞു ബാത്റൂമിൽ പോയിട്ടു വന്നു വെറുതെ മുറിക്ക് പുറത്തിറങ്ങി.

ഹാളിൽ നടന്നു. അപ്പോൾ വൈശാഖ് ഹാളിലെ സെറ്റിയിൽ ചുരുണ്ടു കിടക്കുന്നു.

അടുത്തു ചെന്നു പതിയെ തട്ടി വിളിച്ചു.

ഇരുട്ടിൽ എന്നെ കണ്ടിട്ട് ചോദിച്ചു “”എന്താ ഗൗരി എന്തെകിലും കുഴപ്പം ഉണ്ടോ ഹോസ്പിറ്റലിൽ പോണോ?””

ഞാൻ എന്റെ കൈ കൊണ്ട് വായ പൊത്തിപിടിച്ചിട് പറഞ്ഞു അലറി എല്ലാവരെയും ഉണർത്തല്ലേ….എനിക്ക് കുഴപ്പം ഒന്നും ഇല്ല.

“”പിന്നെ എന്താ നീ ഇത് വരെ ഉറങ്ങാത്തത്?”‘

“”മുകളിൽ കിടക്കാൻ പോയ ആളെന്താ താഴെ വന്നത്?”‘

“”എന്തെങ്കിലും ആവിശ്യം വന്നു വിളിച്ചാൽ കേൾക്കാൻ പറ്റില്ലല്ലോ അതുകൊണ്ടു താഴേക്ക് വന്നതാ”””

“”അതിനു താഴെ അമ്മയും അച്ഛനും ഉണ്ടല്ലോ””

“”ഞാനില്ലല്ലോ ,ഞാൻ വേണ്ടേ ആദ്യം ഓടി വരേണ്ടത്?””

“”സത്യം പറ അതുകൊണ്ടു ആണോ താഴെ വന്നത്””

“”അതും ഉണ്ട് പിന്നെ എനിക്ക് അവിടെ തനിച്ചു കിടന്നിട്ട് ഉറക്കം വന്നില്ല അതുകൊണ്ടു നേരെ താഴേക്ക് പോന്നു””

“”കള്ളാ….എഴുനേറ്റ് വാ അകത്തു കിടക്കാം””

“”വേണ്ട നീ പോയി കിടന്നോ ഞാൻ ഇവിടെ കിടന്നോളം ഇവിടെ കിടന്നാൽ എനിക്ക് മുറി കാണാം””

“”ഇങ്ങോട്ട് എഴുനേറ്റ് വാ എനിക്ക് ഉറങ്ങണം””

“”നീ പോയി കിടന്നോ ഗൗരി “”

“”എനിക്ക് ഉറക്കം വരുന്നില്ല വാ ….എഴുനേറ്റ്””

“”അമ്പടി കള്ളി…”” അതും പറഞ്ഞു സെറ്റിയിൽ നിന്നു എഴുനേറ്റ് എന്നെ ചേർത്തു പിടിച്ചു ഉമ്മ തന്നു വൈശാഖ്.

വൈശാഖ് തന്നെ പിടിച്ചു മുറിയിലേക്ക് കൂട്ടി കൊണ്ടു പോയി…

കട്ടിലിൽ കിടന്നു ഒരു കൈ നീട്ടി തന്നു ആ കയ്യിൽ തല വച്ചു വൈശാഖിനോട് ചേർന്നു കിടന്നു കണ്ണുകൾ അടച്ചു.

രണ്ടു ആഴ്ച്ച കഴിഞ്ഞ ദിവസം എന്നും എഴുന്നേൽക്കുന്നതിന് കുറച്ചു മുന്നേ ഉണർന്നു. എന്തോ ഒരു നനവ്.ഞാൻ കൈ കൊണ്ട് തപ്പി നോക്കി അതേ ഡ്രെസ്സിലും ബെഡിലും ഒക്കെ ഉണ്ട്.

ഞാൻ പതുക്കെ എഴുനേറ്റ് ബാത്റൂമിൽ പോയി വെള്ളം പോലെ നനഞ്ഞിരുന്നു.

ഈശ്വര അറിയാതെ മൂത്രം പോയതാണോ,? രാത്രി ഒന്നു രണ്ടു വട്ടം പോയതാണല്ലോ ?””

ഇട്ടിരുന്ന ഡ്രസ് മാറി വേറെ ഇട്ടു. ബ്രെഷ് എടുത്തു പേസ്റ്റ് വച്ചു പല്ലു തേച്ചു തുടങ്ങി.അപ്പോൾ കാലുകൾക്ക് ഇടയിലൂടെ പിന്നെയും വെള്ളം ഒഴുകുന്നത് ഞാൻ അറിഞ്ഞു.

നിന്ന സ്ഥാനം മാറി നിന്നു നോക്കി ഒരു നിമിഷത്തിനു ശേഷം വീണ്ടും വെള്ളം കാലുകളിലൂടെ തറയിൽ ഒഴുകി പരന്നു

ഞാൻ പരിഭ്രാന്തിയൊടെ വിളിച്ചു “”വൈശാഖ്……..””‘

 

വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി

(തുടരും)

4.7/5 - (10 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!