പരിഭ്രമിച്ചു കൊണ്ട് പതുക്കെ ഭിത്തിയിൽ ചാരി നിന്നു.അപ്പോഴേക്കും ബാത്റൂമിന്റെ കതക് തള്ളി തുറന്നു വൈശാഖ് അകത്തു വന്നു
ചുറ്റും ഒരു നിമിഷം കണ്ണുകൾ പരതിയ ശേഷം ആണ് വാതിലിന്റെ മറവിൽ ചാരി നിന്ന എന്നെ കണ്ടത്
“”എന്താ!! എന്താ ഗൗരി?”””
“”എന്തോ വെള്ളം പോലെ പോകുന്നു വൈശാഖ്””
വൈശാഖ് തറയിലേക്ക് നോക്കി എനിക്ക് ചുറ്റും വെള്ളം ഒഴുകി പരക്കുന്നത് കണ്ടു എന്നോട് ചോദിച്ചു.””എന്തുപറ്റിയെടോ?””
“”അറിയില്ല “”
“”വൈശാഖ് കൈയിൽ ഇരുന്ന ബ്രെഷ് വാങ്ങി വച്ചു .കൈ പിടിച്ചു കൊണ്ട് പോയി വാഷ്ബെയിസിനിൽ കൊണ്ടു പോയി വായ കഴുകിച്ചു .പിടിച്ചു റൂമിൽ കൊണ്ടു വന്നു കട്ടിലിൽ ഇരിക്കാൻ പറഞ്ഞു.
കതക് തുറന്നു അമ്മയെ കൂട്ടി കൊണ്ടു വന്നു.അമ്മ വന്നു എന്നെ ആകമാനം ഒന്നു നോക്കിട്ടു “”എന്തെകിലും വിഷമം തോന്നുന്നുണ്ടോ മോളെ?””
“”ഇല്ലമ്മേ””
“”മോള് ഇരിക്ക് ഞാൻ ബാഗ് ഒക്കെ വണ്ടിയിൽ കൊണ്ടു വയ്ക്കട്ടെ””
അതും പറഞ്ഞു അലമാരയിൽ നിന്നും റെഡി ആക്കി വച്ചിരുന്ന ബാഗുമെടുത്തു ധൃതിയിൽ വെളിയിലേക്ക് പോയി ഞാൻ ഒഴികെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ഓടി നടക്കുന്നു
വൈശാഖ് മുറിയിലേക്ക് വന്നു എന്നോട്”” പോകാം “”എന്ന് പറഞ്ഞു.
ഞാൻ പതുക്കെ ഏഴുനേറ്റു .വൈശാഖ് വന്നു എന്നെ താങ്ങി പിടിച്ചു പുറത്തേക്ക് നടത്തിച്ചു.
കാർ വാതുക്കൽ തന്നെ നിർത്തി ഇട്ടിട്ടുണ്ടായിരുന്നു.
വൈശാഖ് എന്നെ താങ്ങി സീറ്റിൽ ഇരുത്തി അതു പുഷ് ബാക് ചെയ്തു ചാച്ചു കിടത്തി.
‘അമ്മ അപ്പോഴേക്കും റെഡി ആയി കയ്യിൽ ഒരു ബാഗും ആയി ഓടി വന്നു കാറിൽ കയറി അച്ഛൻ എല്ലാം എടുത്തു വച്ചിട്ട് വൈശാഖിനോട””് സൂക്ഷിച്ചു പോണം.ധൃതിവയ്ക്കരുത് എന്നു പറഞ്ഞു””
“”അച്ഛൻ കുട്ടികൾ ഉണരുമ്പോൾ വിളിച്ചാൽ ഞാൻ ആരേലും പറഞ്ഞു വിടാം “”
“”വേണ്ട വേണ്ട നീ അവിടെ നിന്നാൽ മതി ഇവിടുത്തെ കാര്യം ഞാൻ നോക്കിക്കൊള്ളാം ,ഞാൻ അങ്ങു വന്നോളാം നീ പോകാൻ നോക്ക്””
“”വൈശാഖ് കയറി വണ്ടി ഓടി തുടങ്ങി ,മറ്റ് അസ്വസ്ഥതകൾ ഒന്നും ഉണ്ടായിരുന്നില്ല.ഞാൻ മെല്ലെ കണ്ണുകൾ അടച്ചു കിടന്നു.””
സൂക്ഷിച്ചു ആണ് പോകുന്നതെങ്കിലും വൈശാഖിന്റെ ഉള്ളിലെ അങ്കലാപ്പ് ആ വേഗതയിൽ നിന്നും എനിക്ക് മനസിലായി
ഗിയർ മാറി കൊണ്ടിരുന്ന കൈയ്ക്ക് മുകളിൽ ഞാൻ കൈ വച്ചു വൈശാഖ് തിരിഞ്ഞു എന്നെ നോക്കി
“”എന്താ ഗൗരി?….””
“”ഒന്നുമില്ല വൈശാഖ് ടെൻഷൻ അടിക്കണ്ട എനിക്ക് വേറെ ബുദ്ധിമുട്ടുകൾ ഒന്നും ഇല്ല””
“”എം””കിടന്നോ””
അതും പറഞ്ഞു വൈശാഖ് ഡ്രൈവിംഗ് തുടരുന്നു.
അര മണിക്കൂർ കഴിഞ്ഞു വണ്ടി ഹോസ്പിറ്റലിന്റെ ക്യാഷ്വാലിറ്റിയുടെ മുന്നിൽ നിന്നു വൈശാഖ് ഉള്ളിലേക്ക് കയറി പോയി പെട്ടന്ന് തന്നെ രണ്ടു നഴ്സിങ് അസിസ്റ്റന്റ് ഒരു സ്ട്രക്ചർ കൊണ്ടു വന്നു. വൈശാഖ് ഡോർ തുറന്നു പിടിച്ചു ഞാൻ മെല്ലെ ഇറങ്ങി
“”ഞാൻ നടന്നോളാം “”
അവർ സ്ട്രക്ചർ ഒതുക്കി വച്ചു എന്നെ പിടിച്ചു കൊണ്ട് പോയി കാഷ്വാലിറ്റിയിൽ ഉള്ള ഒരു കട്ടിലിൽ കിടത്തി.
ഡ്യൂട്ടിൽ ഉണ്ടായിരുന്ന ഡോക്ടർ വന്നു പരിശോധിച്ചു.വേറെ അസ്വസ്ഥതകൾ ഉണ്ടോ എന്ന് ചോദിച്ചു
ഇല്ലന്ന് മറുപടി പറഞ്ഞു.അദ്ദേഹം പോയി.കുറച്ചു കഴിഞ്ഞു ഒരു സിസ്റ്റർ വന്നു ബിപി നോക്കി പോയി.
കുറച്ചു കൂടി കഴിഞ്ഞു ഡ്യൂട്ടി ഡോക്ടർ വന്നു പറഞ്ഞു ,നിങ്ങളുടെ ഡോക്ടറോട് സംസാരിച്ചു അഡ്മിറ്റ് ചെയ്യാൻ പറഞ്ഞു””
അതുകൊണ്ടു ലേബർ വാർഡിലേക്ക് മാറ്റുക ആണ് കെട്ടോ “”
“”എം””ഞാൻ തല ആട്ടി
കുറച്ചു കഴിഞ്ഞു രണ്ടു മൂന്നു പേരു വന്നു എന്നെ മറ്റൊരു സ്ഥലത്തേക്ക് ഒരു വീൽചെയറിൽ കൂട്ടി കൊണ്ടു പോയി .
കുറെ ഇടനാഴികളിലെ വളവും തിരിവും ഒക്കെ കഴിഞ്ഞു ചില്ലി വാതിൽ തള്ളി തുറന്നു പിടിച്ചു മുൻപിൽ പോയ രണ്ടു പേർ വഴി കാണിച്ചു.ആ ചില്ലു വാതിലിൽ എഴുതിയത് വായിച്ചു “”ലേബർ റൂം””
വാതിൽ കടന്നു അകത്തേക്ക് പോയി അതിന്റെ ഏറ്റവും ഉള്ളിൽ ഉള്ള ഒരു ചെറിയ മുറിയിലെ കട്ടിലിൽ എന്നെ കിടത്തി രണ്ട് പേർ കൂടെ നിന്നു മറ്റുള്ളവർ ഉള്ളിലേക്ക് പോയി .
കുറച്ചു കഴിഞ്ഞു വ്യത്തി ആക്കാനും വയർ കഴുകാനും ഉള്ള സജ്ജീകരണങ്ങൾ കൊണ്ടു വന്നു.
മറ്റുള്ളവരുടെ മുന്നിൽ എന്റെ നഗ്‌നത മറച്ചു പിടിക്കാൻ പറ്റുന്ന സാഹചര്യം ആയിരുന്നില്ല.അതിന്റെ ഒരു ജ്യാള്യതയും പരിഭ്രമവും ഉണ്ടായിരുന്നു.അതും എന്നെക്കാൾ പ്രായം കുറഞ്ഞ പെണ്ണ് കുട്ടികൾ.പക്ഷെ അവരുടെ സ്നേഹവും പെരുമാറ്റവും മുൻപ് തോന്നിയ അവസ്‌ഥയിൽ നിന്നും എന്നെ പെട്ടന്ന് പുറത്തു കൊണ്ടു വന്നു.
ഒരു ഭവവത്യാസവും ഇല്ലാതെ എല്ലാം അവർ ചെയ്തു.””ശരിക്കും ദൈവത്തിന്റെ മാലാഖമാർ””.
കുറച്ചു കഴിഞ്ഞു പ്രത്യേക രീതിയിൽ ഉള്ള ഒരു ഉടുപ്പും മുണ്ടും അവർ എന്നെ ധരിപ്പിച്ചു.ഞാൻ ഇട്ടിരുന്ന വസ്ത്രങ്ങൾ അവർ എടുത്തു കൊണ്ട് പോയി.
അതു കഴിഞ്ഞു എല്ലാവരും കൂടി അടുത്തു ഉള്ള ഒരു വലിയ മുറിയുടെ വാതിൽ തുറന്നു അവിടേക്ക് കൊണ്ടു പോയി നിര നിര ആയി ഇട്ടിരിക്കുന്ന കട്ടിലുകൾ വളരെ ഉയരത്തിൽ ഉള്ളവ അതിൽ കയറാൻ സ്റ്റെപ് വച്ചിട്ടുണ്ട് .അവർ എന്നെ അതിലുള്ള ഒരു കട്ടിലിൽ കയറ്റി കിടത്തി
കൈയിൽ നീഡിൽ കുത്തി ട്രിപ്പ് ഇട്ടു വയറിൽ ബെൽറ്റ് പോലെ ഉള്ള ഒന്നു കെട്ടി വച്ചു അതിന്റെ ഒരറ്റം ഒരു മെഷീനിൽ ഘടിപ്പിച്ചിരുന്നു അതിൽ നിന്ന് വെള്ളത്തിന്റെയും ചെറിയ ഡ്രംസ് അടിക്കുന്ന പോലെയും ഉള്ള ശബ്ദം കേൾക്കാം സിസ്റ്റർ വന്നു ട്രിപ്പിൽ ഒരു മരുന്ന് കുത്തി ഇറക്കി എന്റെ തൊട്ട് അടുത്തു ആ മെഷീന്റെ അരികിൽ ഇരുന്നു.ബാക്കി ഉള്ളവർ എല്ലാം എന്റെ ചുറ്റും നിൽപ്പുണ്ട്
“”ഇനി വേദന തോന്നുന്പോൾ പറയണം കെട്ടോ””സിസ്റ്റർ പറഞ്ഞു
“”ഞാൻ തല കുലുക്കി””
തൊട്ട് അടുത്തു നിന്നവർ വയറുമുതൽ താഴെ വരെ ഉള്ള ഡ്രസ് ഒരു ഭാഗത്തേക്ക് ഒതുക്കി വച്ചു രണ്ടു കാലുകളും മടക്കി കുത്തി നിർത്തി.തണുപ്പും പുതിയ സാഹചര്യംവുമായി പൊരുത്തപ്പെടാനുള്ള വിഷമവും എനിക്ക് ഏറെ പ്രയാസം ഉണ്ടാക്കി.അതിൽ നിന്ന് പുറത്തു വന്നു വീട്ടുകാരെ ഒക്കെ ഒന്നു കാണാൻ തോന്നി .
കുറച്ചു കഴിഞ്ഞപ്പോൾ എന്റെ ഡോക്ടർ വന്നു ചിരിച്ചു കൊണ്ട് മാഡം എന്നെ വിഷ് ചെയ്തു.
ഞാനും മാഡത്തിനെ തിരിച്ചു വിഷ് ചെയ്തു
അവിടെ ഇരുന്ന നഴ്സിനോട് കാര്യങ്ങൾ ഒക്കെ ചോദിച്ചു മാഡം നീല നിറത്തിൽ ഉള്ള ഒരു എപ്രണ് പോലുള്ള ഒന്നു ധരിച്ചു കയ്യിൽ കൈ ഉറകളും
അതിനു ശേഷം കാലുകൾക്കിടയിൽ കൂടി അവർ കുട്ടിയുടെ പൊസിഷൻ പരിശോധിച്ചു.നടു പൊട്ടി പോകുന്ന വേദന തോന്നി അപ്പോൾ .ഞാൻ അറിയാതെ എന്റെ വായിൽ നിന്നും ശബ്ദം പുറത്തേക്ക് വന്നു
ഡോക്ടർ എന്നെ നോക്കി പറഞ്ഞു പേടിക്കണ്ട കുഴപ്പം ഒന്നുമില്ല തല ഒക്കെ തിരിഞ്ഞു താഴെ വന്നിട്ടുണ്ട് അതുകൊണ്ടു ആണ് വെള്ളം പൊട്ടി പോയത് വേദന വരുമ്പോൾ പറയണം കെട്ടോ””
അതും പറഞ്ഞു ഡോക്ടർ നഴ്സിനോട് “”ഒരു ഡോസ് കൂടി ഇട് എന്നു പറഞ്ഞു””
നഴ്സ് പോയി ഒരു ഡോസ് മരുന്നു കൂടി കൊണ്ടു വന്നു ട്രിപ്പിൾ കുത്തി ഇറക്കി.
ഡോക്ടർ കർട്ടനു പുറകിൽ ഒരു കസേരയിൽ പോയി ഇരുന്നു
കുറെ നേരം കൂടി കടന്നു പോയി…വയറിനുള്ളിൽ ഒരു ബലം പിടുത്തം പോലെ തോന്നി .ഒന്നുകൂടെ ഒന്നു ഇളകി കിടന്നു ഇല്ല ബലം കൂടി വരുന്നു എന്തോ ഉരുണ്ടു മറിഞ്ഞു എന്റെ വയറിന്റെ ഭിത്തിയിൽ ബലം പ്രയോഗിക്കുന്നു.
നടു വേദന ഓരോ സെക്കന്റിലും കൂടി കൂടി വരുന്നു ഇല്ല എനിക്ക് സഹിക്കാൻ കഴിയുന്നില്ല ഞാൻ അലറി വിളിച്ചു “””അമ്മേ……….”””
അതേ നിമിഷത്തിൽ തന്നെ ചുറ്റും നിന്നവർ എന്റെ അടുത്തേക്ക് വന്നു രണ്ടു കൈകളും പിടിച്ചു വച്ചു കാലുകൾ രണ്ടും ബലം പിടിച്ചു വച്ചു.
എനിക്ക് വേദന കാരണം ഈ ചങ്ങല ഒക്കെ പൊട്ടിച്ചു ഇറങ്ങി ഓടാൻ തോന്നി അത്രയ്ക്കും എനിക്ക് വേദന സഹിക്കാൻ പറ്റുമായിരുന്നില്ല.
ഡോക്ടർ ഓടി വന്നു “”ഗൗരി… നന്നായി പുഷ് ചെയ്യ് …””
“”ഞാൻ അലറി വിളിച്ചു…. താഴേക്ക് ബലം കൊടുത്തു
ഇല്ല ആയിട്ടില്ല നന്നായി പുഷ് ചെയ് ഗൗരി…
അപ്പോഴേക്കും വേദനയ്ക്ക് ഒരു ആക്കം വന്നു വിയർപ്പ് തുള്ളികൾ മുളച്ചു വരാൻ തുടങ്ങി.അതുവരെ തണുപ്പ് ബാധിച്ചിരുന്ന ശരീരം മുഴുവൻ ചൂട് ഓടി പടരുന്നത് ഞാൻ അറിഞ്ഞു അവർ എനിക്ക് തല തഴുകി തന്നു…കൈകൾ തിരുമി തന്നു…
പിന്നെയും എവിടെ നിന്നോ വേദന പൊങ്ങി വരുന്നു .വേദന കൂടി കൂടി വന്നു എന്റെ സർവ നാടി ഞരമ്പുകളും പൊട്ടുന്നത് പോലെ തോന്നി …
വേദന കൂടി കൂടി വന്നു ഇല്ല ഇത് എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറം ആണ് ഞാൻ മരിക്കാൻ പോകുന്നു ഈ വേദന താങ്ങാൻ എനിക്ക് ആകുന്നില്ല കൈയും കാലും സർവ ശക്തിയിലും വലിച്ചു എടുക്കാൻ നോക്കി അവർ അത് ബലമായി പിടിച്ചു വെച്ചു
“”ചേച്ചി പേടിക്കാതെ , ബലം പിടിക്കണ്ട പുഷ് ചെയ്യ്….അടുത്തു നിന്നവർ പറഞ്ഞു
വേദന വന്നു ഞാൻ പൊട്ടിത്തെറിക്കാൻ പാകത്തിൽ ആയി ചെവിയിൽ കൂടി ചൂട് പുറത്തേക്ക് പോകുന്നു ഞാൻ സർവ ശക്തിയും എടുത്തു താഴേക്ക് ബലം കൊടുത്തു.വേദനയുടെ അങ്ങേ അറ്റത്തു ചെന്നപ്പോൾ എന്നിൽ നിന്നും എന്തോ ഒന്ന് ഒഴുകി താഴേക്ക് തെറിച്ചു പോകുന്നത് ഞാൻ അറിഞ്ഞു.ആ നിമിഷം എന്റെ വേദന ഒരു മാത്ര ഞാൻ മറന്നു .ഒരു വലിയ ഭാരം താഴെ ഇറക്കി വച്ച ആശ്വാസം
“”ഗൗരി…… കഴിഞ്ഞു”” ഡോക്ടർ എന്നെ നോക്കി പറഞ്ഞു ആ നിമിഷം ഒരു കുഞ്ഞിന്റെ കരച്ചിൽ എന്റെ കാതുകളിൽ തുളച്ചു കയറി.അപ്പോഴേക്കും കണ്ണുകൾ നിറഞ്ഞു ഒഴുകി.
“”ഗൗരി…..നോക്ക് നിന്റെ മോൻ ..ആണ്കുട്ടി ആണ്..
ചോരയിൽ കുളിച്ചു ഇരിക്കുന്ന ഒരു ചെറിയ മനുഷ്യ രൂപത്തെ എന്നെ പൊക്കി കാണിച്ചു അപ്പോഴും ചോര വാർന്നു വീഴുന്നുണ്ടായിരുന്നു.
അടുത്തു ടൗവലും കൊണ്ടു ഇരു കൈയും നീട്ടി നിന്ന സിസ്റ്ററിന്റെ കയ്യിലേക്ക് വച്ചു കൊടുത്തു അവർ അതും കൊണ്ടു കർട്ടനു പിറകിലേക്ക് പോയി
കുറെ നേരം കൂടി അങ്ങനെ കിടന്നു എന്റെ ദേഹം എല്ലാം തുടച്ചു വ്യത്തി ആക്കി .വേറെ ഒരു തുണി കൊണ്ട് വന്നു എന്റെ ദേഹത്തു മറച്ചു തന്നു
കുറച്ചു കഴിഞ്ഞപ്പോൾ പാൽ പോലെ വെളുത്ത കമ്പിളി തുണിക്കുള്ളിൽ പൊതിഞ്ഞു മുഖം മാത്രം പുറത്തു കാണിച്ചു കൊണ്ടു എന്റെ മോനെ കൊണ്ടു വന്നു എന്റെ മുഖത്തിനു നേരെ കാണിച്ചു കണ്ണുകൾ ഇറുകെ അടച്ചു കമ്പിളിക്കുള്ളിൽ ഒളിച്ചിരുന്നു ഉറങ്ങുന്നു “”അവൻ ” പുറത്തു വരാൻ എന്നെ ഇത്രയും വേദനിപ്പിച്ചിട്ട്
സിസ്റ്റർ എന്റെ മുഖത്തോടു അടുപ്പിച്ചു ഞാൻ അവനു ഒരുമ്മ കൊടുത്തു ആദ്യചുംബനം .അതു കിട്ടി അവൻ ഒന്നു ചിണുങ്ങി പിന്നെയും കിടന്നു.ഞാൻ എന്റെ ഒരു വിരൽ കൊണ്ട് അവന്റെ മുഖം ആകെ തലോടി അവനു ഇക്കിളി ആയതു പോലെ തോന്നി
“”കൊണ്ടു പോട്ടെ പുറത്തു നിൽക്കുന്നവരെ കാണിച്ചിട്ട് കൊണ്ട് വരാം””സിസ്റ്റർ എന്നെ നോക്കി പറഞ്ഞു
ഞാൻ തലയാട്ടി
സിസ്റ്റർ അവനുമായി വീണ്ടും കർട്ടനു പിന്നിൽ മറഞ്ഞു.
കുറെ നേരം കൂടി കഴിഞ്ഞു ബ്ലീഡിങ് ഒക്കെ നിന്ന് തുടങ്ങിയപ്പോൾ എന്നെ അവിടെ നിന്നും തൊട്ടടുത്ത മുറിയിലെ കട്ടിലിലേക്ക് മാറ്റി.
ഇട്ടിരുന്ന ഡ്രസ് എല്ലാം മാറ്റി വീട്ടിൽ നിന്നും കൊണ്ടു വന്ന ഒരു നെറ്റി ധരിപ്പിച്ചു.
കുറച്ചു കഴിഞ്ഞു ഒരു സ്ട്രക്ചറിൽ റൂമിലേക്ക് കൊണ്ടു പോയി.റൂമിൽ എത്തുന്നതിനു മുൻപ് എന്നെ നോക്കി നിൽക്കുന്ന കണ്ണുകളെ ഞാൻ കണ്ടു അമ്മ അച്ഛൻ വൈശാഖ് അമ്മ അച്ഛൻ കുട്ടികൾ സൂസമ്മ അച്ചായൻ പാർഥേട്ടന്റെ അമ്മ ചെറിയമ്മ ദേവൻ ശ്രുതി
റൂമിൽ എത്തി എന്നെ പതുക്കെ കട്ടിലിൽ കിടത്തി .വെള്ളം മാത്രം കുടിച്ചാൽ മതി കട്ടി ഉള്ളതൊന്നും കഴിക്കരുത് കൂടെ വന്ന നഴ്‌സ് പറഞ്ഞു. അതും പറഞ്ഞു മരുന്നും പറഞ്ഞു തന്നിട്ട് അവർ പോയി.
ഓരോരുത്തർ ആയി അകത്തേക്ക് വന്നു അമ്മ വന്നു എനിക്ക് ഒരു ഷീറ്റ് എടുത്തു പുതച്ചു തന്നു.
അപ്പോഴാണ് ഭിത്തിയിൽ ഉള്ള ക്ലോക്കിലേക്ക് നോക്കിയത് സമയം 1.30 ഇത്രയും സമയം ആയോ ഞാൻ മനസ്സിൽ ഓർത്തു.
സൂസമ്മ ഓടി വന്നു എന്റെ അടുത്തേക്ക് “”മോളെ ഗൗരി…..
“”ഞാൻ സൂസമ്മയെ നോക്കി ചിരിച്ചു “”
“”വേദന ഉണ്ടോ ഇപ്പോൾ?””
“”ഇപ്പോൾ ഇല്ല ഉണ്ടായിരുന്നു ……””
അതു കഴിഞ്ഞു ശ്രുതിയും ദേവനും വന്നു
“”ശ്രുതി എപ്പോൾ വന്നു “”
“”കുറെ നേരം ആയി ചേച്ചി ചേച്ചിയെ കൂടി കണ്ടിട്ട് പോകാൻ നിന്നതാ “”
“”സുഖമാണോ ശ്രുതി “”
“”അതേ ചേച്ചി””
“”ഗൗരി ഞങ്ങളും പോകുവാ കെട്ടോ സൂസമ്മ പറഞ്ഞു.””
“”ഇപ്പോൾ ചെല്ലാം എന്നും പറഞ്ഞു ഓടി വന്നതാ പോകുമ്പോൾ ഇവരെയും അവിടെ ആക്കണം””
“”ശരി സൂസമ്മ പൊയ്ക്കോ .കഴിഞ്ഞിട്ട് സമാധാനത്തോടെ വന്നാൽ മതി””
സൂസമ്മ കുനിഞ്ഞു എന്റെ മുഖം കൈയിൽ എടുത്തു എനിക്ക് ഒരുമ്മ തന്നു “”മിടുക്കി””പോട്ടെ…
“എം”ഞാൻ തലകുലുക്കി
ശ്രുതി സൂസമ്മയുടെ പുറകെ പോയി അപ്പോൾ വാതുക്കൽ എത്തി ദേവന് തിരിഞ്ഞു നോക്കി എന്നെ നോക്കി മനോഹരമായി പുഞ്ചിരിച്ചു. എന്നിട്ട് തള്ള വിരൽ ഉയർത്തി കാണിച്ചു .ഞാനും ദേവന് തിരിച്ചു ഒരു പുഞ്ചിരി സമ്മാനിച്ചു.
അവർ പോയി കഴിഞ്ഞു അച്ഛനും അമ്മയും ചെറിയമ്മയും ഒക്കെ അകത്തേക്ക് വന്നു അവർ ബാഗിൽ നിന്നും അലക്കിയ തുണികൾ എടുത്തു പാകത്തിന് കീറി അടുക്കി വച്ചു.അമ്മ എനിക്ക് ഒരു ഗ്ലാസ് കഞ്ഞി വെള്ളം കൊണ്ട് തന്നു കുടിപ്പിച്ചു.
കുട്ടികളും വൈശാഖും അമ്മയും എവിടെ അമ്മേ?
“”അവർ മോനെയും കൊണ്ടു ഡോക്ടറെ കാണാൻ പോയിരിക്കുന്നു””
“”പെട്ടന്നു പരിഭ്രമിച്ചു ഞാൻ അമ്മയുടെ മുഖത്തേക്ക് നോക്കി ചോദിച്ചു എന്തിനാ അമ്മേ ഇപ്പോൾ ഡോക്ടറെ കാണുന്നത്?””
“”പേടിക്കണ്ട മോളെ അതു കുട്ടികളുടെ ഡോക്ടറെ കാണിക്കാൻ ആണ് അവന്റെ ബ്ലഡ് ഗ്രൂപ്പും തൂക്കവും ഒക്കെ നോക്കാൻ “”
ഞാൻ ആശ്വസിച്ചു ബാക്കി ഉണ്ടായിരുന്ന വെള്ളം കൂടി കുടിച്ചു ഗ്ലാസ് അമ്മയെ ഏല്പിച്ചു.
കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ അമ്മയും വൈശാഖും കുട്ടികളും ഒക്കെ വന്നു.
അമ്മ കമ്പിളിയിൽ ഇരിക്കുന്ന ആളിനെ എല്ലാവർക്കും കാണിച്ചു കൊടുത്തു.വൈശാഖ് മേശപ്പുറത്തു ഇരുന്ന പെട്ടിയിൽ നിന്നും ലഡു എടുത്തു എല്ലാവർക്കും കൊടുത്തു
എന്നെ തിരിഞ്ഞു നോക്കി ചോദിച്ചു “”നിനക്ക് വേണോ ഗൗരി?”‘
“”അവൾക്ക് ഇന്ന് ഇതൊന്നും കഴിക്കാൻ പാടില്ല മോനെ അമ്മ പറഞ്ഞു””
എന്നിട്ടും എന്റെ മുഖം കണ്ടിട്ട് വൈശാഖ് ഒരു ലഡു പൊട്ടിച്ചു അതിൽ നിന്നും കുറച്ചു എടുത്തു എന്റെ വായിൽ വച്ചു തന്നു
ഞാൻ വ തുറന്നു അതു വാങ്ങി.അതു കഴിഞ്ഞിട്ടും വൈശാഖ് എന്നെ തന്നെ നോക്കി അതുപോലെ നിന്നു.ഞാൻ പുരികം ഉയർത്തി”””” എന്താ എന്നു ചോദിച്ചു?””
ഒന്നുമില്ലെന്ന് വൈശാഖ് ചുമൽ ഉയർത്തി കാണിച്ചു തിരിച്ചുപോയി.
കുറച്ചു കഴിഞ്ഞു അതുവരെ ഉറങ്ങിക്കിടന്ന ആൾ അനങ്ങി തുടങ്ങി .
“”വിശപ്പ് ആയന്നു തോന്നുന്നു മോളെ നീ ഇവന് പാല് കൊടുക്ക് അതും പറഞ്ഞു വൈശാഖിന്റെ അമ്മ അവനെ എന്റെ അടുത്തു ചേർത്തു കിടത്തി അവൻ അവിടെ ഇവിടെ ഒക്കെ മൂക് കൊണ്ടു ഉറച്ചു നോക്കുന്നുണ്ടായിരുന്നു.
അമ്മയോട് എന്നെ എഴുനേല്പിച്ചു ഇരുത്താൻ പറഞ്ഞു.പക്ഷെ വൈശാഖ് ആണ് വന്നത്
പതുക്കെ എന്നെ പിടിച്ചു അഴുനേല്പിച്ചു തലയിണയിൽ ചാരി ഇരുത്തി.കുഞ്ഞിനെ എടുത്തു മടിയിൽ വച്ചു തന്നു.അപ്പോൾ ബാക്കി ഉള്ളവരൊക്കെ വെളിയിലേക്ക് ഇറങ്ങി
വൈശാഖ് ഒരു സ്റ്റൂൾ വലിച് ഇട്ടു അതിൽ ഇരുന്നു. ഞാൻ പതുക്കെ ഉടുപ്പ് മാറ്റി കുഞ്ഞിനെ നെഞ്ചോടു ചേർത്തു പിടിച്ചു മുലഞെട്ടുകൾ അവന്റെ വായിൽ വച്ചു കൊടുത്തു.
അവന്റെ വായിലെ ചൂട്,അവൻ അതു വായിൽ വച്ചപ്പോൾ ഉണ്ടായ ഒരു തരിപ്പ് എല്ലാം എന്റെ ശരീരത്തിൽ ഉടനീളം പ്രവഹിക്കുന്നത് ഞാൻ അറിഞ്ഞു.ഞാൻ ഒരു അമ്മ ആയിരിക്കുന്നു.ഒരു കുഞ്ഞിന് ജന്മം നൽകി ഞാൻ എന്റെ ജന്മം സഫലമാക്കിയിരിക്കുന്നു.
അപ്പോഴേക്കും കണ്ണുനീർ തുള്ളികൾ ഒലിച്ചു ഇറങ്ങി.
വൈശാഖ് കട്ടിലിൽ എന്റെ ഒപ്പം ചേർന്നു ഇരുന്നു ഞാൻ ആ നെഞ്ചിലേക്ക് ചാരി ഇരുന്നു .
വൈശാഖ് എന്റെ കണ്ണുനീർ തുടച്ചു തന്നു.
“”എന്തിനാ കരയുന്നത്?”
“”സന്തോഷം കൊണ്ട്””
സത്യത്തിൽ എന്റെ ജീവിതത്തിലേക്ക് ആണ് ഗൗരി നീ സന്തോഷവും ആയി കടന്നു വന്നത്.
ഇപ്പോൾ അത് പടർന്നു പന്തലിച്ചു ഒരു വസന്തം കൊണ്ടു വന്നിരിക്കുന്നു.ഒരിക്കലും അവസാനിക്കാത്ത വസന്തം
നീയും നിന്നിലെ കസ്തൂരിയും എനിക്ക് തന്നതു ഒരു വസന്തം ആയിരുന്നു .നീ ഒരു കസ്തൂരി മാൻ ആണ്.ചുറ്റും ഉള്ളവർക്ക് എല്ലാം സുഗന്ധം പകരുന്ന എന്റെ കസ്തൂരി…..
“”നീ അറിയാത്ത നിന്നിലെ കസ്തൂരി എനിക്ക് തന്നതു ഒരു വസന്തം ആയിരുന്നു. എന്റെ വൈകി വന്ന വസന്തം””……..
അപ്പോഴേക്കും ഒരു കുഞ്ഞു കരച്ചിൽ പൊട്ടി വന്നു. അവൻ കാലുകൾ ഇളക്കി ചെറുതായി ചവിട്ടി….
അതു കണ്ടു വൈശാഖ് പറഞ്ഞു “”ദേണ്ടെ ഇവൻ കലാപരിപാടി തുടങ്ങി……””
കാത്തിരിപ്പുകൾ അവസാനിപ്പിച്ചു അവരെ വസന്തത്തിന്റെ നാളുകളിലേക്ക് പറഞ്ഞു വിടാം .അവർ ആവോളം അസ്വദിക്കട്ടെ ഈ വസന്തത്തിന്റെ അനുരാഗ സുഗന്ധം……………..
വൈകി വന്ന വസന്തം മലയാളം നോവൽ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി
അവസാനിച്ചു
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission
Super.vskkukal ella.ella feelings I’m athupole pakarthiyittinde