സമയം ഇത്രെയും ആയിട്ടും തമ്പുരാട്ടിക്ക് എണീക്കാൻ നേരമായിലേ..
എല്ലാ ദിവസവും കേട്ടുകൊണ്ട് എണീക്കുന്ന ഈ വിളി കേട്ടുകൊണ്ട് ആണ് ഇന്നും എഴുന്നേറ്റത്..
അലങ്കോലമായി കിടന്ന് മുടികൾ ചുറ്റികെട്ടുമ്പോൾ എൻ്റെ കണ്ണ് പാഞ്ഞത് ഭിത്തിയിൽ ഇരുന്ന് ക്ലോക്കിൽ ആയിരുന്നു.. നാലു മണി.. പ്രാർത്ഥിച്ചു പെട്ടന്നു കട്ടിലിൽ നിന്ന എഴുനേറ്റു നേരെ അടുക്കളയിലോട്ട് ചെന്നു..
ചായ്ക്കുള്ള വെള്ളം അടുപ്പിൽ വച്ചു.. അടുക്കള പണിയിൽ മുഴുകി…
നിനക്ക് എന്താടി സമയത്തിന് എണ്ണിക്കാൻ അറിയില്ലേ…
അത്.. ഇന്നലെ ജോലിയൊക്കെ തീർത്തു കിടന്നപ്പോൾ വൈകി..
ഓഹ്.. ഭയങ്കര മലമറിക്കുന്ന പണി അല്ലേ നിനക്ക് ഇവിടെ…
ഉത്തരം പറയാതെ ഇട്ടു വച്ച ചായ ഞാൻ നീട്ടി..
അമ്മേ ചായ..
പ്ഫാ.. അസത്തെ നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് എന്നെ അമ്മേ എന്ന് വിളിക്കരുത് എന്ന്… നീ മറന്നു പോയെങ്കിൽ ഞാൻ തന്നെ ഓർമിപ്പിച്ചു തരാം നിന്റെ തല കണ്ടപ്പോൾ തന്നെ പോയതാ നിന്റെ തള്ള…
ഉള്ളിൽ ഒരു വിങ്ങൽ ഉണ്ടായി എങ്കിലും പുറത്ത കാട്ടാതെ ഞാൻ നിന്നു…സ്വന്തം അമ്മേ കണ്ട ഓർമ ഇല്ലാ… അതുകൊണ്ട് തന്നെ അറിവ് വച്ച കാലം മുതൽ മുമ്പിൽ നിക്കുന്ന ചെറിയമ്മയ്ക് ആണ് അമ്മ എന്ന് സ്ഥാനം ഞാൻ നൽകിട്ട ഉള്ളത്… മകൾ എന്ന് പരിഗണന എനിക്ക് കിട്ടിട്ടില്ലെങ്കിൽ പോലും..
നിന്നു സ്വപ്നം കാണാതെ പണി പെട്ടന്നു തീർക്കാൻ നോക്കടി… സ്വാതി മോൾക്ക് ഇന്ന് സ്കൂളിൽ പോവാൻ ഉള്ളത് ആണ് എന്ന് പറഞ്ഞു കൊണ്ട് എടുത്ത് വച്ച ചായേയും കുടിച്ചു ചെറിയമ്മ പോയി… വീണ്ടും കിടക്കാൻ പോയത് ആണ്… അത് അല്ലെങ്കിലും എന്നും രാവിലെ തന്നെ എന്തെങ്കിലും പറഞ്ഞു എന്നെ കുത്തി നോവിച്ചില്ലെങ്കിൽ ചെറിയമ്മയ്ക് സമാധാനം ഇല്ലാ.. സ്വന്തം മകൾ അല്ലലോ… പക്ഷെ അപ്പോഴും എന്നെ ഏറ്റവും ദുഖിപ്പിക്കുന്നത് അച്ഛന്റെ മൗനം ആണ്.. സ്വന്തം മകൾ ആയിട്ട് പോലും ചെറിയമ്മ എന്നെ അനാവശ്യമായി വേദനിപ്പിക്കുമ്പോൾ അച്ഛൻ തടയില്ല എന്ന് മാത്രം അല്ല… പലപ്പോഴും ചെറിയമ്മയുടെ വാക്കുകൾ കേട്ട് എന്നെ തല്ലാറും ഉണ്ട്…
ഓരോന്നും ആലോചിച്ചു കൊണ്ട് നിന്നപ്പോൾ ആണ് പിന്നിൽ ഒരു കാൽ പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കിയത്… കണ്ണുകൾ തിരുമ്പി ഉറക്കച്ചവടിൽ എഴുനേറ്റു നിക്കുന്ന സ്വാതി ആയിരുന്നു…
ഇന്ന് എന്തിനെ ചൊല്ലി ആയിരുന്നു അങ്കം അങ്കം.. . ചായ്ക് മധുരം കൂടി പോയത് ആണോ കടുപ്പം കുറഞ്ഞു പോയത് ആയിരുന്നോ..
എന്ന് ചോദിച്ചു കൊണ്ട് അവൾ അടുത്തു വന്നു…
രണ്ടും അല്ല.. അറിയാതെ നാവിൽ നിന്നും അമ്മ എന്ന് വിളിച്ചതിന്..
എന്റെ മറുപടി കേട്ട് ചിന്തയിൽ മുഴുകി അവൾ നിന്നു…
നീ എന്താ ഈ ആലോചിക്കുന്നത്..
ഞാൻ എന്തിനാ കറക്റ്റ് ആയിട്ട് എന്റെ അമ്മയുടെ വയറ്റിൽ തന്നെ ജനിച്ചു പോയല്ലോ എന്ന്…
അങ്ങനെ ഒന്നും പറയാതെ മോളെ… നിന്റെ അമ്മ അല്ലേ..
ചേച്ചിയെയും മോളെ പോലെ കാണേണ്ടത് അല്ലേ..നമ്മുടെ അച്ഛനും കണക്കാ…
അവൾക്ക് മറുപടിയായി ഞാൻ ചിരിച്ചു..
അങ്ങനെ അവളുമായി സംസാരിച്ചു ജോലികൾ തുടർന്നു.. പലപ്പോഴും അവൾ പറഞ്ഞ കാര്യം ഞാനും ചിന്തിച്ചിട്ടുണ്ട്… ചെറിയമ്മയുടെ സ്വഭാവം അല്ല സ്വാതിക്ക്… ചുരുക്കി പറഞ്ഞാൽ ഈ വീട്ടിൽ എന്നോട് സ്നേഹം കാണിക്കുന്ന ഒരേ ഒരാൾ ആണ് അവൾ… ഒമ്പതാം ക്ലാസ്സിൽ ആണ് പഠിക്കുന്നത് എങ്കിലും പ്രായത്തിനെകാൾ പക്വത അവൾക്ക് ഉണ്ട്…
ആറു മണി കഴിഞ്ഞപ്പോൾ ചെറിയമ്മ വീണ്ടും വന്നു..
നീ എന്താ മോളെ ഇവിടെ…
സ്വതിയോടായി ചോദിച്ചു
ഞാൻ ഇപ്പോൾ വന്നതേ ഉള്ളു.. ചായ കുടിക്കാൻ…
പറഞ്ഞു കഴിഞ്ഞു അവൾ എന്നെ നോക്കി കണ്ണിറുക്കി കാട്ടി..
അഹ്.. നീ പോയി പെട്ടന്നു റെഡി ആവാൻ നോക്ക്… സ്കൂളിൽ പോകണ്ടേ…
അത്രെയും അവളോട് പറഞ്ഞുകഴിഞ്ഞു എന്നോടായി തിരിഞ്ഞു..
ജോലി ഒക്കെ പെട്ടന്നു തീർത്തു നീയും പോവാൻ നോക്കടി…
അമ്മ പറയുന്നത് കേട്ടാൽ തോന്നും ചേച്ചിയെ ഏതോ വലിയ ഉദ്യോഗസ്‌തിന് പറഞ്ഞു വിടുന്നത് പോലെ..
സ്വാതി പറഞ്ഞപ്പോൾ അവളോട് മിണ്ടാത്തെ ഇരിക്കാൻ ഞാൻ ആംഗ്യം കാണിച്ചു…
നീ ചുമ്മാ ആവശ്യം ഇല്ലാത്തെ കാര്യങ്ങൾ ഒന്നും ഇടപെടേണ്ട… ഉദ്യോഗത്തിന് തന്നെ ആണല്ലോ അവൾ പോവുന്നത്…. അടുക്കള പണി അത്ര മോശമായ ജോലി ഒന്നല്ല..
അമ്മേ..
സ്വാതി..
ഞാൻ വിളിച്ചപ്പോൾ പിന്നെ അവൾ ഒന്നും പറയാതെ അകത്തേക്ക് പോയി..
നീ എന്ത് കൂടോത്രം ചെയ്തിട്ടാടി എന്റെ കുഞ്ഞിനെ മയക്കി എടുത്ത് എടുത്തത്… ഒന്ന് ഓർത്തോ.. മര്യാദയ്ക്ക് ഞാൻ പറയുന്നത് കേട്ട് ഇവിടെ ജീവിച്ചാൽ നിനക്ക് കൊള്ളാം..
എന്ന് താക്കിയതും തന്നു ചെറിയമ്മയും അകത്തു പോയി..
ആ വാക്കുകൾ ഒന്നും എന്നെ വേദനിപ്പിച്ചില്ല… കേട്ടു കേട്ട് പഴകിയത് കൊണ്ട് ആവാം…
സ്വാതിക്ക് ഉള്ള ചോറ്റു പാത്രം ബാഗിൽ വയ്ക്കുമ്പോൾ യൂണിഫോമും ഇട്ടു മുടിയും രണ്ട സൈഡ് പിന്നി ഇട്ടു അവൾ വന്നു..
നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട്.. ചെറിയമ്മയോട് ചുമ്മാ എന്റെ കാര്യം പറഞ്ഞു ദേഷ്യപ്പെടരുത് എന്ന്…
പ്ലസ് ടു നല്ല മാർക്കോടെ പാസ്സായി.. സ്കോളർഷിപ്പ് കിട്ടിയ തുക കൊണ്ട് എൻട്രൻസ് കോച്ചിങ്ങിനു പോയി ഉറക്കം ഒഴിച്ച് പഠിച്ച അവസാനം എക്സാമിന്റെ അന്ന് ചേച്ചിയെ വിടാതെ ഇരുന്ന് എന്റെ അമ്മയോട് അത്ര എങ്കിലും ചോദിച്ചില്ലെങ്കിൽ ദൈവം എന്നോട് പൊറുക്കില്ല…
അവൾ അത് പറഞ്ഞപ്പോൾ അറിയാതെ എന്റെ കണ്ണ് നിറഞ്ഞു…ഒരുപാട് ആഗ്രഹിച്ച ആ ദിവസം.. ഒരു വർഷത്തെ മൊത്തം പ്രയത്നവും പാഴായി പോയ ആ ദിവസം ഇന്നും ഒരു വിങ്ങൽ ആയി കൂടെ ഉണ്ട്… എക്സമിനു പോകണ്ടാ എന്ന് പറഞ്ഞപ്പോൾ ഞാൻ അവരോട് ആദ്യമായി ക്ഷേമ നശിച്ചു ചൂടായി.. അതിന്റെ മറുപടി അവർ എനിക്ക് തന്നത് മുറ്റം തൂക്കുന്ന ചൂൽ കൊണ്ട് ആയിരുന്നു… അന്ന് നശിച്ചത് ആണ് ഡോക്ടർ ആവണം എന്ന് എന്റെ സ്വപ്നം…
ചേച്ചി ഇത്ര പാവമായത് എന്ത് കൊണ്ടാണ്.. മുമ്പ് നല്ല ബോൾഡ് ആയിരുന്നല്ലോ.. പിന്നെ എന്ത് പറ്റി..
നിസ്സഹായത നിറഞ്ഞ മുഖത്തോടെ ഞാൻ അവളെ നോക്കി…
മുമ്പൊക്കെ അല്പം എങ്കിലും ഞാൻ പ്രതികരിച്ചിരുന്നത്… പഠിച്ചു സ്വന്തം കാലിൽ നിൽക്കാൻ എനിക്ക് കഴിയും എന്ന് ആത്മവിശ്വാസം കൊണ്ടായിരുന്നു… പക്ഷെ അതൊക്കെ പോയില്ലേ മോളെ… ഇപ്പോൾ നിന്റെ മുമ്പിൽ നിക്കുന്നത് ചെറിയമ്മ പറഞ്ഞത് പോലെ ഒരു വീട്ടുജോലി കാരി മാത്രം ആണ്…
ഞാൻ എത്ര തവണ പറഞ്ഞു ചേച്ചിയോട് ആ ജോലിക്ക് പോകണ്ടാ എന്ന്…ഒരിക്കലും അതൊരു മോശമായ ജോലി എന്ന് ഞാൻ പറയുന്നില്ല.. പക്ഷെ ചേച്ചി…
ആ ജോലി കൂടെ ഇല്ലെങ്കിൽ ഈ വീട്ടിലെ കാര്യങ്ങൾ നിന്റെ പഠന ചെലവ് ഇതൊക്കെ എങ്ങനെ നടക്കാൻ ആണ്… നമ്മുടെ അച്ഛന്റെ കാര്യം നിനക്ക് അറിയാല്ലോ കള്ളും കുടിച്ചു ചെറിയമ്മയുടെ വാക്കും കേട്ടുകൊണ്ട് നടക്കുന്ന അച്ഛൻ ജോലിക്ക് പോയി സമ്പാദിക്കും എന്ന് തോന്നുണ്ടോ..
നീ ഇപ്പോൾ എന്റെ കാര്യം ഓർത്ത് വിഷമിക്കണ്ട എന്റെ സങ്കടം.. അത് ഒരിക്കലും മാറാൻ പോവുന്നില്ല… അതുകൊണ്ട് ഓരോന്നും ആലോചിച്ചു നിക്കാതെ പോവാൻ നോക്ക്..
ഞാൻ പറഞ്ഞു തീർന്നതും അവൾക്ക് പോവാനുള്ള ഓട്ടോ വന്നു.. അവളുടെ ഞെട്ടിയിൽ ഒരു മുത്തവും നൽകി അവളെ പറഞ്ഞ അയച്ചു ഞാൻ മുറിയിലേക്ക് വന്നു…
മുഷിഞ്ഞ വസ്ത്രം മാറി ഒരു ദാവണി എടുത്ത് ഉടുത്തു കൊണ്ട് ഞാൻ പുറത്ത ഇറങ്ങി.. അപ്പോൾ അച്ഛനും ചെറിയമ്മയും കാപ്പി കുടിക്കുക ആയിരുന്നു…
നിനക്ക് പോകാറായില്ലേ…
ചെറിയമ്മ ആയിരുന്നു..
പോകാൻ തുടങ്ങുകആയിരുന്നു..
മ്മ്.. നിനക്ക് എന്നാ ശമ്പളം കിട്ടുന്നത്..
ചെറിയമ്മ ആ ചോദ്യം ചോദിച്ചപ്പോൾ മാത്രം ആണ് അച്ഛനും ആഹാരത്തിൽ നിന്നും കണ്ണ് എടുത്ത് എന്നെ നോക്കിയത്.. അച്ഛൻ എന്നോട് രണ്ടേ രണ്ട കാര്യങ്ങൾക്കു മാത്രമേ സംസാരിക്കാർ ഉള്ളു… ഒന്ന് കാശിന്റെ കാര്യത്തിനും മറ്റൊന്ന് തല്ലാനും വഴക്ക് പറയാനും..
ഉടനെ കിട്ടും…
എന്ന് പറഞ്ഞു പെട്ടന്നു ഞാൻ അവിടെ നിന്നും ഇറങ്ങി… ഒരു കണക്കിന് ആ വീട്ടിൽ നിന്നുള്ള മോചനം കുറച്ച് നേരത്തേക്ക് ആണെങ്കിലും ഒരു ആശ്വാസം ആണ്…
ആ.. ഗായത്രി മോള് വന്നോ… ഇന്ന് എന്ത് പറ്റി താമസിച്ചത്..
ശാന്ത ചേച്ചി ആയിരുന്നു..
ഉത്തരം പറയാൻ തുടങ്ങിയതും സതി മാഡം വന്നു..
നീ എന്താ വൈകിയത്..
ഗാമ്പിര്യം നിറഞ്ഞ സ്വരത്തോടെ ആ ചോദ്യം എന്റെ മുമ്പിൽ വീണു..
ഞാൻ… ഇന്ന് ബസ്സ് കിട്ടാൻ വൈകി പോയി..
കൃത്യ നിഷ്ഠ.. അത് വീട്ടുകാരിൽ ആണെങ്കിലും ജോലിക്കാരിൽ ആണെങ്കിലും എനിക്ക് നിർബന്ധമുള്ള കാര്യം ആണ്.. ഇനി ആവർത്തിക്കരുത്..
ഞാൻ മറുപടിയായി തലയാട്ടി..
ശാന്തേ.. പൂജയ്ക്കുള്ള ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞോ…
ഉവ്വ്.. എല്ലാം കഴിഞ്ഞു…
അഹ്.. ഒരു കുറവും ഉണ്ടാകരുത് എന്ന് ചേച്ചിയോട് പറഞ്ഞതിന് ശേഷം വീണ്ടും എന്നോട് തിരിഞ്ഞു.. ഗായത്രി.. നീ പെട്ടന്നു വീടു മൊത്തം വൃത്തിയാക്ക്….
എന്ന് പറഞ്ഞു അവർ പോയി..
ഇവർ ചിരിച്ചു ഞാൻ ഇതുവരെ കണ്ടിട്ട് ഇല്ലാ..
ശാന്ത ചേച്ചി പറഞ്ഞത് ശരിയാണ് എപ്പോഴും ഗൗരവം മാത്രം ആണ് ആ മുഖത്തു.. അടുക്കള പണിക്കു ആണ് ഞാനും ശാന്തചേച്ചിയും… പുറം പണിക്കായി വേറെയും ആളുകൾ ഉണ്ട്… എല്ലാർക്കും ഒരു പേടിയാണ് മാഡത്തിനെ.. പക്ഷെ എന്നെ സംബന്ധിച്ചടത്തോളം പണത്തിന്റെ അഹങ്കാരം അത് ഉണ്ട് എന്നത് ഒഴിച്ചാൽ അവർ ആരെയും അങ്ങനെ അനാവശ്യമായി വഴക്ക് പറയില്ല… എന്ത് കൊണ്ടും എന്റെ ചെറിയമ്മേകാളും ഭേദം…
അപ്പോഴാണ് വീടു വൃത്തിയാകാൻ പറഞ്ഞ കാര്യം ഓർമ വന്നത്.. പെട്ടന്നു ചൂൽ എടുത്ത് ആദ്യം മുകളിലത്തെ നില തുടയ്കാം എന്ന് കരുതി അവിടെ പോയി.. കൊട്ടാരം പോലത്തെ ഈ വലിയ വീട്ടിൽ ആകെ താമസിക്കുന്നത് മാടവും അവരുടെ ഭർത്താവും മാത്രമാണ്…
മുകളിൽ പോയി ഒരു റൂമിലെ വാതിൽ തുറന്നു അകത്തു കയറിയതും വാതിലിന്റെ സൈഡിൽ ഇരുന്ന് ടേബിൾ തട്ടി കുറച്ച് പുസ്തകം താഴെ വീണു… ഇവിടെ ഇതിന് മുമ്പ് ഈ മുറി ഒഴിഞ്ഞ ആണല്ലോ കിടന്നിരുന്നത് ഇപ്പോൾ ഈ സാധങ്ങൾ എല്ലാം എവിടെ നിന്ന വന്നു അതും എല്ലാം ഒരു അടുക്കും ചിട്ടയും ഇല്ലാത്തെ വലിച്ചു വാരി ഇട്ടിരിക്കുന്നു.. ഇത് എങ്ങനെ എന്ന് ചിന്തിച്ചു കൊണ്ട് നിന്നപ്പോൾ ആണ് പിന്നിൽ നിന്നൊരു വിളി വന്നത്….
ടി..
ആ വിളി കേട്ട് ഞെട്ടിയത് കൊണ്ടാവാം കൈയിൽ ഇരുന്ന് ചൂലും താഴെ വീണു..
തിരിഞ്ഞു നോക്കിയപ്പോൾ ഒരു ചെറുപ്പക്കാരൻ ആയിരുന്നു… മുമ്പ് ഞാൻ ഇവിടെ കണ്ടിട്ട് ഇല്ലാ.. എന്നാൽ അയാളോട് ഞാൻ എന്തോ ദ്രോഹം ചെയ്തത് പോലെ എന്നെ നോക്കുന്നുണ്ട്…
അയാൾ എന്റെ അടുത്തേക്ക് വന്നു.. കഴുത്തിൽ ചെറിയ ഒരു ടാറ്റുവും അടിച്ച ദേഷ്യത്തോടെ നിക്കുന്ന അയാളെ കണ്ടപ്പോൾ ഒരു ഭയം അറിയാതെ മനസ്സിൽ രൂപം കൊണ്ടു..
ഞാൻ… റൂം വൃത്തിയാക്കാൻ….
പറഞ്ഞു തീരുന്നതിന് മുമ്പ് തന്നെ അയാളുടെ കൈ എന്റെ മുഖത്തു പതിഞ്ഞു… ഒട്ടും പ്രധീക്ഷികാതെ ഉള്ള അടി ആയിരുന്നു… കണ്ണ് നിറഞ്ഞു വന്നു…
മേലാൽ… എന്റെ അനുവാദം ഇല്ലാതെ എന്റെ റൂമിൽ കയറി പോകരുത്… Now get lost..
ഒന്നും പറയാതെ നിലത്തു കിടന്ന് ചൂലും എടുത്ത് കൊണ്ട് ഞാൻ താഴേക്കു പോയി..
ശാന്ത ചേച്ചിയെ കണ്ടപ്പോൾ ഞാൻ പെട്ടന്നു കണ്ണ് തുടച്ചു..
എന്താ മോളെ എന്താ നിന്റെ കണ്ണൊക്കെ നിറഞ്ഞു നിക്കുന്നത്..
അത്.. അത് തൂത്തു കൊണ്ട് നിന്നപ്പോൾ എന്തോ കണ്ണിൽ പൊടി വീണതാ..
അഹ്… പിന്നെ ഞാൻ പറയാൻ മറന്നു.. മാഡത്തിന്റെ മോൻ വന്നിട്ടുണ്ട് വിദേശത്ത് നിന്നു… മാഡത്തിനെ പോലെ തന്നെ നല്ല ദേഷ്യമുള്ള കൂട്ടത്തിൽ ആണ്..
.
ചേച്ചി പറഞ്ഞപ്പോൾ നേരത്തെ കണ്ട അയാൾ ആരാണ് എന്ന് മനസിലായി… ഈശ്വരാ സ്വന്തം വീട്ടിലെ സമാധാനം ഇല്ലാ… ഇപ്പോൾ ഇതാ ഇവിടെയും…
നീ എന്താ ഇത്ര പെട്ടന്നു വീടു വൃത്തിയാക്കിയോ..
സതി മാഡം വന്നപ്പോൾ എന്ത് പറയണം എന്ന് അറിയാതെ നിന്നപ്പോൾ ആണ് അടുത്ത ചോദ്യം വന്നത്..
നിന്റെ കവിളിൽ എന്താ ഒരു പാട്..
മാഡം പറഞ്ഞപ്പോൾ ശാന്ത ചേച്ചിയും എൻ്റെ മുഖത്തേക്ക് ശ്രദ്ധിച്ചു..
ഉത്തരം എന്ത് പറയണം എന്ന് അറിയാതെ പകച്ചു നിന്നപ്പോൾ ആണ്..
എന്നോട് ചോദിക്കാതെ എന്റെ റൂമിൽ കയറിയതിന് ഞാൻ കൊടുത്തത് ആണ്…
എന്ന് പറഞ്ഞു കൊണ്ട് അയാൾ സ്റ്റെപ് ഇറങ്ങി താഴെ വന്നു
പ്രണവ്…
ഗൗരവത്തോടെ മാഡം വിളിച്ചപ്പോഴും ഒരു ഭാവവ്യത്യാസവും ആ മുഖത്തു ഇല്ലായിരുന്നു…
അതിനു നീ എന്തിനാ അവളെ തല്ലിയത്..
എനിക്ക് അപ്പോൾ അങ്ങനെ ചെയ്യാൻ തോന്നി ഞാൻ ചെയ്തു.. ഇനി അമ്മ ഇപ്പോൾ എന്തെങ്കിലും പറഞ്ഞു എന്ന് കരുതി കൊടുത്ത അടി എനിക്ക് തിരിച്ച എടുക്കാനും പറ്റില്ല പകരമായി തല്ലാൻ ഞാൻ ആരുടേയും മുമ്പിൽ നിന്നു കൊടുക്കാനും പോവുന്നില്ല..
എന്ന് പറഞ്ഞു ബൈക്കിന്റെ കീ എടുത്തു അയാൾ പുറത്തു പോവാൻ തുടങ്ങി..
നീ ഇത് എങ്ങോട്ടാ പോവുന്നത്.. ഇന്ന് ഇവിടെ നിന്റെ പേരിൽ ഒരു പൂജ ഉണ്ട്.. നീ ഇവിടെ ഉണ്ടാവണം..
താല്പര്യമില്ല..
മോഞ്ഞേ.. നിന്റെ നല്ലതിന് ആണ്.. നീ മുടക്കം പറയരുത്..
അങ്ങനെ ഓരോന്നും പറഞ്ഞു അവസാനം സമ്മതിപ്പിച്ചു.. വീണ്ടും തിരിച്ചു മുകളിലേക്ക് പോകുന്നതിനു മുമ്പ് എന്നേ ഒന്ന് നോക്കിയപ്പോൾ ഞാൻ പോലും അറിയാതെ എന്റെ കൈ ഞാൻ കവിളത്തു വച്ചു പോയി..
വീണ്ടും ആ മുറി ഒഴികെ ബാക്കി എല്ലാം തൂത്തു വൃത്തിയാക്കി അപ്പോഴും കവിളത്തു നല്ല വേദന ഉണ്ടായിരുന്നു.. മുമ്പ് സ്കൂളിൽ പഠിച്ചിരുന്ന സമയത്ത് ബസിൽ വച്ചു അനാവശ്യമായി എന്നെ ഒരു വയസ്സൻ തോണ്ടിയപ്പോൾ പ്രായം പോലും മറന്നു അയാളുടെ കരണത്തു കൊടുത്ത അതെ ഞാൻ ആണ് ഇപ്പോൾ ഒരു കാരണവും ഇല്ലാതെ മറ്റുള്ളവരുടെ അടി കൊള്ളുന്നത്… വിധി അല്ലാതെ എന്ത് പറയാൻ…
ഷെൽഫ് വൃത്തിയാക്കി കൊണ്ട് നിന്നപ്പോൾ ആണ് ഒരു സാധനം എന്റെ കണ്ണിൽ ഉടക്കിയത്.. സ്റ്റെതെസ്കോപ്.. ഈ വീട്ടിൽ ഡോക്ടർ ആരുമില്ല… കുറച്ചു മുമ്പ് എന്നെ തല്ലിയ അയാളും ബിസിനസ് മാനേജ്മെന്റ് ഒക്കെ പേടിച്ചിട്ടാണ് വന്നത്..പിന്നെ ഇത് ആരുടേത്… ഒരുപാട് ആഗ്രഹിച്ച ഒന്ന് ആയതു കൊണ്ട് തന്നെ ഞാൻ അത് കൈയിൽ എടുത്തതും അതെ സ്പീഡിൽ തന്നെ മറ്റൊരാൾ എന്റെ കൈയിൽ നിന്നും അത് തട്ടി പറിച്ചതും ഒരുമിച്ചായിരുന്നു..
മുമ്പിൽ നിക്കുന്ന ആളെ കണ്ടപ്പോൾ നേരത്തെ കിട്ടിയ അടിയുടെ ചൂട് ഓർമ വന്നു..
നേരത്തെ കിട്ടിയത് നിനക്ക് പോരെ.. മേലാൽ ആവശ്യമില്ലാതെ സാധനം തൊട്ടുപോകരുത്
വേലക്കാരി വേലക്കാരിയുടെ സ്ഥാനത്തു നിന്നോണം..
എന്ന് പറഞ്ഞു കൊണ്ട് ആ ഷെൽഫ് പിടിച്ച ഒറ്റ അടി..
അഹ്..
പിടിച്ച അടിച്ചപ്പോൾ അതിന്റെ ഇടയിൽ അറിയാതെ എന്റെ വിരൽ കുരുങ്ങി…
അത് കണ്ടിട്ടും കാണാത്ത ഭാവത്തിൽ അയാൾ പോയി.. ഞാൻ പതിയെ വിരൽ അതിൽ നിന്നും മോചിപ്പിച്ചു.. നല്ല വേദന ഉണ്ടായിരുന്നു..ഈശ്വര മുമ്പ് ഇവിടെ എങ്കിലും അല്പം സ്വസ്ഥത ഉണ്ടായിരുന്നു പക്ഷെ വീണ്ടും പരീക്ഷണം ആണല്ലോ…
********************************************
അഞ്ചു കൃഷ്ണ 😘😘😘
(തുടരും.. )
ജീവാംശമായി തുടർകഥകൾ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission