ഈശ്വരാ മനസ്സിൽ വിചാരിക്കുന്ന ആളായിരിക്കലെ എന്ന് പ്രാർത്ഥിച്ചു എങ്കിലും എന്റെ പ്രാർത്ഥന ദൈവം കേട്ടില്ല…
മാത്രമല്ല വെളുത്ത ഷർട്ടിൽ ചൂട് ചായ വിഴുന്നതിന്റെ ചൂട് ആ മുഖത്തും ഉണ്ടായിരുന്നു..
അത്… ഞാൻ അറിയാതെ….
എന്തോ കടിപ്പിച്ചു എന്നോട് പറയാൻ തുടങ്ങിയതും പ്രണവ് സാറിന്റെ മൊബൈൽ അടിച്ചതും ഒരുമിച്ച് ആയിരുന്നു… ആ ഒരു നിമിഷം മൊബൈൽ കണ്ടു പിടിച്ചയാളെ ഞാൻ സ്‌തുതിച്ചു പോയി….
ഹലോ..
എന്നോടുള്ള ദേഷ്യം വച്ചുകൊണ്ട് തന്നെ ഫോണിലും സംസാരിച്ചു തുടങ്ങി എങ്കിലും പെട്ടന്ന് ഒരു ടെൻഷൻ ആ മുഖത്തു വന്നു..
എപ്പോൾ …ചേട്ടൻ ഇപ്പോൾ എവിടെ ഉണ്ട്.. .. ഞാൻ ഇപ്പോൾ വരാം…
എന്ന് പറഞ്ഞു ഫോൺ വച്ചു.. നേരെ താഴേക്കു പോകാൻ തുടങ്ങി..
സർ..
എന്താ..
വീണ്ടും ദേഷ്യം..
അ.. അത് ഷർട്ടിൽ ചായയായി
ഞാൻ പറഞ്ഞതും ഇട്ടിരിക്കുന്ന ഷർട്ടിലേക്ക് നോക്കി..
എന്തോ പിറുപിറുത്തു കൊണ്ട് വീണ്ടും സർ റൂമിലേക്ക് പോയി… ആ പിറുപിറുത്തത് എന്നെകുറിച്ച് ആണ് എന്ന് മനസിലായി..
ഇനി എന്ത് എന്ന് ആലോചിച്ചു കൊണ്ട് നിന്നപ്പോൾ ആണ്..വേറെ ഒരു ഷർട്ടും ഇട്ടു കൊണ്ട് ദിറുതിയിൽ വന്നത്.. താഴേക്കു പോകുന്നതിനു മുമ്പ് എന്റെ നേരെ ചായ പുരണ്ട ആ ഷർട്ടിൽ എറിയാനും മറന്നില്ല…
ആ കാൾ വന്നിലായിരുന്നു എങ്കിൽ ഉള്ള എന്റെ അവസ്ഥ…പ്രവീൺ സർ ആണ് വിളിച്ചത് എന്ന് മനസിലായി . എന്തോ അത്യാവശ്യം ഉള്ള കാര്യം ആണ് എന്നും മനസിലായി.. അല്ലായിരുന്നു എങ്കിൽ എനോടുള്ളത് പറഞ്ഞിട്ടേ പ്രണവ് സർ പോകുമായിരുന്നോള്ളൂ…. അഹ്.. എന്തോ ആവട്ടെ..
ഞാൻ നേരെ താഴേക്കു പൊന്നു.. ചായ ഉണ്ടാക്കാൻ തുടങ്ങി..
ഇത് ആർക്കാ വീണ്ടും ചായ ഉണ്ടാക്കുന്നേ..
ശാന്ത ചേച്ചി ആയിരുന്നു..
മാഡത്തിന്..
അപ്പോൾ നേരത്തെ ഉണ്ടാക്കിയ ചായയോ..
അത് പ്രണവ് സാറിന്റെ ഷർട്ടിൽ കമന്നു..
ഈശ്വരാ.. എന്നിട്ട് സർ നിന്നെ കൊല്ലാതെ വിട്ടത് തന്നെ മഹാഭാഗ്യം….
മറുപടിയായി ഞാൻ ഒന്ന് ചിരിച്ചു..
എന്നാൽ ഞാൻ ഇറങ്ങട്ടെ നീയും ഇറങ്ങുവല്ലേ..
അഹ്.. മാഡത്തിന് ചായ ഇട്ടുകൊടുത്തിട്ട് ഞാനും ഇറങ്ങുവാ..
എന്നാൽ ശരി മോളെ നാളെ കാണാം..
എന്ന് പറഞ്ഞു ശാന്ത ചേച്ചി പോയി..
ഞാൻ മാഡത്തിന് ചായ കൊടുത്തിട്ട ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ്.. നേരത്തെ എന്റെ നേരെ എറിഞ്ഞു തന്ന ആ ഷർട്ടിന്റെ കാര്യം ഓർമ വന്നത്..
ഇനി അത് ഇന്ന് തന്നെ വൃത്തിയാക്കിയില്ലെങ്കിൽ അതിനുള്ളത് അടുത്ത കേൾക്കണം അതുകൊണ്ട് ഷർട്ട് കഴുകാൻ തീരുമാനിച്ചു..
വെള്ള ഷർട്ട് ആയത് കൊണ്ട് തന്നെ ചായയുടെ കറ കളയാൻ നല്ല പാട് പെട്ടു… അവസാനം ഒരു വിധം വെളുത്ത ഷർട്ടിനെ ഒന്ന് കൂടി വെളുപ്പിച്ചു..
ഷർട്ട് കഴുകി വിരിച്ചു ഇറങ്ങാൻ തുടങ്ങിയപ്പോൾ ആണ് പ്രണവ് സാറും പ്രവീൺ സാറും കൂടെ രോഹിണി ചേച്ചിയും അകത്തേക്ക് വന്നത് .. പ്രവീൺ സാറിന്റെ മുഖത്തു എപ്പോഴും ഉള്ളത് തന്നെയാ ദേഷ്യം.. ഇപ്പോഴും ആ വികാരം തന്നെയാ മുഖത്തു… ഇതിന് എന്താ ചിരിക്കാൻ അറിയില്ലേ.. സാറിന്റെ കൺമുമ്പിൽ പെടണ്ട എന്ന് കരുതി ഞാൻ ഒതുങ്ങി നിന്നു…
പ്രണവേ.. നീ അത് വിട്ടേക്ക്.. എല്ലാം സോൾവ് ആയല്ലോ..
എന്നാലും എന്തൊക്കെ അനാവശ്യം ആണ് അവർ വിളിച്ചു പറഞ്ഞത്…ചേട്ടൻ വേണ്ടാ എന്ന് പറഞ്ഞിട്ടാ… അല്ലായിരുന്നു എങ്കിൽ അതിനുള്ള മറുപടി ഞാൻ അപ്പോൾ തന്നെ കൊടുത്തെന്നേ..
ഡാ ആശുപത്രിയിൽ വച്ച് ചുമ്മാ എന്തിനാ ഒരു സീൻ നമ്മൾ ഉണ്ടാകുന്നെ…
പിന്നെ.. അതെ ആശുപത്രിയിൽ വച്ച് അവർ ഓരോന്നും വിളിച്ച പറഞ്ഞതോ…
ഇനി അതിനെ പറ്റി ഒന്നും ആലോചിക്കണ്ടാ.. എല്ലാം കഴിഞ്ഞല്ലോ… രണ്ടാളും പോയി കുളിച്ച ഫ്രഷ് ആയിട്ട് വാ.. ഞാൻ ആഹാരം എടുത്തു വയ്ക്കാം..
രോഹിണി ചേച്ചി അവസാനം പറഞ്ഞപ്പോൾ പിന്നെ ഒന്നും പറയാതെ പ്രണവ് സർ പോയി..
പ്രവീണേട്ടൻ അറിയാല്ലോ അവന്റെ സ്വഭാവം പിന്നെ എന്തിനാ അവനെ ആശുപത്രിയിൽ വിളിച്ചു വരുത്തിയത്..
അപ്പോൾ ഞാൻ അത് ഒന്നും ഓർത്തില്ല… ഇവന്റെ ഈ ദേഷ്യം ഒന്ന് കുറയ്ക്കാൻ ആണ് കല്യാണ ആലോചന നോക്കിയത്… അപ്പോൾ ആ പെണ്ണിനെ വരെ പേടിപ്പിച്ച അല്ലേ അവൻ വിട്ടത്..
അങ്ങനെ ഓരോന്നും പറഞ്ഞു പ്രവീൺ സർ മുകളിലേക്ക് പോയി.. ഞാൻ പുറത്തേക്കു പോകാൻ തുടങ്ങിയതും രോഹിണി ചേച്ചി എന്നെ കണ്ടു..
ആഹാ.. ഗായത്രി ഇത് വരെ പോയില്ലേ…
പോകാൻ തുടങ്ങുവായിരുന്നു ചേച്ചി.. അല്ല മാഡം..
അത് എന്താ ഒരു മാഡം വിളി..ആദ്യം വിളിച്ചത് പോലെ ചേച്ചി എന്ന് തന്നെ വിളിച്ചാൽ മതി.. എന്നെ അങ്ങനെ വിളിക്കാൻ ആകെ ഒരാളെ ഉള്ളു.. പ്രണവ്… ഒരാളും കൂടെ ഇരിക്കട്ടെ..
എന്ന് പറഞ്ഞു ചിരിച്ചു കൊണ്ട് ചേച്ചി അടുത്തു വന്നു..
ഞാൻ ആഹാരം എടുത്ത് വച്ചിട്ട് ഇറങ്ങാം..
അത് സാരമില്ല… ഞാൻ എടുത്ത് കൊടുക്കാം.. മാത്രം അല്ല പ്രണവ് നല്ല ദേഷ്യത്തിലാ.. അവന്റെ മുമ്പിൽ ഗായത്രി പോയാൽ ചിലപ്പോൾ എല്ലാ ദേഷ്യവും തീർക്കുന്നത് നിന്റെ അടുത്ത ആയിരിക്കും…
അത് എപ്പോഴും ദേഷ്യം ആണല്ലോ…
ഞാൻ പോലും അറിയാതെ എന്റെ നാവിൽ നിന്നും വന്നത് കേട്ട് രോഹിണി ചേച്ചി ചിരിച്ചു..
അതും ശരിയാണ്.. പക്ഷെ ഇന്ന് ഒരു ചെറിയ സംഭവം ഉണ്ടായി..
പ്രവീണേട്ടന്റെ കാർ ഇന്ന് ഒരാളുടെ മേൽ തട്ടി..പ്രണവ് പോലും ഓവർ സ്പീഡിൽ പോകുമ്പോൾ താക്കിത് കൊടുക്കുന്നയാൾ ആണ് അതുകൊണ്ട് തന്നെ അങ്ങനെ അശ്രദ്ധമായി ഒന്നും വണ്ടി എടുക്കില്ല… അയാൾ നല്ലത് പോലെ മദ്യപിച്ചിട്ട് ഉണ്ടായിരുന്നു… ബോധം ഇല്ലാതെ റോഡ് ക്രോസ്സ് ചെയ്തപ്പോൾ പ്രവീണേട്ടന്റെ കാർ തട്ടിയത്…
വലിയ പ്രശ്നം ഒന്നും ഇല്ലാ നെറ്റിയിൽ ഒരു ചെറിയ മുറിവ് മാത്രമേ പറ്റിയുള്ളൂ എങ്കിലും അയാളും അയാളുടെ ഭാര്യയെയും ആശുപത്രിയിൽ വച്ചു വേണ്ടാത്തതും അനാവശ്യവും ആയി ഒരുപാട് പ്രവീണേട്ടനെ വിളിച്ചു പറഞ്ഞു… അത് കേട്ട് ചോദിച്ച പ്രണവിനെയും ഒരുപാട് പറഞ്ഞു… പിന്നെ പ്രണവിന്റെ സ്വഭാവം അറിയാല്ലോ..
അവനും കൂടെ തിരിച്ചു പ്രതികരിച്ചാൽ പ്രശ്നം രൂക്ഷം ആവും.. അതുകൊണ്ട് അവർ ആവിശ്യപെട്ട പ്രകാരമുള്ള തുകയും കൊടുത്തു ആ പ്രശ്നം അവസാനിച്ചു… പക്ഷെ ഇപ്പോഴും പ്രണവ് ആ വിഷയം വിട്ടിട്ടില്ല.. അവരെ കണ്ടുപിടിച്ചു പറഞ്ഞതിനൊക്കെ തിരിച്ചു കൊടുക്കും എന്ന് പറഞ്ഞു കൊണ്ട് ആണ് അവൻ നിക്കുന്നത്…
അത് സർ ചെയ്യും എന്ന് എനിക്ക് ഉറപ്പായിരുന്നു.. ഒരിക്കൽ എന്റെ നാവിൽ നിന്നും പ്രതികരണം വന്നപ്പോൾ ആണ്.. ഒരു ദിവസം മൊത്തം ഈ വീട്ടിലെ ജോലി എന്നെ കൊണ്ട് ചെയ്യിപ്പിച്ചത്.. അപ്പോൾ ഈ പ്രശ്നം അങ്ങനെ വിട്ടു കളയുമോ…
നീ എന്താ ഗായത്രി ആലോചിക്കുന്നത്..
ഏഹ്.. ഒന്നില്ല ചേച്ചി.. ഞാൻ ഇറങ്ങട്ടെ.. ഇനിയും നിന്നാൽ താമസിക്കും..
രോഹിണി ചേച്ചിയോട് യാത്ര പറഞ്ഞു ഞാൻ വീട്ടിലേക്കു ചെന്നു…
സാധാരണ ഉമ്മറത്തു തന്നെ കാണാറുള്ള ചെറിയമ്മയും അച്ഛനെയും അവിടെ കണ്ടില്ല… അകത്തു കയറിയപ്പോൾ ചെയറിൽ അച്ഛൻ ഇരിക്കുന്നു… സൈഡിൽ ചെറിയമ്മ കുറച്ചു രൂപയും പിടിച്ചു കൊണ്ട് ഇരിക്കുന്നു..
എവിടെ നിന്നാ ചെറിയമ്മേ ഈ കാശ്..
ഓഹ്.. ഇത് എവിടെ നിന്നാ എന്ന് അറിഞ്ഞാലേ തമ്പുരാട്ടിക്ക് സമാധാനം ആവൊള്ളൂ..
ഇവരോട് ചോദിക്കാൻ ചെന്ന് എന്നെ പറഞ്ഞാൽ മതി എന്ന് പറഞ്ഞു അകത്തു പോവാൻ തുടങ്ങിയപ്പോൾ ആണ് അച്ഛന്റെ നെറ്റിയിലെ മുറിവ് കണ്ടത്..
അച്ഛാ നെറ്റിയിൽ എന്ത് പറ്റിയതാ..
ആരോട് ചോദിക്കാൻ കുടിച്ച ഒരു ബോധവും ഇല്ലാതെ കിടക്കുവാണ്..
വലിയ കാശ് ഉള്ളവർ ആണ് എന്ന് തോനുന്നു കുറച്ചും കൂടെ ചോദിക്കാമായിരുന്നു..
കൈയിൽ ഇരിക്കുന്ന നോട്ടുകൾ എണ്ണുന്നതിന് ഒപ്പം ഒരു ബോധവും ഇല്ലാതെ കിടക്കുന്ന അച്ഛനോടായി പറയുന്നു..
അച്ഛനെ ഒരു വണ്ടി തട്ടിയതാ ചേച്ചി..
എന്ന് പറഞ്ഞു സ്വാതി വന്നു..
ഞാൻ വിവരങ്ങൾ ചോദിക്കാൻ തുടങ്ങിയപ്പോൾ ആണ് ആ സുധി വീട്ടിൽ കയറി വന്നത്… പതിവ് പോലെ അച്ഛനുള്ള കുപ്പിയും കൊണ്ടാണ് ആ വൃത്തികെട്ടവന്റെ വരവ്.. അയാൾ അകത്തേക്ക് വന്നപ്പോൾ തന്നെ സ്വാതിയെയും കൂട്ടി ഞാൻ അകത്തേക്ക് പോയി..
എന്നെ കുറിച്ച് ചിന്തിക്കണ്ടാ… സ്വാതിയെ കുറിച്ച് എങ്കിലും ചെറിയമ്മയ്ക്കും അച്ഛനും ചിന്തിച്ചുകൂടെ ഇയാളെ പോലെ ഉള്ളവരെയൊക്കെ വീട്ടിൽ വിളിച്ചു കേറ്റുന്നതിനു മുമ്പ്…
അഹ്. സുധി.. ഇന്ന് നിന്റെ കുപ്പി ഒന്നും ഇങ്ങേർക്ക് വേണ്ടാ.. ഇപ്പോഴേ ഫിറ്റ് ആണ്..
അവരുടെ സംസാരം ഉയർന്നു കേൾക്കാമായിരുന്നു.
അത് എന്ത് പറ്റി.. ഗായത്രിക്ക് ശമ്പളം കിട്ടിയോ..
എന്റെ പേര് ആ വൃത്തികെട്ട നാവിൽ വരുമ്പോഴൾ എനിക്ക് ഒരു അറപ്പ് ആണ്..
അത് ഒന്നുമല്ല… ഇങ്ങേരു ഇന്ന് ബോധം ഇല്ലാതെ ഒരു വണ്ടിയുടെ മുഞ്ഞിൽ ചാടി കൊടുത്തു.. അതും നമ്മുടെ ഭാഗ്യത്തിന് നല്ല പണച്ചാക്കും… പിന്നെ വെറുതെ വിടുമോ.. ആശുപത്രിയിൽ വച്ചു നല്ലത് പോലെ തന്നെ എന്റെ വായിൽ വന്നത് ഒക്കെ വിളിച്ചു പറഞ്ഞു ചുളുവിൽ കുറെ കാശ് കിട്ടി… ആ കാശിൽ വാങ്ങിയ കുപ്പി അടിച്ചാണ് ഫിറ്റ് ആയി കിടക്കുന്നത്…
ആഹാ.. എന്നെ വിളിക്കാതെ ഇരുന്നത് എന്തായിരുന്നു..
അവരുടെ കൂട്ടത്തിലെ ഒരുത്തന്റെ ചാട്ടവും സംസാരവും കേട്ടപ്പോൾ നിന്നെ വിളിക്കണം എന്ന് കരുതിയതാണ്.. പിന്നെ കൂടെ ഉള്ളവരൊക്കെ തന്നെ ചോദിക്കുന്ന പണം തരാം എന്ന് പറഞ്ഞത്…
എന്തോ ചെറിയമ്മ ആശുപത്രിയിൽ നടന്ന കാര്യങ്ങൾ വിശധികരിച്ച പറഞ്ഞപ്പോൾ എനിക്ക് ഓർമ വന്നത് രോഹിണി ചേച്ചി പറഞ്ഞ കാര്യങ്ങൾ ആണ്.. എന്റെ കൃഷ്ണ… ഞാൻ വിചാരിക്കുന്നത് പോലെ ആയിരിക്കരുതേ…
ചേച്ചി എന്താ ആലോചിച്ചു കൊണ്ട് നിക്കുന്നത്..
അത്… മോളെ നീയും ആശുപത്രിയിൽ ഉണ്ടായിരുന്നോ..
ഉവ്വ്.. എനിക്ക് ഇന്ന് സ്കൂൾ ഇല്ലായിരുന്നല്ലോ.. അതുകൊണ്ട് അച്ഛൻ ആശുപത്രിയിൽ ആണ് എന്ന് കാൾ വന്നപ്പോൾ ഞാനും അമ്മയും കൂടെ അല്ലേ പോയത്..
ആരുടെ വണ്ടിയാണ് ഇടിച്ചത് എന്ന് നിനക്ക് അറിയാമോ..
ഇല്ലാ ചേച്ചി… എന്ത് പറ്റി..
ഏഹ്.. ഒന്നുല്ല..
എന്ന് അവളോട് പറഞ്ഞു ഞാൻ സ്വയം ആശ്വസിച്ചു… അത് പ്രവീൺ സാറിന്റെ വണ്ടി ആയിരിക്കില്ല..
അഹ് ചേച്ചി… അതിൽ ഒരാളുടെ പേര് എനിക്ക് അറിയാം..
ഞാൻ അവളുടെ മുഖത്തു നോക്കി.. ഈശ്വരാ പ്രധീക്ഷിച്ച പേര് ആയിരിക്കരുതേ…
പ്രണവ്…
അവളുടെ നാവിൽ നിന്നും ആ പേര് കേട്ടപ്പോൾ ഒരു ഞെട്ടൽ ആയിരുന്നു എനിക്ക്..
എന്ത് പറ്റി ചേച്ചി..
അല്ല… പ്രണവ് എന്നാണ് എന്ന് നിനക്ക് ഉറപ്പ് ഉണ്ടോ..
അഹ്.. അങ്ങനെ ആണ് ഇടയ്ക് വിളിക്കുന്നത് കേട്ടത്.. അമ്മ ഓരോന്നും വിളിച്ചു പറയുന്നത് കേട്ട് അതിൽ ഒരു ചേട്ടൻ നല്ല ചൂടായി.. അപ്പോൾ കൂടെ വന്നവരൊക്കെ വിളിക്കുന്നത് കേട്ടു..
നീ ഈ പറഞ്ഞ ആൾ കാണാൻ എങ്ങനെയാണ് എന്ന് പറയാവോ..
അപ്പോഴും ഒരു നേരിയ പ്രധീക്ഷിയിൽ ആണ് ചോദിച്ചത്…
കാണാൻ ഒക്കെ നല്ല ലുക്ക് ആണ്..
വേറെ എന്തെങ്കിലും..
അത്.. അഹ്.. കഴുത്തിൽ ഒരു ടാറ്റൂ ഒക്കെ ഉണ്ട്…
അതും കൂടെ കേട്ടപ്പോൾ പിന്നെ ഒന്നും ഞാൻ അവളോട് ചോദിച്ചില്ല.. ആരാവല്ലേ എന്ന് പ്രാർത്ഥിച്ചോ അതെ ആളു തന്നെയാണ് എന്ന് എനിക്ക് ഉറപ്പായി..
എന്തേ… ചേച്ചിക്ക് അറിയോ ആ ചേട്ടനെ..
അറിയാം എന്ന് രീതിയിൽ ഞാൻ തലയാട്ടി…
എങ്ങനെ..
ആ ചേട്ടന്റെ വീട്ടിൽ ആണ് മോളെ ഈ ചേച്ചി ഇന്നും കൂടെ ജോലിക്ക് പോയിട്ട് വന്നത്….
കുറച്ച് മുമ്പ് ഞാൻ ഞെട്ടിയത് പോലെ അവളും ഞെട്ടി..
അയ്യോ.. അവരുടെ വീട്ടിൽ ആണോ ചേച്ചി ജോലിക്ക് പോകുന്നത്….. അച്ഛന്റെ നെറ്റിയിലെ ഒരു ചെറിയ മുറിവിനു ഏതാണ്ട് പതിനായിരം രൂപയോളം ആണ് കണക്കു പറഞ്ഞു അച്ഛനും അമ്മയും കൂടെ വാങ്ങിച്ചത്.. പറഞ്ഞ ചീത്തകൾ വേറെയും..
എല്ലാം കേട്ട് ഞാൻ കട്ടിലിൽ ഇരുന്ന് പോയി..
ചേച്ചി ഇതൊക്കെ അവർ അറിഞ്ഞാൽ…
അവൾ അത് പറയുമ്പോഴും ആര് അറിഞ്ഞാലും ആ പ്രഷർ കുക്കർ അറിയരുത് എന്നായിരുന്നു എന്റെ പ്രാർത്ഥന..
എന്തായാലും ഈ പ്രശ്നം അവസാനിച്ചില്ലേ.. ഇനി അതിനെ കുറിച്ച് ചിന്തിച്ചു ചേച്ചി ടെൻഷൻ ആവണ്ടാ..
അപ്പോഴും എന്റെ മനസ്സ് എന്നോട് ഒന്നും അവസാനിച്ചിട്ട് ഇല്ല മറിച്ച ഇത് എന്തിന്റെയോ തുടക്കം മാത്രം ആണ് എന്ന്…
അടുത്ത ദിവസം ജോലിക്ക് പോകാൻ തന്നെ മടിയായിരുന്നു… അവസാനം പോകാം എന്ന് തന്നെ വച്ചു.. അല്ലെങ്കിൽ അടുത്ത ചെറിയമ്മയുടെ സ്നേഹം മാത്രം നിറഞ്ഞ സംസാരം കേൾക്കേണ്ടി വരും..
അവിടെ ചെന്നു പതിവ് പോലെ തന്നെ അടുക്കളയിൽ ചെന്ന ശാന്ത ചേച്ചിയുമായി ജോലി ആരംഭിച്ചു… അപ്പോഴും ഒരു പേടി ആയിരുന്നു മനസ്സിൽ എന്റെ വീട്ടുകാർ ആണ് ഇന്നലെ ഇവരെ അനാവശ്യം ഒകെ പറഞ്ഞത് എന്ന് അറിഞ്ഞാൽ… അപ്പോൾ ആണ് മറ്റൊരു കാര്യവും ഓർമയിൽ വന്നത്… പ്രണവ് സർ അച്ഛനെയും ചെറിയമ്മയും കുറിച്ച് ഒക്കെ അനേഷികും എന്ന് രോഹിണി ചേച്ചി പറഞ്ഞ കാര്യം.. പിന്നെ മൊത്തം ഒരു മരവിപ്പ് ആയിരുന്നു..
എന്താ മോളെ… വയ്യായിക് വല്ലതും ഉണ്ടോ…
ഏഹ്.. ഒന്നില്ല… ചേച്ചി ഈ പ്രവീൺ സാറും രോഹിണി ചേച്ചിയും ഒക്കെ വേറെ ആണോ താമസം..
ജോലി സംബന്ധമായി സർ പോകുമ്പോൾ കൂടെ രോഹിണി കുഞ്ഞും പോകും.. അല്ലെങ്കിൽ ഇവിടെ തന്നെയാണ്..
ഇപ്പോൾ ഇവിടെ ഉണ്ടോ…
ഉണ്ടല്ലോ.. എന്താ മോളെ..
ഏഹ്.. ഒന്നില്ല..
എന്ന് ശാന്ത ചേച്ചിയോട് പറഞ്ഞു ഞാൻ ജോലി വീണ്ടും തുടർന്നു… രോഹിണി ചേച്ചിയോട് കാര്യങ്ങൾ പറഞ്ഞാലോ… എന്തായാലും പ്രണവ് സർ കണ്ടു പിടിക്കുന്നതിന് മുമ്പ് അതാണ് നല്ലത് എന്ന് എനിക്ക് തോന്നി.. കാരണം തെറ്റ് പൂർണമായും എന്റെ വീട്ടുകാരുടെ ഭാഗത്തു താനെയാണ്.. ഇവർ തരുന്ന കാശ് കൊണ്ടാണ് ജീവിക്കുന്നതും അപ്പോൾ മാപ്പ് എങ്കിലും പറഞ്ഞില്ലെങ്കിൽ അത് തെറ്റ് അല്ലേ..
ചേച്ചി ഞാൻ ഇപ്പോൾ വരാം..
എന്ന് ശാന്ത ചേച്ചിയോട് പറഞ്ഞു ഞാൻ രോഹിണി ചേച്ചിയെ കാണാൻ മുകളിലേക്ക് ചെന്നു..
എന്തോ ഫയൽ നോക്കി കൊണ്ട് പ്രവീൺ സർ നിക്കുന്നു.. അടുത്ത തന്നെ രോഹിണി ചേച്ചിയും
… ചേച്ചിയെ പോലെ തന്നെയാ പ്രവീൺ സാറും എന്റെ അവസ്ഥ മനസിലാവാതെ ഇരിക്കില്ല.. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു..
ചേച്ചി..
വിളി കേട്ട് രണ്ട് പേരും എന്റെ മുഖത്തു നോക്കി…
എന്താ ഗായത്രി..
അത്… എനിക്ക്.. ഒരു കാര്യം..
എന്റെ പരുങ്ങൽ കണ്ടത് കൊണ്ടാവും എന്തോ കാര്യമായ കാര്യമാണ് എന്ന് രണ്ടുപേർക്കും മനസിലായി..
ഞാൻ പറയാതെ മടിച്ചു നിന്നപ്പോൾ പ്രവീൺ സർ പറഞ്ഞു…
എന്താണ് എങ്കിലും പറഞ്ഞോളു… കാശിന്റെ വല്ല ആവശ്യം ആണോ..
ഏഹ്.. അതല്ല.. ഇന്നലെ.. ആശുപത്രിയിൽ വച്ചു… അത് സാറിന്റെ കാർ ഇന്നലെ ഇടിച്ചത് എന്റെ അച്ഛനെ ആയിരുന്നു…
ഞാൻ പറഞ്ഞു തീർന്നതും രണ്ടുപേരും ഇരുന്നടത്തു നിന്നും എഴുനേറ്റു.. ഞാൻ തുടർന്നു…
വീട്ടിൽ ചെന്നപ്പോൾ ആണ് മനസിലായത്… ഒന്നും മനസ്സിൽ വയ്ക്കരുത്.. എന്റെ വീട്ടുകാർ പറഞ്ഞതിന് എല്ലാം ഞാൻ മാപ്പ് ചോദിക്കുന്നു…
ഒരു നിമിഷം ഒന്നും പറയാതെ അവർ രണ്ടു പേരും നിന്നു…
ആവശ്യത്തിനെകാൾ കൂടുതൽ പണമാണ് ആവശ്യപ്പെട്ടത് എന്നും അറിയാം.. ആ പണം ഞാൻ ജോലി ചെയ്തു ആണെങ്കിലും വീട്ടിക്കൊള്ളാം… ഈ ഒരു പ്രശ്നത്തിന്റെ പേരിൽ എന്നെ ഇവിടെ നിന്ന പറഞ്ഞു വിടരുത്..
അവസാനം എന്തോ നിസ്സഹായത കൊണ്ടാവാം എന്റെ കണ്ണ് നിറഞ്ഞത്..
മൗനം വെടിഞ്ഞു രോഹിണി ചേച്ചി എന്റെ അടുത്തേക്ക് വന്നു സംസാരിച്ചു..
സാരമില്ല മോളെ… എല്ലാം തുറന്നു പറയാനുള്ള മനസ്സ് നീ കാണിച്ചല്ലോ.. അതിൽ നിന്ന തന്നെ നിന്റെ മനസ്സ് മനസിലാക്കാം എന്നേ ഉള്ളു…
അതെ.. ഗായത്രി.. ഞാൻ അതൊക്കെ ഇന്നലെ തന്നെ മറന്നു.. അതൊന്നും ഓർത്ത് കുട്ടി ഇനി ടെൻഷൻ ആവണ്ടാ..
രോഹിണി ചേച്ചിയോട് ഒപ്പം പ്രവീൺ സാറും എന്നെ ആശ്വസിപ്പിച്ചു…
ആ പിന്നെ.. തത്കാലം ഇത് ഒന്നും പ്രണവ് അറിയണ്ടാ.. അവൻ ഇനി…
രോഹിണി ചേച്ചി വാക്കുകൾ മുഴുപ്പിക്കാതെ ഞെട്ടലോടെ എൻ്റെ പിന്നിൽ ആരെയോ നോക്കി നിന്നു… പ്രവീൺ സാറും… അവരുടെ ശ്രദ്ധ പോകുനടത്തേക്ക് ഞാനും നോക്കി അതെ ഞെട്ടൽ എന്നിലും ഉണ്ടായി..
പ്രണവ് സർ..
പറഞ്ഞത് ഒന്നും കേട്ടു കാണല്ലേ എന്ന് ഞാൻ ആഗ്രഹിച്ചു എങ്കിലും സംഭവിച്ചത് മറിച്ച ആയിരുന്നു
*********************************************
(തുടരും.. )
ജീവാംശമായി തുടർകഥകൾ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission