Skip to content

ജീവാംശമായി – Part 6

ജീവാംശമായി - തുടർകഥകൾ

അതോ അവൻ ഓഫർ ചെയ്ത തുക കുറഞ്ഞു പോയോ അതുകൊണ്ട് ആണോ നീ അവനെ അടിച്ചത്..

ആ വാക്കുകൾ നെഞ്ചിൽ തന്നെ കൊണ്ടു.. നിറഞ്ഞ കണ്ണുകളോടെ ഞാൻ നോക്കിയപ്പോൾ ആ കണ്ണിൽ എന്നോടുള്ള പുച്ഛം മാത്രം…

രോഹിണി ചേച്ചിയെയും ചേട്ടനെയും നീ കുപ്പിയിൽ ആക്കി എന്ന് കരുതി അധികം നാൾ ഇവിടെ നീ കാണും എന്ന് വിജാരികണ്ടാ..

മറുപടി ഒന്നും എന്റെ നാവിൽ നിന്നും വന്നില്ല..

നിന്ന ഷീണിക്കണ്ടാ… ചെല്ല്..
അത്രെയും പറഞ്ഞു എന്റെ അടുത്ത നിന്നു മാറി.. ഞാൻ ഒന്നും പറയാതെ പെട്ടന്ന് തന്നെ ആ മുറിയിൽ നിന്നും ഇറങ്ങി താഴേക്കു ചെന്നു…

ശാന്ത ചേച്ചി പോയിരിക്കഴിഞ്ഞിരുന്നു… അപ്പോഴും ഞാൻ ചിന്തിച്ചത് എന്നെ കുറിച്ച് ആയിരുന്നു… ആർക്കും ഒരു ദോഷവും വരണം എന്ന് ആഗ്രഹിച്ചിട്ടില്ല… ആർക്കും ഒരു ദ്രോഹവും ചെയ്തിട്ടുമില്ല… എന്നിട്ടും എല്ലാരും കാരണം ഇല്ലാതെ എന്റെ കണ്ണ് നിറയ്ക്കുന്നു..

എന്താ കുട്ടി നീ ഇവിടെ നിക്കുന്നത്… ഇറങ്ങുന്നില്ലേ …
തിരിഞ്ഞു നോക്കിയപ്പോൾ രാഘവേട്ടൻ ആയിരുന്നു… കണ്ണീർ പെട്ടന്നു തുടച്ചു എങ്കിലും അദ്ദേഹത്തിന് ഞാൻ കരയുകയായിരുന്നു എന്ന് മനസിലായി..

എന്താ മോളെ… എന്താ പറ്റിയത്..

ഒന്നില്ല.. ഞാൻ ചുമ്മാ ഓരോന്നും ആലോചിച്ചു കൊണ്ട് നിന്നപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞതാ…

മോളെ.. നിന്റെ എല്ലാ കാര്യങ്ങളും അറിയാം എന്നത് കൊണ്ട് പറയുവാ.. മോളുടെ ഈ കണ്ണീർ ദൈവം കാണാതെ ഇരിക്കില്ല… ഒരു രാവിന് പകൽ ഉണ്ട് എന്നത് പോലെ… മോളുടെ ഈ സങ്കടത്തിനും ദൈവം ഒരു അവസാനം വരുത്തും…

രാഘവേട്ടന്റെ വാക്കുകൾ എനിക്ക് ആശ്വാസം നൽകി എങ്കിലും ഒരു അംശം പോലും പ്രധീക്ഷ നൽകിയില്ല… എന്റെ ഈ സങ്കടങ്ങൾ ഒരിക്കലും എന്നെ വിട്ടു പോകില്ല എന്നത് ഉറപ്പായിരുന്നു..

രാഘവേട്ടനോട് യാത്ര പറഞ്ഞു അവിടെ നിന്നും നീറുന്ന മനസ്സോടെ ഇറങ്ങി.. വീട്ടിലേക്കു ചെന്നപ്പോൾ ഒരു നിമിഷം അകത്തു കയറാതെ ഞാൻ നിന്നു… ഇനി ഇവിടെ എന്താ എനിക്ക് കാത്തിരിക്കുന്നത്..

നിനക്ക് എന്താടി സമയത്തിന് വീട്ടിൽ എത്താൻ അറിയില്ലേ..
ചെറിയമ്മ വന്നു..

എന്നും വരുന്ന സമയത്തു തന്നെയാ ഞാൻ ഇന്നും വന്നത്..

തർക്കുത്തരം പറയുന്നോടി..

ചെറിയമ്മേ ഞാൻ കാലു പിടിക്കാം… ഒരു അല്പം സ്വസ്ഥത എനിക്ക് താ..
അത്രെയും പറഞ്ഞു മറുപടിക്ക് കാക്കാതെ ഞാൻ അകത്തു കയറി… സ്കൂൾ വിട്ടു സ്വാതിയും വന്നിരുന്നു..

എന്ത് പറ്റി ചേച്ചി.. മുഖം ഒക്കെ കരഞ്ഞത് പോലെ ഇരികുന്നത്..

ഒന്നുല്ല മോളെ.. നീ പോയി കുളിച്ച എന്തെങ്കിലും കഴിക്ക്…

ചേച്ചി ചുമ്മാ വിഷയം മാറ്റണ്ടാ.. എന്ത് പറ്റി ചേച്ചി.. എല്ലാ കാര്യങ്ങളും അവർ അറിഞ്ഞോ… അതിന്റെ പേരിൽ ചേച്ചിയെ എന്തെങ്കിലും വഴക്ക് പറഞ്ഞോ..

ഒരാളോട് എങ്കിലും മനസ്സ് തുറക്കണം എന്ന് എനിക്ക് തോന്നി… നടന്നത് എല്ലാം അവളോട്‌ ഞാൻ പറഞ്ഞു..

ചേച്ചി ഇനി എന്തൊക്കെ പറഞ്ഞാലും നാളെ തോട്ടു ആ വീട്ടിലേക്കു ഞാൻ ഇനി ചേച്ചിയെ വിടില്ല…

അതൊന്നും സാരമില്ല സ്വാതി…. ഇതൊക്കെ അനുഭവിക്കാൻ തലയിൽ ഉണ്ടാവും… അനുഭവിച്ച അല്ലേ പറ്റു

എന്ന് കരുതി… അയാൾ തോന്നിയത് ഒക്കെ അല്ലേ ചേച്ചിയെ കുറിച്ച് പറഞ്ഞത്… അതും എന്റെ അമ്മ കാരണം… ചേച്ചിക്ക് പറഞ്ഞു കൂടെ ആയിരുന്നോ അമ്മ അല്ല ചെറിയമ്മ ആണ് എന്ന്..

ഞാൻ ആ സത്യം പറഞ്ഞാലും അയാൾ എന്നെ കുറിച്ച് വിചാരിച്ച വച്ചിരിക്കുന്നത് ഒന്നും തന്നെ മാറാൻ പോവുന്നില്ല.. മാത്രമല്ലാ..
ഞാൻ അവളുടെ മുഖത്തു നോക്കി..
ചിലപ്പോൾ ഈ ചേച്ചിയുടെ സ്വാർത്ഥത ആയിരിക്കും മറ്റുള്ളവരുടെ മുമ്പിൽ എനിക്ക് ആരുമില്ല എന്ന് തുറന്ന് സമ്മതിക്കാൻ ഉള്ള സ്വാർത്ഥത…. അവസാനം പറഞ്ഞപ്പോൾ എന്റെ ശബ്‌ദം ഇടറി…

സ്വാതി എന്റെ അടുത്തേക്ക് വന്നു എന്നെ കെട്ടി പിടിച്ചു…

ആരാ പറഞ്ഞെ എന്റെ ചേച്ചിക്ക് ആരുമില്ല എന്ന്… എന്നും കൂട്ടായി ഈ അനിയത്തി ഉണ്ടായിരിക്കും…
അവളെ എന്റെ നെഞ്ചോടു ചേർത്തു നിർത്തുമ്പോൾ ഒരു സഹോദരിയുടെയും അതെ പോലെ ഒരു അമ്മയുടെ ഭാവവും എന്റെ ഉള്ളിൽ ഉണ്ടായി….

പതിവ് പോലെ സ്വാതിയെ സ്കൂളിൽ അയച്ചു ചെറിയമ്മയുടെയും ശമ്പളം ഇതു വരെ കിട്ടാത്തതു കൊണ്ട് അച്ഛന്റെയും കുത്തു വാക്കുകളും കേട്ടു ഞാൻ ജോലിക്ക് പോയി..

ശാന്ത ചേച്ചി അടുക്കളയിൽ തന്നെ ഉണ്ടായിരുന്നു…ഓരോ സംസാരത്തിൽ തുടങ്ങി ഞാനും ഒപ്പം കൂടി…

ആഹാ.. രണ്ടുപേരും തകർത്തു ജോലി ആണല്ലോ..
രോഹിണി ചേച്ചി അടുക്കളയിൽ വന്നു..

അയ്യോ എന്താ കുഞ്ഞേ വല്ല ആവശ്യവും ഉണ്ടോ…

അത് എന്താ ശാന്തേച്ചി ചുമ്മാ എനിക്ക് അടുക്കളയിൽ വന്നൂടെ..
എന്ന് പറഞ്ഞു ചേച്ചിയും ഒപ്പം ഞങ്ങളുടെ കൂടെ അടുക്കള ജോലിയിൽ കൂടി..

മോള് എന്തിനാ ഇതൊക്കെ ചെയ്യുന്നേ…

അതിനഇപ്പോൾ എന്താ ചേച്ചി…എനിക്ക് ഇതൊക്കെ ഇഷ്ടമാ..

അങ്ങനെ ഓരോ സംസാരത്തിൽ മുഴുകി നിന്നപ്പോൾ ആണ്.. ഹാളിൽ നിന്ന ഒരു സ്ത്രീയുടെ സംസാരം ഉച്ചത്തിൽ കേട്ടത്…

ഞാൻ പെട്ടന്ന് ചായ ഇടാം.. താമസിച്ചാൽ ഇനി ഇപ്പോൾ അതിനെ ചൊല്ലി എന്നെ വഴക്ക് പറയും..
ശാന്ത ചേച്ചി പെട്ടന്ന് ചായക്ക് വെള്ളം വച്ചപ്പോൾ തന്നെ മനസിലായി വന്ന ആൾ അത്ര പാവം അല്ല എന്ന്…

ആരാ ചേച്ചി വന്നത്..
ഞാൻ രോഹിണി ചേച്ചിയോടായി ചോദിച്ചു…

അത് . പ്രവീൺ ഏട്ടന്റെ വകയിൽ ഉള്ള ഒരു അമ്മായിയാ…
പറയുമ്പോൾ തന്നെ ചേച്ചിയുടെ മുഖത്തു ഒരു തെളിച്ചകുറവ് ഉണ്ടായിരുന്നു…

അമ്മ വിഴുന്നത് അറിഞ്ഞ വന്നത് ആയിരിക്കും.. നാവിനു ഒരു ലൈസൻസും ഇല്ലാത്ത സ്ത്രീ ആണ്…

ഞാൻ ഒന്ന് അടുക്കളയിൽ നിന്ന പാളി അവിടേക്ക് നോക്കി… ചേച്ചി പറഞ്ഞത് അക്ഷരാർത്ഥത്തിൽ ശരിയാണ് എന്ന് വീഴുന്നു കിടക്കുന്ന മാഡത്തിനെ കാണാൻ കാഞ്ചിപുരം പട്ടു സാരിയും വെട്ടി തിളങ്ങുന്ന കമ്മലും മാലയും ഇട്ടു കൊണ്ട് അവർ വന്നപ്പോൾ തന്നെ മനസിലായി.. പ്രായം കൂടുതൽ ആണെങ്കിലും മുഖത്തെ പൈന്റിന് ഒരു കുറവും ഇല്ലാ… ഒരു നെറ്റിപട്ടത്തിന്റെ കുറവും കൂടെ ഉള്ളു…

ഞാൻ അങ്ങോട്ടേക്ക് ചെല്ലട്ടെ.. അല്ലെങ്കിൽ ഇനി അതിന്റെ പേരിൽ ചുമ്മാ ഓരോന്നും പറഞ്ഞു കുത്തും..
എന്ന് പറഞ്ഞു രോഹിണി ചേച്ചി പെട്ടന്ന് അവരുടെ അടുത്തേക്ക് ചെന്നു..

ചേച്ചിയെ കണ്ടപ്പോൾ അവരുടെ മുഖത്തു അത്ര തെളിച്ചം ഒന്നുമില്ല… സോഫയിൽ ഇരുന്ന് അവർ ഓരോ കാര്യങ്ങളും സംസാരിച്ചു… കൂടുതലും അവരുടെ ആര്ഭാടത്തിന്റെ കാര്യങ്ങൾ തന്നെ..

ചേച്ചി.. ഇവർ മാഡത്തിനെ കാണാൻ അല്ലേ വന്നത് പിന്നെ എന്തിനാ അവിടെ ഇരുന്നു കത്തി അടിക്കുന്നത്..

അത് അങ്ങനെ ഒരു ജന്മം മോളെ… കത്തിയടി മാത്രം അല്ല.. വല്ലതും വയറു നിറച്ചൊക്കെ കഴിച്ചിട്ടേ അവർ മാഡത്തിനെ കാണാൻ പോവുകയൊള്ളു.. ഞാൻ ചായ എടുക്കാം നീ ഈ പലഹാരവുമായി വാ..

ഇത്രെയും ഇവർ കഴിക്കുമോ..
പാത്രത്തിൽ നിറച്ചു വച്ചിരിക്കുന്ന ആഹാരത്തിൽ നോക്കി ഞാൻ പറഞ്ഞു..

മ്മ്.. ഇതിൽ എന്തെങ്കിലും ബാക്കി ഉണ്ടായാൽ ഭാഗ്യം….

ചേച്ചി ചായേയും പിന്നിൽ പലഹാരവുമായി ഞാനും അവരുടെ അടുത്തേക്ക് ചെന്നു… എല്ലാം അവരുടെ മുമ്പിൽ വച്ചു..

ഫിൽറ്റർ ചെയ്ത വെള്ളത്തിൽ തന്നെ ആണല്ലോ ചായ ഉണ്ടാക്കിയത്..

അതെ മാഡം..

ഒന്ന് തലയാട്ടിയതിന് ശേഷം അവർ ചായ കുടിച്ചു തുടങ്ങി.. ഒപ്പം നേരത്തെ പറഞ്ഞു കൊണ്ട് നിന്നതിന്റെ എന്തോ ബാക്കി വീണ്ടും അവർ പറഞ്ഞു കൊണ്ടേ നിന്നു… എല്ലാം കേട്ടു കൊണ്ട് ഇരിക്കുന്ന പ്രവീൺ സാറിനെയും ചേച്ചിയെയും കണ്ടപ്പോൾ സഹതാപം ആണ് തോന്നിയത്..

ഓഹ്… അപ്പോൾ രോഹിണി പ്രെഗ്നന്റ് ആണ് അല്ലേ …
അടുക്കളയിൽ നിന്ന തന്നെ അവരുടെ സംസാരം കേൾക്കാമായിരുന്നു…

മ്മ്… ഒരു ജ്യോത്സ്യനെ കാണുന്നത് നല്ലതാ…
അവരുടെ സംസാരം എങ്ങോട്ട ആണ് പോകുന്നത് എന്ന് അറിയാതെ ഒരു നിമിഷം ജോലി നിർത്തി ഞാനും ചേച്ചിയും മുഖാമുഖം നോക്കി..

ജ്യോത്സ്യനെ കാണാനോ എന്തിനാ..
പ്രവീൺ സർ ചോദിച്ചു..

അല്ല… രോഹിണി ഗർഭിണി ആണ് എന്ന് അറിഞ്ഞപ്പോൾ അല്ലേ സതി വീണത്… അപ്പോൾ വല്ല ദോഷവുമുള്ള കുഞ്ഞാണോ എന്ന് അറിയാൻ ഒരു ജ്യോത്സ്യനെ കാണുന്നത് നല്ലതാ..
അവരുടെ ആ വാക്കുകൾ കേട്ടപ്പോൾ ശരിക്കും ദേഷ്യം വന്നു…

ഇവർ ഇത് എന്ത് വട്ട ആണ് വിളിച്ച പറയുന്നത്… കുഞ്ഞിനു ദോഷം ആണ് പോലും.. അതും രോഹിണി മോളുടെ മുമ്പിൽ വച്ച് പറയാൻ ഇവർക്ക്‌ എങ്ങനെ തോന്നി…
ശാന്ത ചേച്ചി പറഞ്ഞപ്പോൾ ആണ് രോഹിണി ചേച്ചിയുടെ കാര്യം ഓർത്തത്… പാവം… ഞാൻ അടുക്കളയുടെ അറ്റത്തു വന്നു ഹാളിലേക്ക് നോക്കിയപ്പോൾ കണ്ടു.. വാടിയ മുഖവുമായി ഇരിക്കുന്ന ചേച്ചിയെ… ഒപ്പം പ്രവീൺ സാറിനെയും… അപ്പോഴും അവർ നിർത്താതെ എന്തൊക്കെ ശാന്ത ചേച്ചി പറഞ്ഞത് പോലെ അവർ വട്ട വിളിച്ചു പറയുന്നുണ്ടായിരുന്നു…

ആ.. പ്രണവ് നീ എവിടെ പോയിരിക്കുക്ക ആയിരുന്നു..
അവരുടെ സംസാരം കേട്ടപ്പോൾ ആണ് ഹാളിലേക്ക് കയറി വരുന്ന പ്രണവ് സാറിനെ കണ്ടത്..

കമ്പനിയിൽ ഒരു ആവശ്യം ഉണ്ടായിരുന്നു..
പ്രവീൺ സാറിനെയോ രോഹിണി ചേച്ചിയെ പോലെയോ ഒരു ബഹുമാനവും നൽകാതെ തികച്ചും ലാഘവത്തോടെ ഉത്തരം പറഞ്ഞ സർ മുകളിൽ പോവാൻ തുടങ്ങി..

ആ.. ജ്യോത്സ്യനെ കാണാൻ പറഞ്ഞത് മറക്കണ്ടടാ… എന്തെങ്കിലും ദോഷം ഉണ്ടെങ്കിൽ താമസിപ്പിക്കാതെ അങ് കളയാല്ലോ..
വീണ്ടും ചേച്ചിയോടായി അവർ പറഞ്ഞപ്പോൾ മുകളിലേക്ക് പോവാൻ തുടങ്ങിയ സർ അവിടെ നിന്നു..

ജ്യോത്സ്യനെ കാണാനോ എന്തിന്..
പ്രണവ് സർ ആയിരുന്നു..

ആ.. ഞാൻ ഇവരോട് പറയുക ആയിരുന്നു… സംഭവം കുഞ്ഞ് ജനിക്കുന്നത് ഒക്കെ നല്ല കാര്യം തന്നെയാണ് പക്ഷെ കുടുംബത്തിന് ദോഷം ഉണ്ടാക്കി കൊണ്ട് അവരുതല്ലോ… കുഞ്ഞിന്റെ വിവരം അറിഞ്ഞ അന്ന് തന്നെ അല്ലേ സതി വന്നു വിയുന്നതും. അപ്പോൾ എല്ലാം കൂടെ കൂട്ടി വായിച്ചപ്പോൾ..
എല്ലാം കേട്ടു കൊണ്ട് നിറഞ്ഞ കണ്ണുമായി ഇരിക്കുന്ന ചേച്ചിയെ കണ്ടപ്പോൾ എന്റെ നെഞ്ച് പിടഞ്ഞു..

ഓഹ്… അങ്ങനെ.. അപ്പോൾ അമ്മ വന്നു വിയുന്നത് അശ്രദ്ധ മൂലം അല്ല മറിച്ച ഒരു മാസം പോലും ആവാതെ ചേച്ചിയുടെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന്റെ ദോഷം കൊണ്ട് ആണ് അല്ലേ..

അല്ല… സംഭവം എല്ലാം കൂട്ടി ചേർത്തു വായിക്കുമ്പോൾ…

പ്രണവ് സർ അവരുടെ അടുത്തേക്ക് ചെന്നു… സ്വന്തം കുഞ്ഞിനെ കുറിച്ച് നിങ്ങൾ ഇവിടെ ഇരുന്നു മോശം പറയുമ്പോഴും പ്രതികരിക്കാതെ ഇവർ രണ്ട പേരും ഇരികുന്നത് നിങ്ങളുടെ പ്രായവും ബന്ധു ആണ് എന്ന് ഒറ്റ പരിഗണന കൊണ്ട് മാത്രം ആണ്… എന്നാൽ എനിക്ക് ആ പരിഗണന കാണിക്കാൻ അറിയില്ല…

പ്രണവ് സാറിന്റെ വാക്കുകൾ കേട്ട് ഇരുണ്ടത്ത്‌ നിന്ന എഴുനേറ്റു അവർ..

എന്ന് വച്ചാൽ നീ എന്നെ ഇവിടെ നിന്നും ഇറക്കി വിടും എന്നാണോ…

ഞാൻ ഇറക്കി വിടും എന്ന് അല്ല പറഞ്ഞത് നിങ്ങളോട് ഇറങ്ങി പോവാൻ ആണ്… അത് കേൾക്കാതെ വീണ്ടും ഇരുന്ന് അനാവശ്യം പറഞ്ഞാൽ ചിലപ്പോൾ ഇറക്കി വിടും..

പ്രണവ് വേണ്ടാ.. നീ മുകളിലേക്ക് പോ…

അല്ലെങ്കിൽ തന്നെ ഇവിടത്തെ ഏറ്റവും ഇളയവൻ ആയ നീ പറഞ്ഞാൽ ഉടൻ പോകാൻ നിൽക്കുക അല്ലേ ഞാൻ..
എന്ന് പറഞ്ഞു അവർ വീണ്ടും സോഫയിൽ ഇരുന്നു..

എന്റെ പിന്നിൽ ആയി എന്താ നടകുന്നത് എന്ന് അറിയാൻ ശാന്ത ചേച്ചിയും വന്നു..

അവർ അവിടെ വീണ്ടും ഇരുന്നപ്പോൾ പിന്നെ ഒന്നും പറയാതെ സർ പോകാൻ തുടങ്ങി..

പ്രണവ് സർ അങ്ങനെ അടിയറവു പറഞ്ഞു മടങ്ങുന്ന കൂട്ടത്തിൽ അല്ലലോ എന്ന് ആലോചിച്ചു തീർന്നതും ഹാളിൽ ഇരുന്ന് ഒരു ഫ്ലവർ വെസ്സ്‌ വന്നു താഴെ വീണതും ഒരുമിച്ചായിരുന്നു….

ഒട്ടും പ്രധീക്ഷിക്കാതെ ഉള്ള ആ ശബ്ദത്തിൽ നിന്ന ഞങ്ങൾക്ക് ഒപ്പം തന്നെ അവിടെ ഇരുന്ന് അവരും ചാടി എഴുനേറ്റു…എല്ലാരുടെയും നോട്ടം ആ ഫ്ലവർ വേസിലും തൊട്ട് അടുത്ത കലിയിൽ നിക്കുന്ന പ്രണവ് സറിലും ആയിരുന്നു… അപ്പോഴാ മനസിലായത് വെസ്സ്‌ വീണത് അല്ല എടുത്തു എറിഞ്ഞത് ആണ് എന്ന്…

സർ വീണ്ടും അവരുടെ അടുത്തേക്കായി ചെന്നു… ഇത്തവണ അവർ ഭയന്നിരുന്നു എന്ന് വിളറി വെളുത്ത ആ മുഖം കണ്ടപ്പോൾ മനസിലായി..

പ്ര..പ്രവീൺ എന്താ ഇത്…. ഇങ്ങനെ ആണോ മൂത്തവരോട് behave ചെയ്യാൻ നിന്റെ അനിയനെ പഠിപ്പിച്ചിരിക്കുന്നത് .

ശരിയാ… എൻ്റെ മൂത്ത എല്ലാരേയും ബഹുമാനിക്കാൻ ഞാൻ പഠിച്ചിട്ടില്ല… ബഹുമാനിക്കേണ്ടവരെ ബഹുമാനിക്കാനേ പഠിച്ചിട്ടുള്ളൂ… വീട്ടിൽ കയറി വരുന്നവരോട് മോശമായി പെരുമാറുന്നത് തെറ്റാ…അത് അർഹിക്കുന്നവരോട് മാത്രം…

ഞാൻ ഒരു സത്യം പറഞ്ഞതിൽ ആണോ.. നീ എന്നെ അപമാനിക്കുനത്..

എന്ത് സത്യം… അപ്പോൾ ഞാൻ ഒരു കാര്യം അങ്ങോട്ട്‌ ചോദിക്കട്ടെ… നിങ്ങളുടെ മോള് പ്രസവിച്ചു കിടന്നപ്പോൾ… കുഞ്ഞിനെ കാണാൻ പോകുന്ന വഴിക്ക് അല്ലേ നിങ്ങൾക്ക് ഒരു ആക്‌സിഡന്റ് ഉണ്ടായത്… അപ്പോൾ നിങ്ങൾക്ക് ആക്‌സിഡന്റ് ഉണ്ടായത് നിങ്ങളുടെ മോളുടെ കുഞ്ഞിന്റെ ദോഷം കൊണ്ട് ആണോ….

സർ ചോദിച്ച ആ ചോദ്യത്തിന് മറുപടി ഇല്ലായിരുന്നു അവർക്ക്…

എന്തേ… സ്വന്തം ചോരയെ തൊട്ടപ്പോൾ നിങ്ങൾക്ക് ഒരു ഉത്തരവും ഇല്ലേ.. വിശ്വാസം വേണം അന്ധവിശ്വാസം ആവാൻ പാടില്ല.. അമ്മയ്ക്ക് സുഖം ആവുമ്പോൾ അമ്മ അവിടെ വന്ന നിങ്ങളെ കണ്ടോളും… ഇപ്പോൾ അമ്മായി ചെല്ല്…
അത്രെയും സർ പറഞ്ഞപ്പോൾ പിന്നെ ഒന്നും പറയാതെ തല കുനിച്ചു അവർ ഇറങ്ങി പോയി…

പ്രണവ് നീ..

ചേട്ടൻ ഇനി എന്ത് പറയാൻ വന്നാലും ഞാൻ പറഞ്ഞതിൽ ഒരു വാക്ക് പോലും ഓർത്ത് ഒരു കുറ്റബോധം എനിക്ക് ഇല്ലാ.. ഇനി ഉണ്ടാവാനും പോവുന്നില്ല..

അത്രെയും പറഞ്ഞു സർ മുകളിൽ പോകാൻ തുടങ്ങിയതും എന്നെ കണ്ടു..

എന്ത് ആലോചിച്ചു കൊണ്ട് നിക്കുവാടി… ആ ചില്ലൊക്കെ എടുത്തു അവിടെ ക്ലീൻ ആക്ക്‌..

അപ്പോഴും എനിക്ക് ഒരു കോട്ടു തന്നു പോയി… പക്ഷെ അപ്പോഴും എന്തോ സാറിനോട് ദേഷ്യം തോന്നിയില്ല.. മറിച്ച അപ്പോൾ ഒരു ബഹുമാനം ആയിരുന്നു..

ഈ പ്രണവിന്റെ ഒരു കാര്യം.. അവൻ എന്തിനാ സുമതി ചേച്ചിയോട് അത്രെയും ദേഷ്യപ്പെട്ടത്…
സതി മാഡത്തിന് ആഹാരം എടുത്ത് കൊടുക്കുന്നതിന്റെ ഇടയിൽ മാഡം സാറിനോട് ചോദിച്ചു…

അവൻ പറഞ്ഞതിലും കാര്യം ഉണ്ടലോ…

അത് ശരിയാ.. ഞാൻ വിയുന്നതിൽ ചുമ്മാ നമ്മുടെ കുഞ്ഞിന്റെ പേരിൽ ദോഷം ഉണ്ട് എന്ന് വിശ്വസിക്കുന്നത് തെറ്റ് തന്നെയാ എന്നാലും..

പ്രണവിന്റെ സ്വഭാവം അമ്മയ്ക്കും അറിയാല്ലോ..
ചേച്ചിയും അവിടേക്ക് വന്നു…

ആ മോളെ പ്രവീൺ പോയോ..

ഇല്ലാ അച്ഛാ… ഇറങ്ങാൻ പോവുകയാണ്

ആ.. എനിക്കും ആ സൈറ്റിൽ പോകണം ഞാൻ പോട്ടെ മോളെ… അമ്മയെ ശ്രദ്ധിച്ചോണം.. ഒപ്പം മോളും rest എടുക്കണം
എന്ന് പറഞ്ഞു സർ പോയി… പ്രവീൺ സാറിനെ പോലെ പാവമാണ് സാറും..

അമ്മ എന്താ ആലോചിക്കുന്നത്..
രോഹിണി ചേച്ചി ഞങ്ങളുടെ അടുത്തേക്ക് വരുന്നതിന്റെ ഒപ്പം ചോദിച്ചു..

എനിക്ക് ആലോചിക്കാൻ ഒന്ന് അല്ലേ ഉള്ളു.. പ്രണവിന്റെ കാര്യം തന്നെ..

അമ്മ സങ്കടപെടണ്ടാ ഒരു പെണ്ണ് അവന്റെ ജീവിതത്തിൽ വന്നാൽ ശരിയാകാനുള്ള പ്രശ്നങ്ങളെ ഉള്ളു..

അത് അല്ലേ പാട്… ഒരു കല്യാണത്തിന് അവൻ സമ്മതിക്കണ്ടേ.. പോട്ടെ.. ഇവന്റെ ഈ സ്വഭാവത്തിന് ഏത് പെണ്ണ് അവനെ കല്യാണം കഴിക്കാനാ..

അമ്മേ അവന് വിധിച്ച പെണ്ണ് സമയം ആവുമ്പോൾ അവന്റെ കൈയും പിടിച്ച ഈ വീട്ടിൽ വരും… അല്ലേ ഗായത്രി..

ഞാൻ ഒന്ന് ചിരിച്ചു….ആ പെണ്ണിന്റെ വിധി.. അല്ലാതെ എന്ത് പറയാൻ… മനസ്സിൽ ആണ് പറഞ്ഞത്..

നീ വല്ലതും കഴിച്ചായിരുന്നോ..
മാഡം എന്നോട് ആ ചോദ്യം ചോദിച്ചപ്പോൾ ആദ്യം ഒരു ഞെട്ടൽ ആയിരുന്നു..

ഇല്ലാ..

അഹ്.. വിശന്ന ഇരിക്കണ്ടാ.. പോയി എന്തെങ്കിലും എടുത്തു കഴിക്ക്…
മാഡത്തിന്റെ വാക്കുകളിൽ സ്നേഹം ഒളിഞ്ഞ ഇരികുന്നത് പോലെ തോന്നി.. മുമ്പ് മാഡം എന്നോട് ദേഷ്യപ്പെട്ടു അധികം സംസാരിച്ചിട്ടില്ല… സ്നേഹത്തോടെയും ഇല്ലാ…

ഞാൻ ഒരു പുഞ്ചിരി നൽകി പുറത്ത ഇറങ്ങി… അപ്പോൾ എന്തോ ഒരു സന്തോഷം ആയിരുന്നു.. മാഡത്തിന് എന്നോട് ഒരു സ്നേഹം വന്നിട്ടുണ്ട് എന്ന് ഉറപ്പായിരുന്നു.. ഒരു വീഴ്ച വന്നപ്പോൾ സഹായിൽകാൻ കൂടെ ഉണ്ടായത് കൊണ്ട് ആയിരിക്കും..

ജോലി എല്ലാം തീർത്തു അന്ന് വീട്ടിൽ ചെന്നപ്പോൾ ആണ് എന്നെ തന്നെ കാത്തു നിക്കുന്നത് പോലെ അച്ഛനും ചെറിയമ്മയും പിന്നെ ആ സുധിയും ഉണ്ടായിരുന്നു… ഒരു നിമിഷം ഞാൻ ഭയന്നു…

അഹ്.. ഇനി ഡ്രസ്സ്‌ മാറാൻ ഒന്നും നിക്കണ്ടാ… വൈകിട്ട് ആയതിലും കുഴപ്പമില്ല.. നീ ഞങ്ങളുടെ കൂടെ ക്ഷേത്രത്തിലേക്ക് വാ…

അമ്പലത്തിലേക്കോ എന്തിനാ..

എല്ലാം അറിഞ്ഞാലേ കൂടെ അവൾ വരാത്തൊള്ളൂ.. എന്നാൽ കേട്ടോ… ഇന്ന് നിന്റെ കല്യാണം ആണ്.. ഈ നിക്കുന്ന സുധിയുമായി…

ഞാൻ അറപ്പോടെ അയാളുടെ മുഖത്തു നോക്കിയപ്പോൾ ഒരു വിജയ ചിരി ആയിരുന്നു അയാളുടെ മുഖത്തു…

അതിനു ഞാനും കൂടെ സമ്മതിക്കേണ്ടേ… എനിക്ക് ഇയാളെ കല്യാണം കഴിക്കാൻ താല്പര്യമില്ല..
പറഞ്ഞ അവസാനിപ്പിച്ചു അകത്തു പോവാൻ തുടങ്ങിയതും ചെറിയമ്മ എന്റെ കൈയിൽ പിടിച്ചു..

നിന്റെ അഭിപ്രായം ഇവിടെ ആരും ചോദിച്ചില്ല… ഞങ്ങൾ തീരുമാനിച്ചത് ഇന്ന് നടത്തിയിരിക്കും….

എന്റെ ശവത്തിൽ മാത്രമേ ഇയാൾ താലി കേട്ടോളു…

പ്ഫാ.. ഉരുമ്പട്ടവളേ…
എന്ന് പറഞ്ഞു ചെറിയമ്മ തല്ലാൻ കൈ ഓങ്ങിയതും…

അമ്മേ.. ഓടി വാ…
അകത്തു നിന്ന സ്വാതിയുടെ കരച്ചിൽ വന്നു..

അയ്യോ.. എന്റെ കുഞ്ഞ്..
ചെറിയമ്മ അകത്തേക്ക് ഓടി.. പിന്നാലെ ഞാനും..

നോക്കിയപ്പോൾ ചുമച്ചു വിറച്ചു കിടക്കുവായിരുന്നു സ്വാതി..

അയ്യോ മോളെ എന്ത് പറ്റി..
ഞാൻ അവളുടെ അടുത്തേക്കായി ഇരുന്നു..

തൊട്ടുപോവരുത് എന്റെ കുഞ്ഞിനെ….
എന്നോടായി അവർ അത് പറഞ്ഞപ്പോഴും അത് വക വയ്ക്കാതെ ഞാൻ അവളുടെ തല മടിയിൽ വച്ചു..

സുധി നീ പെട്ടന്ന് വണ്ടി വിളിക്…
എന്നെ കല്യാണം കഴിക്കാൻ തയാറായി നിന്ന അയാൾക്ക്‌ ഇങ്ങനെ ഒരു സന്ദർഭ മാറ്റം ഒട്ടും ദഹിച്ചില്ല എന്ന് എനിക്ക് മനസിലായി…

വണ്ടി വന്നു അവളെ പെട്ടന്ന് വണ്ടിയിൽ കയറ്റി.. കൂടെ ഞാനും കയറാൻ തുടങ്ങിയതും ചെറിയമ്മ തടഞ്ഞു..

എങ്ങോട്ടാ.. എന്റെ മോളെ കൊണ്ടുപോകാൻ ഞങ്ങൾക്ക് അറിയാം..
എന്ന് പറഞ്ഞു അച്ഛനും ചെറിയമ്മയും കൂടെ ആ സുധിയും പോയി…. ഈശ്വരാ എന്റെ സ്വാതിക്ക് ഒരു ആപത്തും വരുത്തരുതേ….

രാത്രിയോട് ആയപ്പോൾ അവർ മടങ്ങി വന്നു… ഞാൻ പെട്ടന്നു തന്നെ പുറത്തേക്കു ചെന്നു… ഇപ്പോൾ അവൾക്ക് കുഴപ്പം ഒന്നുമില്ലെങ്കിലും നല്ല ഷീണം ഉണ്ട്.. ചെറിയമ്മയുടെ എതിർപ്പ് നോക്കാതെ ഞാൻ അവളെയും കൊണ്ട് അകത്തേക്ക് ചെന്നു.. പതിയെ അവളെ കട്ടിലിൽ കിടത്തി… നെറ്റി തടവി കൊടുത്തു കൊണ്ട് നിന്നപ്പോൾ ആണ് ചെറിയമ്മ അവിടേക്ക് വന്നത്..

എന്തിനാ മോളെ നീ തേൻ എടുത്ത് കഴിച്ചത്.. അത് നിനക്ക് അലർജി ആണ് എന്ന് അറിയാല്ലോ..
.
ഞാൻ ഓർക്കാതെ കഴിച്ചതാ അമ്മേ..

മ്മ്.. മോള് ഉറങ്ങിക്കോ…
എന്ന് സ്വതിയോടായി പറഞ്ഞു എന്നോടായി തിരിഞ്ഞു..
എന്താടി നിനക്ക് ഉറക്കം ഒന്നുമില്ലേ..

എന്റെ ഉറക്കം ഓർത്ത് ചെറിയമ്മ ഉറക്കം ഒഴിയണ്ടാ…
എന്ന് പറഞ്ഞപ്പോൾ എന്നെ കുറെ പ്രാവി കൊണ്ട് അവർ പോയി… അപ്പോൾ നിറഞ്ഞത് എന്റെ കണ്ണ് ആയിരുന്നു… അവർ പറഞ്ഞ ശാപ വാക്കുകൾ കേട്ട് അല്ല… എന്റെ അടുത്ത കിടക്കുന്ന അനിയത്തി ഈ ചേച്ചിക്ക് വേണ്ടി ചെയ്തു തന്ന സഹായം ഓർത്ത്…. നിറഞ്ഞ കണ്ണോടെ ഞാൻ അവളെ നോക്കി ഇരുന്നു..

എന്റെ ചേച്ചി.. എനിക്ക് ഒന്നില്ല… ചേച്ചി കരയാതെ…
.
എന്നാലും എനിക്ക് വേണ്ടി അല്ലേ നീ ഇത് ചെയ്തത്..

അപ്പോൾ അവളുടെ മുഖം കണ്ടപ്പോൾ മനസിലായി.. എന്റെ ഊഹം തെറ്റിയില്ല എന്ന്..

എന്തിനാ മോളെ നീ തേൻ എടുത്തു കഴിച്ചത്… എന്തെങ്കിലും പറ്റിയിരുന്നു എങ്കിലോ..

ചേച്ചി എനിക്ക് ഒന്ന് ഉറങ്ങി എണിച്ചാൽ തീരാവുന്ന പ്രശ്‌നമേ ഉള്ളു.. പക്ഷെ ഇന്ന് അമ്മയുടെ തീരുമാനം പോലെ ആ വൃത്തികെട്ടവൻ ചേച്ചിയുടെ കഴുത്തിൽ താലി കെട്ടിയാൽ ഈ ജന്മം മുഴുവൻ ചേച്ചി നരകിക്കുന്നത് എനിക്ക് കാണേണ്ടി വരും.. എല്ലാം കേട്ടപ്പോൾ അമ്മയുടെയും അച്ഛന്റെയും ശ്രദ്ധ മാറ്റാൻ ഈ ഒരു വഴിയേ ഞാൻ കണ്ടോള്ളൂ…. ഇനി കുറച്ച് ദിവസത്തേക്ക് എങ്കിലും അമ്മയുടെ ശ്രദ്ധ എന്റെ മേൽ ആയിരിക്കും.. അപ്പോൾ എന്തായാലും ഈ കല്യാണം നടക്കില്ല…

മറുപടി ആയി എനിക്ക് ഒന്നും പറയാൻ ഇല്ലായിരുന്നു…. ഈ ദുരന്തത്തിന്റെ നടുവിലും ഇങ്ങനെ ഒരു അനിയത്തിയെ തന്നതിന് ദൈവത്തിനോട് നദി അല്ലാതെ..

അടുത്ത ദിവസം സ്വാതിയെ സ്കൂളിൽ വിട്ടില്ല… അവളുടെ നെറ്റിയിൽ ഒരു മുത്തവും നൽകി ഞാൻ ജോലിക്ക് പോയി..

മാഡം വിയുന്നതിന് ശേഷം അധികം അടുക്കളയിൽ നിക്കാൻ എനിക്ക് പറ്റില്ലായിരുന്നു… എപ്പോഴും മാഡത്തിന്റെ കൂടെ തന്നെ ആയിരുന്നു…. അതിന്റെ ഒരു സ്നേഹം മഠത്തിനും എന്നോട് തോന്നി തുടങ്ങി..

രോഹിണി ചേച്ചി അപ്പോൾ അവിടേക്ക് വന്നു..

അമ്മേ നമ്മുടെ ഫാമിലി ഡോക്ടറിന് വരാൻ കഴിയാത്തത് കൊണ്ട് സുദർശനൻ ഡോക്ടരെ ആണ് വിട്ടിരിക്കുന്നത്…

ആഹാ.. അപ്പോൾ ഇന്ന് ചെവിക്ക് ഒരു റെസ്റ്റും കാണില്ല..
മാഡം അങ്ങനെ പറഞ്ഞപ്പോൾ ഒന്നും മനസ്സിലാവാതെ ഞാൻ അവരുടെ മുഖത്തേക്ക് നോക്കി..

അത്.. സുദർശനൻ ഡോക്ടർ ഒരു റേഡിയോ ആണ് എന്ന് തന്നെ പറയാം എപ്പോഴും സംസാരിച്ചു കൊണ്ട് ഇരിക്കും.. നമ്മുക്ക് ഒന്നും പറയാൻ ഒരു ഗ്യാപ് തരില്ല..
എന്നോടായി ഗായത്രി ചേച്ചി പറഞ്ഞു തീർന്നതും പ്രവീൺ സാറിനോട് ഒപ്പം എന്തൊക്കെയോ സംസാരിച്ചു കൊണ്ട് ഡോക്ടർ വന്നു..

അയാൾ വന്നപ്പോൾ തന്നെ ആദ്യം കണ്ടത് ചായ കുടിച്ചു കൊണ്ട് സൈഡിൽ ഇരിക്കുന്ന മാഡത്തിന്റെ ഭർത്താവിനെ ആയിരുന്നു..

Mr. പ്രകാശ്… ഇങ്ങനെ അധികം ചായ കുടിക്കരുത്… എന്ത് മാത്രം ഷുഗർ ആണ് ഉള്ളിൽ ചെന്നത് എന്ന് ഉഹികാവോ.. മാത്രമോ.. ഇത് പോലെ ഒരു ചായ മൂന്നു നേരം വച്ചു കുടിച്ചാൽ പോരെ അഞ്ചു വർഷത്തിനുള്ളിൽ തന്റെ കാര്യത്തിന് ഒരു തീരുമാനം ആവാൻ..

അങ്ങനെ അയാളുടെ സംസാരം കേട്ടപ്പോൾ മനസിലായി രോഹിണി ചേച്ചി പറഞ്ഞത് ശരിയാണ് എന്ന്… പക്ഷെ ആ സംസാരം കേൾക്കാൻ നല്ല രസമുണ്ട്..

ഡോക്ടറ വന്നത് കൊണ്ട് രോഹിണി ചേച്ചി അമ്മയെ കട്ടിലിൽ എണ്ണിപ്പിച്ചു ഇരുത്താൻ ശ്രമിച്ചു.. ഒപ്പം ഞാനും സഹായിച്ചു..

ആഹാ.. രണ്ടു മരുമക്കളും നല്ല കേറിങ് ആണലോ അമ്മായിയമ്മയെ…

ആ ഡോക്ടർ പറഞ്ഞപ്പോൾ ആദ്യം എല്ലാരും അയാളുടെ മുഖത്തു നോക്കി എങ്കിലും പിന്നെ എല്ലാരുടെ നോട്ടവും കിട്ടിയത് എനിക്ക് ആയിരുന്നു.. അപ്പോൾ ആണ് മനസിലായത് പറഞ്ഞ രണ്ട മരുമക്കളിൽ ഒരാൾ ഞാൻ ആണ് എന്ന്..

Mr. പ്രവീണിന്റെ വൈഫിനെ മുമ്പ് കണ്ട പരിജയം ഉണ്ട്.. രോഹിണി അല്ലേ..
ചേച്ചിയോട് ചോദിച്ചപ്പോൾ ചേച്ചി അതെ എന്ന് രീതിയിൽ തലയാട്ടി..

അയാൾ ചിരിച്ചുകൊണ്ട് അടുത്ത എന്നോടായി തിരിഞ്ഞു..
Mr. പ്രണവിന്റെ വൈഫിന്റെ പേര് എന്താ…
എന്നോട് ചോദിച്ചപോൾ എന്റെ മുഖ ഭാവം കണ്ടിട്ട് ആയിരിക്കും അവിടെ നിന്ന എല്ലാരുടെയും മുഖത്തു ഒരു ചിരി വന്നു..

ഞാൻ ഇവിടത്തെ…
ബാക്കി പറയുന്നതിന്റെ ഇടയിൽ ആണ് പ്രണവ് സർ അകത്തേക്ക് വന്നത്…. ഈശ്വമറിയാഔസേപ്പേ….ഇറങ്ങി ഓടാനും പറ്റില്ല.. ഇവിടെ നീക്കാനും ഇനി പറ്റില്ല…

അഹ്.. Mr. പ്രണവ്. ഞാൻ വൈഫിനെ പരിചയപെടുക ആയിരുന്നു..
എന്ന് പറഞ്ഞു ആ കാലൻ എന്നെ നോക്കി… പിന്നാലെ അയാളുടെ നോട്ടം പോവുനടത്തേക്ക് പ്രണവ് സാറും…

സത്യമായിട്ടും ഞാൻ അല്ല.. അയാൾ തന്നെ ഓരോന്നും ഊഹിച്ചു പറയുന്നതാ… എന്നൊക്കെ പറയണം എന്ന് ഉണ്ടെങ്കിലും എന്നെ തിന്നാൻ ഉള്ള ദേഷ്യത്തിൽ നോക്കുന്ന ആ മുഖത്തു നോക്കി എങ്ങനെ പറയാൻ ആണ്…

ഭാര്യയുടെ പേര് എന്താ…
പ്രണവ് സറിനോടായി അയാൾ ചോദിച്ചപ്പോൾ എന്റെ ചാണകത്തിൽ വീണത് പോലെ ഉള്ള നിൽപ്പ് കണ്ട ആണോ എന്ന് അറിയില്ല എല്ലാരും ചിരി അടക്കി പിടിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു…

*************************************************

 

(തുടരും.. )

ജീവാംശമായി തുടർകഥകൾ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

4.7/5 - (17 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!