ഞാൻ പതിയെ വിരൽ ഷെൽഫിൽ നിന്നും മോചിപ്പിച്ചു.. നല്ല വേദന ഉണ്ടായിരുന്നു… ഈശ്വരാ മുമ്പ് ഇവിടെ എങ്കിലും സ്വസ്ഥത ഉണ്ടായിരുന്നു.. ഇപ്പോൾ വീണ്ടും പരീക്ഷണം ആണല്ലോ…
ഓരോ ചിന്തയിൽ മുഴുകി നിന്നപ്പോൾ ആണ് ശാന്ത ചേച്ചി വന്നത്..
നീ എന്താ ഗായത്രി ഇവിടെ നിക്കുന്നത്… അയ്യോ വിരൽ എങ്ങനെ മുറിഞ്ഞു..
അത്.. കരച്ചിൽ വന്നു എങ്കിലും അത് ഉള്ളിൽ ഒതുക്കി നടന്നത് എല്ലാം ചേച്ചിയോട് പറഞ്ഞു..
സാരമില്ല മോളെ…. എല്ലാം മറന്നു കളഞ്ഞേക്ക്… വാ അവിടെ പൂജയ്ക്കുള്ള ഒരുക്കം എല്ലാം നോക്കണ്ടേ…
ശാന്ത ചേച്ചി എന്നെ സമാധാനിപ്പിച്ചു തായേക്ക് വിളിച്ചു കൊണ്ട് പോയി… പതിയെ ഞാനും ആ സംഭവം എല്ലാം മറന്നു ജോലിയിൽ മുഴുകി…
ഏതാണ്ട് പൂജ തുടങ്ങാൻ സമയം ആയപ്പോൾ ആണ് അവിടെ ഒരു കാർ വന്നു നിന്നത്….ആരാണ് എന്ന് നോക്കാൻ പറ്റില്ല… അല്ലെങ്കിൽ തന്നെ എന്തിന് നോക്കണം… ജോലിക്കാരി ജോലിക്കാരിയുടെ സ്ഥാനത്തു നിന്നാൽ പോരെ എന്ന് താക്കിത് ഓർമ വന്നു.. ഞാൻ അടുക്കളയിൽ ചെന്നു വിളക്കിൽ ഒഴിക്കാൻ ഉള്ള എണ്ണയുമായി വന്നപ്പോൾ ആണ് അറിയാതെ മുമ്പിൽ നിന്ന വന്ന ഒരാളുമായി ഇടിച്ചത്…
എവിടെ നോക്കിയാടി നടക്കുന്നത്. ..
ഒരു സ്ത്രീയുമായി ആണ് കൂട്ടി ഇടിച്ചത്.. എങ്കിലും ആ ചോദ്യം ചോദിച്ചത് അവരുടെ പിന്നാലെ വന്ന പ്രണവ് സർ ആയിരുന്നു..
അത്.. ഞാൻ അറിയാതെ..
സാരമില്ല… കുട്ടി പോയ്കൊള്ളു..
അപ്പോൾ ആണ് ആ സ്ത്രീയെ ഞാൻ ശ്രദ്ധിക്കുന്നത്… ഒരു സുന്ദരി ചേച്ചി എന്ന് വേണമെങ്കിൽ പറയാം..
നിന്ന മിഴിച്ചു നിക്കാതെ പൊടി..
വീണ്ടും ആ സാധനം എന്റെ നേരെ അലറി കൊണ്ട് വന്നു..
അഹ്.. എന്തിനാ പ്രണവേ നീ ചുമ്മാ ദേഷ്യപെടുന്നത്… ഈ കുട്ടി ആരാ..
ജോലിക്കാരിയാ…
ഒരു പുച്ഛത്തോടെ അയാൾ അത് പറഞ്ഞപ്പോൾ ഒട്ടും വിശ്വസിക്കാൻ ആവാതെ വിതം ആ ചേച്ചി എന്റെ മുഖത്തു നോക്കി..
ചേച്ചി വാ അമ്മ മുകളിൽ ഉണ്ട്…
എന്ന് പറഞ്ഞു പ്രണവ് സർ പോയി.. പിന്നാലെ എനിക്ക് ഒരു പുഞ്ചിരി നൽകി ആ ചേച്ചിയും…
പൂജ തുടങ്ങിയപ്പോൾ എല്ലാരും അവിടെ ആയിരുന്നു… എല്ലാരും എന്ന് പറഞ്ഞാൽ ഇവിടത്തെ മാടവും സാറും.. നേരത്തെ കണ്ട ചേച്ചിയും കൂടെ വേറെ ഒരു പുരുഷനും അവസാനം ഇവിടെ നടക്കുന്നത് ഒന്നും തന്നെ ബാധിക്കുന്നില്ല എന്ന് രീതിയിൽ ആ പ്രഷർ കുക്കറും.. അയാൾക്ക് ആ പേരാണ് പറ്റിയത് എന്ന് എനിക്ക് തോന്നി. .
എല്ലാരും പ്രാത്ഥിച്ചു തൊഴുതു കൊണ്ട് നിക്കുമ്പോൾ അയാൾ അവിടെ നിന്ന മൊബൈൽ ചുരണ്ടുന്നു.. സതി മാഡം രണ്ടു മൂന്നു തവണ പറഞ്ഞപ്പോൾ മൊബൈൽ മാറ്റി… ഇത് എന്താ ഇങ്ങനെ എന്ന് ചിന്തിച്ചു ഞാൻ അവിടെ നിന്നും മാറി പിന്നാമ്പുറത്ത് പോയി..
എന്താ മോളെ ഒരു ആലോജന…
രാഘവേട്ടൻ ആയിരുന്നു… എന്നെ പോലെ തന്നെ ഈ വീട്ടിൽ പുറം ജോലിക്കും മറ്റുമായി നിക്കുന്നത് ആണ്… ഒരു വ്യത്യാസം ഉണ്ട് രാഘവേട്ടൻ വർഷം കുറെ ആയി ഇവിടെ ജോലിയും കാര്യസ്ഥ പണിയുമായി നിക്കാൻ തുടങ്ങിട്ട്… ഞാൻ ഇവിടെ മനസ്സ് തുറന്ന് സംസാരിക്കുന്നത് രാഘവേട്ടനോട് ആണ്.. കാരണം എന്റെ എല്ലാ കാര്യങ്ങളും അദ്ദേഹത്തിന് അറിയാം …
ഒന്നുമില്ല.. ഞാൻ ചുമ്മാ ഇവിടെ വന്നു ഇരുന്നതാണ്.. രാഘവേട്ടാ ഏതാ ഇന്ന് ഇവിടെ വന്ന ആ ചേച്ചി..
ചേച്ചിയോ…അഹ്… മോള് ചിലപ്പോൾ ഉദ്ദേശിച്ചത് രോഹിണി കുഞ്ഞിന്റെ കാര്യം ആയിരിക്കും… ആ കുട്ടി ഇവിടത്തെ മൂത്ത മരുമകൾ ആണ്..
ഏഹ്.. അപ്പോൾ പ്രണവ് സർ ഒറ്റ മോൻ അല്ലേ..
അല്ല മോളെ.. ഇവിടത്തെ സാറിനും മാടത്തിനും മൂന്നു കുട്ടികൾ ഉണ്ട്…അല്ല ഉണ്ടായിരുന്നു..
അത് പറയുമ്പോൾ ആ മുഖത്തു ഒരു സങ്കടം നിഴലിക്കുന്നത് ഞാൻ കണ്ടു..
ആദ്യ മകൻ പ്രവീൺ…ആ സാറിന്റെ ഭാര്യയാണ് മോള് അനേഷിച്ച രോഹിണി കുഞ്ഞ്… രണ്ടാമത്തെ ആളെ മോൾക്ക് അറിയാം… പ്രണവ് സർ.. ഏറ്റവും ഇളയ ആൾ ആയിരുന്നു. പ്രിയ മോള്..
എല്ലാം കേട്ട് ഞാൻ ഇരുന്നു.. രാഘവേട്ടൻ തുടർന്നു…
ഇവിടെ ജോലി ചെയുന്ന എല്ലാരും ചോദിക്കാർ ഉണ്ടല്ലോ ഇവിടെ ഉള്ളവർക്ക് എന്താ ചിരിക്കാൻ അറിയില്ലേ എന്ന്…. അവരുടെ പുഞ്ചിരി ഒക്കെ വർഷങ്ങൾ മുമ്പേ പാഞ്ഞു പോയത് ആണ്…
ഒരു നെടുവീർപ്പ് ഇട്ടു കൊണ്ട് രാഘവേട്ടൻ വീണ്ടും തുടർന്നു…
ആദ്യത്തെ രണ്ട ആണ്മക്കൾക്ക് ശേഷം ജനിച്ച പെണ്ണ് കുഞ്ഞ് ആയതുകൊണ്ട് തന്നെ പ്രിയ കുഞ്ഞിനോട് എല്ലാർക്കും നല്ല സ്നേഹം ആയിരുന്നു.. തിരിച്ചും അത് പോലെ ആയിരുന്നു…. തങ്കം പോലത്തെ ഒരു കുട്ടി… ഡോക്ടർ ആവണം എന്നായിരുന്നു ആ കുട്ടിയുടെ ഏറ്റവും വലിയ ആഗ്രഹം…അതിനു വേണ്ടി സീറ്റിനു കോടികൾ മുടക്കാൻ ആസ്ഥി ഉണ്ടായിട്ടു പോലും നല്ലത് പോലെ പഠിച്ചു ഒരു ചില്ലി കാശ് പോലും മുടക്കാതെ ആ കുട്ടിക്ക് സീറ്റ് കിട്ടിയത് ആയിരുന്നു…. പക്ഷെ ആ ആഗ്രഹം സാധിക്കാതെ ഒരു ആക്‌സിഡന്റിൽ…….
ബാക്കി പറയാൻ രാഘവേട്ടന് കഴിഞ്ഞില്ല…
.
ഒരു നിമിഷത്തിന് ശേഷം വീണ്ടും തുടർന്നു..
ഇവിടത്തെ ജോലിക്കാരൻ ആയ എനിക്ക് പോലും അത് സഹിക്കാൻ കഴിഞ്ഞില്ല… അപ്പോൾ വീട്ടുകാരുടെ കാര്യം പറയണ്ടല്ലോ… ഏറ്റവും കൂടുതൽ പ്രിയ മോളുടെ മരണം ബാധിച്ചത് ആ കുട്ടിയുടെ രണ്ട ഏട്ടൻമാരിൽ തന്നെ ആയിരുന്നു… അതുവരെ ചിരിയും തമാശയും നിറഞ്ഞിരുന്ന അവരുടെ മുഖത്തു ആർക്കും നോക്കാൻ പോലും പറ്റാത്ത അവസ്ഥ ആയി…സാറിനും മാടത്തിനും സഹിക്കാവുന്നതിനും അപ്പുറം ആയിരുന്നു എങ്കിലും രണ്ട മക്കൾക്ക് വേണ്ടി അവർ എല്ലാം ഉള്ളിൽ ഒതുക്കി…
മരണം കഴിഞ്ഞു ഒന്ന് രണ്ട വർഷം കഴിഞ്ഞായിരുന്നു പ്രവീൺ സാറിന്റെ കല്യാണം നടത്തിയത്.. അത് ഒരു പരിധി വരെ ആ കുഞ്ഞിനേയും എല്ലാം മറന്നു ഒരു പുതിയ ജീവിതം തുടങ്ങാൻ സഹായിച്ചു…. കല്യാണം കഴിച്ച രോഹിണി കുഞ്ഞും സാറിനെ പോലെ തന്നെ ഒരു പാവം കുട്ടിയാണ്..
രാഘവേട്ടൻ പറഞ്ഞത് ശരിയാണ് എന്ന് ആ ചേച്ചിയുടെ പെരുമാറ്റത്തിൽ നിന്നും മനസിലായി…
പക്ഷെ.. പ്രണവ് സാറിന്റെ കാര്യത്തിൽ ആണ് ഇപ്പോഴും എന്ത് ചെയണം എന്ന് അറിയാതെ നിക്കുന്നത്… എല്ലാം മറക്കാൻ വേണ്ടി ആയിരുന്നു ആ കുഞ്ഞിനെ വിദേശത്തു അയച്ചു പഠിപ്പിച്ചത്… പക്ഷെ തിരിച്ചു വന്നപ്പോഴോ പ്രധീക്ഷച്ചതിൽ വിപരീതമായിരുന്നു… തൊട്ടതിനും പിടിച്ചതിനും ഇവിടത്തെ സറിനോടും മാടത്തിനോട് പോലും ദേഷ്യം… പക്ഷെ ആ കുഞ്ഞിനേയും കുറ്റം പറയാൻ പറ്റില്ല.. ആത്രേയക്കും ആയിരുന്നു പെങ്ങൾകുട്ടിയോട് ഉണ്ടായിരുന്ന സ്നേഹം….
എല്ലാം കേട്ട് കഴിഞ്ഞു മൊത്തത്തിൽ ഒരു ശൂന്യത ആയിരുന്നു എന്റെ മനസ്സിൽ.. പലപ്പോഴും സതി ദേവി മാടത്തിന്റെ ഗൗരവം ഒക്കെ കാണുമ്പോൾ ഉള്ളിൽ ഇത്രെയും വലിയ സങ്കടം കൊണ്ട് ആണ് അവർ നടക്കുന്നത് എന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല…
അന്ന് ജോലി ഒക്കെ തീർന്നു തിരിച്ചു വീട്ടിൽ പോകുമ്പോൾ ഞാൻ ഒരു വലിയ പാഠം പഠിച്ചിരുന്നു… ആരെയും പുറമെ കണ്ട വിലയിരുത്തരുത്… പുറമെ ദേഷ്യം മാത്രം കാണിച്ചു നടക്കുന്ന സതി മാഡത്തിന്റെ ഉള്ളിൽ വിങ്ങുന്ന ഒരു മാത്രഹൃദയം ഉണ്ട്… അതെ പോലെ എല്ലാരുടേയും മുമ്പിൽ എന്റെ അമ്മയായി തകർത്ത് അഭിനയിക്കുന്ന എന്റെ ചെറിയമ്മയുടെ മനസിലോ……
അന്ന് ഓരോ ചിന്തയിൽ മുഴുകി കിടന്നപ്പോൾ അറിയാതെ ചിന്തയിൽ വന്നത് പ്രണവ് സാറിന്റെ മുഖം ആയിരുന്നു… പാവം.. കൂടപ്പിറപ്പ് നഷ്ടപ്പെട്ടു പോയ സങ്കടം ആണ് ദേഷ്യമായി പുറമെ കാട്ടുന്നത്… എന്തൊക്കെയോ ചിന്തിച്ചു എപ്പോഴോ മയക്കത്തിൽ വീണു…
പതിവ് പോലെ ചെറിയമ്മയുടെ കുറ്റപ്പെടുത്തൽ കേട്ടുകൊണ്ട് തന്നെ എന്റെ അടുത്ത ദിവസം തുടങ്ങി… അത് ഒന്നും ഞാൻ ഇപ്പോൾ ശ്രദ്ധിക്കാൻ പോവില്ല… അവർ പറയുന്നത് ഒന്നും ഞാൻ കേൾക്കുന്നില്ല എന്ന് കണ്ടത് കൊണ്ട് ആവും അടുപ്പിൽ വച്ചിരുന്ന പാൽ മനപൂർവം എന്നാൽ അറിയാതെ എന്ന് ഭാവത്തിൽ അവർ എന്റെ കൈയിൽ വീഴ്‌ത്തിയത്….
എവിടെ നോക്കിയാടി അസത്തെ പണ്ണി എടുക്കുന്നത് …. ഈ കളഞ്ഞു പോയ പാലിന്റെ പൈസ ചത്തു പോയ നിന്റെ തള്ള കൊണ്ട് വരുമോ…
അ ചത്തു പോയ അ അമ്മയുടെ അതെ മകൾ ആണ് ഈ പാലിന്റെ കാശ് കൊടുക്കുന്നത് എന്ന് പറയാൻ നാവ് എരിച്ചു വന്നു എങ്കിലും പറഞ്ഞില്ല…
എന്താ അമ്മേ ഇത്… എന്തിനാ ചുമ്മാ ചേച്ചിയെ വേദനിപ്പിക്കുന്നത്…
സ്വാതി പറയുന്നത് കേൾക്കാതെ ഭാവത്തിൽ അവർ പോയി…
ചേച്ചി വാ ഞാൻ മരുന്ന വച്ചു തരാം…
കുഴപ്പംഒന്നുമില്ല മോളെ നീ ചെല്ല്…
ഒന്നും പറയണ്ടാ.. വന്നേ..
എന്നെയും വിളിച്ചു റൂമിൽ പോയി അവൾ കൈയിൽ മരുന്ന് വച്ചു തന്നു അധികം പൊള്ളിയില്ലാ എങ്കിലും നല്ല വേദന ഉണ്ട്…
പിന്നെ പെട്ടന്നു ജോലി ഒക്കെ തീർത്തു റെഡിയായി റൂമിനു പുറത്ത വന്നതും ഒരിക്കലും കാണരുത് എന്ന് ഞാൻ ആഗ്രഹിച്ച മുഖം ഞാൻ കണ്ടു.. ഞാൻ അയാളെ വകവയ്ക്കാതെ പുറത്ത പോവാൻ തുടങ്ങിയതും..
നീ എന്താടി.. സുധിയെ കണ്ടിടട്ടും കാണാതെ ഭാവത്തിൽ പോകുന്നത്..
ചെറിയമ്മ ചോദ്യവുമായി മുമ്പിൽ വന്നപ്പോൾ കണ്ടു അയാൾ കൊണ്ട് വന്ന കുപ്പി പൊട്ടിച്ചു അകത്ത ആകുന്ന അച്ഛനെ..
നിന്റെ അഹങ്കാരം കൂടുന്നുണ്ട്… ഒന്നുമില്ലെങ്കുലും നിന്നെ കെട്ടാൻ പോവുന്നവൻ ആണ് സുധി..
അതിനു ഞാൻ കൂടെ സമാധിക്കണ്ടേ..
ഒരുമ്പട്ടവളേ..
എന്ന് പറഞ്ഞു ചെറിയമ്മ തല്ലാൻ കൈ ഓങ്ങിയതും
.
അഹ്.. വേണ്ടാ ചേച്ചി… ഗായത്രിയെ വേദനിപ്പിക്കണ്ടാ..
കണ്ടോടി.. അവന് നിന്നോട് ഉള്ള സ്നേഹം..
അവരുടെ സംസാരം കേട്ട് പുച്ഛത്തോടെ ഞാൻ അടുക്കളയിൽ പോകുമ്പോഴും അയാളുടെ കഴുകൻ കണ്ണുകൾ ധാവണിയുടെ ഇടയിലൂടെ ഉള്ള എൻ്റെ ശരീരത്തിൽ ആയിരുന്നു… സ്നേഹം… സ്നേഹം ആണ്… എന്നോട് അല്ല.. എല്ലാ പെണ്ണുങ്ങളോടും അയാൾക്ക് സ്നേഹം തന്നെ ആണ്.. ഏതാണ്ട് നാല്പതു വയസിനു അടുത്ത പ്രായമുള്ള അയാൾക്ക് എത്ര ഭാര്യമാർ ഉണ്ട് എന്ന് ചിലപ്പോൾ അയാൾക്ക് പോലും അറിയില്ല…. അയാൾ നീട്ടി വയ്ക്കുന്ന പണത്തിനും മദ്യത്തിനും മുമ്പിൽ എന്നെ അയാൾക്ക് മുമ്പിൽ കാഴ്ച വയ്ക്കാം എന്ന് ചെറിയമ്മയുടെയും അച്ഛന്റെയും വെറും പാഴ് സ്വപ്നം ആയി തന്നെ നിക്കും…
അടുക്കളയിൽ നിന്നു ഞാൻ പെട്ടന്നു സ്വാതിയുടെ അടുത്തേക്ക് ചെന്നു.. ചെറിയമ്മ തന്നെ വിളിച്ചു കയറ്റുന്ന അയാൾ ചിലപ്പോൾ സ്വന്തം മോളെ പോലും വേണ്ടാതെ രീതിയിൽ നോക്കുന്നത് അവരുടെ അടുത്ത പറയുമ്പോൾ ഞാൻ കള്ളി…
അതു കൊണ്ട് തന്നെ പെട്ടന്നു സ്വാതിയെ സ്കൂളിലും അയച്ചു ഞാൻ ജോലിക്ക് പോയി…
എങ്ങനെയാ നിന്റെ കൈ പൊള്ളിയത്…
അത്.. അറിയാതെ പാൽ കൈയിൽ നിന്ന വീണതാ..
ഓ.. എന്നാൽ ഈ കൈയും വച്ചു കൊണ്ട് നീ ഇന്നത്തേക്ക് അടുക്കള പണി ഒന്നും ചെയ്യണ്ടാ.. ഞാൻ ചെയ്തോളം..
ആയോ അത് വേണ്ടാ ചേച്ചി.. എനിക്ക് കുഴപ്പം ഒന്നില്ല.. മാത്രം അല്ല ജോലി ഒന്നും ചെയ്യാതെ ഇരിക്കുന്ന എന്നെ കണ്ടു കൊണ്ട് മാഡം വന്നാൽ ഉള്ള കാര്യമോ…
അത് ഓർത്ത് പേടിക്കണ്ട… മാടവും സാറും ഇവിടെ ഇല്ലാ.. കോയമ്പത്തൂരിൽ ഏതോ കല്യാണത്തിന് പോയി ഇരിക്കുവാ… നാളെയെ അവർ മടങ്ങി വരുകയുള്ളൂ… അതുകൊണ്ട് നീ ചെല്ല്..
അല്ല മോളെ ചോദിക്കാൻ മറന്നു.. അച്ചൻ ഇപ്പോൾ എങ്ങനെ ഉണ്ട്..
അഹ്.. കുറവ് ഉണ്ട്..
എന്ന് പറഞ്ഞു ഞാൻ പെട്ടന്നു തിരിഞ്ഞു…
രാഘവേട്ടൻ ഒഴികെ ബാക്കി എല്ലാരുടെയും കണ്ണിൽ അച്ഛൻ തീരെ വയ്യാത്തത് കൊണ്ട് കുടുംബം പോറ്റാൻ ആണ് ഞാൻ വീട്ടു ജോലിക്ക് വരുന്നത് എന്നായിരുന്നു… സത്യം മറിച്ച ആണെങ്കിലും…
പുറത്ത ഇറങ്ങിയപ്പോൾ ആണ് മുൻ വശത്തു അത്യാവശ്യം നല്ല രീതിയിൽ ചവറു കിടക്കുന്നു… സാധാരണ ചേച്ചി ആണ് രാവിലെ വന്നു തൂകാർ.. ഇന്ന് ഞാൻ കൂടെ അടുക്കളയിൽ ഇല്ലാത്തത് കൊണ്ട് പാട് ആയിരിക്കും… പിന്നെ ഒന്നും ചിന്തിക്കാതെ ഞാൻ ചൂൽ എടുത്തു തൂക്കാൻ തുടങ്ങി.. ചേച്ചി കണ്ടാൽ വഴക്ക് പറയും എന്നാലും ഒന്നും ചെയ്യാതെ ഇരിക്കാൻ തോന്നിയില്ല… മാത്രം അല്ല അകത്തു നിന്നാൽ എപ്പോൾ ആണ് പ്രണവ് സാറിന്റെ മുമ്പിൽ പെടുക എന്ന് പറയാനും പറ്റില്ല എന്ന് ആലോചിച്ചു തീർന്നതും മുൻവശത്തെ വാതിൽ തുറന്നു പ്രണവ് സർ വന്നതും ഒരുമിച്ച് ആയിരുന്നു…
എന്നെ കണ്ടതും ഇരയുടെ മുമ്പിൽ ചാടി വീഴുന്ന ചീറ്റ പുലിയെ പോലെ വന്നു..
നിനക്ക് എന്താടി എപ്പോഴും ഒരു ചൂലും പിടിച്ചു കൊണ്ട് തൂകുന്ന ജോലിയെ ഈ വീട്ടിൽ..
പറഞ്ഞതും ഞാൻ ചൂൽ താഴെ ഇട്ടു..
എങ്ങോട്ടെങ്കിലും പോവാൻ സമയത്ത് വന്നോളും ചൂലും കോടാലിയും കൊണ്ട്..
എന്ന് പിറുപിറുത്തു കൊണ്ട് കാറിന്റെ അടുത്തേക്ക് പോയപ്പോൾ അ ഗ്യാപ്പിൽ ഞാൻ അവിടെ നിന്നും വലിഞ്ഞു അകത്തേക്ക് പോയി..
അപ്പോൾ എനിക്ക് ദേഷ്യം തോന്നിയത് വേറെ ആരോടും അല്ലായിരുന്നു എന്നോട് തന്നെ ആയിരുന്നു… ഈ കാണ്ടാമൃഗത്തെ ആയിരുന്നോ ഞാൻ ഇന്നലെ പാവം എന്ന് അറിയാതെ എങ്കിലും മനസ്സിൽ പറഞ്ഞത്..
എന്താ ഗായത്രി കുട്ടി.. ഒറ്റയ്ക് നിന്നൊരു സംസാരം..
അല്ല രാഘവേട്ടാ എന്റെ പേര് എന്താ…
അത് ഇപ്പോൾ ചോദിക്കാൻ ഉണ്ടോ.. ഗായത്രി..
ആണല്ലോ… അല്ലാതെ ചെണ്ടാ എന്നൊന്നും അല്ലലോ.. തോന്നുമ്പോൾ വന്നു കോട്ടിട്ട് പോവാൻ..
ഇപ്പോൾ എന്താ മോളെ സംഭവിച്ചത്…
എന്ത് സംഭവിക്കാൻ… അല്ല ഞാൻ ഒരു കാര്യം ചോദിക്കട്ടെ.. രാവിലെ വീട്ടിൽ നിന്ന ഇറങ്ങുമ്പോൾ മുറ്റത്തു മൊത്തം ചവറായി കിടന്നാൽ അത് കുഴപ്പം ഇല്ലാ… എന്നാൽ അ ചവറൊക്കെ വൃത്തിയാക്കുന്ന ചൂലും പിടിച്ചു കൊണ്ട് നിന്നാൽ അത് ശകുനകേട്… ഇത് എന്താ ഇങ്ങനെ… ചൂൽ എന്താ അത്ര വലിയ തെറ്റായ സംഭവം ആണ്ണോ.. ഒരു പാർട്ടിയുടെ അടയാളം പോലും ചൂൽ അല്ലേ.. പിന്നെ എന്താ ആ പൊട്ടന് അത് മനസിലാവാത്തത്..
ആ സമയത്ത് എന്റെ വായിൽ വന്നത് ആരോട് എങ്കിലും പറയണം എന്ന് തോന്നി മുമ്പിൽ പെട്ടത് ആണെങ്കിലോ രാഘവേട്ടനും… ഒന്നും മനസിലായില്ലെങ്കിലും എല്ലാം കേട്ട് കൊണ്ട് നിന്നു എങ്കിലും ഇടയ്ക് ഒന്ന് ഞെട്ടി അപ്പോഴും ഞാൻ തുടർന്നു കൊണ്ട് നിന്നു..
അല്ല എന്തിനാ ഇങ്ങനെ അഹങ്കാരം കാണിക്കുന്നത്… എന്റെ റേഷൻ കാർഡ് മഞ്ഞ അയാളുടെ റേഷൻ കാർഡ് വെള്ളാ എന്ന് ഒറ്റ വ്യത്യാസം മാത്രം അല്ലേ ഉള്ളു… അതിനു ചുമ്മാ എപ്പോഴും…
പറയുന്നതിന്റെ ഇടയിൽ ആണ് രാഘവേട്ടൻ എന്നോട് മിണ്ടാതെ ഇരിക്കാൻ ആംഗ്യം കാണിച്ചത്.. ആദ്യം എന്താ സംഭവം എന്ന് പിടി കിട്ടിയില്ല എങ്കിലും രാഘവേട്ടൻ എന്റെ പിന്നിൽ ആരെയോ നോക്കി കൊണ്ട് നിന്നു… എന്റെ പിന്നിൽ ആരോ നിപ്പുണ്ട് എന്ന് രാഘവേട്ടന്റെ മുഖഭാവത്തു നിന്നും മനസിലായി.. . ഞാൻ പറഞ്ഞത് ഒന്നും കേൾക്കാൻ പാടില്ലാത്ത ആളാണ് കേട്ടത് എന്നും മനസിലായി… പക്ഷെ മാടവും സാറും ഇവിടെ ഇല്ലാ… പിന്നെ ഒരാളെ ഉള്ളു… അയാൾ ആയിരിക്കല്ലേ എന്ന് പ്രാർത്ഥിച്ചു തിരിഞ്ഞു എങ്കിലും പതിവ് പോലെ തന്നെ എന്റെ പ്രാർത്ഥന ദൈവം കേട്ടില്ല… അപ്പോഴും എല്ലാം കേട്ടു എങ്കിലും ഞാൻ അയാളെ പൊട്ടൻ എന്ന് വിളിച്ചത് എങ്കിലും കേട്ട് കാണല്ലേ എന്ന് വീണ്ടും പ്രാർത്ഥിച്ചു..
തീക്ഷ്ണമായ നോട്ടം കിട്ടികൊണ്ടേ നിന്നപ്പോൾ ഞാൻ പതിയെ രാഘവേട്ടന്റെ പിന്നിൽ പോയി..
അല്ല.. സർ… സർ പുറത്ത് എവിടേയോ മീറ്റിംഗിന് പോവുകയാണ്…
ഇറങ്ങാൻ തുടങ്ങുവായിരുന്നു അപ്പോൾ ആണ് മീറ്റിംഗ് ക്യാൻസൽ ആയി എന്ന് കാൾ വന്നത്… അത് എന്തായാലും നന്നായി…
അവസാനം പറഞ്ഞത് എന്റെ മുഖത്ത് നോക്കി കൊണ്ട് ആയിരുന്നു…
ഒരു നിമിഷം ആ കണ്ണുകൾ എന്റെ മുഖത്തു തന്നെ പതിഞ്ഞു നിന്നു… എന്നിൽ നിന്നും നോട്ടം മാറ്റി രാഘവേട്ടനോടായി ചോദിച്ചു..
ജോലിക്കാർ എല്ലാരും വന്നോ…
വന്നു സർ..
മ്മ്.. എല്ലാരോടും ഇന്നത്തേക്ക് ലീവ് എടുക്കാൻ പറഞ്ഞേക്ക്…
ഒരു പൊട്ടി തെറി പ്രധീക്ഷിച്ചു എങ്കിലും ആ വാക്കുകൾ ഒരു പരിധി വരെ എന്നെ ആശ്വസിച്ചു…
എല്ലാർക്കും അതായത് നിങ്ങൾക്ക് ഉൾപ്പടെ ഇന്ന് ലീവ്.. അത്രെയും രാഘവേട്ടനോടായി പറഞ്ഞിട്ട് എന്റെ നേരെ തിരിഞ്ഞു….. നിനക്ക് ഒഴികെ…
ശരിക്കും ഒരു ഞെട്ടൽ ആയിരുന്നു അപ്പോൾ..
അത് സർ…
പറഞ്ഞത് മനസിലായില്ലേ… എല്ലാരോടും അഞ്ചു മിനിറ്റിനകം ഇവിടെ നിന്ന പോവാൻ പറയ്.. നിങ്ങളും ഉൾപ്പെടും… ബാക്കി ജോലിയൊക്കെ ഇവൾ ചെയ്തോളും…
എന്ന് പറഞ്ഞു അയാൾ മുകളിലേക്ക് പോയി.. നിസഹായതയോടെ രാഘവേട്ടൻ എന്നെ നോക്കി… വേറെ ഒരു വഴിയും ഇല്ലാ എന്ന് മനസിലായത് കൊണ്ട് തന്നെ എന്റെ തലയിൽ തലോടി കൊണ്ട് രാഘവേട്ടൻ പോയി.. ഞാൻ തടഞ്ഞതുമില്ല… ആ പാവത്തിനെ എന്റെ പേരിൽ വഴക്ക് കേൾപ്പിക്കണ്ടാ എന്ന് തോന്നി…
പറഞ്ഞത് പോലെ അഞ്ചു മിനിറ്റിനകം തന്നെ ജോലിക്കാർ എല്ലാരും പോയി.. ശാന്ത ചേച്ചിയും എന്ത് പറയണം എന്ന് അറിയാതെ പോയി… എല്ലാരും പോയി കഴിഞ്ഞാണ് മറ്റൊരു കാര്യവും ഇടിമിന്നൽ അടിച്ചത് പോലെ എനിക്ക് ഓർമ വന്നത്… മാടവും സാറും ഇവിടെ ഇല്ലലോ
.. അപ്പോൾ ഈ വലിയ വീട്ടിൽ ഞാനും അയാളും മാത്രം… മൊത്തത്തിൽ ഭയന്നു തിരിഞ്ഞു നോക്കിയതും…
രണ്ട കൈയും ജീൻസിന്റെ പോക്കറ്റിൽ ആക്കി എന്നെ നോക്കി കൊണ്ട് നിക്കുന്ന പ്രണവ് സാറിനെ ആണ് കണ്ടത്…. ഒരു നിമിഷം വീട്ടു വേലക്കാരിയെ മാനഭംഗം നടത്തി കൊന്നു കളഞ്ഞ എല്ലാ പത്ര വാർത്തകളും സിനിമാ രംഗങ്ങളും എന്റെ മനസ്സിൽ വന്നു…
************************************************
(തുടരും.. )
ജീവാംശമായി തുടർകഥകൾ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission