Skip to content

ജീവാംശമായി – Part 3

ജീവാംശമായി - തുടർകഥകൾ

രണ്ടു കൈയും ജീൻസിന്റെ പോക്കറ്റിൽ ആക്കി എന്നെ നോക്കി കൊണ്ട് നിക്കുന്ന പ്രണവ് സാറിനെ ആണ് ഞാൻ കണ്ടത്… ഒരു നിമിഷം വീട്ടു ജോലിക്കാരിയെ മാനഭംഗം പെടുത്തി കൊന്നുകളഞ്ഞ എല്ലാ പത്ര വാർത്തകളും സിനിമ രംഗങ്ങളും എന്റെ മനസ്സിൽ വന്നു..
ആ ഭയത്തിന്റെ ആക്കം കൂട്ടാൻ വേണ്ടോളം എന്ന് പോലെ അയാൾ എന്റെ അടുത്തേക്ക് വരാൻ തുടങ്ങി.. ഇറങ്ങി ഓടിയാല്ലോ… അല്ലെങ്കിൽ വേണ്ടാ.. അവിടെ ചെറിയമ്മയുടെ കൈയിൽ പെടുന്നതിനെ കാൾ ഭേദം ഇതാണ് എന്ന് തോന്നി.. അതുകൊണ്ട് അവിടെ തന്നെ നിന്നു… സർ എന്റെ അടുത്തു വന്നു.. ആ കണ്ണ് എന്റെ മുഖത്ത് തന്നെ പതിഞ്ഞു നിന്നു… പേടിച്ചിട്ട ആണെങ്കിലും ഞാനും ആ മുഖത്ത് നോക്കി .

സമയം എത്രയായി…
തികച്ചും ശാന്തമായിരുന്നു ആ ചോദ്യം.. എന്നാൽ വരാൻ പോകുന്ന പേമാരിക്ക് മുമ്പുള്ള ശാന്തത ആണോ എന്ന് ഞാൻ സംശയിച്ചു…
ആ ചോദ്യം എന്നോട് ചോദിച്ചപ്പോൾ എന്റെ കണ്ണുകൾ പാഞ്ഞത് അവിടെ ചുവരിൽ തൂക്കി ഇട്ടിരുന്ന ക്ലോക്കിൽ ആയിരുന്നു… പേടിച്ചിട്ട ആയിരിക്കും മിനിറ്റ് സൂചി ഏത് മണിക്കൂർ സൂചി ഏത് എന്ന് പോലും നേരെ മനസിലാക്കാൻ ഒന്ന് ബുദ്ധിമുട്ടി…

പ.. പത്തു മണി…

മ്മ്.. കൃത്യം ഒരു മണിക്ക് ഇതിൽ പറഞ്ഞിട്ടുള്ള എല്ലാ ഐറ്റംസും ടേബിളിൽ ഉണ്ടായിരിക്കണം എന്ന് പറഞ്ഞു ഒരു പേപ്പർ നീട്ടി…

ഇത് എന്താ.. ഈ വർഷത്തെ ബഡ്ജറ്റ് അവതരണത്തിന്റെ ലിസ്റ്റോ…. പുറത്ത അല്ല മനസ്സിൽ ആണ് പറഞ്ഞത്..

പറഞ്ഞ സമയത്തിനുള്ളിൽ ഇതിൽ പറഞ്ഞ സാധങ്ങൾ ഒന്ന് പോലും കുറയാതെ ഉണ്ടാക്കിയില്ലെങ്കിൽ നാളെ തൊട്ടു മോള് ജോലിക്ക് വരണ്ടാ…
അത് കേട്ടപ്പോൾ തന്നെ കലി തുള്ളി നിക്കുന്ന ചെറിയമ്മയുടെയും അച്ഛന്റെയും മുഖമാണ് മനസ്സിൽ വന്നത്..

നേരത്തെ ഡയലോഗ് അടിക്കാനും നല്ല നാവ്‌ ആയിരുന്നല്ലോ.. ഇപ്പോൾ എന്താടി ഒന്നും പറയാൻ ഇല്ലേ..

ഞാൻ.. ചെയ്തോളാം….

പിന്നെ എന്താ ഇനി ഞാൻ നിന്നെ എടുത്തുകൊണ്ടു പോയി അടുക്കളയിൽ പ്രതിഷ്ഠിക്കണോ… പോയി ജോലി നോക്കടി…
ഓർഡർ അല്ലായിരുന്നു.. ഒരു അലറൽ ആയിരുന്നു അത്… ഇങ്ങേർക് അലറാൻ മാത്രേ അറിയാവു… നേരെ സംസാരിക്കാൻ അറിയില്ല എന്ന് ചിന്തിച്ചു കൊണ്ട് നേരെ അടുക്കളയിൽ പോയി…

തന്ന ലിസ്റ്റിൽ പായസത്തിന്റെ ഒരു കുറവേ ഉണ്ടായിരുന്നോള്ളൂ ബാക്കി ഒരു സദ്യക്ക് വേണ്ടിയുള്ള എല്ലാ കറികളും അതിൽ പറഞ്ഞിട്ട് ഉണ്ടായിരുന്നു… ഒപ്പം ചിക്കനും.. അങ്ങനെ തോറ്റു കൊടുക്കാൻ എനിക്കും സമ്മതമല്ലായിരുന്നു… ദാവണിയുടെ തുമ്പ് അരയിൽ ചുറ്റി ഞാനും തുടങ്ങി…

പച്ച കറി എല്ലാം അരിഞ്ഞു വച്ച് ഇനി അടുത്തേ തേങ്ങാ ചിരുവി… അങ്ങനെ ഓരോ ജോലിയായി തുടർന്നു കൊണ്ടേ നിന്നു.. കൈയിൽ രാവിലെ പറ്റിയ പൊള്ളൽ കൊണ്ട് ചെറുതായി ബുദ്ധിമുട്ട് ഉണ്ടായി എങ്കിലും സ്വന്തം വീട്ടിലും ഇവിടെയും ജോലി ചെയ്ത ശീലിച്ചത് കൊണ്ട് ആവും ആ വേദന അധികം തോന്നിയില്ല…
ഫ്രിഡ്ജിൽ നിന്ന ചിക്കൻ എടുക്കാൻ തിരിഞ്ഞപ്പോൾ ആണ് വാതിലിന്റെ അവിടെ സർ നിക്കുന്നത് കണ്ടത്…മുമ്പ് ഒരിക്കൽ പോലും അയാൾ അടുക്കളയിൽ വന്നിട്ട് ഇല്ലാ പിന്നെ എന്തിനാ ഇപ്പോൾ…. ഞാൻ നിക്കുനടത്തേക്ക് വരാൻ തുടങ്ങിയപ്പോൾ ഒരു നിമിഷം പ്രണവ് സാറിനു ജോസ് പ്രകാശിന്റെ മുഖം ആണ് എന്ന് പോലും എനിക്ക് തോന്നി ഞാൻ ഫ്രിഡ്ജിന്റെ ഡോറിൽ തന്നെ കഴിയുന്നതും ചാരി നിന്നു…എന്റെ മുഖത്തേക്ക് നോക്കി കൊണ്ട് തന്നെ എന്റെ അടുത്തേക്ക് വന്നു…
അയാളുടെ ഇടത്തെ കൈ എന്റെ ഇടുപ്പിന്റെ അടുത്തായി വച്ചു…നെഞ്ചിടിപ്പ് ഉയർന്ന കേൾക്കുന്നത് പോലെ എനിക്ക് തോന്നി.. സ്വയ രക്ഷയ്ക്ക് അടുത്ത കിടന്ന് കത്തി എടുക്കാം എന്ന് മനസ്സിൽ വിചാരിച്ചതും ഫ്രിഡ്ജിന്റെ ഡോർ തുറന്ന് ആഘാതത്തിൽ ഞാൻ മുഞ്ഞോട്ട് നീങ്ങിയതും ഒരുമിച്ചായിരുന്നു…

അപ്പോൾ ആണ് മനസ്സിൽ ആയതു ഫ്രിഡ്ജിൽ നിന്ന വെള്ളം എടുക്കാൻ വന്നത് ആയിരുന്നു എന്ന്… വെള്ളം എടുത്ത് കൊണ്ട് പോവുന്നതിന് മുമ്പും എനിക്ക് ഒരു തറപ്പിച്ച നോട്ടം തരാൻ മൂപ്പര് മറന്നില്ല…

അയാൾ പോയതിന് ശേഷം പിന്നെ വന്നിട്ട് ഇല്ലാ.. അത് എനിക്ക് ഒരു ആശ്വാസവും ആയിരുന്നു… എല്ലാ ജോലികളും പെട്ടന്ന് തീർത്തു.. പറഞ്ഞ സമയത്തിനുളളിൽ തന്നെ പറഞ്ഞ സാധങ്ങൾ എല്ലാം ഞാൻ ഒരുക്കി… അപ്പോൾ ഒരു നിമിഷം എന്നെ കുറിച്ച് ഓർത്തു എനിക്ക് തന്നെ ഒരു അഭിമാനം ആയിരുന്നു. . തോറ്റു കൊടുത്തില്ലലോ എന്ന് അഭിമാനം…

കൃത്യം ക്ലോക്കിൽ ഒരു മണി അടിച്ചപ്പോൾ തന്നെ പ്രണവ് സർ താഴേക്കു വന്നു… പറഞ്ഞത് എല്ലാം മേശ പുറത്ത നിരത്തി വച്ച് ഞാനും സൈഡിൽ ആയി നിന്നു…കറികൾ എല്ലാം ഒരു നിമിഷം വീക്ഷിച്ചതിന് ശേഷം എന്നോടായി പറഞ്ഞു..

എല്ലാം എടുത്തു ഫ്രിഡ്ജിൽ വച്ചേക്ക്‌..
എന്ന് ലാഘവത്തോടെ അയാൾ പറഞ്ഞു തിരിഞ്ഞു പോവാൻ തുടങ്ങിയതും..

അല്ല.. അപ്പോൾ സർ കഴിക്കുന്നില്ലേ..

ഞാൻ കഴിക്കണോ വേണ്ടേ എന്ന് തീരുമാനിക്കുന്നത് ഇവിടത്തെ ജോലിക്കാരി അല്ല… എന്ത് പറയുന്നോ അത് പോലെ ചെയ്താൽ മതി..
പിന്നെ ഫ്രിഡ്ജിൽ വയ്ക്കാൻ പറഞ്ഞത് ഇഷ്ടായില്ലെങ്കിൽ ഒരു കാര്യം ചെയ്യ് എല്ലാം എടുത്ത് പുറത്തേക്കു കളഞ്ഞേക്ക്…

എന്തോ അത്രെയും കേട്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു..

കഷ്ടപ്പെട്ടു ഉണ്ടാക്കിയ ആഹാരം ഒന്ന് രുചിച്ചു പോലും നോക്കാതെ എത്ര ലാഘവത്തോടെയാണ് കളയാൻ പറഞ്ഞത്…
അപ്പോൾ മനസിൽ വന്നത് ഞാൻ പറഞ്ഞു..
അത് അയാൾക്ക്‌ ഒട്ടും ഇഷ്ടായില്ല എന്ന് ആ മുഖഭാവം വിളിച്ചു പറഞ്ഞു..

നിന്റെ വീട്ടിൽ നിന്ന കൊണ്ട് വന്ന സാധനങ്ങൾ ഒന്നുമല്ലലോ.. മുമ്പും ഞാൻ പറഞ്ഞിട്ടുണ്ട് വേലക്കാരി ആ സ്ഥാനത്തു നിന്നാൽ മതി അഭിപ്രായം പറയാൻ വരണ്ടാ എന്ന്…

പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല അല്ലെങ്കിലും പോത്തിന്റെ കാതിൽ വേദം ഓതിട്ട എന്ത് കാര്യം… ഞാൻ ഉണ്ടാക്കിയത് എല്ലാം ഫ്രിഡ്ജിൽ വച്ചു… ഇനി വേറെ ജോലി ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ ഇറങ്ങാം എന്ന് തീരുമാനിച്ചു…

അഹ്.. പോവുകയാണോ.. അപ്പോൾ ബാക്കി ജോലിയൊക്കെ ആര് ചെയ്യും…
ഞാൻ ഇനി എന്താ എന്ന് ഭാവത്തിൽ അയാളുടെ മുഖത്ത് നോക്കി… ഒരു ചിരി ആയിരുന്നു ആ മുഖത്തു… ആത്മാർത്ഥ ചിരി അല്ല ഒരു പുച്ഛഭാവത്തിൽ ഉള്ള ചിരി… അതിനുള്ള കാരണവും അടുത്ത ജോലി കേട്ടപ്പോൾ മനസിലായി..

അയാളെ മനസ്സിൽ ഒരു നൂറു തവണ എങ്കിലും പ്രാവി അവസാനത്തെ റൂമിലെ ബെഡ് ഷീറ്റും എടുത്തു… ഇനി എല്ലാടത്തെയും കർട്ടൻ കൂടി എടുക്കണം… വൃത്തിയായി കിടക്കുന്ന ഈ ഷീറ്റും കർട്ടനും ചുമ്മാ എന്തിനാ എന്നെ കൊണ്ട് കഴുവിപ്പിക്കുന്നത്….

എടുത്ത ഷീറ്റുകൾ എല്ലാം ഒരു സൈഡിൽ ഇട്ടിട്ടു കർട്ടൻ എടുക്കാൻ തുടങ്ങി.. അത് അല്ലേ പാട്.. ഇത്രെയും ഉയരത്തിൽ കിടക്കുന്ന സാധനം എങ്ങനെ എടുക്കാൻ ആണ്… വല്ല ചൈറിന്റെയും പുറത്ത കയറി എടുക്കാം എന്ന് വിചാരിച്ചാൽ ഇവിടെ കിടക്കുന്നത് എല്ലാം വില കൂടിയ ഖുഷിയൻ ടൈപ്പും . ഇനി അതിന്റെ മേലെ ചവുട്ടി കയറി നിക്കുന്നത് കണ്ടു കൊണ്ട് വന്നാൽ അടുത്തത് കേൾക്കണം… അതു കൊണ്ട് രണ്ടും കല്പിച്ചു അയാളോട് തന്നെ പറയാം എന്ന് കരുതി തിരിഞ്ഞു…. അവിടെ തന്നെ മൊബൈലും നോക്കി സോഫയിൽ കിടപ്പുണ്ട് ജന്തു….

സർ…
ഒരു പ്രതികരണവും ഇല്ലാ..

പ്രണവ് സർ…
ഇത്തവണ മൊബൈലിൽ നിന്ന കണ്ണ് എടുത്തു എന്നെ നോക്കി…

ഈ കർട്ടൻ എങ്ങനെയാ എടുക്കുന്നെ..
എന്റെ ചോദ്യം കേട്ട് ആദ്യം ഒന്ന് മനസിലായില്ലെങ്കിലും കുറച്ചു കഴിഞ്ഞപ്പോൾ വീണ്ടും ആ പുച്ഛ ഭാവത്തിലെ ചിരി അയാൾ ചിരിച്ചു കൊണ്ട് എഴുനേറ്റു ഞാൻ നികുനടത്തേക്ക് വന്നു.. ഒരു നിമിഷം തോന്നി പോയി അയാൾ സഹായിക്കാൻ ആണ് വരുന്നത് എന്ന്…

ഞാൻ തൂക്കി ഇട്ടിരിക്കുന്ന കർട്ടണിലും അയാളെയും മാറി മാറി നോക്കി.. അയാൾക്ക്‌ ഒന്ന് കൈ ഉയർത്തിയാൽ എളുപ്പത്തിൽ തന്നെ അത് അഴിച്ച എടുക്കാം..

പഠിപ്പ് ഇല്ലാ.. ജോലി ആണെങ്കിൽ വീട്ടു ജോലിയും… പൊക്കം ഇല്ലാ… സൗന്ദര്യത്തിന്റെ കാര്യം പിന്നെ പറയേയും വേണ്ടാ… ആകെ രണ്ട ഉണ്ട കണ്ണും പനകൊല പോലെ കുറെ മുടിയും… ഏത് ഹത ഭാഗ്യവനാടി നിന്റെ കെട്ടിയോൻ ആകാൻ പോവുന്നെ..

എന്റെ സർവ്വേ എടുക്കാൻ അല്ലലോ കർട്ടൻ അഴിക്കാൻ സഹായിക്കാൻ അല്ലേ വിളിച്ചത്…

എന്തേലും പറഞ്ഞോ…

അത്.. കർട്ടൻ അയിച്ചു തരുമോ എന്നാ…

തത്കാലം നീ തന്നെ അഴിച്ച എടുത്താൽ മതി…
എന്ന് പറഞ്ഞു അയാൾ മാറി നിന്നു..

കണ്ണിൽ ചോര ഇല്ലാത്ത സാധനം എന്ന് മനസ്സിൽ പിറു പിറുത്തു കൊണ്ട് അത് അഴിക്കാൻ നോക്കി.. എവിടെ എത്താൻ… അവസാനം ഒന്ന് രണ്ട മൂന്നു തവണ ചാടിയപ്പോൾ അതിന്റെ അറ്റം കിട്ടി.. അപ്പോഴും ഒന്ന് സഹായിക്കുക പോലും ചെയ്യാതെ കാഴ്ചക്കാരൻ മാത്രം ആയി അയാൾ നിന്നു…

അവസാനം അര മണിക്കൂറിലെ പ്രയ്തനത്തിന് ശേഷം എല്ലാ കർട്ടനുകളും അഴിച്ച എടുത്തു…
വാഷിംഗ്‌ മെഷീൻ ഉപയോഗിക്കണ്ട എന്ന് പറഞ്ഞത് കൊണ്ട് തന്നെ കല്ലിൽ എല്ലാം കഴുകി വിരിച്ചു…

തീർന്നില്ല… അത് കഴിഞ്ഞു ഓരോ ജോലികളായി വന്നു കൊണ്ടേ നിന്നു….എന്നും സാധാരണ മൂന്നു മണിക്ക് വീട്ടിൽ എത്തുന്ന ഞാൻ അന്ന് അഞ്ചു മണി ആയിട്ടും ഇറങ്ങാൻ കഴിഞ്ഞില്ല… ഇനിയും താമസിച്ചാൽ ശരിയാവില്ല എന്ന് കരുതി ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു…

സർ.. ഞാൻ പൊയ്ക്കോട്ടേ..

ഞാൻ ഇവിടെ ആരെയും പിടിച്ച ഒന്നും വച്ചിട്ട് ഇല്ലാ.. പറഞ്ഞ എല്ലാ ജോലിയും തീർന്നു എങ്കിൽ പോവാം പതിവ് പോലെ നാളെയും വരാം … തീർന്നില്ലെങ്കിലും പോവാം… പക്ഷെ നാളെ ഇങ്ങോട്ട് വരണ്ടാ എന്ന് മാത്രം..

എന്തായാലും ഈ ജോലി കളയാൻ വയ്യാ… അതുകൊണ്ട് തന്നെ ബാക്കി പണികൾ എല്ലാം തീർക്കാം… താമസിച്ചു ചെല്ലുന്നതിനെ ചൊല്ലി ചെറിയമ്മയുടെയും അച്ഛന്റെയും വക തല്ല് ഉണ്ടാവും… അത് പുതുമ ഉള്ളത് ഒന്നുമല്ലലോ… വീണ്ടും ബാക്കി പണികൾ ചെയ്ത കൊണ്ട് നിന്നപ്പോൾ ആണ് ആരോ കാളിങ് ബെൽ അടിച്ചത്… അത് ഒന്നും ശ്രദ്ധിക്കാതെ ഞാൻ പെട്ടന്നു ജോലി തീർക്കാൻ ശ്രമിച്ചു…
കുറച്ച് കഴിഞ്ഞ ആരോ അടുക്കളയിൽ വരുന്നത് പോലെ തോന്നി ഞാൻ തിരിഞ്ഞു നോക്കി…

രോഹിണി ചേച്ചി..
ഇന്നലെ ഇവിടെ വച്ച് കണ്ട ചേച്ചി…. എന്നെ ഇവിടെ ഒട്ടും പ്രദീക്ഷിച്ചില്ല എന്നത് ആ മുഖത്തെ ഞെട്ടലിൽ നിന്നും മനസിലായി…

ആയോ… സമയം അഞ്ചു കഴിഞ്ഞല്ലോ…. കുട്ടി എന്താ പോവാത്തത്… അല്ല… മറ്റു ജോലിക്കാരൊക്കെ എവിടെ…

അത്…
എന്റെ പരുങ്ങലിൽ നിന്ന തന്നെ എന്തോ ഉണ്ട് എന്ന് മനസിലായത് കൊണ്ട് ആവും എന്നെയും കൂട്ടി കൊണ്ട് ചേച്ചി ഹാളിലേക്ക് ചെന്നു…. അവിടെ പ്രണവ് സാറിന്റെ കൂടെ പ്രവീൺ സാറും ഉണ്ടായിരുന്നു…

പ്രണവ്… ബാക്കി ജോലിക്കാർ ഒക്കെ എവിടെ… ഈ കുട്ടിയെ കൊണ്ട് മാത്രം ആണോ ഇന്ന് ഇവിടത്തെ ജോലി മൊത്തം ചെയ്‌പിച്ചത്..

ശരിയാണോടാ..
രോഹിണി ചേച്ചിയുടെ വാക്കുകൾ കേട്ട് പ്രവീൺ സാറും അയാളോടായി തിരിഞ്ഞുപോഴും മറുപടി ഒന്നും പറയാതെ മൊബൈലും നോക്കി ഇരുന്നു…

പ്രണവിന് വേണ്ടി ഞാൻ കുട്ടിയോട് മാപ്പു ചോദിക്കുന്നു..
ചേട്ടൻ എന്തിനാ ആവശ്യം ഇല്ലാതെ ഇവളോടൊക്കെ മാപ്പ് ചോദിക്കുന്നത്… She is our servant..

പ്രണവ്…
പ്രവീൺ സർ ഗൗരവത്തോടെ വിളിച്ചപ്പോൾ പിന്നെ ഒന്നും പറയാതെ അയാൾ എഴുനേറ്റു പോയി…

അഹ്… ഇന്നലെ ചോദിക്കാൻ വിട്ടു പോയി.. എന്താ പേര്..
രോഹിണി ചേച്ചി ആയിരുന്നു..

ഗായത്രി..

ആ.. ഇനി താമസിക്കണ്ട.. ഗായത്രി വീട്ടിൽ പൊക്കൊളു…
എന്ന് പറഞ്ഞു എനിക്ക് ഒരു പുഞ്ചിരിയും നൽകി പ്രവീൺ സർ പോയി..

ഗായത്രി.. ഇന്നലെ ചോദിക്കണം എന്ന് കരുതിയതാ…

രോഹിണി ചേച്ചിയുടെ മുഖത്തു ഞാൻ നോക്കി..

എന്ത് കൊണ്ടാ ഈ ജോലിക്ക് വരുന്നത്… പ്രാരാപഥം മൂലം ആണ് എന്ന് മനസിലായി.. എങ്കിലും ഈ പഠിക്കേണ്ട ഈ ചെറു പ്രായത്തിൽ തന്നെ..

പ്ലസ് ടു നല്ല മാർക്കോടെ പാസ്സ് ആയത് ആയിരുന്നു… പിന്നെ തുടർന്നു പഠിക്കാൻ പറ്റിയില്ല..

അത്രെയും പറഞ്ഞപ്പോൾ തന്നെ ഞാൻ ആ കണ്ണിൽ എന്നോടുള്ള സഹതാപം കണ്ടു..

ഞാൻ പോട്ടെ… വീട്ടിൽ അനേഷിക്കും..

രോഹിണി ചേച്ചിയോട് യാത്ര പറഞ്ഞു ഞാൻ അവിടെ നിന്നും ഇറങ്ങി ഇവിടെ ഉള്ള ബാക്കി എല്ലാരും എത്ര നല്ല മനുഷ്യർ ആണ്… പിന്നെ എന്താ അത് മാത്രം തനി കാണ്ടാ മൃഗത്തെ പോലെ ആയിപോയി ചിന്തിച്ചു ഇറങ്ങിയതും അതെ മൃഗത്തിന്റെ മുമ്പിൽ തന്നെ വന്നു പെട്ടു..

മേലാൽ ഇനി നിന്റെ നില മറന്നു ഇവിടെ നിന്ന നാവിൽ വരുന്നത് വിളിച്ചു പറഞ്ഞു പോവരുത്… അതിനുള്ള ഒരു ഓർമപ്പെടുത്തൽ ആണ് ഈ ദിവസം…
എന്ന് പറഞ്ഞു അയാൾ പോയി.. രാവിലെ ഞാൻ രാഘവേട്ടനോട് പറഞ്ഞ കാര്യമാണ് അയാൾ ഉദ്ദേശിച്ചത്… ഒന്ന് ദേഷ്യം വന്ന അല്പം ഒന്ന് പ്രതികരിച്ചതിന് ആയിരുന്നോ.. ഇന്ന് മൊത്തം മാടിനെ പോലെ എന്നെ ഇവിടെ ഇട്ടു പണി എടുപ്പിച്ച്ത്.. സങ്കടവും ദേഷ്യവും ഇരച്ചു കയറി എങ്കിലും ഞാൻ പെട്ടന്നു അവിടെ നിന്ന ഇറങ്ങി വീട്ടിലേക്കു ചെന്നു…

വീട്ടിൽ വന്നപ്പോൾ മുമ്പിൽ തന്നെ ഇരിക്കുന്ന അയാളെ കണ്ടപ്പോൾ ഒരു നിമിഷം തോന്നി പോയി ജോലിയും ചെയ്തു അവിടെ തന്നെ നിന്നാൽ മതിയായിരുന്നു എന്ന്…

നീ എവിടെ വായ്നോക്കികൊണ്ട് നിക്കുവായിരുന്നടി അസത്തെ… സുധി നിന്നെ അനേഷിച്ചു ഇറങ്ങാൻ തുടങ്ങുകയായിരുന്നു … പ്രായം ചെന്ന് പെണ്ണ് ആണ് എന്നൊരു ബോധം ഇല്ലാതെ വല്ലടത്തും വായിനോക്കി കൊണ്ട് നിന്നിട്ട് തോന്നുമ്പോൾ കയറി വരും നാട്ടുകാരെ കൊണ്ട് ഓരോന്നും പറയിപ്പിക്കാൻ…

പ്രായം ചെന്ന് അതെ പെണ്ണിനെ തന്നെ മറ്റൊരു വീട്ടിലെ അടുക്കള പണിക്കു വിടുമ്പോഴും നാട്ടുകാർ പലതും പറയും… അത് ഒന്നും ഒരു പ്രശ്നം അല്ല അല്ലേ..
ഇത്തവണ തക്കതായ ഉത്തരം ഞാനും കൊടുത്തു….

തർക്കുത്തരം പറയുന്നോടി..

വേണ്ടാ ചെറിയമ്മേ.. മറ്റുള്ളവരുടെ മുമ്പിൽ നിങ്ങൾ തകർത്തു എന്റെ സ്വന്തം അമ്മയായി അഭിനയിക്കുമ്പോഴും നിങ്ങൾ എന്നോട് ചെയുന്ന എല്ലാ ക്രൂരതയും സഹിച്ചു ആരോടും ഒരു പരാതിയും പറയാതെ ഇവിടെ കഴിയുന്നത് സ്വാതി മോളുടെ കാര്യം ഓർത്ത് മാത്രം ആണ്.. എന്ന് കരുതി പണത്തിന്റെ പേരിൽ ഈ വൃത്തികെട്ട മനുഷ്യനുമായി എന്റെ കല്യാണം ഒരിക്കലും നടക്കില്ല….

ഞങ്ങളോട് എതിർത്തു സംസാരിക്കാർ ആയോടി..
എന്ന് പറഞ്ഞു അച്ഛൻ തല്ലാൻ വന്നപ്പോൾ അയാൾ തടഞ്ഞു..

വേണ്ടാ തമ്പി ചേട്ടാ… അവൾ ജോലി ചെയ്തു ഷീണിച്ചു വന്നത് അല്ലേ.. അപ്പോൾ നിങ്ങൾ രണ്ടാളും കൂടെ ഇങ്ങനെ തുടങ്ങിയാല്ലോ.. ..
അങ്ങനെ ഓരോന്നും പറഞ്ഞു അയാൾ ഒലിപ്പിക്കാൻ തുടങ്ങി… ഒന്നും കേൾക്കാൻ താല്പര്യമില്ലാത്തോണ്ട് ഞാൻ അകത്തേക്ക് പോയി…

അഹ്.. ചേച്ചി എന്താ വരാൻ വൈകിയത്… പുറത്ത് എന്തായിരുന്നു ബഹളം…

ഓഹ്… അതൊക്കെ ഇവിടെ എന്നും പതിവ് ഉള്ളത് അല്ലേ..

അവളോട് ഓരോന്നും സംസാരിച്ചു കൊണ്ട് ഞാൻ കണ്ണാടിയുടെ മുമ്പിൽ ചെന്നു മുടി അഴിക്കാൻ തുടങ്ങി.. അപ്പോൾ ആണ് ഇന്ന് അയാൾ എന്നെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ എനിക്ക് ഓർമ വന്നത്…

സ്വാതി…

എന്താ ചേച്ചി..

എനിക്ക് അത്യാവശ്യം വേണ്ട പൊക്കം ഇല്ലേ..

ഉണ്ടല്ലോ…

അത്യാവശ്യം വേണ്ട ഭംഗിയും ഇല്ലേ..

അത്യാവശ്യം വേണ്ടിയുള്ളത് അല്ല… എന്റെ ചേച്ചി സുന്ദരി തന്നെയാ…

എന്റെ കണ്ണിനെയും മുടിയെയും കുറിച്ചുള്ള നിന്റെ അഭിപ്രായം എന്താ..

ഇത് ഇപ്പോൾ എന്താ ഇങ്ങനെ ഒരു ചോദ്യം..

നീ ആദ്യം ചോദിച്ചതിന് ഉത്തരം പറ..

അതിൽ പറയാൻ എന്ത് ഇരിക്കുന്നു.. ഈ കണ്ണും നീളമുള്ള മുടിയുമാണ് എന്റെ ചേച്ചിയുടെ സൗന്ദര്യം കൂട്ടുന്നത്…
എന്ന് പറഞ്ഞു അവൾ എന്നെ പിന്നിൽ വന്നു കെട്ടി പിടിച്ചു…

അല്ല ഇപ്പോൾ എന്താ ഇങ്ങനെ ഒക്കെ ചോദിക്കുന്നെ..

അഹ്.. ഒരാൾ എന്നെ കളിയാക്കി അതുകൊണ്ടാ..

ഏത് കണ്ണുപൊട്ടനാ എന്റെ ചേച്ചിയെ കളിയാക്കിയത് ..

ആ കണ്ണുപൊട്ടന്റെ വീട്ടിൽ ആണ് ഞാൻ ജോലിക്ക് പോകുന്നത്..
എന്ന് പറഞ്ഞു ഞാൻ പ്രണവ് സാറിനെ കുറിച്ച് എല്ലാം അവളോട്‌ പറഞ്ഞു..

ഓഹോ… ചേച്ചിക്ക് തീരെ പിടിച്ചു നിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഒരു കാര്യം ചെയ്തേക്ക് വല്ല കറിയിലും വിം കലക്കി കൊടുത്തേക്ക്…

ഞാൻ ആണ് അത് ചെയ്തു എന്ന് അറിഞ്ഞാൽ ചിലപ്പോൾ അതെ കറിയിൽ തന്നെ എനിക്ക് അയാൾ വിഷം കലക്കി തരും..

അത്ര ഭീകരൻ ആണോ..

അവളുടെ ചോദ്യത്തിന് ഒരു നീട്ടി മൂളൽ മാത്രം ആയിരുന്നു എന്റെ മറുപടി…

എന്താ ഗായത്രി എന്നോട് ഇങ്ങനെ ദേഷ്യം കാണിക്കുന്നത്… നിന്നോട് എനിക്ക് അത്ര സ്നേഹം ഉള്ളത് കൊണ്ട് അല്ലേ..

നിങ്ങളോട് പറഞ്ഞാലും മനസിലാവിലേ എനിക്ക് താല്പര്യമില്ല എന്ന്..
അത്രെയും അയാളുടെ അടുത്ത പറഞ്ഞതിന് ശേഷം ഞാൻ വീണ്ടും നടന്ന് തുടങ്ങി… ചെറിയമ്മയുടെ കുത്തു വാക്കുകൾ കേൾക്കാൻ വയ്യാത്തത് കൊണ്ട് ആണ് നേരത്തെ വീട്ടിൽ നിന്ന ഇറങ്ങിയത്… ഇപ്പോൾ വഴിയിൽ അതിനെ കാൾ വലിയ മാരണം നിക്കുന്നു…

ശരി വേണ്ടാ.. കല്യാണത്തിന് സമ്മതം ഇല്ലെങ്കിൽ വേണ്ടാ… ഇടയ്ക്ഒക്കെ ഒന്ന് ആരും കാണാതെ കൂടുന്നതിന് കുഴപ്പം ഉണ്ടോ..
എന്ന് പറഞ്ഞു അയാൾ വൃത്തികെട്ട ചിരി ചിരിച്ചു ..

എന്ന് വച്ചാൽ നിങ്ങളുടെ വെപ്പാട്ടിയായി കഴിയാഞ്ഞോ ..

അത് അല്ലേ നിനക്കും നല്ലത്…

ഈ ഗായത്രി തല കുനിക്കുന്നുണ്ടങ്കിൽ ആണൊരുത്തന്റെ മുമ്പിൽ മാത്രം ആയിരിക്കും അല്ലാതെ നിങ്ങളെ അമ്മയെയും പെങ്ങളെയും തിരിച്ച അറിയാത്തവന്റെ മുമ്പിൽ ആവില്ല…
അത്രെയും പറയുമ്പോഴും ഒരു ഉളിപ്പും ഇല്ലാതെ അയാൾ എന്റെ മുമ്പിൽ ചിരിച്ചു കൊണ്ട് നിന്നു…

അയാളോട് ഇനി ഒന്നും പറയാൻ താല്പര്യം ഇല്ലാത്തത് കൊണ്ട് പെട്ടന്ന് തന്നെ അപ്പുറത്തെ സൈഡ് ക്രോസ്സ് ചെയ്യാൻ ശ്രമിച്ചതും ഒരു വണ്ടി മുമ്പിൽ ബ്രേക്ക്‌ പിടിച്ചതും ഒരുമിച്ച് ആയിരുന്നു… നല്ല പരിജയം ഉള്ള വണ്ടി എന്ന് ആലോചിച്ചു നിന്നപോൾ ആണ് …

നിനക്ക് രാവിലെ തന്നെ ചാവാൻ എൻ്റെ വണ്ടിയെ കിട്ടിയോളോടി ..
പ്രണവ് സർ വണ്ടിയിൽ നിന്ന ഇറങ്ങി കലി തുള്ളി കൊണ്ട് വന്നപ്പോൾ ശരിക്കും കടലിന്റെയും ചെകുത്താന്റെയും ഇടയിൽ പെട്ട് അവസ്ഥ ആയിരുന്നു…

അയ്യോ… ഗായത്രി എന്തെങ്കിലും പറ്റിയോ…
അടുത്ത മാരണം ഒലിപ്പിച്ചു കൊണ്ട് വന്നു..

അയാളെ ഒന്ന് നോക്കിയതിന് ശേഷം പ്രണവ് സർ എന്റെ അടുത്തേക്ക് തിരിഞ്ഞു..

ഇത് ആരാ.. നിന്റെ അച്ഛൻ ആണോ….

പ്രണവ് സാറിന്റെ നാവിൽ നിന്നും വന്ന ആ ചോദ്യം എനിക്ക് ശരിക്കും ഇഷ്ടായി… അങ്ങനെ എങ്കിലും മനസിലാവട്ടെ മകളുടെ പ്രായം ഉള്ള ഒരു പെണ്ണിന്റെ പിന്നാലെ ആണ് മണം പിടിച്ചു നടക്കുന്നത് എന്ന്… പക്ഷെ ആ ചോദ്യം അയാൾക്ക്‌ ഒട്ടും ഇഷ്ടായില്ല എന്നും എനിക്ക് മനസിലായി..

കുടുംബത്തോടെ ഇറങ്ങിയിരിക്കുക ആണ് രാവിലെ തന്നെ…
എന്ന് പിറുപിറുത്തു കൊണ്ട് സർ പോയി…

ആരാ അവൻ….
അയാൾ ചോദിച്ച ചോദ്യത്തിന് പുല്ല് വില പോലും നൽകാതെ ഞാൻ നടന്നു… കുറച്ചു ദൂരം വീണ്ടും വന്നു എങ്കിലും ഞാൻ പതിവ് പോലെ ഗൗനിക്കുന്നില്ല എന്ന് മനസിലായപ്പോൾ നാണം കേട്ട് പോയി…

വീട്ടിൽ ചെന്നു പതിവ് പോലെ ജോലിയിൽ മുഴുകി…

ഇന്നലെ ഞങ്ങൾ പോയതിന് ശേഷം വലിയ കുഴപ്പം ഒന്നുമുണ്ടായിരുന്നില്ലലോ..
രാഘവേട്ടൻ ആയിരുന്നു..

വലിയ കുഴപ്പം ഇല്ലാ.. കുറെ പണികൾ തന്നു അത്ര തന്നെ…
എന്ന് പറഞ്ഞ ഞാൻ പുഞ്ചിരിച്ചു വീണ്ടും അടുക്കളയിൽ ചെന്നു..

സതി മാടവും സാറും കോയമ്പത്തൂരിൽ നിന്ന വന്നിരുന്നു… പ്രണവ് സർ ഇവിടെ ഇല്ലാ എന്നത് എന്ത് കൊണ്ടോ എനിക്ക് ഒരു ആശ്വാസം ആയിരുന്നു..

മോളെ നീ ഇന്നലെ ഉണ്ടാക്കി വച്ചത് എല്ലാം ഇന്ന് ചിലവായി കൊള്ളും…
ശാന്ത ചേച്ചി ഫ്രിഡ്ജിൽ നിന്ന ഞാൻ ഇന്നലെ അകത്തു വച്ച് സാധനങ്ങൾ പുറത്ത എടുകുമ്പോൾ പറഞ്ഞു…

എന്താ ചേച്ചി..

ഇന്ന് ഇവിടെ രണ്ട മൂന്ന് അതിഥികൾ വരുന്നുണ്ട്.. ഇവിടത്തെ സാറിന്റെ സുഹൃത്തും കുടുംബവും… അവർക്ക് വിഭവ സമർത്ഥമായി കഴിക്കാൻ എല്ലാം ഒരുക്കാൻ മാഡം പറഞ്ഞു.. ഇത്രെയും ആഹാര സാധനം എന്തിനാ കളയുന്നത് ചൂടാക്കി നമ്മുക്ക് എടുക്കാം..

ഞാൻ ചിരിച്ചു ചേച്ചിയുടെ കൂടെ കൂടി..

പിന്നെ ഒരു കല്യാണത്തിന്റെ ചർച്ചയും ഉണ്ട് എന്നാ കേള്കുന്നത്..

കല്യാണമോ ആരുടെ…

വേറെ ആരുടെ.. പ്രണവ് സാറിന്റെ തന്നെ…

അത് കേട്ടപ്പോൾ എന്തോ ഒരു സങ്കടം തോന്നി… ആ പെൺകുട്ടിയെ കുറിച്ച് ഓർത്തു.. എങ്ങനെയാ അത് പോലെ തൊട്ടാൽ പൊട്ടുന്ന ഒരു സാധനത്തിന്റെ കൂടെ ജീവിക്കുന്നത്… ആ പെണ്ണിന്റെ വിധി…

കുറച്ച് കഴിഞ്ഞപ്പോൾ പുറത്ത പോയ പ്രണവ് സർ തിരികെ വന്നു നേരെ മുകളിൽ പോയി… ഏതാണ്ട് ഉച്ച ആയപ്പോൾ പറഞ്ഞ അതിഥികൾ വന്നു…

പണക്കാരൻ ആണ് വിളിച്ചു പറയുന്ന രീതിയിൽ വസ്ത്രം ഒക്കെ ധരിച്ചു ഒരു പുരുഷനും ഒരു സ്വർണ്ണ കടയുടെ അംബാസഡർ ആണ് എന്ന് രീതിയിൽ ഒരു സ്ത്രീയും… അവരുടെ മകൾ ആണ് തോനുന്നു… അഹങ്കാരി ആണ് എന്ന് മുഖത്തു തന്നെ എഴുതി വച്ചിട്ടുണ്ട്..

അവർ വന്നപ്പോൾ സാറും മാടവും വന്നു എല്ലാരും ഹാളിൽ സിറ്റ് ഉറപ്പിച്ചു സംസാരത്തിലേക്കും കടന്നു… ബിസിനസ് കാര്യങ്ങളിൽ സംസാരിച്ചു തുടങ്ങിയത് എങ്കിലും ശാന്ത ചേച്ചി പറഞ്ഞത് പോലെ തന്നെ കല്യാണ കാര്യത്തിലേക്ക് അവസാനം വന്നു…

ഞങ്ങളുടെ മകളെ ഇവിടേക്ക് അയക്കാൻ സന്തോഷമേ ഉള്ളു..

ഞങ്ങൾക്കും ഈ ബന്ധത്തിന് പൂർണ സമ്മതം..

ഞാൻ ഡൈനിങ്ങ് ടേബിൾ തുടയ്ക്കുന്നത് കൊണ്ട് അവരുടെ സംസാരം നല്ലത് പോലെ കേൾകാം.. ശാന്ത ചേച്ചി ആഹാര സാധനം എല്ലാം ആയി വന്നു..

ഈശ്വരാ ഈ കൊച്ചിനെ ആണോ പ്രണവ് സാറിനെ കൊണ്ട് കല്യാണം കഴിപ്പിക്കുന്നത്..

എന്ത് പറ്റി ചേച്ചി..

ഈ പെണ്ണ് മുമ്പും ഇവിടെ വന്നിട്ടുണ്ട്… അഹങ്കാരത്തിന് കൈയും കാലും വച്ച് സാധനം ആണ്..

അപ്പോൾ എന്റെ മനസ്സിൽ ഒന്നേ വന്നോളൂ… ചക്കിക്കൊത്ത ചങ്കരൻ.. പ്രണവ് സാറിനു പറ്റിയ കൂട്ട്…

ആന്റി പ്രണവ് എവിടെ..
ഭാവി ഭർത്താവിനെ ആ കുട്ടി അനേഷിച്ചു…

മുകളിൽ ഉണ്ട് മോളെ.. ഞാൻ വിളിക്കാം..

വേണ്ട ആന്റി.. ഞാൻ പോയി വിളിച്ചു കൊണ്ട് വരാം..
എന്ന് പറഞ്ഞു ആ പെണ്ണ് കുതിര ചാടുന്നത് പോലെ ചാടി ചാടി മുകളിലേക്ക് പോകുന്നത് കണ്ടപ്പോൾ ചിരി ആണ് വന്നത്..

എന്തിനാ മോളെ ചിരിക്കൂന്നേ..

അല്ല ആ പോയ പെണ്ണിന്റെ തിരിച്ചു വരവ് ഓർത്ത് ചിരിച്ചു പോയതാ…

അത് എന്താ നീ അങ്ങനെ പറഞ്ഞെ…

ചേച്ചി കണ്ടോ…
ഞാൻ പറഞ്ഞു പത്തു സെക്കന്റ്‌ പോലും ആവുന്നതിന് മുമ്പ് പോയ അതെ സ്പീഡിൽ കവിളിൽ കൈയും വച്ചു കരഞ്ഞു കൊണ്ട് തിരിച്ച ഇറങ്ങി വന്ന ആ പെണ്ണിനെ ആണ് ഞങ്ങൾ കണ്ടത്..

what happend മോളെ… എന്തിനാ മോളെ കരയുന്നത്..
ആ പെണ്ണിന്റെ അമ്മ ചോദിക്കാൻ തുടങ്ങി..
അത് ഒന്നും പറയുന്നില്ലെങ്കിലും കവിളിൽ കൈയും വച്ചു വാവിട്ടു കരഞ്ഞു കൊണ്ട് നിക്കുന്നത് കണ്ടപ്പോൾ തന്നെ മനസിലായി മുകളിൽ ചെന്നപ്പോൾ സർ നല്ല സ്വീകരണം ആണ് കൊടുത്തത് എന്ന്..

അല്ല ഗായത്രി ഇത് ഇങ്ങനെ ആവും എന്ന് നിനക്ക് എങ്ങനെ മനസിലായി..

അനുഭവം ആണ് ചേച്ചി…
എന്ന് പറഞ്ഞു പ്രണവ് സർ എന്നെ തല്ലിയ കവിളിൽ ഞാൻ കൈ വച്ചു

എല്ലാരും കൂടെ ആ പെണ്കുട്ടിയെ ആശ്വസിപ്പിച്ചു കൊണ്ട് നിന്നപ്പോൾ ആണ് പ്രണവ് സർ താഴേക്കു വന്നത്…

എന്താ പ്രണവ് ഇത്… വീട്ടിൽ വരുന്ന ഗസ്റ്റ്‌ഇനോട് ഇങ്ങനെ ആണോ പെരുമാറുന്നത്…

എന്റെ റൂമിൽ ഇടിച്ചു കയറി വരുന്നവരോട് ഇങ്ങനെ പെരുമാറാനെ എനിക്ക് അറിയാളു..

എന്ന് കരുതി.. നിന്റെ ഭാര്യ ആവാൻ പോകുന്ന കുട്ടി ആണ് ഇവൾ..

ഓഹ്… അപ്പോൾ അങ്ങനെയും ഒരു സംഭവം ഉണ്ട് അല്ലേ… Good.. ബിസിനസ്‌ ഡീൽ മാത്രം അല്ല മാരേജ് ഡിലും കൂടെ ആണ് അല്ലെ..
എന്ന് പറഞ്ഞു സർ ആ പെൺകുട്ടിയുടെ അടുത്തേക്ക് പോയി…

അടിച്ചതിന് ക്ഷേമ ചോദിക്കാൻ ആയിരിക്കും…
ശാന്ത ചേച്ചി ആയിരുന്നു..

ഒരിക്കലും അല്ല..

എന്റെ ഊഹം തെറ്റിയില്ല എന്ന് അടുത്ത സാറിന്റെ പ്രതികരണം വ്യക്തമാക്കി..

നിനക്ക് എന്നെ കല്യാണം കഴിക്കണോടി…
എല്ലാരുടെയും മുമ്പിൽ വച്ചു ദേഷ്യത്തോടെ ആ പെണ്കുട്ടിയോട് ചോദിച്ചു..

ചോദിച്ചത് കേട്ടില്ലേ…നിനക്ക് എന്നെ കല്യാണം കഴിക്കണോ എന്ന്..

വേണ്ടാ…
വീണ്ടും കടുപ്പിച്ചു ചോദിച്ചപ്പോൾ ഉത്തരവും വന്നു.

how dare you.. എന്റെ മോളെ തല്ലിയതും പോരാ… അവളോട്‌ ഞങ്ങളുടെ മുമ്പിൽ വച്ച് ഇങ്ങനെ behave ചെയുന്നോ… നിനക്ക് എന്നെ അറിയില്ല..

നല്ലത് പോലെ അറിയാം… നിങ്ങൾക്ക് എന്താ ചെയ്യാൻ കഴിയുക എന്നും അറിയാം… ഞങ്ങളുടെ കമ്പനിയിലെ നിങ്ങളുടെ ഡീൽ എല്ലാം ക്യാൻസൽ ചെയ്യും.. കൂടി പോയാൽ അഞ്ചോ പത്തോ കോടിയുടെ നഷ്ടം ഉണ്ടാവും… But.. ഞാൻ ഒന്ന് വിചാരിച്ചാൽ നിങ്ങളുടെ ഡീൽ മാത്രം അല്ല കമ്പനി പൂട്ടിക്കാൻ പോലും എനിക്ക് പറ്റും.. കാണണോ…

പ്രണവ് സർ പറഞ്ഞു തീർന്നതും അയാളുടെ മുഖത്തു നേരത്തെ ഉണ്ടായിരുന്ന ശൗര്യം എല്ലാം ചോർന്നു..

പ്രണവ് മതി..
സാറിന്റെ അച്ഛൻ പറഞ്ഞപ്പോൾ പിന്നെ ഒന്നും പറയാതെ സർ മുകളിലേക്ക് പോയി… അപ്പോഴും എന്റെ മനസ്സിൽ ഒന്നേ ഉണ്ടായിരുന്നോള്ളൂ ഇത് എന്താ ഇങ്ങനെ…

ഇവിടെ ഇപ്പോൾ മാടത്തിനെ കാൾ എല്ലാർക്കും പേടിയാ പ്രണവ് സാറിനെ..
അടുക്കളയിൽ നിക്കുമ്പോൾ ശാന്ത ചേച്ചി പറഞ്ഞു.. ഡിലും കല്യാണ ആലോചനയും എല്ലാം മുടങ്ങി അവർ ആഹാരം പോലും കഴിക്കാതെ പോയി…

പണക്കാരൻ ആയ ഒരാളുടെ മോളുടെ കരണത്തു അയാളുടെ മൂക്കിൽ തുമ്പിൽ വച്ചു തന്നെ അടിച്ച ആളാണ്.. അതു കൊണ്ട് നമ്മൾ ഒക്കെ പ്രണവ് സാറിന്റെ മുമ്പിൽ ഒതുങ്ങി നടക്കുന്നത് ആണ് നല്ലത്…

ശാന്ത ചേച്ചി പറഞ്ഞപ്പോൾ മറുപടിയായി ഒരു പുഞ്ചിരി മാത്രം നൽകി ഞാൻ മാഡത്തിനുള്ള ചായയുമായി മുകളിലേക്ക് നടന്നു.. ചേച്ചി പറഞ്ഞത് തന്നെയാ ശരി പ്രണവ് സാറിന്റെ മുമ്പിൽ പെടാതെ ഒതുങ്ങി നടക്കുന്നത് ആണ് നല്ലത് പ്രേതേകിച്ചും എനിക്ക്.. എന്ന് ചിന്തിച്ചു നടന്നതും മുമ്പിൽ വന്ന ആളുമായി കൂട്ടി ഇടിച്ചു കൈയിൽ ഇരുന്ന് ചായ മറിഞ്ഞതും ഒരുമിച്ച് ആയിരുന്നു…

ഈശ്വരാ…മനസ്സിൽ വിചാരിക്കുന്ന ആൾ ആയിരിക്കലെ എന്ന് പ്രാർത്ഥിച്ചു എങ്കിലും വീണ്ടും എന്റെ പ്രാത്ഥന ദൈവം കേട്ടില്ല..

മാത്രം അല്ല വെളുത്ത ഷർട്ടിൽ നല്ല ചൂട് ചായ വിയുന്നതിന്റെ ചൂട് ആ മുഖത്തും ഉണ്ടായിരുന്നു..

**********************************************

 

(തുടരും.. )

ജീവാംശമായി തുടർകഥകൾ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക

4.1/5 - (22 votes)

About Author

Unlock Your Imagination: Start Generating Stories Now! Generate Stories


Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook

aksharathalukal subscribe

പുതിയ നോവലുകളും കഥകളും ദിവസവും ഇന്‍ബോക്‌സില്‍ ലഭിക്കാന്‍ ന്യൂസ് ലെറ്റർ സബ്‌സ്‌ക്രൈബ് ചെയ്യാം

Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now

©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission

Leave a Reply

Don`t copy text!