പ്രണവ് സർ…
ഞാൻ പറഞ്ഞത് ഒന്നും സർ കേട്ടു കാണല്ലേ എന്ന് ആഗ്രഹിച്ചു എങ്കിലും സംഭവിച്ചത് മറിച്ച ആയിരുന്നു…
തികച്ചും നിശബ്ദത ആയിരുന്നു അപ്പോൾ ഒന്നും പറയാതെ സർ അവിടെ തന്നെ നിന്നു… പക്ഷെ ആ നോട്ടം പല ഭയങ്ങളും മനസ്സിൽ ഉളവാക്കി..
പ്രണവ്.. നീ ഓഫീസിൽ പോയില്ലായിരുന്നോ..
വിഷയം മാറ്റാൻ എന്ന് രീതിയിൽ പ്രവീൺ സർ ചോദിച്ചു…
പോവാത്തത് കൊണ്ട് പലതും അറിയാൻ സാധിച്ചല്ലോ..
എന്ന് എന്റെ മുഖത്തു നോക്കി പ്രണവ് സർ പറഞ്ഞു..
ഡാ.. നീ ഇനി ഈ പ്രശ്നത്തിന്റെ പേരിൽ ഗായത്രിയെ ദ്രോഹികണ്ടാ…
അപ്പോഴും ഒന്നും പറയാതെ പ്രണവ് സർ നിന്നു..
അതേടാ.. ഗായത്രി എല്ലാത്തിനും അവളുടെ വീട്ടുകാരുടെ പേരിൽ മാപ്പ് ചോദിച്ചല്ലോ.. ഇനി ഇത് ഒരു പ്രശ്നം ആക്കണ്ടാ..
അപ്പോഴും മറുപടിയായി മൗനം മാത്രം…
ഞാൻ കമ്പനിയിലേക്ക് പോകുവാ..
എന്ന് പറഞ്ഞു… ആ വിഷയത്തിനെ കുറിച്ച് ഒരു അക്ഷരം പോലും പറയാതെ പോയി…
അപ്പോഴും സാറിനെ കണ്ടപ്പോൾ ഉയർന്ന എന്റെ നെഞ്ചിടിപ്പിന് ഒരു കുറവും ഇല്ലായിരുന്നു…
ഗായത്രി ഇനി അതൊന്നും ഓർത്ത് ടെൻഷൻ ആവണ്ടാ… അവൻ ഈ കാര്യത്തെ ചൊല്ലി തന്നോട് ഒരു വഴക്കിനും വരില്ല…
പ്രവീൺ സാറും ചേച്ചിയുടെയും വാക്കുകൾ എന്നെ ഒരു പരിധി വരെ സമാധാനിപ്പിച്ചു… രണ്ടു പേർക്കും ഒരു ചെറു പുഞ്ചിരി മാത്രം നൽകി ഞാൻ താഴേക്കു പോയി…
.എല്ലാം അവരോട് തുറന്നു പറഞ്ഞത് കൊണ്ടാവും മനസ്സിൽ ഒരു സമാധാനം ഉണ്ടായിരുന്നു… അതെ സമയം എല്ലാം പ്രണവ് സർ കേട്ടു എന്ന് ചിന്ത മനസിൽ ഒരു ഭയം ഉളവാക്കി… പതിയെ എല്ലാ ചിന്തകളും മനസ്സിൽ നിന്നു മാച്ചു കളഞ്ഞതിന് ശേഷം ജോലിയിൽ ശ്രദ്ധ തിരിച്ചു…
എന്താ ചേച്ചി അനേഷിക്കുന്നത്..
അലക്കാനുള്ള തുണികൾ എല്ലാം എടുത്ത് കൊണ്ട് വന്നപ്പോൾ ആണ് ഷെൽഫിൽ എന്തോ നോക്കുന്ന രോഹിണി ചേച്ചിയെ കണ്ടത്..
പ്രവീണേട്ടന്റെ ഒരു ഫയൽ നോക്കുവായിരുന്നു… ഏട്ടൻ അത് എവിടേയോ വച്ചു മറന്നു..
ഞാനും കൂടെ ചേച്ചിയുടെ കൂടെ ഫയൽ നോക്കാൻ തുടങ്ങി… നോക്കുന്നതിന്റെ ഇടയിൽ ആണ് വീണ്ടും അത് എന്റെ കണ്ണിൽ പെട്ടത്… സ്റ്റെതെസ്കോപ്പ.. അന്ന് അത് എടുത്തപ്പോൾ പ്രണവ് സർ നല്ലത് പോലെ ദേഷ്യപ്പെട്ട രംഗവും മനസ്സിൽ തെളിഞ്ഞു വന്നു.. ഒരു ഡോക്ടർ ആയി അതൊക്കെ കൊണ്ട് നടക്കുന്നത് ഒരുപാട് ആഗ്രഹിച്ചത് കൊണ്ടാവും അതിൽ തന്നെ കണ്ണുകൾ പതിഞ്ഞു നിന്നത്…
എന്താ ഗായത്രി ഫയൽ കിട്ടിയോ…
എന്ന് പറഞ്ഞു ചേച്ചി എന്റെ ശ്രദ്ധ പോകുനടത്തേക്ക് നോക്കി..
ചേച്ചി ഇത് ആരുടേതാ…
ഇത് ആരും ഉപയോഗിച്ചിട്ട് ഇല്ലാ…
അത് പറയുമ്പോൾ ചേച്ചിയുടെ മുഖം മാറുന്നത് ഞാൻ ശ്രദ്ധിച്ചു..
ഇത് പ്രിയക്ക് വാങ്ങിയത് ആയിരുന്നു…..
പ്രിയ..അപ്പോൾ ആണ് രാഘവേട്ടൻ പ്രിയെയെ കുറിച്ചും ആ കുട്ടിയുടെ മരണം ഈ കുടുംബത്തിനെ ഏല്പിച്ച മുറിവിനെ കുറിച്ചും ഓർമ വന്നത്.
പ്രിയ ആരാണ് എന്ന് അറിയോ ഗായത്രിക്ക്…
അറിയാം എന്ന് രീതിയിൽ ഞാൻ തലയാട്ടി..
പ്രിയയുടെ മരണത്തിന് ശേഷം ഏകദേശം രണ്ട വർഷം ഒക്കെ കഴിഞ്ഞാണ് പ്രവീൺ ഏട്ടൻ എന്നെ കല്യാണം കഴിച്ചത്… അത് കൊണ്ട് തന്നെ ആ കുട്ടിയെ ഒന്ന് കാണാൻ പറ്റില്ലെങ്കിലും എല്ലാരുടെയും സംസാരത്തിൽ നിന്നു തന്നെ അവൾ ഇവിടെ ഉണ്ടായിരുന്നവർക്ക് ഏറെ പ്രിയപ്പെട്ടവൾ ആണ് എന്ന് മനസിലായി.. പ്രേതേകിച്ചും പ്രവീൺ ഏട്ടനും പ്രണവിനും.. ഒരേ ഒരു അനിയത്തി ആയിരുന്നില്ലേ…ശരിക്കും പ്രവീണേട്ടൻ എന്നെ പെണ്ണ് കാണാൻ വന്നപ്പോൾ ആ മുഖത്തെ തെളിച്ച കുറവ് എന്നെ ഇഷ്ടമാകാത്തത് കൊണ്ട് ആയിരിക്കും എന്നാണ് കരുതിയിരുന്നത്… പിന്നെയാ പ്രിയയുടെ കാര്യം ഒക്കെ ഞാൻ അറിഞ്ഞത്… അപ്പോൾ ശരിക്കും എനിക്ക് ഇഷ്ടം കൂടുവായിരുന്നു പ്രവീൺ ഏട്ടനോട്…
ചേച്ചി പറയുമ്പോൾ തന്നെ ആ കണ്ണുകളിൽ ഞാൻ കണ്ടു ഭർത്താവിനോടുള്ള സ്നേഹം…
കല്യണം കഴിഞ്ഞു ഏട്ടന്റെ ആ സങ്കടങ്ങൾ ഒക്കെ ഒരു പരിധി വരെ എങ്കിലും മാറ്റാൻ എനിക്ക് സാധിച്ചു… പക്ഷെ എല്ലാർക്കും തെറ്റി പോയത് പ്രണവിന്റെ കാര്യത്തിലാണ്…
എന്തോ പ്രണവ് സാറിന്റെ കാര്യം കേൾക്കാൻ എനിക്കും ഒരു താല്പര്യമായിരുന്നു… അപ്പോൾ ആണ് വേറെ ഒരു ഡ്രോ തുറന്നു ഡയറിയുടെ ഉള്ളിൽ നിന്ന ഒരു ഫോട്ടോ എടുത്ത് എനിക്ക് കാണിച്ചു തന്നത്..
ഇവിടത്തെ മാടവും സാറും അവരുടെ രണ്ട അറ്റത്തായി ചിരിച്ചു കൊണ്ട് ഇരിക്കുന്ന പ്രവീൺ സാറും പ്രണവ് സാറും… ശരിക്കും ചിരിച്ചു കൊണ്ട് നിക്കുന്ന പ്രണവ് സാറിനെ ആദ്യമായി ആണ് ഞാൻ കണ്ടത്.. ആ മുഖത്തു ആ പുഞ്ചിരി ആണ് നല്ലത് എന്നും തോന്നി… കൂടെ മഠത്തിന്റെയും സാറിന്റെയും നടുവിൽ ഇരിക്കുന്ന ഒരു പെണ്ണ് കുട്ടി..
അവൾ ആണ് പ്രിയ..
ചേച്ചി ആ പെൺകുട്ടിയെ ചൂണ്ടി പറഞ്ഞു…
പ്രണവിന്റെ നിർബന്ധം ആണ്… പ്രിയയുടെ ഫോട്ടോയിൽ മാല ഇട്ടു വയ്ക്കരുത് എന്ന്.. അവന് ഇപ്പോഴും അവൾ മരിച്ചു എന്ന് വിശ്വസിക്കാൻ കഴിയുനില്ല…
ചേച്ചി എന്റെ അടുത്തേക്കായി വന്നു..
ശരിക്കും അവൻ ഒരു പാവം ആണ്.. അതുകൊണ്ട് ദേഷ്യം വന്ന അവൻ എന്തെങ്കിലും ചിന്തിക്കാതെ പറയുക ആണെങ്കിൽ ഗായത്രി ഒന്നും മനസ്സിൽ വച്ചേക്കരുത്….
ഞാൻ മറുപടിയായി പുഞ്ചിരിച്ചു…
അല്ല.. ഗായത്രിയുടെ കുടുംബത്തിനെ കുറിച്ച് ചോദിക്കാൻ മറന്നു.. അച്ഛനെയും അമ്മയെയും കണ്ടു.. ആ കൂടി കാഴ്ച അത്ര നല്ലത് അല്ലായിരുന്നു എങ്കിലും… എന്ന് ചിരിച്ചു കൊണ്ട് രോഹിണി ചേച്ചി പറഞ്ഞപ്പോൾ… അമ്മയുടെ കാര്യം…. എന്തോ അത് ഒന്നും തിരുത്തി പറയാൻ അപ്പോൾ മനസ്സ് അനുവദിച്ചില്ല… ചിലപ്പോൾ എന്റെ കഷ്ടപ്പാടുകൾ മറ്റുള്ളവരെ അറിയിച്ചു സിമ്പതി പിടിച്ചു പറ്റാൻ മടിച്ച ആയിരിക്കും…
അച്ഛൻ അമ്മ.. പിന്നെ ഒരു അനിയത്തിയും ഉണ്ട്.. സ്വാതി.. ഒമ്പതിൽ പഠിക്കുവാ…
അഹ്…ഗായത്രിക്കും ആഗ്രഹമില്ലേ തുടർന്നു പഠിക്കാൻ..
ആ ചോദ്യം കേട്ടപ്പോൾ ഒരു വിങ്ങൽ മാത്രം ആയിരുന്നു… ചെറിയമ്മ കാരണം എന്റെ സ്വപ്‌നങ്ങൾ നഷ്ടമായത് എല്ലാം ഉള്ളിൽ ഒതുക്കി ചിരിച്ച കൊണ്ട് ഞാൻ ചേച്ചിയോട് സംസാരിച്ചു..
അത്.. പ്ലസ് ടു കഴിഞ്ഞ എൻട്രൻസിൽ പോവാൻ ആയിരുന്നു ആഗ്രഹം പക്ഷെ നടന്നില്ല..
ചേച്ചിയുടെ മുഖത്തു നോക്കാതെ ഞാൻ പറഞ്ഞു..
ദൈവം അല്ലെങ്കിലും അങ്ങനെയാ മോളെ ചിലർക്ക് സാഹചര്യം കൊടുക്കില്ല…. മറ്റു ചിലർക്കോ.. സാഹചര്യം ഉണ്ടെങ്കിലും ഒന്നും നേടാനുള്ള സമയം കൊടുക്കില്ല….
അവസാനം പറഞ്ഞത് പ്രിയേ ഉദ്ദേശിച്ചാണ് എന്ന് മനസിലായി..
അങ്ങനെ ഓരോ സംസാരം തുടർന്നു കൊണ്ട് നിന്നപ്പോൾ ആണ് ഇടയ്ക് ഇടയ്ക് എന്തോ ചേച്ചിക്ക് ഒരു അസ്വസ്ഥത പോലെ എനിക്ക് തോന്നിയത്
എന്താ.. ചേച്ചി.. എന്ത് പറ്റി…
ഏഹ്.. ഒന്നില്ല.. എന്തോ ഒരു തല കറക്കം പോലെ.. രാവിലെ ആഹാരം നേരെ കഴിച്ചില്ല അതു കൊണ്ട് ആയിരിക്കും..
ഞാൻ ചേച്ചിയെ ഒന്ന് താങ്ങി നിർത്തി.. അപ്പോൾ ആണ് പ്രവീൺ സർ അവിടേക്ക് വന്നത്..
എന്താ രോഹിണി.. എന്ത് പറ്റി…
.
ചേച്ചിക്ക് എന്തോ ഒരു തലകറക്കം പോലെ..
വാ.. നമ്മുക്ക് ആശുപത്രിയിൽ പോകാം..
പ്രവീണേട്ടൻ ചേച്ചിയെ ചേർത്തു നിർത്തി..
അതിന്റെ ആവശ്യം ഒന്നില്ല ഏട്ടാ.. എനിക്ക് കുഴപ്പം ഒന്നില്ല
പക്ഷെ പ്രവീൺ സർ ചേച്ചിയുടെ എതിർപ്പിനെ വകവയ്ക്കാതെ ആശുപത്രിയിൽ കൊണ്ട് പോകാൻ തന്നെ തീരുമാനിച്ചു..
അവർ രണ്ടാളും കാറിൽ കയറി പോയി… രോഹിണി ചേച്ചിക്ക് ചെറിയ ഒരു തലകറക്കം മാത്രം ആണ് എങ്കിലും… എന്തോ ഉള്ളുരുകി പ്രാർത്ഥിച്ചു പോയി വേറെ ഒരു പ്രശ്നവും വരുത്തരുതേ എന്ന്.. ആത്രേയക്കും ഈ ചുരുങ്ങിയ നാളുകൾ കൊണ്ട് ചേച്ചി എന്റെ ഇഷ്ടം പിടിച്ചു പറ്റി…
ഏതാണ്ട് ഉച്ചയാവാർ ആയപ്പോൾ ആരോ കാളിംഗ് ബെൽ അടിച്ചു… രോഹിണി ചേച്ചിയും സാറും ആയിരിക്കും എന്ന് കരുതി ഞാൻ പെട്ടന്നു വാതിൽ പോയി തുറന്നു.. പക്ഷെ പ്രതീക്ഷിച്ച ആളുകൾ അല്ല എന്ന് മാത്രമല്ല ഞാൻ മുമ്പിൽ ചെന്നു പെടാൻ പാടില്ലാത്തെ അയാളായിരുന്നു വന്നത്..
പ്രണവ് സാറിനെ കണ്ടപ്പോൾ എന്ത് ചെയണം എന്ന് അറിയാതെ ഒരു നിമിഷം നിന്ന പോയി… പക്ഷെ എന്തോ ഉറപ്പിച്ചത് പോലെ സർ എന്റെ അടുത്തേക്ക് വന്നു… അവിടെ നിന്നും പോകണം എന്ന് ആഗ്രഹം ഉണ്ട് എങ്കിലും കാലുകൾ അവിടെ ഉറപ്പിച്ചത് പോലെ ഉറച്ചു പോയി..
എന്റെ അടുത്തേക്കായി സർ വന്നു… ധാവണിയുടെ തുമ്പും ഇറുക്കി പിടിച്ചു കൊണ്ട് ഞാൻ നിന്നു..
നിന്റെ..
സാറിന്റെ വാക്കുകൾ പൂരിപ്പിക്കുന്നതിന് മുമ്പ് അകത്തു നിന്ന ഒരു നില വിളി കേട്ടു… ഞങ്ങൾ രണ്ടാളും ശബ്‌ദം കേട്ട് സ്ഥലത്തേക്ക് നോക്കി… പക്ഷെ ആ ശബ്‌ദം…അത്…
അമ്മ..
എന്ന് പറഞ്ഞുകൊണ്ട് സർ ശബ്‌ദം കെട്ടടത്തേക്ക് ഓടി.. പിന്നാലെ എന്താ സംഭവിച്ചത് എന്ന് അറിയാൻ ഞാനും..
ചെന്നപ്പോൾ കണ്ടത് സ്റ്റേഴ്സിന്റെ അടുത്ത വീണു കിടക്കുന്ന സതി മാഡത്തിനെ ആയിരുന്നു…
അമ്മേ.. എന്താ പറ്റിയത്..
പ്രണവ് സർ മാഡത്തിന്റെ അടുത്തായി ഇരുന്നു പതുകെ പിടിച്ച എഴുനെല്പിക്കാൻ നോക്കി.. പക്ഷെ മാഡം വേദന കൊണ്ട് വിളിക്കുക ആയിരുന്നു.. ഞാനും കൂടെ സഹായിച്ചു.. അപ്പോൾ തന്നെ എല്ലാരും അവിടേക്ക് വന്നു..
അയ്യോ.. സതി എന്താ പറ്റിയത്..
സാറും മാഡത്തിന്റെ അടുത്തേക്കായി ഇരുന്നു..
അവസാനം വളരെ ബുദ്ധിമുട്ടി മാഡത്തിനെ പ്രണവ് സാറും അദ്ദേഹത്തിന്റെ അച്ചനും കൂടെ സഹായിച്ചു ഒരു റൂമിൽ കിടത്തി.. അപ്പോഴും മാഡത്തിന്റെ വേദനയ്ക്ക് ഒരു കുറവും ഇല്ലായിരുന്നു…
പ്രണവ് സർ വിളിച്ച പ്രകാരം പെട്ടന്ന് തന്നെ ഡോക്ടർ വന്നു മാഡത്തിനെ നോക്കി…
നല്ല വീഴ്ച്ചയാണ് എങ്കിലും ഭാഗ്യത്തിന് internal injury ഒന്നും ഉണ്ടായില്ല… എന്നാലും ബെൽറ്റ് ഇടണം … ഒരു മൂന്ന് ആഴ്ച എങ്കിലും കംപ്ലീറ്റ് rest വേണം…
അങ്ങനെ ഓരോന്നായി ഡോക്ടർ വിശധികരിച്ച പറഞ്ഞു… അപ്പോൾ മാഡത്തിന് വേണ്ടിയുള്ള ആഹാരം എടുത്തു കൊണ്ട് ഞാൻ അടുക്കളയിൽ നിന്നു..
ശരിക്കും എന്താ മോളെ പറ്റിയത്..
മാഡം stepil നിന്നു വീണതാ.. ഭാഗ്യത്തിന് വലിയ പൊട്ടൽ ഒന്നുമില്ലെങ്കിലും നല്ല rest വേണം എന്ന് ഡോക്ടർ പറഞ്ഞു…
അപ്പോൾ ആണ് പുറത്ത കാർ വന്നു നിന്നത് കേട്ടത്… സംസാരം കേട്ടപ്പോൾ മനസിലായി പ്രവീൺ സാറും രോഹിണി ചേച്ചിയും… അവർ നേരെ മാഡത്തിന്റെ മുറിയിലേക്ക് പോയി…
കുറച്ച് കഴിഞ്ഞ ഞാനും ആഹാരവുമായി മുറിയിലേക്ക് ചെന്നു… പക്ഷെ നേരത്തെ ഉണ്ടായിരുന്ന പോലെ മാഡത്തിന്റെ മുഖത്തു വീഴ്ചയുടെ വേദന ഒന്നുമില്ലായിരുന്നു മറിച്ച സന്തോഷം ആയിരുന്നു… പ്രണവ് സർ ഒഴികെ ബാക്കി എല്ലാരും അവിടെ ഉണ്ടായിരുന്നു….
ഈശ്വരാ.. ദൈവം എന്റെ പ്രാർത്ഥന കേട്ടല്ലോ…
മാഡം ആയിരുന്നു..
അതെ.. ശരിക്കും ആഘോഷിക്കേണ്ട വിഷയം ആയിരുന്നു.. അപ്പോഴാ നിനക്ക് ഈ വീഴ്ഛ് പറ്റിയത്..
അതിന് എന്താ.. എനിക്ക് ഒരു കുഴപ്പവും ഇല്ലാ.. ആഘോഷിക്കേണ്ട വിഷയം തന്നെയാ ഇത്…
എന്ന് സാറിനോട് പറഞ്ഞതിന് ശേഷം രോഹിണി ചേച്ചിയോടായി തിരിഞ്ഞു..
മോളെ നല്ല പോലെ rest എടുക്കണം..
അത് തന്നെയാ എനിക്ക് അമ്മയോടും പറയാൻ ഉള്ളത്… നല്ലത് പോലെ rest എടുക്കണം..
ഒരു കാര്യം ചെയ്യാം.. അമ്മായിയും മരുമകളും ഒരുമിച്ച് തന്നെ rest എടുത്തെക്ക്…
പ്രവീൺ സർ പറഞ്ഞപ്പോൾ എല്ലാരും ചിരിച്ചു… അപ്പോൾ ആണ് പ്രണവ് സർ അവിടേക്ക് വന്നത്..
അഹ്.. നിങ്ങൾ രണ്ടാളും എവിടെ പോയതായിരുന്നു… ഫോൺ വിളിച്ചിട്ടും കിട്ടിയില്ല…
അത് നിന്റെ ഏട്ടത്തിക്ക് ഒരു തല കറക്കം ആശുപത്രിയിൽ കാണിക്കാൻ കൊണ്ട് പോയതാ..
എന്നിട്ട് ഡോക്ടർ എന്ത് പറഞ്ഞു…
പേടിക്കാൻ ഒന്നില്ല.. സന്തോഷിക്കാൻ ഉള്ള കാര്യമാ..
പ്രവീൺ സർ പറഞ്ഞപ്പോൾ പ്രണവ് സർ എന്ത് എന്ന് രീതിയിൽ നോക്കി…
നീ ഒരു കൊച്ചിച്ചൻ ആവാൻ പോവുകയാണ്..
പ്രവീൺ സർ പറഞ്ഞു തീർന്നതും പ്രണവ് സാറിന്റെ മുഖം തെളിഞ്ഞു… നേരത്തെ ഫോട്ടയിൽ കണ്ടത് പോലെ അമർത്ഥമായി ഒരു പുഞ്ചിരി ആ മുഖത്തു തെളിഞ്ഞു… എന്റെ മുഖത്തും…
യാത്ര ചെയ്തു ഷീണിച്ചു വന്നത് അല്ലേ മോള് പോയി ഒന്ന് കിടക്കു..
ഞാൻ പോയി കിടന്നാൽ അപ്പോൾ അമ്മയുടെ കാര്യമോ..
എന്റെ കാര്യങ്ങൾ ഒക്കെ നോക്കാൻ ഇവർ ഒക്കെ ഇവിടെ ഇല്ലേ.. പിന്നെ എന്താ..
അവരുടെ സംഭാഷണം കേട്ടു കൊണ്ട് നിന്നപ്പോൾ ആണ് ഒരാളുടെ നോട്ടം എനിക്ക് കിട്ടുന്നത് പോലെ തോന്നി… ഊഹം തെറ്റിയില്ല.. പ്രണവ് സർ എന്നെ നോക്കി കൊണ്ട് നിക്കുന്നു.. നേരത്തെ ആ മുഖത്തു വിരിഞ്ഞ ചിരി ഒക്കെ എങ്ങോ പോയി മാഞ്ഞു…
അവിടെ ഇനിയും നിന്നാൽ ശരിയാവില്ല എന്ന് തോന്നിയത് കൊണ്ട് ഞാൻ പതിയെ റൂമിൽ നിന്നും അടുക്കളയിലോട്ട് വലിഞ്ഞു.. അപ്പോൾ ഒരു കാര്യം എനിക്ക് ഉറപ്പായി… മക്കളെ പോലെ തന്നെ മരുമക്കളെയും സ്നേഹിക്കുന്ന നല്ല മനസ്സ് സതി മാഡത്തിന് ഉണ്ട് എന്ന്…
വൈകിട്ട് ആവാറായപ്പോൾ ആരോ കാളിംഗ് ബെൽ അടിക്കുന്നത് കേട്ടു… ആരെയും താഴെ കാണാത്തത് കൊണ്ട് തന്നെ ഞാൻ പോയി വാതിൽ തുറന്നു…
ഒരു ചെറുപ്പക്കാരൻ ആയിരുന്നു.. കണ്ണാടിയും വേഷത്തിലും എല്ലാം തന്നെ ഒരു പന്തികേട് തോന്നിപ്പിക്കുന്ന രൂപം..
ആരാ..
ഞാൻ ചോദിച്ചപ്പോൾ മുമ്പ് ഒരിക്കൽ പോലും പെണ്ണുങ്ങളെ കണ്ടിട്ട് ഇല്ലാത്തത് പോലെ എന്നെ നോക്കി.. വേഷത്തിൽ മാത്രം അല്ല നോട്ടവും പന്തികേട് ആണ്…
അഹ് നിയോ…
പിന്നിൽ നിന്ന പ്രണവ് സർ ചോദിച്ചു… സാറിനെ കണ്ടതും അവിടേക്ക് പോകുന്നതിന്റെ ഇടയ്ക്ക് എന്തോ മനപ്പൂർവം എന്നെ തട്ടി പോകുന്നത് പോലെ അയാൾ പോയി… വൃത്തികെട്ടവൻ…
നീ എപ്പോഴാ വന്നത്..
മോർണിംഗ് ഫ്ലൈറ്റിൽ..
ഞാൻ നേരം അടുക്കളയിൽ പോകാൻ തുടങ്ങിയതും എന്നെ ചൂണ്ടി അയാൾ സാറിനോട് ചോദിച്ചു..
ഏതാടാ ആ ധാവണി…
വേലക്കാരിയാ..
ഒട്ടും താല്പര്യമില്ലാത്തത് പോലെ ഉത്തരവും സർ പറഞ്ഞു.. മുകളിലേക്ക് പോയി..
അയാൾ എന്നെ നോക്കി ചിരിച്ചപ്പോൾ എനിക്ക് ഓർമ വന്നത് ആ സുധിയെ ആയിരുന്നു… എല്ലാടത്തും ഉണ്ടല്ലോ ഇങ്ങനെ കുറെയെണ്ണം എന്ന് സ്വയം പറഞ്ഞു ഞാൻ അടുക്കളയിൽ ചെന്നു…
ചേച്ചി ചായ..
അഹ്.. ഞാൻ താഴെ വരുമായിരുന്നലോ ഗായത്രി…
ചേച്ചിക്ക് rest പറഞ്ഞിരുക്കുക അല്ലേ..
എന്റെ പൊഞ്ഞു കുട്ടി.. ലോകത്തിൽ ആദ്യം പ്രസവിക്കുന്ന ആളൊന്നുമല്ല ഞാൻ..
എന്ന് പറഞ്ഞു കൊണ്ട് ചേച്ചി ചായ വാങ്ങി…
പിന്നെയും കുറച്ചു നേരം ചേച്ചിയോട് സംസാരിച്ചതിന് ശേഷം ഞാൻ മുറിയിൽ നിന്നും ഇറങ്ങി താഴേക്കു പോകാൻ തുടങ്ങിയതും ഒരാൾ നേരെ വന്നതും ഒരുമിച്ചായിരുന്നു..
ഞാൻ അയാളെ ഗൗനിക്കാതെ നടക്കാൻ തുടങ്ങിയതും വീണ്ടും മുമ്പിൽ തടസവുമായി വന്നു..
എന്താ..
. ഈ സുന്ദരി കുട്ടിയുടെ പേര് എന്താ..
അറിഞ്ഞിട്ട നിങ്ങൾക്ക് എന്തിനാ…
ചിലപ്പോൾ ആവശ്യം വന്നല്ലോ..
അയാളോട് സംസാരിക്കാൻ താല്പര്യമില്ലാത്തത് കൊണ്ട് ഞാൻ വീണ്ടും നടക്കാൻ തുടങ്ങിയതും അയാൾ എന്റെ കൈയിൽ പിടിച്ചു..
എന്താ ഇത് എന്റെ കൈ വിടു..
അഹ്.. വിടാം… വല്ലപ്പോഴും ഈ സുന്ദരി കുട്ടി എന്റെ വീട്ടിലും കൂടെ ഒന്ന് ജോലിക്ക് വരോ..
അയാൾ പറഞ്ഞപ്പോൾ ഞാൻ അയാളുടെ മുഖത്തു ഒന്ന് തറപ്പിച്ച നോക്കി…
അഹ്.. ചോദിക്കുന്ന പണം തരാം…
അയാൾ ചോദിച്ചു… ഞാൻ കൊടുത്തു… അയാളുടെ കരണം നോക്കിയാണ് കൊടുത്തത് എന്ന് മാത്രം…
ഡി.. നീ എന്നെ തല്ലാറായോ..
എന്ന് പറഞ്ഞു അയാൾ എന്റെ കൈയിൽ വീണ്ടും പിടുത്തം ഇടാൻ ശ്രമിച്ചതും..
അവളെ വിടഡോ..
നോക്കിയപ്പോൾ രോഹിണി ചേച്ചി ആയിരുന്നു… ചേച്ചി വരുന്നത് കണ്ടപ്പോൾ അയാൾ അല്പം മാറി നിന്നു..
വീട്ടിൽ കയറി വന്ന അനാവശ്യം കാണിക്കുന്നോ… നിന്റെ വീട്ടിൽ ഉള്ള പെണ്ണുങ്ങളെ പോയി വിളിച്ചാൽ മതി… ഇവിടെ ഇതു പോലെ വൃത്തികേട് പറഞ്ഞു കൊണ്ട് വന്നാൽ നിന്റെ മറു കരണത്തു പതിയുന്നത് എന്റെ കൈ ആയിരിക്കും…
എപ്പോഴും ചിരിച്ചും ശാന്തമായും നടക്കുന്ന രോഹിണി ചേച്ചിയുടെ മറ്റൊരു മുഖം ആയിരുന്നു അപ്പോൾ ഞാൻ കണ്ടത്…
ചേച്ചിയുടെ ശബ്‌ദം കേട്ടത് കൊണ്ടാവും പ്രണവ് സർ അവിടേക്ക് വന്നു..
എന്താ ചേച്ചി.
നിനക്ക് എന്നു മുതലാ അമ്മയെയും പെങ്ങൾ മാരെയും തിരിച്ച അറിയാൻ പോലും അറിയാത്തവരെ ഒക്കെ കൂട്ടുകാർ ആയി കിട്ടിയത്..
അപ്പോൾ ആണ് സർ അയാളോടായി തിരിഞ്ഞത്..
എന്താടാ പ്രശ്നം..
ഒരു സെർവന്റിന്റെ അടി വാങ്ങാൻ ആണോ നീ എന്നെ ഇവിടേക്ക് വിളിച്ചത്…
അപ്പോൾ ആണ് അവിടെ നിക്കുന്ന എന്നെ സർ കണ്ടത്..
ഡി.. നീ..
എന്ന് പറഞ്ഞു സർ എൻ്റെ നേരെ വരാൻ തുടങ്ങിയതും ചേച്ചി എൻ്റെ മുമ്പിലായി നിന്നു…
പ്രണവ.. വേണ്ടാ.. ഇവിടെ തെറ്റ് ചെയ്തത് നിന്റെ ഈ നിക്കുന്ന കൂട്ടുകാരൻ തന്നെ ആയിരുന്നു… ഗായത്രി ഇവനെ തല്ലിലാ എങ്കിൽ ഞാൻ തന്നെ ഒന്ന് കൊടുക്കുമായിരുന്നു..
തീ ഇല്ലാതെ പുക ഉണ്ടാവില്ലലോ
എന്റെ മുഖത്തു നോക്കി പുച്ഛത്തോടെ പറഞ്ഞപ്പോൾ നീറിയത് എന്റെ നെഞ്ച് ആയിരുന്നു… അതിന്റെ അർത്ഥം….
പ്രണവ്.. വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണം..നീ എന്താ പറഞ്ഞു വരുന്നത് ഗായത്രിയാണ് തെറ്റുകാരി എന്നോ….. പറഞ്ഞത് ഒരിക്കലും തിരിച്ച എടുക്കാൻ ആവില്ല…
നീ ചെല്ല്… ഞാൻ വിളിക്കാം
എന്ന് പറഞ്ഞപ്പോൾ അയാൾ പോയി… പോവുന്നതിന് മുമ്പ് ഒരു വൃത്തികെട്ട ചിരിയും എനിക്ക് നൽകി..
വീണ്ടും എന്നെ നോക്കിയതിന് ശേഷം ഒന്നും മിണ്ടാതെ സാറും പോയി..
ചേച്ചി എന്നെയും കൊണ്ട് വീണ്ടും റൂമിലേക്ക് വന്നു.. അപ്പോൾ എന്റെ കണ്ണ് നിറഞ്ഞിരുന്നു…
മോളെ നീ സങ്കടപെടാതെ.. മാനത്തിന് മേൽ ചോദ്യം ഉയർന്നാൽ ഒരു പെണ്ണിനും സഹിക്കാൻ ആവില്ല അറിയാം.. പക്ഷെ..
അപ്പോഴും എനിക്ക് ഒരു മറുപടി ഇല്ലായിരുന്നു…
ഗായത്രി ഞാൻ ഒരു കാര്യം പറയട്ടെ…. പണത്തിനോടുള്ള ബുദ്ധിമുട്ട് മൂലം അല്ലേ നിനക്ക് പഠിത്തം അവസാനിപ്പിക്കേണ്ടി വന്നത്… ഞാൻ പ്രവീണേട്ടനോട് പറഞ്ഞു പണത്തിനുള്ള ഏർപാട് ചെയ്യാം… ഈ ജോലി ഉപേക്ഷിച്ചു പഠിത്തം തുടർന്നു കൂടെ നിനക്ക്…
ഒരുപാട് ആഗ്രഹിച്ച കാര്യം ആണ് ചേച്ചി പറഞ്ഞത് എങ്കിലും ചെറിയമ്മയും അച്ഛനും ഒരിക്കലും സമധിക്കില്ല എന്ന് ഉറപ്പായിരുന്നു.. എല്ലാ കാര്യങ്ങളും തുറന്നു പറയാനും എന്ത് കൊണ്ടോ ഞാൻ മടിക്കുന്നു..
എന്താ നീ ഒന്നും പറയാത്തത്..
ഞാൻ കണീർ തുടച്ചു ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പറഞ്ഞു..
അര്ഹിക്കാത്തത് ആഗ്രഹിക്കുന്നത് തന്നെ തെറ്റാ ചേച്ചി… എന്റെ പഠിത്തവും സ്വപ്നവും എല്ലാം എന്നോ അവസാനിച്ചത് ആണ്…
എന്റെ നിസ്സഹായ അവസ്ഥ ആ കണ്ണുകൾ നിറച്ചു..
ഞാൻ.. ഞാൻ ഇറങ്ങട്ടെ ചേച്ചി… ഇനിയും നിന്നാൽ താമസിക്കും..
എന്ന് പറഞ്ഞു ഞാൻ മുറിയിൽ നിന്നും ഇറങ്ങാൻ തുടങ്ങിയതും..
ഗായത്രി..
ഞാൻ തിരിഞ്ഞു നോക്കി..
കുറച്ച് ദിവസത്തെ പരിജയം ഉള്ളു എങ്കിലും നിന്നോട് ഒരു ആത്മ ബന്ധം ഉള്ളത് പോലെ തോന്നിയത് കൊണ്ട് പറയുവാ… എന്ത് ആവശ്യവും സങ്കടവും ഉണ്ടെങ്കിലും നിനക്ക് എന്നോട് എല്ലാം പറയാം.. സ്വന്തം ചേച്ചിയെ പോലെ കണ്ട..
ആ വാക്കുകൾ കൊണ്ട് തന്നെ എന്റെ മനസ്സിൽ ഒരു ആശ്വാസം ഉണ്ടാക്കാൻ സാധിച്ചു… ഞാൻ കണ്ണ് നിറഞ്ഞു എങ്കിലും പുഞ്ചിരി നൽകി പുറത്ത ഇറങ്ങി..
വീട്ടിൽ ചെറിയമ്മ.. ഇവിടെ ഞാൻ പോലും വിചാരിക്കാതെ വരുന്ന പ്രശ്നങ്ങൾ എല്ലാം എന്നെ എവിടെ കൊണ്ട് വന്ന എത്തിക്കും എന്ന് ചിന്തിച്ചു കൊണ്ട് നടന്നതും ആരോ എന്റെ കൈയിൽ വലിച്ച ഒരു മുറിയിൽ ആക്കി…
ഒട്ടും പ്രധീക്ഷിക്കാത്തത് കൊണ്ട് തന്നെ നല്ല പോലെ ഭയന്നു തിരിഞ്ഞതും പ്രണവ് സർ.. അപ്പോൾ ആണ് ശ്രധികുന്നത് സാറിന്റെ മുറിയാണ് എന്ന്…
സർ ഓരോ ചുവടു എന്റെ മുഞ്ഞോട്ട് വയ്ക്കുമ്പോൾ അതെ പോലെ ഞാൻ പിന്നിലോട്ടും വച്ചു.. അവസാനം ഭിത്തിയിൽ വന്ന ചേർന്ന് എങ്ങോട്ടും പോകാൻ പറ്റാതെ അവസ്ഥയിൽ നിന്നു..
ഒരു സൈഡിൽ സർ കൈ വച്ചു എന്റെ അടുത്തേക്കായി നിന്നു… ഭയന്ന് ആണെകിലും ആ കണ്ണിൽ ഞാൻ നോക്കി..
എ..എനിക്ക് പോണം..
വാക്കുകൾ എങ്ങനെയോ എന്റെ നാവിൽ നിന്നും വന്നു..
അത് തന്നെയാ എനിക്കും വേണ്ടത്… നീ പോണം… ഈ വീട്ടിൽ നിന്നും..
അല്ല നിനക്ക് എന്തിനാ ഈ ജോലി നിന്റെ അച്ഛനും അമ്മയും വിചാരിച്ചാൽ ഒരു ദിവസം തന്നെ പതിനായിരം രൂപ വരെ അല്ലേ അടിച്ച എടുക്കുന്നത്.. ഒന്ന് രണ്ട വണ്ടിയുടെ മുമ്പിൽ ചാടിയാൽ പോരെ…. അല്ലെങ്കിൽ..
എന്ന് പറഞ്ഞു സർ എന്റെ മുഖത്തു പുച്ഛത്തോടെ നോക്കി..
ഒരു മണിക്കൂർ പോലും എടുക്കാതെ ഇന്ന് ഒരുത്തനെ വളച്ച എടുത്തത് പോലെ ജീവിച്ചാൽ പോരെ… ആവശ്യം ഉള്ള കാശ് കൈയിൽ വരുമല്ലോ..
ആവശ്യം ഇല്ലാത്തത് പറയരുത്..
ആ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു എങ്കിലും ഈ പ്രാവശ്യം ഞാൻ പതറാതെ പ്രതികരിച്ചു..
കൂടുതൽ പരിശുദ്ധ ഒന്നും ആവണ്ട നീ… നിന്റെ തള്ളയുടെ സംസാരം കേട്ടപ്പോൾ തന്നെ അവരുടെ സ്റ്റാൻഡേർഡ് ഊഹിക്കാം എന്നേ ഉള്ളു.. അവരുടെ മോളായ നിനക്കും അതെ നില ആയിരിക്കുമല്ലോ
..
അത് എന്റെ അമ്മ അല്ല എന്ന് സത്യം എന്ത് കൊണ്ടോ പുറത്ത വന്നില്ല… ആരും ഇല്ലാത്തവൾ ആണ് ഞാൻ എന്ന് മറ്റുള്ളവരുടെ മുമ്പിൽ സമ്മതിക്കാൻ മടിച്ചിട്ട് ആണോ..
എന്താടി.. ഇപ്പോൾ നിന്റെ നാവ് ഇറങ്ങി പോയോ..
ഉത്തരം ഒന്നുമില്ലാതെ കുഞ്ഞിനു നിക്കാനെ എനിക്ക് കഴിഞ്ഞൊള്ളു..
അതോ.. അവൻ ഓഫർ ചെയ്ത തുക കുറഞ്ഞു പോയത് കൊണ്ടാണോ നീ അവനെ അടിച്ചത്…
ആ വാക്കുകൾ നെഞ്ചിൽ തന്നെ കൊണ്ടു… നിറഞ്ഞ കണ്ണുകളോടെ ഞാൻ നോക്കിയപ്പോഴും ആ കണ്ണിൽ ഞാൻ കണ്ടത് പുച്ഛം മാത്രം…
************************************************
(തുടരും.. )
ജീവാംശമായി തുടർകഥകൾ മുഴുവൻ ഭാഗങ്ങൾ വായിക്കാനായി ക്ലിക്കുചെയ്യുക
About Author
Unlock Your Imagination: Start Generating Stories Now! Generate Stories
Get all the Latest Online Malayalam Novels, Stories, Poems and Book Reviews at Aksharathalukal. You can also read all the Latest Stories in Malayalam by following us on Twitter and Facebook
Hey, I'm loving Kuku FM app 😍
You should definitely try it. Use my code LPLDM59 and get 60% off on premium membership! Listen to unlimited audiobooks and stories.
Download now
©Copyright work - All works are protected in accordance with section 45 of the copyright act 1957(14 of 1957) and shouldnot be used in full or part without the creator's prior permission